- പത്തനംതിട്ട ജില്ലാ സംഗമം 16-മത് വാർഷികം ആഘോഷിച്ചു. ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡു ജാഫറലി പാലക്കോടിന് നൽകി
- അന്‍വറിന്റെ അധ്യായം അടച്ചത് കുഞ്ഞാലിക്കുട്ടിയുടെ അറിവോടെ: അടൂര്‍ പ്രകാശ്
- യുഡിഎഫ് നേതൃത്വം രക്ഷപ്പെടണമെങ്കില്‍ വി ഡി സതീശന്‍ രാജിവെക്കുകയാണ് നല്ലത്; പി വി അന്‍വര്‍
- അല്‍ ഹിക്മ ഇന്റര്‍നാഷണല്‍ സ്കൂള്‍ ബിരുദദാന ചടങ്ങ് നടത്തി
- തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ട; വിദ്യാര്‍ഥികളെ പിടികൂടി
- ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് ലീല ജഷന്മല് സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു
- രാജ്യത്ത് പാചകവാതക വില കുറഞ്ഞു, പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ :
- സാറിലെ വാഹനാപകടം: മരിച്ച ദമ്പതികളുടെ മൂന്നു കുട്ടികള്‍ ഗുരുതരാവസ്ഥയില്‍
Author: staradmin
തിരുവനന്തപുരം: കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 23.73 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മറ്റ് മെഡിക്കല്‍ കോളേജുകളെ പോലെ കൊല്ലം മെഡിക്കല്‍ കോളേജിനേയും മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഹൃദ്രോഗ ചികിത്സയ്ക്കായി കാത്ത് ലാബ് സംവിധാനമൊരുക്കിയിരുന്നു. ഇതിനായി കാര്‍ഡിയോളജിസ്റ്റിനെ നിയമിച്ചു. ദേശീയ പാതയോട് ചേര്‍ന്നുള്ള മെഡിക്കല്‍ കോളേജായതിനാല്‍ ട്രോമ കെയര്‍ സെന്ററിന് പ്രത്യേക പ്രാധാന്യം നല്‍കി ഭരണാനുമതി നല്‍കിയിരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു. ട്രോമ കെയറിനുള്‍പ്പെടെ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി. പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് 10 ലക്ഷം രൂപ, നെര്‍വ് മോണിറ്റര്‍ 17 ലക്ഷം, മോഡേണ്‍ ആട്ടോസ്പി വര്‍ക്ക് സ്റ്റേഷന്‍ 10 ലക്ഷം, സി ആം 11.30 ലക്ഷം, ഫുള്ളി ആട്ടോമേറ്റഡ് ഹൈബ്രിഡ് യൂറിന്‍ അനലൈസര്‍ 14.50 ലക്ഷം, വീഡിയോ ബ്രോങ്കോസ്‌കോപ്പ് 16 ലക്ഷം, എക്കോകാര്‍ഡിയോഗ്രാഫി സിസ്റ്റം 28.50 ലക്ഷം, എച്ച്.ഡി. ലാപ്പറോസ്‌കോപ്പിക്…
പിങ്ക് പട്രോള്‍ പ്രോജക്റ്റ്: സംസ്ഥാന പോലീസ് മേധാവി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
തിരുവനന്തപുരം: പുതുതായി രൂപം നല്‍കിയ പിങ്ക് പട്രോൾ പ്രോജക്റ്റ് സംവിധാനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജില്ലകളിലെ പിങ്ക് പട്രോള്‍ സംവിധാനം പ്രധാനപ്പെട്ട സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണം. സന്ദേശം ലഭിച്ചാല്‍ ഉടന്‍തന്നെ ആവശ്യപ്പെട്ട സ്ഥലത്ത് എത്താന്‍ കഴിയുന്ന വിധത്തിലായിരിക്കണം പിങ്ക് പട്രോള്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. വിനോദസഞ്ചാരകേന്ദ്രങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഷോപ്പിങ് മാള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവ കേന്ദ്രീകരിച്ച് പിങ്ക് മോട്ടോര്‍ സൈക്കിള്‍ പട്രോള്‍ കാര്യക്ഷമമായി നടത്തണം. സ്ത്രീകള്‍ക്കെതിരെ വീടുകളില്‍ നടക്കുന്ന അതിക്രമങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പിങ്ക് ജനമൈത്രി ബീറ്റ് വിഭാഗത്തെ ചുമതലപ്പെടുത്തണം. വിവാഹപൂര്‍വ്വ കൗണ്‍സലിങ് ക്ലാസ്സുകളില്‍ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും ബന്ധപ്പെട്ട നിയമത്തെക്കുറിച്ചും പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് ക്ലാസ്സ് എടുപ്പിക്കാന്‍ സാമൂഹിക സംഘടനകളെ പ്രേരിപ്പിക്കണം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവിമാര്‍ ആഴ്ചയിലൊരിക്കല്‍ പ്രത്യേക അദാലത്ത് ഓണ്‍ലൈനായി നടത്തണം. ജില്ലാതല വനിതാസെല്ലുകള്‍ ശക്തിപ്പെടുത്താനും സംസ്ഥാന പോലീസ് മേധാവി…
പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പദ്ധതി നടപ്പിലാക്കും: മന്ത്രി
തിരുവനന്തപുരം: കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന പട്ടികജാതി- വർഗ വിഭാഗത്തിലുള്ളവർക്ക് വിദ്യാഭ്യാസത്തിന് ശേഷം കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് പട്ടികജാതി- വർഗ മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. റാന്നി എംഎൽഎ പ്രമോദ് നാരായൺന്റെ ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പട്ടികജാതി – വർഗ വിഭാഗത്തിൽപ്പെട്ട നിരവധിപ്പേർ പഠിച്ചിറങ്ങുന്നുണ്ട്. അവർക്ക് സർക്കാർ തലത്തിലുള്ള സംവരണങ്ങൾ മാത്രമാണ് നിലവിൽ ഉള്ളത്. അത് കൂടാതെ രാജ്യത്തിനകത്തും പുറത്തുമുള്ള വ്യത്യസ്തങ്ങൾ ആയ തൊഴിൽ മേഖലകളുമായും, തൊഴിൽ ദാതാക്കളുമായും ബന്ധപ്പെടുത്തുന്ന ഒരു പ്ലാറ്റ് ഫോം സർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിക്കണം എന്നും ചോദ്യോത്തര വേളയിൽ എംഎൽഎ പ്രമോദ് നാരായണൻ മന്ത്രിയോട് അഭ്യർത്ഥിച്ചത്. കാലാനുസൃതമായി പുതിയ തലത്തിലുള്ള പഠനങ്ങൾ പൂർത്തീകരിക്കുന്നവർക്ക് ജോലി ലഭ്യമാക്കുന്നതിന് വേണ്ടി പല പല പദ്ധതികളും സർക്കാർ നടത്തുകയാണെന്നും ഇതെല്ലാം കൂടെ ഒറ്റ പുതിയ പദ്ധതിയായി കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കത്തക്ക രീതിയുള്ള നടപടികൾ പൂർത്തീകരിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു.
തിരുവനന്തപുരം: കോവിഡ് രണ്ടാംതരംഗത്തെ തുടര്‍ന്ന് അനിവാര്യമായി കൈക്കൊള്ളേണ്ടിവന്ന ലോക്ക്ഡൗണും മറ്റു നടപടികളും സംസ്ഥാനത്തിന്‍റെ സമ്പദ്ഘടനയെ ബാധിച്ചിട്ടുണ്ട്. ചെറുകിട വ്യാപാരികള്‍, ചെറുകിട വ്യവസായികള്‍ തുടങ്ങിയവര്‍ പ്രത്യേകിച്ച് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കോവിഡ് വ്യാപന നിരക്ക് വിലയിരുത്തി ലഘൂകരിക്കുന്നുണ്ടെങ്കിലും ചെറുകിടക്കാര്‍ക്ക് സാമ്പത്തികാശ്വാസ നടപടികള്‍ എത്തിക്കേണ്ടതുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നു. കോവിഡ് വ്യാപനത്തിന്‍റെ രണ്ടു ഘട്ടങ്ങളിലും സമാശ്വാസ പാക്കേജുകള്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു. ക്ഷേമപെന്‍ഷനുകള്‍ കൃത്യമായി വിതരണം ചെയ്യുകയും വായ്പകള്‍ക്ക് പലിശയിളവ് നല്‍കുകയും ചെയ്യുന്ന നടപടികള്‍ ഇതിന്‍റെ ഭാഗമായി സ്വീകരിച്ചിരുന്നു. കോവിഡ് രണ്ടാം തരംഗത്തിന്‍റെ പ്രത്യാഘാതമനുഭവിക്കുന്ന ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍, എന്നിവരുള്‍പ്പെടെയുള്ളര്‍ക്ക് സഹായകരമായ അനുബന്ധ പാക്കേജ് പ്രഖ്യാപിക്കുകയാണ്. ഇതിന്‍റെ ഭാഗമായി കേന്ദ്ര – സംസ്ഥാന ധനകാര്യസ്ഥാപനങ്ങള്‍, സംസ്ഥാന ധനകാര്യസ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, വാണിജ്യ ബാങ്കുകള്‍ എന്നിവയില്‍ നിന്നും എടുക്കുന്ന 2 ലക്ഷമോ അതില്‍ താഴെയോ ഉള്ള വായ്പകളുടെ പലിശയുടെ 4 ശതമാനം വരെ സംസ്ഥാന സര്‍ക്കാര്‍ ആറുമാസത്തേക്ക്…
