Author: staradmin

തിരുവനന്തപുരം: സാക്ഷരത മിഷന് സ്വന്തമായി ആസ്ഥാനം നിർമിച്ചതിന്റെ മറപറ്റി സർക്കാരിന്റെ 3 കോടിയോളം രൂപ തട്ടിയ ഡയറക്ടർ പി എസ് ശ്രീകലയെ ഉടൻ അറസ്റ്റ് ചെയ്തു തുറങ്കിൽ അടയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ്. എം ബാലു ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ്‌ തിരുവനന്തപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേട്ടയിലെ സാക്ഷരത മിഷൻ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ സമരവും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കുട്ടികൾക്ക് കളിക്കാനും പഠിക്കാനുമുള്ള 43 സെന്റ് സ്കൂൾ പരിസരം കയ്യേറിയാണ് സാക്ഷരത മിഷന് കെട്ടിട സമുച്ഛയം പണികഴിപ്പിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിൽ നിക്ഷിപ്‌തമായ ഭൂമിയിൽ 16 സെന്റിൽ 7000 ചതുരശ്ര അടി വിസ്തീർണത്തിൽ കെട്ടിടം നിർമിക്കാൻ ആയിരുന്നു സർക്കാർ അനുമതി. എന്നാൽ 43 സെന്റ് സ്ഥലം കയ്യേറി 13654 ചതുരശ്ര അടി വിസ്തീർണ ത്തിൽ ആണ് മൂന്നു നില കെട്ടിടം പണി കഴിപ്പിച്ചത്. ചതുരശ്ര അടിക്കു 1400 രൂപ നിരക്കിൽ കെട്ടിട നിർമാണം…

Read More

തിരുവനന്തപുരം; സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സാങ്കേതിക വിദ​ഗ്ധരെ ഉൾപ്പെടുത്തി കെഎസ്ആർടിസി ഡയറക്ടർ ബോർഡ് പുന:സംഘടിപ്പിച്ചു . ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസ് ചെയർമാൻ & മാനേജിം​ഗ് ഡയറക്ടറായി തുടരും, ബോർഡ് അം​ഗങ്ങളായി ട്രാൻസ്പോർട്ട് കമ്മീഷണർ എം.ആർ അജിത് കുമാർ ഐപിഎസ്, ഫിനാൻസ് ഡിപ്പാർട്ട്മെന്റ് അഡീഷണൽ സെക്രട്ടറി ലക്ഷ്മി രഘുനാഥ്, ​നാറ്റ്പാക് ഡയറക്ടർ ഡോ. സാംസൺ മാത്യു, ഗതാ​ഗത വകുപ്പ് ജോ. സെക്രട്ടറി വിജയശ്രീ കെ.എസ്, കേന്ദ്ര സർക്കാരിന്റെ ട്രാൻസ്പോർട്ട് മന്ത്രാലയത്തിലെ പ്രതിനിധി, റെയിൽവെ ബോർഡ് പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തിയാണ് ഡയറക്ടർ ബോർഡ് പുന:സംഘടിപ്പിച്ചത്. കേന്ദ്ര ട്രാൻസ്പോർട്ട് മന്ത്രാലയത്തിലെ പ്രതിനിധിയേയും, റെയിൽവെ ബോർഡ് പ്രതിനിധിയേയും നിർദ്ദേശിക്കാൻ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കും. കേന്ദ്ര സർക്കാർ നിർദേശിക്കുന്നത് അനുസരിച്ചു അവരുടെ പേര് ഉൾപ്പെടുത്തി വിജ്ഞാപനം ഇറക്കും.

