Author: staradmin

കോഴിക്കോട്: മസ്ജിദുകൾ അധീനപ്പെടുത്താനുള്ള സംഘപരിവാർ ശ്രമം ഭയപ്പെടുത്തുന്നതെന്ന് കെഎൻഎം (KNM). രാജ്യത്തെ മസ്‌ജിദുകൾ പൂട്ടിക്കാൻ ബോധപൂർവം അവകാശ വാദം ഉന്നയിച്ചു കോടതി കയറ്റുന്ന പ്രവണത അത്യന്തം ഭീതിജനകമാണെന്ന് കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടിപി അബ്ദുല്ല കോയ മദനി പറഞ്ഞു. ഗ്യാൻവ്യാപി (gyanvapi masjid)വിവാദം ഇതിന്റെ ഭാഗമാണ്. ആരാധനാലയങ്ങളുടെ കാര്യത്തിൽ തത്സ്ഥിതി തുടരുന്നതിനു പകരം വ്യാജ അവകാശ വാദം ഉന്നയിച്ചു കോടതി കയറുന്നവരെ തിരിച്ചറിയണം. ആരാധനാലയ സംരക്ഷണ നിയമം നടപ്പിലാക്കണം. കോടതിയുടെ സമയവും വിശ്വാസ്യ തയും നഷ്ടപ്പെടുത്താൻ മാത്രമാണ് ഗ്യാൻ വ്യാപി വിവാദം പോലുള്ളവ കാരണമാകുക. രാജ്യത്തുടനീളം മസ്ജിദുകൾക്കെതിരെയുള്ള ബോധപൂർവമായ നീക്കത്തിന് ഭരണ കൂടം പിന്തുണ നൽകരുത്. ആരാധനാലയങ്ങൾക്ക് വേണ്ടി അവകാശമുന്നയിക്കുന്നത് തടയാൻ വിവേകമതികളായ നേതാക്കളുടെ ഇടപെടൽ നിമിത്തം നിർമ്മിക്കപ്പെട്ട നിയമങ്ങൾ പിന്തുടരണമെന്നും അബ്ദുല്ല കോയ മദനി പറഞ്ഞു. രാജ്യത്തെ ന്യുനപക്ഷങ്ങളെ ഭയപ്പെടുത്തി, ആരാധനാസ്വാതന്ത്ര്യം തടഞ്ഞ് ഒറ്റപ്പെടുത്താനുള്ള വർഗീയ അജണ്ടകൾക്കെതിരെ ശക്തമായ മുന്നേറ്റം നടത്തണം. മസ്ജിദ് വിവാദങ്ങൾ തീവ്രവാദ ശക്തികൾക്ക്…

Read More

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ 069002 എന്ന ടിക്കറ്റ് നമ്പരിലൂടെ 500,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി അബുദാബിയില്‍ താമസിക്കുന്ന ബിനു. ‘ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കുക എന്നത് കഴിഞ്ഞ രണ്ട് വര്‍ഷമായി എന്റെ ലക്ഷ്യമായിരുന്നു. പക്ഷേ പ്രതിവാര നറുക്കെടുപ്പ് വിജിക്കാനായതില്‍ വലിയ സന്തോഷമുണ്ട്. യുഎഇയില്‍ കുറച്ച് പച്ചക്കറി കടകള്‍ കൂടി തുറന്ന് ബിസിനസ് വികസിപ്പിക്കാന്‍ ഈ പണം ഉപയോഗിക്കാനാണ് പദ്ധതി. എന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയതിന് ബിഗ് ടിക്കറ്റിന് നന്ദി’- ബിനു പറഞ്ഞു. ഇതേ ടിക്കറ്റ് ഉപയോഗിച്ച് തന്നെ ബിനുവിന് ബിഗ് ടിക്കറ്റിന്റെ 20 മില്യന്‍ ദിര്‍ഹം നറുക്കെടുപ്പില്‍ പങ്കെടുത്ത് ഗ്രാന്‍ഡ് പ്രൈസായ രണ്ട് കോടി ദിര്‍ഹം സ്വന്തമാക്കാനും അവസരമുണ്ട്. 10 ലക്ഷം ദിര്‍ഹമാണ് രണ്ടാം സമ്മാനം. കൂടാതെ വന്‍ തുകയുടെ മറ്റ് രണ്ട് ക്യാഷ് പ്രൈസുകള്‍ കൂടി ജൂണ്‍ മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിക്കും. മെയ് മാസത്തിലുടനീളം ബിഗ് ടിക്കറ്റിന്റെ ക്യാഷ് പ്രൈസ് ടിക്കറ്റുകള്‍ വാങ്ങുന്നവരുടെ ടിക്കറ്റുകള്‍ എല്ലാ ആഴ്ചയിലും…

