- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
- ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചു
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
- സ്തനാര്‍ബുദം, മാനസികാരോഗ്യം: വിനോദം സമന്വയിപ്പിച്ച ബോധവല്കരണ പരിപാടിയുമായി ജി.ഒ.പി.ഐ.ഒ.
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
Author: staradmin
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ 24 -05-2022 മുതൽ 25 -05-2022 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചിലയവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ 24-05-2022 മുതൽ 25 -05-2022 വരെ: തെക്ക് കിഴക്കൻ അറബിക്കടൽ, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന തെക്ക് തമിഴ്‌നാട് തീരത്തും, കന്യാകുമാരി തീരത്തും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചിലയവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ദാവൂസ്: ദാവൂസിലെ ബുർജീൽ ഹോൾഡിങ്‌സിന്റെ പ്രഖ്യാപനത്തോട് അനുബന്ധിച്ച് വിപിഎസ് ഹെൽത്ത്കെയർ ചെയർമാൻ ഡോ. ഷംഷീർ വയലിൽ യുക്രെയ്ൻ അഭയാർത്ഥികൾക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. 50 കുട്ടികളുടെ മൂലകോശ മാറ്റിവയ്ക്കലിനാണ് സഹായം. യുദ്ധമേഖലയിലെ അർബുദ രോഗബാതിരായ കുട്ടികൾക്ക് ചികിത്സ ലഭിക്കാത്തത് സംബന്ധിച്ച നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മൂലകോശ ദാനത്തിന് ആൾക്കാരെ കിട്ടാത്തത് നിരവധി കുട്ടികൾക്കും കുടുംബങ്ങൾക്കും പ്രതിസന്ധിയായി. ‘യുക്രെയ്ൻ യുദ്ധബാധിതരെ സഹായിക്കുക എന്നത് ധാർമിക ഉത്തരവാദിത്തമായി ഏറ്റെടുക്കുകയാണ്. യുദ്ധബാധിത മേഖലയിൽ സുശക്തരായ തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. കാൻസർ ചികിൽസ ഉൾപ്പെടെ നടത്തുന്ന കുട്ടികളെയാണ് യുദ്ധം ഏറ്റവും നിർഭാഗ്യകരമായി ബാധിച്ചത്. നൂറുകണക്കിനാളുകളെ ചികിൽസയ്ക്കായി മാറ്റിക്കഴിഞ്ഞു. ബുർജീൽ ഹോൾഡിങ്‌സ് അവർക്ക് ആവശ്യമുള്ള ചികിൽസ നൽകും.’ ഡോ. ഷംഷീർ പറഞ്ഞു. ദാവൂസിൽ ലോക സാമ്പത്തിക ഫോറം വാർഷിക യോഗത്തിനിടെയായിരുന്നു നിർണ്ണായക പ്രഖ്യാപനം.ഒരു മൂലകോശ മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് യുഎഇയിൽ 2.20 ലക്ഷം ദിർഹമാണ് (46 ലക്ഷം രൂപ) ചെലവ്. യുദ്ധക്കെടുതികളെ തുടർന്ന് ചികിത്സ മുടങ്ങിയ…
റിയാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് വീണ്ടും സൗദി പൗരന്മാർക്ക് 16 രാജ്യങ്ങളിലേക്ക് സൗദി യാത്രാ വിലക്ക് ഏർപ്പെടുത്തി. ഇന്ത്യ ഉൾപ്പെടെയുള്ള 16 രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കാണ് വിലക്കേർപ്പെടുത്തിയത്. ലെബനൻ, സിറിയ, തുർക്കി, ഇറാൻ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ, യെമൻ, സൊമാലിയ, എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലിബിയ, ഇന്തോനേഷ്യ, വിയറ്റ്‌നാം, അർമേനിയ, ബെലാറസ്, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളിലേക്കാണ് യാത്രാ വിലക്ക്. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടാണ് ഇക്കാര്യം അറിയിച്ചത്.
കോഴിക്കോട് : സംഗീത സംവിധായകൻ ചന്ദ്രൻ വയ്യാട്ടുമ്മൽ എന്ന പാരീസ് ചന്ദ്രൻ അന്തരിച്ചു. 66 വയസായിരുന്നു. ഹൃദ്രോഗം മൂലം വൈകിട്ടോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി നാടകങ്ങൾക്കും സിനിമകൾക്കും സംഗീതം ചെയ്തിട്ടുണ്ട്. ബയോസ്കോപ്പ് എന്ന സിനിമയ്ക്ക് പശ്ചാത്തലസംഗീതം ഒരുക്കിയതിന് 2008 ലെ സംസ്ഥാന അവാർഡ് പാരീസ് ചന്ദ്രന് ലഭിച്ചിരുന്നു. 2010 ലെ കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ജേതാവായിരുന്നു. ‘പ്രണയത്തിൽ ഒരുവൾ’ എന്ന ടെലിഫിലിമിന്റെ സംഗീത സംവിധാനത്തിനായിരുന്നു പുരസ്കാരം ലഭിച്ചത്. സംസ്കാരം നാളെ കോഴിക്കോട് നരിക്കുനിയിലെ വീട്ടുവളപ്പിൽ നടക്കും.
