- ശാസ്ത്ര സാങ്കേതിക ദിനത്തോടനുബന്ധിച്ച്ഇന്ത്യൻ സ്കൂൾ ടെക്നോഫെസ്റ്റ് ആഘോഷിച്ചു
- ഇന്ത്യൻ നിയമ, നീതിന്യായ മന്ത്രി സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി
- പുണ്യ ദിനങ്ങളെ ഉപയോഗപ്പെടുത്തുക. അൽ ഫുർ ഖാൻ സെന്റർ
- ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ
- കെ എസ് സി എ എഡ്യുക്കേഷണൽ എക്സലൻസ് അവാർഡ്
- കാലവർഷക്കെടുതി അതിരൂക്ഷം, 2018 ആവർത്തിക്കരുത്, സംസ്ഥാന സർക്കാർ നോക്കുകുത്തി; ജാഗ്രത വേണം: രാജീവ് ചന്ദ്രശേഖർ
- വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ 9 മത്സ്യത്തൊഴിലാളികളെ കാണാതായി; പോയത് 3 വള്ളങ്ങളിലായി; തെരച്ചിൽ തുടരുന്നു
- മഴയിൽ കനത്ത നാശനഷ്ടം: കാസർകോട് മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു; സംസ്ഥാനത്ത് 66 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
Author: staradmin
തിരുവനന്തപുരം: സംസ്ഥാനത്തിന് 3,02,400 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 1,02,390, എറണാകുളത്ത് 1,19,050, കോഴിക്കോട് 80,960 എന്നിങ്ങനെ ഡോസ് വാക്‌സിനാണ് ലഭ്യമായത്. ലഭ്യമായ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലെത്തിച്ച് വരികയാണ്. ഇന്ന് 2,45,897 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1,114 സര്‍ക്കാര്‍ കേന്ദ്രങ്ങളും 306 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ ആകെ 1,420 വാക്‌സിനേഷന്‍ കേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,15,51,808 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,52,24,381 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 63,27,427 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 43.37 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 18.02 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കി.
ക്യൂന്‍സ്(ന്യൂയോര്‍ക്ക്): ജാക്‌സന്‍ ഹൈറ്റ്‌സില്‍ സ്ഥിതി ചെയ്യുന്ന സ്വലന്തം ലൊ ഓഫീസില്‍ വക്കീല്‍ അടിയേറ്റു കൊല്ലപ്പെട്ടു. ആഗസ്റ്റ് 5 വ്യാഴാഴ്ചയാണ് ക്യൂന്‍സ് പോലീസ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. വിവാഹമോചനം, സാമ്പത്തീക പ്രശ്‌നങ്ങള്‍ എന്നിവ സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്ന ക്യൂന്‍സില്‍ അറിയപ്പെടുന്ന ചാള്‍സ് സുലോട്ട്(65) എന്ന ലോയറാണ് വ്യാഴാഴ്ച രാവിലെ മര്‍ദ്ദനമേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്നതായി അവിടെ വൃത്തിയാക്കുവാന്‍ എത്തിയ ക്ലീനര്‍ കണ്ടെത്തിയത്.മാറിലും, മുഖത്തും, മര്‍ദനത്തെ തുടര്‍ന്ന് കാര്യമായി പരിക്കുകളുണ്ടായിരുന്നതായി പോലീസ് പറയുന്നു. സ്ംഭവ സ്ഥലത്തുവെച്ചു തന്നെ വക്കീല്‍ മരിച്ചതായും പോലീസ് പറഞ്ഞു. 1982 മുതല്‍ ന്യൂയോര്‍ക്കില്‍ വക്കീലായി പ്രാക്ടീസു ചെയ്യുകയായിരുന്നു ചാള്‍സ്.ആഗസ്റ്റ് 5ന് ക്യൂന്‍സ് സുപ്രീം കോര്‍ട്ടില്‍ കേസ്സിന് ഹാജരാകേണ്ടതായിരുന്നു ചാള്‍സ്. വളരെ നല്ല വ്യക്തിത്വത്തിനുടമായിരുന്നു എന്ന് തൊട്ടടുത്തു താമസിക്കുന്ന 75 വയസ്സുള്ള മേരിയാന റമീസെ പറഞ്ഞു. ക്യൂന്‍സ് പോലീസ് വൈകീട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇതൊരു കൊലപാതകമാണെന്നും, പ്രതിയെ കണ്ടെത്തുന്നതിന് ഊര്‍ജ്ജിത ശ്രമം ആരംഭിച്ചുവെന്നും അറിയിച്ചു.
