Author: staradmin

കരിപ്പൂർ: കേരളത്തെ കണ്ണീരിലാഴ്ത്തിയ കരിപ്പൂർ വിമാന ദുരന്തത്തിന് ഇന്ന് ഒരാണ്ട്. 21 പേരുടെ ജീവനും അതിലേറെ പേരുടെ ജീവിതവും തകര്‍ത്ത കരിപ്പൂര്‍ അപകടത്തിന്‍റെ കാരണം സംബന്ധിച്ച റിപ്പോര്‍ട്ട് ഇനിയും പുറത്തുവന്നിട്ടില്ല. ടേബിള്‍ ടോപ്പ് ഘടനയുളള കരിപ്പൂരിലെ റണ്‍വേ വികസനമടക്കമുളള കാര്യങ്ങളില്‍ പിന്നീട് കാര്യമായൊന്നും നടപ്പായതുമില്ല. എങ്കിലും ദുരന്തമുഖത്ത് മറ്റെല്ലാം മറന്നൊരുമിച്ച കരിപ്പൂര്‍ മാതൃക രക്ഷാപ്രവര്‍ത്തനം കേരളത്തിന് സമ്മാനിച്ച പ്രതീക്ഷയും ഊര്‍ജ്ജവും സമാനതകളില്ലാത്തതാണ്. കേരളവും ലോകമെങ്ങുമുളള പ്രവാസി സമൂഹവും മറക്കാന്‍ ആഗ്രഹിക്കുന്ന ദുരന്തം. കൊവിഡ് വ്യാപനം രൂക്ഷമായ തൊഴിലിടങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനായി ഊഴം കാത്തിരുന്ന ഒരു പറ്റം മനുഷ്യരെയുമായെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ടെര്‍മിനലില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി റണ്‍വേയുടെ കിഴക്കുഭാഗത്ത് നിന്ന് താഴേക്ക് പതിച്ചത്. ലോകത്തെ ഒന്നാം നിര വിമാന കമ്പനികളിനൊന്നായ ബോയിംഗ് കമ്പനി നിര്‍മിച്ച 737 വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. വിമാനം പറത്തിയതാകട്ടെ എയര്‍ഫോഴ്സിലുള്‍പ്പെടെ മികവ് തെളിയിച്ച പരിചയ സമ്പന്നന്‍ ക്യാപ്റ്റന്‍ ദീപക് സാഥെയും. പക്ഷേ ഇടുക്കിയിലെ…

Read More

കൊച്ചി: ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഒബിസി പട്ടികയില്‍ പുതിയ വിഭാഗങ്ങളെ ചേര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. അതിനുള്ള അധികാരം രാഷ്ട്രപതിക്കാണുള്ളതെന്ന് ചൂണ്ടിക്കാണ്ടിയാണ് ഹൈക്കോടതിയുടെ നടപടി.

