- അൽ മന്നാഇ ഈദ് ഗാഹുകൾ – സ്വാഗത സംഘം രൂപവത്കരിച്ചു
- പാകിസ്ഥാനായി ചാരപ്രവൃത്തി: എട്ട് സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിൽ എൻഐഎ റെയ്ഡ്: തെളിവുകൾ കണ്ടെത്തി
- ലോകസുന്ദരിപ്പട്ടം തായ്ലന്റിന്, കിരീടം ചൂടി ഒപാൽ സുചാത ചുങ്സ്രി
- പാലക്കാട് ഒന്നര കിലോ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിലായിൽ
- ഗുരുദേവ സോഷ്യൽ സൊസൈറ്റി “സമന്വയം 2025” ഈദ് ആഘോഷവും മ്യൂസിക്കൽ കോമഡി ഷോയും, ജൂൺ 5 വ്യാഴാഴ്ച; എം. പി. ഡീൻ കുര്യാക്കോസ് മുഖ്യാതിഥി
- വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി
- ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവെച്ചുവീഴ്ത്തി വനിത എസ്ഐ
- ആറ് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്ന പാകിസ്ഥാൻ വാദം തള്ളി ഇന്ത്യ; നഷ്ടം സ്ഥിരീകരിച്ച് സംയുക്ത സൈനിക മേധാവി
Author: staradmin
കാബൂൾ: അഫ്ഗാനിസ്ഥാനിലെ പ്രശസ്ത ഹാസ്യതാരത്തെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഹാസ്യനടന്‍ ഖാഷാ ഷ്വാൻ താലിബാന്‍ തീവ്രവാദികളാൽ കൊല്ലപ്പെട്ടതായാണ് വാര്‍ത്തകള്‍. ഖാഷയെ തോക്കുധാരികള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഖാഷാ സ്വാൻ എന്നറിയപ്പെടുന്ന നസർ മുഹമ്മദിനെ വ്യാഴാഴ്ച രാത്രി വീട്ടിൽ നിന്ന് പുറത്തെത്തിച്ച് കൊലപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുമ്പ് കാന്തഹാർ പോലീസിൽ സേവനമനുഷ്ഠിച്ചിരുന്ന ഹാസ്യനടന്റെ കുടുംബം ആക്രമണത്തിൽ താലിബാന് പങ്കുണ്ടെന്ന് ആരോപിച്ചു. എന്നാല്‍ താലിബാന്‍ ഇക്കാര്യം നിഷേധിക്കുകയാണ്. സുരക്ഷാ സേനയ്ക്കും സാധാരണക്കാർക്കുമെതിരെ താലിബാൻ നടത്തുന്ന ആക്രമണത്തിനിടയിലാണ് ഈ സംഭവം. അഫ്ഗാനിസ്ഥാനിലെ 419 ജില്ലാ കേന്ദ്രങ്ങളിൽ പകുതിയോളവും ഇപ്പോൾ താലിബാന്റെ നിയന്ത്രത്തിലാണ്. രാജ്യത്തെ 34 പ്രവിശ്യാ തലസ്ഥാനങ്ങളിലൊന്നും ഇതുവരെ പിടിച്ചെടുക്കാനായിട്ടില്ലെന്ന് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക്ക് മില്ലെ പറഞ്ഞു. താലിബാൻ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുമ്പോൾ അഫ്ഗാൻ സുരക്ഷാ സേന കാബൂൾ ഉൾപ്പെടെയുള്ള പ്രധാന ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിനായി തങ്ങളുടെ നിലപാടുകൾ ഏകീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സച്ചാർ കമ്മീഷൻ റിപ്പോർട്ട് അട്ടിമറിക്കെതിരെ ചൊക്ലി പഞ്ചായത്ത് മുസ്ലിം യൂത്ത് കോഡിനേഷന്റെ പ്രതിഷേധ സംഗമം
ചൊക്ലി :സച്ചാർ കമ്മീഷൻ റിപ്പോർട്ട് അട്ടിമറിക്കെതിരെ ചൊക്ലി പഞ്ചായത്ത് മുസ്ലിം യൂത്ത് കോഡിനേഷന്റെ ആഭിമുഖ്യത്തിൽ ചൊക്ലി ടൗണിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.ഷമ്മാസ് എം ൻ്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് തലശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു .തലശ്ശേരി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി ഷാനിദ് മേക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി. ഷാനിദ് വാഫി ചൊക്ലി ,കെ.കെ.ഫിറോസ്, കെ പി സഫീർ, സഫ്വാൻ മേക്കുന്ന് എന്നിവർ പ്രസംഗിച്ചു.
