Author: staradmin

കൊല്ലം: കൊല്ലം കടപുഴയില്‍ യുവതി ആറ്റില്‍ച്ചാടി ജീവനൊടുക്കിയ സംഭവത്തില്‍ വനിതാ കമ്മിഷന്റെ ഇടപെടല്‍. ജീവനൊടുക്കിയ കിഴക്കേ കല്ലട കൈതക്കോട് സ്വദേശി രേവതി കൃഷ്ണന്റെ വീട് സന്ദര്‍ശിച്ച വനിതാ കമ്മിഷന്‍ അംഗം അഡ്വ. എം എസ് താര വീട്ടുകാരില്‍ നിന്നും തെളിവെടുത്തു. രേവതിയുടെ വിദേശത്തുള്ള ഭര്‍ത്താവും ഭര്‍ത്തൃവീട്ടുകാരും സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായി മാതാവും കുടുംബാംഗങ്ങളും കമ്മിഷനെ അറിയിച്ചിട്ടുണ്ട്. ഭര്‍ത്താവ് വിദേശത്തായിരുന്നുവെങ്കിലും ഫോണിലൂടെ നിരന്തരം മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായും കമ്മിഷനോട് വെളിപ്പെടുത്തി. ഭര്‍ത്തൃവീട്ടില്‍ ഉണ്ടാകുന്ന മാനസിക പീഡനങ്ങള്‍ക്ക് ആത്മഹത്യയല്ല പരിഹാരം സ്വന്തം വീട്ടിലേക്ക് മടങ്ങി നിയമപരമായ മാര്‍ഗങ്ങളിലൂടെ കുറ്റക്കാര്‍ക്ക് ശിക്ഷവാങ്ങിനല്‍കുകയാണ് വേണ്ടതെന്ന് അഡ്വ. എം എസ് താര പറഞ്ഞു. വിവാഹിതരായി ഭര്‍ത്തൃവീട്ടിലെ പീഡനത്തില്‍നിന്നും രക്ഷപ്പെടാന്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിവരുന്നവരെ സ്വീകരിക്കാനുള്ള പൊതുബോധം ഉണരണം.

Read More

തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൗൺ കാരണം വിദ്യാഭ്യാസം വീടുകളിലേക്ക് ചുരുങ്ങിയതിനാൽ വിദ്യാർത്ഥികളുടെ മാനസിക നിലവാരം മനസിലാക്കി പ്രശ്നങ്ങൾ പരിഹരിക്കാൻ നിരവധി പരിപാടികൾ വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി ശിവൻകുട്ടി നിയമസഭയെ അറിയുച്ചു. കുട്ടികളുടെ മാനസിക നിലവാരം മനസ്സിലാക്കുന്നതിനുവേണ്ടി എസ് സി ഇ ആർ ടി തിരുവനന്തപുരം വിമൻസ് കോളേജുമായി ചേർന്ന് ഒരു പഠനം നടത്തിയിരുന്നു. ഈ അധ്യയന വർഷത്തിന്റെ ആരംഭത്തിൽതന്നെ വിദഗ്ധരുടെ ഒരു പാനൽ രൂപീകരിക്കുകയും ആ പാനലിന്റെ നിർദ്ദേശപ്രകാരം കുട്ടികളുടെ മാനസിക ഉല്ലാസത്തിനുള്ള ക്ലാസുകൾ വിക്ടേഴ്‌സ് ചാനൽ നൽകുകയും ചെയ്തു. അതോടൊപ്പം തന്നെ കലാ കായിക വിദ്യാഭ്യാസം, യോഗ എന്നിവയുമായി ബന്ധപ്പെട്ട ഡിജിറ്റൽ ക്ലാസുകൾ തയ്യാറാക്കിയിട്ടുണ്ട്. ഉടൻ തന്നെ കുട്ടികൾക്കായി വിക്ടേഴ്സ് ചാനലിലൂടെ ഈ പരിപാടികൾ സംപ്രേഷണം ചെയ്യും. ഹയർസെക്കൻഡറി വിഭാഗത്തിലെ കൗമാരക്കാരായ വിദ്യാർഥികൾക്കു വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ സൗഹൃദ കോഡിനേറ്റർമാർ നൽകിവരുന്നുണ്ട്. കടുത്ത മാനസിക സമ്മർദ്ദങ്ങൾ നേരിടുന്ന വിദ്യാർത്ഥികളെ ഗവൺമെന്റ് റഫറൽ സംവിധാനങ്ങളിലേക്ക് റഫർ…

