Author: staradmin

തിരുവനന്തപുരം: പ്രളയകാലത്ത് ആയിരക്കണക്കിന് പേരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അശാസ്ത്രീയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് മുതലപ്പൊഴിയില്‍ ആറു വര്‍ഷത്തിനിടെ 60 മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. ഈ വര്‍ഷം മാത്രം പത്തിലധികം പേര്‍ മരിച്ചു. ഈ വിഷയം അടൂര്‍ പ്രതകാശ് എം.പി കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പടുത്തിയപ്പോള്‍ ഒരു പ്രശ്‌നവും ഇല്ലെന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാര്‍ബറിന്റെ അശാസ്ത്രീയ നിര്‍മ്മാണത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്കും ജീവനും ജീവനോപാദികളും നഷ്ടപ്പെടുന്ന സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം. വിന്‍സെന്റ് നല്‍കിയ അടിയന്ത്രിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. അശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് മുതലപ്പൊഴി അപകടപ്പൊഴിയായി മാറിയിരിക്കുകയാണ്. ഇന്നലെയും അപകടമുണ്ടാക്കി. പുലിമുട്ട് നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന വസ്തുത സര്‍ക്കാരും സമ്മതിക്കുന്നുണ്ട്. വിഷയത്തെ കുറിച്ച് പഠിക്കുമെന്നാണ് പറയുന്നത്. നിരവധി പഠന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ തന്നെ മുന്നിലുണ്ട്.…

Read More

തിരുവനന്തപുരം: ലോകത്തിന്റെ ഹരിതവത്കരണത്തിനും, പാരിസ്ഥിതിക സന്തുലിതാവസ്ഥക്കും തുടക്കം കുറച്ച ജപ്പാനീസ് പ്രകൃതി ശാസ്ത്രജ്ഞനായ പ്രൊഫ. അകിരാ മിയാവാക്കിയുടെ സ്മരണാർത്ഥം തലസ്ഥാനത്തും ഓർമ്മ മരം നട്ടു. ചാല ബോയ്സ് ഹൈസ്കൂൾ വളപ്പിലെ മിയാവാക്കി മാതൃക വനത്തിൽ വനം മന്ത്രി എ.കെ ശശീന്ദ്രനാണ് കേരളത്തിലും ജപ്പാനിലും ഒരു പോലെ വളരുന്ന കർപ്പൂരമരം നട്ടത്. നേച്ചർ ​ഗ്രീൻ ​ഗാർഡിയൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. വി കെ ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനത്ത് ഒട്ടാകെ 40 ൽ അധികം മിയാവാക്കി വനങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. ഇതിൽ എല്ലാം ഏകദേശം 50000 രത്തോളം മരങ്ങൾ ഉണ്ട്. കേരള ഡെവലപ്മെന്റ് ഇന്നവേഷൻ ആൻഡ് സ്ട്രാറ്റജി കൗൺസിൽ മുൻകൈയെടുത്ത് നട്ടുപിടിപ്പിച്ച ചാല സ്കൂളിലെ മിയാവാക്കി വന നിർമ്മാണമാണ് ഒന്നര വർഷം മുൻപ് അകിയ മിയാവാകി വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്ത അവസാന പൊതുപരിപാടി. അവിടെ തന്നെയാണ് കേരളത്തിലെ മിയാവാക്കി ഓർമ്മ മരവും നട്ടത്. നേച്ചേഴ്സ് ​ഗ്രീൻ ​ഗാർഡിയൻ…