സുപ്രീം കോടതിയെ മുഖ്യമന്ത്രി അവഹേളിച്ചു; ശിവന്‍കുട്ടി രാജിവയ്ക്കും വരെ സമരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സുപ്രീം കോടതി വിധിയെ അവഹേളിച്ചാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസംഗിച്ചത്. പ്രസംഗത്തിന്റെ ആമുഖത്തിലും അവസാനത്തിലും വിധിയെ സ്വാഗതം ചെയ്യുകയും മറ്റുള്ള സ്ഥലത്തൊക്കെ കോടതി നിഗമനങ്ങളെ അവഹേളിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്തത്. രാജ്യത്തെ പരമോന്നത കോടതിയുടെ ഉത്തരവിനെ അവഹേളിച്ച മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ശിവന്‍കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകാത്തതില്‍ പ്രതിഷേധിച്ച് സഭാ നടപടികള്‍ ബഹിഷ്‌ക്കരിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. പ്രതിപക്ഷം നല്‍കിയ അടിയന്തിരപ്രമേയ നോട്ടീസിനുള്ള മറുപടിയില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞത്. നിയമസഭയ്ക്ക് അകത്ത് നടക്കുന്ന പ്രശ്‌നങ്ങള്‍ അവിടെത്തന്നെ തീര്‍ക്കുന്നതാണ് കീഴ് വഴക്കമെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇത് തെറ്റാണ്. 1970-ല്‍ കേരള നിയമസഭയിലും സമാനമായ സംഭവം നടന്നിട്ടുണ്ട്. അന്ന് സ്പീക്കര്‍ ദാമോദരന്‍ പോറ്റിയെ ഇടത് എം.എല്‍.എമാര്‍ ആക്രമിച്ചു.…
വ്യവസായ പരിശോധനക്ക് കേന്ദ്രീകൃത പരിശോധനാ സംവിധാനമായി; കെ-സിസ് പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം:വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകള്‍ സുതാര്യമാക്കുന്നതിന് വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രീകൃത പരിശോധനാ സംവിധാനമായ കെ -സിസ് (Kerala-CentraIised Inspection System) പോർട്ടൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷനായി. അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ചാണ് കേന്ദ്രീകൃത പരിശോധനാ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഫാക്ടറീസ് ആന്‍ഡ് ബോയിലേര്‍സ് വകുപ്പ്, തൊഴില്‍ വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകളുടെ പരിശോധനകള്‍ കേന്ദ്രീകൃതമായി പോർട്ടലിലൂടെ നടത്തും. പരിശോധന ഷെഡ്യൂള്‍ വെബ് പോര്‍ട്ടല്‍ സ്വയം തയ്യാറാക്കും. പരിശോധനാ അിറയിപ്പ് സ്ഥാപനത്തിന് മുന്‍കൂട്ടി എസ്.എം.എസ്, ഇമെയില്‍ മുഖേന നല്‍കും. പരിശോധനക്ക് ശേഷം അത് സംബന്ധിച്ച റിപ്പോര്‍ട്ട് 48 മണിക്കൂറിനുള്ളില്‍ കെ – സിസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. ചീഫ് സെക്രട്ടറി വി.പി ജോയി, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. വി വേണു, ശാരദാ മുരളീധരൻ വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.…
ടോക്യോ: ഒളിംപിക്‌സ് ബാഡ്‌മിന്റനിൽ ഇന്ത്യയുടെ പി വി സിന്ധു സെമിയില്‍. ജപ്പാന്റെ അകാനെ യമാഗുച്ചിയെ ക്വാര്‍ട്ടറില്‍ തോല്‍പിച്ചു. സ്കോര്‍ 21–13, 22–20. സിന്ധുവിന്റെ തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സ് സെമിയാണിത്. റിയോ ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവാണ് സിന്ധു. തുടർച്ചയായി രണ്ട് ഒളിമ്പിക്‌സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടമാണ് സിന്ധുവിനെ കാത്തിരിക്കുന്നത്. സെമി നാളെ ഉച്ചയ്‌ക്ക് ശേഷം നടക്കും.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 99.37 ശതമാനം വിജയം; 12.96 ലക്ഷം വിദ്യാര്‍ത്ഥികൾ ഉപരി പഠനത്തിന് അര്‍ഹത നേടി
