- സാറില്‍ വാഹനാപകടം; ദമ്പതികള്‍ക്ക് ദാരുണാന്ത്യം
- ഇന്ത്യയിലെ കൊവിഡ് കേസുകളിൽ വൻ കുതിപ്പ്, ഏറ്റവും മുന്നിൽ കേരളം; റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രാലയം
- ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ വിജയികളെ അനുമോദിച്ചു
- ശാസ്ത്ര സാങ്കേതിക ദിനത്തോടനുബന്ധിച്ച്ഇന്ത്യൻ സ്കൂൾ ടെക്നോഫെസ്റ്റ് ആഘോഷിച്ചു
- ഇന്ത്യൻ നിയമ, നീതിന്യായ മന്ത്രി സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി
- പുണ്യ ദിനങ്ങളെ ഉപയോഗപ്പെടുത്തുക. അൽ ഫുർ ഖാൻ സെന്റർ
- ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ
- കെ എസ് സി എ എഡ്യുക്കേഷണൽ എക്സലൻസ് അവാർഡ്
Author: staradmin
മസ്‍കത്ത്: ഒമാനിലെ വനിതകൾക്കായി പ്രത്യേക സംരംഭങ്ങൾ ഒരുക്കുന്നു. സാമൂഹിക വികസന മന്ത്രാലയത്തിന്റെ സീബ് വിലായത്തിലെ സോഷ്യൽ ഡെവലപ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘പ്രൊഡക്ടീവ് ഹോം പ്രോജക്ട്, ഭാവിയിലേക്കുള്ള സുരക്ഷ’ എന്ന പേരില്‍ സാമൂഹിക സംരംഭത്തിന് തുടക്കമായി. തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കിലും ഗുണഭോക്താക്കളിൽ നിന്നുള്ള ജനപങ്കാളിത്തം പരിശോധിച്ച് സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൂടുതൽ വാഹനങ്ങൾ സ്ത്രീകൾക്ക് നൽകുമെന്നും, സീബിലെ സാമൂഹിക വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അലി ബിൻ മുസ്ലീം അൽ അമേരി വ്യക്തമാക്കി.
റിയാദ്: 12നും 18നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ ആഗസ്റ്റ് എട്ടിന് മുമ്പ് വാക്‌സിന്റെ ആദ്യ ഡോസിനായി രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. അടുത്ത അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് നിര്‍ദ്ദേശം. പുതിയ അക്കാദമിക വര്‍ഷത്തിലെ ആദ്യ ടേമില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്സുകളിലേക്ക് തിരികെയെത്താന്‍ സാധിക്കണമെങ്കില്‍ ആഗസ്ത് എട്ടിന് മുമ്പ് ആദ്യ ഡോസ് എടുത്തിരിക്കണം. രണ്ടാം ഡോസ് വാക്സിന്‍ എടുക്കുന്നതിന് മൂന്നാഴ്ച്ചയെങ്കിലും ഇടവേള വേണം എന്നതിനാലാണിത്. ഇത് സംബന്ധിച്ച് ഇന്ത്യന്‍ സ്‌കൂളുകളും സര്‍ക്കുലറുകള്‍ ഇറക്കിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിനും എടുത്തവര്‍ക്കു മാത്രമേ നേരിട്ടുള്ള ക്ലാസ്സുകളില്‍ പ്രവേശനം അനുവദിക്കൂ എന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. സിഹത്തീ, തവക്കല്‍നാ ആപ്പുകള്‍ വഴി വാക്സിനേഷന്‍ രജിസ്റ്റര്‍ ചെയ്യാം. ഇന്റര്‍ മീഡിയറ്റ്, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സിനു പകരം നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. ഓഗസ്റ്റ് 29 നാണ് നിലവില്‍ മുതിര്‍ന്ന കുട്ടികള്‍ക്ക് ക്ലാസുകള്‍ ആരംഭിക്കുക.…