ബഹ്റൈനിലും നീറ്റ് പരീക്ഷാകേന്ദ്രം: കെഎംസിസി ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡറെ സന്ദര്‍ശിച്ചു
മനാമ: അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റിന് ബഹ്റൈനിലും പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തവയെ നേരില്‍ക്കണ്ട് നിവേദനം നല്‍കി. ബഹ്‌റൈനില്‍ നിരവധി ഇന്ത്യന്‍ കുടുംബങ്ങളാണ് താമസിച്ചുവരുന്നതെന്നും നീറ്റ് പരീക്ഷയ്ക്ക് ബഹ്‌റൈനില്‍ പരീക്ഷാകേന്ദ്രം അനുവദിക്കാത്തതിനാല്‍ ഈ കുടുംബങ്ങളിലെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശങ്കയിലാണെന്നും കെഎംസിസി നേതാക്കള്‍ അംബാസിഡറെ അറിയിച്ചു. നിലവില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈനിലെ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലെത്തി പരീക്ഷ എഴുതുന്നതിന് വലിയ തുക ചെലവഴിക്കേണ്ടിവരും. കൂടാതെ, ഇത് വിദ്യാര്‍ത്ഥികളില്‍ മാനസിക സമ്മര്‍ദ്ദത്തിനുമിടയാക്കും. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസമേകുന്ന തരത്തില്‍ ബഹ്‌റൈനിലും നീറ്റ് പരീക്ഷാകേന്ദ്രം ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ഇക്കാര്യം കേന്ദ്രഭരണകൂടത്തെ അറിയിക്കണമെന്നും കെഎംസിസി നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവില്‍ യു എ ഇയിലും കുവൈത്തിലും നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ബഹ്‌റൈനിലും പരീക്ഷാകേന്ദ്രമൊരുക്കുകയാണെങ്കില്‍ സഊദിയിലെ ദമാമിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ബഹ്‌റൈനിലെത്തി പരീക്ഷ എഴുതാന്‍ സാധിക്കുമെന്നും നേതാക്കള്‍ അംബാസിഡറെ അറിയിച്ചു. നിവേദനം കെഎംസിസി ബഹ്‌റൈന്‍ ആക്ടിംഗ്…
ദുബൈ: യുഎഇയിലെ മുഴുവൻ ഡോക്ടർമാർക്കും ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാം. ഡോക്ടർമാരെ ക്ഷണിച്ചുകൊണ്ട് യുഎഇ ഭരണകൂടം അറിയിപ്പ് പുറത്തിറക്കി. കൊവിഡ് പ്രതിരോധ രംഗത്തെ മുന്നണിപ്പോരാളികൾക്കുള്ള ആദരവാണിതെന്ന് സർക്കാർ വ്യക്തമാക്കി. ഡോക്ടർമാരോടൊപ്പം അവരുടെ കുടുംബത്തിനും 10 വർഷത്തെ ഗോൾഡൻ വീസ ലഭിക്കും. യുഎഇ ആരോഗ്യ വകുപ്പിന്റെ ലൈസൻസുള്ള ഡോക്ടർമാർക്കെല്ലാം ഈ മാസം മുതൽ 2022 സെപ്റ്റംബർ വരെ ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട വെബ് സൈറ്റ്: smartservices.ica.gov.ae. അതേസമയം, ദുബായ് ലൈസൻസുള്ള ഡോക്ടർമാർ അപേക്ഷിക്കേണ്ടത് smart.gdrfad.gov.ae എന്ന വെബ് സൈറ്റിലാണ്.ഇതിന് പുറമെ ഡോക്ടർമാർക്ക് വീസ നടപടികൾ പൂർത്തീകരിക്കാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് യുഎഇയിൽ ഏഴ് കേന്ദ്രങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശങ്ങൾക്കനുസൃതമായാണ് തീരുമാനം.
ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ആഗസ്റ്റ് 7 വരെ വിമാന സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ്. യാത്രക്കാരുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് എമിറേറ്റ്സ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തിന് പിന്നാലെയാണ് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസ് നിര്‍ത്തിവെച്ചത്. ഏപ്രിൽ 25 മുതൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസില്ല. ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് ആഗസ്ത് 2 വരെ നീട്ടിയെന്ന് നേരത്തെ ഇത്തിഹാദ് എയർലൈൻസ് അറിയിച്ചിരുന്നു. വിലക്ക് ഇനിയും നീട്ടിയേക്കുമെന്നും അധികൃതർ അറിയിക്കുകയുണ്ടായി. യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് എപ്പോൾ അവസാനിക്കുമെന്ന് പറയാൻ കഴിയില്ലെന്നും തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും എമിറേറ്റ്സ് എയർലൈൻസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. യാത്രാവിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാന സർവീസ് ഉണ്ടാകില്ലെന്ന് യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്. അതത് രാജ്യങ്ങളിലെ കോവിഡ് സ്ഥിതിഗതികൾ സസൂക്ഷ്മം വിലയിരുത്തി വരികയാണ്. എല്ലാ തലങ്ങളും പരിശോധിച്ചാകും വിമാന സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയെന്നും യു.എ.ഇ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.…
മനാമ: ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ കോവിഡ് കാലത്ത് മികച്ച സേവനം കാഴ്ചവെച്ച മുൻനിര ജീവനക്കാരെ ആദരിച്ചു. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ ആയിരത്തിലധികം ബഹ്റൈൻ പൗരന്മാരെ വിദേശ രാജ്യങ്ങളിൽനിന്ന് സുരക്ഷിതമായി ബഹ്റൈനിൽ എത്തിക്കാൻ ഇവർ നൽകിയ സേവനങ്ങൾ പരിഗണിച്ചാണ് ആദരിച്ചത്. ഗൾഫ് എയർ ചെയർമാൻ സായിദ് ബിൻ റാഷിദ് അൽ സയാനി, ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ക്യാപ്റ്റൻ വലീദ് അബ്ദുൽ ഹമീദ് അൽ അലാവി എന്നിവർ ജീവനക്കാരുടെ നേട്ടങ്ങളെ അഭിനന്ദിക്കുകയും പ്രശംസപത്രം കൈമാറുകയും ചെയ്തു.
ഡാളസ്: കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് കാലം ചെയ്ത കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ജൂലൈ 28 നു ടെക്‌സാസ് ടൈം രാത്രി 7:30 മണിക്കാണ് സമ്മേളനം ആരംഭിക്കുകയെന്നു കെ ഇ സി എഫ് ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ അറിയിച്ചു . ഡാലാസ് ഫോര്ത്തവര്‍ത്തിലെ എല്ലാവരെയും ഈ സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു . കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ .ജിജോ എബ്രഹാം, (പ്രസിഡന്റ്) 214 444 0057, അലക്‌സ് അലക്‌സാണ്ടര്‍, (ജനറല്‍ സെക്രട്ടറി) (214) 2899192. https://us02web.zoom.us/j/81952003661?pwd=T25mR25McDcyZHBmQWd0VWlzQTl1dz09 Meeting ID: 81952003661Passcode: 832154 One tap mobile• +13462487799,,81952003661#,,,,*832154# US (Houston)• +16699009128,,81952003661#,,,,*832154# US (San Jose)
