Author: staradmin

തിരുവനന്തപുരം: ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ കോവിഡ് 19 ചികിത്സാ പ്രോട്ടോകോള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യ പ്രോട്ടോകോളിന് ശേഷം ഇത് മൂന്നാം തവണയാണ് സംസ്ഥാനത്തെ ചികിത്സാ പ്രോട്ടോകോള്‍ പുതുക്കുന്നത്. ഓരോ കാലത്തുമുള്ള വൈറസിന്റെ സ്വഭാവവും അതനുസരിച്ചുള്ള വിദഗ്ധ ചികിത്സയും ഉറപ്പാക്കാനാണ് ചികിത്സ പ്രോട്ടോകോള്‍ പുതുക്കിയിട്ടുള്ളത്. മൂന്നാം തരംഗം കൂടി മുന്നില്‍ കണ്ട് മരണനിരക്ക് ഇനിയും കുറയ്ക്കുക എന്ന ലക്ഷ്യം കൂടി ഈ ചികിത്സാ പ്രോട്ടോകോളിനുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നേരിയത് (മൈല്‍ഡ്), മിതമായത് (മോഡറേറ്റ്), ഗുരുതരമായത് (സിവിയര്‍) എന്നിങ്ങനെ എ, ബി, സി മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചാണ് കോവിഡ് രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തുന്നത്. നേരിയ രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് നിരീക്ഷണം മാത്രം മതി. അവര്‍ക്ക് ആന്റിബയോട്ടിക്കുകളോ, വിറ്റാമിന്‍ ഗുളികകളോ ഒന്നും തന്നെ നല്‍കേണ്ടതില്ല. എന്നാല്‍ കൃത്യമായ നിരീക്ഷണവും ഐസൊലേഷനും ഉറപ്പ് വരുത്തണം. അവര്‍ക്ക് അപായ സൂചനകളുണ്ടെങ്കില്‍ (റെഡ് ഫ്‌ളാഗ്) നേരത്തെ തന്നെ കണ്ടുപിടിക്കാനുള്ള…

Read More

തിരുവനന്തപുരം: സ്‌ത്രീധന പീഡനത്തെ തുട‌ർന്ന് വിസ്‌മയയുടെ മരണത്തിൽ പ്രതിയായ ഭർത്താവും മോട്ടോർ വാഹന വകുപ്പിൽ അസിസ്‌റ്റന്റ് മോട്ടോർ വാഹന ഇൻസ്‌പെക്‌ടറുമായ കിരൺകുമാറിനെ(30) സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് വിവരം അറിയിച്ചത്.കിരണിന് പെൻഷൻ പോലും നൽകില്ലെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ നടപടിയെന്നും മന്ത്രി പറഞ്ഞു. കേരള സിവിൽ സർവീസ് റൂൾസ് 1960 പ്രകാരമാണ് ഈ നടപടി. ജൂൺ 21നാണ് കൊല്ലം ശൂരനാട്ടുള‌ള ഭർത്തൃവീട്ടിൽ മരിച്ചനിലയിൽ വിസ്‌മയയെ(24) കണ്ടെത്തിയത്. കിരണിന്റെത് സ്‌ത്രീ വിരുദ്ധ പ്രവൃത്തിയും, സാമൂഹ്യവിരുദ്ധവും ലിംഗനീതിക്ക് നിരക്കാത്തതുമായ ഗുരുതരമായ നിയമലംഘനമാണെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു. സംഭവം നടന്നയുടൻ രജിസ്‌റ്റർ ചെയ്‌ത കേസിൽ കിരണിനെ ജൂൺ 22ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. 1960ലെ സിവിൽ സ‌ർവീസ്ചട്ടത്തിലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിലെ 93(ഇ) അനുസരിച്ച് സ്‌ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ലെന്നതിന്റെ ലംഘനം കിരൺ നടത്തിയതായി കണ്ടെത്തി. സർക്കാർ സർവീസിലെ ഒരു ഉദ്യോഗസ്ഥൻ സ്‌ത്രീധന പീഡനം നടത്തിയതിനെ…

Read More

പ്രവാസികൾക്ക് മറക്കാനാവാത്ത സുഷമ സ്വരാജിൻറെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള Starvision 3D PRO സ്പെഷ്യൽ പതിപ്പ്

