Author: staradmin

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,367 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂര്‍ 1217, ആലപ്പുഴ 1090, കോട്ടയം 995, തിരുവനന്തപുരം 944, കാസര്‍ഗോഡ് 662, വയനാട് 660, പത്തനംതിട്ട 561, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,83,79,940 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 139 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,654 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,221 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 977…

Read More

ടോക്കിയോ: ഒളിംപിക്‌സ് ഗുസ്തിയില്‍ ഭാരതത്തിന് രണ്ടാം മെഡല്‍. 65 കിലോ വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ താരം ബജ്‌റംഗ് പുനിയ വെങ്കല മെഡല്‍ സ്വന്തമാക്കി. കസാഖിസ്ഥാന്‍ താരം ദൗലത് നിയാസ്‌ബെക്കോവിനെ എതിരില്ലാതെ 8-0 എന്ന സ്‌കോറിനാണ് ബജ്‌രംഗ് പുനിയ തകര്‍ത്തത്. ഇതോടെ ടോക്കിയോ ഒളിംപിക്‌സില്‍ ഭാരതത്തിന്റെ മെഡല്‍ നേട്ടം ആറായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം സെമിഫൈനല്‍ മത്സരത്തില്‍ പുനിയ്ക്ക് അസര്‍ബൈജാന്റെ ഹാജി അലിയെവക്കെതിരെ തോല്‍വി നേരിടേണ്ടി വന്നിരുന്നു. 12-5 നാണ് അലിയെവ് പുനിയെ തോല്‍പ്പിച്ചത്. ഈ വര്‍ഷത്തെ ഒളിംപിക്‌സില്‍ ഉടനീളം മിക്കച്ച പ്രകടനം കാഴ്ച്ചവച്ച ഇന്ത്യന്‍ താരങ്ങളില്‍ ഒരാളായിരുന്നു ബജ്‌രംഗ് പുനിയ.

Read More

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ, കേശു ഈ വീടിന്റെ നാഥന്‍ എന്നീ സിനിമകള്‍ നിരോധിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. ഈ ആവശ്യം ഉന്നയിച്ച് ഓഗസ്റ്റ് 18ന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികള്‍. സംഘടനാ നേതാക്കളും ഭാരവാഹികളും പങ്കെടുക്കുമെന്നും സംഘടന അറിയിച്ചു. ഈശോ, കേശു ഈ വീടിൻ്റെ ഐശ്വര്യം എന്നീ പേരുകൾ ക്രൈസ്തവരെ അവഹേളിക്കുന്നതാണ്. ക്രൈസ്തവരെ അവഹേളിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് നാമകരണമെന്ന് സംശയിക്കുന്നു. നാദിർഷയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. ഈ ആവശ്യങ്ങൾ ഉന്നയിച്ചാണ് കത്തോലിക്ക കോൺഗ്രസ് ധർണ. സിനിമയുടെ പേര് മാറ്റില്ലെന്നും നോട്ട് ഫ്രം ബൈബിള്‍ എന്ന ടാഗ് ലൈന്‍ മാറ്റിയതായും നാദിര്‍ഷ അറിയിച്ചിരുന്നു. ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ടല്ല രണ്ട് സിനിമയുടെയും പേരുകളും ഉള്ളടക്കവും. സിനിമ കാണാതെ പേരുകളെച്ചൊല്ലി വിഭാഗീയ സൃഷ്ടിക്കുന്നതിനെതിരെ ചലച്ചിത്ര സംഘടന ഫെഫ്കയും രംഗത്ത് വന്നിരുന്നു. ഇതേ പേരുകളുമായി മുന്നോട്ട് പോകാനുള്ള നാദിര്‍ഷയുടെ തീരുമാനത്തെ പിന്തുണക്കുമെന്നാണ് ഫെഫ്കയുടെ നിലപാട്. കത്തോലിക്ക കോണ്‍ഗ്രസിന് പുറമേ ജനപക്ഷം നേതാവ് പി.സി…

