Author: staradmin

പത്തനംതിട്ട: ഇടത് മുന്നണിക്ക് തലവേദനയായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ആരോഗ്യ മന്ത്രി വീണ ജോർജും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. സിപിഎം ജില്ലാ സെക്രട്ടറിക്ക് പിന്നാലെ പരസ്യ പ്രതികരണവുമായി സിപിഐ ജില്ലാ സെക്രട്ടറിയും രംഗത്തെത്തി. ക്യാബിനറ്റ് റാങ്കിലുള്ള രണ്ട് പേർ തമ്മിലുള്ള തർക്കം പരിഹരിക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയന്‍ വ്യക്തമാക്കി. സി പി എം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം നിർഭാഗ്യകരമാണ്.(കല്യാണത്തിന് അച്ഛനെ വിളിച്ചില്ല എന്ന് പറയുന്നത് പോലെയാണ് ചിറ്റയത്തിന്‍റെ പ്രതികരണമെന്നായിരുന്നു സിപിഎം ജില്ലാ സെക്രടറിയുടെ വിശദീകരണം ). അച്ഛനെ കാഴ്ചക്കാരനാക്കിയിട്ട് കരക്കാർ കല്യാണം നടത്തുന്നത് ശരിയല്ലെന്ന് സിപിഐ ജില്ല സെക്രട്ടറി തുറന്നടിച്ചു. സി പി എം ജില്ലാ സെക്രട്ടറി ഈ വിഷയത്തിൽ പ്രതികരണം നടത്തേണ്ടിയിരുന്നില്ല. മുന്നണിക് അകത്ത് എല്ലാം ചർച്ച ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു ചിറ്റയം ഗോപകുമാർ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കുകയാണെന്നും സർക്കാരിന്‍റെ ഒന്നാം വാർഷിക പരിപാടിയിലേക്ക് എംഎൽഎമാരെ ക്ഷണിക്കണ്ട ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണെന്നും…

Read More

കാസർഗോഡ്: നഗരത്തിലെ ജ്വല്ലറിയില്‍ നിന്ന് ഒന്നരപവന്‍ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ ഇടുക്കി തൊടുപുഴ സ്വദേശി ജോബി ജോര്‍ജിന് വന്‍കിട സിനിമാ നടിമാരും മോഡലുകളുമായും അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞതായി പൊലീസ്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച പൊലീസ് അമ്പരന്നു. ലക്ഷക്കണക്കിന് രൂപയാണ് ജോബിയുടെ ബാങ്ക് അക്കൗണ്ടിലുള്ളത്. അവിഹിത മാര്‍ഗങ്ങളിലൂടെ സമ്പാദിക്കുന്ന പണമത്രയും ആഡംബര ജീവിതത്തിനാണ് ജോബി ഉപയോഗിക്കുന്നത്. ഗോവയിലെ പഞ്ചനക്ഷത്ര ക്ലബ്ബായ കാസനോവ ക്ലബ്ബില്‍ ജോബി നിത്യസന്ദര്‍ശകനാണെന്ന് പൊലീസ് പറഞ്ഞു. വന്‍കിട സിനിമാ നടികളും മോഡലുകളും അടക്കമുള്ളവര്‍ എത്തുന്ന ആഡംബര ക്ലബ്ബാണ് കാസനോവ. ഇവരുമായി ബന്ധം സ്ഥാപിച്ച് പണമുണ്ടാക്കുന്നതും ധൂര്‍ത്തടിക്കുന്നതും ജോബിയുടെ ഹോബിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഗോവയിലെ ക്ലബ്ബുമായി ബന്ധപ്പെട്ട് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന ജോബി പുതിയ ആപ്പ് ഉപയോഗിച്ചാണ് ഇടപാട് നടത്താറുള്ളത്. ഒരു രാത്രിക്ക് രണ്ട് ലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ ഇയാള്‍ നടത്തുന്നുണ്ടെന്നാണ് സൂചന. ജോബി ജോര്‍ജിന് കാസര്‍ഗോട്ടെ ചിലരുമായി അടുത്ത ബന്ധമുള്ളതായും വിവരമുണ്ട്. ഇതുസംബന്ധിച്ചും…

