Author: staradmin

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരയുള്ള ആക്രമണങ്ങള്‍ സഹിക്കാന്‍ കഴിയുന്നതിനും അപ്പുറത്തെ നിലയില്‍ എത്തിനില്‍ക്കുന്നത് കയ്യുംകെട്ടി നോക്കി നില്‍ക്കാനാകില്ലായെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സക്കറിയാസും സംസ്ഥാന സെക്രട്ടറി ഡോ. പി. ഗോപികുമാറും ഒരു പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. ആക്രമണ പരമ്പരയിലെ ഏറ്റവും അവസാനം സംഭവിച്ച വനിത ഡോക്ടര്‍ക്കെ തിരെയുള്ള ആക്രമണം അതി നീചവും സ്ത്രീത്വത്തിനെതിരെയുള്ള ആക്രമണവുമാണ്. കേരള മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവത്തില്‍ വനിതാ ഡോക്ടറെ കടന്നു പിടിക്കുകയും വസ്ത്രം വലിച്ചു കീറുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരിക്കുന്നു. ഈ കോവിഡ് കാലഘട്ടത്തില്‍പ്പോലും ഇങ്ങനെ സംഭവിക്കുന്നത് ഇനിയും നോക്കി നില്‍ക്കാനാവില്ല. കോവിഡ് ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിന്നും മാറി നിന്നുകൊണ്ടുള്ള സമരപരിപാടികളിലേക്ക് കേരളത്തിലെ ഡോക്ടര്‍മാരെ തള്ളിവിടാതിരിക്കുവാനുള്ള സത്വര നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ആശുപത്രി സംരക്ഷണ നിയമം കര്‍ശനമായി നടപ്പിലാക്കുക, ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കുക, അത്യാഹിത വിഭാഗങ്ങളില്‍ പോലീസ് എയ്ഡ് പോസ്റ്റും ക്യാമറകളും സ്ഥാപിക്കുക, ആശുപത്രികളിലെ സെക്യൂരിറ്റി സംവിധാനം കിടയറ്റതാക്കുക എന്നിവ ഉടനടി നടപ്പിലാക്കണമെന്ന് ഇന്ത്യന്‍…

Read More

തിരുവനന്തപുരം: വയനാട് ജില്ലയിലെ 7 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വൈത്തിരി, തരിയോട്, പൊഴുതന, പുല്‍പ്പള്ളി, എടവക, നൂല്‍പ്പുഴ തുടങ്ങിയ പഞ്ചായത്തുകളും കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയുമാണ് 18 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. വയനാട്, കാസര്‍ഗോഡ് ജില്ലകള്‍ 45 വയസിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് വയനാട് ജില്ലയിലെ 7 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ ആദ്യമായി ലക്ഷ്യം കൈവരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ആദിവാസികള്‍ ഏറെയുള്ള ഈ മേഖലയിലെ മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ പരിശ്രമിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാവരേയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം…

Read More

മനാമ: കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, കേരള-കേന്ദ്ര സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നൽകുന്നതിനും ആയി കൊല്ലം പ്രവാസി അസ്സോസിയേഷൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി ഓപ്പൺ  ഹൌസ്” സംഘടിപ്പിച്ചു.       ഏരിയ കോ-ഓർഡിനേറ്റർ സജികുമാർ  ഉത്‌ഘാടനം ചെയ്ത  ഓപ്പൺ ഹൌസിൽ  കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം മുഖ്യ പ്രഭാഷണവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനാ അവലോകനവും,  വൈ. പ്രസിഡന്റ് വിനു ക്രിസ്റ്റി ആശംസകളും അറിയിച്ചു. തുടർന്ന് നടന്ന ഓപ്പൺ ഹൌസിൽ അംഗങ്ങളുടെ ക്ഷേമാന്വേഷണം,  നോർക്ക പദ്ധതി സംശയ നിവാരണം,  തുടങ്ങിയവയിൽ അംഗങ്ങൾക്കുള്ള സംശയങ്ങൾ ദൂരീകരിച്ചു. ഏരിയ പ്രസിഡന്റ് ജോസ് മോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിനു ഏരിയ വൈ. പ്രസിഡന്റ് അൻസാർ സ്വാഗതവും ജോ.സെക്രെട്ടറി രാഗിൽ നന്ദിയും അറിയിച്ചു.