Read More

ചെന്നൈ: മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങി തമിഴ് നടന്‍ ധനുഷ്. വാഹനത്തിനു നികുതി ഇളവ് നല്‍കണമെന്ന ധനുഷിന്റെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്. പണക്കാര്‍ എന്തിനാണ് നികുതി ഇളവ് തേടി സമീപിക്കുന്നതെന്ന് കോടതി ചോദിച്ചു. യുകെയില്‍ നിന്ന് റോള്‍സ് റോയ്സ് കാര്‍ ഇറക്കുമതി ചെയ്യുന്നതിന് എന്‍ട്രി ടാക്സ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 2015ല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 2018ല്‍ സുപ്രീം കോടതി പ്രശ്നം തീര്‍പ്പാക്കിയിട്ടും നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ താരത്തെ ഹൈക്കോടതി വിമര്‍ശിച്ചു. നികുതിദായകരുടെ പണമുപയോഗിച്ച് നിര്‍മ്മിക്കുന്ന റോഡിലൂടെയാണ് നിങ്ങള്‍ ആഡംബര കാര്‍ ഓടിക്കാന്‍ പോകുന്നത്. ഒരു പാല്‍ കച്ചവടക്കാരനും ദിവസവേതനക്കാരനുമൊക്കെ ഓരോ ലിറ്റര്‍ പെട്രോളിനും നികുതി അടയ്ക്കുന്നുണ്ട്. അതില്‍ നിന്ന് മുക്തരാക്കണമെന്ന ആവശ്യവുമായി അവരാരും കോടതിയെ സമീപിക്കുന്നില്ല. എത്ര കാര്‍ വാങ്ങിയാലും അത്ര കാറിനും നികുതി അടയ്ക്കാന്‍ തയ്യാറാവണം. നിങ്ങള്‍ ഹെലികോപ്റ്റര്‍ വേണമെങ്കിലും വാങ്ങിക്കോളൂ. പക്ഷേ കൃത്യമായി നികുതി അടയ്ക്കണം. അത് നീട്ടിക്കൊണ്ടുപോകരുത്. കോടതിയെ…

Read More

മനാമ: ദാന മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് വിപുലീകരിച്ചുകൊണ്ട് ഏറ്റവും പുതിയ ഫാഷൻ വിഭാഗം തുറന്നു. വിപുലീകരിച്ചതും നവീകരിച്ചതുമായ ഫാഷൻ സ്റ്റോറിൽ എല്ലാത്തരം ഫാഷൻ വസ്ത്രങ്ങളും ഏറ്റവും പുതിയ വേനൽക്കാല ശേഖരങ്ങളുണ്ട്. പുതിയ ഫാഷൻ വിഭാഗത്തിൽ ആഭരണങ്ങളും സ്ത്രീകളുടെ ഹാൻഡ്‌ബാഗുകളും പേഴ്‌സുകളും പോലുള്ള ഏറ്റവും പുതിയ ആക്‌സസറികളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കുട്ടികളുടെ കളിപ്പാട്ടങ്ങൾക്കായി പ്രത്യേക വിഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് മികച്ച ഓഫറുകളും ‘ബൈ 2 ഗെറ്റ് 2’ ഡീലുകളും ഈ വിഭാഗത്തിലെ പ്രത്യേകതയാണ്.

