- ദുരന്തമായി ബെംഗളൂരുവിന്റെ വിജയാഘോഷം; ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കും തിരക്കും, 12 മരണം, 50 പേർക്ക് പരുക്ക്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ജില്ലയിൽനിന്നുള്ള ബഹറൈനിലെ മുതിർന്ന പ്രവാസികളെ ആദരിക്കുന്നു
- ഹേമാകമ്മറ്റി റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്, ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു- സജി ചെറിയാന്
- കണ്ണൂരില്‍ കടലില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി
- നാദാപുരത്ത് കൈക്കുഞ്ഞിന്റെ മാല കവര്‍ന്ന യുവതിക്കായി അന്വേഷണം
- ഇന്ത്യൻ സ്കൂൾ പ്രിഫെക്റ്റ് കൗൺസിൽ സ്ഥാനമേറ്റു
- ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി ജി.സി.സി. ഹജ്ജ് മിഷന് മേധാവികളുടെ യോഗത്തില്‍ പങ്കെടുത്തു
- ബഹ്റൈനില്‍ ഫിന്‍ടെക് ഫോര്‍വേഡ് മൂന്നാം പതിപ്പ് ഒക്ടോബറില്‍
Author: staradmin
സാധ്യമായ എല്ലാ മേഖലകളിലും സഹകരണം അഭ്യർത്ഥിക്കുന്നു – അമേരിക്കൻ കോൺസൽ ജനറലിനോട് മുഖ്യമന്ത്രി
തിരുവനന്തപുരം: സാധ്യമായ എല്ലാ മേഖലകളിലും അമേരിക്കയുടെ സഹകരണം അഭ്യർത്ഥിക്കുന്നതായി ചെന്നൈയിലെ അമേരിക്കൻ കോൺസൽ ജനറൽ ജൂഡിത്ത് റാവിനുമായുള്ള ഓൺലൈൻ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളം വൈജ്ഞാനിക സമൂഹമായി മാറാനുള്ള ശ്രമത്തിലാണ്. അതിന് സഹായകമായ വിധത്തിൽ ഗവേഷണ പഠന പ്രവർത്തനങ്ങൾക്ക് അമേരിക്കയിൽ നിന്ന് സഹായം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 2021 ജനുവരിയിൽ എമിനന്റ് സ്കോളർഷിപ്പ് ഓൺലൈൻ പദ്ധതി കേരളം ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരുമായി കേരളത്തിലെ വിദ്യാർത്ഥികൾ സംവദിക്കുന്ന പരിപാടിയാണിത്. ഇതിൽ അമേരിക്കയിൽനിന്നുള്ള വിദഗ്ധരുടെ സേവനം മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ശാസ്ത്ര സാങ്കേതിക വ്യാവസായിക രംഗങ്ങളിലെ ഗവേഷണം ശക്തിപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ട്. ഇക്കാര്യത്തിലും അമേരിക്കയ്ക്ക് നല്ല പിന്തുണ നൽകാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിലാണ് കേരളത്തിൽ നടക്കുന്നതെന്ന് കോൺസൽ ജനറൽ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉറപ്പാക്കും. വൈജ്ഞാനിക സമൂഹമായി മാറുക എന്ന കേരളത്തിന്റെ ആശയത്തിന് കഴിയാവുന്ന പിന്തുണ…
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഡിജിറ്റൽ വിദ്യാഭ്യാസം നടപ്പിലാക്കുന്നതിനുള്ള “ലെറ്റ്സ് ഗോ ഡിജിറ്റൽ” എന്ന പദ്ധതി ആരംഭിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പദ്ധതിക്ക് നേതൃത്വം നൽകുന്നതിന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ചെയർമാനും, ഡോ. രാജൻ ഗുരുക്കൾ, ഡോ. സജി ഗോപിനാഥ് എന്നിവർ വൈസ് ചെയര്‍മാന്മാരും, അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു കൺവീനറും ആയി 19 അംഗ കമ്മിറ്റി രൂപീകരിച്ചു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കുന്ന മൂഡിൽ (സോഫ്റ്റ് വെയര്‍) അധിഷ്ഠിത എൽ. എം. എസ് (ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം) എല്ലാ സ്ഥാപനങ്ങൾക്കും ലഭ്യമാക്കുന്നതിനും, അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പരിശീലനം നൽകുന്നതിനും ആവശ്യമായ ക്ലൗഡ് ലഭ്യമാക്കുന്നതിനും എല്ലാ സ്ഥാപനങ്ങളിലും, സ്മാർട്ട് ക്ലാസ്സ്മുറികൾ സജ്ജമാക്കുന്നതിനും ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നതാണ്.