Read More

തിരുവനന്തപുരം: യുവമോര്‍ച്ചയുടെ നിയമസഭാ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. ജലപീരങ്കിയും റോഡിലൂടെ വലിച്ചിഴച്ചും അറസ്റ്റ് ചെയ്തും പോലീസ് ക്രൂരത. നിരവധി പേര്‍ക്ക് പരിക്ക്. നടപടിയില്‍ പ്രതിഷേധിച്ച് കുത്തിയിരുന്ന പ്രവര്‍ത്തകരെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചു. നിയമസഭ അഴിഞ്ഞാട്ട കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു യുവമോര്‍ച്ച നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയത്. കവാടത്തിന് 200 മീറ്ററകലെ ബാരിക്കേടുകള്‍ വച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു. തുടക്കത്തിലെ മറ്റു പാര്‍ട്ടികളുടെ മാര്‍ച്ചിനോടുള്ള സമീപനമായിരുന്നില്ല പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. യുവമോര്‍ച്ച മാര്‍ച്ചിനെ കായികമായി നേരിടാന്‍ ഉറച്ചുവന്നെയായിരുന്നു പോലീസും നില ഉറപ്പിച്ചിരുന്നത്. ബാരിക്കേടുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ മാനദണ്ഡങ്ങള്‍ തെറ്റിച്ച് അതീവ ശക്തിയോടുള്ള ജലപീരങ്കി പ്രയോഗമാണ് നടത്തിയത്. ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അഞ്ചുതവണയാണ് ഇത്തരത്തില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ജപീരങ്കി അടിച്ചത്. പിരിഞ്ഞുപോകാതെ പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. മര്‍ദിക്കാന്‍ ശ്രമിച്ച പോലീസ് സേനാ…

Read More

തിരുവനന്തപുരം: കിടപ്പു രോഗികളെയും മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന രോഗികളെയും പരിചരിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ആശ്വാസകിരണം പദ്ധതി പ്രകാരമുള്ള ധനസഹായം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. 2018 മാര്‍ച്ച് മുതല്‍ ഇന്നുവരെ ആശ്വാസകിരണം വഴി ഒരു രൂപയുടെ ധനസഹായം പോലും വിതരണം ചെയ്തിട്ടില്ല. പദ്ധതിയില്‍ ചേരാന്‍ സമര്‍പ്പിച്ച എണ്‍പത്തി ആറായിരം അപേക്ഷകളില്‍ 50000 എണ്ണം ഇനിയും തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. ഓട്ടിസം, സെറിബ്രല്‍ പാര്‍സി എന്നീ രോഗങ്ങള്‍ ബാധിച്ച ബന്ധുക്കള്‍ക്കു വേണ്ടി ജീവിതം മുഴുവന്‍ സമര്‍പ്പിച്ചവരാണ് ഈ പദ്ധതിയിലെ ഗുണഭോക്താക്കളെ ന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഗുണഭോക്താക്കള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി ഈ സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് വിഹിതമായ 40 കോടി രൂപ അനുവദിച്ചതായി സാമൂഹ്യനിതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തീവ്രഭിന്നശേഷിയുള്ളവരുടെയും കിടപ്പ് രോഗികളുടെയും ലൈഫ് സര്‍ട്ടിഫിക്കറ്റ് ശേഖരിക്കുകയും ആധാര്‍ ലിങ്കിംഗ് സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും ചെയ്യുന്നതിന് ഗുണഭോക്താക്കള്‍ക്കുള്ള പ്രായോഗികബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പരമാവധി…