Read More

തിരുവനന്തപുരം: കോവിഡ്-19 രോഗ സംക്രമണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നമ്മള്‍ രണ്ടാം തരംഗത്തില്‍ നിന്നും പൂര്‍ണമായി മോചനം നേടിയിട്ടില്ല. കേരള ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് രോഗസാധ്യത നിലനില്‍ക്കുകയാണ്. മാത്രമല്ല അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യവുമുണ്ട്. വാക്‌സിനേഷന്‍ ഭൂരിഭാഗം പേരിലേക്ക് എത്തുന്നതിന് മുമ്പ് മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കില്‍ ഗുരുതരാവസ്ഥയും ആശുപത്രി അഡ്മിഷനുകളും വളരെ കൂടുതലായിരിക്കും. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരമാവധി പേര്‍ക്ക് നല്‍കി പ്രതിരോധം തീര്‍ക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാണ്. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെങ്കിലും എല്ലാവരിലും വാക്‌സിന്‍ എത്തുന്നതുവരെ മാസ്‌കിലൂടെയും സാമൂഹ്യ അകലത്തിലൂടെയും സ്വയം പ്രതിരോധം തീര്‍ക്കേണ്ടതാണ്. വാക്‌സിന്‍ എടുത്താലും മുന്‍കരുതലുകള്‍ തുടരണമെന്നും മന്ത്രി വ്യക്തമാക്കി. മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഓക്‌സിജന്‍ ലഭ്യതയും ചികിത്സാ സൗകര്യങ്ങളും ഉറപ്പ് വരുത്താന്‍…

Read More

കോവിഢ് മഹാമാരിയിൽ ജോലികൾ നഷ്ടപ്പെട്ടു ജീവിതം ദുസ്സഹമായ നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായി സീറോമലബാർ സൊസൈറ്റിയുടെ സൗജന്യ മാർക്കറ്റ്…. “കയ്യെത്തും ദൂരത്ത്…ഹൃദയപൂർവ്വം സിംസ്” നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…,എന്ന്,ഒരിക്കലും മനസ്സിലാകാത്ത; ,എന്നാൽ നമ്മുടെ പലരുടെയും മനസ്സിൽ നിന്നും പൂർണമായും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യത്വത്തെയും, സഹജീവി സ്നേഹത്തെയും, ചേർത്തു പിടിക്കാനുള്ള എളിയ പരിശ്രമമാണ് സീറോ മലബാർ സോസൈറ്റിയുടെ “കൈയ്യെത്തും ദൂരത്ത്… ഹൃദയപൂർവ്വം സിംസ്” എന്ന ഈ പരിപാടിയുടെ ഉദ്ദേശമെന്ന് ഉദ്ഘാടനം ചെയ്ത് സൊസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു. https://youtu.be/Luh3IS94xFs ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ അധ്യക്ഷനായ ചടങ്ങിൽ സഹജീവികളോടുള്ള ഉദാത്ത സ്നേഹത്തിൻറെ മാതൃകയാണ് സീറോ മലബാർ സൈറ്റിയുടെ സൗജന്യ മാർക്കറ്റ്. https://youtu.be/cKegXVx8OMA “കൈയ്യെത്തും ദൂരത്ത്… ഹൃദയപൂർവ്വം സിംസ്” എന്ന് ചടങ്ങിൽ സംസാരിച്ച മുൻ പ്രസിഡൻറ് ജേക്കബ് വാഴപ്പള്ളിയും,വൈസ് പ്രസിഡണ്ട് പോളി വിതയത്തിലും പറഞ്ഞു. കൺവീനർ പി. ടി. ജോസഫ് സ്വാഗതവും ജോയിൻറ് സെക്രട്ടറി ജോജി വർക്കി നന്ദിയും പറഞ്ഞു.

Read More

സിഡ്നി: കടുത്ത ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നതിനിടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ സൈന്യത്തെ രംഗത്തിറക്കി ആസ്ട്രേലിയൻ സർക്കാർ. അതിതീവ്ര വ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ 5 മില്യൺ ജനസംഖ്യയുള്ള സിഡ്നി നഗരം ഒരു മാസത്തിലേറെയായി സമ്പൂർണ ലോക്ക്ഡൗണ്ലാണ്. അതിനിടയിലാണ് രക്ഷാപ്രവർത്തനത്തിന് പൊലീസിനെ സഹായിക്കാൻ 300 ഓളം സൈനികരെ സർക്കാ‌ർ നഗരത്തിൽ വിന്യസിച്ചത്. ഇവർ കൊവിഡ് ബാധിതരായ ജനങ്ങൾക്ക് അവരുടെ വീടുകളിലെത്തി ആവശ്യമായ മാർഗനിർദ്ദേശങ്ങളും സഹായങ്ങളും നല്കും. ഇതോടൊപ്പം പരിശോധനാ നിരക്ക് വർദ്ധിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് സിഡ്നിയിലാണ്.

