Author: staradmin

തിരുവനന്തപുരം: മാധ്യമങ്ങൾ എൽഡിഎഫിന് നൽകുന്ന പരിഗണനയുഡിഎഫിന് നൽകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങൾ കോൺഗ്രസ് നേതാക്കളുടെ പിന്നാലെ കോലുമായി നടക്കുകയാണ്. തോപ്പുംപടിയിലെ ഒരു വീട്ടിൽ എല്ലാ ദിവസവും കോലുമായി എത്തുന്നു. കോൺഗ്രസിൽ കൂട്ട കുഴപ്പമാണെന്ന് വരുത്തി തീർക്കാനാണ് ശ്രമം. അതു വേണ്ട. പലതും മാധ്യമങ്ങൾക്കെതിരെ പറയേണ്ടിവരും. https://youtu.be/prMrl5FWlkA തങ്ങളുടെ ക്ഷമ ദൗർബ്ബല്യമായി കാണരുത് – സതീശൻപറഞ്ഞു. തങ്ങൾ ഒരു തിരിച്ചു വരവിന് ശ്രമിക്കുകയാണ്. എൽഡിഎഫ് സ്ഥാനാർഥി നിർണയം വൈകുന്നതിന്റെ കാരണം മാധ്യമങ്ങൾ വാർത്ത ആക്കുന്നില്ലെന്നും സതീശൻ പറഞ്ഞു.

Read More

മനാമ: ഒ ഐ സി സി എറണാകുളം ജില്ലാ കമ്മിറ്റി കോൺഗ്രസ്സ് ജന്മദിനവും ആയി ബന്ധപ്പെട്ട് നടത്തിയ 137 രൂപാ ചലഞ്ച് വഴി കലക്റ്റ് ചെയ്ത തുക ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കൈമാറി. പറവൂർ മുനിസിപ്പൽ വൈസ് ചെയർമാൻ എം.ജെ. രാജുവും ചടങ്ങിൽ പങ്കെടുത്തു.

Read More

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കരള്‍മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയ്ക്ക് സജ്ജമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ മെഡിക്കല്‍ കോളേജ് ട്രാന്‍സ്പ്ലാന്റ് ടീം ഇതുസംബന്ധിച്ച് കഴിഞ്ഞ രണ്ടു മാസത്തില്‍ നടന്ന ഒരുക്കങ്ങളുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു. മന്ത്രിയുടെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ആദ്യഘട്ടമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. മെഡിക്കല്‍ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. കൂടാതെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പ്രാവര്‍ത്തികമാക്കുന്നതിന് ചര്‍ച്ചകള്‍ നടത്തുകയും അതിന്റെ ഭാഗമായി ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുകയും ചെയ്തു. ഈ ആക്ഷന്‍ പ്ലാന്‍ പ്രകാരം തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ സൗജന്യ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കുന്നതിന് സമയബന്ധിതമായി സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ സാധിച്ചു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാവശ്യമായ റസിപ്യന്റ് ഐസിയു, ഡോണര്‍ ഐസിയു കൂടാതെ ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവ…

Read More

തിരുവനന്തപുരം: ഒന്നര വർഷത്തിനുള്ളിൽ തിരുവനന്തപുരം ജില്ലയെ സമ്പൂർണ ഇ-ജില്ലയാക്കി മാറ്റാനുള്ള പദ്ധതികൾ നടന്നുവരികയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. നെയ്യാറ്റിൻകര താലൂക്കിലെ കുളത്തൂർ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനോടകം തന്നെ വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളെ സമ്പൂർണ്ണ ഇ -ജില്ലയായി പ്രഖ്യാപിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസ് മുതൽ കളക്ടറേറ്റ് വരെയുള്ള ഓഫീസുകളിൽ ഇ-ഓഫീസ് സംവിധാനം നടപ്പാക്കിയാണ് ജില്ലകളെ ഇ -ജില്ലകൾ ആക്കി മാറ്റുന്നത്. തിരുവനന്തപുരം ജില്ലയിൽ റവന്യൂ ഓഫീസുകൾ ഇ- ഓഫീസാക്കുന്നതിന് എം.എൽ.എമാരുടെ സഹായം ആവശ്യമാണെന്നും അധികം താമസിയാതെ തന്നെ തിരുവനന്തപുരം ജില്ലയെ സമ്പൂർണ ഇ-ജില്ലയാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിലെ ക്രയവിക്രയങ്ങളെ സുതാര്യമാക്കുന്നതിനായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ കൊണ്ടു വരും. ഇതിലൂടെ ഓഫീസിലെ ഭൗതിക സാഹചര്യങ്ങള്‍ മാത്രമല്ല ഇടപാടുകളും സമാര്‍ട്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ കെ.ആൻസലൻ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ, സബ്…

