- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: staradmin
തിരുവനന്തപുരം: കോവിഡ് വ്യാപനം ഉയർന്നതിനെത്തുടർന്നു വെമ്പായം പഞ്ചായത്ത് രണ്ടാം വാർഡും പാങ്ങോട് പഞ്ചായത്ത് ആറാം വാർഡ് എന്നിവിടങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉത്പന്നങ്ങൾ, മാസം, മത്സ്യം, മൃഗങ്ങൾക്കുള്ള ഭക്ഷ്യസാധനങ്ങൾ, കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവയ്ക്കു മാത്രമേ ഈ പ്രദേശങ്ങളിൽ പ്രവർത്തനാനുമതിയുണ്ടാകൂ. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ ഇവ തുറക്കാം. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, മിൽമ ബൂത്തുകൾ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ തുറക്കാം. റസ്റ്ററന്റുകളും ഹോട്ടലുകളും രാവിലെ ഏഴു മുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ഡൈൻ-ഇൻ, ടേക്ക് എവേ, പാഴ്സൽ തുടങ്ങിയവ അനുവദിക്കില്ല. പൊതുജനങ്ങൾ പരമാവധി വീടിനടുത്തുള്ള കടകളിൽനിന്നു സാധനങ്ങൾ വാങ്ങണം. മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെടുന്നതല്ലാത്ത എല്ലാ കടകളും അടച്ചിടും. ചന്തകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ഡെലിവറിക്കായി രാവിലെ…
ന്യൂഡൽഹി :കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിക്കെതിരെനാഷനൽ കോർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് & എഞ്ചിനീയേഴ്സിന്റെ ആഭിമുഖ്യത്തിൽ വൈദ്യുതി ജീവനക്കാരും എഞ്ചിനീയർമാരും പാർലമെന്റ് സ്ട്രീറ്റിൽ ആഗസ്റ്റ് 3 മുതൽ 6 വരെ നാല് മേഖലകളിൽ നിന്നുള്ള പ്രവർത്തകർ പാർലമെന്റ് സ്ട്രീറ്റിൽ ധർണ്ണ നടത്തി. ആഗസ്റ്റ് 3 ന് മാത്രം ധർണ്ണ നടത്തുവാൻ അനുവാദം തന്ന ഡൽഹി പോലീസ് അധികാരികൾ തുടർന്നുള്ള ദിവസങ്ങളിൽ ധർണ്ണ നടത്തുവാൻ അനുവദിച്ചില്ല.ആഗസ്റ്റ് 4, 5 തിയ്യതികളിൽ പാർലമെന്റ് സ്ട്രീറ്റിൽ യാതൊരു പ്രതിഷേധവും അനുവദിക്കാത്തതിൽ എൻസിസി ഒ ഇ ഇ ഇ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആഗസ്റ്റ് 6 ന്റെ ധർണ്ണയിൽ പങ്കെടുക്കുവാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വന്ന ജീവനക്കാർ ബിടി ആർ ഭവനിൽ യോഗം ചേർന്നു. യോഗത്തെ സ. എളമരം കരീം എം.പി. അഭിവാദ്യം ചെയ്ത് സംസാരിച്ചു. കേരള നിയമസഭ കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കിയ വിവരം എളമരം കരീം എം.പി.യോഗത്തെ അറിയിച്ചപ്പോൾ സമര…
സ്വകാര്യ മേഖലയില്‍ ബോണസ് മുന്‍വര്‍ഷത്തെ അതേ നിരക്കില്‍ വിതരണം ചെയ്യണം: ലേബര്‍ കമ്മീഷണര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും മുന്‍വര്‍ഷത്തെ അതേ നിരക്കില്‍ തൊഴിലാളികള്‍ക്ക് ഓണത്തിന് മുന്‍പ് ബോണസ് വിതരണം ചെയ്യണമെന്ന് ലേബര്‍ കമ്മീഷണര്‍ ഡോ.എസ്.