Read More

മനാമ: പുതിയ പാസഞ്ചർ ടെർമിനൽ ആരംഭിച്ചതിനു ശേഷം 20 വാണിജ്യ എയർലൈനുകളിലായി 9,176 ഫ്ലൈറ്റുകളിൽ 9,20,210 യാത്രക്കാർ യാ​ത്ര​ചെ​യ്​​ത​താ​യി ചെയ്തതായി ബഹ്റൈൻ എയർപോർട്ട് കമ്പനി അറിയിച്ചു. ആറു മാസം മുൻപാണ് പുതിയ പാസഞ്ചർ ടെർമിനൽ പ്രവർത്തനം ആരംഭിച്ചത്. കോവിഡ് മഹാമാരിക്കിടയിലും ഇത്രയും അധികം യാത്രക്കാർ യാത്ര ചെയ്തത് വലിയ നേട്ടമാണെന്ന് കമ്പനി പറഞ്ഞു. ലോകമെമ്പാടുമുള്ള യാത്രാ നിയന്ത്രണങ്ങൾ കാരണം ആഗോള പാസഞ്ചർ ട്രാഫിക് ഇതുവരെ പ്രീ-പാൻഡെമിക് ലെവലിൽ എത്തിയിട്ടില്ലെങ്കിലും ബഹ്റൈന്റെ വ്യോമയാന രംഗത്തെ മുന്നേറ്റങ്ങൾ വിലയിരുത്തുമ്പോൾ ലോകോത്തര യാത്രാ അനുഭവമാണ് നൽകുന്നത് എന്ന് ബഹ്‌റൈൻ എയർപോർട്ട് കമ്പനി പറഞ്ഞു. വിപുലമായ ഇൻഫ്രാസ്ട്രക്ചറുകളോടെയാണ് നിലവിലുള്ളതിനേക്കാളും നാലിരട്ടി വലിപ്പത്തോടെ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പുതിയ ടെർമിനൽ പ്രവർത്തനമാരംഭിച്ചത്. പ്രതിവർഷം 14 ദശലക്ഷത്തിലധികം യാത്രക്കാർക്ക് ഉപയോഗിക്കാവുന്ന വിധത്തിൽ മികച്ച എയർപോർട്ട് അനുഭവം യാത്രക്കാർക്ക് സമ്മാനിക്കുന്നതാണ് ടെര്മിനലെന്നും കമ്പനി കൂട്ടിച്ചേർത്തു. 1.1 ബി​ല്യ​ൺ ഡോ​ള​ർ ചെ​ല​വ​ഴി​ച്ച്​ ന​ട​ത്തു​ന്ന വി​മാ​ന​ത്താ​വ​ള ന​വീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ ടെ​ർ​മി​ന​ൽ സ​ജ്ജ​മാ​ക്കി​യ​ത്.…

Read More

മനാമ: സീറോ മലബാർ സിറോമലബാർ സൊസൈറ്റി വിപുലമായ ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഓണം മഹാ സദ്യ ഈ വരുന്ന 20 ന് വെള്ളിയാഴ്ച ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഓണാഘോഷങ്ങളുടെ ജനറൽ കൺവീനർ ജീവൻ ചാക്കോയും ഓണസദ്യയുടെ കൺവീനർ ഷാജൻ സെബാസ്റ്റ്യനുമാണ്. സീറോ മലബാർ സൊസൈറ്റിയും ഇന്ത്യൻ ഡിലൈറ്റും ചേർന്ന് ഒരുക്കുന്ന ഓണസദ്യ രുചി കൊണ്ടും, വിഭവങ്ങൾ കൊണ്ടും, ബഹറിനിലെ ഏറ്റവും നല്ല ഓണസദ്യ ആയിരിക്കുമെന്ന് ഭാരവാഹികൾ അവകാശപ്പെട്ടു. https://form.jotform.com/212144736090450 ഗൂഗിൾ രജിസ്ട്രേഷൻ ഫോംലൂടെ രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യം ഉണ്ടാകുമെന്നും അതനുസരിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള ബഹറിനിലെ എല്ലാ വീടുകളിലേക്കും ഓണസദ്യ ഡെലിവറി സൗകര്യം ഉണ്ടാകുമെന്ന് ഓണസദ്യയുടെ കൺവീനർ ഷാജൻ സെബാസ്റ്റ്യൻ പറഞ്ഞു.