Read More

തിരുവനന്തപുരം: കവചിത സേനാ വിമുക്തഭടന്മാരുടെ നേതൃത്വത്തില്‍ 2022 മെയ് 01-ന് കവചിത സേനാ ദിനം ആചരിച്ചു. കൊല്ലം ഹോട്ടല്‍ സീ പാലസില്‍ വച്ച് നടന്ന ചടങ്ങ് പട്ടം എസ് യു ടി ആശുപത്രിയുടെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. തദവസരത്തില്‍ 1971 യുദ്ധത്തില്‍ വീരമൃത്യു വരിച്ചവരുടെയും മറ്റു യോദ്ധാക്കളുടെയും ത്യാഗങ്ങളെ അനുസ്മരിച്ച് അദ്ദേഹം സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് വീര്‍നാരിമാരെയും 40ഓളം വിമുക്ത സൈനികരെയും ആദരിക്കുകയുണ്ടായി. ഉന്നത വിദ്യാഭ്യാസത്തിലും കായിക മേഖലയിലും അന്തര്‍ സംസ്ഥാന തലങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെയും അനുമോദിച്ചു. ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് അപ്പച്ചന്‍ കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഗിരീഷ്, സംസ്ഥാന ട്രഷറര്‍ സദാനന്ദന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Read More

മനാമ: മുഹറഖ് മലയാളി സമാജം മുറൂജ് സ്റ്റാഫ്‌ മജ്‌ലിസിൽ വെച്ച് വിഷു ഈസ്റ്റർ ഈദ് ആഘോഷം സംഘടിപ്പിച്ചു. എം എം എസ് അംഗങ്ങളും, അൽ മുറൂജ് സ്റ്റാഫുകളും പങ്കെടുത്ത പ്രോഗ്രാമിന് പ്രസിഡന്റ്‌ അൻവർ നിലമ്പൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ലത്തീഫ് കോളിക്കൽ സ്വാഗതം പറഞ്ഞു. മുൻ പ്രസിഡന്റ്‌ അനസ് റഹീം,അൽ മുറൂജ് അസിസ്റ്റന്റ് മാനേജർ ഷഫീഖ് എന്നിവർ ആശംസകൾ അർപ്പിച്ചു. മെബർഷിപ് സെക്രട്ടറി ഹരി കൃഷണൻ,എക്സിക്യൂട്ടീവ് അംഗം സാദത്ത് കരിപ്പാക്കുളം പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു. അനീഷ് കുമാർ, സുനിൽ മാത്യു,ആഷിഖ്, അത്തീഖ്, ആൻമരീയ, ആൻഡ്രിയ, എലൻ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. ലിപിൻ ജോസ്, പ്രമോദ് വടകര, മുജീബ് വെളിയംകോട് ബിജിൻ ബാലൻ,പ്രമീജ് കുമാർ,ഷാഫി, മൊയ്‌ദീൻ, ഷംഷാദ് അബ്ദുറഹിമാൻ, ബാഹിറ അനസ്, ഷൈനി മുജീബ്, നിഷി റഫീഖ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി . ട്രഷറർ അബ്ദുറഹിമാൻ കാസർകോഡ് നന്ദിയും പറഞ്ഞു.

Read More

അൽ ഹിദായ മലയാളം കൂട്ടായ്മയും സുന്നി ഔഖാഫും സംയുക്തമായി ഹൂറ ഉമ്മു അയ്മൻ സ്കൂൾ ഗ്രൗണ്ടിലും ഉമ്മുൽ ഹസ്സം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിലും സംഘടിപ്പിച്ച ഈദ് ഗാഹുകൾ വൻ ജനാവലിയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.കൃത്യം 5.19 നു തന്നെ തുടങ്ങിയ നമസ്കാരത്തിനു ഹൂറയിൽ ഉസ്താദ് യഹ്‌യ സിടി യും ഉമ്മുൽ ഹസ്സം അബ്ദുൽ ലത്തീഫ് അഹ്മദ് എന്നിവർ നേതൃത്വം നൽകി.. https://youtu.be/WGb_VALE6Ww റമദാനിൽ നാം ഏതൊരു സൃഷ്ട്ടാവിനെ ഭയപ്പെട്ടാണ് നാം തിന്മകളിൽ നിന്നും വിട്ട് നന്മകൾ മുറുകെ പിടിച്ചത് അതേ ദൈവത്തെ ഭയന്ന് കൊണ്ട് റമദാനിനു ശേഷവും ജീവിത ക്രമത്തെ മുന്നോട്ടു കൊണ്ട് പോയാൽ മാത്രമേ നാം വിജയിച്ചവരിൽ പെടുകയൊള്ളു എന്ന് ഈദ് ഖുതുബ നൽകി കൊണ്ട് വിശ്വാസികളെ ഉസ്താദ് യഹ്‌യ സിടി ഓർമ്മ പെടുത്തി. ഹൂറയിൽ മാത്രം സ്ത്രീകൾ അടക്കം ആയിരത്തി അഞ്ഞൂറോളം പേരും. ഉമ്മുൽ ഹസ്സം ഈദ് ഗാഹിൽ അഞ്ഞൂറോളം പേരും പങ്കടുത്തു. ഇരു ഈദ് ഗാഹുകൾക്കുമായി വളണ്ടിയർ…