മസ്‍കത്ത്: ഒമാനില്‍ വിസ മാറ്റത്തിനുള്ള എന്‍.ഒ.സി നിയമത്തില്‍ വ്യക്തത വരുത്തി തൊഴില്‍ മന്ത്രാലയം. മുഴുവന്‍ ഗവര്‍ണറേറ്റുകളിലെയും തൊഴില്‍ മന്ത്രാലയം ഡയറക്ടര്‍മാര്‍ക്ക് അണ്ടർ സെക്രട്ടറി അയച്ച സര്‍ക്കുലറിലാണ് തൊഴില്‍ മാറുന്നതിനുള്ള വിസാ മാറ്റത്തിനായുള്ള എന്‍.ഒ.സിയുടെ കാര്യത്തില്‍ കൃത്യത വരുത്തിയത്. 2021 ജൂലൈ 29നാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. അഞ്ച് കാരണങ്ങള്‍ കൊണ്ട് വിദേശികള്‍ക്ക് തൊഴിലുടമയുടെ അനുമതി ഇല്ലാതെ പുതിയ വിസയിലേക്ക് മാറാന്‍ സാധിക്കുമെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. തൊഴിലാളിയുടെ വര്‍ക്ക് പെര്‍മിറ്റ് കാലഹരണപ്പെടുകയോ തൊഴില്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത കരാര്‍ അവസാനിക്കുകയോ ചെയ്യുക.തൊഴിലുടമ തൊഴിലാളിയെ പിരിച്ചുവിടുക (ഇതിന്റെ രേഖകള്‍ തൊഴിലാളി ഹാജരാക്കണം). തൊഴിലാളിയുടെ സേവനം മാറുന്നതിനോ പിരിച്ചു വിടുന്നതിനോ കോടതി വിധി പുറപ്പെടുവിക്കുക. കമ്പനിയുടെ പാപ്പരത്തത്തിലോ പിരിച്ചുവിടലിലോ ഉള്ള കോടതി വിധി തുടങ്ങിയവയാണ് അഞ്ച് കാരണങ്ങള്‍. തൊഴില്‍ കരാറിന്റെ കാലാവധി കഴിയുമ്പോള്‍ മുന്‍ തൊഴിലുടമയുടെ എന്‍.ഒ.സി ഇല്ലാതെ തന്നെ പുതിയ ജോലിയിലേക്ക് മാറാന്‍ ഒമാനിലെ പ്രവാസി തൊഴിലാളിക്ക് സാധിക്കുമെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
കുവൈറ്റ് സിറ്റി: ഏഴ് മാസങ്ങൾ നീണ്ട യാത്രാ വിലക്കിന് ശേഷം പ്രവാസികൾക്ക് തിരിച്ചുവരവ് അനുവദിച്ചു കുവൈറ്റ്. രണ്ട് ഡോസ് അംഗീകൃത വാക്സിനും സാധുവായ റസിഡൻസി പെർമിറ്റും ഉള്ളവർക്ക് രാജ്യത്തേക്ക് യാത്ര ചെയ്യാൻ ഇപ്പോൾ അനുവാദമുണ്ട്. ഫൈസർ-ബയോഎൻടെക്, മോഡേണ, ഓക്സ്ഫോർഡ്-ആസ്ട്രാസെനെക്ക, ജോൺസൺ & ജോൺസൺ വാക്സിനുകൾക്ക് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. ഇമ്മ്യൂൺ ആപ്പിൽ വാക്‌സിനേറ്റഡ് സ്റ്റാറ്റസ് ലഭിച്ച ഇന്ത്യക്കാർക്ക് ട്രാൻസിറ്റ് വഴി കുവൈത്തിലേക്ക് വരാൻ അനുവാദമുണ്ട്. ഇവർക്ക് മറ്റൊരു രാജ്യത്ത് ക്വാറന്‍റൈൻ ഇരിക്കേണ്ട ആവശ്യമില്ല. കുത്തിവയ്പ് എടുത്ത താമസക്കാരെ രാജ്യത്തേക്ക് അനുവദിക്കുമ്പോഴും ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ എന്നിവയ്ക്കിടയിലുള്ള നേരിട്ടുള്ള യാത്ര ഇപ്പോഴും നിരോധിച്ചിരിക്കുകയാണ്. ഈ രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർ കുവൈറ്റ് നിരോധനം ഏർപ്പെടുത്തിയിട്ടില്ലാത്ത രാജ്യത്ത് 14 ദിവസത്തേക്ക് ക്വാറന്റൈൻ കഴിഞ്ഞ ശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ.