Read More

കോഴിക്കോട്: മുതിര്‍ന്ന പെണ്‍കുട്ടിയെ വേദിയിലേക്ക് വിളിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സമസ്തയെ പ്രതിരോധിച്ച് മുസ്ലീം ലീഗ്. കയ്യില്‍ ഒരു വടി കിട്ടിയാല്‍ നിരന്തരം അടിക്കാനുള്ള സംഘടനയല്ല സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതസാമൂഹിക വിദ്യാഭ്യാസ മേഖലയിലെ സമസ്തയുടെ പങ്ക് വിസമരിച്ചുകൊണ്ട് ദിവസങ്ങളോളം ‘വടികൊണ്ട് അടിക്കുന്നത്’ ഭംഗിയല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിചേര്‍ത്തു. ‘കയ്യില്‍ വടി കിട്ടിയാല്‍ നിരന്തരം അടിക്കാനുള്ള ഒരു സംഘടനയല്ല സമസ്ത കേരള ജമംഇയ്യത്തുല്‍ ഉലമ. മതസാമൂഹിക വിദ്യാഭ്യാസ മേഖലയില്‍ ഒരു എഞ്ചിനീയറിംഗ് കോളേജ് ഉള്‍പ്പെടെ സ്ഥാപിച്ച് നടത്തുന്നുണ്ടിവിടെ. അത്തരത്തില്‍ ഒരു സംഘടനയെ വടികിട്ടിയാല്‍ അടിക്കുന്നമാതിരി ദിവസങ്ങളോളം കൊണ്ടു പോകുന്നത് ഭംഗിയല്ല. അത് മാധ്യമങ്ങള്‍ക്കും ബാധകമാണ്. അടിക്കുന്നതിന് പരിധിയുണ്ട്. പരിധി വിടരുത്.’ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള പാതിരാമണ്ണില്‍ മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ ആയിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം ഉണ്ടായത്.

Read More

തിരുവനന്തപുരം: 31 പേരുടെ മരണത്തിനിടയാക്കിയ കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ മുഖ്യപ്രതി ചന്ദ്രന്‍ എന്ന മണിച്ചനെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മൂന്നാഴ്ച മുന്‍പ് മന്ത്രിസഭ എടുത്ത തീരുമാനം സര്‍ക്കാര്‍ രഹസ്യമാക്കി വച്ച ശേഷം ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍, വ്യാജമദ്യ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതിയെ മോചിപ്പിക്കാനുള്ള തീരുമാനം രാജ്ഭവന്‍ ഗൗരവമായാണ് കാണുന്നത്. മൂന്നാഴ്‌ചയായിട്ടും തീരുമാനത്തിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടില്ല. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ ആസാദി കാ അമൃതിന്‍റെ ഭാഗമായണ് മണിച്ചനെ മോചിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തത്. 2000 ഒക്‌ടോബര്‍ 21നായിരുന്നു കല്ലുവവാതുക്കല്‍ മദ്യദുരന്തം. ദുരന്തത്തില്‍ 31 പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് കാഴ്‌ച നഷ്ടപ്പെടുകയും 600 പേര്‍ ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്‌തു. ഈ വ്യാജമദ്യം നിര്‍മിച്ചത് മണിച്ചനാണെന്ന് കോടതി കണ്ടെത്തിയായിരുന്ന ജീവപര്യന്തം ശിക്ഷ വിധിച്ചത്. മണിച്ചന്‍റെ വീട്ടിലെ ഭൂഗര്‍ഭ അറകളിലാണ് വ്യാജമദ്യം തയ്യാറാക്കിയിരുന്നത്. മദ്യത്തിന് വീര്യം കൂട്ടാനായി സ്‌പിരിറ്റില്‍ മീഥൈല്‍ ആള്‍ക്കഹോള്‍ കലര്‍ത്തി വിതരണം ചെയ്യുകയായിരുന്നു. കൊല്ലം…

Read More

ഇടത് രാഷ്ട്രീയ വേദികളില്‍ പങ്കെടുത്ത് തുടര്‍ച്ചയായി പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചതിന് കോണ്‍ഗ്രസ് പുറത്താക്കിയ കെ.വി തോമസിനെ സന്തോഷപൂര്‍വം എല്‍ഡിഎഫിലേക്ക് യാത്രയാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കെവി തോമസ് എന്ന ബാധ്യത ഇനി സിപിഎം അനുഭവിച്ചോട്ടെയെന്ന് സതീശന്‍ പറഞ്ഞു. കേരളത്തിന്റെ പൊതു ബോധത്തിനെതിരായ കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. എന്താണ് കെ വി തോമസിന് കോൺഗ്രസ് ഇനി കൊടുക്കാനുള്ളത്. പാർട്ടിയിലെ മുഴുവനാളുകൾക്കും കെവി തോമസിനോട് അവജ്ഞയാണ് തോന്നുന്നത്. സിപിഎം നേതാക്കൾ തോമസിനെ സ്വീകരിക്കുമ്പോഴും അവരുടെ അണികൾ അവജ്ഞയോടെയാണ് സ്വീകരിക്കുന്നത്’. കോൺഗ്രസിൽ നിന്ന് എല്ലാ നേട്ടങ്ങളും കെവി തോമസിനുണ്ടായിട്ടുണ്ട്. ഞങ്ങളിത്രയും നാളും സഹിച്ചത് ഇനി സിപിഎം സഹിക്കട്ടേയെന്നും വിഡി സതീശൻ പറഞ്ഞു.

