- ഐ.എല്‍.എ. ലീല ജഷന്മല് സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു
- രാജ്യത്ത് പാചകവാതക വില കുറഞ്ഞു, പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ :
- സാറിലെ വാഹനാപകടം: മരിച്ച ദമ്പതികളുടെ മൂന്നു കുട്ടികള്‍ ഗുരുതരാവസ്ഥയില്‍
- അൽ മന്നാഇ ഈദ് ഗാഹുകൾ – സ്വാഗത സംഘം രൂപവത്കരിച്ചു
- പാകിസ്ഥാനായി ചാരപ്രവൃത്തി: എട്ട് സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിൽ എൻഐഎ റെയ്ഡ്: തെളിവുകൾ കണ്ടെത്തി
- ലോകസുന്ദരിപ്പട്ടം തായ്ലന്റിന്, കിരീടം ചൂടി ഒപാൽ സുചാത ചുങ്സ്രി
- പാലക്കാട് ഒന്നര കിലോ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിലായിൽ
- ഗുരുദേവ സോഷ്യൽ സൊസൈറ്റി “സമന്വയം 2025” ഈദ് ആഘോഷവും മ്യൂസിക്കൽ കോമഡി ഷോയും, ജൂൺ 5 വ്യാഴാഴ്ച; എം. പി. ഡീൻ കുര്യാക്കോസ് മുഖ്യാതിഥി
Author: staradmin
ന്യൂയോർക്ക്: ബാലരാമപുരം കൈത്തറി വ്യവസായത്തെ സംരക്ഷിക്കാനും, പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസികൾക്ക് ഓണക്കോടി വിതരണം ചെയ്യാനും ഫോമയും അംഗ സംഘടനകളും കൈകോർക്കുന്ന ബാലരാമപുരം-ഗാന്ധിഭവൻ ഹെല്പിങ് പ്രോജക്ടിന്റെ സ്‌പെഷ്യൽ കോർഡിനേറ്റർമാരായി സുനിത പിള്ള, സിമി സൈമൺ, രേഷ്മ രഞ്ജൻ എന്നിവരെ തെരെഞ്ഞെടുത്തു. ഒരു പ്രോജെക്ടിലൂടെ രണ്ടു വിഭാഗത്തെ സഹായിക്കുക എന്നതാണ് ഫോമാ ഉദ്ദേശിക്കുന്നത്. കേരളത്തിലെ പരമ്പാഗത കുടിൽ വ്യവസായത്തെ സംരക്ഷിക്കുവാനുള്ള എളിയ ശ്രമം , ഗാന്ധി ഭവനിലെ അശരണരായ വയോധികർക്ക് ഓണ സമയത്തു ചെറിയ ഒരു സന്തോഷമെങ്കിലും നൽകുക. മിനസോട്ട മലയാളി അസോസിയേഷൻ മുൻ ബോർഡ് അംഗവും, ഫോമാ ഗ്രേറ്റ് ലേക്സ് റീജിയണിലെ വനിതാ സമിതി പ്രതിനിധിയുമാണ് സുനിത പിള്ള. മികച്ച നർത്തകിയായ സുനിത സ്ത്രീകളുടെയും, ശിശുക്കളുടെയും ക്ഷേമത്തിനുമായുള്ള സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ്. ഫോമാ മിഡ് അറ്റ്ലാന്റിക് വനിതാ വിഭാഗം സെക്രട്ടറിയും ഡെലവയർ മലയാളി അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമാണ് സിമി സൈമൺ. നൃത്തത്തിലും, അഭിനയത്തിലും താല്പര്യവും അഭിരുചിയുമുള്ള സിമി ഫോമയുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രവർത്തനങ്ങളിൽ 2010 മുതൽ സജീവമായുണ്ട്. അറിയപ്പെടുന്ന ഇംഗ്ളീഷ് എഴുത്തുകാരിയും, കേരള അസോസിയേഷൻ ഓഫ് കൊളറാഡോയുടെ സജീവ പ്രവർത്തകയുമാണ് രേഷ്മ രഞ്ജൻ. ആംഗലേയ ഭാഷയിൽ പത്തോളം നോവുലുകൾ എഴിതിയിട്ടുള്ള രേഷ്മ രഞ്ജൻ, ഡെൻവറിലെ ഐക്യം ഫൗണ്ടേഷൻന്റെ സംരംഭമായ കലാധ്രിതിയുടെ…
