Author: staradmin

മാസച്യുസെറ്റ്‌സ് :  സംസ്ഥാനത്ത് ഇപ്പോള്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ 74 ശതമാനവും പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്തവരാണെന്ന് സി.ഡി.സി ജൂലായ് 30ന് പ്രസിദ്ധീകരിച്ച കണക്കുകള്‍ ചൂണ്ടികാണിക്കുന്നു.  രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവരുടെ മൂക്കിലൂടെയുള്ള വൈറസാണ്,  വാക്‌സീന്‍ സ്വീകരിക്കാത്ത രോഗികളില്‍ രോഗം വ്യാപിക്കുന്നതിന് കാരണമാകുന്നതെന്ന് യുഎസ് ഏജന്‍സി മോര്‍ ബിഡിറ്റി ആന്റ് മോര്‍ട്ടാലിറ്റി വീക്കിലി പ്രസിദ്ധീകരണത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സിഡിസിയുടെ പുതിയ മാസ്‌ക്ക് മാന്‍ഡേറ്റിന് കാരണമായി ചൂണ്ടികാണിക്കുന്നത് പുതിയ കണ്ടെത്തലുകളാണ്. ചൊവ്വാഴ്ചയാണ് പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്തവര്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം സിഡിസി മുന്നോട്ടു വെച്ചത്. ബാണ്‍സ്റ്റേബിള്‍ കൗണ്ടിയില്‍ ജൂലൈ മാസം ധാരാളം ആളുകള്‍ ഒത്തുചേര്‍ന്ന് പരിപാടിയില്‍ പങ്കെടുത്ത 469 പേരില്‍ നടത്തിയ പരിശോധനയിലാണ് 74 ശതമാനം പേര്‍ക്കും (വാക്‌സിനേറ്റ് ചെയ്തവര്‍) വീണ്ടും കോവിഡ് സ്ഥിരീകരിച്ചതെന്നും വെള്ളിയാഴ്ച പരസ്യപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ പഠനമനുസരിച്ചു കോവിഡ് വാക്‌സീനുകള്‍ ഫലപ്രദമല്ല എന്ന നിഗമനത്തിലെത്താന്‍ കഴിയുകയില്ലെന്ന് സി.ഡി.സി വ്യക്തമാക്കി. അമേരിക്കയില്‍ ഇപ്പോള്‍ സംഭവിക്കുന്ന കോവിഡ് മരണങ്ങളില്‍ 99.5 ശതമാനവും ആശുപത്രിയില്‍…

Read More

മസ്‌കിറ്റ് (ഡാലസ്) : ക്രൈസ്തവ വിശുദ്ധി നഷ്ടപ്പെടുത്തിയതാണ് സഭകളുടെ ഇന്ന് കാണുന്ന പരാജയത്തിന് കാരണമെന്ന് മര്‍ത്തോമാ സഭയിലെ മുന്‍ വികാരി ജനറാള്‍ റവ. ഡോ. ചെറിയാന്‍ തോമസ് അഭിപ്രായപ്പെട്ടു.  ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് 33-ാം മത് വാര്‍ഷിക കണ്‍വന്‍ഷന്റെ പ്രാരംഭദിനം ശനിയാഴ്ച വൈകിട്ട് (ജൂലായ് 30) മത്തായിയുടെ സുവിശേഷം ആറാം അധ്യായത്തെ ആസ്പദമാക്കി ധ്യാന പ്രസംഗം നടത്തുകയായിരുന്നു അച്ചന്‍. വിശുദ്ധനായ ദൈവത്തോട് പ്രാര്‍ഛിക്കുമ്പോള്‍ ജീവിതത്തില്‍ നാം വിശുദ്ധി പാലിക്കേണ്ടതാണെന്നും അച്ചന്‍ ഓര്‍മ്മിപ്പിച്ചു. സമൂഹത്തില്‍ വിശുദ്ധ ജീവിതം നയിക്കുവാന്‍ ബാധ്യസ്ഥരായ വിശ്വാസികള്‍ എന്നഭിമാനിക്കുന്നവര്‍ പോലും സഞ്ചരിക്കുന്നത് അവിശുദ്ധ പാതയിലൂടെയാണ്. മനുഷ്യന് ദൈവം നല്‍കിയ വരദാനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ ഒന്നാണ് ലൈംഗീകത. ലൈംഗീകതയുടെ ആസ്വാദനം ശരിയായി നാം അനുഭവിക്കേണ്ടത് കുടുംബ ജീവിതത്തിലാണ്. കുടുംബ ജീവിതത്തിനു വെളിയില്‍ നാം ലൈംഗീകത ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് പാപമാണെന്ന് മാത്രമല്ല അത് ശാപവുമാണ്. പ്രീമാരിറ്റന്‍ ലൈംഗീകത ഇന്നത്തെ യുവ തലമുറയെ  ഗ്രസിച്ചിരിക്കുന്ന തെറ്റായ പ്രവണതയാണ്. ഇത് കുട്ടികളെ…

