Author: staradmin

തിരുവനന്തപുരം; തിരുവനന്തപുരം സിറ്റി സർക്കുലർ സർവ്വീസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി ബസിന്റെ സമയം ക്രമപ്പെടുത്തുന്നതിനും തമ്പാനൂർ , യൂണിവേഴ്സിറ്റി തുടങ്ങിയ ചില സ്ഥലങ്ങളിൽ ​ഗതാ​ഗതക്കുരുക്കുകൾ കൂടുതൽ ബസുകൾ വരുമ്പോൾ ​ഗതാ​ഗതക്കുരുക്ക് ഉണ്ടാകുമോ എന്നുൾപ്പടെ പരിശോധിക്കുന്നതിന് വേണ്ടി കെഎസ്ആർടിസി നടത്തിയ ട്രയൽ റൺ വിജയകരം. നിശ്ചയിച്ച സമയത്തിനകത്ത് തന്നെ സർവ്വീസുകൾ ഏറെക്കുറെ പൂർത്തിയായി. ഇന്നത്തെ ട്രയൽ റണ്ണിൽ നിന്നും ജീവനക്കാരുടെ നിർദ്ദേശമനുസരിച്ച് മാറ്റങ്ങൾ വരുത്തി വീണ്ടും റിഹേഴ്സൽ നടത്തും. ഞാറാഴ്ച വൈകിട്ട് 4 മുതൽ വൈകിട്ട് ആറ് മണി വരെ പുതിയതായി ആരംഭിക്കാൻ പോകുന്ന 90 സിറ്റി സർവ്വീസ് ലോഫ്ലോർ നോൺ എ.സി ബസുകൾ ഉപയോ​ഗിച്ചാണ് ടൈമിം​ഗ് റിഹേൽസൽ നടത്തിയത്. ​ഗതാ​ഗതമന്ത്രി ആന്റണി രാജുവും, സിഎംഡി ബിജുപ്രഭാകർ ഐഎഎസും നേരിട്ട് എത്തി തന്നെ ട്രയൽ റൺ വീക്ഷിച്ചു. തിരുവനന്തപുരത്തെ സിറ്റി സർവ്വീസ് സർവ്വീസ് കൂടുതൽ ജനങ്ങളിൽ എത്തിക്കുന്നതിനും കൂടുതൽ റൂട്ടുകളിലൂടെ സർവ്വീസ് നടത്തി ജനോപാകാര പ്രദമാക്കുന്നതിന് വേണ്ടിയാണ് അടിമുടി മാറ്റം വരുത്തുന്ന ഈ സംരംഭമെന്ന്…

Read More

ഫ്ളോറിഡ: ജൂലൈ 31 മുതലുള്ള ഒരാഴ്ചയ്ക്കുള്ളിൽ മൂന്നുതവണയാണ് ഫ്ളോറിഡയിലെ ഏകദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ പുതിയ റിക്കാർഡ് സ്ഥാപിച്ചത്. സി ഡി സി യുടെ കണക്കനുസരിച്ച് ശനിയാഴ്ച മാത്രം 23903 രോഗികളിൽ കോവിഡ് സ്ഥിരീകരിച്ചപ്പോൾ ഫ്ളോറിഡയിലെ ആഗസ്റ്റ് 6 വരെയുള്ള കോവി ഡ് രോഗികളുടെ എണ്ണം 2725450 ആയി ഉയർന്നു. ശനിയാഴ്ച ആശുപത്രിയിൽ 13348 പേരെയാണ് പ്രവേശിപ്പിച്ചത്. ശനിയാഴ്ച 19 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചപ്പോൾ സംസ്ഥാനത്തെ മാത്രം മരണ സംഖ്യ 39696 ആയി. ഈ കണക്കുകൾ ശനിയാഴ്ച സി ഡി സി ഔദ്യോഗികമായി പുറത്തുവിട്ടതാണ്. ജൂലൈ 31 മുതൽ സംസ്ഥാനത്ത് ഏകദിന രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ്. 21683 പേർ. വ്യാഴാഴ്ച 22783 പേർ..ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആന്റ് ഹ്യൂമൻ സർവീസിന്റെ കണക്കനുസരിച്ച് തുടർച്ചയായി ഒരാഴ്ചയിൽ 6 ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടവരുടെ എണ്ണത്തിൽ റിക്കാർഡ് വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ആഗസ്റ്റ് 7 വരെ അമേരിക്കയിൽ കോവിഡ് മൂലം 620404 പേർക്കാണ് ജീവൻ…

