- കെസിഎല്‍ സീസണ് 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്
- രജനി ലോകേഷ് ടീമിന്റെ ‘കൂലിക്ക്’ വന്‍ പണി കൊടുത്ത് ‘വാര് 2’ നിര്‍മ്മാതക്കളായ യാഷ് രാജ് ഫിലിംസ്
- 5 രാജ്യങ്ങൾ, 8 ദിവസം, 10 വർഷത്തിനിടയിലെ മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശനം; വലിയ ലക്ഷ്യങ്ങൾ, ‘പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് അപലപിക്കും’
- ഗുരുവായൂർ അനക്കോട്ടയിലെ കരിവീരൻമാരുടെ സുഖചികിത്സ മുപ്പത്തിയഞ്ച് വര്‍ഷം പിന്നിടുന്നു
- സ്ലാബ് തകർന്ന് 40 വർഷം പഴക്കമുള്ള സെപ്റ്റിക് ടാങ്കിലേക്ക് വീണു, വയോധിക പിടിച്ചുനിന്നത് ഏണിയിൽ; കഴുത്തറ്റം വെള്ളത്തിൽ നിന്ന് രക്ഷിച്ച് ഫയർഫോഴ്സ്
- ഉണ്ണി മുകുന്ദന് ഇല്ലെങ്കിലും ‘മാര്‍ക്കോ’ മുന്നോട്ട്? ചര്‍ച്ചയായി നിര്‍മ്മാതാക്കളുടെ പ്രതികരണം
- സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട് 9ാം ക്ലാസുകാരന്റെ ബൈക്ക് യാത്ര; രക്ഷിതാവിനെതിരെ കേസ്
- മനാമയില്‍ ഇമാം ഹുസൈന് ക്ലിനിക് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Author: staradmin
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 6729 കേസുകള്‍; മാസ്ക് ധരിക്കാത്തത് 15847 പേര്‍
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6729 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1295 പേരാണ്. 3936 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 15847 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 140 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 371, 43, 219തിരുവനന്തപുരം റൂറല്‍ – 3887, 98, 271കൊല്ലം സിറ്റി – 1045, 32, 131കൊല്ലം റൂറല്‍ – 92, 92, 311പത്തനംതിട്ട – 64, 58, 173ആലപ്പുഴ – 47, 19, 174കോട്ടയം – 190, 176, 450ഇടുക്കി – 98, 10, 33എറണാകുളം സിറ്റി – 136, 67, 54എറണാകുളം റൂറല്‍ – 122, 20, 213തൃശൂര്‍ സിറ്റി – 20, 20, 115തൃശൂര്‍ റൂറല്‍ – 55, 58, 256പാലക്കാട് – 82,…
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ബോണസ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഉത്പാദന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ബോണസ് പ്രഖ്യാപിച്ച് തൊഴിൽ വകുപ്പ്. ബോണസ് ആക്ടിന്റെ നാളിതുവരെയുള്ള ഭേദഗതികൾക്ക് അനുസൃതമായാണ് ബോണസ് നൽകുക. സംസ്ഥാന സർക്കാർ ഭൂരിപക്ഷം ഷെയറുകളും കൈവശം വെച്ചിട്ടുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും 8.33% ബോണസ് നൽകും .8.33% ത്തേക്കാൾ കൂടുതൽ ബോണസ് പ്രഖ്യാപിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ 2020-21ലെ വരവ്-ചെലവ് കണക്കിന്റെ ഓഡിറ്റ് പൂർത്തീകരിച്ചു എന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് തൊഴിൽ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. തുടർച്ചായി നഷ്ടത്തിൽ പ്രവർത്തിക്കുന്നതും എന്നാൽ പ്രധാനമായും സംസ്ഥാന സർക്കാരിന്റെ ഗ്രാന്റ്,പ്രവർത്തന മൂലധനസഹായം തുടങ്ങിയ ബജറ്ററി സപ്പോർട്ട് ഉപയോഗപ്പെടുത്തി 2020-21 സാമ്പത്തിക വർഷത്തിൽ ലാഭം ഉണ്ടാക്കിയിട്ടുള്ള അഥവാ സ്ഥാപനത്തിന്റെ മൊത്തം ആസ്തി ഈ വർഷം മാർച്ച് 31 ൽ നെഗറ്റീവ് ആയിട്ടുള്ളതോ ആയ പൊതുമേഖലാ സ്ഥാപനങ്ങൾ ബോണസ് 8.33% ആയി പരിമിതപ്പെടുത്തേണ്ടതാണെന്ന് ഉത്തരവ് നിർദേശിക്കുന്നു. 2020-21 സാമ്പത്തിക വർഷം നഷ്ടം ഉണ്ടായ സ്ഥാപനങ്ങൾ, പെയ്മെന്റ്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119, കോട്ടയം 1077, കാസര്‍ഗോഡ് 685, വയനാട് 676, പത്തനംതിട്ട 536, ഇടുക്കി 534 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,80,75,527 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 117 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,328 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,901 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 996…
