Author: staradmin

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ് 934, ആലപ്പുഴ 875, വയനാട് 696, പത്തനംതിട്ട 657, ഇടുക്കി 367 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,092 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,79,12,151 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 108 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,211 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21,378 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 835…

Read More

ന്യൂഡൽഹി: കൊവിഡ് വ്യാപനം നിയന്ത്രണത്തിൽ കേരളത്തിൽ വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ. കേരളത്തിൽ കൊവിഡ് പരിശോധനകൾ കാര്യക്ഷമമല്ലെന്നും കേന്ദ്രസംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ കേന്ദ്ര സർക്കാർ നിർദ്ദേശമനുസരിച്ച് കണ്ടെയ്ൻ്റ്മെൻ്റ് സോണുകളില്ല. ഗാർഹിക നിരീക്ഷണവും ചികിത്സയും ഫലപ്രദമല്ല. സമ്പർക്ക പട്ടിക തയ്യാറാക്കൽ കാര്യക്ഷമമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക വിലയിരുത്തൽ റിപ്പോർട്ട് കേന്ദ്ര സംഘം ആരോ​ഗ്യമന്ത്രാലയത്തിന് കൈമാറി. അതേസമയം, സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങൾ നാളെ മുതൽ നടപ്പാകും. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. ടിപിആറിന് പകരം ഇനി മുതൽ പ്രതിവാര രോഗബാധ നിരക്ക് അടിസ്ഥാനമാക്കിയാക്കും നിയന്ത്രണങ്ങൾ.

Read More

മനാമ: ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച സോഷ്യൽ വെൽഫെയർ അസോസിയേഷൻ തൃശ്ശൂർ ജില്ലാ പ്രസിഡന്റും വെൽകെയർ ഹെൽപ്പ് ഡെസ്ക് കൺവീനറുമായ നിഷാദ് ഇബ്രാഹിമിന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ യാത്രയയപ്പ് നല്കി. കോവിഡ് പ്രതിസന്ധിയോടനുബന്ധിച്ച് സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ ജനസേവന വിഭാഗമായ  വെൽകെയർ ആരംഭിച്ച ഹെൽപ്പ് ഡെസ്കിന്റെ വ്യത്യസ്തമായ സേവനങ്ങൾ പ്രചരിപ്പിക്കുന്നതിനും അർഹരായ ജനവിഭാഗങ്ങൾക്ക് വെൽകെയർ  സേവനങ്ങൾ ലഭിച്ചു എന്ന് ഉറപ്പു വരുത്തുന്നതിനും അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ സ്തുത്യര്ഹമാണ്. വെൽകെയർ പ്രവർത്തനങ്ങൾ സേവന ദാതാക്കൾക്കും വെൽകെയർ സന്നദ്ധപ്രവർത്തകർക്കും ഇടയിൽ ഏകോപിപ്പിക്കുന്നതിനും  ഹെൽപ്‌ഡെസ്‌ക്കിലൂടെ നൂറുകണക്കിന് നിരാലംബർക്ക് ആശ്വാസം ആകുവാനും അദ്ദേഹത്തിന് സാധിച്ചതായി യാത്രയയപ്പ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ബദ്റുദ്ദീൻ പൂവാർ അനുസ്മരിച്ചു. ബഹ്റൈനിൽ നിന്നും നാട്ടിൽ നിന്നും  അദ്ദേഹത്തിന് ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്ന സ്നേഹാദരവുകൾ അതിനുള്ള തെളിവാണ്. പ്രയാസപ്പെടുന്ന ആളുകൾക്ക് ഏതുസമയത്തും ബന്ധപ്പെടാവുന്ന സ്തുത്യർഹമായ വ്യക്തിത്വമാണ് അദ്ദേഹത്തിന് എന്ന് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചവർ ചൂണ്ടിക്കാട്ടി. മുഹമ്മദ് എറിയാട്, മുഹമ്മദലി മലപ്പുറം, ഫസലുറഹ്മാൻ പൊന്നാനി, അബ്ദുൽ…