ദുബൈ: യുഎഇയിലെ പൊതു – സ്വകാര്യ മേഖലകള്‍ക്ക് ഹിജ്റ വര്‍ഷാരംഭത്തിന് അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 12 വ്യാഴാഴ്‍ചയായിരിക്കും ഈ വര്‍ഷത്തെ അവധി. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസും യുഎഇ മാനവവിഭവ ശേഷി – സ്വദേശിവത്‍കരണ മന്ത്രാലയവുമാണ് അവധി ദിനം പ്രഖ്യാപിച്ചത്. ഇസ്ലാമിക കലണ്ടർ അനുസരിച്ച് വര്‍ഷത്തിലെ അവസാന മാസമായ ദുല്‍ഹജ്ജ് മാസത്തില്‍ 30 ദിവസവും പൂര്‍ത്തിയാവുകയാണെങ്കില്‍ ഈ വര്‍ഷം ഓഗസ്റ്റ് 10 ചൊവ്വാഴ്‍ചയായിരിക്കും മുഹറം ഒന്ന്. എന്നാല്‍ ദുല്‍ഹജ്ജ് മാസത്തില്‍ 29 ദിവസം മാത്രമേ ഉണ്ടാവുകയുള്ളൂവെങ്കില്‍ ഓഗസ്റ്റ് 9, തിങ്കളാഴ്‍ചയായിരിക്കും മുഹറം ഒന്ന്. മാസപ്പിറവി കാണുന്നത് അനുസരിച്ചാണ് ഇത് സ്ഥിരീകരിക്കുന്നത്.
വിമാന യാത്ര പുനരാരംഭിക്കുന്നതില്‍ അന്തിമ തീരുമാനത്തിന് ചര്‍ച്ച നടത്തിയെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍
ന്യൂഡല്‍ഹി: സൗദി അറേബ്യയിലേക്കുള്ള വിമാന യാത്ര പുനരാരംഭിക്കുന്നതില്‍ അന്തിമ തീരുമാനത്തിന് സൗദി സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ലോക് സഭയില്‍ അറിയിച്ചു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സൗദി സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ ചര്‍ച്ചകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. യാത്രാ നിയന്ത്രണം നീക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സൗദി ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എം. കെ. രാഘവന്‍ എം.പി യുടെ ചോദ്യത്തിന് ഉത്തരമായി മന്ത്രി അറിയിച്ചു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് വന്ദേ ഭാരത് മിഷന്റെ ഭാഗമായി 6 ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഏകദേശം ഏഴു ലക്ഷത്തി പതിനാറായിരം ഇന്ത്യന്‍ തൊഴിലാളികള്‍ തിരിച്ചെത്തിയെന്നും മന്ത്രി അറിയിച്ചു.
മസ്‍കത്ത്: ഒമാനില്‍ കൊവിഡ് വാക്സിനേഷന്‍ ക്യാമ്പുകളില്‍ പുരോഗമിക്കുന്നു. 12 വയസും അതിനു മുകളിലും പ്രായമുള്ളവര്‍ക്കുമുള്ള വാക്സിനേഷന്‍ ക്യാമ്പുകള്‍ ഇന്ന് രാവിലെ മുതൽ സജീവമായിക്കഴിഞ്ഞു. ഒമാൻ കൺവെൻഷൻ സെന്ററിൽ രാവിലെ 07:30 മുതൽ തന്നെ വാക്സിന്‍ നൽകിത്തുടങ്ങി . രാജ്യത്ത് ഇതിനോടകം ഇരുപതു ലക്ഷത്തിലധികം പേർക്ക് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചു കഴിഞ്ഞു. നാല് ലക്ഷത്തോളം പേര്‍ക്കാണ് രണ്ടു ഡോസും ലഭിച്ചു കഴിഞ്ഞതെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ന്യൂഡല്‍ഹി: ട്രെയിനുകളില്‍ വൈഫൈ ഇന്‍റര്‍നെറ്റ് നല്‍കാനുള്ള പദ്ധതി ഉപേക്ഷിച്ചതായി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പാര്‍ലമെന്റില്‍ അറിയിച്ചു. ലാഭകരമല്ലാത്തതിനാലാണ് പദ്ധതി ഉപേക്ഷിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി ഹൌറ രാജധാനി എക്സ്പ്രസില്‍ വൈഫൈ അടിസ്ഥാനമാക്കി ഇന്‍റര്‍നെറ്റ് ലഭ്യമാക്കിയിരുന്നു. ഇത് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ സാങ്കേതികതയിലൂടെയാണ് നടപ്പിലാക്കിയത്. എന്നാല്‍ ഇതിന് വേണ്ടുന്ന ചിലവ് വളരെയേറെയാണ്. അതിനാല്‍ തന്നെ ഇത് ലാഭകരമായ ഒരു സാങ്കേതിക വിദ്യയല്ല. ഒപ്പം തന്നെ ഉപയോക്താക്കള്‍ക്ക് എപ്പോഴും കൃത്യമായ ബാന്‍റ് വിഡ്ത്തില്‍ ഇന്‍റര്‍നെറ്റ് ലഭ്യമാക്കുവാനും സാധിക്കണമെന്നില്ല. അതിനാല്‍ ട്രെയിനുകളില്‍ നല്ല രീതിയില്‍ ഇന്‍റര്‍നെറ്റ് നല്‍കാന്‍ സാധിക്കുന്ന ചിലവ് കുറഞ്ഞ സാങ്കേതിക വിദ്യ കണ്ടെത്തും വരെ ഈ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.
