- ദുരന്തമായി ബെംഗളൂരുവിന്റെ വിജയാഘോഷം; ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കും തിരക്കും, 12 മരണം, 50 പേർക്ക് പരുക്ക്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ജില്ലയിൽനിന്നുള്ള ബഹറൈനിലെ മുതിർന്ന പ്രവാസികളെ ആദരിക്കുന്നു
- ഹേമാകമ്മറ്റി റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്, ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു- സജി ചെറിയാന്
- കണ്ണൂരില്‍ കടലില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി
- നാദാപുരത്ത് കൈക്കുഞ്ഞിന്റെ മാല കവര്‍ന്ന യുവതിക്കായി അന്വേഷണം
- ഇന്ത്യൻ സ്കൂൾ പ്രിഫെക്റ്റ് കൗൺസിൽ സ്ഥാനമേറ്റു
- ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി ജി.സി.സി. ഹജ്ജ് മിഷന് മേധാവികളുടെ യോഗത്തില്‍ പങ്കെടുത്തു
- ബഹ്റൈനില്‍ ഫിന്‍ടെക് ഫോര്‍വേഡ് മൂന്നാം പതിപ്പ് ഒക്ടോബറില്‍
Author: staradmin
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8478 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1781 പേരാണ്. 4506 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 19306 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 169 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 450, 64, 347തിരുവനന്തപുരം റൂറല്‍ – 4705, 237, 382കൊല്ലം സിറ്റി – 1580, 162, 34കൊല്ലം റൂറല്‍ – 118, 118,218പത്തനംതിട്ട – 65, 54, 169ആലപ്പുഴ – 54, 10, 191കോട്ടയം – 190, 179, 454ഇടുക്കി – 149, 41, 98എറണാകുളം സിറ്റി – 164, 39, 82എറണാകുളം റൂറല്‍ – 140, 23, 238തൃശൂര്‍ സിറ്റി – 41, 50, 102തൃശൂര്‍ റൂറല്‍ – 76, 86, 290പാലക്കാട് – 119, 132,…
വാഷിങ്ടന്‍ : ഫെഡറല്‍ ജീവനക്കാര്‍ നിര്‍ബന്ധമായും വാക്‌സിനേഷന്‍ സ്വീകരിക്കണമെന്നും മാസ്‌കും സാമൂഹിക അകലവും പാലിക്കണമെന്നും പ്രസിഡന്റ് ബൈഡന്‍ കര്‍ശന നിര്‍ദേശം നല്‍കി. അതോടൊപ്പം ക്രമമായ കോവിഡ് പരിശോധനയും വേണമെന്നും ബൈഡന്‍ പറഞ്ഞു. ഇതു സംബന്ധിച്ചു പ്രഖ്യാപനം ജൂലായ് 29 വ്യാഴാഴ്ചയാണ് ബൈഡന്‍ പുറത്തുവിട്ടത്. വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്കു ശമ്പളത്തോടുകൂടിയ ലീവും, നൂറു ഡോളറും നല്‍കണമെന്നും ബൈഡന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഫെഡറല്‍ കോണ്‍ട്രാക്ടേഴ്‌സിനും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്. മഹാമാരി വ്യാപിക്കുന്നതിനെ കുറിച്ചു ബൈഡന്‍ ആദ്യം അഭിപ്രായപ്പെട്ടതു വാക്‌സിനേഷന്‍ സ്വീകരിക്കാത്തവരിലാണ് കൂടുതല്‍ വൈറസ് കാണുന്നതെന്നാണ്. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നും ഒരു പടികൂടി മുമ്പോട്ടു പോയി മഹാമാരി ഒരു അമേരിക്കന്‍ ട്രാജഡി എന്നാണ് ബൈഡന്‍ പറയുന്നത്. വാക്‌സീന്‍ സ്വീകരിക്കുന്നതു ഞങ്ങളുടെ സ്വാതന്ത്ര്യമാണെന്ന് അവകാശപ്പെടുന്നവരോട് ബൈഡന്‍ പറയുന്നത് സ്വാതന്ത്ര്യത്തോടുകൂടി നമ്മുടെ ചുമതലകള്‍ കൂടി നിര്‍വഹിക്കപ്പെടണമെന്നാണ്. അമേരിക്കയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ മിക്കവാറും പിന്‍വലിച്ചതോടെ രോഗവ്യാപനം ഓരോ ദിവസവും വര്‍ധിച്ചു വരികയാണ്. സി.ഡി.സി ഉള്‍പ്പെടെയുള്ളവര്‍ മാസ്‌കും സാമൂഹിക അകലവും വീണ്ടും വേണ്ടി വരുമോ…