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷഫലം പ്രഖ്യാപിച്ചു. 99.37 ശതമാനമാണ് വിജയം. 12.96 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഉപരി പഠനത്തിന് അര്‍ഹത നേടിയത്. ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ് മികച്ച പ്രകടനം നടത്തിയത്. 0.54 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 70,000 വിദ്യാര്‍ഥികളാണ് 95 ശതമാനത്തിലധികം മാര്‍ക്ക് നേടിയത്. 1.50ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ഉണ്ട്. വര്‍ഷം നഷ്ടപ്പെടാതിരിക്കാന്‍ 6149 വിദ്യാര്‍ഥികള്‍ക്ക് കംപാര്‍ട്ട്‌മെന്റ് പരീക്ഷ എഴുതാന്‍ അവസരം ലഭിച്ചതായും സിബിഎസ്ഇ അറിയിച്ചു. അഞ്ചു വിഷയത്തില്‍ ഒരെണ്ണത്തില്‍ തോല്‍ക്കുന്നവര്‍ക്കാണ് കംപാര്‍ട്ട്‌മെന്റ് പരീക്ഷ എഴുതി വര്‍ഷം നഷ്ടപ്പെടാതിരിക്കാന്‍ അവസരം ലഭിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഉന്നത പഠനത്തിന് മുന്‍ പരീക്ഷകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം നടത്തിയാണ് ഫലം പ്രഖ്യാപിച്ചത്. 65,000 വിദ്യാര്‍ഥികളുടെ പന്ത്രണ്ടാംക്ലാസ് പരീക്ഷാഫലം ഓഗസ്റ്റ് അഞ്ചിന് പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ഈ വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം പുരോഗമിക്കുകയാണ്. അതുകൊണ്ടാണ് ഇന്ന് മൊത്തം ഫലപ്രഖ്യാപനത്തോടൊപ്പം ഇവരുടെ ഫലം പുറത്തുവിടാതിരുന്നത്.
പാലക്കാട്: അമ്പലപ്പാറയിൽ കോഴി മാലിന്യ നിർമ്മാര്‍ജന ഫാക്ടറിയിൽ വൻ തീപിടിത്തം. തീ അണക്കുന്നതിനിടയിൽ ഫാക്ടറിയിലെ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാർക്കാട് അഗ്നിശമന സേനയിലെ ആറ് അംഗങ്ങൾക്കും നാട്ടുകാർക്കും പെള്ളലേറ്റു. ഇരുപത്തിയാറ് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റവരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപതിയിലേക്ക് മാറ്റും. മൂന്ന് മണിക്കൂറോളം എടുത്ത് ഫാക്ടറിയിലെ തീ അണച്ചു.
മനാമ: ആഗസ്ത് ഒന്ന് ഞായറാഴ്ച മുതൽ ബഹ്‌റൈൻ ഗ്രീൻ ലെവലിൽ നിന്ന് യെല്ലോ ജാഗ്രതാ ലെവലിലേക്ക് മാറുമെന്ന് നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് അറിയിച്ചു. യെല്ലോ അലെർട്ടിൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണങ്ങൾ ഇവയാണ്: കോവിഡ് വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിച്ചു 14 ദിവസമായവർക്കും രോഗമുക്തി നേടിയവർക്കും ഈ രണ്ടു വിഭാഗത്തിൽപ്പെട്ടവർക്കൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്കും മാത്രം പ്രവേശനമുള്ളവ: 1. മാളുകൾ 2. റസ്റ്റോറന്റുകൾ, കഫേകൾ (ഇൻഡോർ, ഔട്ഡോർ സേവനങ്ങൾ) 3. സ്പോർട്സ് സെന്ററുകൾ, ജിംനേഷ്യം 4. നീന്തൽ കുളങ്ങൾ 5. അമ്യൂസ്മെന്റ് പാർക്ക് 6. ഇവന്റുകൾ, കോൺഫറൻസുകൾ 7. കായിക മത്സരങ്ങളിലെ പൊതുജന പങ്കാളിത്തം 8. ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്പാ 9. സിനിമ (50 ശതമാനം മാത്രം പ്രവേശനം) വാക്‌സിൻ എടുത്തവർക്കും എടുക്കാത്തവർക്കും പ്രവേശിക്കാവുന്ന സ്ഥലങ്ങൾ: 1. റീട്ടെയിൽ ഷോപ്പുകൾ 2. തനിച്ച് പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ 3. വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങൾ 4. വീടുകളിൽ 30 പേരിൽ അധികമാകാത്ത…