Author: staradmin

തിരുവനന്തപുരം : കൊവിഡ് കാലത്ത് റെക്കോർഡ് വിജയശതമാനവുമായി സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഇരുപത് ലക്ഷത്തിലേറെ വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടിയ ഈ വര്‍ഷം തൊണ്ണൂറ്റി ഒമ്പതേ ദശാംശം പൂജ്യം നാല് ശതമാനമാണ് വിജയം. ഏറ്റവും അധികം വിജയശതമാനം തിരുവനന്തപുരം മേഖലയിലാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രത്യേക മാനദണ്ഡം അനുസരിച്ചാണ് മൂല്യ നിർണയം നടത്തിയത്. കൊവിഡ് കാരണം പൊതു പരീക്ഷ ഇല്ലാതിരുന്ന ഈ വര്‍ഷം ക്ലാസ് ടെസ്റ്റുകളുടെയും ഇന്‍റേര്‍ണല്‍ മാർക്കിന്റെയും അടിസ്ഥാനത്തിൽ നടത്തിയ മൂല്യ നിർണയം വഴിയാണ് സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചത്.ഇരുപത്തിയൊന്ന് ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 20,76,997 പേര് വിജയിച്ചതോടെ 99.04 എന്ന റെക്കോർഡ് വിജയശതമാനമാണ് ഉണ്ടായത്. കേന്ദ്രീയ വിദ്യാലയങ്ങൾ നൂറു ശതമാനം വിജയം നേടിയ ഈ വര്‍ഷം 99.99 ശതമാനം വിജയത്തോടെ തിരുവനന്തപുരമാണ് മേഖലകളിൽ മുന്നിൽ. സ്‌കൂളുകൾ വിവരങ്ങൾ നല്കിയതില്‍ അപാകതയെ തുടർന്ന് 16,639 വിദ്യാർത്ഥികളുടെ ഫലം ഇനിയും പ്രസിദ്ധീകരിക്കാൻ ഉണ്ട്.വിദേശത്ത് നിന്നുള്ള 24,439 വിദ്യാർത്ഥികളിൽ…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം 1133, കാസര്‍ഗോഡ് 789, വയനാട് 787, പത്തനംതിട്ട 584, ഇടുക്കി 340 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,99,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,77,15,059 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 148 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,103 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,530 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 927…

Read More

ന്യൂഡൽഹി: ആഴ്ചകളായി കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറയാതിരിക്കുന്നതും വൈറസ് വ്യാപന തീവ്രത മനസ്സിലാക്കാവുന്ന ആർ-നമ്പർ ‍(റീപ്രൊഡക്‌ഷൻ നമ്പർ) ഒന്നിനു മുകളിൽ കടന്നതും മൂന്നാംതരംഗം ആസന്നമായെന്ന ആശങ്ക കൂട്ടി. കഴിഞ്ഞദിവസം 17 സംസ്ഥാനങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തി. ഇപ്പോൾ ദേശീയതലത്തിൽ രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ.) അഞ്ചുശതമാനത്തിൽ താഴെയാണെങ്കിലും നിലവിലെ കണക്ക് വിലയിരുത്തുമ്പോൾ ഇനിവരുന്ന ആഴ്ചകളിൽ രോഗം അതിവേഗം പടരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. മൂന്നാംതരംഗം ശക്തമായാൽ ഒക്ടോബറിൽ ഒന്നരലക്ഷംവരെ പ്രതിദിന കേസുകൾ ഉണ്ടാകാനിടയുണ്ടെന്നാണ് ഹൈദരാബാദ്, കാൻപുർ ഐ.ഐ.ടി.കൾ നടത്തിയ പഠനത്തിൽ പറയുന്നത്. ജൂലായ് 25-നുതന്നെ ദേശീയതലത്തിൽ ആർ-നമ്പർ ഒന്നിനടുത്ത് എത്തിയിരുന്നു. ഒന്നിനു മുകളിലാണ് ആർ-നമ്പറെങ്കിൽ ഒരു രോഗിയിൽനിന്ന് വേറൊരാളിലേക്ക് രോഗം പടരും. കേരളത്തിൽ 1.2 ആണ് ആർ-നമ്പർ. അതായത്, സംസ്ഥാനത്ത് ഒരു രോഗിയിൽനിന്ന് 1.2 ആളിലേക്ക് രോഗം പടരാനിടയുണ്ട്. കേരളത്തിനും വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾക്കും പുറമേ ഡൽഹി, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെല്ലാം ആർ-നമ്പർ ഒന്നിനു മുകളിലെത്തി. എട്ടുസംസ്ഥാനങ്ങളിൽ ഇത് ഒന്നിനു മുകളിലായിക്കഴിഞ്ഞു.…

