Author: staradmin

സോമര്‍സെറ്റ് (ന്യുജേഴ്സി) : സോമര്‍സെറ്റ് കാത്തലിക് ദേവാലയത്തിലെ ദീര്‍ഘകാല പുരോഹിതനായിരുന്ന റവ. ഡഗ്ലസ് ജെ. ഹെഫ്നര്‍ പാരിഷ് ഫണ്ടില്‍ നിന്നും സ്വാകാര്യ അകൗണ്ടിലേക്ക് പണം മാറ്റിയ കേസില്‍ 7 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചതായി ചര്‍ച്ച് അധികൃതര്‍ ആഗസ്ത് 3  ചൊവാഴ്ച അറിയിച്ചു .സോമര്‍സെറ്റ് സെന്റ് മാത്തിയാസ് ചര്‍ച്ചിലെ പുരോഹിതന്‍ പള്ളി ഫണ്ടില്‍ നിന്നും പേഴ്സണല്‍ അകൗണ്ടിലേക്ക് 517000 ഡോളര്‍ മാറ്റിയതായി കോടതിയില്‍ സമ്മതിച്ചു . 2018 ല്‍ മെറ്റുച്ചന്‍ ഡയോസീസ് നടത്തിയ ഓഡിററിംഗിലാണ് ക്രമക്കേട് കണ്ടെത്തിയതെന്ന് ഡയോസീസ് അധികൃതരും അറിയിച്ചു . 27 വര്‍ഷമായി ഈ പള്ളിയില്‍ പുരോഹിതനായിരുന്ന റവ. ഡഗ്ലസ് ക്രമേണ ഫണ്ടിലേക്ക് പണം തിരിച്ചിടാം എന്ന് കരുതിയാണ് സ്വകാര്യ അകൗണ്ടിലേക്ക് മാറ്റിയതെന്നും എന്നാല്‍ അതിന് കഴിഞ്ഞില്ലെന്നും അദ്ദേഹം സമ്മതിച്ചു .68 വയസ്സുള്ള പുരോഹിതന്‍ മെയ് മാസം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു . സോമര്‍സെറ്റ് കൗണ്ടി സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജ് പീറ്റര്‍ ടോമ്പറാണ് 7 വര്‍ഷത്തെ ശിക്ഷ വിധിച്ചത് .…

Read More

ന്യൂയോർക്ക്: ഫോമയുടെ സൺഷൈൻ മേഖലയിലെ അംഗ സംഘടനകളുടെ പ്രവർത്തകരിൽ കായിക വിനോദം വളർത്തുന്നതിനും, കായിക പ്രതിഭകളെ കണ്ടെത്തി വേണ്ട പരിശീലങ്ങളും, സഹായങ്ങളും നൽകുന്നതിനും ഫോമാ സൺഷൈൻ മേഖലയുടെ കീഴിൽ സ്പോർട്സ് വിഭാഗത്തിന് രൂപം നൽകി. ജിതേഷ് പള്ളിക്കര ( ചെയർമാൻ), ജിനോ കുര്യാക്കോസ്, പ്രദീപ് നാരായൺ,( വൈസ് ചെയർമാൻമാർ), ജോളി പീറ്റർ, (സെക്രട്ടറി), ബിജോയ് ജോസഫ്( ജോയിന്റ് സെക്രട്ടറി) , സുരേഷ് നായർ, ജിൻസ് തോമസ്, അജിത് വിജയൻ, ജിജോ ജോൺ, ജയദേവൻ സേതു മാധവൻ ( കോർഡിനേറ്റർമാർ ),എന്നിവരുടങ്ങുന്ന ഒരു സമിതിയെ പ്രവർത്തന പരിപാടികൾ ഏകോപിക്കുന്നതിനും വിജയിപ്പിക്കുന്നതിനുമായി തെരെഞ്ഞെടുത്തു. കായിക വിനോദവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ സംഘടിപ്പിക്കാൻ കായിക താരങ്ങൾ ഉൾപ്പെട്ട പുതിയ സ്പോർട്സ് സമിതി തീരുമാനിച്ചു. ഓരോ അംഗസംഘടനകളുമായി ബന്ധപ്പെട്ട് കായിക താരങ്ങളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുമെന്ന് സൺഷൈൻ മേഖല ആർ.വി.പി വിത്സൺ ഉഴത്തിൽ അറിയിച്ചു. എല്ലാ അംഗസംഘടനകളുടെയും സഹകരണ സഹായങ്ങൾ ഉണ്ടാകണമെന്ന് ആർ.വി.പി വിത്സൺ ഉഴത്തിൽ, നാഷണൽ കമ്മിറ്റി മെമ്പറന്മാരായ ബിനൂപ് ശ്രീധരൻ , ബിജു ആന്റണി , റീജിയണൽ  ചെയർമാൻ ജയ്‌സൺ സിറിയക്  ,റെജി  സെബാസ്റ്റ്യൻ , ഷാന്റി വര്ഗീസ് ,  ടിറ്റോ ജോൺ , അമ്മിണി ചെറിയാൻ …