തിരുവനന്തപുരം: ആഗസ്റ്റ് 7 ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ വെച്ച് നടക്കുന്ന എസ്.സി ഡെവലപ്മെന്റ് ഓഫീസർ ഗ്രേഡ് 2 , ജില്ലാ മാനേജർ എന്നീ പി.എസ്.സി പരീക്ഷയും, ആഗസ്റ്റ് 8 ഞാറാഴ്ച തിരുവനന്തപുരം , കൊച്ചി എന്നിവിടങ്ങിലെ 20 സെന്ററുകളിലായി നടക്കുന്ന സെൻട്രൽ ആർമിഡ് പോലീസ് ഫോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയും നടക്കുന്ന സാഹചര്യത്തിൽ പരീക്ഷ കേന്ദ്രങ്ങളിലേക്ക് ശനി , ഞായർ ദിവസങ്ങളിൽ കൂടുതൽ കെഎസ്ആർടിസി സർവ്വീസുകൾ സംസ്ഥാനത്തിന്റെ വിവിധ ഡിപ്പോകളിൽ നിന്നും, റെയിൽവെ സ്റ്റേഷനുകളിൽ നിന്നും ഓപ്പറേറ്റ് ചെയ്യുമെന്ന് കെഎസ്ആർടിസി അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരീക്ഷാർത്ഥികൾക്ക് കൃത്യസമയത്തിന് മുൻപ് പരീക്ഷാ സെന്ററുകളിൽ എത്തിച്ചേരാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്; www.online.keralartc.com എന്ന വെബ് സൈറ്റിലുകയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്. “Ente KSRTC App” Google Play Store ലിങ്ക്https://play.google.com/store/apps/details?id=com.keralasrtc.app കെഎസ്ആർടിസി കൺട്രോൾ റൂം- 9447071021, 0471- 2463799 വാട്ട്സ്അപ്പ് നമ്പർ- 81295 62972.
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 6616 കേസുകള്‍; മാസ്ക് ധരിക്കാത്തത് 14839 പേര്
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6616 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1026 പേരാണ്. 3146 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 14839 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 123 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 371, 43, 219തിരുവനന്തപുരം റൂറല്‍ – 4265, 119, 303കൊല്ലം സിറ്റി – 939, 47, 101കൊല്ലം റൂറല്‍ – 75, 75, 129പത്തനംതിട്ട – 54, 48, 141ആലപ്പുഴ – 32, 21, 137കോട്ടയം – 138, 143, 407ഇടുക്കി – 83, 20, 31എറണാകുളം സിറ്റി – 108, 31, 24എറണാകുളം റൂറല്‍ – 104, 15, 197തൃശൂര്‍ സിറ്റി – 6, 6, 45തൃശൂര്‍ റൂറല്‍ – 32, 28, 157പാലക്കാട് – 59,…
ഹൂസ്റ്റൺ : ഹൂസ്റ്റനിലെ സുപ്രധാന കൗണ്ടിയായ ഹാരിസ് കൗണ്ടിയിൽ കോവിഡ് വ്യാപകമാകുകയും പല ആശുപത്രികളിലേയും എമർജൻസി റൂമുകൾ മുഴുവൻ കോവിഡ് രോഗികളെ കൊണ്ടു നിറയുകയും ചെയ്ത സാഹചര്യത്തിൽ നിലവിലുണ്ടായിരുന്ന ഓറഞ്ച് അലർട്ടിൽ നിന്നും റെഡ് അലർട്ടായി ഉയർത്തിയെന്ന് കൗണ്ടി ജഡ്ജി ലിന ഹിഡൽഗാ ആഗസ്ത് 5 വ്യാഴാഴ്ച വൈകീട്ട് അറിയിച്ചു. ഇന്നലെ ഡാലസ് കൗണ്ടിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. വാക്സിനേറ്റ് ചെയ്യാത്തവർ വീടുകളിൽ തന്നെ കഴിയണമെന്നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും ജഡ്ജി നിർദേശിച്ചു. ഹൂസ്റ്റൻ മേയർ സിൽവസ്റ്റർ ടർണറും ലോക്കൽ ഹെൽത്ത് എക്സ്പെർട്ടസും ഹൂസ്റ്റൺ സിറ്റി ചീഫ് മെഡിക്കൽ ഓഫീസറും പത്രസമ്മേളനത്തിൽ പങ്കെടുത്തു.