- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്‌റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: staradmin
തിരുവനന്തപുരം: പ്രവാസി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് വിശ്വകേരളത്തിന്റെ പരിഛേദമായാണ് ലോക കേരള സഭ രൂപീകരിച്ചിരിക്കുന്നതെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രസ്താവിച്ചു. ഗാര്‍ഹിക തൊഴിലാളികളും തയ്യല്‍ തൊഴിലാളികളും ഹൗസ് ഡ്രൈവറും മുതല്‍ വിവിധ കമ്പനികളുടെ സി.ഇ.ഒമാരും നിക്ഷേപകരുമടക്കം പ്രവാസി സമൂഹത്തിന്റെ സമഗ്രമായ പ്രാതിനിധ്യം ലോകകേരള സഭ ഉറപ്പുവരുത്തിയിട്ടുണ്ട്. പരമാവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, വിവിധ തൊഴില്‍ വിഭാഗങള്‍, സ്ത്രീകള്‍, യുവാക്കള്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവരെല്ലാം സഭയില്‍ അംഗങ്ങളാണ്. ആകെയുള്ള 182 അംഗങ്ങളില്‍ 117 പേരോളം വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളാണ്. ഇവരില്‍ 35 പേരോളം അവിദഗ്ദ-അര്‍ദ്ധ വിദഗ്ധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരാണ്. കൂടാതെ എന്‍ എസ് മാധവന്‍,റസൂല്‍ പൂക്കുട്ടി,അജിത് ബാലകൃഷ്ണന്‍(റെഡിഫ്.കോം),ഡോ നന്ദിത മാത്യു, ബോസ്സ് കൃഷ്ണമചാരി തുടങ്ങിയ 36 അംഗങ്ങള്‍ സാമൂഹിക-സംസ്‌കാരിക-ശാസ്ത്ര- അക്കാദമിക് മേഖലകളുടെ പ്രതിനിധികളാണ്.ഇതിനു പുറമെ വിവിധ കമ്പനികളുടെ സി.ഇ.ഒ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകളായ ഒമ്പതു പേരും അംഗങ്ങളുടെ പട്ടികയിലുണ്ട്. മറ്റുള്ള അംഗങ്ങളില്‍ ഭൂരിപക്ഷവും നോര്‍ക്ക റൂട്ട്‌സ്,…
ബഹ്റൈനിലുള്ള ഭാര്യയുടെയും കാമുകൻറെയും സുഹൃത്തുക്കളുടെയും വഞ്ചനയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് മരണമൊഴി
തിരുവനന്തപുരം: മരണത്തിന് കാരണം ബഹ്‌റൈനിലുള്ള ഭാര്യയും സുഹൃത്തുക്കളുമാണെന്ന് എഫ്ബിയിൽ പോസ്റ്റിട്ട് ടാങ്കര്‍ ലോറിയിലേക്ക് കാറിടിച്ച് കയറ്റി ജീവനൊടുക്കിയ പ്രകാശ് ദേവരാജൻ്റെ ആത്മഹത്യാ കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. ”അച്ഛനോടും അനിയനോടും പൊറുക്കണം മക്കളേ..”, മകൾ കാവ്യയോട് മാപ്പ് ചോദിച്ചുകൊണ്ട് പ്രകാശ് ദേവരാജനെഴുതിയ ആത്മഹത്യാക്കുറിപ്പിലെ വാക്കുകള്‍ നോവ് നിറയ്ക്കുന്നതാണ്. അങ്ങ് ദൂരെ നക്ഷത്രങ്ങൾക്ക് ഇടയിൽ ഇരുന്ന് എല്ലാം കാണുമെന്ന് ഏറെ വൈകാരികമായി കുറിച്ചാണ് ആ പിതാവ് തന്റെ മകനെയും കൂട്ടി രാത്രിയിൽ എതിരെ വന്ന ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി ജീവനൊടുക്കിയത്. മകൾ കാവ്യ എസ് ദേവിന് എല്ലാ നന്മകളും നേരുന്നു. അച്ഛനോടും വാവയോടും പൊറുക്കണം മക്കളെ എന്ന് പ്രകാശ് കത്തിൽ പറയുന്നു. തങ്ങളുടെ മരണത്തിന് കാരണം ഭാര്യ ശിവകലയും ഇവരുടെ സുഹൃത്തുക്കളായ വിളപ്പിൽശാല സ്വദേശി അനീഷ്, ദുബൈയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഉണ്ണി, ബഹ്റൈനിലുള്ള മുനീർ, അനീഷിൻ്റെ അമ്മ പ്രസന്ന എന്നിവർ ആണെന്ന് കത്തിൽ പറയുന്നത്. ഭാര്യ ഉൾപ്പെടുന്ന നാലുപേർ…
മനാമ: ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി തന്റെ തലമുടി ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ദാനം നൽകി. 11 വയസ്സുള്ള കേതൻ മോഹൻ പിള്ള കഴിഞ്ഞ ഒന്നര വർഷമായി മുടി നീട്ടി വളർത്തുകയായിരുന്നു. ഇപ്പോൾ, തന്റെ 12 ഇഞ്ച് നീളമുള്ള മുടി കാൻസർ സൊസൈറ്റിക്ക് നൽകി. കാൻസർ രോഗികൾക്ക് വിഗ്ഗുകൾ നിർമ്മിക്കാനാണ് ഈ മുടി ഉപയോഗപ്പെടുത്തുക. ഒരു ചെറിയ കാരുണ്യ പ്രവൃത്തി ചെയ്തതിൽ താൻ അഭിമാനിക്കുന്നുവെന്നു കേതൻ പറഞ്ഞു. ‘കൊറോണ വൈറസ് കാരണം ഒന്നര വർഷമായി സ്‌കൂൾ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ മുടി വളർത്താൻ തീരുമാനിച്ചു. മുടി നീളം കൂടിയപ്പോൾ കാൻസർ രോഗികകൾക്കായി ദാനം ചെയ്യാൻ ആലോചിച്ചു. ക്യാൻസർ രോഗികളെ പിന്തുണയ്ക്കുന്ന ബഹ്‌റൈൻ കാൻസർ സൊസൈറ്റിയെക്കുറിച്ച് അറിഞ്ഞു. അവരെ ബന്ധപ്പെടുകയും മുടി ദാനം ചെയ്യുകയുമായിരുന്നു.’ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ കേതൻ ഇന്ത്യൻ പ്രവാസികളായ മോഹനൻ പിള്ളയുടെയും രാജീ മോഹനന്റെയും മകനാണ്. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ…
എറണാകുളം: എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിൽ നിർമ്മാണത്തിൽ ഇരിക്കുന്ന പാലത്തിൽ നിന്നും ബൈക്ക് യാത്രികൻ കുഴിയിൽ വീണ് മരണപ്പെട്ടിരുന്നു. ദൗർഭാഗ്യകരമായ ഒരു സംഭവമാണിത്. അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് എൻജിനീയറോട് ആവശ്യപ്പെട്ടിരുന്നു. ലഭ്യമായ റിപ്പോർട്ട് പരിശോധിച്ചതിൻ്റെ ഭാഗമായി പാലം വിഭാഗം എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റൻ്റ് എൻജിനീയർ, ഓവർസിയർ എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകി. കർക്കശമായ വകുപ്പുകൾ ചേർത്ത് കേസ് എടുക്കണമെന്ന പൊതുമരാമത്ത് വകുപ്പിൻ്റെ അഭിപ്രായം വകുപ്പ് സെക്രട്ടറി എറണാകുളം ജില്ലാ കളക്ടറെ നേരത്തെ അറിയിച്ചിരുന്നു.
കാസര്‍ഗോഡ് :കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധി തനായ ഉദ്ദേശ്‍കുമാര്‍ എല്ലുകള്‍ നുറുങ്ങി, കൈകാലുകളും ശരീരവും ചുരുണ്ട്, ഭക്ഷണം പോലും കഴിക്കാനാവാതെ കഴിയുന്നു എന്നുമുള്ള പത്രവാര്‍ത്തയെ തുടര്‍ന്ന് റവന്യൂ മന്ത്രി കെ രാജന്‍ വിഷയത്തില്‍ ഇടപെട്ടു. ദുരന്തബാധിതന്റെ മാതാപിതാക്കള്‍ക്ക് 2014-ലെ സര്‍ക്കാര്‍ ഭൂരഹിത കേരളം പദ്ധതി പ്രകാരം അനുവദിച്ചത് ഭൂമിയുടെ രേഖ മാത്രമാണെന്നും, ഭൂമി ലഭ്യമായില്ല എന്നും വാര്‍ത്തയില്‍ ആരോപിച്ചിരുന്നു. പത്രവാര്‍ത്ത ശ്രദ്ധയില്‍പെട്ട ഉടന്‍തന്നെ കാസര്‍ഗോഡ് ജില്ലാ കളക്ടറോട് വിഷയം അന്വേഷിച്ച്, ടിയാന് അനുയോജ്യമായ ഭൂമി കണ്ടെത്തി നടപടി സ്വീകരിക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കാസര്‍ഗോഡ് താലൂക്കില്‍ നെക്രാജെ വില്ലേജില്‍ വീട് വെച്ച് താമസിക്കുന്നതിന് അനുയോജ്യമായ അഞ്ച് സെന്റ് ഭൂമി കണ്ടെത്തുകയും എത്രയുംവേഗം പതിച്ചു നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ കളക്ടര്‍ റവന്യൂ മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
വാഹനം തട്ടിക്കൊണ്ടുപോയി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍
തൃശൂര്‍: വാഹനം തട്ടിക്കൊണ്ടുപോയി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. കേസില്‍ നാലു പേരെക്കൂടി പിടികിട്ടാനുണ്ടൈന്ന് മണ്ണുത്തി പൊലീസ് അറിയിച്ചു. രണ്ടു ദിവസം മുമ്പ് കൊക്കാലയില്‍ നിന്ന് ട്രാവലര്‍ തട്ടിയെടുത്ത സംഘം, വാഹനം വിട്ടുകിട്ടാന്‍ 50,000 രൂപ ആവശ്യപ്പെട്ടു. വാഹന ഉടമയായ പൂമല സ്വദേശി ഷിനു രാജിനെ വിളിച്ചു വരുത്തിയ സംഘം, തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. 50,000 കൈപ്പറ്റിയ സംഘം ഷിനുവിനെ വിട്ടയയ്ക്കുകയും ചെയ്തു. തുടര്‍ന്നു നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് 5 പേരെ കസ്റ്റഡിയില്‍ എടുത്തത്. സമാന രീതിയില്‍ മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഇക്കാര്യം അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആലപ്പുഴ: ആലപ്പുഴ കാളാത്ത് സെൻ്റ് പോൾസ് പള്ളി വികാരി സണ്ണി അറയ്ക്കൽ (65) ആണ് മരിച്ചത്. പള്ളിയുടെ ഓഡിറ്റോറിയത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. വൈകിട്ട് പള്ളി കൈക്കാരുടെ യോഗത്തിനെത്തിയവർ വികാരിയെ കാണാതെ തിരഞ്ഞു ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്. ചേർത്തല ചെത്തി സ്വദേശിയാണ് ഫാ. സണ്ണി. അഞ്ച് വർഷമായി കാളാത്ത് പള്ളിയിലെ ഇടവക വികാരിയായിരുന്നു.
കൊച്ചി : ലുലു ഫാഷൻ വീക്കിൻ്റെ സമാപന വേദിയിൽ ചേന്ദാലൂം ബ്രാൻഡ് ഷർട്ടിൽ റാംപിൽ നടന്ന് മന്ത്രി പി.രാജീവ്. ഫാഷൻ വീക്കിൻ്റെ സമാപന വേദിയിൽ ലുലു ഗ്രൂപ്പ് പുറത്തിറക്കുന്ന ‘കൃതി’ എന്ന പുതിയ ബ്രാൻഡിൻ്റെ ലോഗോ പ്രകാശന ചടങ്ങിലാണ് മന്ത്രി റാംപ് വോക്ക് ചെയ്തത്. https://youtu.be/mi4gciC1JF8 നമ്മുടെ നെയ്ത്തുകാർക്കും കൈത്തറിക്കുമായി റാംപിൽ നടന്നുവെന്നും കൈത്തറിയുടെ പ്രചാരണത്തിനായി ബ്രാൻഡഡ് വസ്ത്രങ്ങൾ ഇറക്കുന്ന ലുലുവിൻ്റെ ഷോറൂമിൽ സർക്കാരിൻ്റെ ബ്രാൻഡഡ് കൈത്തറി / ഖാദി ഉൽപ്പന്നങ്ങളും വിൽക്കാമെന്ന് ലുലു ഗ്രൂപ്പ് അവിടെ വെച്ച് പ്രഖ്യാപിച്ചതും സന്തോഷകരമാണെന്നും അറിയിച്ച് മന്ത്രി ഫേസ്ബുക്കിൽ കുറിപ്പും പങ്കുവച്ചിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം : തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം കഴിഞ്ഞ് രാത്രി 9 ന് ലുലു ഫാഷൻ വീക്കിൻ്റെ സമാപന വേദിയിൽ കൈത്തറിയുമായി ബന്ധപ്പെട്ട് ഒരു ചടങ്ങ് ഉണ്ടായിരുന്നു. ചേന്ദമംഗലം കൈത്തറിയിൽ നിന്നും ലുലു ഗ്രൂപ്പ് പുറത്തിറക്കുന്ന ‘കൃതി’ എന്ന പുതിയ ബ്രാൻഡിൻ്റെ ലോഗോ പ്രകാശനമായിരുന്നു. ചേന്ദമംഗലത്തിനൊപ്പം ഖാദി ബോർഡിൽ നിന്നും തുണി…
തിരുവനന്തപുരം: സിനിമ ചിത്രീകരണത്തിനിടെ നടന്‍ ആസിഫ് അലിക്ക് പരുക്കേറ്റു. ഷൂട്ടിംഗ് തുടരാൻ ബുദ്ധിമുട്ടുന്ന വിധം വേദനയായതോടെ ആസിഫ് അലിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരുക്കേറ്റത്. അതേസമയം പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകൾ. ആസിഫ് അഭിനയിക്കുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയായിരുന്നു. സിനിമയിലെ ക്ലൈമാക്‌സ് രംഗവുമായി ബന്ധപ്പെട്ട ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ആസിഫ് അലിക്ക് പരുക്കേറ്റത്.
ഹജ്ജിന് പോകാൻ കരുതിവെച്ച ഭൂമി ലൈഫ് മിഷന്; അഭിനന്ദിച്ച് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
കോഴഞ്ചേരി: ഹജ്ജിന് പോകാനുള്ള പണത്തിനായി കരുതിവെച്ചിരുന്ന ഭൂമി, ഭവനരഹിതർക്ക് സംഭാവന ചെയ്ത് കോഴഞ്ചേരിയിലെ ഹനീഫ-ജാസ്മിൻ ദമ്പതികൾ. സംസ്ഥാന സർക്കാരിന്റെ ‘മനസോടിത്തിരി മണ്ണ്’ ക്യാമ്പയിന്റെ ഭാഗമായി 28 സെന്റ് സ്ഥലമാണ് ലൈഫ് മിഷന് ഇവർ സംഭാവന ചെയ്തത്. സ്ഥലം വിറ്റ് കിട്ടുന്ന തുക കൊണ്ട് ഹജ്ജിന് പോകാനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത കുടുംബങ്ങളുടെ വിഷമസ്ഥിതി മനസിലാക്കിയതോടെ സ്ഥലം ലൈഫ് ഭൂരഹിതരുടെ പുനരധിവാസത്തിനായി സംഭാവന ചെയ്യുകയായിരുന്നു. പത്തനംതിട്ട കിടങ്ങാനൂരിലെ ഇവരുടെ വീട്ടിലെത്തി ആരോഗ്യമന്ത്രി വീണാ ജോർജ് സമ്മതപത്രം ഏറ്റുവാങ്ങി. ദമ്പതികളെ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഓരോ മനുഷ്യനെയും ചേർത്തുപിടിച്ചുള്ള സമൂഹത്തിന്റെ പ്രയാണത്തിന് ഊർജ്ജമാണിവർ. മാനവികതയുടെ മഹാ മാതൃക തീർത്ത ഹനീഫയെയും ജാസ്മിനെയും പോലെയുള്ളവർ സമൂഹത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.മനസോടിത്തിരി മണ്ണ് ക്യാമ്പയിനിലേക്ക് സ്നേഹസംഭാവനകൾ തുടരുകയാണ്. ലൈഫ് പദ്ധതിയിൽ അർഹരായി കണ്ടെത്തിയ ഭൂരഹിതരായ ഭവനരഹിതരുടെ…