Read More

തൃശൂര്‍: ഉത്തരേന്ത്യയില്‍ നിന്ന് മലപ്പുറം ദാറുല്‍ ഹുദാ മതപഠന കേന്ദ്രത്തിലേയ്ക്ക് കുട്ടികളെ കടത്തിക്കൊണ്ടുവന്ന സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയതായി തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു. ബിഹാറില്‍ നിന്നും യു.പിയില്‍ നിന്നുമുള്ള 12 കുട്ടികളെയാണ്, മലപ്പുറത്തെ കേന്ദ്രത്തിലേയ്ക്ക് കൊണ്ടുവരുന്നതിനിടെ തൃശൂര്‍ റെയില്‍വേ ചൈല്‍ഡ് ലൈന്‍ രക്ഷപ്പെടുത്തിയത്. 18 വയസ്സില്‍ താഴെ പ്രായമുള്ള 16 കുട്ടികളാണ് തൃശൂര്‍ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയത്. ഗോരഖ്പൂര്‍-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റില്‍ തിങ്കളാഴ്ച മൂന്നുമണിയോടെയാണ് ഇവര്‍ തൃശൂരില്‍ എത്തിയത്. ഇവരില്‍ നാലുപേരെ, രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു. 12 പേരെ തൃശൂര്‍ ചൈല്‍ഡ് ലൈനിന് കൈമാറി. കുട്ടിക്കടത്ത്, മതപരമായ വൈകാരിക ചൂഷണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്താവുന്ന കേസ്, ക്രൈംബ്രാഞ്ചിന് കൈമാറിയതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു.

Read More

മനാമ: ഐ വൈ സി സി ബഹ്‌റൈൻ ഫുട്ബോൾ ടീമിന്റെ ലോഗോ സെൻട്രൽ കമ്മറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ കേരളാ ഫുട്ബോൾ അസോസിയേഷൻ (KFA BAHRAIN) പ്രസിഡന്റ് ഉബൈദ് പൂമംഗലം പ്രകാശനം ചെയ്യ്തു. ചടങ്ങിൽ ഐ വൈ സി സി ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം, ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ്, ആർട്സ് ആൻഡ്‌ സ്പോർട്സ് വിങ് കൺവീനർ റിച്ചി കളത്തുരേത്ത്,ദേശീയ ജോയിൻ സെക്രട്ടറി മുഹമ്മദ് ജമീൽ, സാദത്ത് കരിപ്പാകുളം, ഷംസീർ വടകര, അബ്ദുൾ ഹസീബ്, ജോൺസൺ കൊച്ചി, ഷാക്കീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Read More