Read More

ടോക്കിയോ: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഗോള്‍മഴയില്‍ ജര്‍മനിയെ മുക്കി ഇന്ത്യക്ക് ചരിത്ര വെങ്കലം. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. 1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടുന്നത്. ഒരുവേള 1-3ന് പിന്നിട്ടുനിന്ന ശേഷം അതിശക്തമായ തിരിച്ചുവരവില്‍ ജയിച്ചുകയറുകയായിരുന്നു നീലപ്പട. മലയാളി ഗോളി പി ആര്‍ ശ്രീജേഷിന്‍റെ മിന്നും സേവുകള്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. ആദ്യ ക്വാര്‍ട്ടറില്‍ തിമൂറിലൂടെ ജര്‍മനി ലീഡെടുത്തിരുന്നു. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തില്‍ സിമ്രന്‍ജീത് ഇന്ത്യയെ ഒപ്പമെത്തിച്ചു. വൈകാതെ വില്ലെന്‍ ജര്‍മനിക്ക് വീണ്ടും മുന്‍തൂക്കം നല്‍കി. പിന്നാലെ ഫര്‍ക്കിലൂടെ ജര്‍മനി 3-1ന്‍റെ വ്യക്തമായ ആധിപത്യം നേടുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷം ഇരട്ട ഗോളുമായി തിരിച്ചെത്തുന്ന ഇന്ത്യയെയാണ് ടോക്കിയോയില്‍ കണ്ടത്. റീബൗണ്ടില്‍ നിന്ന് ഹര്‍ദിക് മത്സരത്തില്‍ ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ ഹര്‍മന്‍പ്രീതാണ് മൂന്നാം ഗോളുമായി ഇന്ത്യയെ ഒപ്പമെത്തിച്ചു. ഇതോടെ സ്‌കോര്‍ 3-3. ടൂര്‍ണമെന്‍റില്‍ ഹര്‍മന്‍പ്രീതിന്‍റെ ആറാം ഗോള്‍ കൂടിയാണിത്. മൂന്നാം ക്വാര്‍ട്ടറിലും ഇന്ത്യ…

Read More

തിരുവനന്തപുരം: കേരളത്തില്‍ നിന്നും കര്‍ണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് ആർ ടി പി സി ആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കര്‍ണ്ണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.  ആഗസ്റ്റ് 2 മുതല്‍ തലപ്പാടിയിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ കര്‍ണ്ണാടകയിലെ ഉദ്യോഗസ്ഥര്‍ ഇതിനായുള്ള പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പുതുതായി ഏര്‍പ്പെടുത്തിയ നിയന്ത്രണം ചികിത്സയ്ക്കായി പോകുന്നവര്‍ക്കും അവശ്യസേവന മേഖലയിലുള്ളവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ പോലീസ് പ്രത്യേക ശ്രദ്ധ ചെലുത്തിവരുന്നു. കാസര്‍ഗോഡ് നിന്ന് സ്ഥിരമായി മംഗലാപുരത്തേക്ക് പോയി വരുന്ന യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കി ആർ ടി പി സി ആർ ടെസ്റ്റ് നടത്തുന്നതിന് അതിര്‍ത്തിയില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ഡോസ് കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം ആർ ടി പി സി ആർ ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുള്ള ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് അതിനുള്ള അനുമതി നല്‍കുന്നതാണ്. യാത്രയ്ക്കായി ചെക്ക് പോസ്റ്റില്‍ എത്തുന്നവരുടെ സംശയ ദൂരീകരണത്തിനും ക്രമസമാധാന പാലനത്തിനും ആവശ്യമായ പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം സംസ്ഥാനത്തിന്…

Read More

ചന്ദ്രികപത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ പാണക്കാട്‌ ഹൈദരലി തങ്ങളെയല്ല, പികെ കുഞ്ഞാലിക്കുട്ടിയെയാണ്‌ എൻഫോഴ്‌സ്‌മെൻറ്‌ ഡയറക്‌ടറേറ്റ്‌(ഇഡി) ചോദ്യം ചെയ്യേണ്ടതെന്ന്‌ കെ ടി ജലിൽ. ആരോഗ്യം മോശമായി ചികിത്സയിലിരിക്കുന്ന പാണക്കാട്‌ തങ്ങളെ ചോദ്യം ചെയ്യുവാനായി ഇഡി അയച്ച നോട്ടീസ്‌ പിൻവലിക്കണമെന്നും കെ ടി ജലീൽ അഭ്യർത്ഥിച്ചു. യഥാർഥ കുറ്റവാളി കുഞ്ഞാലിക്കുട്ടിയാണെന്ന്‌ ഇഡിക്കും അറിയാവുന്നതാണ്‌. ആ കുറ്റവാളി രക്ഷപ്പെടരുതെന്നും കെ ടി ജലീൽ പറഞ്ഞു. ചന്ദ്രികയിലുടെ നടന്നിട്ടുള്ള ക്രയവിക്രിയങ്ങൾക്ക്‌ തങ്ങൾ ഉത്തരവാദിയല്ലെന്ന്‌ ഇഡിക്ക്‌ കുഞ്ഞാലിക്കുട്ടി രേഖാമൂലം അറിയിപ്പ്‌ നൽകണം . കുറ്റം ഏശറ്റടുത്ത്‌ ചോദ്യം ചെയ്യലിന്‌ കുഞ്ഞാലിക്കുട്ടി ഹാജരാകണം. പാണക്കാട്‌ തങ്ങളോട്‌ വലിയ ചതിചെയ്‌തിട്ട്‌ കുഞ്ഞാലിക്കുട്ടി സഭയിൽ വന്നിരുന്ന്‌ സുഖിക്കുകയാണ്‌. പാണക്കാട്‌ കുടുംബത്തേയും ഹൈദരലി ശിഹാബ്‌ തങ്ങളേയും വഞ്ചിക്കാനും ചതിക്കാനുമാണ്‌ പി കെ കുഞ്ഞാലിക്കുട്ടി ശ്രമിച്ചത്‌. ലീഗിന്റെ രാഷ്‌ട്രീയ സംവിധാനത്തെ നാല്‌ വെള്ളിക്കാശിന്‌ വിറ്റുതുലച്ചു. ചന്ദ്രികാപത്രത്തിന്റെ അക്കൗണ്ട്‌ കള്ളപ്പണം വെളുപ്പിക്കാൻ കുഞ്ഞാലിക്കുട്ടി ഉപയോഗിച്ചു. ചന്ദ്രിക പത്രമിപ്പോൾ കോടിക്കണക്കിന്‌ രൂപയുടെ ആസ്‌തിയുള്ള ക്ഷേത്രത്തിലെ ദരിദ്രനായ പൂജാരിയെപോലെയാണ്‌.…