Read More

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തു. ആറ് പ്രതികളെ ഉൾപ്പെടുത്തിയാണ് കേസെടുത്തത്. പൊലീസ് എഫ്ഐആറിലെ ആദ്യ ആറ് പ്രതികളായ ടി ആര്‍ സുനില്‍ കുമാര്‍, ബിജു കരീം, റജി അനിൽ കുമാർ, കിരൺ, ബിജോയ് എ കെ, സി.കെ ജിൽസ് എന്നിവര്‍ക്കെതിരെയാണ് കേസ്. പിഎംഎല്‍എ ആക്ടിലെ വിവിധ വകുപ്പുകൾ ചേർത്താണ് അന്വേഷണം നടത്തുക. അതിനിടെ, കരുവന്നൂർ വായ്പാ തട്ടിപ്പ് സിപിഎം നേരത്തെ അറിഞ്ഞില്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത് വന്നു. 2018 ഡിസംബർ 8 ന് മാടായിക്കോണം ബ്രാഞ്ച് വിഷയം ചർച്ച ചെയ്തിരുന്നു. ബാങ്ക് ഭരണസമിതി പ്രസിഡന്‍റ് കൂടി അംഗമായ ബ്രാഞ്ചിൽ, അദ്ദേഹത്തിന്‍റെ സാന്നിധ്യത്തിലാണ് വിമർശനം ഉയർന്നത്. പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജു മാസ്റ്ററാണ് വിമർശനം ഉന്നയിച്ചത്. തട്ടിപ്പ് നടക്കുന്നതിൽ തനിക്ക് പങ്കില്ലെന്ന് പ്രസിഡന്‍റ് യോഗത്തിൽ വിശദീകരിക്കുന്നതും ശബ്ദരേഖയിലുണ്ട്.

Read More

കോതമംഗലം: കോതമംഗലത്തെ മാനസ കൊലപാതക കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പട്നയില്‍ പ്രതികളെ സഹായിച്ച ടാക്സി ഡ്രൈവര്‍ മനേഷ് കുമാർ ആണ് പിടിയിൽ ആയത്. കള്ളത്തോക്ക് നിര്‍മ്മിക്കുന്ന സംഘവുമായി രഖിലിനെ ബന്ധിപ്പിച്ച വ്യക്തി മനേഷാണെന്നാണ് പൊലീസ് പറയുന്നത്. രാഖിലിന് തോക്ക് നല്‍കിയ ബിഹാർ മുൻഗർ സ്വദേശി സോനു കുമാർ മോദിയെയും പൊലീസ് പിടികൂടിയിരുന്നു. മനേഷ് കുമാറിനെയും സോനു കുമാറിനെയും ഇന്ന് തന്നെ കൊച്ചിയിലെത്തിച്ചേക്കും. തോക്കിനായി രഖില്‍ നൽകിയത് 50,000 രൂപയാണ്. രാഖിലിൻ്റെ സുഹൃത്തിൽ നിന്നാണ് സോനുവിനെ കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് സൂചന. പ്രതിയെ മുൻഗർ കോടതിയിൽ ഹാജരാക്കി കോതമംഗലത്തേക്ക് ട്രാൻസിസ്റ്റ് വാറൻ്റ് വാങ്ങി. തുടർന്ന് ഇയാളുമായി പൊലീസ് സംഘം കേരളത്തിലേക്ക് തിരിച്ചു. ജൂലൈ 30 നാണ് എറണാകുളം കോതമംഗലത്ത് ‍ഡന്‍റൽ കോളജ് വിദ്യാർഥിനിയായ മാനസയെ രഖിൽ വെടിവെച്ച് കൊന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിലും ആത്മഹത്യ ചെയ്തു. ബെംഗളൂരുവില്‍ എംബിഎ പഠിച്ച് ഇന്റീരിയർ ഡിസൈനറായി ജോലിചെയ്യുകയായിരുന്നു രഖിൽ.

