- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല
- സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു; വിലങ്ങാട് വില്ലേജ് ഓഫീസിനുമുന്നിൽ പ്രതിഷേധവുമായി ഉരുൾപൊട്ടൽ ദുരിതബാധിതർ
- മഴക്കെടുതി; മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല ഗതാഗത നിരോധനം, ഇടുക്കിയിൽ 25 വീടുകള്‍ തകര്‍ന്നു
- മലയാളികളുൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളുടെ പണം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റിൽ
- അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദനം: പ്രതികള്‍ അറസ്റ്റില്‍
- കഞ്ചാവ് കൃഷി: ബഹ്റൈനില്‍ മുങ്ങല്‍ വിദഗ്ദ്ധനടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവ്
Author: staradmin
ആലപ്പുഴ: 25 കിലോ കഞ്ചാവുമായി ചെങ്ങന്നൂർ , തിരുവല്ലാ സ്വദേശികൾ അറസ്റ്റിൽ. ആലപ്പുഴ ഡാൻസാഫ് സ്ക്വാഡും , ചെങ്ങന്നൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ചെങ്ങന്നുർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് കിഴക്കുവശം വെച്ച് പിടികൂടി . ചെങ്ങന്നൂർ ഭാഗത്തെ ഇടപാടുകാർക്ക് കൈമാറാൻ വോൾവോ ബസിൽ വന്ന് ഇറക്കി സുഹൃത്തുക്കളെ കാത്തു നിൽക്കുമ്പോഴാണ് ഇവർ പോലീസിൻ്റെ പിടിയിലായത്. സാഗർ വയസ്സ് 23, S/O ഗോപാലൻ , വെട്ടിക്കാല തെക്കേചരുവിൽ , പെരിങ്ങോല, മുളക്കുഴ, ചെങ്ങന്നൂർ, 2. സിയാദ് ഷാജി, വയസ്സ് 28, S/O ഷാജി ,തകിടിപ്പറമ്പിൽ ,ചുമത്തറ ,P0 ,കുറ്റപ്പുഴ ,തിരുവല്ല എന്നിവരെയാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റു ചെയ്തത്. പിടിച്ചെടുത്ത കഞ്ചാവിന് 15 ലക്ഷം രൂപ വില വരും ചെങ്ങന്നൂർ ഭാഗത്തുള്ള ഇടപാടുകാർക്ക് കൈമാറാൻ കൊണ്ടുവന്നതാണെന്ന് പ്രതികൾ പറഞ്ഞു. സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്. ലോക് ഡൗണിൻ്റെ…
വയനാട്: മരം മുറിക്കേസിൽ വയനാട്ടിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. വിവാദ ഉത്തരവിന്റെ മറവിൽ എൽഎ പട്ടയഭൂമിയിലെ ഈട്ടി മരങ്ങൾ മുറിച്ചു കടത്തിയവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മുട്ടിൽ സ്വദേശി അബ്ദുൾ നാസർ, അമ്പലവയൽ സ്വദേശി അബൂബക്കർ എന്നിവരാണ് പിടിയിലായത് ഇവർ മരക്കച്ചവടക്കാരാണ്. ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് വൈകുന്നതിൽ ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് രൂക്ഷ വിമർശനമേറ്റതിന് പിന്നാലെയാണ് നടപടികൾ തുടങ്ങിയത്. മരം മുറിക്കേസിലെ മുഖ്യ സൂത്രധാരൻ റോജി അഗസ്റ്റിനും സഹോദരങ്ങളായ ആൻ്റോ അഗസ്റ്റി, ജോസുക്കുട്ടി എന്നിവർക്കുമായി സംസ്ഥാന വ്യാപക തെരച്ചിലാണ് ഇപ്പോൾ നടക്കുന്നത്. ഇവരുടെ വയനാട് വാഴവറ്റയിലെ വീട്ടിൽ പോലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. മൂന്ന് പേരുടെയും ഫോൺ സ്വിച്ച് ഓഫാണ്. വനം വകുപ്പ്, ക്രൈബ്രാംഞ്ച്, വിജിലൻസ് എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. പ്രതികൾ കൊച്ചിയിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലും പരിശോധനയുണ്ടാകും. മൂന്ന് പേരും സ്വയം കീഴടങ്ങാനും സാധ്യതയുണ്ട്. മരം മുറിയുമായി ബന്ധപ്പെട്ട്…