Read More

മനാമ: ബഹ്‌റൈനിൽ ജൂലൈ 30 ന് നടത്തിയ 13,110 കോവിഡ് -19 ടെസ്റ്റുകളിൽ 106 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 33 പേർ പ്രവാസി തൊഴിലാളികളാണ്. 60 പുതിയ കേസുകൾ സമ്പർക്കം മൂലവും 13 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 2,69,080 ആയി. 0.81% മാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 70 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,66,705 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 99.12 ശതമാനമാണ്. ഇന്നലെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിൽ രാജ്യത്തെ ആകെ മരണം 1,384 ആണ്. മരണനിരക്ക് 0.51 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 991 പേരാണ്. ഇവരിൽ 5 പേർ ഗുരുതരാവസ്ഥയിലാണ്. 986 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 0.37 ശതമാനമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹ്‌റൈനിൽ ഇതുവരെ…

Read More

കൊച്ചി: കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസയും പ്രതി രാഖിലും തമ്മില്‍ മുമ്പും തര്‍ക്കും ഉണ്ടായിരുന്നതായി പൊലീസ്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് ഇരുവരും ഒരു വർഷം മുന്നേ അകന്നു. പൊലീസ് മദ്ധ്യസ്ഥതയിലാണ് തർക്കം പരിഹരിച്ചിരുന്നു. നിഴൽ പോലെ പിന്തുടർന്നാണ് രാഖിലിന്‍റെ ക്രൂരതയെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊലപാതകത്തിന് മുൻപ് പ്രതി നെല്ലിക്കുഴിയിൽ മുറി വാടകയ്ക്കെടുത്ത് താമസിച്ചിരുന്നെന്നും പൊലീസ് പറയുന്നു. ഇക്കാര്യം മാനസയ്ക്ക് അറിയില്ലായിരുന്നു. പെൺകുട്ടി താമസിച്ച വീടിന് മുന്നിൽ ആയിരുന്നു പ്രതി മുറി വാടകയ്ക്ക് എടുത്തത്. കണ്ണൂർ ജില്ലയിലെ നാറാത്ത് രണ്ടാം മൈൽ സ്വദേശിയാണ് മാനസ. രാഖിൽ തലശേരി സ്വദേശിയാണെന്നാണ് വിവരം. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ നാലാം വർഷ ഡെന്റൽ വിദ്യാർത്ഥിനിയായിരുന്നു മാനസ. ഇരുവരും ഇൻസ്റ്റാഗ്രാമിലൂടെയാണ് സുഹൃത്തുക്കളായത്. പിന്നീട് സൗഹൃദം തുടരാന്‍ താത്പര്യമില്ലെന്ന് മാനസ അറിയിച്ചതോടെ വാക്കേറ്റം അടക്കം ഉണ്ടായി എന്നാണ് വിവരം. പിന്നീട് മാനസയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസിന്‍റെ മദ്ധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നം പരിഹരിച്ചത്.…