Read More

മനാമ: കേരള കാത്തോലിക് അസോസിയേഷൻ വിപുലമായ ഓണാഘോഷ പരിപാടികളുടെ നിർവഹണത്തിനായി സ്വാഗത സംഘം രൂപീകരിച്ചു.ഓണാഘോഷ കമ്മിറ്റി കൺവീനർ ആയി ഷിജു ജോണിനെയും, ഓണ സദ്യ കൺവീനർ ആയി ബാബു വർഗീസിനെയും തെരഞ്ഞെടുത്തു. കോർ ഗ്രൂപ്പ്‌ ചെയർമാൻ സേവി മാതുണ്ണി ആദ്യക്ഷനായി ചേർന്ന യോഗത്തിൽ മുൻ പ്രസിഡന്റ്റുമാരായിരുന്ന വർഗീസ്‌ കാരക്കൽ, എബ്രഹാം ജോൺ, ലിയോ ജോസഫ്, കെ പി ജോസ്, എന്നിവരും വൈസ് പ്രസിഡന്റ്‌ ജോഷി വിതയത്തിൽ, ചാരിറ്റി കൺവീനർ പീറ്റർ സോളമൻ, ജിൻസൺ പുതുശ്ശേരി, സോയ് പോൾ, എന്നിവരടങ്ങിയ എക്സ്കോം അംഗങ്ങളും കെസി എ അംഗങ്ങളും സംബന്ധിച്ചു. ഓണാഘോഷ പരിപാടികൾക്ക് വിനോദ് ഡാനിയേൽ, ക്രിസ്റ്റോ ജോസഫ്, മനോജ്‌ മാത്യു എന്നിവരടങ്ങിയ ഓണാഘോഷ കമ്മിറ്റി നേതൃത്വം നൽകും. യൂട്യൂബ് ഫേസ്ബുക് വഴിയുള്ള ഓൺലൈൻ പരിപാടികൾക്ക് ജോബി ജോസ്, അശോക് മാത്യു,ജോബി ജോർജ്, ജോയൽ ജോസ്, ജൂലിയറ്റ് തോമസ് എന്നിവർ നേതൃത്വം നൽകും. ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റുമായി സഹകരിച്ചു കൊണ്ട് ഓഗസ്റ്റ് 27ആം തീയതി…

