- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്‌റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: staradmin
മനാമ: വേൾഡ് മലയാളീ കൌൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് വിമൻസ് ഫോറത്തിന്റെ പ്രവർത്തനോദ്‌ഘാടനം മെയ് 19 വ്യാഴാഴ്ച വൈകുന്നേരം 7.30നു കെ സി എ ഹാളിൽ വെച്ച് നടത്തുന്നു. മനാമ ക്യാപിറ്റൽ മുനിസിപ്പാലിറ്റിയുടെ മെമ്പറും, 2021 ലെ എസ് എം ഇ സ്ട്രീറ്റ് ഗ്ലോബൽ വുമൺ അവാർഡ് ജേതാവും, ഗോൾഡൻ ട്രസ്റ്റിന്റെ പ്രസിഡന്റും, സി ഇ ഓ യും ആയ ഡോ. ലുൽവ അൽ മുതലാഖ് മുഖ്യ അഥിതിയായും, മാധ്യമ പ്രവർത്തക രാജി ഉണ്ണികൃഷ്ണൻ വീശിഷ്ട അതിഥിയായി പങ്കെടുക്കും. WMC ബഹ്‌റൈൻ പ്രോവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവേൽ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ചെയർമാൻ ബാബു കുഞ്ഞിരാമൻ, WMC മിഡിൽ ഈസ്റ്റ് ചെയർമാൻ രാധാകൃഷ്ണൻ തെരുവത്ത്, വൈസ് ചെയർ പേഴ്സൺ ദീപ ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് ഹരീഷ് നായർ, വൈസ് ചെയർമാൻ വിനോദ് നാരായണൻ എന്നിവരും പങ്കെടുക്കും. വിമൻസ് ഫോറം പ്രവർത്തനോദ്‌ഘാടനത്തിന്റെ ഭാഗമായി വേൾഡ് മലയാളീ കൌൺസിൽ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ കലാസാംസ്‌കാരിക…
തിരുവനന്തപുരം: ലക്ഷദ്വീപിനു മുകളിൽ സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി നിലവിൽ കേരളത്തിനു മുകളിലായി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ വ്യാപകമായ മഴ തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കാറ്റിനും ഇടിമിന്നലോട് കൂടിയ ശക്തമായതോ അതിശക്തമായതോ ആയ മഴയ്‌ക്ക് സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.
സഭ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറില്ല, വിശ്വാസികൾക്ക് ആർക്ക് വേണമെങ്കിലും വോട്ട് ചെയ്യാം: ജോര്‍ജ് ആലഞ്ചേരി
കൊച്ചി: തൃക്കാക്കര സ്ഥാനാർത്ഥി നിർണ്ണയത്തിൽ മുഖ്യമന്ത്രിയുടെ പ്രസ്താവനകളെ അനുകൂലിച്ച് സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചി ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തൃക്കാക്കരയിൽ സഭയ്ക്ക് സ്ഥാനാർത്ഥികളില്ലെന്നും, വിശ്വാസികൾക്ക് ആർക്ക് വേണമെങ്കിലും വോട്ട് ചെയ്യാമെന്നും ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ‘തൃക്കാക്കരയില്‍ സഭയ്ക്ക് സ്ഥാനാര്‍ത്ഥികളില്ല. തെരഞ്ഞെടുപ്പില്‍ സഭ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറുമില്ല. തൃക്കാക്കരയില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികള്‍ക്ക് തീരുമാനിക്കാം. ഒരു നിര്‍ദ്ദേശവും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നല്‍കില്ല’, കര്‍ദ്ദിനാള്‍ പറഞ്ഞു. അതേസമയം, സംഭവത്തിൽ കൃത്യമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണ്, ഞാനുമതേ, പക്ഷേ, അത് നിയമസഭയുടെ സ്ഥാനാര്‍ത്ഥി ആണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ആദ്യം ഡല്‍ഹി, പിന്നെ പഞ്ചാബ്, ഇനി കേരളം – സാബുജേക്കബിനെ വാനോളം പ്രശംസിച്ച് അരവിന്ദ് കെജരിവാള്‍