Read More

ഡാളസ് : പ്ലാനൊ സെന്റ് ‌ പോൾസ്‌‌ ഓർത്തഡോക്സ്‌ ഇടവകയുടെ  പുതിയ വികാരിയായി ചുമതലയേറ്റ  വെരി:റവ.രാജു ദാനിയേൽ കോർ എപ്പിസ്കോപ്പായിക്കു ഓഗസ്റ്  ഒന്നു ഞായറാഴ്ച   വി:കുർബ്ബാനക്കുശേഷം  ചേർന്ന സമ്മേളനത്തിൽ ഊഷ്മള സ്വീകരണം  നൽകി. സമ്മേളനത്തിൽ  റവ. ഫാ. ബിനു മാത്യു അദ്ധ്യക്ഷത വഹിച്ചു .  ഇടവക ട്രസ്റ്റി രാജു ഫിലിപ്പ്‌ ബൊക്കെ നൽകി അച്ചനെ സ്വീകരിച്ചു സെക്രട്ടറി തോമസ്സ്‌ രാജൻ അച്ചന്റെ ഡാലസ്സിലെ പൂർവ്വകാല സേവനങ്ങളെ അനുസ്മരിച്ചു.രാജു എം ദാനിയേല്‍ അച്ചന്‍ കോര്‍ എപ്പിസ്‌കോപ്പാ പദവിയിലേക്ക് ഉയർത്തപ്പെട്ടതിനു ശേഷം ആദ്യമായി പ്ലാനൊ സെന്റ് ‌ പോൾസ്‌‌ ഓർത്തഡോക്സ്‌ ഇടവകയുടെ വികാരിയായി നിയമിക്കപെട്ടതിൽ അഭിമാനിക്കുന്നുവെന്നും സെക്രട്ടറി അനുമോദന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി . പൗരോഹിത്യ പാരമ്പര്യമുള്ള വടുതല കുടുബത്തിലെ മേലേതില്‍ ശ്രീ വി ജി ദാനിയേലിന്റെയും ശ്രീമതി ചിന്നമ്മ ദാനിയേലിന്റെയും മകനായാണ് അച്ചന്റെ ജനനം.തുമ്പമണ്‍ ഏറം (മാത്തൂര്‍) സെ. ജോര്‍ജ് ഇടവകാഗം ആയ രാജു എം ദാനിയേല്‍ അഭിവന്ദ്യ ദാനിയേല്‍ മാര്‍ പീലക്‌സിനോസ്…

Read More

ടോക്യോ: ടോക്യോ ഒളിമ്പിക്സിൽ പുരുഷ വിഭാഗം 57 കിലോ ഗുസ്തിയിൽ ഇന്ത്യയുടെ രവി ദാഹിയ ഫൈനലിൽ പ്രവേശിച്ചു. ഇതോടെ ഇന്ത്യക്ക് ഈ ഇനത്തിൽ നിന്ന് ഒരു മെഡൽ ഉറപ്പായി. സെമിഫൈനലിൽ കസാഖ്സ്ഥാന്റെ നൂറിസ്ലാവ് സനായേവിനെ മലർത്തിയടിച്ചാണ് രവികുമാർ ദാഹിയ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇതോടെ ഒളിമ്പിക്സിൽ മെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ഗുസ്തി താരമാകും രവികുമാർ ദാഹിയ. കെ ഡി ജാദവ്, സുശീൽ കുമാർ, യോഗേശ്വർ ദത്ത്, സാക്ഷി മാലിക്ക് എന്നിവരാണ് ഇതിനു മുമ്പ് ഇന്ത്യക്കു വേണ്ടി ഒളിമ്പിക്സ് ഗുസ്തിയിൽ മെഡൽ നേടിയിട്ടുള്ളത്. നേരത്തെ വനിതകളുടെ ബോക്സിംഗിൽ ഇന്ത്യൻ താരം ലവ്ലീന വെങ്കലം കരസ്ഥമാക്കി. വനിതകളുടെ വെൽട്ടർ വെയിറ്റ് 64 – 69 കിലോ വിഭാഗത്തിലാണ് ലവ്ലീനയുടെ നേട്ടം. ഒളിമ്പിക്സ് ബോക്സിംഗിൽ വെങ്കലം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ് അസാമിൽ നിന്നുള്ള 23കാരി ലവ്ലീന. വിജേന്ദർ കുമാറും എം സി മേരികോമുമാണ് ഇതിന് മുമ്പ് ഒളിമ്പിക്സ് മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ.