Read More

ഗാല്‍വസ്റ്റന്‍ : ഡിക്കിന്‍സണ്‍ സിറ്റി കൗണ്‍സില്‍ അംഗവും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ എച്ച്. സ്‌കോട്ട് അപ്ലെ കോവിഡിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ അന്തരിച്ചു .  ആഗസ്റ്റ് 2 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് , മരിക്കുന്നതിന് അഞ്ചു ദിവസം മുന്‍പെയാണ്  മാസ്‌ക് ധരിക്കുന്നതിനെതിരെയും വാക്‌സിനേറ്റ് ചെയ്യുന്നതിനെതിരെയും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നത്  കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ശക്തിയായി വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ വ്യക്തി കൂടിയായിരുന്നു സ്‌കോട്ട് . ഗാല്‍വസ്റ്റന്‍ ആശുപത്രിയില്‍ ന്യുമോണിയായുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് പ്രവേശിപ്പിച്ചത് . ഉടനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു .സ്‌കോട്ടിന്റെ ഭാര്യ മെലീസക്കും കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിട്ടുണ്ട് .സിറ്റി കൗണ്‍സില്‍ അംഗത്തിന്റെ അകാലവിയോഗത്തില്‍ ഡിക്കിന്‍സണ്‍ മേയര്‍ സീന്‍ സ്‌കിപ്വര്‍ത്ത് അനുശോചിച്ചു . സ്‌കോട്ടിന്റെ പേരില്‍ ഗോ ഫണ്ട് മീ പേജ് ആരംഭിച്ചിട്ടുണ്ട് . നിങ്ങളുടെ സഹായം കുടുംബത്തിന് വളരെ ആശ്വാസകരമാകുമെന്ന് മേയര്‍ പറഞ്ഞു . 30,000 ഡോളറാണ് ലക്ഷ്യമിട്ടിരിക്കുന്നത് .  തികഞ്ഞ ദൈവവിശ്വാസിയായിരുന്ന സ്‌കോട്ട് അടുത്ത…