Read More

കോട്ടയം; കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയെ രാഷ്ട്രീയമായും സംഘടനാപരമായും ശക്തിപ്പെടുത്തുന്നതിനും പാര്‍ട്ടിയുടെ ബഹുജനഅടിത്തറ വര്‍ദ്ധിപ്പിക്കുന്നതിനുമായി പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി യോഗം തീരുമാനിച്ചതായി ചെയര്‍മാന്‍ ജോസ് കെ.മാണി. കൂടുതല്‍ ജനവിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓണ്‍ലൈനായി സ്വീകരിക്കാവുന്ന സാധാരണ അംഗത്വം കൂടുതല്‍ കേഡര്‍മാരെ കണ്ടെത്തുന്നതിനായി സജീവ അംഗത്വം എന്നീ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് മെമ്പര്‍ഷിപ്പില്‍ വരുത്തിയ ഭേദഗതിയാണ് ഏറ്റവും പ്രധാനം. ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള കേരളാ കോണ്‍ഗ്രസ്സ് (എം) അനുഭാവികള്‍ക്ക് ഓണ്‍ലൈനായി സാധാരണ അംഗത്വം കരസ്ഥമാക്കാവുന്നതാണ്. സജീവ അംഗത്വമുള്ളവര്‍ക്ക് മാത്രമെ പാര്‍ട്ടിയുടെ സംഘടനാ തെരെഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനും, മത്സരിക്കാനും, ഭാരവാഹി ആകുവാനും അവകാശം ഉണ്ടായിരിക്കുകയുള്ളൂ. കെ.എം മാണി സ്മൃതി ദിനമായ എല്ലാ വര്‍ഷവും ഏപ്രില്‍ 9 കാരുണ്യദിനമായി ആചരിക്കും. താഴെ തട്ട് മുതലുള്ള പാര്‍ട്ടി കമ്മറ്റികളെ ചലനാത്മകമാക്കുന്നതിനും, പാര്‍ട്ടി ഭാരവാഹികള്‍ക്ക് സംഘടനാപരമായി കൂടുതല്‍ ഉത്തരവാദിത്വം നല്‍കുന്നതിനും ഭരണഘടനാ ഭേഗഗതി ലക്ഷ്യമിടുന്നു. വാര്‍ഡ് കമ്മറ്റി മുതല്‍ സംസ്ഥാന…

Read More

തിരുവനന്തപുരം: പത്ര പ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സമൈറ ഹോംസും സ്‌കൈ വിങ്‌സ് ഹോഴ്‌സ് റൈഡിങ് ടെയിനിങ് സെന്ററും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു തിങ്കളാഴ്ച തുടക്കമാകും. പൂജപ്പുര സ്‌പോര്‍ട്‌സ് സിറ്റി ഗ്രൗണ്ടില്‍ രാവിലെ എട്ടിന് മന്ത്രിമാരായ വി ശിവന്‍കുട്ടിയും വി അബ്ദുറഹ്മാനും ഫുട്‌ബോള്‍ കിക്ക് ചെയ്ത് മത്സരം ഉദ്ഘാടനം ചെയ്യും. സമൈറ ഹോംസ് എം ഡി ഷിബു തോമസ് മുഖ്യാതിഥിയാകും. കായിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. തലസ്ഥാനത്തെ മാധ്യമ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയാണ് കേസരി സമൈറ കപ്പ് സംഘടിപ്പിക്കുന്നത്.

Read More

തിരുവനന്തപുരം : സംസ്ഥാനത്തെ പതിനാല് ജില്ലകളിലെയും ജില്ലാ ആസൂത്രണ സമിതികള്‍ പുനസംഘടിപ്പിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ജില്ലാ പഞ്ചായത്തില്‍ നിന്നും നഗരസഭകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് ജില്ലാ ആസൂത്രണ സമിതിയിലുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കലക്ടര്‍ സെക്രട്ടറിയുമായ ആസൂത്രണ സമിതികളിലേക്കുള്ള സര്‍ക്കാര്‍ നോമിനികളെയും തെരഞ്ഞെടുത്തു. തിരുവനന്തപുരം് ബി. ബിജു, കൊല്ലം എം വിശ്വനാഥന്‍, പത്തനംതിട്ട എസ് വി സുബിന്‍, ആലപ്പുഴ രജനി ജയദേവ്, കോട്ടയം കെ രാജേഷ്, ഇടുക്കി കെ ജയ, എറണാകുളം അഡ്വ കെ. തുളസി, തൃശൂര്‍ ഡോ. എം എന്‍ സുധാകരന്‍, പാലക്കാട് ടി ആര്‍ അജയന്‍, മലപ്പുറം ഇ എന്‍ മോഹന്‍ദാസ്, കോഴിക്കോട് എ സുധാകരന്‍, വയനാട് എ എന്‍ പ്രഭാകരന്‍, കണ്ണൂര്‍ കെ വി ഗോവിന്ദന്‍, കാസര്‍ഗോഡ് അഡ്വ. സി രാമചന്ദ്രന്‍ എന്നിവരാണ് സര്‍ക്കാര്‍ നോമിനികള്‍. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പതിനാല് ജില്ലകളിലും ജില്ലാ ആസൂത്രണ സമിതികളിലേക്ക്…