Read More

തിരുവനന്തപുരം: ഗണേഷ് കുമാറിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി കിഫ്‌ബി. ഏനാത്ത്-പത്തനാപുരം റോഡിന് ഗുണ നിലവാരം ഉറപ്പാക്കാൻ വേണ്ടിയാണ് സ്റ്റോപ്പ്‌ മെമോ നൽകിയതെന്ന് കിഫ്ബി മറുപടി നല്‍കി. 13.6 വീതി എന്നതിൽ വിട്ടു വീഴ്ച ഇല്ല. പലയിടത്തും 6 മീറ്റർ വീതി ആയത് കൊണ്ടാണ് നിർമാണം നിർത്തിയത്. മാനദണ്ഡം മാറ്റാൻ ആകില്ലെന്നും കിഫ്‌ബി വ്യക്തമാക്കി. വെഞ്ഞാറമൂട് പാലം നിർമാണം ടെൻഡർ പൂർത്തീകരണ ഘട്ടത്തിൽ ആണെന്നും കിഫ്‌ബി അറിയിച്ചു. കഴിഞ്ഞ ദിവസം നിയമസഭയിൽ കിഫ്ബിക്കെതിരെ അതിരൂക്ഷ വിമ‍ർശനമാണ് ഗണേഷ് കുമാര്‍ ഉന്നയിച്ചത്. വൈകാരികമായി വിമർശനം ഉന്നയിച്ച ഗണേഷ് കുമാർ കൺസൽട്ടൻൻറുമാർ കൊണ്ടുപോകുന്നത് കോടികളാണെന്നും കുറ്റപ്പെടുത്തിയിരുന്നു. അഭിമാനപദ്ധതിയുടെ നടത്തിപ്പിനെതിരെ ഭരണപക്ഷത്ത് നിന്നും ഗണേഷിനെ പിന്തുണച്ച് സിപിഎം എൽഎഎയായ ഷംസീറും രംഗത്തെത്തിയിരുന്നു. സർക്കാർ അഭിമാനമായി ഉയർത്തിക്കാണിക്കുന്ന കിഫ്ബിക്കെതിരെ നേരത്തെ പ്രതിപക്ഷവും വലിയ വിമർശനം ഉന്നയിച്ചിരുന്നു.

Read More

തൃശ്ശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതിദിനം 1500 പേര്‍ക്ക് ദര്‍ശനാനുമതി നല്‍കി. ഓണ്‍ലൈന്‍ ബുക്കിങ് വഴി 1200 പേര്‍ക്കും ദേവസ്വം ജീവനക്കാരും പെന്‍ഷന്‍കാരുമായ 150 പേര്‍ക്കും ഗുരുവായൂര്‍ നഗരസഭ നിവാസികളായ 150 പേര്‍ക്കുമാണ് അനുമതി നൽകുക. ഇതുവരെ പ്രതിദിനം 900 പേര്‍ക്കായിരുന്നു അനുമതിയുണ്ടായിരുന്നത്. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.

Read More

കോതമംഗലം: കോതമംഗലത്ത് മാനസയെ വെടിവച്ച് കൊന്ന രാഖിലിന് തോക്ക് നൽകിയയാളെ ബിഹാറിൽ നിന്ന് പൊലീസ് പിടികൂടി. ബിഹാർ മുൻഗർ സ്വദേശി സോനു കുമാർ മോദിയാണ് അറസ്റ്റിലായത്. കോതമംഗലം പൊലീസ് ബീഹാറിലെത്തി ബിഹാർ പൊലീസിൻ്റെ സഹായത്തോടെ സോനുവിനെ പിടികൂടുകയായിരുന്നു. തോക്കിനായി നൽകിയത് 50,000 രൂപയാണ്. രാഖിലിൻ്റെ സുഹൃത്തിൽ നിന്നാണ് സോനുവിനെ കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് സൂചന. പ്രതിയെ മുൻഗർ കോടതിയിൽ ഹാജരാക്കി കോതമംഗലത്തേക്ക് ട്രാൻസിസ്റ്റ് വാറൻ്റ് വാങ്ങി. തുടർന്ന് ഇയാളുമായി പൊലീസ് സംഘം കേരളത്തിലേക്ക് തിരിച്ചു. രാഖിലിനെ പട്നയിൽ നിന്ന് മുൻഗറിലേക്ക് എത്തിച്ച ടാക്സി ഡ്രൈവറെ പൊലീസ് തെരയുന്നുണ്ട്. ജൂലൈ 30നാണ് എറണാകുളം കോതമംഗലത്ത് ‍ഡന്‍റൽ കോളജ് വിദ്യാർഥിനിയായ മാനസയെ രാഖിൽ വെടിവെച്ച് കൊന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിലും ആത്മഹത്യ ചെയ്തു. ബെംഗലൂരുരിൽ എംബിഎ പഠിച്ച് ഇന്റീരിയർ ഡിസൈനറായി ജോലിചെയ്യുകയായിരുന്നു രാഖിൽ.

Read More

മേത്ര ആശുപത്രിയിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കവെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തതിനെതിരെയാണ് എലത്തൂർ പോലീസ് കേസ് എടുത്തത്. റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങിൽ എത്തിയ ഇരുവരും ആൾക്കൂട്ടമുണ്ടാക്കി എന്നാണ് കേസ്. ചൊവ്വാഴ്ച ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് മടങ്ങവെ തീവ്ര പരിചരണ വിഭാഗത്തിൽ എത്തി. ഇവിടെക്കുള്ള വഴിയിൽ ആളുകൾ കൂട്ടം കൂടി . ഉദ്ഘാടന ചടങ്ങ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു നടന്നത്. അതിന് ശേഷമാണ് ആൾക്കൂട്ടം കൂടിയത്. സിനിമാ നിർമ്മാതവ് ആന്റോ ജോസഫ് , ആശുപത്രി മാനേജ്മെന്റ് എന്നിവർക്കെതിരെയും കേസുണ്ട്. 300 ഓളം പേർ കൂടിയിരുന്നതായി കേസ് എടുത്ത എലത്തൂർ എസ് ഐ കെ ആർ രാജേഷ് കുമാർ അറിയിച്ചു.

Read More

എറണാകുളം: കൊടകര കള്ളപ്പണ വിഷയത്തിലടക്കം കെ സുരേന്ദ്രനെ പരസ്യമായി വിമര്‍ശിച്ചതിന് എറണാകുളം ജില്ലയില്‍ ബിജെപിയില്‍ അച്ചടക്ക നടപടി. യുവമോര്‍ച്ച മുന്‍ സംസ്ഥാന സമിതി അംഗവും ജില്ലാ ഭാരവാഹികളും ഉള്‍പ്പെടെ ആറ് പേരെയാണ് പാർട്ടിയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടി നേതാക്കളുടെ കോലം കത്തിച്ചായിരുന്നു പുറത്താക്കിയവരുടെ പ്രതിഷേധം. നിയമസഭാ തെരഞ്ഞെടുപ്പിനിടെ വലിയ പ്രതിഷേധങ്ങളാണ് ബിജെപിയില്‍ അരങ്ങേറിയത്. കൊടകര കള്ളപ്പണക്കേസ്, ശോഭ സുരേന്ദ്രന് നേരെയുള്ള അവഗണന തുടങ്ങിയ വിഷയങ്ങള്‍ ഉയ‍ത്തിക്കാട്ടി ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയരുന്നു. കെ സുരേന്ദ്രന്‍റെ പേരെടുത്ത് പറഞ്ഞും അദ്ദേഹത്തെ കോമാളിയാക്കി ചിത്രീകരിച്ചും എല്ലാം പോസ്റ്റുകള്‍ ഇറങ്ങി. തെരഞ്ഞെടുപ്പില്‍ വമ്പന്‍ തോല്‍വി ഏറ്റതോടെയാണ് കെ സുരേന്ദ്രന് അച്ചടക്കത്തിന്‍റെ വാളുമായി രംഗത്തിറങ്ങിയത്. ആദ്യഘട്ടമായി എറണാകുളം ജില്ലയില്‍ ആറ് പേരെ പാര്‍ട്ടില്‍ നിന്ന് പുറത്താക്കിയത്. കൊടകര കള്ളപ്പണക്കേസില്‍ സുരേന്ദ്രനെതിരെ ഫേസ്ബുക്കില്‍ നിരവധി പോസ്റ്റുകളിട്ട യുവമോര്‍ച്ചാ മുന്‍സംസ്ഥാന സമിതി അംഗം ആര്‍ അരവിന്ദനാണ് ഇതിലൊരാള്‍. ബിജെപി ജില്ലാ മുന്‍ വൈസ് പ്രസി‍‍ന്‍റ് എം എന്‍…

Read More