ക്ഷേത്രങ്ങളില്‍ കയറി കവര്‍ച്ച നടത്തുന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
കിളിമാനൂര്‍: ക്ഷേത്രങ്ങളില്‍ കയറി കവര്‍ച്ച നടത്തുന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിഗ്രഹങ്ങള്‍ നശിപ്പിച്ചശേഷം കവർച്ച നടത്തുകയെന്നതായിരുന്നു പ്രതിയുടെ രീതി. പള്ളിക്കല്‍ പൊലീസാണ് കേസിലെ പ്രതി കിളിമാനൂര്‍ കാനാറ കിഴക്കുംകര കുന്നുംപുറത്തുവീട്ടില്‍ സുധീരനെ (40) അറസ്റ്റ് ചെയ്തത്. വിഗ്രഹങ്ങള്‍ എറിഞ്ഞുടച്ച് മോഷണം പതിവാക്കിയ പ്രതി ജൂലൈ 30ന് കുടവൂര്‍ കൈപ്പള്ളി നാഗരുകാവ് മാടന്നട ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്നു. തുടർന്നാണ് ക്ഷേത്ര ഭാരവാഹികള്‍ നല്കിയ പരാതിയെത്തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പിടികൂടിയ പ്രതി പ്രതി കഞ്ചാവിനും മയക്കുമരുന്നിനും അടിമയാണെന്ന് പൊലീസ് അറിയിച്ചു. കിളിമാനൂര്‍, ആറ്റിങ്ങല്‍, കല്ലമ്പലം, പള്ളിക്കല്‍ സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിനായി ഉപയോഗിക്കുന്ന ആയുധങ്ങള്‍ പ്രതിയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ചെന്നൈ: നടന്‍ വിജയ്ക്ക് പിന്നാലെ ആഢംബര വാഹനത്തിന് നികുതി ഇളവ് ആവശ്യപ്പെട്ട് നടന്‍ ധനുഷും കോടതിയെ സമീപിച്ചു. നികുതി ഇളവ് ആവശ്യപ്പെട്ട വിജയ്ക്ക് നേരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. വിജയ് സ്വന്തം പ്രൊഫഷന്‍ പോലും പോലും വെളിപ്പെടുത്താതെയാണ് ഇളവ് തേടി കോടതിയെ സമീപിച്ചത്. അതേസമയം വിജയ്യുടെ കേസില്‍ വിമര്‍ശനം ഉന്നയിച്ച ജഡ്ജി എസ്എം സുബ്രഹ്മണ്യമാണ് ഈ കേസും പരിഗണിക്കുന്നത്. ധനുഷിന്റെ കേസില്‍ നാളെ അന്തിമ വിധി നാളെയുണ്ടാവും. കേസ് ഇന്നലെ കോടതി പരിഗണിച്ചപ്പോള്‍ ധനുഷിനായി അഭിഭാഷകരൊന്നും ഹാജരായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ കേസ് വിധി പറയുന്നതിനായി മാറ്റിവെക്കുകയായിരുന്നു. നാളെ വിധി പറയാനുള്ള കേസുകളുടെ പട്ടികയിലാണ് ധനുഷിന്റെ കേസും ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദേശ നിന്ന് ഇറക്കുമതി ചെയ്ത കാറിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ കൊമേഴ്ഷ്യല്‍ ടാക്സ് വിഭാഗത്തിന്റെ എന്‍ഒസി ആവശ്യപ്പെട്ടതോടെയാണ് ധനുഷ് കോടതിയെ സമീപിച്ചത്. ആറ് വര്‍ഷം മുമ്പ് 2015 ലാണ് ധനുഷ് കേസുമായി കോടതിയെ സമീപിച്ചത്. എന്‍ഒസി…