Read More

മനാമ: ബഹ്‌റൈനിൽ ഓഗസ്റ്റ് 4 ന് നടത്തിയ 16,485 കോവിഡ് -19 ടെസ്റ്റുകളിൽ 122 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 31 പേർ പ്രവാസി തൊഴിലാളികളാണ്. 69 പുതിയ കേസുകൾ സമ്പർക്കം മൂലവും 22 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 2,69,617 ആയി. 0.74% മാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 124 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,67,220 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 99.11 ശതമാനമാണ്. ഇന്നലെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിൽ രാജ്യത്തെ ആകെ മരണം 1,384 ആണ്. മരണനിരക്ക് 0.51 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1,013 പേരാണ്. ഇവരിൽ 5 പേർ ഗുരുതരാവസ്ഥയിലാണ്. 1,008 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 0.38 ശതമാനമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹ്‌റൈനിൽ ഇതുവരെ…

Read More

കവരത്തി: ലക്ഷദ്വീപിന്റെ മനോഹരവും പ്രകൃതിരമണീയതയും ആസ്വദിക്കുന്നതിനായി വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് വാട്ടർ വില്ലകൾ സ്ഥാപിക്കുമെന്ന് അഡ്മി‌നിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ. ട്വിറ്ററിലൂടെയാണ് ദ്വീപ് ഭരണകൂടത്തിന്റെ ഈ തീരുമാനം അദ്ദേഹം അറിയിച്ചത്.ഇന്ത്യയിലാദ്യമായാണ് ഇത്തരത്തിൽ വാട്ടർ വില്ലകൾ നിർമ്മിക്കുന്നത്. 800 കോടിയോളം രൂപ ചിലവിലാകും വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഈ പദ്ധതി നടപ്പാക്കുന്നത്. ലോകോത്തര സൗകര്യങ്ങളുള‌ള സൗരോർജത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ വില്ലകളാണ് നി‌ർമ്മിക്കുന്നതെന്ന് പ്രഫുൽ ഖോഡ പട്ടേൽ അറിയിച്ചു.