Read More

എറണാകുളം: വ്യവസായ സ്ഥാപനങ്ങളും സംരംഭങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റർ പരിപാടിയുടെ തുടർപരിപാടി എന്ന നിലയിൽ സംസ്ഥാനത്ത് ആദ്യമായി എറണാകുളം ജില്ലാ കളക്ട്രേറ്റ് കോൺഫറസ് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല അദാലത്തിൽ ആകെ 48 പരാതികൾ പരിഗണിച്ചു. ഇതിൽ 36പരാതികൾക്ക് പരിഹാരമായി. ബാക്കിയുള്ള 12 പരാതികൾ സർക്കാർ തലത്തിൽ തീരുമാനമെടുക്കുന്നതിന് നടപടി സ്വീകരിക്കാനും ധാരണയായി. ജൂൺ 15ന് നടന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ സമർപ്പിക്കപ്പെട്ട അന്നേ ദിവസം ഹിയറിംഗ് നടത്താൻ കഴിയാതിരുന്ന പരാതികളാണ് പരിഗണിച്ചത്. വ്യവസായം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സംരംഭകർ വർഷങ്ങളായി നേരിട്ട പ്രശ്നങ്ങൾക്കാണ് പരിഹാരമായത്. വിവിധ വകുപ്പുകൾ നൽകേണ്ട അനുമതികൾ, ട്രാൻസ്ഫോമറിൻ്റെ ശേഷി വർധിപ്പിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട് കെ എസ് ഇ ബിയുടെ അനുമതി ലഭിക്കാത്ത പ്രശ്നങ്ങൾ, 1964 ലെ പുതുവൽ പട്ടയവുമായി ബന്ധപ്പെട്ട പരാതി, കെട്ടിട നിർമ്മാണത്തിന് മണ്ണെടുക്കാൻ ജിയോളജി വകുപ്പിൻ്റെ അനുമതി ലഭിക്കാത്തതുമായി ബന്ധപ്പെട്ട…

Read More

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ നാളെ ഡോക്ടർമാർ പണിമുടക്കും. വാക്സിനേഷൻ കേന്ദ്രത്തിൽ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരം. അടിയന്തര ചികിത്സകളിൽ ഒഴികെ വിട്ടുനിൽക്കാനാണ് തീരുമാനം. ഒപി, കൊവിഡ് വാക്സിനേഷൻ, പരിശോധന അടക്കമുളള ജോലികളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അത്യാഹിത-ഗൈനക്കോളജി വിഭാഗം മാത്രമേ നാളെ പ്രവർത്തിക്കൂ. കെജിഎംഒഎയുടെ ആഹ്വാനപ്രകാരമാണ് കൂട്ട അവധി കൈനകരി കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ ശരത് ചന്ദ്രബോസിന് കഴിഞ്ഞ 24നാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കൈനകരി പഞ്ചായത്ത് പ്രസിഡന്‍റ് ഉ‌ൾപ്പെടെ മൂന്ന് സിപിഎം നേതാക്കൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മിച്ചം വന്ന വാക്സീൻ വിതരണം ചെയ്യുന്നതിന്‍റെ പേരിലാണ് പ്രാദേശിക സിപിഎം നേതാക്കളും ഡോക്ടറും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നിർദേശപ്രകാരമെത്തിയ 10 പേർക്ക് കൂടി വാക്സീൻ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ കിടപ്പുരോഗികൾക്കായി മാറ്റിവച്ചതാണെന്നും നൽകാനാകില്ലെന്നും അറിയിച്ചതോടെ തന്നെ കയ്യേറ്റം ചെയ്തെന്നാണ് ഡോക്ടറുടെ പരാതി. കേസിലെ ഒന്നാം പ്രതി സിപിഎം നേതാവും കൈനകരി…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ നിർമിത മദ്യത്തിന്‍റെ വില കൂട്ടി. പ്രമുഖ ബ്രാൻസുകൾക്ക് 1000 രൂപയോളം വില കൂടും. കൊവിഡ് കാല വരുമാന നഷ്ടം നികത്താനെന്ന് വില കൂട്ടിയത് എന്നാണ് വിശദീകരണം. ഇന്ത്യൻ നിർമിത വിദേശ മദ്യം, ബിയർ, വൈൻ എന്നിവയുടെ വിലയിൽ മാറ്റമില്ല.