Read More

ബ്രോങ്ക്‌സ്(ന്യൂയോര്‍ക്ക്): പതിനഞ്ചോളം പേര്‍ ചേര്‍ന്ന് ആക്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഗുറിയസ് ഗുലര്‍മെ42) മരിച്ചതായി ജൂലായ് 29 വ്യാഴാഴ്ച പോലീസ് അറിയിച്ചു.ന്യൂയോര്‍ക്ക് ബ്രോങ്ക്‌സില്‍  ആയിരുന്ന ആള്‍കൂട്ട കൊലപാതകം നടന്നത്. ഈ ആഴ്ചയില്‍ ടെക്‌സസ്സില്‍ വെടിവെപ്പു നടത്തിയ യുവാവിനെ ആളുകള്‍ കൂട്ടം ചേര്‍ന്ന് കല്ലെറിഞ്ഞു കൊലപ്പെടുത്തിയതിന്റെ വാര്‍ത്ത കെട്ടടങ്ങും മുമ്പാണ് മറ്റൊരു കൊലപാതകം ന്യൂയോര്‍ക്കില്‍ അരങ്ങേറിയത്. സംഭവത്തിന്റെ തുടക്കം ഞായറാഴ്ചയായിരുന്നു. സഹോദരന്‍മാര്‍ ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഇടിച്ച വാഹനത്തിന്റെ ഉടമകള്‍ സഹോദരന്മാരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. തുടര്‍ന്ന് തര്‍ക്കം ആരംഭിക്കുകയും പതിനഞ്ചോളം പേര്‍ ചേര്‍ന്ന് സഹോദരന്മാരെ ആക്രമിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഗുറിയസിന്റെ തല അടുത്തുള്ള കോണ്‍ഗ്രീറ്റില്‍ ഇടിക്കുകയായിരുന്നു. മറ്റേ സഹോദരനേയും ജനകൂട്ടം ആക്രമിച്ചു. കാര്യമായി പരിക്കേറ്റ ഗുറിയസിനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചൊവ്വാഴ്ച മരിക്കുകയായിരുന്നു.കാര്‍ട്ടവര്‍ അവന്യൂ 176 സ്ട്രീറ്റ് മൗണ്ട്‌ഹോപ്പില്‍ നടന്ന സംഭവത്തില്‍ പരിക്കേറ്റ മറ്റൊരു സഹോദരന്‍ സുഖം പ്രാപിച്ചു വരുന്നതായി പോലീസ് അറിയിച്ചു. തലയിലുണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.…

Read More

മനാമ: ബഹ്‌റൈനിൽ ജൂലൈ 31 ന് നടത്തിയ 13,546 കോവിഡ് -19 ടെസ്റ്റുകളിൽ 106 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 35 പേർ പ്രവാസി തൊഴിലാളികളാണ്. 41 പുതിയ കേസുകൾ സമ്പർക്കം മൂലവും 30 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 2,69,186 ആയി. 0.78% മാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 91 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,66,796 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 99.11 ശതമാനമാണ്. ഇന്നലെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിൽ രാജ്യത്തെ ആകെ മരണം 1,384 ആണ്. മരണനിരക്ക് 0.51 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1,006 പേരാണ്. ഇവരിൽ 4 പേർ ഗുരുതരാവസ്ഥയിലാണ്. 1,002 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 0.37 ശതമാനമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹ്‌റൈനിൽ ഇതുവരെ…