ബലാത്സംഗം ചെയ്യുന്നത് അവസാനിപ്പിക്കൂ; കാൻ ഫിലിം ഫെസ്റ്റിവലിൽ വിവസ്ത്രയായി യുവതിയുടെ പ്രതിഷേധം
കാൻ ഫിലിം ഫെസ്റ്റിവലിലെ ചുവന്ന പരവതാനിയിൽ അപ്രതീക്ഷിതമായി ഒരു യുവതി വിവസ്ത്രയായി പ്രത്യക്ഷപ്പെട്ടത് കാണികളെ അമ്പരപ്പിച്ചു. ഉക്രൈനിലെ അക്രമണങ്ങൾക്കെതിരെ യുവതി നടത്തിയ പ്രതിഷേധമായിരുന്നു ഇത്. മുമ്പ് റഷ്യൻ സൈന്യം കൈവശപ്പെടുത്തിയിരുന്ന പ്രദേശങ്ങളിൽ, ചെറിയ കുട്ടികളെവരെ ലൈംഗികമായി ആക്രമിച്ചതുൾപ്പെടെ നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു യുവതിയുടെ പ്രതിഷേധം. ഫ്രഞ്ച് റിവിയേര നഗരത്തിൽ മെയ് 28 വരെ നടക്കുന്ന 75-ാമത് കാൻ ഫെസ്റ്റിവലിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം. ‘ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് അവസാനിപ്പിക്കൂ’ എന്ന് യുവതിയുടെ ദേഹത്ത് എഴുതിയിരുന്നു. ശരീരത്തിൽ പലയിടങ്ങളിലായി ചുവന്ന ചായവും പൂശിയിട്ടുണ്ട്. ചുവന്ന നിറമുള്ള അടിവസ്ത്രം മാത്രം ധരിച്ച പ്രതിഷേധക്കാരി മുദ്രാവാക്യങ്ങൾ വിളിക്കുകയും ഫോട്ടോഗ്രാഫർക്ക് പോസ് ചെയ്യുകയും ചെയ്തു. ടിൽഡ സ്വിന്റണും ഇദ്രിസ് എൽബയും ഉൾപ്പെടെയുള്ള അതിഥികളുടെ പരേഡിനെ പ്രശ്നം തടസ്സപ്പെടുത്തി.
മനാമ: പുതിയ കാപിറ്റൽ ഗവർണറായി ശൈഖ് റാഷിദ് ബിൻ അബ്ദുൽറഹ്മാൻ ആൽ ഖലീഫ നിയമിതനായി. ഇദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഹമദ് രാജാവ് പുറത്തിറക്കി. നാലുവർഷത്തേക്കാണ് നിയമനം. കാപിറ്റൽ ഗവർണറായിരുന്ന ശൈഖ് ഹിഷാം ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫയെ കഴിഞ്ഞ നവംബറിൽ എൻ.പി.ആർ.എ അണ്ടർ സെക്രട്ടറിയായി നിയമിച്ചതിനെത്തുടർന്നുള്ള ഒഴിവിലാണ് പുതിയ ഗവർണറുടെ നിയമനം.
ഡെൽഹി: ഡീസലിന് അധിക വില ഈടാക്കുന്നതിനെതിരെ കെ.എസ്.ആർ.ടി.സി സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാറിനും പൊതുമേഖലാ എണ്ണ കമ്പനികൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. വിലനിർണ്ണയത്തിൽ തർക്കങ്ങൾ ഉണ്ടെങ്കിൽ കെ.എസ്.ആർ.ടി.സി ആർബിട്രേഷൻ കോടതിയെ സമീപിക്കണമെന്ന ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി സ്‌റ്റേ ചെയ്തു. വിപണി വിലയേക്കാളും കൂടുതല്‍ തുക കെ.എസ്.ആർ.ടി.സിയില്‍ നിന്ന് ഈടാക്കുന്നത് ഗൗരവമേറിയ വിഷയമാണെന്ന് ജസ്റ്റിസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നോട്ടീസിന് മറുപടി നല്‍കാന്‍ എട്ട് ആഴ്ചത്തെ സമയമാണ് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്. കമ്പനികളുടെ നടപടി ഭരണഘടന വിരുദ്ധമാണെന്ന് കെ.എസ്.ആർ.ടി.സി കോടതിയിൽ വാദിച്ചു. വിലയിനത്തിൽ നൂറ് കോടിയിലധികം രൂപ കെ.എസ്.ആർ.ടി.സി നല്‍കാനുണ്ടെന്ന് പൊതുമേഖല എണ്ണ കമ്പനികള്‍ കോടതിയിൽ പറഞ്ഞു. മധ്യവേനല്‍ അവധിക്ക് ശേഷമാകും ഇനി കോടതി പരിഗണിക്കുക. കെ.എസ്.ആർ.ടി.സിക്ക് വേണ്ടി അഭിഭാഷകരായ കപില്‍ സിബലും, ദീപക് പ്രകാശും ഹാജരായി.