Read More

ഡാളസ്സ്: ഡാളസ്സിൽ കോവിഡ് വ്യാപിക്കുകയും കൗണ്ടി ജഡ്ജി ഹൈ റിസ്ക് ലെവൽ റെഡിലേക്ക് കോവിഡിനെ ഉയർത്തുകയും ചെയ്തിട്ടും വാക്സിനേഷൻ സ്വീകരിക്കുന്നതിനെ എതിർത്ത് ഡാളസ്സ് ബെയ്ലർ ഹോസ്പിറ്റലിനു മുമ്പിലേക്ക് നൂറു കണക്കിന് ആളുകൾ മാർച്ച് നടത്തി. ആഗസ്റ്റ് 7 ശനിയാഴ്ച നടന്ന പ്രകടനം വീക്ഷിക്കുന്നതിന് റോഡിനിരുവശത്തും ധാരാളം കൂടി നിന്നിരുന്നു. ഡാളസ്സിലെ പ്രധാന അഞ്ചു ഹോസ്പിറ്റൽ സിസ്റ്റം ജീവനക്കാർക്ക് വാക്സിനേഷൻ മാൻഡേറ്റ് നൽകിയ താണ് ആശുപത്രി ജീവനക്കാർ ഉൾപ്പെടെയുള്ളവരെ പ്രകോപിപ്പിച്ചത്. ബെയ്ലർ സ്കോട് ആൻഡ്‌ വൈറ്റ് , മെത്തഡിസ്റ്റ് ഹെൽത്ത് സിസ്‌റ്റം , ടെക്സ്സസ്സ് ഹെൽത്ത് റിസോഴ്സസ് , ചിൽഡ്രൺസ് ഹെൽത്ത് ഇൻഷ്വറൻസ് ഡാളസ്സ് , കുക്ക് ചിൽഡ്രൻസ് (ഫോർട്ട്വർത്ത് ) എന്നീ ആശുപത്രി കളാണ് ജീവനക്കാർക്ക് അന്ത്യശാസനം നൽകിയിരിക്കുന്നത്.ശനിയാഴ്ച രാവിലെ പ്രതിഷേധക്കാർ. സ്റ്റോപ് മാൻഡേറ്റ് എന്ന് എഴുതിയ പ്ലക്കാർഡുകൾ പ്രകടനക്കാർ ഉയർത്തിയിരുന്നു. വാക്സിനേഷൻ സ്വീകരിക്കുന്നത് ഞങ്ങളുടെ സ്വാതന്ത്ര്യത്തിൽ പെട്ട കാര്യമാണ്. റോഡിലൂടെ പോയിരുന്ന വാഹനങ്ങൾ ഹോൺ അടിച്ച് ഇവരെ പ്രോൽസാഹിപ്പിച്ചിരുന്നു. മാസ്ക്…

Read More

മനാമ: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സമഭാവനയുടെ പ്രതീകമാണെന്ന് സിഎംപി ജന. സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ സിപി ജോണ്‍. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ 12 ാം ഓര്‍മ്മദിനത്തോടനുബന്ധിച്ച് കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ഞങ്ങളുടെ തങ്ങള്‍, എല്ലാവരുടെയും’ എന്ന പേരില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മിതവാദിക്കപ്പുറം ദൃഢചിന്തകനായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍. വജ്രക്കല്ലിന്റെ ശക്തിയുണ്ടായിരുന്ന ദൃഢത അദ്ദേഹത്തിന്റെ സൗമ്യതയിലൂടെ ലളിതമാക്കുകയായിരുന്നു. മനുഷ്യസ്‌നേഹത്തിലധിഷ്ഠിതമായ ദൃഢതയില്‍നിന്നാണ് അദ്ദേഹം ഊര്‍ജ്ജം ഉള്‍ക്കൊണ്ടത്. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി തുടരുന്ന ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണത്തില്‍ അദ്ദേഹത്തിന്റെ അഭാവം ഏവരും അറിയുന്നുണ്ട്. നാം നടത്തിവന്ന ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ആവേശം പകര്‍ന്നത് തങ്ങളുടെ ചിന്തകളാണ്. പ്രതിന്ധിഘട്ടങ്ങളില്‍ നമുക്ക് നോക്കാവുന്ന പ്രകാശഗോപുരമായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിനായിരങ്ങള്‍ക്ക് തന്റെ പ്രവര്‍ത്തികളിലൂടെ സന്തോഷത്തിന്റെ പുഷ്പങ്ങള്‍ നല്‍കിയ മഹാനായ മനഷ്യനായ ശിഹാബ് തങ്ങളുടെ ഓര്‍മ്മകള്‍, അദ്ദേഹത്തിന്റെ അഭാവത്തില്‍ ഇന്നത്തെ രാഷ്ട്രീയലോകത്ത് വഴികാട്ടിയാണ്. ഏത്…