ഹൂസ്റ്റൺ മെത്തഡിസ്റ്റ് ഹോസ്പിറ്റലിൽ എമർജൻസി റൂമുകൾ കോവിഡ് രോഗികളെ കൊണ്ടു നിറഞ്ഞിരിക്കയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവർ ലോക്കൽ എമർജൻസി സെന്ററുകളുമായി ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്. കോവിഡിന്റെ പുതിയ വ്യാപനം ഒരു കൊടുങ്കാറ്റായി രൂപപ്പെടുന്നു. ഇതിനെ പ്രതിരോധിക്കുവാൻ എല്ലാവരും തയാറാകണം. വാക്സിനേഷൻ റേറ്റ് അൽപം വർധിച്ചിട്ടുണ്ടെന്നും, വാക്സിനേറ്റ് ചെയ്യാത്തവർ…
ഹൂസ്റ്റണ്‍ : ഇന്റര്‍നാഷനല്‍ പ്രയര്‍ ലൈന്‍ ആഗസ്റ് 10 നു സംഘടിപ്പിക്കുന്ന ടെലി കോണ്‍ഫ്രന്‍സില്‍ റവ ഡോ സഫിർ ഫിലിപ്പ് അത്യാൽ വചന ശുശ്രുഷ നിർവഹിക്കുന്നുഡോ അത്യാൽ കേരളത്തിൽ ജനിച്ചു പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചു സെറാമ്പൂർ യൂണിവേഴ്സിറ്റി ,അസ്ബറി തെയോളോജിക്കൽ സെമിനാരി എന്നിവയില് നിന്നും വൈദീക പഠനവും ,പ്രിസ്റ്റൺ തെയോളോജിക്കൽ സെമിനാരിയിൽ നിന്നും ഡോക്ടറേറ്ററും കരസ്ഥമാക്കി. പൂനെ യൂണിയൻ ബിബ്ലിക്കൽ സെമിനാരി പ്രിൻസിപ്പൽ ,ഏഷ്യ തെയോളോജിക്കൽ ഫൗണ്ടേഷൻ സ്ഥാപകൻ തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്വവും വഹിച്ചിട്ടുണ്ട് . പ്രഗത്ഭ വാക്മിയും ബൈബിൾ പണ്ഡിതനുമായ ഡോ അത്യാൽ നിരവധി ബൈബിൽ ഗ്രൻഥങ്ങളുടെ രചിയിതാവും കൂടിയാണ് വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും (ന്യൂയോര്‍ക്ക് ടൈം) രാത്രി 9 മണിക്കാണ് ആരംഭികുന്നത്. വിവിധ സഭ മേലധ്യ്ക്ഷന്മാരും, പ്രഗല്‍ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു.ആഗസ്റ് 10 ചൊവ്വാഴചയിലെ പ്രയര്‍…
ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്കഡൗണ്‍ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടി. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആരാധനാലയങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ല. അടുത്ത മാസം ഒന്നുമുതല്‍ ഭാഗികമായി സ്‌കൂളുകള്‍ തുറക്കാനും ധാരണ. ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒന്നിടവിട്ട് 50% വിദ്യാര്‍ഥികളെ വച്ച് ക്ലാസുകള്‍ നടത്താനാണ് തീരുമാനം. ഈ മാസം 16 മുതല്‍ മെഡിക്കല്‍- നഴ്‌സിംഗ് കോളേജുകളില്‍ ക്ലാസുകള്‍ തുടങ്ങാനും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. കൊവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ നിര്‍ണായകമായ തീരുമാനം.