Read More

പാറ്റ്‌ന: കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ, തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പുതിയ പാർട്ടി രൂപീകരിക്കുന്നു. ബീഹാർ കേന്ദ്രീകരിച്ചായിരിക്കും പാർട്ടിയുടെ പ്രഖ്യാപനം. പാർട്ടി രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ബിഹാറില്‍ നിന്ന് തുടങ്ങുന്നുവെന്നാണ് പ്രശാന്ത് കിഷോര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ജന്‍ സുരാജിന്റെ പ്രഖ്യാപനം നടത്തികൊണ്ട് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.കോണ്‍ഗ്രസ് പ്രവേശനം നിരാകരിച്ചതിന് പിന്നാലെയാണ്, അദ്ദേഹം പുതിയ പാർട്ടി പ്രഖ്യാപനവുമായി രംഗത്തെത്തിയത്. അതേസമയം, ‘ജന്‍സുരാജ്’ എന്നത് പുതിയ രാഷ്ട്രീയ പാര്‍ട്ടിയാണോ മറ്റേതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ നീക്കമാണോ എന്നതില്‍ വ്യക്തതയില്ല. പുതിയ പാര്‍ട്ടിയുടെ ഭാവി തീരുമാനങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

Read More

ഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഈ മാസം മൂന്നിന് വയനാട്ടില്‍ എത്തും. വനിത ശിശുക്ഷേമ മന്ത്രിയെന്ന നിലയിൽ ആദിവാസികളുടെ ദുരിതം നേരിട്ടറിയാനുള്ള ഔദ്യോഗിക സന്ദര്‍ശനമാണിത്. സുരേഷ് ഗോപിയുടെ ഇടപെടലിനെത്തുടർന്നാണ് സ്മൃതി ഇറാനി വായനാട്ടിലെത്തുന്നത്. കേരളത്തിലെ ആദിവാസികൾ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച്, സുരേഷ് ഗോപി കഴിഞ്ഞ മാസം രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന്, ഇതുമായി ബന്ധപ്പെട്ട നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹത്തിന് കേന്ദ്രമന്ത്രിയില്‍ നിന്നും ഉറപ്പു ലഭിച്ചത്. കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ ആദിവാസികള്‍ അനുഭവിക്കുന്ന ദുരിതം പഠിക്കാന്‍, കേന്ദ്രസർക്കാർ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നാണ് ലഭ്യമായ വിവരം. ചൊവ്വാഴ്ച രാവിലെ വയനാട് കളക്ടറേറ്റില്‍ മന്ത്രിക്ക് സ്വീകരണം നല്‍കും. തുടർന്ന് നടക്കുന്ന ആസ്പിറേഷനല്‍ ജില്ലാ അവലോകന യോഗത്തിൽ സ്മൃതി ഇറാനി പങ്കെടുക്കും. പിന്നീട്, ആദിവാസികളുടെ ജീവിതാവസ്ഥ നേരിട്ട് മനസ്സിലാക്കുന്നതിനായി ജില്ലയിലെ വിവിധയിടങ്ങളിൽ മന്ത്രി സന്ദര്‍ശിക്കും.

Read More

മനാമ: ബഹ്‌റൈനിലെ സംഗമം ഇരിങ്ങാലക്കുട മെയ് ദിനത്തോടനുബന്ധിച്ചു നടത്തിയ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി ഇഫ്താർ കിറ്റുകൾ തഷാനിലും, സൽമാനിയയിലും വിതരണം ചെയ്യുകയുണ്ടായി. പാക്കിസ്ഥാൻ, ബംഗാൾ, ഇന്ത്യൻ, ശ്രീലങ്ക തുടങ്ങിയ വിവിധ രാജ്യങ്ങളിലെ തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകൾ ഏറ്റുവാങ്ങി. സംഗമം ഇരിങ്ങാലക്കുട ജനറൽ സെക്രട്ടറി വിജയൻ, പ്രസിഡണ്ട് മോഹൻ ടി ആർ എസ്, ചെയർമാൻ ശിവദാസൻ, പ്രോഗ്രാം കൺവീനർ ഉണ്ണികൃഷ്ണൻ, എന്നിവർ മെയ്ദിന സന്ദേശവും, ഈദ് ആശം സകളും അർപ്പിച്ചു സംസാരിച്ചു. പ്രദീപ് വി പി, അശോകൻ, ദിലീപ് വി സ്, ഹരി പ്രകാശ് വി പി, വിപിൻ ചന്ദ്രൻ, ദിലീപ് പത്മനാഭൻ, നന്ദകുമാർ വി പി, ലേഡീസ് കൺവീനർ രാജലക്ഷ്മി എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി. മെയ് ദിന ചാരിറ്റി കിറ്റ് സ്പോൺസർ ചെയ്ത നിസാർ അഷറഫ് , തൻസിർ ബഷീർ , സലീൽ & ഫാമിലി, വേണുഗോപാൽ & ഫാമിലി, അശോകൻ അച്ചങ്ങാടൻ, ബാദർ, ബൈജു ഗോപിനാഥ്, ബാസിൽ…

Read More