അന്തിക്കാട്: മതപഠനത്തിനെത്തിയ 14 വയസ്സുകാരനെ ലൈംഗീക പീഡനത്തിനിരയാക്കിയതിന് പള്ളി ഇമാമിന്റെ പേരില്‍ പോക്‌സോ ചുമത്തി പോലീസ് കേസെടുത്തു. അന്തിക്കാട് മുസ്ലിം ജമാഅത്ത് പള്ളിയിലെ ഇമാമും മദ്രസാ അധ്യാപകനുമായ ഇരിങ്ങാലക്കുട കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തില്‍ ബഷീര്‍ സഖാഫി (52)യുടെ പേരിലാണ് കേസെടുത്തത്. 20 വര്‍ഷമായി പള്ളി ചുമതലകള്‍ വഹിച്ചുവരുകയാണ് ഇയാള്‍. പീഡനവിവരം നിയമപാലകരെ അറിയിക്കാതെ നിരുത്തരവാദ സമീപനം കൈക്കൊണ്ട പള്ളി കമ്മിറ്റിക്കെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നിലവിലെ പള്ളിക്കമ്മിറ്റിയെ പുറത്താക്കണമെന്ന ആവശ്യവുമായി വിശ്വാസികളില്‍ ചിലര്‍ മഹല്ല് സംരക്ഷണസമിതി രൂപവത്കരിച്ചിട്ടുണ്ട്. അതിക്രമം നടന്നിട്ടും പള്ളിക്കമ്മിറ്റിയുടെ ഭാഗത്തുനിന്ന് കുട്ടിക്ക് പിന്തുണയുണ്ടായില്ലെന്നും അറസ്റ്റ് വൈകാന്‍ കാരണം പ്രതിയുടെ രാഷ്ട്രീയസ്വാധീനമാണെന്നും ആക്ഷേപമുണ്ട്. മേയ് രണ്ടിനാണ് പോലീസ് കേസെടുത്തത്. ഒളിവില്‍ പോയ ബഷീര്‍ സഖാഫിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി അന്തിക്കാട് എസ്.എച്ച്.ഒ. അനീഷ് കരീം അറിയിച്ചു.
തൃക്കാക്കര സ്ഥാനാര്‍ത്ഥിത്വത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ട് എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി സിപിഎമ്മിൽ
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണം തകൃതിയായി മുന്നോട്ട് പോകുന്നതിനിടെ കോൺഗ്രസിൽ കൊഴിഞ്ഞു പോക്ക്. എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി എംബി മുരളീധരൻ സിപിഎമ്മിലേക്ക് ചുവട് മാറ്റി. തൃക്കാക്കരയിൽ ഉമാ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലെ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് ചുവട് മാറ്റം. ഇടത് മുന്നണിക്ക് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും സ്ഥാനാർത്ഥി നിർണായത്തിനുള്ള അതൃപ്തി അറിയിച്ചതിന് ശേഷമുള്ള ഡിസിസിയുടേയും നേതൃത്വത്തിന്റെയും സമീപനം ശരിയായിരുന്നില്ലെന്നും അതിനാൽ പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നുവെന്നും ഇടത് നേതാക്കൾക്കൊപ്പം വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്ത് മുരളീധരൻ വ്യക്തമാക്കി. നേരത്തെ തൃക്കാക്കരയിൽ പിടി തോമസിന്റെ ഭാര്യ ഉമാ തോമസിന്റെ സ്ഥാനാർഥിത്വത്തിനെതിരെ എം ബി മുരളീധരൻ പരസ്യമായി പ്രതികരിച്ചിരുന്നു. കോൺഗ്രസ് സ്ഥാനാ൪ത്ഥിത്വ൦ സജീവ പ്രവ൪ത്തക൪ക്ക് അവകാശപ്പെട്ടതാണെന്നും പിടിയുടെ കുടുംബത്തെ സഹായിക്കേണ്ടത് മണ്ഡലത്തിൽ സ്ഥാനാ൪ത്ഥിത്വ൦ നൽകിയല്ലെന്നുമാണ് അന്ന് മുരളീധരൻ തുറന്നടിച്ചത്. ഇതിന് പിന്നാലെ നേതാക്കളുടെ സമീപനം മോശമായിരുന്നുവെന്ന് മുരളീധരൻ പറഞ്ഞു. ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫ് തന്നെ നേരിൽ കണ്ട് പിന്തുണ നേടി. അതിന്റെ അടിസ്ഥാനത്തിൽ ഇടതുപക്ഷത്തോട് ചേർന്ന്…
മനാമ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പരാജയഭീതി മൂലം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി ക്കെതിരെ കേസെടുത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്നു (മെയ് 19 ) വൈകുന്നേരം സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി റ്റി .യു.രാധാകൃഷ്ണൻ അറിയിച്ചു.