കൊച്ചി: ട്വന്റിട്വന്റിയുമായുള്ള സഖ്യപ്രഖ്യാപനം നടത്തി ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍. കേരളത്തിലും സര്‍ക്കാര്‍ രൂപീകരിക്കാനുകുമെന്ന് കിഴക്കമ്പലത്തെ ജനസംഗമത്തില്‍ കെജരിവാള്‍ പറഞ്ഞു. ഡല്‍ഹയിലെ നേട്ടങ്ങള്‍ ദൈവത്തിന്റെ മാജിക്കാണെന്നും കേരളത്തിലും ഇത് സാധ്യമാണ്. ഡല്‍ഹിയിലേത് പോലെ എല്ലാം കേരളത്തിലും വേണ്ടേയെന്ന് കെജരിവാള്‍ ചോദിച്ചു. ജനക്ഷേമമുന്നണി എന്നാണ് കേരളം പിടിക്കാനായി ട്വന്റിട്വന്റി ആംആദ്മി പാര്‍ട്ടി രൂപീകരിച്ച സഖ്യത്തിന്റെ പേര്. യോഗത്തില്‍ കെജരിവാള്‍ ഡല്‍ഹിയിലെ വികസനനേട്ടങ്ങള്‍ ഒന്നൊന്നായി എണ്ണിപ്പറയുകയും ചെയ്തു. ആദ്യം ഡല്‍ഹി, പിന്നെ പഞ്ചാബ്, അടുത്തത് കേരളം എന്ന് കെജരിവാള്‍ പറഞ്ഞു. ഇന്നത്തെ പൊതുയോഗത്തില്‍ കിറ്റക്‌സ് നേതാവ് സാബുജേക്കബിനെ വാനോളം പ്രശംസിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ എന്തിനും കൈക്കൂലി നല്‍കണമായിരുന്നു. എഎപി അധികാരത്തിലെത്തിയതോടെ ഡല്‍ഹിയില്‍ അഴിമതി ഇല്ലാതായി. കേരളത്തിലെയും അഴിമതി ഇല്ലാതാക്കണ്ടെയെന്നും കിഴക്കമ്പലത്ത് നടന്ന പൊതുയോഗത്തില്‍ കെജരിവാള്‍ ചോദിച്ചു. കേരളം പിടിക്കാന്‍ പ്രവര്‍ത്തകര്‍ക്കു ഇന്ന് കൊച്ചി താജ് മലബാര്‍ ഐലന്‍ഡ് ഹോട്ടലില്‍ ചേര്‍ന്ന സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തില്‍ കേജ്രിവാള്‍ ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഒന്‍പതു…
ശൈഖ് ഖലീഫയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താൻ ഇന്ത്യൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു അബുദാബിയിലെത്തി
അബുദാബി: യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ഇന്ത്യൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു അബുദാബിയിലെത്തി. യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു യുഎഇ സന്ദർശിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ശൈഖ് ഖലീഫയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ ഡൽഹിയിലെ യുഎഇ എംബസി സന്ദർശിച്ചിരുന്നു. ശൈഖ് ഖലീഫയുടെ വിയോഗത്തെ തുടർന്ന് മെയ് 14 ശനിയാഴ്ച്ച ഇന്ത്യ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
‘ബിജെപിയില്‍ ചേര്‍ന്നാല്‍ ദാവൂദ് ഇബ്രാഹിം ഒറ്റ രാത്രികൊണ്ട് വിശുദ്ധനാകും’; ഉദ്ദവ് താക്കറെ