നമ്മുടെ മൂവാറ്റുപുഴയിൽ നാളെയൊരിയ്ക്കൽ അഭിമുഖീകരിക്കേണ്ടി വരുവാൻ ഏറെ സാദ്ധ്യതയുണ്ടെന്നു കരുതുന്ന ഒരു മഹാദുരന്തത്തെക്കുറിച്ചും, മുൻകൂട്ടിത്തന്നെ അതിന് പരിഹാരമുണ്ടാക്കേണ്ടതിൻ്റെ അത്യാവശ്യകതയെക്കുറിച്ചും ആവർത്തിച്ച് സൂചിപ്പിക്കുവാനാണ് ഇതേ വിഷയത്തെക്കുറിച്ച് വീണ്ടും ഒരു കുറിപ്പ്. മുൻപ്, പലവട്ടം ഇത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുവാനും സംസാരിക്കുവാനും സാധിച്ചിരുന്നെങ്കിലും, നിരാശയായിരുന്നു ഫലം.ഇനിയുള്ള പ്രതീക്ഷ പുതിയ ഭരണ കർത്താക്കളിലാണ്.സത്വരശ്രദ്ധയും, അനല്പവേഗതയോടെയുള്ള ഇടപെടലും ഈ വിഷയത്തിൽ ഉണ്ടാകണമെന്ന് പ്രാഥമികമായിത്തന്നെ അഭ്യർത്ഥിക്കുന്നു. മൂവാറ്റുപുഴയാറിൽ വാളകം പഞ്ചായത്തിലെ റാക്കാട് ഭാഗത്തെയും, മാറാടി പഞ്ചായത്തിലെ കായനാട് ഭാഗത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നതരത്തിൽ ഒരു ‘തടയണ’ അഥവാ ‘ചെക്ക് ഡാം’ സ്ഥിതിചെയ്യുന്ന വിവരം അറിവുള്ളതായിരിക്കുമെന്ന് കരുതുന്നു. മൂവാറ്റുപുഴ നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ള വിതരണത്തിനാവശ്യമായ ജലലഭ്യതയ്ക്ക് വേനൽക്കാലങ്ങളിൽ ക്ഷാമം നേരിട്ടിരുന്നഘട്ടത്തിൽ നിർമ്മിക്കേണ്ടിവന്ന ഒന്നാണല്ലോ ഈ ‘ചെക്ക് ഡാം’ .ഇതിൻ്റെ നിർമ്മാണശേഷം നാളിതുവരെ, ഈ നദിയിലെ ത്രിവേണീസംഗമം മുതൽ ‘ചെക്ക് ഡാം’ വരെയുള്ള ഭാഗത്ത് വിവിധ വിധങ്ങളിൽ നദിയെ ആശ്രയിച്ച്, ഉപയോഗിച്ചിരുന്ന ജനങ്ങളെസംബന്ധിച്ച് ഈ നദി, സ്വാഭാവികമായ അടിയൊഴുക്ക്…
ഡാളസ്: ചിക്കാഗൊ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിലേക്കു സ്ഥലം മാറി പോകുന്ന പ്ലാനോ സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി വികാരി റവ ഫാ. തോമസ്സ് മാത്യൂവിനു (ജോബി അച്ചൻ) ഞായറാഴച്ച വി: കുർബ്ബാനകുശേഷം പള്ളി അങ്കണത്തിൽ കൂടിയ സമ്മേളനത്തിൽ സമുചിതമായ യാത്രയയപ്പു നൽകി. സമ്മേളനത്തിൽ വിവിധ ആദ്ധ്യാത്മിക സംഘടനകളെ പ്രതിനിധീകരിച്ചും അച്ചനെ അനുമോദിച്ചും റവ ഫാ ബിനു മാത്യു (മുൻ വികാരി) തോമസ്സ് രാജൻ (സെക്രട്ടറി),മൈക്കാ റോയി (ശുശ്രൂഷകൻ) അജയ് ജോ ( എം ജി ഒ സി എസ് എം) ജോർജ്ജ് സാമുവേൽ, മാനസി റോയി (സൺ ഡേസ്കൂൾ) മെറി മാത്യു (ക്വയർ& ഓ സി വൈ എം) അനു രാജൻ (എം എം വി എസ് സെക്രട്ടറി), സൂസൻ ചുമ്മാർ (എം എം വി എസ്) ഈതൻ മാത്യു , റോബിൻ കുര്യൻ,അലക്സ് അലക്സാണ്ടർ ( കെ ഈ സി എഫ്) ഡീക്കൻ ജിതിൻ…
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി മില്‍മയുടെ ഭരണം ഇടതുമുന്നണിയ്ക്ക്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കെ എസ് മണിയാണ് ജയിച്ചത്. അഞ്ചിനെതിരെ ഏഴു വോട്ടുകള്‍ക്കാണ് മണിയുടെ വിജയം. ചെയര്‍മാനായിരുന്ന പി എ ബാലന്‍ മാസ്റ്ററുടെ നിര്യാണത്തോടെയാണ് ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 38 വര്‍ഷത്തിനിടെ ആദ്യമായാണ് മില്‍മ ഭരണ സമിതി ഇടതുമുന്നണി നേടുന്നത്. മില്‍മയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിവന്ന 1983 മുതല്‍ കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു ഫെഡറേഷന്‍ ചെയര്‍മാന്‍. 2019ല്‍ അദ്ദേഹം ഒഴിഞ്ഞപ്പോഴാണ് പി എ ബാലന്‍ മാസ്റ്റര്‍ ചെയര്‍മാനായത്. ജൂലൈ 10 നായിരുന്നു ബാലന്‍ മാസ്റ്റര്‍ അന്തരിച്ചത്.