Read More

ബീജിങ് : ചൈനയിലെ ചോംകിങ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ യാത്രാവിമാനം ടേക്ഓഫിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം. തീപിടിച്ച വിമാനത്തിലെ 25 പേര്‍ക്ക് പരിക്കേറ്റു. https://youtu.be/_0bM9NnzgXI ഇതുവരെ മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. തിബറ്റ് എയര്‍ലൈന്‍സിന്‍റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 113 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരില്‍ എല്ലാവരേയും പുറത്തെത്തിച്ചു. അപകടം കാരണം വ്യക്തമല്ല.

Read More

മനാമ: ഐ.സി. എഫ് ഉമ്മുൽ ഹസം സെൻട്രൽ കമ്മിറ്റിയുടെ കീഴിലുള്ള മജ്മഉ തഅലീമിൽ ഖുർആൻ മദ്രസയിൽ പ്രവേശനോത്സവ് സംഘടിപ്പിച്ചു. 2022-23 വർഷത്തെ പുതിയ ക്ലാസുകൾ ആരംഭിച്ചു. പുതിയ വിദ്യാർത്ഥികൾക്ക് സയ്യിദ് ബാഫഖി തങ്ങൾ ആദ്യാക്ഷരം കുറിച്ചുകൊടുത്തു. ഐ സി എഫ് ഉമ്മുൽ ഹസ്സം എഡ്യൂക്കേഷൻ സമിതി പ്രസിഡന്റ് സിദ്ദിഖ് മാസിന്റെ അധ്യക്ഷതയിൽ ദഅവാ പ്രസിഡന്റ് നസ്വീഫ് അൽ ഹസനി ഉദ്ഘാടനം നിർവഹിച്ചു. റംഷാദ് അയിലക്കാട്, ഐ സി എഫ് ബഹ്‌റൈൻ നാഷണൽ പ്രധിനിധി നൗഫൽ മയ്യേരി, കെ സി എഫ് പ്രസിഡന്റ് ജമാലുദ്ധീൻ വിട്ടാൽ , മുഹമ്മദ്‌ കബീർ, നൗഷാദ് കാസറഗോഡ് എന്നിവർ ആശംസകൾ നേർന്നു. സെൻട്രൽ ജനറൽ സെക്രട്ടറി അസ്‌കർ താനൂർ സ്വാഗതവും എഡ്യൂക്കേഷൻ സെക്രട്ടറി ഇബ്രാഹിം മയ്യേരി നന്ദിയും പറഞ്ഞു. 1 മുതൽ 12 വരെയുള്ള ക്ലാസുകളിലേക്ക് അഡ്മിഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 34524890.

Read More

മനാമ: ബഹ്‌റൈന്‍ ഐ.സി.എഫിന് കീഴില്‍ രാജ്യത്തെ പന്ത്രണ്ടു കേന്ദ്രങ്ങളിലായി പ്രവര്‍ത്തിച്ചു വരുന്ന മജ്മഉത്തഅ്‌ലീമില്‍ ഖുര്‍ആന്‍ മദ്രസകള്‍ റമളാന്‍ അവധിക്ക് ശേഷം ഇന്ന് തുറക്കും. വിപുലമായ പ്രവേശനോത്സവത്തോടെയാണ് മദ്രസകള്‍ ആരംഭിക്കുന്നത്. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ എല്‍.കെ.ജി മുതല്‍ പ്ലസ്ടു വരെയുള്ള മദ്രസകളാണ് ബഹ്‌റൈനില്‍ നടക്കുന്നത്. നൂതന പാഠ്യ പദ്ധതികളോടൊപ്പം കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് പ്രാധാന്യം നല്‍കിയുള്ള പാഠ്യേതര വിഷയങ്ങളും സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് മികച്ച രീതിയില്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ക്ലാസുകള്‍ നല്‍കാനും ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി പരീക്ഷകള്‍ നടത്താനും മജ്മഉതഅ്‌ലീമില്‍ ഖുര്‍ആന്‍ മദ്രസാ മനേജ്‌മെന്റിന് സാധിച്ചു. പുതിയ അദ്ധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് മുഴുവന്‍ മദ്രസകളിലുമായി നടക്കുന്ന പ്രവേശനോത്സവത്തിന് സാമൂഹിക സാംസ്‌കാരിക നേതാക്കളും ഐ.സി.എഫ് ഭാരവാഹികളും രക്ഷിതാക്കളും സംബന്ധിക്കും. അഡ്മിഷനും മറ്റു വിവരങ്ങള്‍ക്കുമായി 35490425, 39279149 നമ്പറുകളില്‍ ബന്ധപ്പെടുക.

