Author: staradmin

തിരുവനന്തപുരം: വർക്കല ശിവഗിരി ശ്രീനാരായണ മിഷൻ ആശുപത്രിക്കും, തിരുവനന്തപുരം ശാസ്തമംഗലം ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിക്കും ജയ്പൂർ ഫൂട്സ് യു.എസ്.എ ചാപ്റ്റർ നൽകിയ ഓക്സിജൻ കോൺസൻ്ററേറ്ററുകൾ കേന്ദ്ര വിദേശകാര്യ പാർലമെൻ്ററികാര്യ സഹമന്ത്രി വി. മുരളീധരൻ കൈമാറി. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നത് കണക്കിലെടുത്താണ് രണ്ട് സ്ഥാപനങ്ങൾക്കും ഓക്സിജൻ കോൺസെൻററേറ്ററുകൾ കൈമാറിയതെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് കൊവിഡ് വ്യാപനം തടയാൻ കഴിഞ്ഞത് ആരോഗ്യ പ്രവർത്തകരുടെ കഠിന പ്രയത്നത്താലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മറ്റ് ലോക രാജ്യങ്ങളിലെ പോലെ കൊവിഡ് വ്യാപനം ഇന്ത്യയിൽ ഉണ്ടായിട്ടില്ല.രണ്ടാം വ്യാപനം വേഗത്തിൽ നിയന്ത്രിക്കാനും കഴിഞ്ഞു. ഓക്സിജൻ ആവശ്യകതയാണ് രണ്ടാം തരംഗത്തിൽ കൂടുതൽ പ്രകടമായത്. ഉത്പാദനത്തിൻ്റെ പത്തിരട്ടി ആവശ്യമായി വന്നു. ഇതാണ് ആശുപത്രികളിലേക്ക് ഓക്സിജൻ കോൺസെൻററേറ്ററുകൾ നൽകാൻ കാരണമെന്ന് വി.മുരളീധരൻ പറഞ്ഞു. ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി ഓരോ നിമിഷവും വർദ്ധിച്ചു വരുന്ന കാലഘട്ടമാണിതെന്നും ഇത് തിരിച്ചറിഞ്ഞാണ് സ്വദേശി ദർശൻ പദ്ധതിയിൽ കേന്ദ്ര സർക്കാർ ശിവഗിരിയെ ഉൾപ്പെടുത്തിയതെന്നും മന്ത്രി ശിവഗിരി ശ്രീനാരായണ ആശുപത്രിയിൽ നടന്ന…

Read More

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇന്ന് (31 ജൂലൈ 2021) 969 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1266 പേർ രോഗമുക്തരായി. 7.5 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10645 പേർ ചികിത്സയിലുണ്ട്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 879 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 2 പേർ ആരോഗ്യ പ്രവർത്തകരാണ്. പുതുതായി 2075 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 3083 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 31820 ആയി.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം കരമന സ്വദേശിനി (14), പുത്തന്‍തോപ്പ് സ്വദേശി (24) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബ്, പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 63 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 3 പേരാണ് നിലവില്‍ രോഗികളായുള്ളത്. ഇവരാരും തന്നെ ഗര്‍ഭിണികളല്ല. ആശുപത്രിയില്‍ അഡ്മിറ്റുമല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

Read More

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിന് പൊതുജന സഹകരണത്തോടെ സമഗ്ര കർമ്മപദ്ധതി തയ്യാറാക്കാൻ ഒരുങ്ങി വനംവകുപ്പ്.വനം-വന്യജീവി പരിപാലനരംഗത്തെ പ്രധാന വെല്ലുവിളികളിലൊന്നായ മനുഷ്യ- വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തുകയാണ്പദ്ധതിയുടെ ലക്ഷ്യം. അടുത്തകാലത്തായി മനുഷ്യ-വന്യജീവി സംഘർഷങ്ങളിലുണ്ടായ വർദ്ധനവ് കണക്കിലെടുത്ത് സംസ്ഥാനതലത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ഈ പദ്ധതിയുടെ രൂപീകരണത്തിന് പൊതുജനങ്ങൾ, കർഷക സംഘടനകൾ, പ്രകൃതി സംരക്ഷണ രംഗത്തുള്ള സന്നദ്ധസംഘടകൾ, ശാസത്രജ്ഞർ, വിദഗ്ധർ എന്നിവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വനംവകുപ്പ്തേടുന്നു. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആഗസ്റ്റ് 10ന് മുമ്പ്https://forms.gle/Y5yP3H6fh2hFPCLo9 എന്ന ലിങ്കിൽ അപ് ലോഡ് ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾക്ക് forest.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,01,39,113 ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,40,89,658 പേര്‍ക്ക് ഒന്നാം ഡോസും 60,49,455 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഇതോടെ സംസ്ഥാനത്ത് 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 40.14 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 17.23 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കി. 18 വയസിന് മുകളിലുള്ള 52 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള 79 ശതമാനം പേര്‍ക്ക് (89,98,405) ഒന്നാം ഡോസും 42 ശതമാനം പേര്‍ക്ക് (47,44,870) രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. തുള്ളിയും പാഴാക്കാതെ വാക്‌സിന്‍ നല്‍കിയ എല്ലാവരേയും അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി. സ്തീകളാണ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ മുന്നിലുള്ളത്. 1,04,71,907 സ്ത്രീകളും, 96,63,620 പുരുഷന്‍മാരുമാണ് വാക്‌സിനെടുത്തത്. 18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ള വിഭാഗത്തില്‍ 25 ശതമാനം പേര്‍ക്ക്…