Read More

ഡാളസ് : ഡാലസിലെ കോവിഡ് 19 വ്യാപനം കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് നിലവിലുണ്ടായിരുന്ന ഓറഞ്ചില്‍ നിന്നും ഏറ്റവും ഉയര്‍ന്ന റെഡ് അലര്‍ട്ടിലേക്ക് ഉയര്‍ത്തിയതായി കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിനൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വലിയ തോതില്‍ വര്‍ധനവ് ഉണ്ടായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ചേര്‍ന്ന കൗണ്ടി പബ്ലിക്ക് ഹെല്‍ത്ത് കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ചാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നതെന്നും ജഡ്ജി പറഞ്ഞു. ടെക്‌സസില്‍ കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 189 ശതമാനം വര്‍ധിച്ചപ്പോള്‍ 94 ശതമാനം വര്‍ധനവാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണത്തില്‍ ഉണ്ടായത്.  നോര്‍ത്ത് ടെക്‌സസിലാണെങ്കില്‍ ജൂണ്‍ മുതല്‍ 32 ശതമാനമാണ് വര്‍ദ്ധനവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം ടെക്‌സസ് ഗവര്‍ണര്‍ മാസ്‌ക്ക് മാന്‍ഡേറ്റ് പൂര്‍ണമായും മാറ്റിയിരുന്നുവെങ്കിലും, ഡാലസ് കൗണ്ടി  അധികൃതര്‍ കോവിഡിന്റെ ആരംഭഘട്ടത്തില്‍ സ്വീകരിച്ചിരുന്ന മുന്‍കരുതലുകള്‍ വേണമെന്നാണ് ജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്.  കഴിഞ്ഞ ഏഴു ദിവസം ഡാലസ് കൗണ്ടിയില്‍ ശരാശരി 684 രോഗികളാണ് ഉണ്ടായതെങ്കില്‍ ചൊവ്വാഴ്ച  ഫെബ്രുവരി…

Read More

കൊച്ചി: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇ അനുമതി നൽകിയതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് രാവിലെ മുതൽ രാജ്യത്തേക്ക് വിമാന സർവീസ് ആരംഭിച്ചു. യുഎഇ എയർലൈൻസും എയർ അറേബ്യയും എമിറേറ്റ്സും വ്യാഴാഴ്ച ഓരോ സർവീസ് നടത്തി. എയർ അറേബ്യ വിമാനം 69 യാത്രക്കാരുമായി ഷാർജയിലേക്കും എമിറേറ്റ്സ് 99 യാത്രക്കാരുമായി ദുബായിലേക്കും സർവീസ് നടത്തി. കസ്റ്റംസ്, ഇമിഗ്രേഷൻ, ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസികൾ എന്നിവയുടെ സേവനം ഏകോപിപ്പിക്കാനായതാണ് ആദ്യദിനം തന്നെ രാജ്യാന്തര പുറപ്പെടൽ സാധ്യമാക്കിയതെന്നു സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു. നിലവിൽ ലഭ്യമായ സമയക്രമം അനുസരിച്ച് എയർ അറേബ്യ പ്രതിദിനം രണ്ട് സർവീസ് നടത്തും. ഒരു വിമാനം ഉച്ചയ്ക്ക് 3.30നു വന്ന് 4.40നു മടങ്ങും. രണ്ടാമത്തേതു വൈകീട്ട് 6.40നു വന്ന് 7.20നു മടങ്ങും. എമിറേറ്റസ് ദിവസവും സർവീസുകൾ നടത്തും. രാവിലെ 8.44നു വന്ന് 10.30നു മടങ്ങുന്നതാണു ഷെഡ്യൂൾ. ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ ഇന്ത്യ എക്‌സ്പ്രസ്, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയും…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് 19 മരണങ്ങളുടെ വിവരങ്ങളറിയാന്‍ പുതിയ കോവിഡ് 19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ പോര്‍ട്ടല്‍. പൊതുജനത്തിന് അവരുടെ ബന്ധുക്കളുടെ മരണത്തിന്റെ വിശദാംശങ്ങള്‍ തിരയുന്നതിനുള്ള ഓപ്ഷന്‍ പോര്‍ട്ടലിലുണ്ട്. സര്‍ക്കാര്‍ ഔദ്യോഗികമായി കോവിഡ് മരണമാണെന്ന് റിപ്പോര്‍ട്ട് ചെയ്തവ എല്ലാം ഈ പോര്‍ട്ടലിലൂടെ കണ്ടെത്താനാകും. പേര്, ജില്ല, മരണ തീയതി തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കിയാല്‍ പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഇതുകൂടാതെ പ്രഖ്യാപിക്കപ്പെട്ട കോവിഡ് മരണങ്ങളുടെ, ഡി.എം.ഒ. നല്‍കുന്ന ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റിന്റെ ആധികാരികത പരിശോധിക്കുന്നതിന് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നതാണ്. നിലവില്‍ 22.07.2021 വരെയുള്ള മരണങ്ങള്‍ ലഭ്യമാണ്. 22.07.2021 ന് ശേഷം പ്രഖ്യാപിച്ച മരണങ്ങള്‍ ഉടന്‍ തന്നെ അപ്‌ഡേറ്റ് ചെയ്യുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. പോര്‍ട്ടലിന്റെ ലിങ്ക്: https://covid19.kerala.gov.in/deathinfo/