ചിത്ര സര്‍ക്കുലറില്‍ നിര്‍ദേശിച്ചു (സര്‍ക്കുലര്‍ നമ്പര്‍ 23/2020, ലേബര്‍ കമ്മീഷണറേറ്റ്, തീയതി 06.08.2021 ). പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോണസ് വിതരണം സംബന്ധിച്ച് സര്‍ക്കാര്‍ ഇതിനോടകം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020-21 വര്‍ഷത്തെ ബോണസ് ചര്‍ച്ചകള്‍ ക്രമീകരിക്കുന്നതും ബന്ധപ്പെട്ട കക്ഷികള്‍ ചര്‍ച്ചയ്ക്കായി എത്തിച്ചേരുന്നതും പ്രയാസകരമാണ്. മേല്‍ സാഹചര്യത്തില്‍ നാളിതുവരെ ബോണസ് നല്‍കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാത്ത സ്ഥാപനങ്ങളും തൊഴിലുടമകളും, കഴിഞ്ഞ വര്‍ഷം അനുവദിച്ച അതേ നിരക്കില്‍ ബോണസ് ഈ വര്‍ഷവും അനുവദിക്കണം. അത് ഓണത്തിന് മുന്‍പായി വിതരണം ചെയ്യണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.ഇതിനു ശേഷവും ബോണസ് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന പക്ഷം സംസ്ഥാനത്ത് കോവിഡ്-19 നിയന്ത്രണവിധേയമായതിനു ശേഷം ചര്‍ച്ചകള്‍ നടത്തി തീരുമാനം കൈക്കൊള്ളുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും സര്‍ക്കുലര്‍ പ്രകാരമുള്ള നടപടി സ്വീകരിച്ച് വിവരം…
തിരുവനന്തപുരം: കലാസമൂഹത്തിന് നവ മാധ്യമത്തിലൂടെ വേദി ഒരുക്കുവാനും സാമ്പത്തിക സഹായം നൽകുന്നതിനുമായി സംഘടിപ്പിക്കുന്ന ‘മഴമിഴി’ മൾട്ടി മീഡിയ മെഗാ സ്ട്രീമിങ് പദ്ധതിയുടെ ലോഗോയുടെയും രൂപരേഖയുടെയും പ്രകാശനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. ഗോത്രകലകൾ, നാടൻകലകൾ, അനുഷ്ഠാനകലകൾ, ക്രിസ്തീയ കലാരൂപങ്ങൾ, മാപ്പിളകലാരൂപങ്ങൾ, ക്ഷേത്രകലകൾ, ശാസ്ത്രീയകലകൾ, ശാസ്ത്രീയസംഗീതം, ഉപകരണസംഗീതം, ചിത്രകല, ശില്പകല, ഫോട്ടോഗ്രാഫി, ഇതര ജനകീയകലകളായ മാജിക്, സർക്കസ്സ്, സൈക്കിൾ യജ്ഞo എന്നിവയും ട്രാൻസ്ജെൻഡേർസ്, ഭിന്നശേഷിക്കാർ, അന്ധഗായക സംഘം, കരുണാലയങ്ങളിലെ കലാസംഘങ്ങൾ എന്നിവർക്ക് അർഹമായ പ്രാധിനിധ്യം നൽകി, ഏകദേശം 3500 കലാപ്രതിഭകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ‘മഴമിഴി’ സംഘടിപ്പിക്കുന്നത്. നാടകം, കഥാപ്രസംഗം, ഗാനമേള എന്നീ കലാരൂപങ്ങളും ഇതിന്റെ തുടർച്ചയായി ലോകമലയാളി കളിലേക്കെത്തും 2021 ആഗസ്റ്റ് 28 മുതൽ നവംബർ 1 കേരളപ്പിറവി ദിനം വരെ 65 ദിനങ്ങളിലൂടെ കടന്നുപോകുന്ന ഇന്ത്യയിലെ ആദ്യ മെഗാ സ്ട്രീമിങ് സാംസ്‌കാരിക വിരുന്നായ ‘മഴമിഴി’ രാത്രി 7 മുതൽ 9 വരെയാണ് ലോക മലയാളികളിലേക്ക് നവമാധ്യമത്തിന്റെ സാധ്യതകളിലൂടെ എത്തിക്കുന്നത്.…
തിരുവനന്തപുരം: അപകട സാധ്യതയേറിയ പേരൂർക്കട വഴയില ജംഗ്ക്ഷനിൽ ട്രാഫിക് ഡിഗ്നൽ സംവിധാനം സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. വഴയില ജംഗ്ക്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുന്നതിനായി കെൽട്രോണുമായി ചേർന്ന് പോലീസ് സാധ്യതാ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പ് , ജില്ലാ പോലീസ് മേധാവി തിരുവനന്തപുരം നഗരസഭാ സെക്രട്ടറി എന്നിവർ ഓഗസ്റ്റ് 31 നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കമ്മീഷൻ തിരുവനന്തപുരം നോർത്ത് ട്രാഫിക് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണറിൽ നിന്നും റിപ്പോർട്ട് വാങ്ങി. വഴയില ജംഗ്ക്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന് വേണ്ടി നടത്തിയ സാധ്യതാ പഠനം നടത്തി റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് 2019 ജൂലൈ 19 ന് അയച്ചുകൊടുത്തിട്ടുണ്ട്. സിഗ്നൽ സ്ഥാപിക്കേണ്ടത് പൊതുമരാമത്ത് വകുപ്പും നഗരസഭയുമാണെന്നും അവർക്ക് നിർദ്ദേശം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷൻ പൊതുമരാമത്ത് വകുപ്പിനോടും നഗരസഭയോടും റിപ്പോർട്ട് ആവശ്യപ്പെട്ടു. വെമ്പായം സ്വദേശി ജയചന്ദ്രൻ തലയൽ സമർപ്പിച്ച…
കോവളം കൈത്തറി ഗ്രാമത്തെ നാളെ (2021 ഓഗസ്റ്റ് 7) നടക്കുന്ന ഏഴാമത് ദേശീയ കൈത്തറി ദിനാചരണ ചടങ്ങിൽ രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ അവതരിപ്പിക്കും. കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം സംഘടിപ്പിക്കുന്ന ദിനാചരണത്തിൽ കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി ശ്രീ പീയുഷ് ഗോയല്‍, ടെക്‌സ്‌റ്റൈല്‍സ് സഹമന്ത്രി ശ്രീമതി. ദര്‍ശന ജാര്‍ദോഷ് തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും. ടെക്‌സ്‌റ്റൈല്‍സ് സെക്രട്ടറി ശ്രീ യു പി സിംഗും ന്യൂഡല്‍ഹിയിലെ ചാണക്യപുരിയിൽ ഹോട്ടല്‍ അശോകിൽ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകളുടെ സംയുക്ത സംരംഭമായ വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ വികസിപ്പിച്ച കോവളം കൈത്തറി ഗ്രാമത്തിന്റെ പ്രദർശനം കൈത്തറി ദിനാചരണത്തിന്റെ ഭാഗമായി നടക്കും. ഔദ്യോഗിക പ്രമുഖരുടെയും കൈത്തറി നെയ്ത്തുകാരുടെയും ഒത്തുചേരലുമായി കോവളം കൈത്തറി ഗ്രാമത്തെ ഓണ്‍ലൈനില്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം (വീഡിയോ കോണ്‍ഫറന്‍സിംഗ്) വഴി ബന്ധിപ്പിക്കും. മഹാമാരിയുടെ സാഹചര്യം പരിഗണിച്ച്, പങ്കെടുക്കുന്ന നെയ്ത്തുകാരുടെ എണ്ണം ആറായി ചുരുക്കിയിട്ടുണ്ട്.സംസ്ഥാന ടൂറിസം ഡയറക്ടര്‍ ശ്രീ. വി.ആര്‍. കൃഷ്ണ തേജ ഐഎഎസ്,…
തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ വെള്ളയമ്പലത്തുള്ള ശുദ്ധീകരണശാലയിൽ ശുദ്ധീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഓഗസ്റ്റ് ഒൻപതാം തീയതി മുതൽ പതിനൊന്നാം തീയതിവരെ കുര്യാത്തി, പാറ്റൂർ സെക്ഷൻ പരിധിയികളിൽ വരുന്ന തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്, ആറ്റുകാൽ, വള്ളക്കടവ്, മുട്ടത്തറ, കമലേശ്വരം, അമ്പലത്തറ, കളിപ്പാൻകുളം, പെരുന്താന്നി, ശ്രീകണ്ടേശ്വരം തുടങ്ങിയ വാർഡുകളിലും കൈതമുക്ക്, പാസ്പോർട്ട് ഓഫീസിന്റെ ചുറ്റുമുള്ള സ്ഥലങ്ങൾ, ചമ്പക്കട, എന്നീ പ്രദേശങ്ങളിലും അന്നേ ദിവസങ്ങളിൽ ശുദ്ധജലവിതരണത്തിൽ നിയന്ത്രണമുണ്ടാകാൻ സാധ്യതയുണ്ട്. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, തിരുവനന്തപുരം 1070, കണ്ണൂര്‍ 993, കോട്ടയം 963, കാസര്‍ഗോഡ് 738, പത്തനംതിട്ട 675, വയനാട് 548, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,892 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,82,27,419 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 187 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,515 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,744 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 996…
തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്സിലെ പുരുഷ വിഭാഗം ഹോക്കി മത്സരത്തിൽ ഇന്ത്യ വെങ്കല മെഡൽ നേടിയിരിക്കുന്നു. 1980 ലെ മോസ്കോ ഒളിമ്പിക്സിനു ശേഷം പുരുഷവിഭാഗം ഹോക്കി യിൽ ഇന്ത്യ ആദ്യമായാണ് മെഡല്‍ നേടുന്നത്. 5 – 4 എന്ന സ്കോറിന് ജർമനിയെ തോൽപിച്ചാണ് ഇന്ത്യ വെങ്കല മെഡൽ നേടിയത്. മലയാളിയായ ശ്രീജേഷ് നടത്തിയ മികച്ച സേവുകളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് എന്നത് അഭിമാനകരവും ആഹ്ലാദകരവുമാണ്. മൻപ്രീത് സിംഗ് നയിച്ച ഇന്ത്യൻ ടീമിനും ശ്രീജേഷിനും കേരള നിയമസഭയുടെ അഭിനന്ദനങ്ങൾ. വനിതാ വിഭാഗം ഹോക്കിയിൽ ഇന്ന് നടന്ന വാശിയേറിയ മത്സരത്തിൽ ഇന്ത്യക്ക് വെങ്കല മെഡൽ നഷ്ടപ്പെട്ടെങ്കിലും നമ്മുടെ പെൺകുട്ടികൾ വീരോചിതമായ പോരാട്ടമാണ് നടത്തിയത്. വനിതാ ടീമിന് മെഡല്‍ ലഭിച്ചില്ലെങ്കിലും അവരുടെ പോരാട്ടവീര്യവും അഭിനന്ദനം അര്‍ഹിക്കുന്നു. പുരുഷ വിഭാഗം 57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തി മത്സരത്തിൽ രവികുമാർ ദഹിയ വെള്ളി മെഡലും 69 കിലോ വനിതാ വിഭാഗം ബോക്സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്ൻ വെങ്കല മെഡലും നേടിയിട്ടുണ്ട്. ആദ്യ…
തിരുവനന്തപുരം: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് ഉറപ്പാക്കാനും നിയമ ലംഘനങ്ങൾ തടയാനും ജില്ലയിൽ 67 സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. പഞ്ചായത്തുകളിൽ 34-ഉം മുനിസിപ്പാലിറ്റികളിൽ നാലും കോർപ്പറേഷനിൽ 10ഉം സെക്ടറൽ മജിസ്‌ട്രേറ്റുമാരെയാണു നിയമിച്ചിട്ടുള്ളത്. ഇതിനുപുറമേ തിരക്കു കൂടാൻ സാധ്യതയുള്ള നഗര മേഖലകളിൽ 17 സെക്ടറിൽ മജിസ്‌ട്രേറ്റുമാരെക്കൂടി നിയമിച്ചു. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കും. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന നിർദേശങ്ങൾ കർശനമായി നടപ്പാക്കും. ഓരോ വാർഡിലെയും കൗൺസിലർമാർ, പൊതു സംഘടനകൾ, റാപ്പിഡ് റെസ്‌പോൺസ് ടീം തുടങ്ങിയവരുടെ സേവനം സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനത്തിനു പ്രയോജനപ്പെടുത്തുമെന്നും കളക്ടർ അറിയിച്ചു.