Read More

തിരുവനന്തപുരം: പുതിയ തലമുറയ്ക്ക് റോള്‍ മോഡല്‍ ആകേണ്ട വിദ്യാഭ്യാസമന്ത്രിയുടെ സ്ഥാനത്ത് ആഭസത്തരം മാത്രം കൈമുതലുള്ള വി ശിവന്‍കുട്ടി ഇരിക്കുന്നതിനെ സാംസ്‌കാരിക കേരളത്തിന് ഉള്‍ക്കൊള്ളാന്‍ കഴില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ശിവന്‍കുട്ടിയുടെ മുഖാവരണം ഗുണ്ടായിസത്തിന്റെതാണെന്നും മന്ത്രിക്ക് വേണ്ട ഗുണവും വിശ്വാസ്യതയും അദ്ദേഹത്തിന് ഇല്ലെന്നും സുധാകരന്‍ പറഞ്ഞു. മറ്റൊരു ശിവന്‍കുട്ടിയായ മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. ശിവന്‍കുട്ടി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തില്‍ മണ്ഡലംതലത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ നേമം കമലേശ്വരം ഹാര്‍ബര്‍ എന്‍ജിനിയറിങ് ഓഫീസിന് മുന്നില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശിവന്‍കുട്ടി രാജിവെയ്ക്കുന്ന കീഴ്‌വഴക്കം ഉണ്ടായാല്‍ എസ്എന്‍സി ലാവ്‌നിന്‍ കേസില്‍ സുപ്രീംകോടതിയില്‍ നിന്നും പ്രതികൂല വിധിയുണ്ടായാല്‍ രാജിവെയ്‌ക്കേണ്ടി വരുമെന്ന ഭയം കൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോള്‍ വി ശിവന്‍കുട്ടിയെ സംരക്ഷിക്കുന്നത്. . ക്ഷമിക്കാന്‍ കഴിയാത്ത കുറ്റമെന്നാണ് നിയമസഭാ കയ്യാങ്കളിക്കേസിനെ സുപ്രീംകോടതി വിശേഷിപ്പിച്ചത്. എന്നിട്ടും കോടതിയില്‍ നിരപാരിധിത്വം തെളിയിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ലജ്ജാകരമാണ്. നേമത്തെ വോട്ടര്‍മാര്‍ക്ക്…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഇതുസംബന്ധിച്ച് നിയമസഭയില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇനിമുതല്‍ ഞായറാഴ്ച മാത്രമാകും ലാേക്ക്ഡൗണ്‍ ഉണ്ടാവുക. രോഗ വ്യാപനം കൂടിയ സ്ഥലങ്ങളിലൊഴികെ മറ്റിടങ്ങളില്‍ എല്ലാ കടകളും തുറക്കാന്‍ അനനുമതിയുണ്ട്. ഇവിടങ്ങളില്‍ തിങ്കള്‍ മുതല്‍ ശനിവരെ കടകള്‍ രാവിലെ ഏഴുമണിമുതല്‍ ഒണ്‍പതുമണിവരെ തുറക്കാം. കല്യാണങ്ങളും മരണാനന്തര ചടങ്ങളുകളില്‍ പരമാവധി ഇരുപതുപേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. 1000 പേരില്‍ എത്ര പേര്‍ക്ക് രോഗം നിര്‍ണയിക്കപ്പെടുന്നു എന്നതനുസരിച്ച് ഇനി സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. 1000 പേരില്‍ 10 പേരില്‍ കൂടുതല്‍ ആള്‍ക്കാര്‍ക്ക് ഒരാഴ്ച രോഗബാധ ഉണ്ടായാല്‍ ആ പ്രദേശത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. ആള്‍ക്കൂട്ട നിരോധനം തുടരും. വിസ്തീര്‍ണമുള്ള വലിയ ആരാധനാലയങ്ങളില്‍ പരമാവധി നാല്‍പ്പതുപേര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്. സ്വാതന്ത്ര്യദിനത്തിനും ഓണത്തിനും ലോക്ക്ഡൗണ്‍ ഉണ്ടാകില്ല. ഓണം കഴിഞ്ഞുവരുന്ന ഞായറാഴ്ച ലോക്ക്ഡൗണ്‍ ഉണ്ടായിരിക്കില്ല.ചട്ടം 300 അടിസ്ഥാനമാക്കിയുള്ള പ്രത്യക പ്രസ്താവനയാണ് മന്ത്രി നടത്തിയത്.

Read More

ന്യൂഡൽഹി: രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം 48 കോടി പിന്നിട്ടു. ഇന്ന് രാവിലെ 8 വരെയുള്ള താൽക്കാലിക റിപ്പോർട്ട് അനുസരിച്ച് 56,83,682 സെഷനുകളിലൂടെ ആകെ 48,52,86,570 വാക്‌സിൻ ഡോസ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,53,741 ഡോസ് വാക്‌സിൻ നൽകി. രാജ്യത്താകെ ഇതുവരെ 3,09,33,022 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 36,668 പേർ സുഖം പ്രാപിച്ചു. ദേശീയ രോഗമുക്തി നിരക്ക് 97.37% ആയി.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 42,625 പേർക്കാണ്. തുടർച്ചയായ 38 -ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 4,10,353 പേരാണ്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.29% മാത്രമാണ്. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,47,518 പരിശോധനകൾ നടത്തി. ആകെ 47.31 കോടിയിലേറെ (47,31,42,307) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്…

Read More

തിരുവനന്തപുരം: നിയമസഭയിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് മന്ത്രി വീണ ജോർജ്. ഇനി ഞായറാഴ്ച മാത്രമാകും ലോക്ക്ഡൗണുണ്ടാകുക. കടകൾക്ക് ആറ് ദിവസം തുറക്കാം. ഓണത്തിനും സ്വാതന്ത്ര്യദിനത്തിലും ഞായറാഴ്ച ലോക്ക്ഡൗണുണ്ടാകില്ല. 1000 പേരിൽ എത്ര പേർക്ക് രോഗം നിർണയിക്കപ്പെടുന്നു എന്നതനുസരിച്ച് ഇനി നിയന്ത്രണം. അതേസമയം സ്വാതന്ത്ര്യദിനത്തിനും ഓണത്തിനും ലോക്ക്ഡൗൺ ഉണ്ടാകില്ല കൂടാതെ കടകളുടെ പ്രവർത്തനസമയം 9 മണി വരെയും നീട്ടിയിട്ടുണ്ട്.

Read More

മനാമ: ബഹ്‌റൈനിൽ ഓഗസ്റ്റ് 3 ന് നടത്തിയ 15,696 കോവിഡ് -19 ടെസ്റ്റുകളിൽ 94 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 28 പേർ പ്രവാസി തൊഴിലാളികളാണ്. 52 പുതിയ കേസുകൾ സമ്പർക്കം മൂലവും 14 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 2,69,495 ആയി. 0.60% മാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 70 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,67,096 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 99.11 ശതമാനമാണ്. ഇന്നലെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിൽ രാജ്യത്തെ ആകെ മരണം 1,384 ആണ്. മരണനിരക്ക് 0.51 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1,015 പേരാണ്. ഇവരിൽ 5 പേർ ഗുരുതരാവസ്ഥയിലാണ്. 1,010 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 0.38 ശതമാനമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹ്‌റൈനിൽ ഇതുവരെ…

Read More