മ​നാ​മ: മെന്‍റലിസത്തെ മലയാളികൾക്ക് മുന്നിൽ സുപരിചിതമാക്കിയ ആദി ആദ്യമായി ബഹ്‌റൈനിൽ എത്തുന്നു. മഴയുടെ കുളിരിൽ, സംഗീതത്തിൽ അലിഞ്ഞുചേർന്ന്​ മെന്‍റലിസത്തിൻറെ മാസ്മരികത ആസ്വദിക്കാൻ ഗൾഫ്​ മാധ്യമം വേദിയൊരുക്കുന്ന റെയ്‌നി നെറ്റിലൂടെ (RAINY NIGHT). മെന്‍റലിസ്റ്റ്​ ആദിയ്ക്ക് ഒപ്പം പ്രശസ്ത പിന്നണി ഗായിക സിതാരയും ഗായകൻ ഹരീഷ്​ ശിവരാമകൃഷ്ണനും ഒപ്പം ചേരുന്നു. മലയാളികളെ കോരിത്തരിപ്പിച്ച ഒരുപിടി ഗാനങ്ങൾ പ്രേക്ഷക ഹൃദയങ്ങളിലേക്ക്​ പെയ്തിറങ്ങുന്ന രാവിലേക്ക് ഏവരെയും ഗൾഫ്​ മാധ്യമം സ്വാഗതം ചെയ്യുന്നു…For Tickets: 34619565 Book Online : wanasatime.com ര​ഹ​സ്യ​ങ്ങ​ളു​ടെ നി​ര​വ​ധി അ​ട​രു​ക​ൾ നി​റ​ഞ്ഞ​താ​ണ്​ മ​ന​സ്സ്. മ​റ്റൊ​രാ​ളെ​യും ക​ട​ന്നു​വ​രാ​ൻ അ​നു​വ​ദി​ക്കാ​തെ മാ​ന്ത്രി​ക​പ്പൂ​ട്ടി​ട്ട്​ പൂ​ട്ടി​യ മ​ന​സ്സി​ന​ക​ത്തേ​ക്ക്​ ഇ​റ​ങ്ങി​ച്ചെ​ല്ലാ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലെ​ന്ന്​ വെ​റു​തെ​യെ​ങ്കി​ലും നാം ​ആ​ഗ്ര​ഹി​ച്ചു​ പോ​കാ​റു​ണ്ട്. ഇ​ങ്ങ​നെ മ​ന​സ്സി​​​ന്റെ ഉ​ള്ള​റ​ക​ളി​ലേ​ക്ക്​ ഇ​റ​ങ്ങി​ച്ചെ​ന്ന്​ വി​സ്മ​യം തീ​ർ​ക്കു​ന്ന ആ​ദി ബ​ഹ്​​റൈ​നി​ലെ പ്രേ​ക്ഷ​ക​രെ ആ​കാം​ക്ഷ​യു​ടെ കൊ​ടു​മു​ടി ക​യ​റ്റാ​ൻ എ​ത്തു​ന്നു. ബ​ഹ്​​റൈ​ൻ പാ​ർ​ല​മെ​ന്റ്​ അം​ഗ​വും മ​നു​ഷ്യാ​വ​കാ​ശ സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ അ​മ്മാ​ർ അ​ഹ​മ്മ​ദ്​ അ​ൽ ബ​ന്നാ​യി​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ മേ​യ്​ 27ന്​ ​ഗ​ൾ​ഫ്​ മാ​ധ്യ​മം സം​ഘ​ടി​പ്പി​ക്കു​ന്ന…

Read More

മനാമ : ജനതാ കൾച്ചറൽ സെൻ്റർ മിഡിൽ ഈസ്റ്റ് (ഓവർസീസ്) കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി ജി രാജേന്ദ്രൻ – പ്രസിഡണ്ട് (യുഎഇ), നജീബ് കടലായി – ജനറൽ സെക്രട്ടറി (ബഹ്റൈൻ), അനിൽ കൊയിലാണ്ടി – ട്രഷറർ (കുവൈത്ത്). വൈസ് പ്രസിഡണ്ടായി മണി പാനൂരിനെയും(കുവൈത്ത്) സെക്രട്ടറിമാരായി നാസർ മുഖദാർ (യു എ ഇ)സുധീർ ചാറയം (ഒമാൻ) എന്നിവരെയും തെരഞ്ഞെടുത്തു. വെബിനാർ വഴി നടന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ സംബന്ധിച്ചു. കോയ വേങ്ങര സ്വാഗതം പറഞ്ഞ യോഗത്തിൽ ടി ജെ ബാബു വയനാട് അദ്ധ്യക്ഷത വഹിച്ചു. ഇ കെ ദിനേശൻ പരിപാടി നിയന്ത്രിച്ചു. ജെ പി സി അധ്യക്ഷൻ സിയാദ് ഏഴംകുളം ആശംസകളർപ്പിച്ച് സംസാരിച്ചു നാസർ മുഖദാർ നന്ദി പ്രകാശിപ്പിച്ചു.

Read More

കൊച്ചി: ട്വന്റി ട്വന്റി ഭരിക്കുന്ന കുന്നത്തുനാട് പഞ്ചായത്ത് വെമ്പിളി വാര്‍ഡ് പിടിച്ചെടുത്ത് എല്‍ഡിഎഫ്. 139 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എന്‍ ഒ ബാബു വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഇവിടെ എല്‍ഡിഎഫ്. നിലവില്‍ വാർഡില്‍ യുഡിഎഫിനാണ് ഭരണം. വാര്‍ഡ് അംഗമായിരുന്ന ജോസിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്‍ ഒ ബാബുവിന് പുറമേ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സി പി ജോര്‍ജ്ജ്, ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയായി എല്‍ദോ പോള്‍ എന്നിവരാണ് മത്സരിച്ചത്.