ടോക്യോ: പുരുഷ വിഭാഗം 57 കിലോ ഗ്രാം ഗുസ്തിയില്‍ ഇന്ത്യന്‍ താരം രവികുമാര്‍ ദഹിയയ്ക്ക് വെള്ളി. റഷ്യന്‍ ഒളിംപിക് കമ്മിറ്റിയുടെ സൗര്‍ ഉഗേവാണ് രവി കുമാറിനെ തോല്‍പ്പിച്ചത്. രണ്ട് തവണ ലോക ചാംപ്യനായിട്ടുള്ള ഉഗേവ് തുടക്കത്തില്‍ 2-0ത്തിന് ലീഡ് നേടി. എന്നാല്‍ തിരിച്ചടിച്ച ഇന്ത്യന്‍ താരം ഒപ്പമെത്തി. പിന്നീട് 5-2ലേക്ക് ലീഡുയര്‍ത്താന്‍ റഷ്യന്‍ താരത്തിന് സാധിച്ചു. പിന്നാലെ 7-2ലേക്ക് ലീഡുയര്‍ത്തി ആധിപത്യം ഉറപ്പിച്ചു. ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമാണ് അക്കൗണ്ടിലുള്ളത്. രവികുമാറിന് പുറമെ ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു വെള്ളി നേടിയിരുന്നു. ബോക്‌സിംഗില്‍ ലൊവ്‌ലിന ബോഗോഹെയ്ന്‍, ഇന്ത്യയുടെ പുരുഷ ഹോക്കി ടീം, ബാഡ്മിന്റണ്‍ താരം പി വി സിന്ധു എന്നിവരാണ് വെങ്കലം നേടിയത്.
തിരുവനന്തപുരം: ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി. ചരക്കു വാഹനങ്ങളുടെ 2021 ജൂലൈ ഒന്നു മുതൽ ആരംഭിക്കുന്ന ക്വാർട്ടറിലെ നികുതി അടയ്ക്കാനുള്ള തിയതി സെപ്റ്റംബർ 30 വരെ നീട്ടിയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂലം ഒരു വർഷമായി ചരക്ക് ഗതാഗത മേഖലയിലെ തൊഴിലാളികളും വാഹന ഉടമകളും സാമ്പത്തിക പ്രതിസന്ധിയിലാണ്. 2021 ജൂലൈ ഒന്നു മുതൽ നികുതി അടയ്‌ക്കേണ്ട ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള അവസാന തിയതി ജൂലൈ 31ന് അവസാനിച്ചിരുന്നു. ഇനിയും ഒരു ലക്ഷത്തോളം വാഹന ഉടമകൾ നികുതി അടയ്ക്കാനുണ്ട്. നിശ്ചിത സമയത്ത് നികുതി അടയ്ക്കാൻ കഴിയാതിരുന്ന ചരക്ക് വാഹന ഉടമകൾക്ക് അധിക നികുതി അടയ്‌ക്കേണ്ടി വരുന്ന ബാധ്യതയും ഇതുമൂലം ഒഴിവാകുമെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കർക്കിടക വാവ് ബലിതർപ്പണം നടത്താൻ വിശ്വാസികൾക്ക് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വാരാന്ത്യ ലോക്ക്ഡൗൺ ഉൾപ്പെടെ എല്ലാ നിയന്ത്രണങ്ങളും സർക്കാർ നീക്കുമ്പോൾ ബലിതർപ്പണത്തിനും നിയന്ത്രണങ്ങളോടെ അവസരമുണ്ടാകണം. ഒരു ക്ഷേത്രത്തിലും ബലിതർപ്പണത്തിന് അനുമതി നൽകാത്ത സർക്കാർ നടപടി ശരിയല്ല. വീടുകളിൽ ബലിതർപ്പണം നടത്താൻ സാധിക്കാത്തവർക്ക് ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും അതിനുള്ള സംവിധാനമൊരുക്കാൻ ദേവസ്വം ബോർഡ് തയ്യാറാവണം. വാവ് ബലിക്ക് സൗകര്യങ്ങളൊരുക്കാൻ ഹൈന്ദവ സംഘടനകൾക്ക് സർക്കാർ അനുവാദം നൽകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ആര്‍ക്കും പുറത്തിറങ്ങാനാകാത്ത അവസ്ഥ; ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നിയമസഭയില്‍ മന്ത്രി പറഞ്ഞതിന് വിരുദ്ധം: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ആരോഗ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രഖ്യാപനത്തിന് വിരുദ്ധമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു വശത്ത് കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ മറുവശത്ത് അടപ്പിക്കാനുള്ള ഉത്തരവാണ് ഇറക്കിയിരിക്കുന്നത്. രണ്ടു കിലോ അരി വാങ്ങാന്‍ 500 രൂപയുടെ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റുമായി കടയില്‍ പോകേണ്ട അവസ്ഥയാണെന്നും വി.