Read More

പെരുമാതുറ മുതലപ്പൊഴി മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. ശക്തമായ തിരയിൽ പെട്ടായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ 8 പേർ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിനായി പോകാവെ അഴിമുഖത്ത് ഉണ്ടായ ശക്തമായ തിരമാലയിൽ പ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ട വള്ളത്തിൽ മറ്റൊരു വള്ളം ഇടിച്ചായിരുന്ന അപകടം. ഇടിയുടെ ആഘാതത്തിൽ സമീപത്തെ പുലിമുട്ടിൽ ഇടിച്ച് കയറിയ വള്ളം പൂർണ്ണമായി തകർന്നു . പെരുമാതുറ സ്വദേശികളുടെ ഹസ്ബി റബ്ബി എന്ന വള്ളത്തിൽ സെന്റ് ജോസഫ് എന്ന മറ്റൊരു വള്ളം ഇടിക്കുകയായിരുന്നു. 23 പേർ അടങ്ങുന്ന സംഘമാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവരെ മറ്റ് മത്സ്യ തൊഴിലാളികൾ എത്തി രക്ഷപ്പെടുത്തി. നിസ്സാമുദ്ദീൻ, സിദ്ധീഖ്, സൈദലി, കബീർ, ഷാക്കിർ , നഹാസ്, സുബൈർ , മുജീബ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തെ തുടർന്ന് തകർന്ന വള്ളത്തിലുണ്ടായിരുന്ന വല സെന്റ് ജോസഫ് വള്ളത്തിൽ കുരുങ്ങുകയും തകർന്ന വള്ളവും വലയും കായലിൽ എത്തിച്ചെങ്കിലും കരയ്ക്ക്…

Read More

തിരുവനന്തപുരം: കോവിഡ് ബാധിച്ച് വിദേശത്തോ, സ്വദേശത്തോ വച്ച് മരണമടഞ്ഞ പ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്കും, കോവിഡ് ബാധിച്ചു മരണമടഞ്ഞ മുൻപ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്കും നോർക്കാ- റൂട്ട്സ് മുഖാന്തിരം 2,5000 രൂപ ഒറ്റതവണ ധനസഹായം നൽകുന്നു. കോവിഡ് ബാധിച്ചു മരണപ്പെട്ട പ്രവാസിയുടെ/മുൻ പ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്ക് അപേക്ഷിക്കാം. അപേക്ഷ നൽകുന്നതിലേയ്ക്കായി www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വരുമാന പരിധി ബാധകമല്ല. മരണമടഞ്ഞ രക്ഷകർത്താവിന്റെ പാസ്പോർട്ട് പേജിന്റെ പകർപ്പ്, മരണ സർട്ടിഫിക്കറ്റ്, കോവിഡ് മരണം സ്ഥിരീകരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്/കോവിഡ് പോസിറ്റീവായ സർട്ടിഫിക്കറ്റ്/ കോവിഡ് പോസിറ്റീവായ ലാബ് റിപ്പോർട്ട് , പ്രവാസിയുടെ വിസയുടെ പകർപ്പ്, 18 വയസ്സിനു മുകളിലുളള അപേക്ഷകർ അവിവാഹിതയാണെന്നു തെളിയിക്കുന്ന വില്ലേജാഫീസിൽ നിന്നുളള സർട്ടിഫിക്കറ്റ്, അപേക്ഷകയുടെ ആധാർ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, അപേക്ഷകയുടെയോ രക്ഷകർത്താവിന്റെയോ ആക്ടീവായ സേവിംങ്സ് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷ ഓൺലൈൻ മുഖാന്തരം മാത്രമേ സ്വീകരിക്കുകയുള്ളൂ.കുടുതൽ വിവരങ്ങൾക്ക് 1800 425 3939 എന്ന നമ്പരിൽ ബന്ധപ്പെടുക.