Read More

വാഷിങ്ങ്ടൺ: താലിബാൻ ആക്രമണം രൂക്ഷമായതോടെ അഫ്ഗാനിസ്ഥാൻ വിടാൻ സ്വന്തം പൗരന്മാർക്ക് നിർദേശം നൽകി. യുഎസ് അമേരിക്കൻ പൗരന്മാർ എത്രയും വേഗം അഫാഗാൻ വിടണം. പൗരന്മാരെ സംരക്ഷിക്കാനും സഹായിക്കാനുമുള്ള സാഹചര്യം പരിമിതമാണെന്നും കാബൂളിലെ യുഎസ് സ്ഥാനപതി കാര്യാലയം ശനിയാഴ്ച അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ ആക്രമണവും ഭീഷണിയും രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം. മടങ്ങിപ്പോകാൻ ലഭ്യമാകുന്ന വിമാന സർവീസുകൾ ഉപയോഗിക്കാം. വാണിജ്യ വിമാനങ്ങളിൽ സഞ്ചരിക്കാനുള്ള സാമ്പത്തികാവസ്ഥയില്ലാത്തവർക്ക് ടിക്കറ്റ് എടുക്കാൻ പ്രത്യേക വായ്പകൾ നൽകും. സ്വന്തം പൗരന്മാർ എത്രയും വേഗം മടങ്ങിപ്പോകുക മാത്രമാണ് ലക്ഷ്യമെന്നും യുഎസ് സ്ഥാനപതി കാര്യാലയം അറിയിച്ചു. അഫ്ഗാൻ സർക്കാരും താലിബാനും തമ്മിലുള്ള പോരാട്ടം നേർക്കുനേർ എത്തിയതോടെയാണ് മടങ്ങിപ്പോകാൻ സ്വന്തം പൗരന്മാർക്ക് യുഎസ് നിർദേശം നൽകിയിരിക്കുന്നത്. ആശങ്കപ്പെടുത്തുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ കുറവ് വരുത്തി. അഫ്ഗാനിസ്ഥാനിലെ സാഹചര്യം വൈറ്റ് ഹൗസ് നിരീക്ഷിക്കുന്നുണ്ട്. “അവിടുത്തെ സാഹചര്യം ഞങ്ങൾ നിരീക്ഷിക്കുകയാണ്. താലിബാൻ്റെ നിയന്ത്രണത്തിലുള്ള ഭാഗങ്ങളിൽ ആക്രമണവും സംഘർഷവും വർധിച്ചു. പ്രതികാരബുദ്ധിയോടെയുള്ള ആക്രമണങ്ങളിൽ അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെടുന്നതിൽ…

Read More

ന്യൂഡൽഹി: നിലവിൽ കേരളത്തിലെ എല്ലാ അന്തർദേശീയ വിമാനത്താവളങ്ങളിലും പ്രവാസികൾക്ക് വേണ്ടി നടത്തപ്പെടുന്ന കോവിഡ് റാപ്പിഡ് ടെസ്റ്റ് തുക സാധാരണ പ്രവാസികൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ റിസൾട്ട് കിട്ടുന്ന ഈ റാപ്പിഡ് ടെസ്റ്റിന് 2500 രൂപ മുതൽ ഈടാക്കുന്നുണ്ട്. നിലവിലെ കൊവിഡ് സാഹചര്യങ്ങളിലും സാമ്പത്തിക ബുദ്ധിമുട്ടു കളിലും തൊഴിലില്ലായ്മയിലും ബുദ്ധിമുട്ട് അനുഭവിക്കുന്ന സാധാരണ പ്രവാസികൾക്ക് അധിക ഭാരമായി അനുഭവപ്പെടും. ഇപ്പോൾ നടത്തപ്പെടുന്ന റാപ്പിഡ് ടെസ്റ്റ് ചാർജ് ഒഴിവാക്കുകയും സൗജന്യമായി പ്രവാസികൾക്ക് വേണ്ടി നടത്തപ്പെടണം എന്നും വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ പത്രക്കുറിപ്പിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.

Read More

മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ കുടുംബാംഗങ്ങളുടെ മക്കളിൽ ഈ വർഷം (2021) 10th, +2 പരീക്ഷകളില്‍  (Kerala & CBSE Syllabus) വിജയം നേടിയ കുട്ടികളെ കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നു. ഈ വർഷം 10th , +2 പരീക്ഷകൾ പാസായ കെ.പി.എ കുടുംബാംഗങ്ങളുടെ മക്കൾക്ക് ഇതിനായി അപേക്ഷ നൽകാവുന്നതാണ്. നാട്ടിൽ പഠിച്ചവരെയും പരിഗണിക്കും. താഴെ കാണുന്ന ഫോമിലൂടെ വിവരങ്ങൾ ചേർക്കുകയും, 39763026 എന്ന  നമ്പറിലെക്ക്  മാർക്ക് ഷീറ്റിന്റെ കോപ്പി വാട്സ്ആപ് മെസേജ് അയക്കുകയും ചെയ്യുക. അവസാന തീയതി 15 ഓഗസ്റ്റ് 2021.  വിശദവിവരങ്ങൾക്ക് വിളിക്കുക 39125828. https://tinyurl.com/KPAEDAWARD  

Read More

കൊച്ചി: കൊച്ചി കപ്പൽ നിർമാണ ശാലയിൽ നിർമ്മാണം പൂർത്തയാക്കിയ യുദ്ധകപ്പലായ ഐ എൻഎസ് വിക്രാന്തിൻ്റെ ആദ്യ പരീക്ഷണയോട്ടം വിജയകരം. യുദ്ധക്കപ്പലിൻ്റെ ഉൾക്കടലിലെ പരിശോധനകൾ വിജയകരമാണെന്നാണ് നാവികസേനാ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അറബിക്കടലിലാണ് പരീക്ഷണയോട്ടം നടത്തിയത്. നാവികസേനയ്ക്കായി ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പലാണ് വിക്രാന്ത്. വേഗത കൂട്ടിയും കുറച്ചും പരീക്ഷണങ്ങൾ നടത്തിയതിനൊപ്പം പ്രൊപ്പൽഷൻ സംവിധാനം കടുത്ത പരിശോധനകൾക്ക് വിധേയമാക്കി. ഇതിനൊപ്പം നാവിഗേഷൻ, കമ്യൂണിക്കേഷൻ തുടങ്ങിയവയുടെ പരീക്ഷണങ്ങളും നടത്തി. പരിശോധനകൾക്ക് ഷിപ്പ് യാർഡ് അധികൃതർക്കൊപ്പം നാവികസേനയും മേൽനോട്ടം വഹിച്ചു. പരീക്ഷണ ഓട്ടം പൂർത്തിയാക്കിയശേഷം ഇന്നുവൈകിട്ട് കപ്പൽ തീരത്തേക്ക് തിരിച്ചെത്തും. പരീക്ഷണങ്ങൾ വിജയകരമായ പൂർത്തിയാക്കിയ സ്ഥിതിക്ക് കപ്പൽ പൂർണമായും നാവിക സേന ഉടൻ ഏറ്റെടുത്തേക്കും. തുടർന്നാണ് ആയുധങ്ങളും മറ്റും ഘടിപ്പിക്കുക. തുടർന്നും പരീക്ഷണങ്ങൾ നടത്തും. കപ്പൽ അടുത്ത വർഷത്തോടെ കമ്മീഷൻ ചെയ്യാനാകും എന്നാണ് സേനാവൃത്തങ്ങൾ നൽകുന്ന സൂചന.

Read More

ഹൂസ്റ്റണ്‍: കോവിഡ് വ്യാപകമായി ഹൂസ്റ്റണ്‍ ആശുപത്രിയില്‍ ബെഡ്ഡിനു ക്ഷാമമായതിനാല്‍ 11 മാസം പ്രായമുള്ള കോവിഡ് ബാധിച്ച കുട്ടിയെ ടെംപിളിലുള്ള ആശുപത്രിയില്‍ ചികിത്സയ്ക്കായി ഹെലികോപ്റ്റര്‍ കൊണ്ടുപോകേണ്ടിവന്നു. 150 മൈലാണ് ടെംപിളിലേക്കുള്ള ആശുപത്രിയിലേക്ക് ഹെലികോപ്റ്റര്‍ പറന്നത്.ആശുപത്രിയില്‍ എത്തിച്ച കുട്ടിക്ക് അത്ഭുതസൗഖ്യം ലഭിച്ചതായി ബെയ്‌ലര്‍ സ്‌കോട്ട് ആന്റ് വൈറ്റ് മെക് ലയ്ന്‍ ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്റര്‍ ടെംപിള്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡൊമിനിക്ക് ലൂസിയ അറിയിച്ചു. ആഗസ്റ്റ് 6 വ്യാഴാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിക്ക് ഇപ്പോള്‍ ബ്രീത്തിംഗ് മെഷീന്റെ ആവശ്യമില്ലെന്നും ഡോക്ടര്‍ കൂട്ടിചേര്‍ത്തു.11 മാസമുള്ള എവ അമിറ റിവറ എന്ന കുട്ടിക്ക് കോവിഡ് പോസിറ്റീവാണെന്ന് ഹാരിസ് ഹെല്‍ത്ത് സിസ്റ്റം വക്താവ് അമാന്റാ കോള്‍വെ പറഞ്ഞു. ആദ്യമായി കുട്ടിയെ കൊണ്ടുപോയത് ലിന്‍ഡര്‍ ബി.ജോണ്‍സന്‍ ഹോസ്പിറ്റലിലാണ്. എന്നാല്‍ അവിടെ ഇന്‍കുബേറ്റ് ചെയ്യുന്നതിനുള്ള(കുട്ടികള്‍ക്ക്) സൗകര്യമില്ലാത്തതിനാലാണ്. സമീപ പ്രദേശങ്ങളിലെ ആശുപത്രികളില്‍ ബസ്സ് ഇല്ലാത്തതിനാലാണ് കുട്ടിയെ ടെംപിളിലേക്ക് കൊണ്ടുപോകേണ്ടി വന്നതെന്നും അധികൃതര്‍ പറഞ്ഞു.