മുംബെെ: ഗുണ്ടാസംഘത്തലവൻ ദാവൂദ് ഇബ്രാഹിം പോലും ബിജെപിയിൽ ചേർന്നാൽ ഒറ്റരാത്രികൊണ്ട് വിശുദ്ധനാക്കപ്പെടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മുംബൈയിൽ നടന്ന ഒരു മെഗാ റാലിയിലായിരുന്നു ബിജെപിക്കെതിരെയുള്ള താക്കറെയുടെ പരാമർശം. “ഈ ദിവസങ്ങളിലായി അവർ ദാവൂദിനെയും അവന്റെ സഹായികളെയും പിന്തുടരുകയാണ്. എന്നാൽ ദാവൂദ് ബിജെപിയിൽ ചേർന്നാൽ, ഒറ്റരാത്രികൊണ്ട് വിശുദ്ധനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ഉദ്ധവ് താക്കറെ പറഞ്ഞു. ഒളിവിൽ കഴിയുന്ന ഗുണ്ടാത്തലവൻ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളുടെ മുംബൈയിലെ 20 സ്ഥലങ്ങളിൽ ഒന്നിലധികം റെയ്ഡുകൾ നടത്തിയിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. റാലിയിൽ ഉദ്ധവ് താക്കറെ നടത്തിയ പരാമർശങ്ങൾ രാജ്യത്തെ വിലക്കയറ്റത്തിനെതിരെയുമായിരുന്നു. “മോദി ജി റേഷൻ നൽകിയിട്ടുണ്ട്, പക്ഷേ ഞങ്ങൾ പച്ചയായി കഴിക്കുമോ? സിലിണ്ടർ നിരക്ക് കുതിച്ചുയരുമ്പോൾ എങ്ങനെ പാചകം ചെയ്യും? വിലക്കയറ്റത്തെക്കുറിച്ച് ആരും സംസാരിക്കുന്നില്ല, ശ്രീലങ്കയിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ, അവിടെ നിന്ന് പാഠം പഠിക്കൂ. ഇന്ധനവില ഏഴ് പൈസയായി ഉയർത്തിയപ്പോൾ അടൽ ബിഹാരി വാജ്‌പേയ് ഒരിക്കൽ കാളവണ്ടിയിൽ പാർലമെന്റിൽ പോയി. ഇപ്പോൾ…
ബലാത്സംഗ കേസിന് പിന്നിൽ ഒരു സംഘം സിനിമാ പ്രവർത്തകർ, അന്വേഷണം വേണം; വിജയ് ബാബുവിന്റെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി
കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗ പരാതി വ്യാജമാണെന്ന് അമ്മ മായബാബു. മകനെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മായബാബു മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നൽകി. മകനെതിരെയുള്ള യുവനടിയുടെ ബലാത്സം കേസിന് പിന്നിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവർത്തകരാണെന്നാണ് മായബാബുവിന്റെ പരാതിയിൽ പറയുന്നത്. വിജയ് ബാബു ഇപ്പോൾ വിദേശത്ത് ഒളിവിൽ കഴിയുകയാണ്. നടൻ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ മേയ് 18നാണ് പരിഗണിക്കുന്നത്.
കണ്ണൂർ: വിമുക്തഭടനായ കപ്പൂർ കെ.ഡി.ഫ്രാൻസിസ് എന്ന ലാലിനെയാണ് പെരുമ്പടവ് ടൗണിന് സമീപത്തെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഫ്രാൻസിസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിലെ കട്ടിലിൽ കിടക്കുന്ന നിലയിയിരുന്നു മൃതദേഹം. കഴുത്തിന് ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ലാലിന്റെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ദരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പ്രിൻസി ഫ്രാൻസിസാണ് ഭാര്യ. വിദ്യാർഥികളായ അലൻ, അൽജോ എന്നിവർ മക്കളാണ്.