Read More

ചണ്ഡീഗഡ്: കരസേനയുടെ ഹെലികോപ്റ്റർ ജമ്മു കശ്മീരിലെ കത്തുവ ജില്ലയിലെ രഞ്ജിത് സാഗർ ഡാം തടാകത്തിൽ തകർന്നുവീണു. പഞ്ചാബിലെ പത്താൻകോട്ട് ജില്ലയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അണക്കെട്ട്. പതിവ് യാത്രയ്ക്കിടെയാണ് അപകടം നടന്നത്. ആളപായമില്ലെന്നും പൈലറ്റും സഹ പൈലറ്റും സുരക്ഷിതരാണെന്നുമാണ് റിപ്പോർട്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പൊലീസിന്റെയും സൈന്യത്തിന്റെയും ടീമുകളും സ്ഥലത്തുണ്ട്. അപകടത്തിന് ഇടയാക്കിയ കാരണം വ്യക്തമല്ല. “പത്താൻകോട്ടിലെ രഞ്ജിത് സാഗർ അണക്കെട്ടിൽ ഒരു സൈനിക ഹെലികോപ്റ്റർ തകർന്ന വാർത്തയിൽ ആശങ്കയുണ്ടെന്ന്” പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ട്വീറ്റ് ചെയ്തു. “

Read More

മനാമ: അറബി ഭാഷാ സമരം യൂത്ത് ലീഗ് സമര ചരിത്ര പോരാട്ട വിജയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. ചോദ്യം ചെയ്യപ്പെടുന്ന അസ്തിത്വം എന്ന ബാനറിൽ ബഹ്‌റൈൻ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സൂം ഓൺലൈനിൽ സംഘടിപ്പിച്ച ഭാഷാ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഫിറോസ്. അറബി ഭാഷ സമരത്തിലെ സമർപ്പണ മനോഭാവം കൈമുതലാക്കി പ്രവർത്തനരംഗത്ത് സജീവമാകാൻ ഫിറോസ് ആഹ്വാനം ചെയ്തു. അന്നുണ്ടായിരുന്ന അർപ്പണ മനോഭാവവും, ആത്മാർത്ഥതയും തിരിച്ചു പിടിക്കുക എന്നത് ഇപ്പോഴുള്ള പ്രവർത്തകരുടെ കടമയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അർപ്പണമനോഭാവവും കഠിനാധ്വാനവും നമ്മുടെ ജീവിതത്തിൽ പകർത്തണമെന്ന് അദ്ദേഹം പറഞ്ഞു. നിസ്വാർത്ഥരായി ഒന്നും പ്രതീക്ഷിക്കാതെ പ്രവർത്തിച്ചാൽ അഭിമാനകരമായ അസ്ഥിത്വം നഷ്ടപ്പെട്ടുപോകുന്ന നിലയിലേക്കുള്ള വെല്ലുവിളികളെ അതിജീവിക്കാൻ നമുക്ക് സാധിക്കും പൊതുബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാന കാല രാഷ്ട്രീയത്തെ അദ്ദേഹം വരച്ചു കാണിച്ചു. മലപ്പുറം മുനിസിപ്പൽ ചെയർമാനും , യൂത്ത് ലീഗ് സംസ്ഥാന നേതാവുമായ മുജീബ്…