Read More

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പിറന്നാളാഘോഷത്തിന് മോഹൽലാൽ ഉൾപ്പെടെ നിരവധി താരങ്ങളും ആരാധകരുമാണ് ആശംസകളുമായി എത്തിയത്. 62ാം പിറന്നാളാണ് സഞ്ജയ് ദത്ത് ആഘോഷിച്ചത്. കഴിഞ്ഞ ദീപാവലിക്ക് ദുബായിയിലെ സഞ്ജയ് ദത്തിന്റെ വീട്ടിൽ ഒത്തുകൂടി സമയത്ത് പകർത്തിയ ചിത്രം പങ്കുവച്ചായിരുന്നു മോഹൻലാലിന്റെ ആശംസ. തന്റെ ബർത്ത്ഡേ സ്പെഷ്യലാക്കിയ എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് സഞ്ജയ് ദത്തും എത്തി. എന്നാൽ വർഷങ്ങൾക്കു ശേഷം അമേരിക്കയിൽ എത്തിയ സഞ്ജയ്‌ ദത്തിന് സർപ്രൈസ് പിറന്നാൾ ആശംസ ഒരുക്കിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്ത്. വിമാനത്തിന്റെ സഹായത്താൽ ആകാശത്ത് വച്ചാണ് സുഹൃത്ത് പരേഷ് ഗെലാനി കൂട്ടുകാരന് പിറന്നാൾ ആശംസകൾ നേർന്നത്. വീട്ടിലിരുന്ന് ഈ ദൃശ്യം ആസ്വദിക്കുന്ന സഞ്ജയ്‌ ദത്തിനെയും വീഡിയോയിൽ കാണാം. https://youtu.be/XQy2yyOxzQU മെഡിക്കൽ ട്രീറ്റ്മെന്റിന്റെ ഭാഗമായാണ് സഞ്ജയ്‌ ദത്ത് അമേരിക്കയിൽ തുടരുന്നത്. കെജിഎഫ് 2വിലെ അധീരയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സഞ്ജയ് ദത്ത് ആണ്. പിറന്നാൾ ദിനം അധീരയുടെ പ്രത്യേക പോസ്റ്റർ കെജിഎഫ് ടീം പുറത്തിറക്കിയിരുന്നു.ഇതിനിടെ മോഹൻലാൽ–പൃഥ്വിരാജ് ടീമിന്റെ എമ്പുരാനിലും സഞ്ജയ് ദത്ത്…

Read More

കോഴിക്കോട് : കല്ലായി റെയിൽ പാളത്തിൽ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കല്ലായി സ്വദേശി അബ്ദുൾ അസീസ് ആണ് അറസ്റ്റിലായത്. അലക്ഷ്യമായി സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചതിനാണ് അറസ്റ്റ്. രാവിലെയോടെയാണ് റെയിൽവേ പാളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. പാളം പരിശോധിക്കാനെത്തിയ ജീവനക്കാരായിരുന്നു സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തീവണ്ടി അട്ടിമറിക്കാനുള്ള സാമൂഹ്യ വിരുദ്ധരുടെ പദ്ധതിയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ അസീസിന്റെ വീട്ടിലെ വിവാഹ ആഘോഷങ്ങൾക്കായി വാങ്ങിച്ച പടക്കമാണെന്ന് കണ്ടെത്തുകയായിരുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്നും പടക്കം പൊട്ടിച്ചതായി പോലീസിന് വ്യക്തമായി. വീട്ടിൽ നിന്നും പടക്കത്തിന്റെ ബാക്കിയും കണ്ടെടുത്തിട്ടുണ്ട്. ഇതേ തുടർന്ന് അസീസിനും കുടുംബത്തിനുമെതിരെ കേസ് എടുക്കുകയായിരുന്നു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5,04,755 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 3,41,753 പേര്‍ക്ക് ഒന്നാം ഡോസും 1,63,002 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഏറ്റവും അധികം പേര്‍ക്ക് പ്രതിദിനം വാക്‌സിന്‍ നല്‍കിയ ദിവസമായി ഇന്ന് മാറി. ഈ മാസം 24ന് 4.91 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു. സംസ്ഥാനത്ത് കൂടുതല്‍ വാക്‌സിന്‍ ലഭ്യമായാല്‍ ഇതുപോലെ ഉയര്‍ന്ന തോതില്‍ വാക്‌സിനേഷന്‍ നല്‍കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന് 2.45 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി. എറണാകുളത്ത് 2 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരത്ത് 45,000 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. സുഗമമായ വാക്‌സിനേഷന് എത്രയും വേഗം കൂടുതല്‍ വാക്‌സിന്‍ ഒരുമിച്ച് കേന്ദ്രം ലഭ്യമാക്കേണ്ടതാണ്. ഇന്ന് 1,753 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,498 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 255 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. 99,802 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ തിരുവനന്തപുരം ജില്ലയാണ് മുമ്പില്‍. തൃശൂര്‍ ജില്ലയില്‍ 52,123 പേര്‍ക്ക്…

Read More