ജനങ്ങളുമായുള്ള ബന്ധം തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ് ; കശ്‌മീര്‍ മുതല്‍ കന്യാകുമാരി വരെ രാഹുല്‍ പദയാത്രയ്ക്ക്
രാജസ്ഥാന്‍ : ജനങ്ങളുമായുള്ള ബന്ധം തിരിച്ചുപിടിക്കാന്‍ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കശ്‌മീര്‍ മുതൽ കന്യാകുമാരി വരെ പദയാത്ര നടത്തും. ഉദയ്‌പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിറില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കാള്‍ രാജ്യവ്യാപകമായി പദയാത്രകള്‍ നടത്തണമെന്ന് കരട് പ്രമേയം ശുപാര്‍ശ ചെയ്‌തിരുന്നു. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വർഷം അവസാനത്തോടെ പദയാത്ര ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങൾ അറിയിച്ചു. കോണ്‍ഗ്രസിന്‍റെ ജനക്ഷേമ പദ്ധതികളും സംസ്ഥാന സര്‍ക്കാരിന്‍റെ വീഴ്‌ചകളും ജനങ്ങളുടെ ദുരിതവും ഉയർത്തിക്കാട്ടി സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന സമാനമായ പദയാത്ര സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗമാണ് പദയാത്ര സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക. താഴേത്തട്ടില്‍ ജനങ്ങളുമായുള്ള ബന്ധം നഷ്‌ടമായെന്ന് ശിബിറിനായി രൂപീകരിച്ച സമിതി വിലയിരുത്തിയിരുന്നു. പണപ്പെരുപ്പം, സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തി കേന്ദ്ര സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി തുടക്കമിടണമെന്നും ചിന്തന്‍ ശിബിറില്‍ ആവശ്യമുയർന്നിരുന്നു.
മലപ്പുറത്തെ പോക്സോ കേസ്; ആൺകുട്ടികളെയും പീഡനത്തിരിയാക്കി; അധ്യാപകനെതിരെ പരാതികള്‍ കൂടുന്നു
മലപ്പുറം: വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കി പോക്സോ കേസില്‍ അറസ്റ്റിലായ മലപ്പുറം നഗരസഭാ മുന്‍ കൗണ്‍സിലറും അധ്യാപകനുമായ കെ.വി. ശശികുമാറിനെതിരെ കൂടുതല്‍ പരാതികൾ. ശശികുമാർ ആൺകുട്ടികളെയും ചൂഷണം ചെയ്തുവെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. മലപ്പുറം സി.ഐ ജോബി തോമസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പഠനസമയത്ത് ഇയാൾ ആണ്‍കുട്ടികളെയും ചൂഷണം ചെയ്തിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. പൂര്‍വവിദ്യാർത്ഥികളില്‍ നിന്നുതന്നെ ഇയാൾക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയർന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പൊലീസിന്റെ അന്വേഷണം. 30 വർഷത്തെ സർവീസിൽ ശശികുമാർ ഒട്ടനേകം കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് വെളിപ്പെടുത്തൽ. ശശികുമാർ വിരമിച്ച ദിവസം സാമൂഹ്യ മാധ്യമത്തിൽ ഇട്ട പോസ്റ്റിനു കീഴിൽ ആണ് ആദ്യം മീ ടൂ ആരോപണം വന്നത്. ഇതിനു പിന്നാലെ, കഴിഞ്ഞ ദിവസം സ്കൂളിലെ മുൻ വിദ്യാർത്ഥികളുടെ കൂട്ടായ്മ അധ്യാപകന് എതിരെ പരസ്യമായി രംഗത്ത് വന്നു. 2019 ൽ ഇയാൾക്കെതിരെ പരാതി ഒരു വിദ്യാർത്ഥി പരാതി നൽകിയിരുന്നു. വിദ്യാർത്ഥിനികളിൽ പലർക്കും ആ പ്രായത്തിൽ പ്രതികരിക്കാൻ ആവാതെ പലപ്പോഴും അധ്യാപകന്റെ അതിക്രമങ്ങൾ…