Read More

വടകര: ദീർഘകാലം ബഹ്റൈനിയിലെ പ്രവാസ ജീവിതത്തിൽ നിന്നും അനുഭവിച്ച സ്നേഹബന്ധങ്ങൾ അയവിറക്കാൻ കെ എം സി സിയിലെ പഴയ തലമുറയുടെ ഒത്തുചേരൽ നവ്യാനുഭവമായി. ഓർമ്മത്തണൽ എന്ന പേരിൽ നാല് വർഷം മുമ്പ് രൂപം കൊണ്ട കൂട്ടായ്മയാണ് സൗഹൃദ സംഗമത്തിന് വേദിഒരുക്കിയത്. നാല് പതിറ്റാണ്ട് മുമ്പ് അക്കരപ്പച്ച തേടിപ്പോയ മറുനാടൻമലയാളിയടെ സുഖ,ദുഖ സംഗമകേന്ദ്രമായ ബഹ്റൈൻ കെ എം സി സി യുടെ പഴയ കാല നേതാക്കളും പുതിയനേതൃത്വവുമാണ് ഓർമ്മത്തണൽ സംഗമത്തിൽ സംബന്ധിച്ചത്. അബ്ദുള്ളക്കോയ കണ്ണങ്കടവ് അദ്ധ്യക്ഷതഹിച്ചു. കെ എം സി സി പ്രസിഡൻറ്ഹബീബു റഹ്മാൻ ഉദ്ഘാടനം ചെയ്തു. അസൈനാർ കളത്തിങ്കൽ മുഖ്യ പ്രഭാഷണം നടത്തി. അലി കൊയിലാണ്ടി, താജുദ്ദീൻവളപട്ടണം, സി.കെ.അബ്ദുറഹിമാൻ, കെ.കെ. മമ്മി മൗലവി, ടി.പി. മുഹമ്മദലി, പി.വി. മൊയ്തു, യൂസുഫ് കൊയിലാണ്ടി, കസിനോ മുസ്തഫഹാജി,സിദ്ധീഖ് വെള്ളിയോട്,ഹമീദ് പോതി മഠത്തിൽ, അഷ്റഫ് സ്കൈ,ലത്തീഫ് കടമേരി, കുറ്റിയിൽ അസീസ്, ഇ.കെ. അബ്ദുല്ല തോടന്നൂർ, കെ. അമ്മത് ഹാജി,കുന്നോത്ത് മൊയ്തു, എടച്ചേരി അഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.…

Read More

ന്യൂഡൽഹി: രാജ്യത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സർവകലാശാലകൾ 24 എണ്ണമുണ്ടെന്ന് കണ്ടെത്തിയതായി കേന്ദ്ര സർക്കാർ. യുജിസി ചട്ടങ്ങള്‍ കാറ്റില്‍ പറത്തി 24 വ്യാജ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തിയത്. ലോക്സഭയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പൊതുജനം എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യു.ജി.സി നടപടി. 8 വ്യാജസര്‍വ്വകലാശാലകളുള്ള ഉത്തര്‍പ്രദേശാണ് പട്ടികയില്‍ ഒന്നാമത്. ദില്ലിയില്‍ 7ഉം ഒഡീഷ് പശ്ചിബംഗാള്‍ എന്നിവിടങ്ങളില്‍ രണ്ട് വീതവും വ്യാജ സര്‍വ്വകലാശാലകളുണ്ട്. കര്‍ണ്ണാടകം,കേരളം, മഹാരാഷ്ട്ര, പുതുച്ചേരി, ആന്ധ്രപ്രേദശ് എന്നിവിടങ്ങളിലായി ഓരോ സര്‍വ്വകലാശാലകളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള സെന്‍റ് ജോണ്‍സ് സര്‍വ്വകലാശാലയാണ് വ്യാജന്മാരുടെ പട്ടികയിലുള്ളത്. ഇത്തരം വ്യാജ സര്‍വകലാശാലകളുടെ പേര് പ്രസിദ്ധീകരിക്കുന്നതിന് യു.ജി.സി നോട്ടീസ് പുറപ്പെടുവിക്കും, ഇത് എല്ലാ ദേശീയ മാധ്യമങ്ങളിലും പ്രസിദ്ധികരിക്കുമെന്നും സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ക്കും ഒപ്പം വിദ്യാഭ്യാസ സെക്രട്ടറിമാര്‍ക്കും ഇത് സംബന്ധിച്ച വിവരം കൈമാറുമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനിൽ ഓഗസ്റ്റ് 2 ന് നടത്തിയ 14,114 കോവിഡ് -19 ടെസ്റ്റുകളിൽ 98 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 32 പേർ പ്രവാസി തൊഴിലാളികളാണ്. 55 പുതിയ കേസുകൾ സമ്പർക്കം മൂലവും 11 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 2,69,401 ആയി. 0.69% മാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 105 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,67,026 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 99.12 ശതമാനമാണ്. ഇന്നലെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിൽ രാജ്യത്തെ ആകെ മരണം 1,384 ആണ്. മരണനിരക്ക് 0.51 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 991 പേരാണ്. ഇവരിൽ 3 പേർ ഗുരുതരാവസ്ഥയിലാണ്. 988 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 0.37 ശതമാനമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹ്‌റൈനിൽ ഇതുവരെ…

Read More