Read More

ന്യൂഡൽഹി: ബിജെപി രാജ്യസഭ എംപി സുരേഷ് ഗോപിയെ നാളികേര വികസന ബോര്‍ഡ് അംഗമായി തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് സുരേഷ് ഗോപിയെ ബോര്‍ഡ് അംഗമായി തെരഞ്ഞെടുത്തിരിക്കുന്നത്. ബോര്‍ഡ് ഡയറക്ടര്‍ വി എസ് പി സിങ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പുതിയ ഉത്തരവാദിത്തം ലഭിച്ചതിന്റെ സന്തോഷം ജനങ്ങളുമായി പങ്കുവച്ച്‌ രാജ്യസഭാംഗം സുരേഷ് ഗോപി എം.പി. തന്നെ വിശ്വസിച്ചേല്‍പ്പിച്ച ഈ പുതിയ കര്‍ത്തവ്യം ഏറ്റവും ഭംഗിയായി നിറവേറ്റാന്‍ പരിശ്രമം നടത്തുമെന്നും ഫേസ്‌ബുക്കിലെ കുറിപ്പിലൂടെ താരം അറിയിച്ചു. വിഷയത്തില്‍ നിര്‍ദ്ദേശങ്ങളും പരാതികളുമറിയിച്ചവര്‍ക്ക് ‘നമുക്ക് ശരിയാക്കാം’ എന്ന ഉറപ്പും താരം നല്‍കി. സുരേഷ് ഗോപി എം.പിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂര്‍ണരൂപം: കേരം സംരക്ഷിക്കാൻ കേരളത്തിൽനിന്ന് ഒരു തെങ്ങുറപ്പ്!ഇന്ത്യയുടെ Coconut Development Boardലേക്ക് ഐകകണ്ഠേന രാജ്യസഭയിൽ നിന്ന് തിരഞ്ഞെടുക്കപെട്ട വിവരം സസന്തോഷം നിങ്ങളെല്ലാവരെയും അറിയിച്ചുകൊള്ളുന്നു. എന്നെ വിശ്വസിച്ച് ഏൽപിച്ച ഈ പുതിയ കർത്തവ്യം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ ഞാൻ യോഗ്യമായ പരിശ്രമം നടത്തും.

Read More

പ്രചോദനത്തിന്റേയും നിശ്ചയദാർഢ്യത്തിന്റേയും പ്രതീകമാണ് തിരുവനന്തപുരം സ്വദേശിനി അമ്മു കെ എസ്. അംഗപരിമിതിയെ മറികടന്ന് സാക്ഷരതാ മിഷൻ പ്ലസ് വൺ തുല്യതാ പരീക്ഷ അമ്മു എഴുതി പൂർത്തിയാക്കിയിരിക്കുകയാണ്. കുറവുകൾ എന്ന് നാം കരുതുന്ന പരിമിതികളെ മികവുകളാക്കി മുന്നേറുന്ന അമ്മുവിനെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. വെല്ലുവിളികളെ അതിജീവിച്ച് പഠനം തുടരുന്ന അമ്മുവിന്റെ പഠനത്തോടുള്ള താൽപര്യവും അർപ്പണമനോഭാവവും ഏവരേയും ആവേശഭരിതരാക്കുമെന്ന് മന്ത്രി പറഞ്ഞു. ഹയർ സെക്കൻഡറി പരീക്ഷയിൽ 1200 ൽ 1200 മാർക്കും വാങ്ങിയ സിനിമാതാരം സ്വരാജ് ഗ്രാമികയേയും മന്ത്രി വി ശിവൻകുട്ടി ടെലിഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു. നാവായിക്കുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് സ്വരാജ്. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള സ്വരാജ് സിനിമാ തിരക്കുകൾക്കിടയിലാണ് പഠനത്തിൽ മികച്ച നേട്ടം കൈവരിച്ചത്. മമ്മൂട്ടി നായകനായ പുത്തൻപണം, മഞ്ജുവാര്യർ നായികയായ ഉദാഹരണം സുജാത,ഇന്ദ്രജിത്ത് നായകനായ താക്കോൽ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് ഈ കിളിമാനൂരുകാരൻ ചെയ്തിട്ടുള്ളത്. ‘നോട്ടീസ് വണ്ടി’ എന്ന…

