- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്‌റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: staradmin
മലപ്പുറം: പാണക്കാട് തങ്ങള്‍ കുടുംബത്തിലെ പുതിയ അംഗത്തെ കാണാന്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് എത്തി. അന്തരിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ പുത്രന്‍ മൊഈന്‍ അലി ശിഹാബ് തങ്ങള്‍ക്കാണ് അടുത്തിടെ ഒരു ആൺകുഞ്ഞ് പിറന്നത്. ഈ കുഞ്ഞിനെ കാണാനാണ് മന്ത്രി മുഹമ്മദ് റിയാസ് പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെത്തിയത്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ സന്ദര്‍ശനവിവരം പുറത്തുവന്നത്. ‘അവിചാരിതമായി കുഞ്ഞിനെ കാണാനെത്തിയ അതിഥി’ എന്ന തലക്കെട്ടോടെയാണ് മുനവ്വറലി തങ്ങളുടെ പോസ്റ്റ് തുടങ്ങുന്നത്. ‘സഹപാഠിയും സുഹൃത്തുമായ മന്ത്രി പി എ മുഹമ്മദ് റിയാസ്, താങ്ക്‌സ് ഫോര്‍ ദ സര്‍പ്രൈസ്’ എന്നും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.
ന്യൂഡൽഹി: രാജ്യദ്രോഹ നിയമ (Sedition Act) പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യുന്നത് മരവിപ്പിച്ച് സുപ്രീം കോടതി (Supreme court). രാജ്യദ്രോഹ നിയമം പുനഃപരിശോധന നടത്തുന്നതുവരെ ഈ വകുപ്പ് അനുസരിച്ച് കേസെടുക്കരുതെന്നാണ് സുപ്രീം കോടതി ഉത്തരവ്. കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും ഇന്ത്യൻ ശിക്ഷാനിയമം 124 എ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. നിലവിൽ രജിസ്റ്റർ ചെയ്ത കേസുകളും മരവിപ്പിക്കാൻ സുപ്രീം കോടതി നിർദേശം നൽകി. രാജ്യദ്രോഹ കേസുകളിൽ ഉൾപ്പെട്ട് ജയിലിൽ കഴിയുന്നവർക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തുള്ള രാജ്യദ്രോഹ നിയമം റദ്ദാക്കണമെന്ന ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
ന്യൂഡല്‍ഹി: മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് ഹിന്ദുക്കള്‍ എണ്ണത്തില്‍ കുറവുള്ള സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ പദവി നല്‍കുന്നതില്‍ പുതിയ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍. ന്യൂനപക്ഷങ്ങളെ നിശ്ചയിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും സംസ്ഥാനങ്ങള്‍ നിലപാട് അറിയിക്കണമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതില്‍ അതാത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആദ്യ സത്യവാങ്മൂലം. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്നത് ഭാവിയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ആദ്യസത്യവാങ്മൂലത്തെ മറികടക്കുന്നതിനായി പുതിയ സത്യവാങ്മൂലം സര്‍പ്പിച്ചു. 1992 ലെ എന്‍സിഎം (National Commission for Minoritise Atc) പ്രകാരം ആറ് സമുദായങ്ങളാണ് ന്യൂനപക്ഷമായി കണക്കാക്കപ്പെടുന്നത്. ക്രിസ്ത്യന്‍, സിഖ്, മുസ്ലീം, ബുദ്ധ, പാര്‍സി, ജെയിന്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും. ഇത് പ്രകാരം ആറ് വിഭാഗങ്ങള്‍ക്കും അവരുടെ താല്‍പര്യപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നിയന്ത്രിക്കാനും എന്‍സിഎംഇഐ നിയമം (National Commission for Minorities Educational Institutions Atc) പ്രകാരം കഴിയും. ന്യൂനപക്ഷങ്ങള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ഹിന്ദുക്കള്‍…