Read More

ഡാളസ് : ലോകം ഇന്ന് ഒരു മഹാമാരിയുടെ മദ്ധ്യേ കടന്നു പോകുന്നു . കഷ്ടതയിലും നിരാശയിലുമാണ് ഭൂരിപക്ഷം ജനങ്ങളും ഇവിടെയാണ് ക്രിസ്തീയ വിശ്വാസത്തിന്റെ മാറ്റ് ഉരച്ചു നോക്കപ്പെടുന്നത് . നാം യഥാര്‍ത്ഥ ക്രിസ്തീയ വിശ്വാസിയാണോ എങ്കില്‍ നമ്മുടെ പ്രത്യാശക്ക് ഒരിക്കലും ഭംഗം വരികയില്ലെന്ന് മാത്രമല്ല അതൊരിക്കലും പൂര്‍ണ്ണമായി അസ്തമിക്കുകയില്ലെന്നും റവ. ജോബി ബാര്‍ഗീസ് ജോയ് (ന്യുയോര്‍ക്ക്) ഉദ്ബോധിപ്പിച്ചു .  ഡാളസ് കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് സംഘടിപ്പിച്ച 43 മത് വാര്‍ഷിക കണ്‍വെന്‍ഷന്റെ പ്രാരംഭ ദിനമായ ആഗസ്ത് 6 വെള്ളിയാഴ്ച യോഹന്നാന്‍ അഞ്ചാം അദ്ധ്യായത്തിന്റെ 7 മുതലുളള വാക്യങ്ങളെ ആസ്പദമാക്കി വചന പ്രഘോഷണം നടത്തുകയായിരുന്നു ജോബിയച്ചന്‍. ബേത്സെയ്ദാ കുളക്കടവില്‍ രോഗസൗഖ്യം പ്രതീക്ഷിച്ച് മുപ്പത്തിയെട്ട് വര്‍ഷമായി കഴിഞ്ഞിരുന്ന പ്രത്യാശക്ക് ഭംഗം വരാത്ത രോഗിയായ മനുഷ്യന്‍ ക്രിസ്തുവിനെ കണ്ടുമുട്ടിയപ്പോള്‍ പൂര്‍ണ്ണസൗഖ്യം പ്രാപിച്ചു . ശാരീരികമായി സൗഖ്യം പ്രാപിച്ചു എന്നതല്ല അവന്റെ പാപം പരിഹരിക്കപ്പെടുകയും ഇനിയും പാപം ചെയ്യരുന്നതെന്ന് യേശു കല്പിക്കുകയും ചെയ്യുന്ന സംഭവം അച്ചന്‍…

Read More