Read More

തിരുവനന്തപുരം : രാജ്യമാകെയും ലോകത്തിലെ പല രാജ്യങ്ങളും പകര്‍ത്താനാഗ്രഹിക്കുന്ന ജനകീയ പ്രസ്ഥാനമായി ജനകീയാസൂത്രണത്തെ ആവിഷ്‌കരിച്ച ആദ്യപഥികരെ രജതജൂബിലി ആഘോഷ വേളയില്‍ ആദരിക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. 1996 ആഗസ്ത് 17ന് ജനകീയാസൂത്രണം ആരംഭിക്കുമ്പോള്‍ അധികാര വികേന്ദ്രീകരണ പ്രക്രിയയെ ഉള്‍ക്കൊള്ളാന്‍ വ്യവസ്ഥാപിത സമൂഹം പ്രാപ്തമായിരുന്നില്ല. വിപുലമായ പ്രചരണ, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെയാണ് വികേന്ദ്രീകൃതാസൂത്രത്തിന്റെ സാധ്യതകള്‍ ജനങ്ങള്‍ക്ക് പകര്‍ന്നുനല്‍കിയത്. നിരവധി വെല്ലുവിളികള്‍ ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ടങ്ങളില്‍ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. മുന്നനുഭവങ്ങളുടെ പരിചയമില്ലാതെയാണ് കേരളം ആ ജനകീയ മുന്നേറ്റത്തിലേക്ക് കടന്നതെങ്കിലും പിന്നീടുണ്ടായത് അവിസ്മരണീയമായ ചരിത്രമാണെന്ന് മന്ത്രി വിശദീകരിച്ചു. ജനകീയാസൂത്രണത്തിന്റെ തുടക്കത്തില്‍ ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ജനങ്ങളുമൊക്കെ ചേര്‍ന്ന് ഒരു വര്‍ഷത്തിലേറെ നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് ആദ്യ വാര്‍ഷിക പദ്ധതി തയ്യാറാക്കിയത്. ആസൂത്രണ ഗ്രാമസഭ, വാര്‍ഡ് സഭ, വികസന സെമിനാര്‍, കര്‍മ്മ സമിതികള്‍, പദ്ധതിരേഖ, ബ്ലോക്ക്-ജില്ലാ പദ്ധതികള്‍, ജില്ലാ ആസൂത്രണസമിതി എന്നിവയടങ്ങുന്ന ആസൂത്രണ ചട്ടക്കൂടൊരുക്കി ജനകീയാസൂത്രണത്തിന്റെ ഘടനാപരമായ അസ്തിവാരം…

Read More

തിരുവനന്തപുരം: കായിക താരങ്ങള്‍ക്കുള്ള രാജ്യത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌ക്കാരത്തിന്റെ പേര് മാറ്റിയതില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധിച്ചു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച മഹാനായ മുന്‍ പ്രധാനമന്ത്രിയെ മാത്രമല്ല, ഹോക്കി മാന്ത്രികനായ ധ്യാന്‍ ചന്ദിനെയും അപമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനത്തിലൂടെ. ധ്യാന്‍ ചന്ദിന്റെ പേരില്‍ പുരസ്‌ക്കാരം ഏര്‍പ്പെടുത്തുന്നതോ സ്മാരകം നിര്‍മ്മിക്കുന്നതോ ഉചിതമായ കാര്യമാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷേ അത് മഹാനായ രാജീവ് ഗാന്ധിയെ അപമാനിച്ചു കൊണ്ടാവാന്‍ പാടില്ല. രാജീവ് ഗാന്ധിയെ അപമാനിച്ചു കൊണ്ട് സൃഷ്ടിച്ച പുരസ്‌ക്കാരം ധ്യാന്‍ ചന്ദിന്റെ ശിരസില്‍ ചാര്‍ത്തുക വഴി കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെയും അപമാനിച്ചിരിക്കുകയാണ്. ബി.ജെ.പി നേതാക്കളുടെ ഇടുങ്ങിയ മനസും അസഹിഷ്ണുതയുമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