Read More

ഗുജറാത്തിൽ പ്രദേശ് കോൺ​ഗ്രസ് കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്‍റ് ഹാര്‍ദ്ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു. രാജിക്കത്ത് സോണിയ ഗാന്ധിക്ക് കൈമാറിയ ഹാര്‍ദിക് പട്ടേല്‍ ഗുജറാത്ത് ജനതയ്ക്കായി പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി. നരേഷ് പട്ടേലിനെ കോണ്‍ഗ്രസിലെത്തിക്കാനുള്ള നീക്കത്തില്‍ ഹാര്‍ദ്ദിക് പട്ടേല്‍ അതൃപ്തനായിരുന്നു. ഹാ​ർദിക് ബിജെപിയിലേക്ക് പോകുമെന്നും റിപ്പോർട്ടുകളുണ്ട്. കോൺ​ഗ്രസിനോടുള്ള അതൃപ്തി പരസ്യപ്പെടുത്തിയ ഹാർദിക് ട്വിറ്ററിൽ നിന്ന് നേരത്തെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് എന്ന വിവരം ഒഴിവാക്കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് രാഹുൽ ഗാന്ധി പങ്കെടുത്ത പൊതുപരിപാടിയില്‍ ഹാര്‍ദിക് എത്തിയിരുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലെത്തിയത്. ”കോൺഗ്രസ് പാർട്ടിയിൽ നിന്നും സ്ഥാനമൊഴിയാനുള്ള ധൈര്യം ഞാൻ സംഭരിക്കുകയാണ്. എന്റെ തീരുമാനത്തെ എന്റെ സഹപ്രവർത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ചുവടുവെപ്പിലൂടെ ഗുജറാത്തിന് വേണ്ടി ശരിക്കും ക്രിയാത്മകമായി പ്രവർത്തിക്കാൻ എനിക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു” -കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കുള്ള രാജിക്കത്ത് പങ്കുവെച്ച് ഹാർദിക് പട്ടേൽ ട്വിറ്ററിൽ കുറിച്ചു.

Read More

മനാമ: വിശുദ്ധ ഖുർആൻ പഠനത്തിനുവേണ്ടി ഐ സി എഫ്ഐ ന്റെ കീഴിലുള്ള സ്കൂൾ ഓഫ് ഖുർആന്റെ ഉമ്മുൽ ഹസ്സം സെൻട്രൽ ക്ലാസ്സിന്റെ ഉദ്‌ഘാടനം ഐ സി എഫ് ഉമ്മുൽ ഹസ്സം സുന്നി സെന്ററിൽ നടന്നു. സെൻട്രൽ ദഅവാ പ്രസിഡന്റ് നസ്വീഫ് അൽ ഹസനിയുടെ അധ്യക്ഷതയിൽ ഉമ്മുൽ ഹസ്സം മസ്ജിദ് സഅദ്ബിനു അബീ വഖാസ് ഇമാം മുഹ്‌സിൻ മദനി ഉദ്ഘാടനം നിർവഹിച്ചു. ഐ സി എഫ് ബഹ്‌റൈൻ നാഷണൽ ജനറൽ സെക്രട്ടറി അഡ്വ എം സി അബ്ദുൽ കരീം ഹാജി, നാഷണൽ പ്രധിനിധി വി.പി.കെ അബൂബക്കർ ഹാജി എന്നിവർ ആശംസകൾ നേർന്നു. നാഷണൽ പ്രധിനിധി നൗഫൽ മയ്യേരി, സെൻട്രൽ പ്രസിഡന്റ് അബ്ദൽറസാഖ് ഹാജി മറ്റു നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. സെൻട്രൽ ദഅവാ സെക്രട്ടറി കബീർ വലിയകത്ത് സ്വാഗതവും സെൻട്രൽ സെക്രട്ടറി അസ്‌കർ നന്ദിയും പറഞ്ഞു. എല്ലാ ചൊവ്വാഴ്ചയും രാത്രി8:30 നു നടക്കുന്ന ക്ലാസ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 34524890.

Read More

പാലക്കാട്: ഒറ്റപ്പാലം മനിശ്ശേരിയില്‍ ആന പാപ്പാനെ അടിച്ചുകൊന്നു. പത്തിരിപ്പാല സ്വദേശി വിനോദ് (30) ആണ് മരിച്ചത്. മരുന്ന് കൊടുക്കുന്നതിനിടെയായിരുന്നു ആക്രമണം. കൊടുങ്ങല്ലൂര്‍ മൂത്തകുന്നം ദേവസ്വത്തിന്റെ പത്മനാഭന്‍ എന്ന ആനയാണ് ഇടഞ്ഞത്. പരുക്കേറ്റ വിനോദിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിയച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാലിന് മുറിവേറ്റതിനെ തുടര്‍ന്ന് പത്മനാഭന്‍ കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു.

Read More