ഓണക്കാലത്ത് കൈത്തറി ചലഞ്ച് എന്ന പേരിൽ പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കെ.കെ.ശൈലജടീച്ചറുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അയ്യായിരം രൂപയുടെ തുണിത്തരങ്ങൾ 2999 രൂപക്ക് വിൽക്കുന്ന സ്കീം ഓണത്തോടനുബന്ധിച്ച് ആവിഷ്കരിച്ചിട്ടുണ്ട്. കൈത്തറി പ്രചാരത്തിന് നിയമസഭാംഗങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട്: കല്ലായിയില്‍ റയില്‍പാളത്തില്‍ സ്ഫോടകവസ്തു കണ്ടെത്തി. പൊലീസും ആര്‍.പി.എഫ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. ട്രാക്ക് പരിശോധിക്കാനെത്തിയ ജീവനക്കാരാണ് സ്ഫോടക വസ്തുക്കൾ കണ്ടത്. ഗുഡ്‌സ് ഷെഡിനോട് ചേര്‍ന്നുള്ള ഭാഗത്താണ് വെള്ളിയാഴ്ച രാവിലെ ഐസ്‌ക്രീം ബോളില്‍ നിറച്ച നിലയില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയത്. പൊലീസ്, റെയില്‍വെ സംരക്ഷണ സേന, ഡോഗ് സക്വാഡ്, ബോംബ് സ്‌ക്വാഡ്, ഫോറന്‍സിക് വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡിലെ നായ മണം പിടിച്ച് സമീപത്തെ വീടിനടുത്തെത്തിയതോടെ ഈ വീട്ടിലും തൊട്ടടുത്ത പ്രദേശങ്ങളിലും പൊലീസ് പരിശോധന നടത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സമീപത്തെ വീടിന് മുന്നില്‍നിന്ന് സ്ഫോടക വസ്തുവിന്‍റെ കൂടുതല്‍ അവശിഷ്ടങ്ങള്‍ കിട്ടി. ബോംബല്ലെന്നാണ് പ്രാഥമിക നിഗമനം. പാളത്തിന് സമീപം താമസിക്കുന്ന ഹംസയുടെ വീടും പരിസരവും സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അരിച്ചു പെറുക്കി. കഴിഞ്ഞ ദിവസം ഈ വീട്ടില്‍ നടന്ന കല്യാണത്തിന് ചൈനീസ് പടക്കങ്ങൾ പൊട്ടിച്ചിരുന്നുതായി അന്വേഷണത്തില്‍ വ്യക്തമായി. ഇതില്‍ പൊട്ടാത്ത പടക്കം പാളത്തില്‍ കൊണ്ടിട്ടതാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.…
ന്യൂഡൽഹി: രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്‌സിനുകളുടെ എണ്ണം 45.6 കോടി പിന്നിട്ടു. ഇന്ന് രാവിലെ 8 വരെയുള്ള താല്‍ക്കാലിക റിപ്പോര്‍ട്ട് അനുസരിച്ച് 54,50,378 സെഷനുകളിലൂടെ ആകെ 45,60,33,754 വാക്‌സിന്‍ ഡോസ് നല്‍കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 51,83,180 ഡോസ് വാക്‌സിന്‍ നല്‍കി. ഇതില്‍ ഇനിപ്പറയുന്നവ ഉള്‍പ്പെടുന്നു: ആരോഗ്യപ്രവര്‍ത്തകര്‍ഒന്നാം ഡോസ് 1,02,98,871രണ്ടാം ഡോസ് 77,94,788 മുന്നണിപ്പോരാളികള്‍ഒന്നാം ഡോസ് 1,79,23,328രണ്ടാം ഡോസ് 1,11,57,062 18-44 പ്രായപരിധിയിലുള്ളവര്‍ഒന്നാം ഡോസ് 14,95,34,704രണ്ടാം ഡോസ് 76,78,805 45-59 പ്രായപരിധിയിലുള്ളവര്‍ഒന്നാം ഡോസ് 10,37,58,165രണ്ടാം ഡോസ് 3,75,98,059 60നുമേല്‍ പ്രായമുള്ളവര്‍ഒന്നാം ഡോസ് 7,46,25,671രണ്ടാം ഡോസ് 3,56,64,301 ആകെ 45,60,33,754 ഏവര്‍ക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നല്‍കുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂണ്‍ 21നാണ് തുടക്കമായത്. രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തില്‍ നല്‍കുന്നതിന് കേന്ദ്രഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. രാജ്യത്താകെ ഇതുവരെ 3,07,43,972 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 42,360 പേര്‍ സുഖം പ്രാപിച്ചു. ദേശീയ രോഗമുക്തി നിരക്ക്…
ന്യൂഡൽഹി: അന്താരാഷ്ട്ര വിമാനങ്ങളുടെ സർവീസ് ഉടൻ തുടങ്ങില്ല. അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് ഡി.ജി.സി.എ വീണ്ടും നീട്ടി. ആഗസ്റ്റ് 31 വരെയാണ് വിമാനവിലക്ക് നീട്ടിയത്. ഡി.ജി.സി.എ അനുമതി നൽകുന്ന പ്രത്യേക വിമാനങ്ങൾക്കും കാർഗോ വിമാനങ്ങൾക്കും വിലക്ക് ബാധകമാവില്ല.ഇന്ത്യ “എയർ ബബിൾ” കരാറിൽ ഏർപ്പെട്ട 28 രാജ്യങ്ങളിലേക്ക് മാത്രം അന്താരാഷ്ട്ര വിമാനങ്ങൾ സർവീസ് നടത്തും.