Read More

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന്റെ വെളിപ്പെടുത്തല്‍ അതീവ ഗുതുതര സ്വഭാവമുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സ്വാധീനിച്ചത് സിപിഎമ്മാണെന്ന് പകല്‍പോലെ വ്യക്തമാണ്. സുമിത് കുമാറിന്റെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രി വെട്ടിലായിരിക്കുകയാണ്. അധികാരത്തിന്റെ എല്ലാ ശക്തികളും ഉപയോഗിച്ച് സ്വര്‍ണക്കടത്ത് കേസ് അട്ടിമറിച്ചു എന്നാണ് വ്യക്തമാകുന്നത്. സ്വര്‍ണക്കടത്തു കേസ് ഇപ്പോള്‍ മൃതപ്രായത്തിലെത്തിയത് ഈ ഇടപെടലോടെയാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി. ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ അന്തര്‍ധാരയുടെ മറ്റൊരു ഏടാണ് പുറത്തുവന്നത്. സുമിത് കുമാറിന്റെ വെളിപ്പെടുത്തലില്‍ വിശദമായ അന്വേഷണം നടത്തിയാല്‍ ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിന്റെ ഞെട്ടിക്കുന്ന പിന്നാമ്പുറങ്ങള്‍ പുറത്തുവരും. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതില്‍ സുപ്രധാന ഇടപെടലുകള്‍ നടത്തിയത് സുമിത് കുമാറാണ്. അദ്ദേഹത്തിന്റേത് സ്വഭാവിക സ്ഥലം മാറ്റം എന്നു പറയപ്പെടുമ്പോഴും ഇതിന് പിന്നില്‍ ഇതേ ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു കരുതപ്പെടുന്നു. സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ഫലിക്കാതെ വരികയും സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസ് അന്വേഷണം ശരിയായ ദിശയിലേക്ക് പോകുകയും ചെയ്തപ്പോഴാണ് സിപിഎമ്മും…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,72,17,010 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 80 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,781 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,487 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 927…

Read More

തിരുവനന്തപുരം: ഉത്പന്നങ്ങളുടെ ഗുണനിലവാരവും അളവും കർശനമായി ഉറപ്പാക്കിയാകും ഓണം സ്‌പെഷ്യൽ കിറ്റ് വിതരണം ചെയ്യുകയെന്നു ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. റേഷൻ കടകൾവഴി നൽകുന്ന മുഴുവൻ ഭക്ഷ്യവസ്തുക്കളുടേയും ഗുണനിവാരം ഉറപ്പാക്കാനുള്ള കർശന നടപടി വകുപ്പ് ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഓണം സ്‌പെഷ്യൽ ഭക്ഷ്യകിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരം ഇടപ്പഴഞ്ഞിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ജനങ്ങൾക്കു ലഭ്യമാക്കുക എന്നതാണു ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ലക്ഷ്യം. വിലക്കുറവെന്നുകണ്ടു മോശപ്പെട്ട ഉത്പന്നം വിതരണത്തിനെത്തിക്കുക എന്നത് ഒരിക്കലും അംഗീകരിക്കില്ല. ഓണം സ്‌പെഷ്യൽ കിറ്റിലേക്കുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ ഗുണനിലവാരം കർശനമായി ഉറപ്പാക്കിയാണു ടെൻഡർ നടപടി പൂർത്തിയാക്കിയത്. കിറ്റിലുള്ള എല്ലാ സാധനങ്ങളുടേയും കൃത്യമായ അളവും തൂക്കവും വ്യക്തമാക്കുന്ന പോസ്റ്റർ റേഷൻകടകൾക്കു മുന്നിൽ പതിക്കും. ഇതുവഴി കിറ്റിലുള്ള ഓരോ ഉത്പന്നത്തിന്റേയും അളവും ഗുണനിലവാരവും ഉപഭോക്താവിന് ഉറപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. റേഷൻ കടകളിൽ കെട്ടിക്കിടക്കുന്ന ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളെല്ലാം അടിയന്തരമായി നീക്കംചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. അരി, പഞ്ചസാര, ഗോതമ്പ് തുടങ്ങി എല്ലാ ഉത്പന്നങ്ങളുടേയും…

Read More