Read More

വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ സമസ്ത നേതാവിനെതിരെ വിമര്‍ശനവുമായി കെ.ടി.ജലീല്‍. ചിലര്‍ മൗനം പാലിക്കുന്നതാണ് അപമാനം ഒഴിവാക്കാന്‍ നല്ലത്. വിവാദത്തില്‍ ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് കെ.ടി.ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം മുതിര്‍ന്ന മുസ്ലിം പെണ്‍കുട്ടികള്‍ സ്റ്റേജില്‍ വന്ന് സമ്മാനം വാങ്ങുന്നത് വിലക്കിയ ഒരു ഇസ്ലാമിക മതപണ്ഡിതനുമായി ബന്ധപ്പെട്ട വാര്‍ത്ത, സമീപ കാലത്ത് കേള്‍ക്കേണ്ടിവന്ന അറുവഷളന്‍ ന്യുസുകളില്‍ ഒന്നാണ്. ചിലര്‍ വായ തുറക്കാതിരുന്നെങ്കില്‍ പകുതി അപമാന ഭാരം ചുമക്കേണ്ട ദുസ്ഥിതി മുസ്ലിം സമുദായത്തിന് ഒഴിവാക്കാം. കാലം മാറിയതും നേരം വെളുത്തതും അറിയാത്ത അപൂര്‍വ്വം പേരെങ്കിലും നാട്ടില്‍ ജീവിച്ചിരിക്കുന്നുണ്ടെന്നാണ് പുതിയ വിവാദം സൂചിപ്പിക്കുന്നത്. ‘നിങ്ങള്‍ നിങ്ങളുടെ നാവിനെ സൂക്ഷിക്കുക’യെന്ന പ്രവാചക വചനം ബന്ധപ്പെട്ടവര്‍ അനുസരിച്ചിരുന്നെങ്കില്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനം ഇത്രമേല്‍ അപഹാസ്യമാകുമായിരുന്നില്ല. കേരളീയ മുസ്ലിം നവോത്ഥാനത്തിന്റെ ശില്‍പികളായിരുന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളും സയ്യിദ് അസ്ഹരി തങ്ങളും ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്ല്യാരും നയിച്ച പണ്ഡിത സഭ…

Read More

ദില്ലി: തൃക്കാക്കരയിൽ ഇടത് മുന്നണിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ.വി തോമസിനെതിരെ സംസ്ഥാന ഘടകത്തിന് അച്ചടക്ക നടപടി സ്വീകരിക്കാമെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചാൽ നടപടിയെടുക്കാനുള്ള അധികാരം സംസ്ഥാന ഘടകത്തിനുണ്ട്. നടപടി എടുത്ത ശേഷം എഐസിസിയെ അറിയിച്ചാൽ മതിയെന്നും കെസി വേണുഗോപാൽ വിശദീകരിച്ചു. കോൺഗ്രസുകാരനായിരിക്കുകയും സിപി എമ്മിന് വേണ്ടി പ്രവർത്തിക്കുമെന്ന് പറയുകയും ചെയ്യുന്നത് ഒന്നൊന്നര തമാശയാണെന്നാണ് കെവി തോമസിന്റെ പ്രഖ്യാപനത്തോട് കെ സി വേണുഗോപാൽ പ്രതികരിച്ചത്. ആര് പാര്‍ട്ടി വിട്ട് പോകും ആരു പോകുന്നുവെന്നതിനേക്കാൾ ചിന്തൻ ശിബിരത്തിലാണ് കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും തൃക്കാക്കരയിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു.

Read More