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി അയൽ സംസ്ഥാനങ്ങൾ. തമിഴ്നാട്ടിലേക്കും കർണാടകത്തിലേക്കും പോകാൻ ആർ.ടി.പി.സി.ആർ പരിശോധനാ ഫലം നിർബന്ധമാണ്. രണ്ട് ഡോസ് വാക്സിനുമെടുത്ത് 14 ദിവസം കഴിഞ്ഞവർക്ക് തമിഴ്നാട് ഇളവ് നൽകുമ്പോൾ കർണാടക ആ ഇളവ് പോലും നൽകുന്നില്ല. കേരളത്തിലെ പ്രതിദിന രോഗികളുടെ എണ്ണം തുടർച്ചയായ ദിവസങ്ങളിൽ ഇരുപതിനായിരം പിന്നിട്ടതോടെയാണ് അയൽ സംസ്ഥാനങ്ങൾ നിയന്ത്രണം കടുപ്പിച്ചത്. ഓഗസ്റ്റ് അഞ്ച് മുതൽ കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ എത്തുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ പരിശോധനാ ഫലം നിർബന്ധമാക്കി. വിമാനയാത്രികരെ തെർമർ സ്കാനറിലൂടെ പരിശോധിക്കും. രോഗ ലക്ഷണമുള്ളവരെ അവിടെ വെച്ച് തന്നെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്ക് തമിഴ്നാട്ടിലെത്താൻ ആർ.ടി.പി.സിആർ പരിശോധനാ ഫലം വേണ്ട എന്നും ആരോഗ്യ മന്ത്രി മാ.സുബ്രഹ്മണ്യം പറഞ്ഞു. കേരളത്തിലെ കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്തു. വാളയാർ ഉൾപ്പെടെ കോയമ്പത്തൂരിലേക്ക് പ്രവേശിക്കാനുള്ള എല്ലാ ചെക്ക്…
ബാഡ്മിന്റണിൽ പി വി സിന്ധുവിനു വെങ്കലം. ചൈനീസ് താരം ബിജെ ഹെയെ തുടർച്ചയായ സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത്. സ്കോർ: 21-13,21-15 ഇതോടെ തുടർച്ചയായി രണ്ടു ഒളിമ്പിക്സിലും മെഡൽ നേടിയ താരമായി പി വി സിന്ധു. കഴിഞ്ഞ ഒളിംപിക്സിൽ സിന്ധു വെള്ളി മെഡൽ നേടിയിരുന്നു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട് 666, ഇടുക്കി 441, പത്തനംതിട്ട 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,73,87,700 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 56 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,837 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,960 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 623…
മനാമ: ബഹ്‌റൈൻ മലയാളികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2019ൽ രൂപീകരിച്ച കെ എഫ് എ ബഹ്‌റൈൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കൊറോണ എന്ന മഹാമാരിയുടെ നീണ്ട ഇടവേളയ്ക്കു ശേഷം ബഹ്‌റൈനിലെ ആരോഗ്യവകുപ്പിന്റെ എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ട് വാക്‌സിനേഷൻ പൂർത്തിയാക്കിയ കളിക്കാർക്ക് മാത്രമായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് ജൂലൈ 29, 30 തിയ്യതികളിൽ സിഞ്ച് അൽ അഹ്‍ലി ക്ലബ് ഗ്രൗണ്ടിൽ വച്ച് വളരെ വിജയകരമായി നടന്നു. പരിമിതമായ സാഹചര്യത്തിലും 14 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് ആവേശം നല്കിയ മത്സരങ്ങൾ നിറഞ്ഞതായിരുന്നു. നിശ്ചിത സമയത്ത് സമനിലയിൽ ആയ ഫൈനൽ മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിൽ യൂത്ത് ഇന്ത്യ എഫ് സി 1.0 നു അദ്ലിയ എഫ് സിയെ പരാജയപ്പെടുത്തി. ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരൻ ആയി യൂത്ത് ഇന്ത്യ എഫ് സിയുടെ സലീൽ , ഏറ്റവും കൂടുതൽ ഗോൾ വേട്ട നടത്തിയതിനു അദ്ലിയ എഫ് സിയുടെ താഹിർ, മികച്ച ഗോൾ കീപർ…