Read More

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ചുള്ള വ്യാജ വാര്‍ത്തയ്‌ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കുന്നതാണ്. ഇതിന്റെ പിന്നില്‍ ആരെന്ന് അന്വേഷിച്ച് കണ്ടുപിടിക്കാന്‍ ആരോഗ്യ വകുപ്പ് സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. പകര്‍ച്ചവ്യാധി സമയത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ആരോഗ്യ വകുപ്പ് പ്രതിനിധിയുടേതെന്ന പേരിലാണ് വാട്‌സാപ്പില്‍ വ്യാജ ശബ്ദ സന്ദേശം പ്രചരിക്കുന്നത്. ആരോഗ്യവകുപ്പ് സ്‌പെഷ്യല്‍ ഡയറക്ടര്‍ ഗംഗാദത്തന്‍ എന്ന് പരിചയപ്പെടുത്തുന്ന ആളുടേതാണ് ശബ്ദ സന്ദേശം. എല്ലാ ആശാവര്‍ക്കര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും എല്ലാ ഗ്രൂപ്പുകളിലേക്കും അടിയന്തരമായി ഷെയര്‍ ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് ശബ്ദ സന്ദേശം തുടങ്ങുന്നത്. ആരോഗ്യവകുപ്പില്‍ ഇത്തരത്തില്‍ ഒരു തസ്തിക ഇല്ലെന്നു മാത്രമല്ല ഇതില്‍ പറയുന്നത് തികച്ചും തെറ്റാണ്. അതിനാല്‍ ജനങ്ങള്‍ ഇതു വിശ്വാസത്തിലെടുക്കരുതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Read More

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസ് നിമവിരുദ്ധമായി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ പോരാട്ടം നടത്തിയ പശ്ചാത്തലത്തില്‍ സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ വിചാരണ ഉറപ്പാക്കുന്നതിന് വേണ്ടി കേസ് നടത്തിപ്പിന് സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി മുതല്‍ സുപ്രീംകോടതി വരെ രമേശ് ചെന്നിത്തല നിയമ യുദ്ധം നടത്തിയിരുന്നു. സൗമ്യാ വധം, ചലച്ചിത്ര നടിയ്ക്ക് എതിരായ അതിക്രമം തുടങ്ങിയ കോളിളക്കമുണ്ടാക്കിയ കേസുകളില്‍ സ്‌പെഷ്യല്‍ പബ്‌ളിക് പ്രസിക്യൂട്ടറായിരുന്ന അഡ്വ.സുരേശനെ നിയമസഭാ കയ്യാങ്കളിക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയോഗിക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ നിര്‍ദ്ദേശിച്ചു. നീതി നിര്‍വഹണത്തിനുള്ള ഭരണഘടനാപരമായ ബാദ്ധ്യത നിറവേറ്റാതെ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് കൂട്ടു നിന്ന അതേ പ്രോസിക്യൂട്ടറോ സര്‍ക്കാര്‍ സര്‍വ്വീസിലുള്ള മറ്റേതെങ്കിലും അഭിഭാഷകനോ കേസ് വാദിച്ചാല്‍ അത് പ്രഹസനമായി മാറുകയും കേസ് അട്ടിമറിക്കപ്പെടുകയും ചെയ്യുമെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. അത് നീതിന്യായ വ്യവസ്ഥിതിയെ പരാജയപ്പെടുത്തുകയും പൊതു താത്പര്യത്തെ അട്ടിമറിക്കുകയും…

Read More

മനാമ: സി.​ബി.​എ​സ്.​ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ അൽ നൂർ ഇന്റർനാഷണൽ സ്കൂളി​ന്​ നൂ​റു​ശ​ത​മാ​നം വി​ജ​യം. മികച്ച പ്രകടനമാണ് വിദ്യാർത്ഥികൾകാഴ്ചവച്ചത്. സയൻസ് സ്ട്രീമിൽ ആലിയ ഹുസൈൻ ഭട്ട് 95.4% മാർക്ക് നേടി സ്കൂൾ ടോപ്പറായി. തൊട്ടുപിന്നിൽ സാരഥി രമണൻ രാമസാമി 95% മാർക്ക് നേടി. നൂറുൽ ഇബ്തേശം ഇദ്രിസ്, മുഹമ്മദ് ഹിഷാം എന്നിവർ 94.6% നേടി മൂന്നാം സ്‌ഥാനം കരസ്‌ഥമാക്കി. കൊമേഴ്സ് സ്ട്രീമിൽ, സൈനബ് മുഹമ്മദ് അഹമ്മദ് അലി അബ്ദുള്ള 92%നേടി. സ്‌കൂൾ ചെയർമാൻ അലി ഹസൻ എല്ലാ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ആത്മാർത്ഥമായി പരിശ്രമിച്ചതിന് അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെ ഭാവി പ്രവർത്തനങ്ങൾക്ക് വിജയാശംസ നേർന്നു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മികച്ച ശ്രമങ്ങളെ സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മസ്ഹുദും പ്രിൻസിപ്പൽ അമിൻ ഹെലൈവയും അഭിനന്ദിച്ചു.

