- പ്രണയാഭ്യർഥന നിരസിച്ചു; തമിഴ്നാട്ടിൽ മലയാളി പെൺകുട്ടിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി
- കൊച്ചിയില്‍ കുട്ടികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം, തട്ടിക്കൊണ്ടുപോകാന്‍ശ്രമം; യുവാവ് പിടിയില്‍
- ‘മതേതരത്വം ചിലര്‍ക്ക് കവചവും ചിലര്‍ക്ക് ശിക്ഷയുമാകരുത്’, മമത ബാനര്‍ജിയ്ക്കെതിരേ പവന് കല്യാണ്‍
- കവളപ്പാറ ദുരന്ത ഭൂമിയിലേക്ക് ആദ്യം എത്തിയവരിൽ ഒരാളാണ് ഞാൻ, ആരോപണങ്ങൾ ഉന്നയിക്കുന്നത് ഓർമക്കുറവ് കൊണ്ടാകാം’; എം സ്വരാജ്
- 24 മണിക്കൂറിനിടെ രാജ്യത്ത് 5 മരണം! കേരളത്തിൽ ഒരു മരണം, 80 വയസുള്ള ആൾ മരിച്ചു; രാജ്യത്ത് കൊവിഡ് കേസുകൾ 4000 കടന്നു
- കൊവിഡ് വ്യാപനം: നിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്; മാസ്ക് ഉപയോഗം പ്രോത്സാഹിപ്പിക്കും; ലക്ഷണങ്ങളുള്ള എല്ലാവര്ക്കും പരിശോധന
- ഗതാഗത നിയമലംഘന പിഴകള്‍ കര്‍ശനമാക്കല്‍: ബഹ്റൈന്‍ മന്ത്രിസഭ അവലോകനം ചെയ്തു
- ബലിപെരുന്നാള്‍: ബഹ്റൈന്‍ 30,000ത്തിലധികം അറവുമൃഗങ്ങളെയും 6,800 ടണ്‍ മാംസവും ഇറക്കുമതി ചെയ്തു
Author: staradmin
എൽ ജി എസ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന് എതിരെ പി എസ് സി ഹൈക്കോടതിയില്‍
തിരുവനന്തപുരം: എൽജിഎസ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന് എതിരെ പിഎസ്സി ഹൈക്കോടതിയില്‍. റാങ്ക് പട്ടികയുടെ കാലാവധി നീട്ടുക പ്രായോഗികമല്ലെന്നാണ് പിഎസ്‍സി ഹര്‍ജിയില്‍ പറയുന്നത്. റാങ്ക് ലിസ്റ്റ് നീട്ടാന്‍ ഉചിതമായ കാരണം വേണം. പട്ടിക നീട്ടിയാല്‍ പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമാകുമെന്നും പിഎസ്സി ഹര്‍ജിയില്‍ പറയുന്നു. പിഎസ്സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയിൽ അറിയിച്ചിരുന്നു. റാങ്ക് ലിസ്റ്റ് കാലാവധി ഒരു വർഷമാണെന്നും പുതിയ പട്ടിക വന്നില്ലെങ്കിൽ മൂന്ന് വർഷമെന്നാണ് കണക്കെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റന്നാൾ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്ന് വർഷം കഴിഞ്ഞതാണെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
അശാസ്ത്രീയ ലോക്ഡൗൺ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള വ്യാപാരികളുടെ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി
തിരുവനന്തപുരം: അശാസ്ത്രീയ ലോക്ഡൗൺ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള വ്യാപാരികളുടെ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. ബുധനാഴ്ച ലോക്ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കുന്നുണ്ടല്ലോ എന്ന് കോടതി അഭിപ്രായപ്പെട്ടു. സർക്കാർ തീരുമാനം അറിഞ്ഞിട്ട് ഹർജി പരിഗണിക്കാമെന്നും കോടതി പറഞ്ഞു. സർക്കാർ തീരുമാനത്തിൽ അപ്രായോഗികമായ നിർദേശം ഉണ്ടെങ്കിൽ അറിയിക്കാൻ ഹർജിക്കാരോട് കോടതി ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയടക്കമുള്ളവർ ആണ് ഹർജി നൽകിയത്. അതേസമയം, കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പറയുന്നു. ഈ മാസം ഒമ്പതാം തിയതി മുതൽ എല്ലാ കടകളും തുറന്ന് പ്രവർത്തിക്കും. പ്രശ്‍ന പരിഹാരം കാണാൻ സർക്കാരിന് ആവശ്യത്തിന് സമയം നൽകി. സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് പാക്കേജ് അശാസ്ത്രീയമെന്നും സമിതി സംസ്ഥാന അധ്യക്ഷൻ നസറുദ്ദീൻ പറഞ്ഞു. അതിനിടെ, ടിപിആർ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍ നിയന്ത്രണ രീതിക്ക് ബദലായുള്ള നിർദേശങ്ങൾ വിദഗ്ദ്ധ സമിതി ഇന്ന് സമർപ്പിക്കും. നാളെ ചേരുന്ന അവലോകനയോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.…
തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്സില്‍ വനിതാ സിംഗിള്‍സ് ബാഡ്മിന്‍റണ്‍ മത്സരത്തില്‍ ഇന്ത്യയുടെ പി വി സിന്ധു വെങ്കല മെഡല്‍ നേടിയിരിക്കയാണ്. തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്സുകളില്‍ മെഡല്‍ നേടുന്ന ഇന്ത്യന്‍ കായികതാരമാണ് സിന്ധു. 2016 ലെ റിയോ ഒളിമ്പിക്സില്‍ ഇതേയിനത്തില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. 2019 ലെ ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പും സിന്ധുവാണ് നേടിയത്. 2014 ലെ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും 2018 ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും ലഭിച്ചു. 26 വയസിനിടയില്‍ അഭിമാനകരമായ വിജയങ്ങളാണ് സിന്ധു കൈവരിച്ചത്. ഈ ഒളിമ്പിക്സില്‍ ഇന്ത്യക്ക് ഇതുവരെ ലഭിച്ച രണ്ടു മെഡലുകളും വനിതകളാണ് നേടിയത്. ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ നേടിയ മീര ചാനുവും ബാഡ്മിന്‍റണില്‍ വെങ്കല മെഡല്‍ നേടിയ പി വി സിന്ധുവും. വനിതകളുടെ ബോക്സിങ്ങില്‍ ലവ്ലിന ബോര്‍ഗോഹെയ്ന്‍ മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. വനിതാ കായികതാരങ്ങളുടെ ഈ നേട്ടങ്ങള്‍ അഭിമാനകരമാണ്. പി വി സിന്ധുവിന് തുടര്‍ന്നും മികച്ച വിജയങ്ങള്‍ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. കേരള നിയമസഭയുടെ അകമഴിഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
ഡൽഹി: കൊട്ടിയൂര്‍ പീഡന കേസിലെ കുറ്റവാളിയുടെയും ഇരയുടെയും ഹര്‍ജി സുപ്രീംകോടതി തള്ളി. കേസിലെ പ്രതിയായ റോബിന്‍ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കില്ല. ഹര്‍ജികളില്‍ ഇടപെടില്ലെന്ന് പറഞ്ഞ സുപ്രീംകോടതി ഇരുവര്‍ക്കും വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും അറിയിച്ചു. ഇരയായ പെൺകുട്ടിയെ വിവാഹം ചെയ്യാൻ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി റോബിൻ വടക്കുംചേരിയും ഇരയായ പെൺകുട്ടിയും ഹര്‍ജി സമര്‍പ്പിച്ചത്. വിവാഹത്തിനായി രണ്ട് മാസത്തെ ജാമ്യം ആണ് പെൺകുട്ടി ആവശ്യപ്പെടുന്നത്. നാല് വയസുള്ള മകനെ സ്കൂളിൽ ചേർക്കുമ്പോൾ അച്ഛൻ്റെ പേര് രേഖപ്പെടുത്താൻ വിവാഹം അനിവാര്യമാണെന്നാണ് പെൺകുട്ടി സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. റോബിൻ വടക്കുംചേരി കൊട്ടിയൂര്‍ നീണ്ടുനോക്കി സെയിന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയായിരിക്കെ 2016ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കൊട്ടിയൂരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ 20 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയുമാണ് തലശ്ശേരി പോക്സോ കോടതി ഫാദർ റോബിന് ശിക്ഷ വിധിച്ചിരിക്കുന്നത്. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂർ സെന്‍റ് സെബാസ്റ്റ്യൻ പള്ളിവികാരി ആയിരിക്കെ…