Read More

മലപ്പുറം: എൻഫോഴ്സ്മെന്റ് അന്വേഷണക്കാര്യത്തിൽ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീ​ഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുയിൻ അലി. ചന്ദ്രിക ദിനപത്രത്തിലെ പണമിടപാട് കേസിൽ തങ്ങൾക്ക് ഇഡിയുടെ നോട്ടീസ് കിട്ടാൻ കാരണം കുഞ്ഞാലിക്കുട്ടിയാണ്. ഹൈദരലി തങ്ങൾ കടുത്ത മാനസിക സമ്മർദത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലായിരുന്നു മുയിൻ അലിയുടെ രൂക്ഷ വിമർശനം. കഴിഞ്ഞ 40 വർഷമായി മുസ്ലീം ലീഗിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണ്. പാർട്ടി കുഞ്ഞാലിക്കുട്ടിയിൽ മാത്രം കേന്ദ്രീകരിക്കുകയാണെന്നും മുയിൻ അലി തുറന്നടിച്ചു. കുഞ്ഞാലിക്കുട്ടിയെ പേടിച്ച് എല്ലാവരും മിണ്ടാതിരിക്കുകയാണ്. ചന്ദ്രികയിലെ ഫിനാൻഡ് ഡയറക്ടറായ ഷമീർ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ്. ഷമീർ ചന്ദ്രികയിൽ വരുന്നതു പോലും താൻ കണ്ടിട്ടില്ല. ഇത്തരത്തിലുള്ള കെടുകാര്യസ്ഥതയാണ് 12 കോടിയുടെ ബാധ്യതയിലേക്ക് വരെ എത്തിച്ചത്. എന്നിട്ടും ഫിനാൻസ് ഡയറക്ടറെ സസ്‌പെൻസ് ചെയ്യാനുള്ള നടപടിയുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. ചന്ദ്രികയുടെ അഭിഭാഷകൻ മുഹമ്മദ് ഷാ വിളിച്ച വാർത്താ സമ്മേളനത്തിലായിരുന്നു മുയിൻ അലി കുഞ്ഞാലിക്കുട്ടിക്കെതിരേ തുറന്നടിച്ചത്.…

Read More

ന്യൂയോർക്ക്: ഫോമയുടെ സൗത്ത്ഈസ്റ്റ് മേഖലാ സമ്മേളനം ആഗസ്ത് 7 ന് ടെന്നീസിയിലെ റോക്ക്‌വേയിൽ  വെച്ച് നടക്കും. മലയാളം തമിഴ് ചലച്ചത്രങ്ങളിലൂടെ പ്രശസ്തനായ നടനും, മുൻ കേന്ദ്ര മന്ത്രിയുമായ  ശ്രീ നെപ്പോളിയൻ ദുരൈസാമി സമ്മേളനം  ഉദ്ഘാടനം ചെയ്യും. കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ ( KAN), ഗ്രേറ്റർ മലയാളി അസോസിയേഷൻ ഓഫ് അറ്റ്ലാന്റ (GAMA ), അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷൻ,(AMMA ), അഗസ്റ്റ മലയാളി അസോസിയേഷൻ ( AMA ),മലയാളി അസോസിയേഷൻ ഓഫ് സൗത്ത് കരോലിന (MASC ), എന്നീ മലയാളീ സംഘടനകളിലെ അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും. കോവിഡ് കാല ലോക് ഡൗണിന് ശേഷം ആദ്യമായാണ് സൗത്ത്ഈസ്റ്റ്  മേഖലയിൽ  പരസ്പരം കാണുന്നതിനും, ഭാവി കർമ്മ പരിപാടികൾക്ക് രൂപം നൽകുന്നതിനുമായി മേഖലാ സമ്മേളനം കൂട്ടുന്നത്. ഫോമയുടെ സൗത്ത് ഈസ്റ് മേഖലയിൽ നടത്തേണ്ട, ജനസേവന പദ്ധതികൾ  ചർച്ച ചെയ്യുകയും  കൂടുതൽ ജന പങ്കാളിത്തത്തോടെ പുതിയ  കാരുണ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുംമെന്നു ആർ.വി.പി, ബിജു ജോസഫ്, ദേശീയ സമിതി അംഗം, പ്രകാശ് ജോസഫ്, ജെയിംസ് കല്ലറക്കാനിൽ എന്നിവർ അറിയിച്ചു . സമ്മേളനത്തിൽ എല്ലാ…

Read More

ഡാളസ് : പത്തനംതിട്ട കുഴിക്കാല ചെറമുരിപ്പേല്‍ പരേതനായ തോമസിന്റേയും, ശോശമ്മ തോമസിന്റേയും മകന്‍ ജോര്‍ജ് സി. ജോര്‍ജ്(തമ്പി)(59) വയസ്സ് ഡാളസ്സില്‍ അന്തരിച്ചു. അര്‍ബുദ്ധ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 4 ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അന്ത്യം സംഭവിച്ചത്.ഭാര്യ: മറിയാമ്മ ജോര്‍ജ്മക്കള്‍: ലിന്‍സി, ലിജൊ.മരുമകന്‍-ടിനു. ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ്. 

Read More