Read More

തിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാര്‍ഥികളെ ശത്രുക്കളായി കാണാതെ റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തെരഞ്ഞെടുപ്പിന് മുന്‍പ് സമരം ചെയ്തതുകൊണ്ട് ഉദ്യോഗാര്‍ഥികളോട് ശത്രുതാ മനോഭാവത്തോടെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. ശത്രുക്കളെ പോലെയല്ല, അവരെ മക്കളെ പോലെയാണ് അവരെ കാണേണ്ടത്. അടിയന്തിര പ്രമേയത്തിലൂടെ പ്രതിപക്ഷം പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് മുഖ്യന്ത്രി ആരോപിക്കുന്നത്. ആള്‍മാറാട്ടം നടത്തിയും ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് ചോദ്യക്കടലാസുകള്‍ വീട്ടില്‍ എത്തിച്ചു നല്‍കി റാങ്ക് പട്ടികയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നല്‍കിയവരാണ് പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ത്തത്. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതില്‍ സാങ്കേതികമായോ നിയമപരമായോ പ്രയോഗികമായോ ഉള്ള തടസങ്ങള്‍ സര്‍ക്കാരിന് മുന്നിലില്ല. ഫെബ്രുവരി നാലിനാണ് റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയത്. ഫെബ്രുവരി 26 ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മൂന്നു മാസത്തേക്ക് ഒരു നിയമനവും നടന്നില്ല. തുടര്‍ന്ന് മെയ് എട്ടു മുതല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ലോക്ക് ഡൗണ്‍ അവസാനിച്ച് ജൂണ്‍ അവസാനത്തോടെ മാത്രമാണ്…

Read More

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന ഉദ്യോ​ഗാർത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎമ്മുകാരെ പിൻവാതിലിലൂടെ കുത്തിനിറയ്ക്കാനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം ചെയ്ത ഉദ്യോ​ഗാർത്ഥികൾക്ക് നൽകിയ ഉറപ്പാണ് മുഖ്യമന്ത്രി ലംഘിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്തെ കണ്ണിൽപൊടിയിടൽ തന്ത്രം മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സർക്കാർ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയെങ്കിലും തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നതിനാൽ അതിന്റെ ​ഗുണം ഉദ്യോ​ഗാർത്ഥികൾക്ക് ലഭിച്ചില്ല. രണ്ടാം പിണറായി സർക്കാർ വന്ന ശേഷം ഒന്നരമാസത്തോളം ലോക്ക്ഡൗൺ ആയതോടെ നിയമനങ്ങളൊന്നും നടന്നതുമില്ല. കാലാവധി നീട്ടാൻ സർക്കാരിനു മുന്നിൽ ഒരു തടസവുമില്ലാതിരുന്നിട്ടും സമരം ചെയ്തുവെന്ന കാരണത്തിന് ഉദ്യോ​ഗാർത്ഥികളെ ശിക്ഷിക്കുകയാണ്. സർക്കാരിന്റെത് പ്രതികാര നടപടിയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമന നിരോധനത്തിനെതിരെ സമരം ചെയ്ത ഡിവൈഎഫ്ഐ ഇപ്പോൾ യുവാക്കളെ ഒറ്റുകൊടുക്കുകയാണ്. സർക്കാരിനെ കൂട്ട്പിടിച്ച് അട്ടിമറിയിലൂടെ ജോലി നേടിയ ഡിവൈഎഫ്ഐ നേതാക്കളാണ് പി.എസ്.സി പരീക്ഷയുടെ…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര്‍ 802, കാസര്‍ഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, പത്തനംതിട്ട 301, വയനാട് 263, ഇടുക്കി 196 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,903 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,75,15,603 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,955 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,221 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 604…

Read More