Read More

സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവോവാക്സീന്‍ ഒക്ടോബറോടെ രാജ്യത്ത് നൽകി തുടങ്ങാനാകുമെന്ന് സിഇഒ അധർ പുനെവാല. കുട്ടികൾക്കുള്ള വാക്സീൻ അടുത്ത വർഷം ആദ്യ പകുതിയിൽ നൽകാനാകുമെന്നും അധർ പുനെവാല പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയ, ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് പുനെവാലയുടെ പ്രതികരണം. സർക്കാർ പൂർണ പിന്തുണ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് പുനെവാല വ്യക്തമാക്കി. വാക്സീൻ നിർമ്മാണത്തിന്‍റെ വേഗത കൂട്ടാനുള്ള നടപടികൾ കൂടിക്കാഴ്ച്ചയിൽ ചർച്ചയായെന്നാണ് സൂചന.

Read More

അകാലത്തിൽ അന്തരിച്ച സുപ്രഭാതം ഫോട്ടോഗ്രാഫർ എസ്. ശ്രീകാന്ത് അനുസ്മരണം സംഘടിപ്പിച്ചു.തലസ്ഥാനത്തെ പത്രഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മ ക്യാപിറ്റൽ ലെൻസ്‌ വ്യൂ വിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ സുപ്രഭാതം ബ്യുറോ ചീഫ് അൻസാർ മുഹമ്മദ്‌ അനുസ്മരണ പ്രഭാഷണം നടത്തി.സിന്ധു കുമാർ (ചീഫ് ക്യാമറാമാൻ മനോരമ ന്യൂസ്‌), ജി. പ്രമോദ് (ചീഫ് ഫോട്ടോഗ്രാഫർ ദേശാഭിമാനി),ബിമൽ തമ്പി (സീനിയർ ഫോട്ടോഗ്രാഫർ മാധ്യമം), വി.വി. അനൂപ് (ഫോട്ടോഗ്രാഫർ ജന്മഭൂമി), ക്യാപിറ്റൽ ലെൻസ്‌ വ്യൂ കൺവീനർ ടി.കെ ദീപപ്രസാദ്, ക്യാപിറ്റൽ ലെൻസ്‌ വ്യൂ ജോയിന്റ് കൺവീനർ രാജേഷ് രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

Read More

തിരുവനന്തപുരം: കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുമ്പോൾ കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് റാന്നി എംഎൽഎ അഡ്വ പ്രമോദ് നാരായണൻ നിയമസഭയിൽ വനം മന്ത്രി എ.കെ. ശശീന്ദ്രനോട് ആവശ്യപ്പെട്ടു. വിലയിടിവ് മൂലം കടക്കെണിയിലായ കർഷകർക്ക് കാട്ടു മൃഗങ്ങളുടെ ആക്രമണം കൂടി താങ്ങാൻ കഴിയുന്ന അവസ്ഥയിലല്ല . വിളനാശം സംഭവിച്ചവർക്ക് വനം വകുപ്പ് നൽകുന്ന നഷ്ടപരിഹാരം വളരെ കുറവാണ്. കൃഷിയുടെ ഉൽപ്പാദനച്ചിലവുമായി തട്ടിച്ചുനോക്കുമ്പോൾ ഇത് വളരെ കുറവാണ്. ഈ സാഹചര്യത്തിൽ പലരും കൃഷി ഉപേക്ഷിക്കുന്ന മട്ടാണെന്നും അതിനാൽ അവരെ സംരക്ഷിക്കാൻ നടപടി വേണമെന്നും എംഎൽഎ പറഞ്ഞു. എംഎൽഎയുടെ ആവശ്യം പരി​ഗണിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി സഭയിൽ മറുപടിയും നൽകി.

Read More