STARVISION 3D PRO – വാർത്തകൾ വേറിട്ട കാഴ്ചകളിലൂടെ… നിങ്ങളുടെ വിരൽതുമ്പിൽ (2 August 2021)
തിരുവനന്തപുരം: പൂജാവിധികൾ പഠിച്ച ഹിന്ദുക്കളെ ജാതി വിവേചനമില്ലാതെ ശബരിമലയിൽ മേൽശാന്തിമാരാക്കുക, പിന്നാക്ക - ദളിത് വിഭാഗങ്ങളോടുള്ള ദേവസ്വം ബോർഡിന്റെ വിവേചനം അവസാനിപ്പിക്കുക, സാമൂഹിക നീതി നടപ്പാക്കുക, എല്ലാ ദേവസ്വം നിയമനങ്ങളും പി.എസ്.സിക്ക് വിടുക എന്നീ മുദ്റാവാക്യങ്ങൾ ഉയർത്തി ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ അംഗങ്ങൾ ആഗസ്റ്റ് 2ന് രാവിലെ 10ന് സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവസിക്കും.ഇന്നലെ ചേർത്തല ട്രാവൻകൂർ പാലസിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിന്റേതാണ് തീരുമാനം.രാവിലെ 10 മുതൽ വൈകിട്ട് 3 വരെയാണ് ഉപവാസം. സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മലയാളി ബ്രാഹ്മണരല്ലാത്ത ഹിന്ദു സമുദായത്തിലെ എല്ലാ ശാന്തിമാരെയും ശബരിമലയിൽ മേൽശാന്തിമാരായി നിയമിക്കണമെന്ന ഹൈക്കോടതി ഹർജിയിൽ കക്ഷിചേരാനും യോഗം തീരുമാനിച്ചു.ആഗസ്റ്റ് 6ന് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ഉപവാസം സംഘടിപ്പിക്കും. 2021 സീസണിലെ ശബരിമല മേൽശാന്തി നിയമനത്തിനുള്ള പത്രപ്പരസ്യത്തിലും ദേവസ്വം ബോർഡ് വെബ്സൈറ്റിലും മലയാളി ബ്രാഹ്മണർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ എന്നാണുള്ളത്. ഈ വ്യവസ്ഥ ഭരണഘടനാ…
സഹകരണ മേഖലയെ തകർക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ കേരള ബാങ്ക് ഡയറക്ടർ ബോർഡ് പ്രമേയം പാസ്സാക്കി
സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ചില മാധ്യമങ്ങൾ സംഘടിതമായി വാർത്തകൾ കൊടുക്കുന്നതിൽ കേരള ബാങ്ക് ഡയറക്ടർ ബോർഡ് യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. 30.07 21-ൽ ബാങ്ക് പ്രസിഡന്റ്, ഗോപി കോട്ടമുറിക്കൽ അധ്യക്ഷനായി ചേർന്ന യോഗം കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടുകൾ നീതികരിക്കാനാവാത്തതെന്ന് വിലയിരുത്തി. ജനങ്ങൾക്ക് സഹകരണ മേഖലയിലുള്ള വിശ്വാസം കണക്കിലെടുത്ത് ഒരു രൂപ പോലും നഷ്ടപ്പെടാതെ സംരക്ഷിക്കണമെന്നും, മേലിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും തെറ്റു ചെയ്തവർക്ക് മതിയായ ശിക്ഷ നൽകണമെന്നും ബോർഡ് യോഗം അഭിപ്രായപ്പെട്ടു. നിക്ഷേപകരുടെ താല്പര്യ സംരക്ഷണത്തിനു സഹകരണമേഖല ഒറ്റക്കെട്ടായി നിൽക്കുമെന്നും അതിനുള്ള കരുത്തു സഹകരണ സംഘങ്ങളുടെയും കേരളബാങ്കിന്റെയും കൂട്ടായ്മക്കുണ്ടെന്നും യോഗം വിലയിരുത്തി. അനേകം ദശാബ്ദങ്ങൾക്ക് മുമ്പ് തന്നെ കൃഷിക്കാരുടെയും മറ്റു അധ്വാനിക്കുന്ന ജനങ്ങളുടെയും ദീർഘവീക്ഷണത്തോടെ പടുത്തുയർത്തിയ സഹകരണ പ്രസ്ഥാനം ഇന്ത്യയ്ക്ക് തന്നെ മാതൃകയാണ്. സംസ്ഥാനത്ത് പ്രബലമായ സാമ്പത്തിക മേഖലയായി വളർന്ന സഹകരണ മേഖല സംശുദ്ധമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് ഒറ്റപ്പെട്ട സംഭവം ഉണ്ടായിരിക്കുന്നത്.…
സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന് 12 വയസ്സ്; വാര്‍ഷികാഘോഷം തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ജീവിതത്തിലും കാഴ്ച്ചപ്പാടിലും സമൂലമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിക്ക് തിങ്കളാഴ്ച 12 വയസ്സ് തികയുന്നു. വാര്‍ഷികദിനാചരണം വൈകിട്ട് ഏഴുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍റര്‍, സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് എന്നിവയുടെ ഫെയ്സ് ബുക്ക്, യുട്യൂബ് പേജുകളിലൂടെ ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യും. ആഗസ്റ്റ് രണ്ട് മുതല്‍ ഏഴ് വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സംസ്ഥാനത്തെമ്പാടും വിവിധ പരിപാടികളാണ് വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് തിങ്കളാഴ്ച രാവിലെ 8.45 ന് സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. തുടര്‍ന്ന് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പതാക ഉയര്‍ത്തി കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിക്കും. ഇതേസമയം തന്നെ എല്ലാ ജില്ലകളിലും പതാക ഉയര്‍ത്തലും ഗാര്‍ഡ് ഓഫ് ഓണറും സംഘടിപ്പിച്ചിട്ടുണ്ട്.…
തിരുവനന്തപുരം: തൊഴിലുറപ്പു തൊഴിലാളി കോൺഗ്രസ്സ് (ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ പഞ്ചായത്താഫീസുകൾക്കു മുമ്പിൽ ആഗസ്റ്റ് 3 ന് തൊഴിലുറപ്പു തൊഴിലാളികൾ നടത്തുന്ന സമരത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ കൃത്യം 11.30 ന് സെക്രട്ടേറിയേറ്റ് നടയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവ്വഹിക്കുന്നു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻറ് വി.ആർ പ്രതാപൻ അദ്ധ്യക്ഷത വഹിക്കും. തൊഴിൽ ദിനങ്ങൾ വർഷത്തിൽ 200 ആയി വർദ്ധിപ്പിക്കുക, പട്ടികവർഗ്ഗ വിഭാഗം തൊഴിലാള്ളികളുടെ നിയമപരമായ തൊഴിൽ ദിനങ്ങൾ നടപ്പാക്കുക, തൊഴിലുറപ്പു തൊഴിലാളികൾക്ക് കർഷക തൊഴിലാളികളുടെ വേതനം അനുവദിക്കുക, തൊഴിലുറപ്പു തൊഴിലാളികളെ ഇ.എസ്സ്.ഐ.പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തുക, പെൻഷൻ പദ്ധതി ആവിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
വാഷിംഗ്ടൺ: യു.എസ് സതേൺ ബോർഡിൽ അഭയം തേടിയെത്തിയ ആയിരക്കണക്കിന് അഭയാർത്ഥികളെ തിരിച്ചു നാട്ടിലേക്ക് അയക്കുന്ന നടപടികൾ ത്വരിതപ്പെടുത്തി ബൈഡൻ ഭരണകൂടത്തിന്റെ ഉത്തരവ് വെള്ളിയാഴ്ച (ജൂലൈ 30 ) യാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്. 188000 അഭയാർത്ഥികൾ യു എസ് സതേൺ ബോർഡറിൽ സെൻട്രൽ അമേരിക്കയിൽ നിന്നും രണ്ടുമാസത്തിനുള്ളിൽ എത്തിച്ചേർനതായി ഡിപ്പാർട്ട്മെന്റ് ഓഫ് ഹോം ലാന്റ് സെക്യൂരിറ്റി അറിയിച്ചു. അഭയാർത്ഥികളുടെ വരവോടെ അതിർത്തി പ്രദേശങ്ങളിൽ കോവിഡ് വ്യാപനം നിയന്ത്രണാതീതമായിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു. അതിർത്തിയിൽ എത്തിച്ചേർന്ന കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷന്റെ പിടിയിലായവർ അടുത്ത കാലങ്ങളിൽ ഉണ്ടായിട്ടുള്ള കുടിയേറ്റക്കാരുടെ എണ്ണത്തെക്കാൾ പതിൻ മടങ്ങ് വർദ്ധനവാണ്. ഇവരെ പുറത്താക്കണമെന്ന് ബൈഡൻ ഭരണകൂടത്തിൻമേൽ സമ്മർദ്ദം ഏറിവരികയായിരുന്നു. ഗ്വാട്ടിമാല , എൽ സാൽവദോർ , ഹൊത്തുവായ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഭൂരിപക്ഷവും അമേരിക്കൻ അതിർത്തിയിൽ പിടിയിലായിരിക്കുന്നത്. ഇവരെ അതതു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് ഫാസ്റ്റ് ട്രാക്ക് ഡി – പോർട്ടേഷൻ ഫ്ളൈറ്റ്സ് തയാറായിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു. അനധികൃത കുടിയേറ്റക്കാരെ…