- സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞ് പരിശോധന; വയനാട്ടിൽ മെയിൽ നഴ്സ് അറസ്റ്റിൽ
- ബഹ്റൈനില്‍ രാസവസ്തു സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷാ പരിശോധന ശക്തമാക്കി
- ഹാവ്ലോക്ക് വണ്‍ ഇന്റീരിയേഴ്സിലെ 50 ബഹ്റൈനി ജീവനക്കാര്‍ക്ക് തംകീന്‍ പരിശീലനം നല്കി
- തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണത്തിലാക്കി; വടം കെട്ടി ടഗ് ബോട്ടുമായി ബന്ധിപ്പിച്ചു
- കാണാതായ ഫിഷ് ഫാം ഉടമയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി; കഴുത്തിലും കാലിലും ഇഷ്ടിക കെട്ടിയ നിലയിൽ മൃതദേഹം
- പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; 20 വർഷത്തിന് ശേഷം യുവാവ് പിടിയിൽ
- മലാപറമ്പ് പെൺവാണിഭ നടത്തിപ്പുകാരിയുമായി 2 പൊലീസുകാർക്ക് ബന്ധം; ദിവസേന പണം അക്കൗണ്ടിലെത്തി
- സാമ്പത്തിക തട്ടിപ്പ് കേസ്: നടി ലീന മരിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
Author: staradmin
കറാച്ചി: മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് തന്റെ വിസ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷ ബ്രിട്ടീഷ് സർക്കാർ നിരസിച്ചു. രണ്ട് അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട എഴുപത്തൊന്നുകാരനായ നവാസ് ഷെരീഫിനെ ലാഹോർ ഹൈക്കോടതി ചികിത്സയ്ക്കായി നാലാഴ്ചത്തേക്ക് വിദേശത്ത് പോകാൻ അനുവദിച്ചിരുന്നു. ഇതിനെത്തുടർന്ന് 2019 നവംബറിൽ ലണ്ടനിലേക്ക് പോയ അദ്ദേഹം അന്നുമുതൽ ലണ്ടനിൽ തന്നെയാണ് താമസിക്കുന്നത്. അപേക്ഷ നിരസിക്കുന്നതിനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. അവെൻഫീൽഡ്, അൽ അസീസിയ അഴിമതിക്കേസുകളിൽ അദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പാകിസ്താനിലെ കോടതികൾ ഒളിവിലാണെന്ന് പ്രഖ്യാപിച്ച കാരണത്താൽ ഈ വർഷം മാർച്ചിൽ, ആഭ്യന്തര മന്ത്രാലയം ഷെരീഫിന്റെ പാസ്‌പോർട്ട് നീട്ടാൻ വിസമ്മതിച്ചു. അവെൻഫീൽഡ് സ്വത്ത് കേസിൽ 10 വർഷം തടവിനും അൽ അസീസിയ സ്റ്റീൽ മിൽസ് കേസിൽ ഷെരീഫിനെ ഏഴ് വർഷം തടവിനും ശിക്ഷിച്ചു. അദ്ദേഹത്തിന്റെ മകൾ മറിയം നവാസിനെയും മരുമകൻ ക്യാപ്റ്റൻ (റിട്ട) സഫ്ദറിനെയും യഥാക്രമം ഏഴ് വർഷവും ഒരു വർഷവും തടവിന് ശിക്ഷിച്ചു. പിന്നീട്, ഇസ്ലാമാബാദ് ഹൈക്കോടതി (IHC) മറിയത്തിനും സഫ്ദറിനും ജാമ്യം…
ഡാളസ്: ഡാളസ് കേരള ആസോസിയേഷൻ അംഗവും കുമ്പഴ പ്ലാവേലിൽ പരേതരായ പി.