മനാമ: ഡിസ്ട്രസ്സ് മാനേജ്മെൻറ് കളക്ടീവ് എന്ന് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിന് ബഹറിനിൽ തുടക്കം കുറിച്ചിരിക്കുന്നു. കഴിഞ്ഞ കൊവിഡ് കാലത്ത് ഡൽഹിയിൽ പ്രവർത്തിക്കുവാൻ ആയി അഡ്വക്കേറ്റ് ദീപ ജോസഫിൻറെനേതൃത്വത്തിൽ ഒരുപറ്റം ഹൃദയ വിശാലതയുള്ള മനുഷ്യസ്നേഹികൾ തുടക്കം കുറിച്ച ഒരു കൂട്ടായ്മ, ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചിട്ട് ഇപ്പോൾ ഒരു വർഷം തികയുന്നു. കഴിഞ്ഞദിവസം ആനിവേഴ്സറി ആഘോഷങ്ങളുടെ ഭാഗമായി ചേർന്ന എന്ന ഓൺലൈൻ മീറ്റിംഗിൽ വെച്ച് 10 പത്തു രാജ്യങ്ങളിലായി പുതിയ ഡി എം സി കൂട്ടായ്മകൾ ആരംഭം കുറിച്ചിരിക്കുന്നു. ബഹറിൻ , സൗദി അറേബ്യ അബുദാബി, കുവൈറ്റ് , ഖത്തർ, ഒമാൻ എന്നീ മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്ക് പുറമേ ഫ്രാൻസ് , യുകെ, യുഎസ് , കാനഡ മുതലായ രാജ്യങ്ങളിലും ഡി എം സി യുടെ പുതിയ ക്യാപ്റ്ററുകൾ ആരംഭിച്ചിരിക്കുന്നു. ഡി എം സി യുടെ ബഹറിൻ ചാപ്റ്റർ ചീഫ് കോർഡിനേറ്റർ ആയി സാമൂഹിക പ്രവർത്തകനായ സാനി പോൾ ജോയിൻറ്…
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) അവരുടെ വാർഷിക വേനൽക്കാല പ്രത്യേക പരിപാടിയായ ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് 2021 – തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നതിന്റെ ഭാഗമായി നടത്തുന്ന നാലാമത്തെ പ്രോഗ്രാം ജനുസാനിലുള്ള വർക്ക് സൈറ്റിൽ നടന്നു. ഇത്തരം പ്രവർത്തനങ്ങളുടെ അടിസ്ഥാന ലക്ഷ്യം, കുടി വെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തൊഴിലാളികളെ പഠിപ്പിക്കുക, വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാന്മാരായിരിക്കണം എന്നതിനെ കുറിച്ച് അവരെ ബോധവാന്മാരാക്കുക എന്നിവയാണ്. ഇരുനൂറ്റി അറുപതിൽ പരം തൊഴിലാളികൾക് ഇന്ന് ബഹ്‌റൈനിലെ ബൊഹ്‌റ കമ്മ്യൂണിറ്റിയുടെ സഹായത്തോടെ വെള്ളവും, പഴങ്ങളും വിതരണം ചെയ്‌തു. കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലൈയറുകൾക്കൊപ്പം ഐസിആർഎഫ് വോളന്റിയർമാർ ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും വർക്ക് സൈറ്റിൽ വിതരണം ചെയ്തു . ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് ന്റെ ഈ വേനൽക്കാലത്തെ 8 മുതൽ 10 ആഴ്ച വരെയുള്ള പരിപാടി വേനൽക്കാലത്ത് പുറത്ത് പണിയെടുക്കുന്ന തൊഴിലാളികൾ ഉള്ള തൊഴിൽ ഇടങ്ങളിൽ…
തിരുവനന്തപുരം; കർണ്ണാടകയിലെ ദക്ഷിണ കനറാ ജില്ല കളക്ടർ കേരളത്തിൽ നിന്നുള്ള ബസുകൾ ഒരാഴ്ചക്കാലത്തേക്ക് കർണ്ണാടകത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ് – മംഗലാപുരം, കാസർഗോഡ് – സുള്ള്യ, കാസർഗോഡ് – പുത്തൂർ എന്നിവടങ്ങളിലേക്ക് കെഎസ്ആർടിസി നടത്തുന്ന സർവ്വീസുകൾ നാളെ (ആഗസ്റ്റ് 2) മുതൽ ഒരാഴ്ചത്തേക്ക് അതിർത്തി വരെ മാത്രമേ സർവ്വീസ് നടത്തുകയുള്ളൂവെന്ന് കെഎസ്ആർടിസി അറിയിച്ചു. അതേ സമയം ബെഗുളുരുവിലേക്കുള്ള സർവ്വീസുകൾ സർവ്വീസ് നടത്തുമെന്നും കെഎസ്ആർടിസി അറിയിച്ചു. മുത്തങ്ങ, മാനന്തവാടി വഴിയുമാണ് നിലവിൽ ബെഗുളുരുവിലേക്ക് സർവ്വീസ് നടത്തുന്നത്. തിരുവനന്തപുരം -ബെഗുളുരു റൂട്ടിൽ ഒരു സ്കാനിയ ബസും, ബാക്കി 14 ഡീലക്സ്- എക്സ്പ്രസ് ബസുകളുമാണ് സർവ്വീസ് നടത്തുന്നത്. കേരളത്തിൽ നിന്നും കർണ്ണാടകയിൽ യാത്ര ചെയ്യുന്നവർ കർണ്ണാടകയിൽ എത്തുന്നതിന് 72 മണിയ്ക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും യാത്രാ വേളയിൽ കൈയ്യിൽ കരുതണം. കേരളത്തിൽ നിന്നും ബെഗുളുരൂ, മൈസൂറിലേക്കും, തിരിച്ചുമുള്ള സർവ്വീസുകൾ തിരുവനന്തപുരം -ബെഗുളുരു ( വൈകുന്നേരം 5 മണി), തിരുവനന്തപുരം -ബെഗുളുരു (വൈകിട്ട്…
മനാമ: ബഹ്റൈൻ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയുടെ ഈ വർഷത്തെ ഓൺലൈൻ സമാപിച്ചു. സഭാ വികാരി റവ. ഫാ. ഷാബു ലോറൻസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ചെന്നൈ ഗുരുകുൽ കോളേജ് അസിസ്റ്റന്റ് പ്രഫസർ റവ. ഡോ. വിനോദ് എസ്. സൈലസ് മുഖ്യ അതിഥി ആയിരുന്നു. കോവിഡ് മഹാമാരി കാലട്ടത്തിൽ അതിജീവനത്തിന്റെ പ്രാധ്യാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഈ കാലഘട്ടത്തെയും അതിജീവിക്കാനും, നിശ്ചയദാർഢ്യത്തോടെ പഠിച്ച് മുന്നേറാനും കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു. സണ്ടേസ്കൂൾ ട്രഷറർ അനിഷ അജീഷ് സ്വാഗതം ആശംസിച്ച യോഗത്തിൽ റവ. വിക്ടർ രാജ്, റവ. സുജിത് സുഗതൻ, പത്രോസ് സുവിശേഷകർ എന്നിവർ ആശംസകൾ അറിയിക്കയും സണ്ടേസ്കൂൾ സെക്രട്ടറി സുനിൽകുമാർ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. “നാം അതിജീവിക്കും” എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾക്ക് ബ്ലെസ്സൻലാൽ, സുജിൻ, അനു, ആഭിൻ, റിയബ്ലസ്സൻ, ബിനിഷ എന്നിവർ നേതൃത്വം നൽകി. തെലങ്കാന മിഷനറി റവ. ബിജു ജപസിംഗ് മിഷൻ പ്രവർത്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് എടുത്തു. ബഹ്റൈൻ, ഇന്ത്യ…
മനാമ: ബഹ്റിൻ പ്രതിഭ മനാമ മേഖല കമ്മിറ്റി, ഹെൽപ്പ് ലൈനുമായി സഹകരിച്ച് മനാമ ,സൂഖ്, സൽമാനിയ, സെൻട്രൽ മാർക്കറ്റ് യുണിറ്റുകളുടെ സഹകരണത്തോടെ രക്തദാന മെഗാ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ മുഹറഖ് കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലാണ് രക്തദാനം സംഘടിപ്പിച്ചത്. ഏകദേശം 100 പേർ രക്തം ദാനം ചെയ്യാൻ തയ്യാറായി രാവിലെ 7 ക്ക് തന്നെ എത്തി. രാവിലെ ആരംഭിച്ച ക്യാമ്പ് ഒരു മണി വരെ നീണ്ടു. രക്തദാന ക്യാമ്പിൽ പ്രതിഭ ജനറൽ സെക്രട്ടറി ലിവിൻ കുമാർ, മേഖല സെക്രട്ടറി അഡ്വ. ജോയ് വെട്ടിയാടൻ, പ്രതിഭ ട്രഷറർ മഹേഷ് കെ.എം, ജനറൽ മെംബർഷിപ്പ് സെക്രട്ടറി റജീഷ്, വൈ. പ്രസിഡണ്ട് റാം, മഹേഷ് യോഗി ദാസ്, നവകേരളം ഭാരവാഹികളായ എ കെ സുഹൈൽ, അസീസ് ഏഴംകുളം, യുണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. രക്തം ദാനം ചെയ്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. രക്തദാനം പരിപൂർണമായ കോവിസ് പ്രോട്ടോകോൾ പാലിച്ചാണ് സംഘടിപ്പിച്ചത്.…