മസ്‌കീറ്റ് (ഡാളസ് ): ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് മുപ്പത്തിമൂന്നാമതു വാർഷീക കൺവെൻഷൻ ജൂലൈ 30 മുതൽ ആഗസ്റ് ഒന്ന് വരെ ബാർണ്നീസ് ബ്രിഡ്ജിലുള്ള സെന്റ് പോൾസ് മാര്തോമ ചർച്ചിൽ വെച്ചു നടക്കുന്നതാണ്. വെള്ളി ശനി ദിവസങ്ങളിൽ വൈകീട്ട് 6:30 നും, ആഗസ്റ് 1നു വൈകീട്ട് 4 നുമായിരിക്കും കൺവെൻഷൻ ആരംഭിക്കുകയെന്നു ഇടവക ഭാരവാഹികൾ അറിയിച്ചു. മാർത്തോമാ സഭയിലെ സീനിയർ പട്ടക്കാരൻ വെരി റവ ഡോ ചെറിയാൻ തോമസാണ് വചന ശുശ്രുഷ നിർവഹിക്കുന്നത്. യൂട്യൂബ് ചാനലിലും തത്സമയം കാണാവുന്നതാണ്. കൺവെൻഷനിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ തോമസ് മാത്യു സെക്രട്ടറി ഈശോ തോമസ് എന്നിവർ അറിയിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം 1082, കോട്ടയം 1030, കാസര്‍ഗോഡ് 681, വയനാട് 564, പത്തനംതിട്ട 504, ഇടുക്കി 356 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,639 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,70,49,431 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 116 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,701 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 137 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,622 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 932…
ന്യൂയോർക്ക്: പ്രകൃതിദത്ത മാർഗത്തിലൂടെ ആരോഗ്യ സുരക്ഷാ ഉറപ്പാക്കണമെന്നു റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. പ്രവാസി മലയാളി ഫെഡറേഷൻ എൻ ആർ കെ ഓൾ ഇന്ത്യ കമ്മിറ്റി ജൂലൈ 24 നു സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബഹുമാനപ്പെട്ട കേരള റവന്യൂ വകുപ്പ് മന്ത്രി എൻ ആർ കെ കോർഡിനേറ്റർ അഡ്വക്കറ്റ് പ്രേമ മേനോൻ എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. വൈറസുകൾ പല രൂപത്തിൽ ഭാവത്തിൽ ഇനിയും പ്രത്യക്ഷപ്പെടാം. ഓരോ തരം വൈറസിനോടും പൊരുതേണ്ടത് നമ്മുടെ ശരീരം തന്നെയാണ്. അപ്പോൾ ആ ശരീരത്തിൻ്റെ സ്വാഭാവിക പ്രതിരോധ ശക്തി സ്ഥിരപ്പെടുത്തുക എന്നത് മാത്രമാണ് കരണീയമെന്നു തുടർന്ന് നടന്ന ചർച്ചയിൽ ചടങ്ങിലെ മുഖ്യ അതിഥി മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും ഇപ്പോൾ എംഎൽഎയുമായ ഷൈലജ ടീച്ചർ പറഞ്ഞു. കഴിഞ്ഞ സർക്കാരിൻറെ കോവിഡ് പ്രവർത്തനങ്ങളെ കുറിച്ച് ഷൈലജ ടീച്ചർ വിശദീകരിച്ചു. വെബ്ബിനറിൻ്റെ മുഖ്യ പ്രഭാഷകനായ തിരൂർ പ്രകൃതി ഗ്രാമം ചീഫ് നാച്ചുറൽ ഹൈജീനിസ്റ്റ് ഡോക്ടർ പി…
ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം പ്രഭാസ് റൊമാൻ്റിക് വേഷം കൈകാര്യം ചെയ്യുന്ന രാധേശ്യാം മകര സംക്രാന്തി ദിനമായ ജനുവരി 14 ന് പ്രദർശനത്തിനെത്തും. നേരത്തെ ഈ വർഷം ജൂലൈ 30 ന് ചിത്രം തിയറ്ററുകളിൽ എത്തിക്കാനായിരുന്നു തീരുമാനമെങ്കിലും കോവിഡ് മൂലം ഷൂട്ടിങ് നീളുകയായിരുന്നു. ഇതേ തുടർന്നാണ് റിലീസ് തീയതി നീട്ടിയത്. പൂജ ഹെഡ്ഗെയാണ് നായിക. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയെയാണ് പൂജ ഹെഗ്‌ഡെ ചിത്രത്തില്‍വേഷമിടുന്നത്. 2010 ല്‍ പുറത്തിറങ്ങിയ ഡാര്‍ലിങ് ചിത്രത്തിലായിരുന്നു താരം അവസാനമായി റൊമാന്റിക് വേഷം കൈകാര്യം ചെയ്തിരുന്നത്. രാധാകൃഷ്ണ കുമാറാണ് സംവിധാനം . യുവി ക്രിയേഷൻ, ടി – സീരീസ് ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേർന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിൽ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം…