Author: staradmin

ചെന്നൈ: തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിയുതിർത്ത് ശ്രീലങ്കൻ നാവിക സേന. വെടിവെയ്പ്പിൽ ഒരു മത്സ്യത്തൊഴിലാളിയ്ക്ക് പരിക്കേറ്റു. നാഗപട്ടണത്തുനിന്നു കടലിൽപോയ മത്സ്യത്തൊഴിലാളികൾക്കു നേരെയാണ് ശ്രീലങ്കൻ നാവികസേന വെടിയുതിർത്തത്. നാഗപട്ടണം സ്വദേശി കലെയ്സെൽവൻ എന്ന മത്സ്യത്തൊഴിലാളിക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കറ്റ കലെയ്‌സെൽവൻ ബോധരഹിതനായെന്നും ഇദ്ദേഹത്തെ നാഗപ്പട്ടണത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നുമാണ് റിപ്പോർട്ട്. നാഗപട്ടണം തുറമുഖത്തുനിന്ന് ജൂലായ് 28-ന് പുറപ്പെട്ട ബോട്ടിൽ പത്തുപേരാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച അന്താരാഷ്ട്ര സമുദ്ര അതിർത്തിക്കുസമീപം കൊടിയകരായ് തീരത്ത് മീൻ പിടിക്കുന്നതിനിടെയാണ് മത്സ്യത്തൊഴിലാളിക്കു വെടിയേറ്റത്. സ്പീഡ് ബോട്ടിലെത്തിയ ലങ്കൻ നാവികസേനയുടെ ഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ 1.15-ന് ശ്രീലങ്കൻ നാവികസേന തങ്ങളുടെ ബോട്ടുവളഞ്ഞതായാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മേഖലയിലുള്ള ഒട്ടേറെ ബോട്ടുകൾക്കു നേരെ ശ്രീലങ്കൻ സേന വെടിയുതിർത്തുവെന്നും ആദ്യം അവർ ബോട്ടുകൾക്കുനേരെ കല്ലെറിയുകയും പിന്നീട് വെടി വെക്കുകയുമായിരുന്നുവെന്നും മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കി. ചികിത്സയില്‍ കഴിയുന്ന കലെയ്‌സെല്‍വനെ നാഗപട്ടണം ജില്ലാ കളക്ടര്‍ ഡോ. അരുണ്‍ തംബുരാജ് സന്ദര്‍ശിച്ചു. തീര രക്ഷാ ഗ്രൂപ്പ് പോലീസ്, ക്യു ബ്രാഞ്ച്, മത്സ്യവകുപ്പ്…

Read More

ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ ഔദ്യോഗീകാ പ്രസിദ്ധീകരണമായ ‘മെസഞ്ചര്‍’ ദിനാചരണം ആഗസ്റ്റ് 22ന് നടക്കുമെന്ന് ഭദ്രാസനം അറിയിച്ചു. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ മെസഞ്ചര്‍ വരിക്കാരെ ചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഭദ്രാസനം രൂപം നല്‍കി. ഭദ്രാസനത്തിലെ എല്ലാ ഇടവകകളിലേയും ഭവനങ്ങളില്‍ ‘മെസഞ്ചറിന്റെ’ പ്രതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടു മാസം നീണ്ടു നില്‍ക്കുന്ന മാസാചരണത്തിന് ഭദ്രാസനം പ്രെമോട്ടര്‍മാരുടെ സേവനം അഭ്യര്‍ത്ഥിക്കുന്നത്. ഈ ദിവസങ്ങളില്‍ ഓരോ ഇടവകകകളും സന്ദര്‍ശിച്ചു. മെസഞ്ചര്‍ വരിക്കാരാകുന്നതിന്റെ പ്രാധാന്യം പ്രൊമോട്ടര്‍മാരും വികാരിമാരും ഇടവക ജനങ്ങളെ അറിയിക്കും. മെസഞ്ചറിന്റെ ആയുഷ്‌ക്കാല വരിസംഖ്യ 300 ഡോളറായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്.മാര്‍ത്തോമാ മെത്രാപോലീത്താ ഭദ്രാസന എപ്പിസ്‌ക്കോപ്പാ എന്നിവരുടെ സന്ദേശങ്ങളും, ഭദ്രാസന ഇടവകകളിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും, കാലോചിത വിഷയങ്ങളെകുറിച്ചുള്ള ലേഖനങ്ങളും, ബൈബിള്‍ പഠനവുമാണ് മെസഞ്ചറില്‍ ഉള്‍ക്കൊള്ളഇച്ചിരിക്കുന്നത്. കഴിഞ്ഞ നാല്പതുവര്‍ഷമായി മെസഞ്ചറിന് ഇടവക ജനങ്ങള്‍ നല്‍കിയിരുന്ന സഹകരണം തുടര്‍ന്നും ഉണ്ടാകണമെന്നും, പുതിയതായി മെസഞ്ചറിന്റെ വരിക്കാരാകുന്നതു പ്രത്യേകം  താല്‍പര്യമെടുക്കണമെന്നും ഭദ്രാസന എപ്പിസ്‌ക്കോപ്പാ…

Read More

മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം ‘ചോദ്യം ചെയ്യപ്പെടുന്ന സ്ത്രീത്വം’ എന്ന വിഷയത്തിൽ പൊതു സമ്മേളനം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് ആറ് വെള്ളി വൈകിട്ട് 4.30 ന് സൂം പ്ലാറ്റ് ഫോമിൽ‌ നടത്തപ്പെടുന്ന പരിപാടിയിൽ കേരളത്തിലെ പ്രശസ്ത എഴുത്തുകാരി എച്ച്മുക്കുട്ടി ഉദ്ഘാടനം ചെയ്യും. സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖരായ ഫസ്ന മിയാൻ, ഷെമിലി പി. ജോൺ, നജ്ദ റൈഹാൻ എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്യും. സമൂഹത്തിന്റെ സകല ‌മേഖലകളിലും സ്ത്രീകൾ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുകയും പലതരം ചൂഷണങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയുകയും ചെയ്യുമ്പോൾ സ്ത്രീ സമൂഹത്തെ ബോധവൽക്കരിക്കാനും അവരെ ശാക്തീകരിക്കാനുമാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് പ്രോഗ്രാം കൺ വീനർ സാജിദ സലീം  അറിയിച്ചു.

Read More

എല്‍പാസോ : ലോകത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരന്‍ ഇറ്റാലിയന്‍ താരം ലാമന്റ് മാര്‍സല്‍ ജേക്കബ്സിന്റെ ജനനം ടെക്‌സസിലെ എല്‍പാസോയില്‍.  ആഫ്രിക്കന്‍ അമേരിക്കന്‍ പിതാവിന്റെയും ഇറ്റാലിയന്‍ മാതാവ് വിവിയാന മസിനിയുടെയും മകനായി ടെക്‌സസിലെ എല്‍പാസോയില്‍ 1994 സെപ്റ്റംബര്‍ 26 നായിരുന്നു ജേക്കബ്‌സിന്റെ ജനനം . അമേരിക്കന്‍ ആര്‍മി അംഗമായിരുന്ന പിതാവിനെ സൗത്ത് കൊറിയയിലേക്ക് നിയോഗിക്കപ്പെട്ടതോടെ മാതാവും ജേക്കബ്സും ഇറ്റലിയിലേക്ക് മടങ്ങി . ജനിച്ചു മാസങ്ങള്‍ക്ക് ശേഷം ഇറ്റലിയിലെത്തിയ ജേക്കബ്‌സ് പത്താം വയസ്സില്‍ തന്നെ സ്‌പോര്‍ട്‌സ് രംഗത്ത് പരിശീലനം ആരംഭിച്ചു . പിന്നീട് റോമിലേക്ക് താമസം മാറ്റി പാര്‍ട്ണര്‍ നിക്കോളുമായി താമസം തുടങ്ങി. 2019 ല്‍ ആന്റണിയും 2021 ല്‍ മെഗനം  (രണ്ടു മക്കള്‍ ) ഇവര്‍ക്ക് ജനിച്ചു . 19 വയസ്സിലായിരുന്നു നിക്കോളുമായി ജേക്കബ്സ് സൗഹൃദം സ്ഥാപിച്ചത് . 2016 ല്‍ ലോംഗ് ജംപില്‍ ഇറ്റാലിയന്‍ അത്ലറ്റിക്സില്‍ ചാമ്പ്യന്‍ഷിപ്പ് നേടി , 2021 ല്‍ നടന്ന നൂറു മീറ്റര്‍ മത്സരത്തില്‍ 9.95 സെക്കന്‍ഡ്…

Read More

ഫ്‌ളോറിഡ: പാന്‍ഡമിക് ആരംഭിച്ചതിനുശേഷം ഫ്‌ളോറിഡ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ഏകദന എണ്ണത്തില്‍ റിപ്പാര്‍ഡ് വര്‍ധന. ജൂലൈ 31-നു ശനിയാഴ്ച സംസ്ഥാനത്ത് 21,683 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഫെഡറല്‍ ഹെല്‍ത്ത് പ്രസിദ്ധീകരിച്ച ഡേറ്റയിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ധിച്ചതോടെ ഫ്‌ളോറിഡയിലെ തീം പാര്‍ക്ക്, റിസോര്‍ട്ടുകള്‍ എന്നിവടങ്ങളില്‍ മാസ്ക് ധരിക്കണമെന്ന് വീണ്ടും നിര്‍ദേശിച്ചു. അമേരിക്കയില്‍ കോവിഡ് എപ്പിസെന്റര്‍ ആയി ഫ്‌ളോറിഡ മാറിക്കഴിഞ്ഞതായും ഡേറ്റ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയില്‍ പുതുതായി കണ്ടെത്തിയ കോവിഡ് കേസുകളില്‍ അഞ്ചിലൊന്നും ഫ്‌ളോറിഡയിലാണ്. ഫ്‌ളോറിഡയില്‍ കോവിഡ് വര്‍ധിച്ചുവരുമ്പോഴും ഗവര്‍ണ്ണര്‍ റോണ്‍ ഡി സാന്റിസ് മാസ്ക് ധരിക്കുന്നതിനെ കര്‍ശനമായി എതിര്‍ക്കുന്നുണ്ട്. അടുത്തമാസം സ്കൂളുകള്‍ തുറക്കുമ്പോള്‍ ലോക്കല്‍ സ്കൂള്‍ ഡിസ്ട്രിക്ടുകള്‍ മാസ്ക് മന്‍ഡേറ്റ് നടപ്പിലാക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ‘സണ്‍ഷൈന്‍’ സംസ്ഥാനമായി അറിയപ്പെടുന്ന ഫ്‌ളോറിഡയില്‍ കോവിഡിന്റെ അതിവ്യാപനം സിഡിസിയെപ്പോലും അമ്പരപ്പിച്ചിട്ടുണ്ട്. ആശുപത്രയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷത്തിനു തുല്യമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സിഡ്‌നി വേള്‍ഡിലെ ജീവനക്കാര്‍ അറുപത് ദിവസത്തിനുള്ളില്‍ വാക്‌സിന്‍…

Read More

മനാമ: കോവിഡ് കാലത്ത് ഏറെ പ്രയാസം അനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് പ്രത്യേക സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുക, കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവാസി ദ്രോഹം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രവാസി പ്രതിഷേധം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 2 തിങ്കളാഴ്ച രാത്രി 8.00 മണിക്ക് സൂം വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കുന്ന പ്രവാസി പ്രതിഷേധം വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം ഗണേഷ് വടേരി ഉദ്ഘാടനം ചെയ്യും. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതർക്കായ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ധനസഹായ പാക്കേജിൽ പ്രവാസികളെയും ഉൾപ്പെടുത്തുക, ആശ്രിത ധനസഹായത്തിന് മാതാപിതാക്കൾ രണ്ടു പേരും മരണപ്പെടണമെന്ന നിബന്ധന ഒഴിവാക്കുക, വിദേശ രാജ്യങ്ങൾ നിർത്തിവച്ചിരിക്കുന്ന വിമാനഗതാഗതം പുനസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ നയതന്ത്ര ഇടപെട പെടൽ ശക്തിപ്പെടുത്തുക, വിദേശങ്ങളിൽ പ്രയാസപ്പെടുന്ന ഇന്ത്യക്കാർക്ക് വേണ്ടി എംബസികൾക്ക് കീഴിലുള്ള കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിക്കുക, ജോലി നഷ്ടപ്പെട്ട് മടങ്ങി വന്ന പ്രവാസികൾക്ക് വേണ്ടി പുനരധിവാസ പദ്ധതി നടപ്പിലാക്കുക. തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്…

Read More

ബെയ്ജിങ്: ചൈനയിലെ ടിയാന്‍ജിനില്‍ ബീഹാറിലെ ഗയ സ്വദേശിയായ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടിയാന്‍ജിന്‍ ഫോറിന്‍ സ്റ്റഡീസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി അമന്‍ നാഗ്‌സെന്നിന്റെ (20) മൃതദേഹമാണ് ക്യാമ്പസിലെ മുറിയില്‍ കണ്ടെത്തിയത്. ഇന്റർനാഷണൽ ബിസിനസ് സ്റ്റഡീസ് കോഴ്‌സിൽ ചേർന്ന് പഠിക്കുകയായിരുന്നു അമൻ. ടിയാൻജിൻ ഫോറിൻ സ്റ്റഡീസ് യൂണിവേഴ്സിറ്റി (ടിഎഫ്എസ്‌യു) ജീവനക്കാരാണ് അമൻ നാഗ്‌സന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 23നാണ് അമന്‍ അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്. പിന്നീട് ഫോണില്‍ ബന്ധപ്പെടുകയോ അയച്ച പണം കൈപ്പറ്റുകയോ ചെയ്തിട്ടില്ല. സംശയം തോന്നിയ രക്ഷിതാക്കള്‍ അമന്റെ ലോക്കല്‍ ഗാര്‍ഡിയനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സർവകലാശാല അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് അമന്റെ മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.