Read More

മനാമ: സി.​ബി.​എ​സ്.​ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ന്​ നൂ​റു​ശ​ത​മാ​നം വി​ജ​യം. ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ ഈ നേട്ടം സ്വന്തമാക്കുന്നത്. മികച്ച പ്രകടനമാണ് വിദ്യാർത്ഥികൾകാഴ്ചവച്ചത്. 646 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ സ്​​കൂ​ളി​ൽ​നി​ന്ന്​ പ​രീ​ക്ഷ എ​ഴു​തി​യ​ത്. ആ​രോ​ൺ ഡൊ​മി​നി​ക്​ ഡി​കോ​സ്​​റ്റ​യും ആ​ദി​ത്യ സി​ങ്ങും 99 ശ​ത​മാ​നം വീ​തം മാ​ർ​ക്ക്​ നേ​ടി സ്​​കൂ​ൾ ടോ​പ്പ​ർ​മാ​രാ​യി. ഇ​രു​വ​രും സ​യ​ൻ​സ് സ്​​ട്രീ​മി​ൽ നി​ന്നു​ള്ള​വ​രാ​ണ്. മേ​ഘ​ന ഗു​പ്​​ത (സ​യ​ൻ​സ്), റി​ധി നി​ലേ​ഷ്​​കു​മാ​ർ റാ​ത്തോ​ഡ് (കോ​മേ​ഴ്​​സ്) എ​ന്നി​വ​ർ 98.4 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. 98 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യ ഹ്യു​മാ​നി​റ്റീ​സ് സ്​​ട്രീ​മി​ൽ നി​ന്നു​ള്ള ഇ​നാ​സ് മു​ഹ​മ്മ​ദ് ഷുഐ​ബ് മൂ​ന്നാം സ്ഥാ​നം നേ​ടി. 18 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ1 ​ഗ്രേ​ഡും 63 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ എ ​ഗ്രേ​ഡും ല​ഭി​ച്ചു. 97.8 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 60 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ൽ മാ​ർ​ക്ക്​ ല​ഭി​ച്ചു. മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും സ്​​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ൻ​റ​ണി,…

Read More

തൃശ്ശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ കുതിരാന്‍ തുരങ്കങ്ങളില്‍ ഒന്ന് തുറന്നു. പാലക്കാട് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്കുള്ള തുരങ്കമാണ് തുറന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഹൈവേയിലെ ഗതാഗതക്കുരുക്കിന് ഇതോടെ വലിയ പരിഹാരമാകും. കൊച്ചി കോയമ്പത്തൂര്‍ ദേശീയപാതയിലെ യാത്ര സമയം കുറയും എന്നതാണ് തുരങ്കം തുറക്കുന്നതിലെ പ്രധാന സവിശേഷത. സംസ്ഥാനത്തെ ആദ്യ തുരങ്കപാതാണ് കുതിരാനിലേത്. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററിലൂടെയാണ് ഗതാഗതം ആരംഭിക്കുന്ന കാര്യം അറിയിച്ചത്. ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രം നല്‍കിയ നിര്‍ദേശം. അതേസമയം നിര്‍മാണത്തുടക്കം മുതല്‍ നിരവധി വിവാദങ്ങള്‍ക്ക് വഴിവെച്ച കുതിരാന്‍ തുരങ്കം ഗതാഗതത്തിനായി തുറന്ന വേളയിലും വിവാദത്തിന് സാക്ഷിയായി. സംസ്ഥാന സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കാതെയാണ് തുരങ്കം തുറന്നത്. ഓഗസ്റ്റ് ഒന്ന്, രണ്ട് അല്ലെങ്കില്‍ ഓണത്തിന് മുന്‍പ് ഒരു തുരങ്കം തുറക്കും എന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്…

Read More