ന്യൂഡൽഹി: രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം 44.61 കോടി പിന്നിട്ടു. ഇന്ന് രാവിലെ 7 വരെയുള്ള താൽക്കാലിക റിപ്പോർട്ട് അനുസരിച്ച് 53,73,439 സെഷനുകളിലൂടെ ആകെ 44,61,56,659 വാക്‌സിൻ ഡോസ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40,02,358 ഡോസ് വാക്‌സിൻ നൽകി. ഇതിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു: ആരോഗ്യപ്രവർത്തകർഒന്നാം ഡോസ് 1,02,93,723രണ്ടാം ഡോസ് 77,53,002 മുന്നണിപ്പോരാളികൾഒന്നാം ഡോസ് 1,79,07,362രണ്ടാം ഡോസ് 1,10,20,080 18-44 പ്രായപരിധിയിലുള്ളവർഒന്നാം ഡോസ് 14,44,83,609രണ്ടാം ഡോസ് 68,86,188 45-59 പ്രായപരിധിയിലുള്ളവർഒന്നാം ഡോസ് 10,25,21,263രണ്ടാം ഡോസ് 3,62,42,655 60നുമേൽ പ്രായമുള്ളവർഒന്നാം ഡോസ് 7,41,18,104രണ്ടാം ഡോസ് 3,49,30,673 ആകെ 44,61,56,659 ഏവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21നാണ് തുടക്കമായത്. രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. രാജ്യത്താകെ ഇതുവരെ 3,06,63,147 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41,678 പേർ സുഖം പ്രാപിച്ചു. ദേശീയ രോഗമുക്തി നിരക്ക്…
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കര്‍ണാടക നിയമസഭാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തവാര്‍ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ബി എസ് യെദിയൂരപ്പ, ധര്‍മ്മേന്ദ്രപ്രധാന്‍ അടക്കം മുതിര്‍ന്ന ബിജെപി നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രാജി സമര്‍പ്പിച്ചതിന് ശേഷം നടന്ന ബിജെപി എം.എൽ.എമാരുടെ യോഗത്തിലാണ് 61 കാരനായ ബസവരാജയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ അടുത്ത അനുയായിയായ ബസവരാജ് ബൊമ്മയ് അറിയപ്പെടുന്നത്. കൂടാതെ, അദ്ദേഹവും കര്‍ണാടക യില്‍ നിര്‍ണ്ണായകമായ ലിംഗായത്ത് സമുദായത്തില്‍പ്പെട്ടയാളാണ്. ഇദ്ദേഹത്തിന്‍റെ പിതാവ് എസ്. ആര്‍. ബൊമ്മയ് കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു. 2008 ലാണ് ഇദ്ദേഹം ബിജെപിയില്‍ ചേരുന്നത്. ഷിഗോണ്‍ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എം.എല്‍.എയായും രണ്ട് തവണ എം.എല്‍.സിയായും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കൊച്ചി: കൊച്ചി തോപ്പുംപടിയിൽ ആറുവയസ്സുകാരിക്ക് ക്രൂരമർദ്ദനം. പഠിക്കുന്നില്ല എന്നാരോപിച്ച് പിതാവാണ് മർദ്ദിച്ചത്. കുട്ടിയുടെ പിതാവ് സേവിയർ റോജനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കെയർ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തിൽ പരിക്കുകൾ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. ചൂരൽ കൊണ്ട് ദേഹമാകെ അടിയേറ്റ പാടുകളുണ്ട്. ചൂരൽ കൊണ്ട് കുട്ടിയെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു.
ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴു മരണം. അപകടത്തിൽ നാല്പതോളം പേരെ കാണാതായെന്നാണ് റിപ്പോർട്ട്. എസ്‌ഡിആർഎഫിന്‍റെയും സൈന്യത്തിന്‍റെയും സഹായത്തോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ട്വിറ്ററിൽ കുറിച്ചു. മേഘവിസ്ഫോടനത്തിൽ ഹോന്‍സാർ ഗ്രാമത്തിൽ ഒമ്പത് വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം ആരംഭിച്ചതായി കിഷ്ത്വാർ ജില്ല ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. കൂടുതൽ പേർക്ക് സംഭവത്തിൽ മരിച്ചിട്ടുണ്ടോ എന്നതുൾപ്പെടെ പരിശോധിച്ചുവരികയാണ്. കിഷ്ത്വാറിലെ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ പരിക്കേറ്റവരെ ആകാശമാര്‍ഗ്ഗം ആശുപത്രിയിലെത്തിക്കാന്‍ ഇന്ത്യന്‍ വ്യോമസേന അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് കൂട്ടിച്ചേര്‍ത്തു. കിഷ്ത്വാർ ജില്ലയിലെ ഗുലാബ്ഗഡ് പ്രദേശത്താണ് ക്ലൗഡ് ബർസ്റ്റ് റിപ്പോർട്ട് ചെയ്തതെന്ന് കിഷ്ത്വാർ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. അതേസമയം, തുടർച്ചയായ മഴയെത്തുടർന്ന് റാംബാൻ ജില്ലയിലെ ചെനാബ് നദിയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. നദീതീരത്തിന് സമീപം എവിടെയും പോകരുതെന്ന് ജനങ്ങളോട് നിർദ്ദേശിക്കുന്നതായി രാംബാൻ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് കേന്ദ്രത്തിന്റെ പൂർണ സഹായം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകി. കിഷ്ത്വാറിലെയും കാർഗിലിലെയും മേഘവിസ്‌ഫോടനത്തിന്റെ…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീധന പീഡനക്കണക്ക് നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സത്രീധനവും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ സംസ്ഥാനത്ത് 2011 മുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന കാസര്‍ഗോഡ് എംഎല്‍എ എന്‍.എ നെല്ലിക്കുന്നിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി കണക്കുകള്‍ നിരത്തി വിശദീകരണം ( dowry harassment) നല്‍കിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ, സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ നടത്തിയ ഉപവാസവും മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചു. സമൂഹത്തെ ബോധവത്ക്കരിക്കുന്നതിന് വേണ്ടിയുള്ള ഗാന്ധിയന്‍ ഇടപെടലാണ് ഗവര്‍ണര്‍ നടത്തിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. അദ്ദേഹം തന്നെ ഈ കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ‘2011 മുതല്‍ 2016 വരെ കേരളത്തില്‍ 100 സ്ത്രീധന പീഡന മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2016 മുതല്‍ 2021 വരെ കാലയളവില്‍ ഇവയുടെ എണ്ണം 54 ആയി. 2020-21 വര്‍ഷത്തില്‍ ആറുവീതം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത്തരമൊരു അവസ്ഥ നാടിനാകെ അപമാനമാണ്. വേണ്ട വിധത്തിലുള്ള ബോധവത്ക്കരണം ഇക്കാര്യത്തില്‍ ആവശ്യമാണ്. ഗവര്‍ണറുടെ ഉപവാസം ആ വിധത്തില്‍…
അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഈ അവസാനറൗണ്ടിൽ മത്സരിക്കുന്നത് ഡിംപ്ൾ ഭാൽ , സായ് വിഷ്ണു , മണിക്കുട്ടൻ , റിതു മന്ത്ര , നോബി , കിടിലം ഫിറോസ് , അനൂപ് കൃഷ്ണൻ , റംസാൻ എന്നീ 8 മത്സരാര്ഥികളാണ്. വിജയിയെ നിർണയിക്കുന്നത് പ്രേക്ഷകർ നൽകിയ വോട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും . പ്രശസ്ത ചലച്ചിത്രതാരങ്ങളായ സൂരജ് വെഞ്ഞാറമൂട് , അനു സിതാര , ദുർഗ കൃഷ്ണൻ , സാനിയ അയ്യപ്പൻ , ടിനി ടോം , പാഷാണം ഷാജി , പ്രജോദ് കലാഭവൻ , ധർമജൻ , ഗ്രേസ് ആന്റണി , ആര്യ , വീണ നായർ എന്നിവരുടെ വിവിധകലാപരിപാടികളും ഈ സദസ്സിൽ അരങ്ങേറി . ബിഗ് ബോസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ ഓഗസ്റ്റ് 1 , ഞായറാഴ്ച രാത്രി 7 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു.