ആലപ്പുഴ: ആലപ്പുഴ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയായ യുവതിയും മക്കളും മരിച്ച നിലയില്‍. ആലപ്പുഴ മെഡിക്കൽ കോളേജ് എയ്ഡ് പോസ്റ്റിലെ റെനീസ് എന്ന ഉദ്യോഗസ്ഥന്റെ ഭാര്യയെയും മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര വയസ്സുള്ള മകൾ മലാലയെ വെള്ളത്തില്‍ മുക്കി കൊല്ലുകയും അഞ്ച് വയസുള്ള മകൻ ടിപ്പു സുൽത്താനെ കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്ത നിലയിലായിരുന്നു. ഭാര്യ നെജില (24) ക്വാട്ടേഴ്സിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ആലപ്പുഴ സൗത്ത് പോലീസ് എത്തി ഇക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് വേണ്ടി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാവിലെ ഡ്യൂട്ടി കഴിഞ്ഞെത്തിയ റെനീസ് പലതവണ കതകിൽ മുട്ടിയിട്ടും വാതിൽ തുറക്കാത്തതിനെതുടർന്ന് നോക്കിയപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ബഹ്റിൻ മാർത്തോമ്മാ ഇടവക റവ. ബിബിൻസ് മാത്യൂസ് ഓമനാലി അച്ചനും കുടുംബത്തിനും സ്വീകരണയോഗം സംഘടിപ്പിച്ചു
മനാമ: ബഹ്റിൻ മാർത്തോമ്മാ ഇടവകയുടെ 5-ാമത്തെ സഹവികാരിയായി നിയമിതനായ ബഹുമാനപ്പെട്ട റവ. ബിബിൻസ് മാത്യൂസ് ഓമനാലി അച്ചനും കുടുംബത്തിനും ബഹ്‌റൈൻ മാർത്തോമ്മാ ഇടവകയുടെ സ്വീകരണയോഗം2022 മെയ് മാസം 6 -ാം തീയതി വെള്ളിയാഴ്ച രാവിലെ 9:45 ന് വിശുദ്ധ ആരാധനയെ തുടർന്ന് സനദിലുള്ള മാർത്തോമ്മാ കോംപ്ലെക്സിൽ ക്രമീകരിച്ചു. പ്രസ്തുത സമ്മേളനത്തിൽ ഇടവക വികാരി റവ. ഡേവിഡ് വി. ടൈറ്റസ് അദ്ധ്യക്ഷ പ്രസംഗവും ഇടവക സെക്രട്ടറി അനോജ് സ്വാഗതവും നിർവഹിച്ചു. ഇടവക വൈസ് പ്രസിഡന്റ് കുരുവിള വർക്കി ആശംസകൾ നേരുകയും, ആത്മായ ശുശ്രൂഷകൻ ജോർജ്ജ് കോശി പ്രാരംഭ പ്രാർത്ഥനയും അക്കൗണ്ടന്റ് ട്രസ്റ്റി അലക്സാണ്ടർ തോമസ് സമാപന പ്രാർത്ഥനയും നടത്തുകയും ചെയ്തു. റവ. ബിബിൻസ് മാത്യൂസ് ഓമനാലി അച്ചന്റേയും റീജ കൊച്ചമ്മയുടേയും മറുപടി പ്രസംഗത്തെ തുടർന്ന് ആത്മായ ശുശ്രൂഷകൻ സുനിൽ ജോൺ കൃതജ്ഞത അറിയിച്ചു. ഇടവക ഗായക സംഘം ശ്രുതിമധുരമായ ഗാനങ്ങൾ ആലപിച്ചു. മെർലിൻ അജീഷ് അവതാരകയായി പ്രവർത്തിച്ചു.
നെയ്യാറ്റിൻകര: വെടിവച്ചാൻ,കോവിൽപാലേർക്കുഴിയൽ കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി മുപ്പതോളം പേർക്ക് പരിക്ക്. തിരുവനന്തപുരത്തു നിന്ന് നാഗർകോവിലിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. https://youtu.be/DkDWinPrrYY കട അവധിയായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. നെയ്യാറ്റിൻകര ഡിപ്പോയിലെ ബസാണ്. രണ്ടുദിവസം മുമ്പ് ഇവിടെ ബൈക്കപകടത്തിൽ രണ്ടു പേർ മരണപ്പെട്ടിരുന്നു. അപകടത്തിൽപെട്ടവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
മനാമ: ബഹ്‌റൈനിൽ ചിത്രീകരിച്ച ക്രിസ്തീയ ഭക്തിഗാന ആൽബം “ഗബ്രിയേൽ” റിലീസ് ചെയ്തു. ബിജിതോമസ് രചനയും, സുനിൽ കുമാർ സംവിധാനവും നിർവഹിച്ചു. https://youtu.be/7roCIip-uVA രാജ ദുര സംഗീതവും, പ്രകാശ് കോ – ഓഡിനേഷനും നിർവഹിച്ചു. ബിജിതോമസിന്റെ മൂന്നാമത്തെ ആൽബമാണ് ഗബ്രിയേൽ.
തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന്റെ ആരോഗ്യ സംവിധാനങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. പൂര നഗരി സന്ദര്‍ശിച്ച മന്ത്രി തിരുവമ്പാടിയിലെ ചമയ പ്രദര്‍ശനം കണ്ടു. തൃശൂര്‍പൂരത്തിന്റെ തയ്യാറെടുപ്പുകള്‍ മന്ത്രി ഭാരവാഹികളുമായി ചര്‍ച്ച ചെയ്തു. ഇത്തവണത്തെ തൃശൂര്‍ പൂരത്തിന്റെ ശ്രദ്ധാകേന്ദ്രമായ ഷീന സുരേഷിനെ മന്ത്രി നേരില്‍ കണ്ട് ആശയവിനിമയം നടത്തി. തിരുവമ്പാടിയുടെ കരിമരുന്ന് വിസ്മയത്തിന് ഷീനയാണ് തിരികൊളുത്തുന്നത്. തൃശൂര്‍ പൂര വെടിക്കെട്ടിന് ലൈസന്‍സ് നേടുന്ന ആദ്യ വനിതയാണവര്‍. ഷീനയ്ക്ക് എല്ലാ ആശംസകളും മന്ത്രി നേര്‍ന്നു.
തിരു: സിബിഐ അഞ്ചാം സിനിമ പുറത്തിറങ്ങിയ ചരിത്ര മുഹൂർത്തത്തിൽ സിനിമയുടെ ശില്പികൾക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ആദരം അർപ്പിച്ചു.പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. മമ്മൂട്ടി, ജഗതി ശ്രീകുമാർ എന്നിവർ ഓൺ ലൈനിൽ പങ്കെടുത്തു. സിനിമയുടെ സംവിധായകൻ കെ.മധു, തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, നിർമ്മാതാവ് സ്വർഗചിത്ര അപ്പച്ചൻ, നടൻമാരായ മുകേഷ്, സായികുമാർ, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, യാന ഹോസ്പിറ്റൽ സാരഥികളായ ഡോ. വിവേക് പോൾ, ജോബി പി. ചാണ്ടി, ലോർഡ്സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ഹരീഷ് ഹരിദാസ് എന്നിവർ പങ്കെടുത്തു. എല്ലാവർക്കും പ്രസ് ക്ലബിൻ്റെ ഉപഹാരം ജോർജ് ഓണക്കൂർ നൽകി. പ്രസ് ക്ലബ് സെക്രട്ടറി എച്ച്. ഹണി കൃതജ്ഞത രേഖപ്പെടുത്തി.
ജോൺ ബ്രിട്ടാസ് എംപിയുടെ കത്ത് – നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്രസർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രിയുടെ ഉറപ്പ്
ദില്ലി: യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കർ ഉറപ്പ് നൽകി. ജോൺ ബ്രിട്ടാസ് എംപി നൽകിയ കത്തിനാണ് കേന്ദ്രമന്ത്രി അനുകൂല മറുപടി നൽകിയത്. പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കണമെന്നും അതിലേക്കായി കൊല്ലപ്പെട്ട യെമന്‍ പൗരന്‍റെ ബന്ധുക്കള്‍ക്ക് ബ്ലഡ്മണി കൈമാറാനുള്ള സാഹചര്യമൊരുക്കാന്‍ ഇടപെടണം എന്നീ കാര്യങ്ങളടക്കം ജോൺ ബ്രിട്ടാസ് എംപി കത്തിൽ സൂചിപ്പിച്ചിരുന്നു. കീഴ്ക്കോടതി കേസ് നടത്തുന്ന സമയത്ത് വേണ്ടത്ര നിയമസഹായം ലഭിക്കാത്തതിനാലും ഭാഷാപരിജ്ഞാന കുറവായതിനാലുമാണ് വധശിക്ഷ വിധിക്കപ്പെട്ടതെന്നും ബ്ലഡ്മണി കൈമാറാന്‍ സേവ് നിമിഷപ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ തയ്യാറാണെന്നും യെമന്‍ പൗരന്‍റെ കുടുംബാംഗങ്ങളുമായി ആക്ഷൻ കൗൺസിലിന് ബന്ധപ്പെടാനുള്ള അവസരമൊരുക്കണമെന്നും എംപി കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു. നിയമപരമായ വഴികൾ മാത്രമല്ല, ആചാരങ്ങളും പാരമ്പര്യങ്ങളും അനുസരിച്ച് അവർക്ക് മാപ്പ് ലഭ്യമാക്കാനുള്ള സാധ്യതയും സാമൂഹിക സംഘടനകളുമായി ചേർന്ന് സർക്കാർ പരിശോധിക്കുകയാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.