Read More

ലക്ഷങ്ങളുടെ ജീവൻ കവർന്നെടുത്ത കോവിഡ് 19 വ്യാപനം ഒന്ന് ശമിച്ചുവെന്നു കരുതിയിരിക്കുമ്പോളാണ് മാരകമായ ജനതികമാറ്റം സംഭവിച്ച വൈറസിന്റെ (ഡെൽറ്റ വേരിയന്റ്) വ്യാപനത്തിന് മുൻപിൽ വീണ്ടും ലോകജനത പകച്ചു നില്കുന്നത്. ആശുപത്രികളിൽ രോഗികളുടെ എണ്ണം വർധിച്ചു വരുന്നു . പകൽ മുഴുവൻ കോവിഡ് രോഗികളെ പരിചരിച്ചു വൈകീട്ടാണ് വീട്ടിൽ എത്തിയത് . ശരീരത്തിന് നല്ല ക്ഷീണമുണ്ട്. പനിയുടെ ലക്ഷണങ്ങളും കാണുന്നു . ഒരാഴ്ച മുൻപ് ആയുസിന്റെ മധ്യത്തിൽ ആകസ്മികമായി മരണം തട്ടിയെടുത്ത കുടുംബാംഗത്തെ കുറിച്ചുള്ള ഓര്മ ശരീരത്തെയും മനസിനെയും അല്പമല്ലാതെ തളർത്തിയിരിക്കുന്നു . റൂമിൽ കയറി ബെഡിൽ കിടന്നതേ ഓര്മയുള്ളൂ. ഐ സി യുവിൽ അഡ്മിറ്റായി രണ്ടു ദിവസം പിന്നിട്ടു .ആരോഗ്യസ്ഥിതി അതീവഗുരുതരമായ തുടരുകയാണ്.ഡോക്ടർമാരുടെ അനുമതി ലഭിച്ചിരുന്നതിനാൽ എന്നെ അവസാനമായി കാണുന്നതിന് ബെഡിനുചുറ്റും കുടുംബാംഗങ്ങൾ കൂട്ടം കൂടിനിൽക്കുന്നു.അതിനിടയിൽ ആരോ ആശ്വാസഗീതങ്ങൾ പാടുന്നതും കണ്ണുനീരോടെ പ്രാർത്ഥിക്കുന്നതും കേൾക്കാം . മാംസപേശികൾ വലിഞ്ഞു മുറുകുകയാണ് വെന്റിലേറ്ററിലാണെങ്കിലും ശ്വാസം അകത്തേക്കും പുറത്തേക്കും വിടുന്നത് വലിയ ശബ്ദത്തോടെയാണ് .കണ്ണുകൾ…

Read More

ഇസ്‌ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി വർദ്ധിച്ചതോടെ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വാടകയ്ക്ക് നൽകാൻ നീക്കം. നേരത്തെ പാക് പ്രധാനമന്ത്രിയുടെ ഇസ്‌ലാമാബാദിലെ വസതി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഒഴിയുമെന്നും വസതി ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാമ്പസാക്കുമെന്നും ഭരണകക്ഷിയായ പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് പാർട്ടി പ്രഖ്യാപിച്ചിരുന്നു. പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി പരിപാലിക്കുന്നതിനായി കോടികൾ ചിലവാകുമെന്ന സാഹചര്യത്തിലാണിത്. ലാഹോറിലുളള ഗവർണർ വസതി മ്യൂസിയവും ആർട്ട് ഗാലറിയുമായി മാറ്റുമെന്നും പഞ്ചാബ് വസതി ടൂറിസ്റ്റ് കോംപ്ലക്സായി ഉപയോഗിക്കുമെന്നും കറാച്ചിയിലെ ഗവർണർ വസതി മ്യൂസിയമായി ഉപയോഗിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.

Read More

ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങളിലുള്ള നാലാം ഘട്ട ഇളവുകള്‍ സപ്തംബറില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും അതും അപ്പോഴത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് മാത്രമേ പ്രഖ്യാപിക്കൂ എന്നും ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസുഫ് അല്‍ മസ്ലമാനി വ്യക്തമാക്കി.നേരത്തേ പ്രഖ്യാപിച്ചതു പ്രകാരം നാലാംഘട്ട ഇളവുകള്‍ ജൂലൈ 30നായിരുന്നു തുടങ്ങേണ്ടിയിരുന്നതെങ്കിലും ആ സമയത്ത് കൊവിഡ് കേസുകളിലെ വര്‍ധനവാണ് തീരുമാനം മാറ്റാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. ഇതുപ്രകാരം മൂന്നാം ഘട്ടത്തില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ആഗസ്ത് മാസത്തിലും തുടരാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. ഓരോ മൂന്നാഴ്ച കൂടുമ്പോഴും അന്നത്തെ സാഹചര്യം വിലയിരുത്തി അടുത്ത ഘട്ട ഇളവുകള്‍ നല്‍കാനായിരുന്നു തീരുമാനം. ഇതനുസരിച്ച് ഇളവുകളുടെ മൂന്ന് ഘട്ടങ്ങള്‍ ഇതിനകം പിന്നിട്ടു. വ്യാപാര സ്ഥാപങ്ങള്‍, കായിക, വിനോദ പരിപാടികള്‍, പൊതുഗതാഗതം, ടൂറിസം മേഖല തുടങ്ങിയവയില്‍ ഘട്ടംഘട്ടമായി പ്രവര്‍ത്തനാനുമതി നല്‍കുന്നതായിരുന്നു ഇളവുകള്‍. എന്നാല്‍ ബലി പെരുന്നാള്‍ അവധിക്കു ശേഷം കൊവിഡ് കേസുകളുടെ പ്രതിദിന എണ്ണത്തിലുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.

Read More