എ തോമസിന്റെയും തങ്കമ്മ തോമസിന്റെയും മകൻ ഡാളസിൽ നിര്യാതനായ ജെയ്സൺ തോമസിന്റെ (50) ആകസ്മിക വിയോഗത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു . സന്തപ്ത കുടുംബാങ്ങഗളുടെ ദുഃഖത്തിൽ അസോസിയേഷൻ അംഗങ്ങളും പങ്കു ചേരുന്നതായി അസോസിയേഷൻ പ്രസിഡന്റ് ഡാനിയേൽ കുന്നേൽ അനുശോചന സന്ദേശത്തിൽ അറിയിച്ചു. Wake service:Date: 08th August 2021 (Sunday)Time: 6:00pm-08:30pm US-CST Home going service:Date: 09th August 2021 (Monday)Time: 09:00am-12:00pm US-CST Venue:Metro Church of God13930 Distribution way,Farmers Branch, TX 75234 Interment:Time: 12.30pmRolling Oaks Funeral Home400 Freeport Pkwy,Coppell, TX 75019 LiveStream : www.keral.tv/jaison കൂടുതൽ വിവരങ്ങൾക്ക്: (972) 849-9537
പാലക്കാട്: മണ്ണാർക്കാട് ഡിഎഫ്ഒ ഡ്രൈവറെ മർദ്ദിച്ചതായി പരാതി. പാലക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഡ്രൈവർ സുനിലാണ് പരാതിക്കാരൻ. ഡി എഫ് ഒ ഓഫീസിലെ വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് തന്നെ മർദ്ദിച്ചുവെന്നാണ് ഡ്രൈവറുടെ പരാതി. എന്നാൽ, മർദ്ദിച്ചെന്ന പരാതി അടിസ്ഥാനരഹിതമെന്ന് മണ്ണാർക്കാട് ഡി എഫ് ഒ പ്രതികരിച്ചു.
കൊച്ചി: വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസൻസ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. മൃഗങ്ങളെ വീട്ടിൽ വളർത്തുന്നവർ തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് അടിയന്തരമായി സർക്കുലർ പുറപ്പെടുവിക്കാനാണ് സർക്കാരിന് കോടതി നൽകിയിട്ടുള്ള നിർദ്ദേശം.
ഡൽഹി: ഖേൽ രത്ന പുരസ്കാരം പേര് മാറ്റിയത്തിനെതിരെ കോണ്ഗ്രസ് ദേശീയ വക്താവ് ഷമ മൊഹമ്മദ്. നരേന്ദ്ര മോഡി സ്റ്റേഡിയം എന്നതിന് പകരം ഏതെങ്കിലും കായിക താരത്തിന്റെ പേര് നൽകിയിരുന്നെങ്കിൽ ഖേൽരത്‌ന പേര് മാറ്റത്തിലും വിമർശനം ഉണ്ടാകില്ല. അല്ലാത്ത പക്ഷം എല്ലാം രാഷ്ട്രീയ പകവീട്ടൽ മാത്രമാണെന്ന് ഷമ മൊഹമ്മദ് പ്രതികരിച്ചു. രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം ഹോക്കി ഇതിഹാസം മേജർ ധ്യാൻചന്ദിൻറെ പേരിലാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചത്. ഇന്ത്യ ഹോക്കിയിൽ മികച്ച പ്രകടനം കാഴ്ച വച്ച അവസരം ഉപയോഗിച്ചാണ് പ്രധാനമന്ത്രിയുടെ ഈ നീക്കം. പൊതുജന അഭിപ്രായം മാനിച്ചാണ് മേജർ ധ്യാൻചന്ദിൻറെ പേരിലാക്കാനുള്ള തീരുമാനമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതോടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൻറെ പേരും മാറ്റണമെന്ന് കോൺഗ്രസ് തിരിച്ചടിക്കുകയും ചെയ്തു. കായിക ലോകത്ത് ഇന്ത്യയുടെ അഭിമാനമുയർത്തിയ വ്യക്തിയാണ് ധ്യാൻചന്ദ്. രാജ്യത്തെ പരമോന്നത ബഹുമതി അദ്ദേഹത്തിൻറെ പേരിൽ അറിയപ്പെടുന്നതാണ് ഉചിതമെന്നും മോദി വിശദീകരിച്ചു. രാജ്യത്തെ കായിക ബഹുമതികളുടെ പുനർക്രമീകരണത്തിനായി ആയി കേന്ദ്രം…
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂരിന്റെ ഭാര്യ മാതാവ് കെ കാർത്ത്യായനി (80) നിര്യാതയായി. സംസ്‍കാരം കണ്ണൂർ കുന്നരു പൊതു സ്മശാനത്തിൽ. പരേതയുടെ വിയോഗത്തിൽബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി.