Read More

ബെംഗളൂരു: ബെംഗളൂരുവില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ ആഫ്രിക്കന്‍ വംശജനായ ജോയല്‍ മല്ലു എന്ന കോംഗോ പൗരൻ മരിച്ചു. മയക്കുമരുന്ന് കടത്തിയെന്നാരോപിച്ച് ഞായറാഴ്ച രാത്രിയാണ് 27 കാരനായ കോംഗോ സ്വദേശിയെ ജെ.സി നഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. മരണവിവരമറിഞ്ഞ ആഫ്രിക്കൻ അസോസിയേഷൻ അംഗങ്ങൾ പോലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. ഇത് ലോക്കപ്പ് മരണമാണെന്നും മരണത്തിന് പോലീസാണ് ഉത്തരവാദികൾ എന്നും പ്രതിഷേധക്കാർ ആരോപിച്ചു. കസ്റ്റഡി മരണത്തെ തുടർന്ന് തിങ്കളാഴ്ച പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയ ആഫ്രിക്കൻ സംഘത്തിന് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയതിനാൽ ജെസി നഗറിൽ സംഘർഷാവസ്ഥ ഉടലെടുത്തു. പോലീസ് നടത്തിയ ലാത്തിച്ചാർജിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

Read More

മുക്കം: കോഴിക്കോട് മുക്കം മണാശേരിയില്‍ ആർഎസ്എസ് പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയമ്മ സ്വദേശി ശങ്കരനുണ്ണിയാണ് മരിച്ചത്. വിവേകാനന്ദ വിദ്യാനികേതൻ സ്കൂളിലെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. പൂര്‍ണ്ണ ആര്‍.എസ്.എസ് യൂണിഫോമിലായിരുന്നു മരണ സമയത്ത് ശങ്കരനുണ്ണി. ഇന്ന് ഉച്ചയോടെയാണ് പ്രദേശവാസികള്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

Read More

തിരുവനന്തപുരം : എസ് എ റ്റി ആശുപത്രിയിലെ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിൽ മരുന്നുകൾക്കും ചികിത്സാ സാമഗ്രികൾക്കും കടുത്ത ക്ഷാമമുണ്ടെന്ന പരാതിയിൽ എസ് എ റ്റി സൂപ്രണ്ട് അടിയന്തിരമായി ഇടപെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.നാലാഴ്ചയ്ക്കകം എസ് എ റ്റി സൂപ്രണ്ട് രേഖാമൂലം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. നവജാത ശിശുക്കൾക്ക് അടിയന്തിര ആവശ്യമുള്ള മരുന്നുകൾക്കാണ് ക്ഷാമമെന്ന് പരാതിയിൽ പറയുന്നു. വെന്റിലേറ്ററിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ ചികിത്സക്ക് ആവശ്യമുള്ള മരുന്നുകളും ചികിത്സാ സാമഗ്രികളും കിട്ടാനില്ല. ആശുപത്രി ഫാർമസിയിൽ ഇവ ലഭ്യമല്ലാത്തതിനാൽ വൻ വില നൽകി പുറത്തു നിന്നും വാങ്ങേണ്ട സാഹചര്യമാണുള്ളത്. ചികിത്സാ സഹായ പദ്ധതികളുടെ സഹായത്തോടെ മരുന്ന് വാങ്ങാമെന്ന് കരുതിയാൽ ഇവ കാരുണ്യ ഫാർമസിയിലും കിട്ടാനില്ല. ആശുപത്രി സൂപ്രണ്ട് മരുന്നുകൾക്ക് യഥാസമയം ഓർഡർ നൽകാത്തതാണ് ക്ഷാമത്തിന് കാരണമെന്ന് പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പരാതി നൽകിയ പൊതുപ്രവർത്തകൻ ജോസ് വൈ ദാസും നജീബ് ബഷീറും പരാതിയിൽ പറഞ്ഞു.

Read More