ദാരിദ്ര്യത്തിൽ നിന്ന് വിദ്യാഭ്യാസത്തിന്റെ ഉന്നതിയിലെത്തിയ സെൽവമാരിക്ക് അഭിനന്ദനവർഷവുമായി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സെൽവമാരി എന്ന പെൺകുട്ടിയുടെ ജീവിതം അതിജീവനത്തിന്റെ വിജയഗാഥയാണ്. ഇല്ലായ്മയിൽ നിന്ന് പഠിച്ചുവളർന്ന സെൽവമാരി എൽഡിഎഫ് സർക്കാർ നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗാർത്ഥികളെ സർവീസിൽ പ്രവേശിപ്പിച്ചതിലൂടെയാണ് അധ്യാപികയായത്. വഞ്ചിവയൽ ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിലാണ് സെൽവമാരി അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്. സെൽവമാരിയെ കുറിച്ച് കേട്ടറിഞ്ഞ പൊതുവിദ്യാഭ്യാസ -തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫോണിൽ നേരിട്ട് വിളിച്ചു. മന്ത്രിയെ നേരിൽ കാണാൻ സെൽവമാരി ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ചികിത്സ കഴിഞ്ഞ് വിശ്രമിക്കുന്ന മന്ത്രി വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ സെൽവമാരിയെ ഫലകവും പൊന്നാടയും നൽകിയാണ് സ്വീകരിച്ചത്. സെൽവമാരിയുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി അഭിനന്ദനങ്ങൾ നേരിട്ട് അറിയിച്ചു. ജീവിതവിജയത്തിന്റെ അത്യുന്നതിയിൽ സെൽവമാരി എത്തട്ടെ എന്ന് മന്ത്രി ആശംസിച്ചു. പറക്കമുറ്റാത്ത മൂന്ന് പെൺകുഞ്ഞുങ്ങളെ അമ്മ സെൽവം വളർത്തിയത് ഏലക്കാടുകളിൽ പണിയെടുത്തുകൊണ്ടാണ്. എങ്കിലും മക്കളുടെ വിദ്യാഭ്യാസകാര്യത്തിൽ അമ്മ വിട്ടുവീഴ്ച ചെയ്തില്ല. അവധി ദിവസങ്ങളിൽ അമ്മയ്ക്കൊപ്പം സെൽവമാരിയും പണിക്കിറങ്ങി. സർക്കാർ സ്കൂളിലാണ് സെൽവമാരി പഠിച്ചത്. തമിഴ്നാട്ടിൽ പ്ലസ്ടു പഠനം. തിരുവനന്തപുരം ഗവൺമെന്റ്…
തിരുവനന്തപുരം: പ്രതിമാസം ഒരു കോടി പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കേരളത്തിന് ശേഷിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 4 ലക്ഷം ഡോസ് വാക്‌സിന്‍ കഴിഞ്ഞ ദിവസം നമുക്ക് കൊടുക്കാനായി. ആഴ്ചയില്‍ 25 ലക്ഷം ഡോസ് വാക്‌സിന്‍ എന്ന നിലയ്ക്ക് മാസത്തില്‍ ഒരു കോടി ഡോസ് നല്‍കാനാവും. ഇക്കാര്യം ചൂണ്ടിക്കാട്ടി കൂടുതല്‍ വാക്‌സിനുവേണ്ടി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ക്ലസ്റ്ററുകള്‍ വരുന്ന പ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് മേഖലകള്‍ പ്രഖ്യാപിച്ച് നിയന്ത്രണം ശക്തിപ്പെടുത്തും. ടൂറിസ്റ്റുകള്‍ക്ക് പ്രയാസം സൃഷ്ടിക്കാന്‍ പാടില്ല. ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തുന്ന നിലപാടെടുക്കണം. ടൂറിസത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ അനാവശ്യ ഇടപെടല്‍ പാടില്ല. മത്സ്യത്തൊഴിലാളികള്‍ക്കുള്ള വാക്‌സിനേഷന്‍ സൗകര്യം വര്‍ദ്ധിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: അയൽവാസിയുടെ വീട്ടിലേയ്ക്കുള്ള പൈപ്പ് ലൈനിലെ ചോർച്ച കാരണം തങ്ങളുടെ വീടിന്റെ ചുമരിന് നനവും വിള്ളലുമുണ്ടായെന്ന മുതിർന്ന വ്യക്തികളുടെ പരാതി, മുതിർന്ന പൗരൻമാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്ന മെയിന്റനൻസ് ട്രൈബ്യൂണൽ അടിയന്തിരമായി പരിഹരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. മെയിന്റനൻസ് ട്രൈബ്യൂണലിന്റെ ചുമതല. വഹിക്കുന്ന തിരുവനന്തപുരം ആർ ഡി ഒ ഓഗസ്റ്റ് 5 ന് മുമ്പ് സ്വീകരിച്ച നടപടികളെ കുറിച്ച് റിപ്പോർട്ട് ഹാജരാക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. നെല്ലിമൂട് കൈവൻവിളയിൽ ജോസ് ഫിൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 78 വയസ്സുള്ള പരാതിക്കാരിക്കും 80 വയസ്സുള്ള കിടപ്പുരോഗിയായ ഭർത്താവിനും വീടിനുണ്ടായ വിള്ളൽ കാരണം എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാമെന്ന് പരാതിയിൽ പറയുന്നു. കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിനെതിരെയാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. കമ്മീഷൻ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. 40 വർഷം പഴക്കമുള്ള വീടിന് നനവും വിള്ളലുമുണ്ടാക്കാൻ 10 വർഷം മുമ്പ് അയൽവാസിയായ പീറ്റർ എടുത്ത കുടിവെള്ള പൈപ്പിന് കഴിയില്ലെന്നാണ് സെക്രട്ടറിയുടെ വിശദീകരണം.…
ന്യൂഡൽഹി: കോവിഡ് 19-ന്റെ വ്യാപനം തടയുന്നതിനായി ഇന്ത്യൻ റെയിൽവേ 2020 മാർച്ച് 23 മുതൽ എല്ലാ സാധാരണ യാത്രാ തീവണ്ടി സേവനങ്ങളും നിർത്തിവച്ചു. ഇപ്പോൾ സംസ്ഥാന ഗവണ്മെന്റുകളുടെ ശുപാർശ പ്രകാരവും വിവിധ ആരോഗ്യ നിർദേശങ്ങൾക്ക് അനുസൃതമായും, പ്രത്യേക ട്രെയിനുകൾ മാത്രമേ സേവനം നടത്തുന്നുള്ളു. പ്രത്യേക ട്രെയിനുകളിൽ സഞ്ചരിക്കുന്ന ആളുകളുടെ എണ്ണം, വൈറ്റലിസ്റ്റ് പട്ടിക എന്നിവ കണക്കിലെടുത്ത്, ഇന്ത്യൻ റെയിൽവേ കൂടുതൽ ആളുകൾ സഞ്ചരിക്കുന്ന മേഖലകളിൽ ക്ലോൺ ട്രെയിനുകളുടെ സേവനവും ആരംഭിച്ചിട്ടുണ്ട്. 26.07.2021-ലെ കണക്ക് പ്രകാരം 22 ക്ലോൺ ട്രെയിനുകൾ പ്രവർത്തനക്ഷമമാണ്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ് ഈ കാര്യം.
ന്യൂഡൽഹി: ദേശീയ തലത്തിൽ, 21.91 കോടി (92.8%) റേഷൻ കാർഡുകളും, 70.94 കോടി (90%) എൻഎഫ്‌എസ്‌എ ഗുണഭോക്താക്കളെയും ആധാറുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി രാജ്യസഭയിൽ രേഖാമൂലം മറുപടി നൽകി. രാജ്യത്ത്, 23/07/2021 വരെ, ഏകദേശം 4.98 ലക്ഷം (92.7%) ന്യായവില കേന്ദ്രങ്ങളിൽ ഇ-പോസ് ഉപകരണങ്ങൾ ഉണ്ട്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 (എൻഎഫ്‌എസ്‌എ) ആനുകൂല്യങ്ങൾ രാജ്യവ്യാപകമായി ലഭ്യമാക്കുന്നതിനുള്ള ‘വൺ നേഷൻ വൺ റേഷൻ കാർഡ്’ (ഒഎൻഒ ആർസി) പദ്ധതി നിലവിൽ 33 സംസ്ഥാനങ്ങളിൽ / കേന്ദ്രഭരണപ്രദേശങ്ങളിലെ 86.7% എൻഎഫ്‌എസ്‌എ ഗുണഭോക്താക്കളെ (ഏകദേശം 69 കോടി എൻഎഫ്‌എസ്‌എ ഗുണഭോക്താക്കൾ) ഉൾപ്പെടുത്തി ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തിൽ,റേഷൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് 100 ശതമാനവും , ഗുണഭോക്താക്കളുടെ ആധാർ സീഡിംഗ് 96 ശതമാനവും , ന്യായവില ഷോപ്പ് ഓട്ടോമേഷൻ 100 ശതമാനവും പൂർത്തിയാക്കി.
മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ “കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസില്‍” (കെ. സി. ഇ. സി.) മലങ്കര സഭയില്‍ നിന്ന്‍ കാലം ചെയ്ത തിരുമേനിമാരെ അനുസ്മരിച്ചു. മലങ്കര മര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ, മര്‍ത്തോമ്മാ സഭയുടെ വലിയ തിരുമേനി അഭിവന്ദ്യ ഡോ. ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനി എന്നിവരെയാണ് കെ. സി. ഇ. സി. അനുസ്മരിച്ചത്. പ്രസിഡണ്ട് റവ. വി. പി. ജോണിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച് ജനറൽ സെക്രട്ടറി റെജി വർഗ്ഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പൂര്‍ണ്ണമായും ഓണ്‍ ലൈനായിട്ട് നടന്ന അനുസ്മരണ സമ്മേളനത്തില്‍ കെ. സി. ഇ. സി. വൈസ് പ്രസിഡണ്ടുമാരായ റവ. ഡേവിഡ് വി. ടൈറ്റസ്, റവ. ദിലീപ് ഡേവിഡ്സണ്‍ മാർക്ക്, റവ. ഫാദര്‍ ബിജു ഫീലിപ്പോസ്…
ഓസ്റ്റിന്‍ : ബിസിനസ് സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ 1000 ഡോളര്‍ വരെ പിഴ ചുമത്തുമെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട് ജൂലായ് 29 വ്യാഴാഴ്ച ഒപ്പിട്ട ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ മുന്നറിയിപ്പ് നല്‍കി . സര്‍ക്കാര്‍ ഏജന്‍സികള്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുന്നതും , മാസ്‌ക് ധരിക്കാതെ വരുന്നവര്‍ക്ക് പ്രവേശനം നിഷേധിക്കുന്നതും പുതിയ ഉത്തരവിലൂടെ തടഞ്ഞിട്ടുണ്ട് . പൊതു , സ്വകാര്യ സ്ഥാപനങ്ങള്‍ ഗവണ്മെന്റ് ഫണ്ട് സ്വീകരിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കും ഈ നിയമം ബാധകമാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി. കോവിഡ്-19 വ്യാപനം തടയുന്നതിന് ടെക്‌സസ് ജനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അറിയാമെന്നും ഗവര്‍ണര്‍ പറഞ്ഞു , അവര്‍ അത് സ്വയം പ്രാവര്‍ത്തികമാക്കുന്നുണ്ട് . ലോക്കല്‍ ഗവണ്‍മെന്റുകള്‍ക്ക് ഇത് സംബന്ധിച്ച് നേരത്തെ നല്‍കിയിരുന്ന ഉത്തരവില്‍ മാറ്റമൊന്നും ഇല്ലെന്നും പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവ് അതിനെ കൂടുതല്‍ പ്രബലപ്പെടുത്തുന്നതാണെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു . മാസ്‌ക് ധരിക്കുന്നതിനെതിരെയുള്ള തന്റെ എതിര്‍പ്പ് ഗവര്‍ണര്‍ തുറന്നു പറഞ്ഞു.ടെക്‌സസില്‍ കഴിഞ്ഞ മാസം കുറഞ്ഞ രോഗവ്യാപനം…
തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക: ഏകാംഗ കമ്മിറ്റി സിറ്റിംഗ് ആഗസ്റ്റ് നാലിന്
ഇടുക്കി: ഡബ്ല്യുപി(സി) 365/2016 നമ്പർ കേസിലെ കോടതി അലക്ഷ്യ ഹർജിയിൽ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനായി നിമയമിക്കപ്പെട്ട ഏകാംഗ കമ്മിറ്റി ജഡ്ജ് (റിട്ട.)അഭയ് മനോഹർ സപ്രെയുടെ സിറ്റിംഗ് ആഗസ്റ്റ് നാലിന് നടക്കും. കുമളി ഹോളിഡേ റിസോർട്ടിലെ കോൺഫറൻസ് ഹാളിൽ രാവിലെ 10.30 നാണ് സിറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. തൊഴിലാളി/തൊഴിലാളി പ്രതിനിധികൾ/തൊഴിലുടമകൾ എന്നിവരുടെ ക്ലെയിമുകൾ സിറ്റിംഗിൽ പരിശോധിക്കുന്നതും തീർപ്പാക്കുന്നതുമാണ്.