കൊച്ചി: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലെ പ്രതികളുടെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഒരാഴ്ച കൂടി നീട്ടി. അന്വേഷണവുമായി സഹകരിക്കണമെന്ന് പ്രതികളോട് ഹൈക്കോടതി നിർദ്ദേശിച്ചു. മുൻകൂർ ജാമ്യ ഹർജികൾ ബുധനാഴ്ച വീണ്ടും പരിഗണിക്കും. നമ്പി നാരായണനെ ചോദ്യം ചെയ്തില്ലെന്നു കേസിൽ പ്രതിയായ ആർ ബി ശ്രീകുമാർ കോടതിയെ അറിയിച്ചു. പ്രായം കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു. കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ജാമ്യഹർജികൾ തള്ളണമെന്ന് സിബിഐ വാദിച്ചു. ചാരക്കേസിൽ രാജ്യത്തിനെതിരായ ഗൂഢാലോചന ഉണ്ടെന്നു അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു പറഞ്ഞു. ഒന്നാം പ്രതി എസ്.വിജയന്‍, രണ്ടാം പ്രതി തമ്പി എസ്.ദുര്‍ഗാദത്ത്, ഏഴാം പ്രതി ആര്‍.ബി.ശ്രീകുമാര്‍, പതിനൊന്നാം പ്രതി പിഎസ് ജയപ്രകാശ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നമ്പി നാരായണനെ ചോദ്യം ചെയ്തിട്ടില്ലെന്നും സിബിഐ അടിസ്ഥാന രഹിതമായ കുറ്റങ്ങള്‍ ചുമത്തുന്നുവെന്നുമാണ് പ്രതികളുടെ വാദം. എന്നാല്‍ രാജ്യാത്തിന്‍റെ ക്രയോജനിക് സാങ്കേതിക വിദ്യയുടെ വികസനം തടസപ്പെടുത്താനുള്ള ശ്രമങ്ങളാണ് ചാരക്കേസിന് പിന്നിലെന്നാണ്…
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മുഈൻ അലി തങ്ങൾക്ക് ചന്ദ്രികയുമായി ബന്ധമില്ലെന്ന വാദം തെറ്റ്
കോഴിക്കോട്: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മുഈൻ അലി തങ്ങൾക്ക് ചന്ദ്രികയുമായി ബന്ധമില്ലെന്ന വാദം തെറ്റ്. ചന്ദ്രികയിലെ പ്രശ്നം പരിഹരിക്കാന്‍ മുഈന്‍ അലിയെ തങ്ങള്‍ ചുമതലപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ചുള്ള കത്ത് പുറത്തുവന്നു. മാര്‍ച്ച് മാസത്തിലാണ് ഹൈദരലി തങ്ങള്‍ മുഈന്‍ അലിയെ ചുമതലപ്പെടുത്തി കൊണ്ടുള്ള കത്ത് നല്‍കിയത്. മുഈന്‍ അലി പറഞ്ഞ കാര്യങ്ങൾ പാർട്ടിക്ക് വലിയ തിരിച്ചടിയായതോടെ, ചന്ദ്രിക വിഷയം വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലേക്ക് മുഈന്‍ അലി യാദൃശ്ചികമായാണ് കടന്നുവന്നതെന്നും പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്നും ആയിരുന്നു നേതൃത്വത്തിന്‍റെ വിശദീകരണം. എന്നാല്‍ മുഈന്‍ അലിക്ക് ചന്ദ്രിക പത്രവുമായി ബന്ധമുണ്ടെന്ന് വ്യക്തമാകുന്ന കത്താണ് പുറത്തുവന്നിരിക്കുന്നത്. ഹൈദരലി തങ്ങള്‍ ഇഡിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നതിന് കാരണം കുഞ്ഞാലിക്കുട്ടിയാണ്. തന്‍റെ പിതാവ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നു പോകുന്നത്. ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാന്‍ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാന്‍സ് മാനേജര്‍ അബ്ദുള്‍ സമീറിന്‍റെ കഴിവുകേടാണെന്നും ആയിരുന്നു മുഈന്‍ അലിയുടെ വിമര്‍ശനം. വിമര്‍ശനം വിവാദമായതിന് പിന്നാലെ മുഈന്‍…
എംപിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചത് ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചത് ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി. തീരുമാനം ഒരു മാസത്തിനകം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സന്ദര്‍ശനാനുമതി നിരസിച്ചുള്ള തീരുമാനം എടുക്കും മുൻപ് എംപിമാരുടെ ഭാഗം കേട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത് ലക്ഷദ്വീപിലേക്കുള്ള യാത്രാ അനുമതി സംബന്ധിച്ച ചട്ടങ്ങളുടെ ലംഘനമാണ്. എംപിമാര്‍ക്ക് പറയാനുള്ളതു കൂടി കേട്ടശേഷം മാത്രമേ അപേക്ഷകളില്‍ തീരുമാനമെടുക്കാവൂ എന്ന് കോടതി നിര്‍ദേശിച്ചു. നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ എംപിമാരുടെ ഭാഗം കേള്‍ക്കാമെന്നും ജസ്റ്റിസ് പി.ബി.സുരേഷ്കുമാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡന്‍, ടിഎന്‍ പ്രതാപന്‍ എന്നിവരും എളമരം കരീമും എഎം ആരിഫും അടക്കമുള്ള ആറ് ഇടത് എംപിമാരുമാണ് ലക്ഷദ്വീപ് സന്ദര്‍ശനാനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്.
കാഷ്വാലിറ്റി സൗകര്യമുള്ള സർക്കാർ ആശുപത്രികളിൽ സിസിടിവി ക്യാമറ സ്ഥാപിക്കും: ജില്ലാ കളക്ടർ
തിരുവനന്തപുരം: ജില്ലയിലെ കാഷ്വാലിറ്റി സൗകര്യമുള്ള സർക്കാർ ആശുപത്രികളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. പാറശാല താലൂക്ക് ആസ്ഥാന ആശുപത്രി, ഗവ.ഫോർട്ട് ആശുപത്രി എന്നിവിടങ്ങളിൽ ഡോക്ടർമാർക്ക് നേരെ നടന്ന അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ പ്രശ്‌നങ്ങളെ കളക്ടർ ശക്തമായി അപലപിച്ചു. ആശുപത്രികളിലെ പ്രവേശന പോയിന്റുകളിലായിരിക്കും സിസിടിവി ക്യാമറകൾ സ്ഥാപിക്കുക. ദേശീയ ആരോഗ്യ ദൗത്യത്തിനാണ് സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള ചുമതല. വൈകാതെ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നും കളക്ടർ പറഞ്ഞു. കോവിഡ്- കോവിഡ് ഇതര മാനേജ്‌മെന്റ്, ധന വിഹിതം, കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ മെച്ചപ്പെടുത്തൽ, ആശാ വർക്കർമാരുടെ ഓണറേറിയം, കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികളുടെ പ്രവർത്തനം, ക്ഷയ രോഗ നിർമാർജന പ്രവർത്തനങ്ങൾ, ജില്ലയിലെ വിവിധ ആരോഗ്യ പദ്ധതികൾ എന്നിവയെ സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു. കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. ഷിനു, ദേശീയ…