ആദിപുരുഷിൽ പ്രധാന വേഷത്തിലെത്തുന്ന കൃതി സനോനിന് ജന്മദിനാശംസയുമായി പ്രഭാസ്. താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ കൃതിയുടെ മനോഹര ചിത്രം പങ്കുവെച്ചു കൊണ്ടാണ് പ്രഭാസ് ആശംസകൾ അറിയിച്ചത്. ജന്മദിനാശംസയ്ക്ക് കൃതി സനോൻ നന്ദി അറിയിക്കുകയും അടുത്ത ഷൂട്ടിങ് ഷെഡ്യൂളിൽ നേരിട്ട് കാണാമെന്ന പ്രതീക്ഷ പങ്കു വെക്കുകയും ചെയ്തു. പ്രഭാസിന് പിന്നാലെ സംവിധായകൻ ഓം റൗട്ടും ജന്മദിനാശംസകൾ നേർന്നു. പ്രഭാസും കൃതിയും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമാണ് ആദിപുരുഷ്. രാമായണ കഥയെ ആസ്പദമാക്കി ത്രിഡി രൂപത്തിലാണ് ഓം റൗട്ട് ചിത്രം ഒരുക്കുന്നത്. പ്രമുഖ താരം സെയ്ഫ് അലിഖാൻ രാവണനായാണ് ചിത്രത്തിൽ എത്തുന്നത്. അതേ സമയം, രാമനായി പ്രഭാസും സീതയായി കൃതിയും വേഷമിടുo. എന്നാൽ , പ്രധാന കഥാപാത്രകളുടെ ക്യാരക്ടർ പോസ്റ്റർ ഇതുവരെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. നടൻ സണ്ണി സിംഗും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശ്രീരാമന്റെ സഹോദരന്‍ ലക്ഷ്മണനായിട്ടാണ് സണ്ണി സിംഗ് വേഷമിടുന്നതെന്നാണ് വിവരം. ആക്ഷന്‍ ഡ്രാമയായ ചിത്രം നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തെയാണ് ചിത്രീകരിക്കുന്നത്.…
തിരുവനന്തപുരം: പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം ഇന്ന് ഉച്ചയ്‌ക്കുശേഷം മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. മുൻ വർഷത്തെക്കാൾ വിജയശതമാനം കൂടുതലാവുമെന്നാണ് സൂചന. ജൂലായ് 15ന് പ്രാക്‌ടിക്കൽ പരീക്ഷകൾ തീർന്ന് 15 ദിവസത്തിനുളളിലാണ് ഫലപ്രഖ്യാപനം വരുന്നത്. മേയ് 28ന് പ്ലസ്ടു പ്രാക്‌ടിക്കൽ പരീക്ഷകൾ തുടങ്ങിയെങ്കിലും കൊവിഡ് സാഹചര്യത്തിൽ രണ്ട് മാസത്തോളം നീളുകയായിരുന്നു. പല സ്‌കൂളുകളും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായിരുന്നു. പ്ലസ് ടുവിന് മൊത്തം 4,47,461 കുട്ടികളാണ് പരീക്ഷ എഴുതിയത്. 4,46,471 കുട്ടികൾ റെഗുലർ സ്ട്രീമിലും 990 വിദ്യാർത്ഥികൾ പ്രൈവറ്റായും പഠിച്ചവരാണ്. keralaresults.nic.in, dhsekerala.gov.in എന്നീ വെബ്സൈറ്റുകളിൽ പരീക്ഷാഫലം ലഭിക്കും.