Read More

കോവിഡ് കാലത്ത് രക്ഷിതാക്കളെ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ കോഴ്‌സും സൗജന്യമായി ലഭ്യമാക്കുമെന്ന് രാജ്യത്തെ പ്രമുഖ അബാക്കസ്, ഗ്ലോബലാര്‍ട്ട് ട്രെയ്‌നിങ് അക്കാദമിയായ എസ്‌ഐപി അക്കാദമി പ്രഖ്യാപിച്ചു. അക്കാദമിയിലെ വിദ്യാര്‍ഥികളായ 141 കുട്ടികള്‍ക്ക് കോവിഡ് കാലത്ത് രക്ഷിതാക്കളെ നഷ്ടപ്പെട്ടുവെന്നും മൂന്നര മുതല്‍ നാലുവര്‍ഷം വരെ ദൈര്‍ഘ്യം വരുന്ന മുഴുവന്‍ കോഴ്‌സും ഈ കുട്ടികള്‍ക്കു സൗജന്യമായി നല്‍കുമെന്നും എസ്ഐപി മാനേജിംഗ് ഡയറക്ടര്‍ ദിനേശ് വിക്ടര്‍ പറഞ്ഞു. ഓഫ് ലൈന്‍ മോഡില്‍ നിന്ന് ഓണ്‍ലൈനിലേക്ക് മാറിയതിലൂടെ കോവിഡ് കാലഘട്ടത്തില്‍ ഒരു ക്ലാസ് പോലും നഷ്ടപ്പെടാതെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ക്ലാസുകള്‍ നല്‍കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലുടനീളം 4000 വനിതാ അധ്യാപകരാണ് എസ്‌ഐപി അബാക്കസ്, ഗ്ലോബലാര്‍ട്ട് എന്നീ രണ്ട് കോഴ്‌സുകള്‍ക്കായി അക്കാദമിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നത്. 2020 മാര്‍ച്ചിന് മുന്‍പ് ഇവരാരും ഓണ്‍ലൈന്‍ രീതിയില്‍ ക്ലാസുകളെടുത്തിട്ടില്ല എന്നതായിരുന്നു ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി. ഈ അധ്യാപകരും ബിസിനസ് പങ്കാളികളും എസ്‌ഐപി അക്കാദമിയുടെ അവിഭാജ്യ ഘടകമാണ്. അവരില്‍ പലരും…

Read More

കേരളത്തിൽ നിന്ന് ട്രെയിനിൽ കർണ്ണാടകയിലേക്കും, തമിഴ് നാട്ടിലേക്കും പോകുന്ന യാത്രക്കാർ, അന്തർ സംസ്ഥാന യാത്രക്കാർക്കായി കർണ്ണാടക, തമിഴ്നാട് ഗവണ്മെന്റ്റുകൾ പുറപ്പെടുവിച്ച മാർഗ്ഗരേഖകൾ പാലിക്കേണ്ടതാണ്. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനുള്ളിൽ ലഭിച്ച RTPCR നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് യാത്ര അവസാനിക്കുന്ന റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ കാണിക്കേണ്ടതാണ്. കോവിഡ്19 രണ്ട് ഡോസ് വാക്സിനേഷൻ ലഭിച്ചുട്ടുണ്ടെങ്കിലും RTPCR നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് നിർബന്ധമാണ്. കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ ഒരു ICMR അംഗീകൃത ലബോറട്ടറിയിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ലഭിച്ച RTPCR നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് യാത്ര അവസാനിക്കുന്ന റെയിൽവേ സ്റ്റേഷനിൽകാണിക്കേണ്ടതാണ് അല്ലെങ്കിൽ രണ്ട് ഡോസ് കോവിഡ് 19 വാക്സിനേഷൻ സ്വീകരിച്ചതിന്റെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