Read More

ഏഥൻസ്: ഗ്രീസിൽ കാട്ടുതീ പടർന്നുപിടിക്കുന്നത് അഞ്ചാം ദിവസവും തുടരുന്നു. നൂറുകണക്കിന് വീടുകൾ അഗ്നിക്കിരയായി. പ്രദേശത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. രാജ്യത്തിന്റെ തലസ്ഥാനമായ ഏഥൻസിന്റെ വടക്കൻ നഗരങ്ങളിൽ നിന്നുള്ള നിരവധി വിനോദസഞ്ചാരികളേയും താമസക്കാരേയും ഒഴിപ്പിച്ചിട്ടുണ്ട്. ശക്തമായ കാറ്റും ഉയർന്ന താപനിലയും കാരണം ഇതുവരെ തീ അണയ്ക്കാനായിട്ടില്ല. ചൊവ്വാഴ്ചയാണ് ഗ്രീസിൽ കാട്ടുതീ പടർന്നു പിടിച്ചത്. അഗ്നിശമന സേന തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ആയിരക്കണക്കിന് അഗ്‌നിശമന സേനാംഗങ്ങള്‍ 20 ഓളം വാട്ടര്‍ ബോംബിങ് വിമാനങ്ങള്‍ ഉപയോഗിച്ച് തീ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. യുകെ, ഫ്രാൻസ്, യുഎസ്എ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് അധിക അഗ്നിശമന സേനാംഗങ്ങളും വിമാനങ്ങളും ഗ്രീസിലേക്ക് അയച്ചിട്ടുണ്ട്. ഇതിനിടയില്‍ പെയ്ത കനത്ത മഴ കാട്ടുതീ തുര്‍ക്കിയിലേക്ക് വ്യാപിക്കുന്നത് തടഞ്ഞിട്ടുണ്ട്. യൂറോപ്യൻ ഫോറസ്റ്റ് ഫയർ ഇൻഫർമേഷൻ സിസ്റ്റം അനുസരിച്ച്, കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 56,655 ഹെക്ടർ ഗ്രീസിൽ കത്തിനശിച്ചു. 2008 നും 2020 നും ഇടയിൽ ഇതേ കാലയളവിൽ ശരാശരി 1,700 ഹെക്ടർ വനഭൂമി…

Read More

തെന്നിന്ത്യൻ താരം അല്ലു അര്‍ജുനെ നായകനാക്കി സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുന്നത്. ഈ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നുത് ഫഹദ് ഫാസില്‍ ആണ്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. ഫഹദിന്റെ ജന്മദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. ജന്മദിന ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ‘പുഷ്‍പ’യുടെ ഒരു ക്യാരക്റ്റര്‍ പോസ്റ്റര്‍ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദനയാണ് നായിക ,ചിത്രത്തിൽ ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം ഒരുക്കിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ, ചിത്രത്തിന്റെ എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ് ആണ്, പീറ്റര്‍ ഹെയ്‌നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ്…

Read More

തിരുവനന്തപുരം: ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ തടയാൻ നിർദേശങ്ങൾ മുന്നോട്ടുവച്ച് കെജിഎംഒഎ. എല്ലാ ആരോഗ്യകേന്ദ്രങ്ങളും പ്രത്യേക സുരക്ഷാ മേഖലയായി പരിഗണിക്കണം. അത്യാഹിത വിഭാഗം ഉള്ള ഇടങ്ങളിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം. സുരക്ഷാ കാമറ അടക്കം സജ്ജീകരണം കൂട്ടണം. എല്ലാ ആക്രമണ കേസുകളും ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് 2012 ന് കീഴിൽ ഉൾപ്പെടുത്തണം. ഡോക്ടർമാർക്ക് എതിരെ പ്രതികൾ നൽകുന്ന എതിർ കേസുകളിൽ എഫ്ഐആർ എടുക്കും മുമ്പ്‌ വിദഗ്ധ സമിതി പരിശോധിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.

Read More

കൊച്ചിയിലെ മംഗളവനത്തിലൊളിച്ച വാഹന മോഷണക്കേസ് പ്രതികളെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു. സെക്യൂരിറ്റി ജീവനക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി ആലുവയിലെ ഷോറൂമിൽ നിന്ന് കഴിഞ്ഞദിവസം ബൈക്ക് മോഷ്ടിച്ചവരാണ് യാദൃശ്ചികമായി പൊലീസിന് മുന്നിൽ കുടുങ്ങിയത്. വാഹന പരിശോധനയ്ക്കിടെ ബൈക്കിന് പോലീസ് കൈകാണിച്ചെങ്കിലും നിർത്താതെ പോയതോടെ പോലീസ് പിന്തുടരുകയായിരുന്നു. കൊല്ലംസ്വദേശി ഫിറോസ്, കോഴിക്കോട് സ്വദേശി അമർജിത് എന്നിവരെയാണ് പിടികൂടിയത്. ഇരുവര്‍ക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Read More

കരിപ്പൂർ: കരിപ്പൂർ സ്വർണക്കവർച്ച കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ പ്രതികൾ പദ്ധതിയിട്ട കേസിൽ പൊലീസ് അന്വേഷണം ‍ഊ‍ർജ്ജിതമാക്കി. ​ഗൂഢാലോചനയിൽ പങ്കാളികളായ മൂന്ന് പേ‍ർക്കായി കൊടുവള്ളിയിൽ പൊലീസ് തെരച്ചിൽ നടത്തി. അന്വേഷണ സംഘത്തെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയായ റിയാസ് എന്ന കുഞ്ഞീതുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി. ​ഗൂഢാലോചന കേസിൽ കൂടുതൽ അറസ്റ്റുകൾക്ക് സാധ്യതയുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം 933, വയനാട് 551, കാസര്‍ഗോഡ് 523, പത്തനംതിട്ട 441, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,196 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,85,14,136 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,747 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,610 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 797…

Read More