ഡി സതീശന്‍ നിയമസഭയില്‍ ഉന്നയിച്ച ക്രമപ്രശ്‌നത്തില്‍ ചൂണ്ടിക്കാട്ടി. ചട്ടം 300 പ്രകാരം ആരോഗ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റും കോവിഡ് വാക്‌സിന്‍ എടുത്തവരും കടകളില്‍ എത്തുന്നതാണ് അഭികാമ്യമെന്നു പറഞ്ഞിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ മന്ത്രി അഭികാമ്യമെന്നു പറഞ്ഞവയെല്ലാം നിര്‍ബന്ധമാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ തീരുമാനത്തിന് വിരുദ്ധമായാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ഇത് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമാണ്. വാക്‌സിനേഷന്‍, കോവിഡ് പരിശോധന, കല്യാണം, മരണം, വിമാനത്താവളങ്ങളിലേക്കുള്ള യാത്ര എന്നിവയ്ക്ക് മാത്രമെ പുറത്തിറങ്ങാവൂ എന്നാണ് ഉത്തരവ്. ജനങ്ങള്‍ക്ക് ജോലിക്കു വേണ്ടി പുറത്തിറങ്ങാനാകില്ല. നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി…
തിരുവനന്തപുരം: മൂന്നു മാസത്തോളമായി അടച്ചു കെട്ടിയിരിക്കുന്ന ശംഖുമുഖം എയർപോർട്ട് റോഡ് താൽക്കാലിക സംവിധാനങ്ങളോടെ ആണെങ്കിലും തുറന്നു കൊടുക്കാൻ കളക്ടർ നടപടികൾ സ്വീകരിക്കണമെന്ന് ശംഖുമുഖം എയർപോർട്ട് റോഡ് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. സമിതി അംഗങ്ങളായ മധു നായർ, അഡ്വക്കേറ്റ് ആർ കെ മോഹൻദാസ്, ഏലിയാസ് ജോൺ എന്നിവരാണ് കലക്ടറിനെ നേരിൽക്കണ്ടു വിഷയം അവതരിപ്പിച്ചത്. താൽക്കാലിക ബദൽ മാർഗങ്ങൾ രേഖപ്പെടുത്തിയ നിവേദനവും കളക്ടർക്ക് സമർപ്പിച്ചു. പൂർണ്ണമായും വഴി അടച്ചു കെട്ടിയതു സ്ഥലവാസികൾക്കു മാത്രമല്ല, വിമാനത്താവളത്തിലേക്കു വരുന്ന യാത്രക്കാരെയും പ്രയാസത്തിലാക്കിയിരിക്കുന്നു. 2017 മുതൽ സർക്കാർ തുടർന്ന അനാസ്ഥയുടെ ദുരിതം വലിയ ഒരു ജനവിഭാഗത്തെ ബാധിച്ചു കഴിഞ്ഞു. നഗരത്തിലെ ഒരു പ്രധാന പാത അടച്ചു കെട്ടിയതിലുള്ള ജനങ്ങളുടെ പ്രതിഷേധവും സമിതി അംഗങ്ങൾ കലക്ടറിനെ ബോധ്യപ്പെടുത്തി.
മുതലപ്പൊഴിയില്‍ മരിച്ചത് 60 പേര്‍: കണക്ക് നിരത്തി മന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം; മുതലപ്പൊഴിയില്‍ ഇതുവരെ മരിച്ചത് 16 പേര്‍ മാത്രമാണെന്നും പ്രതിപക്ഷം മരണക്കണക്ക് പെരുപ്പിച്ച് കാട്ടുകയാണെന്നുമുള്ള പ്രസ്താവന തെളിയിക്കാന്‍ മന്ത്രി സജി ചെറിയാനെ വെല്ലുവളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആറു വര്‍ഷത്തിനിടെ 16 പേരല്ല 60 പേരാണ് മരിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഞങ്ങള്‍ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത്. 2018-ല്‍ ഫിഷറീസ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ മാത്രം 18 പേര്‍ മരിച്ചതായി പറയുന്നു. പിന്നെ എന്തിനാണ് മന്ത്രി കള്ളം പറയുന്നത്? 16 പേര്‍ മാത്രമാണ് മരിച്ചതെന്ന് തെളിയിക്കാന്‍ മന്ത്രിയെ വെല്ലുവളിക്കുന്നു. വേണമെങ്കില്‍ പ്രതിപക്ഷത്തിന്റെ പക്കലുള്ള ലിസ്റ്റ് നല്‍കാമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. പൊലീസ് തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം 16 പേര്‍ മരിച്ചെന്നാണ് മന്ത്രി പറയുന്നത്. പൊലീസ് റിപ്പോര്‍ട്ടല്ല, ഫിഷറീസ് വകുപ്പില്‍ നിന്നും തരുന്ന വിവരങ്ങളാണ് മന്ത്രി ആദ്യം മനസിലാക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലിൽ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ഇന്നു(05 ഓഗസ്റ്റ്) മുതൽ ഒമ്പതു വരെ തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ, വടക്കൻ അറബിക്കടലിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെയും ചില അവസരങ്ങളിൽ 70 കി.മീ വേഗതയിൽ വരെ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ ഈ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.