Read More

തിരുവനന്തപുരം: കൊച്ചിയിലേയും ഇരിങ്ങാലക്കുടയിലേയും കുടിവെള്ള വിതരണ ശൃംഖല വിപുലപ്പെടുത്താന്‍ 150 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കൊച്ചിയിലേയും സമീപ പ്രദേശങ്ങളിലെയും കുടിവെള്ള വിതരണ ശൃംഖല വിപുലീകരണത്തിനായി 130 കോടി രൂപയുടെ പദ്ധതിക്കാണ് മന്ത്രി ഭരണാനുമതി നല്‍കിയത്. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിക്കും മൂരിയാട്, വേലൂക്കര പഞ്ചായത്തുകള്‍ക്കുമായി 19.35 കോടി രൂപയുടെ പദ്ധതിക്കും ഭരണാനുമതി നല്‍കി. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഈ മേഖലകളിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ഏറെക്കുറേ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് എഫ്.എം.സി.ജി ക്ളസ്റ്റർ പാർക്ക് സ്ഥാപിക്കുന്നതു സംബന്ധിച്ച് ഫിക്കി പ്രതിനിധികളുമായി സർക്കാർ നടത്തുന്ന കൂടിയാലോചനകൾക്ക് തുടക്കമായി. പാർക്ക് സംബന്ധിച്ച രൂപരേഖ ഫിക്കി കർണ്ണാടക ചെയർമാൻ കെ. ഉല്ലാസ് കാമത്തിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം വ്യവസായ മന്ത്രി പി രാജീവിന് മുന്നിൽ അവതരിപ്പിച്ചു. 2027 ഓടെ രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന എഫ്.എം.സി.ജി പാർക്ക് സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശമാണ് സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. 35 ശതമാനം സാമ്പത്തിക വളർച്ച ലക്ഷ്യമിടുന്ന പദ്ധതി സംസ്ഥാനത്തിനങ്ങുന്ന നിക്ഷേപ പദ്ധതിയായാണ് വിലയിരുത്തപ്പെടുന്നത്. പാലക്കാട് ജില്ലയിൽ 500 ഏക്കർ ഭൂമി പദ്ധതിക്കായി കണ്ടെത്തണമെന്നാണ് നിർദ്ദേശം. വൈദ്യുതി, ജലലഭ്യത ഉറപ്പു വരുത്തണം. കേരളത്തിനൊപ്പം തമിഴ് നാടിന്റേയും കർണ്ണാടകയുടേയും വിപണി സാധ്യതകളും ഉപയോഗപ്പെടുത്താൻ കഴിയുന്ന പദ്ധതിയായി മാറ്റും. ലോകത്തെ 20 പ്രമുഖ എഫ്.എം.സി.ജി കമ്പനികളെ പാർക്കിലേക്ക് എത്തിക്കാമെന്ന് ഫിക്കി പ്രതിനിധികൾ ഉറപ്പു നൽകി. അതിവേഗത്തിൽ വിറ്റഴിക്കപ്പെടുന്ന ഉപഭോക്‌തൃ ഉൽപന്ന വിപണിയിൽ കേരളത്തിന് പുറത്തുനിന്നുള്ള ഉൽപന്നങ്ങളാണ് ആധിപത്യം പുലർത്തുന്നത്. സംസ്ഥാനത്തിന് ലഭിക്കേണ്ട വരുമാനമുൾപ്പെടെ തൽഫലമായി…

Read More