തിരുവനന്തപുരം: മൃതസഞ്ജീവനിയിൽ അവയവദാന സമ്മതപത്രം സമർപ്പിച്ച് ട്രാൻസ്ജെൻഡർ ദമ്പതികളും. സംസ്ഥാന സർക്കാരിൻ്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിൽ ആദ്യമായി ട്രാൻസ്ജെൻഡർ ദമ്പതികൾ സമ്മതപത്രം നൽകിയതായി മൃതസഞ്ജീവനി സംസ്ഥാന നോഡൽ ഓഫീസറും മെഡിക്കൽ കോളേജ് നെഫ്രോള്ളി വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ നോബിൾ ഗ്രേഷ്യസ് ത്തറിയിച്ചു. എറണാകുളം കടുങ്ങല്ലൂർ കോട്ടപ്പിള്ളി വീട്ടിൽ എം ഋത്വിക്, ഭാര്യ തൃപ്തി ഷെട്ടി എന്നിവരാണ് അവയവദാനത്തിന് സന്നദ്ധരായത്. മരണ ശേഷം മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനാർത്ഥം വിട്ടു കൊടുത്തുകൊണ്ടുള്ള അനുമതി പത്രവും സമർപ്പിച്ചിട്ടുണ്ട്. എറണാകുളം മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗത്തിലെ ഡോ സാൻ്റോസ് ജോസഫിനാണ് ദമ്പതികൾ സമ്മതപത്രം നൽകിയത്. അവയവദാനത്തിനു സന്നദ്ധരായ രാജ്യത്തു തന്നെ ആദ്യത്തെ ട്രാൻസ്ജെൻഡർ ദമ്പതിമാരാണ് ഋത്വിക്കും തൃപ്തി ഷെട്ടിയും. മുമ്പ് അവയവദാനത്തിന് തയ്യാറാണെന്ന് അറിയിച്ചു കൊണ്ട് മുൻ ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർക്ക് കത്തു നൽകിയിരുന്നു. തുടർന്ന് മൃതസഞ്ജീവനിയുടെ വെബ് പോർട്ടലിൽ ഇവർ രജിസ്റ്റർ ചെയ്യാൻ ശ്രമം നടത്തിയെങ്കിലും സ്ത്രീകൾക്കും…
ഡാളസ് :ഏകലോകം സൗഹൃദവേദി ഓഫ് നോർത്ത് ടെക്സാസ് (ESNT)/മലയാളം മിഷൻ (കേരള സർക്കാർ) ഓൺലൈൻ മലയാളം കോഴ്സുകൾ ആരംഭിക്കുന്നു.ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാപഠനത്തിനുള്ള അവസരം ലഭ്യമാക്കുന്നതിനായി കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് 2005 -ഇൽ രൂപീകരിച്ച പാഠ്യ പദ്ധതിയാണ് മലയാളം മിഷന്‍.മാതൃഭാഷയും ജന്മനാടുമായുള്ള ബന്ധം നിലനിര്‍ത്താനും അത് ഇളം തലമുറകളിലേക്ക് പകര്‍ന്നുകൊടുക്കാനും സദാ ശ്രദ്ധാലുക്കളായുള്ള പ്രവാസിമലയാളി കുടുംബങ്ങൾക്കു വേണ്ടി ഈ സുവർണ്ണാവസരം ഏകലോകം സൗഹൃദവേദിയും (ESNT) മലയാളം മിഷനും ഒത്തു ചേർന്ന് ഈ അധ്യയന വർഷം മുതൽ ലഭ്യമാക്കുകയാണ്. ഈ വർഷം ആഗസ്ത് മാസം മുതൽ ഓൺലൈനിൽ ആരംഭിക്കുന്ന മലയാളം കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഉടൻ തന്നെ തുടങ്ങുന്നതായിരിക്കും. ഇതിൽ കുട്ടികളെ രജിസ്റ്റർ ചെയ്യിക്കാൻ താല്പര്യമുള്ള രക്ഷിതാക്കളും, ഈ സംരംഭത്തിന്റെ ഭാഗമായി അദ്ധ്യാപകരായും ക്ലാസ് കോർഡിനേറ്റേഴ്‌സായും പ്രവർത്തിക്കുവാൻ താല്പര്യമുള്ളവരും ശ്രീ. വിനോദ് പൊറ്റെക്കാട്ടുമായി (ഫോൺ # 972 697 7644) ആഗസ്ത് 12 നു മുൻപ് ബന്ധപ്പെടുക. പഠിതാക്കളുടെ മലയാള ഭാഷയിൽ ഉള്ള പ്രാവീണ്യത്തെ…
വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി: അഭിഭാഷകന്‍ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം
തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ അഭിഭാഷകന്‍ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പാലക്കാട് മണ്ണാര്‍ക്കാട് എസ്സി, എസ്ടി സ്പെഷ്യല്‍ കോടതിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തലേദിവസം ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടുവെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തി തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്. എസ്സി എസ്ടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി.