Author: staradmin

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ക്ക് ജോലി നിര്‍വ്വഹിക്കാന്‍ എല്ലാ സൗകര്യവും ഒരുക്കും. ഡോക്ടര്‍മാര്‍ക്കെതിരെ നടന്ന അക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കാഷ്വാലിറ്റികളിലും ഒ.പികളിലും സിസിടിവി സ്ഥാപിക്കണം. സ്വകാര്യ ആശുപത്രികളും അതിന് സംവിധാനമൊരുക്കണം. പോലീസ് എയ്ഡ് പോസ്റ്റ് ഉള്ള ആശുപത്രികളിലെ സിസിടിവി സംവിധാനം എയിഡ്പോസ്റ്റുമായി ബന്ധപ്പെടുത്തണം. അക്രമം നടന്നാല്‍ എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റു ചെയ്യണം. ഒ.പി.കളിലും കാഷ്വാലിറ്റികളിലും സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിക്കുമ്പോൾ ഇനി മുതൽ വിമുക്തഭടന്മാരെ തെരഞ്ഞെടുക്കണം. നിലവിലുള്ളവരെ ഒഴിവാക്കേണ്ടതില്ല. ആശുപത്രി വികസനസമിതികള്‍ ഇക്കാര്യം ശ്രദ്ധിക്കണം. സ്വകാര്യ ആശുപത്രികളിലും ആവശ്യത്തിന് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണം. മെഡിക്കല്‍കോളേജ് പോലുള്ള വലിയ ആശുപത്രികളില്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിലെ ഉദ്യോഗസ്ഥരെ ചീഫ് സെക്യൂരിറ്റി ഓഫീസറായി നിയമിക്കണം. നിലവിലുള്ള ഏജൻസികളുടെ കാലാവധി തീരുന്ന മുറക്ക് ഇത് നടപ്പാക്കണം. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആരോഗ്യവകുപ്പ്…

Read More

തിരുവനന്തപുരം : തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ഏറെ നാളായി ട്യൂമര്‍ ബാധിതയായി ചികിത്സയിലായിരുന്ന നടി ശരണ്യ ശശി നിര്യാതയായി. കോവിഡും ന്യൂമോണിയയും ബാധിച്ചതോടെ നില വഷളാവുകയായിരുന്നു. ചാക്കോ രണ്ടാമൻ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ശ്രദ്ധ നേടിയത്.

Read More

ജിദ്ദ: വിദേശികൾക്ക് ഉംറ തീർഥാടനത്തിന് വിസ അനുവദിക്കുന്നത് സംബന്ധിച്ച അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ച് തുടങ്ങുമെന്ന് സൗദി ഹജ്ജ് ഉംറ കാര്യ മന്ത്രാലയം അറിയിച്ചു. ഹജ്ജ് തീർഥാടനത്തിനായി താൽക്കാലികമായി നിർത്തിവച്ച ഉംറ തീർഥാടനത്തിന്. സൗദിയിലുള്ളവർക്ക് ഹജ്ജ് കഴിഞ്ഞ ഉടൻ തന്നെ അനുമതി നൽകിയിരുന്നു. കൊവിഡിനെ തുടർന്ന് നിയന്ത്രണങ്ങൾ പാലിച്ച് ഘട്ടം ഘട്ടമായി സ്വദേശികളും വിദേശികളും ഉൾപ്പെടെ മാസത്തിൽ 20 ലക്ഷം ഉംറ തീർഥാടകരെ അനുവദിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. സൗദിയിൽ അംഗീകാരമുള്ള കൊവിഡ് വാക്സിനുകളുടെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് മാത്രമേ ഉംറയ്ക്ക് അനുമതി നൽകുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി. ഉംറയ്ക്കുള്ള അനുമതിക്കായുള്ള അപേക്ഷയോടൊപ്പം വാക്സിനേഷൻ സർട്ടിഫിക്കറ്റും സമർപ്പിക്കണം. ഇഅ്തമർനാ, തവക്കൽ നാ ആപ്ലിക്കേഷനുകൾ വഴിയാണ് ഉംറയ്ക്കുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത്. മുപ്പത് ദിവസം കാലാവധിയുള്ള ഉംറ വിസകളാണ് അനുവദിക്കുന്നത്. രാജ്യത്തേക്ക് യാത്ര വിലക്കില്ലാത്ത ഗ്രീൻ ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്കാണ് നിലവിൽ ഉംറയ്ക്ക് അനുമതി നൽകുന്നത്. അതിനാൽതന്നെ ഇന്ത്യയിൽ നിന്നുള്ളവർക്ക് നിലവിൽ വിസ അനുവദിക്കുന്നില്ല.

Read More

മനാമ: ബഹ്‌റൈനിൽ ഓഗസ്റ്റ് 8 ന് നടത്തിയ 16,922 കോവിഡ് -19 ടെസ്റ്റുകളിൽ 111 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 30 പേർ പ്രവാസി തൊഴിലാളികളാണ്. 67 പുതിയ കേസുകൾ സമ്പർക്കം മൂലവും 14 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 0.66% മാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 117 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,67,643 ആയി വർദ്ധിച്ചു. ഇന്നലെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിൽ രാജ്യത്തെ ആകെ മരണം 1,384 ആണ്. മരണനിരക്ക് 0.51 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1,033 പേരാണ്. ഇവരിൽ 5 പേർ ഗുരുതരാവസ്ഥയിലാണ്. 1,028 പേരുടെ നില തൃപ്തികരമാണ്. ബഹ്‌റൈനിൽ ഇതുവരെ 55,70,650 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം 11,18,900 പേർ ഓരോ ഡോസും 10,64,697 പേർ രണ്ട് ഡോസും 189,168 പേർ ബൂസ്റ്റർ ഡോസും…

Read More

കുവൈറ്റ് സിറ്റി : രാജ്യത്തെ അനധികൃത താമസക്കാർക്ക് അവരുടെ താമസം ഔദ്യോഗികമായി ക്രമപ്പെടുത്തുന്നതിനായി നൽകിയ ഗ്രേസ് കാലാവധി അവസാനിച്ചതായി കുവൈറ്റ്. ജൂണിൽ അവസാനമായി ഗ്രേസ് കാലാവധി നീട്ടിയിരുന്നതാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. ഇനി മുതൽ അനധികൃത താമസക്കാർക്കെതിരായ നിയമ നടപടികൾ ആരംഭിക്കുമെന്നും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇനി ഇവർക്ക് പിഴകൾ അടച്ച് വിസ ശരിയാക്കി കുവൈറ്റിൽ തുടരാനോ പിഴ കൂടാതെ നാട്ടിലേക്ക് മടങ്ങാനോ അവസരമുണ്ടാവില്ല. നിയമ സംഘകരെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളുമായി അധികൃതർ മുന്നോട്ട് പോകും. ഗ്രേസ് കാലാവധി അവസാനിച്ചതിന് ശേഷമുള്ള ഓരോ ദിവസത്തിനും ഒരു കുവൈറ്റ് ദിനാർ എന്ന തോതിലാണ് പിഴ ഈടാക്കുക. പിഴ ഈടാക്കിയ ശേഷം ഇവരെ നാടുകടത്തുകയും ചെയ്യും. ഇങ്ങനെ നാട്ടിലേക്ക് അയക്കപ്പെടുന്നവർക്ക് ഇനിയൊരുക്കലും കുവൈറ്റിലേക്ക് തിരികെ വരാൻ സാധിക്കില്ലെന്നും അധികൃതർ അറിയിച്ചു. ഇത്തരം അനധികൃത താമസക്കാരുടെ സ്‌പോൺസർമാർക്കെതിരേയും നടപടി സ്വീകരിക്കും.

Read More

പ്യോംങ്യാംഗ്: ഉത്തര കൊറിയയിൽ കനത്ത മഴയെ തുടർന്ന് വീടുകൾ വെള്ളത്തിനടിയിലായി, വയലുകളും റോഡുകളും തകർന്നു. 1,100 ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. ദിവസങ്ങൾ നീണ്ട കനത്ത മഴയ്ക്ക് ശേഷം കൃഷിയിടങ്ങളും റോഡുകളും ഒലിച്ചുപോയി. ദുരിത ബാധിത പ്രദേശങ്ങളിൽ നിന്ന് അയ്യായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. വെളളപ്പൊക്കത്തിൽ ഏക്കർ കണക്കിന് കൃഷി നശിച്ചുപോയെന്നാണ് വിവരം. നിലവിൽ രാജ്യത്തുള്ള ഭക്ഷ്യപ്രതിസന്ധി കൂടുതൽ രൂക്ഷമായേക്കുമെന്ന ആശങ്കയുണ്ട്. കണക്കുകളനുസരിച്ച് ഉത്തര കൊറിയ ഈ വർഷം ഏകദേശം 8,60,000 ടൺ ഭക്ഷ്യക്ഷാമം നേരിടുന്നുവെന്നാണ് വിവരം.ദക്ഷിണ ഹാംഗ്യോംങിൽ നൂറു ഹെക്ടർ കൃഷിഭൂമി വെള്ളത്തിനടിയിലായെന്നാണ് റിപ്പോർട്ടുകൾ. നദിയിലെ അണക്കെട്ടുകൾ തകർന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. മഴ കൂടുതൽ നാശമുണ്ടാക്കുമെന്നും കിഴക്കൻ തീരം കേന്ദ്രീകരിച്ച് വിവിധ പ്രദേശങ്ങളിൽ നാളെ വരെ ശക്തമായ മഴ പ്രതീക്ഷിക്കുന്നുയെന്നും രാജ്യത്തെ കാലാവസ്ഥാ ഏജൻസി ഡെപ്യൂട്ടി ഡയറക്ടർ റി യോങ് നാം പറഞ്ഞു. രാജ്യത്തെ എല്ലാ മേഖലകളും പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി തടയാൻ വേണ്ട നടപടികൾ…

Read More

മനാമ: ബഹ്‌റൈനിലെ സാംസ്ക്കാരിക രംഗത്ത് കഴിഞ്ഞ മൂന്ന്  ദശകത്തിലേറെയായി പുത്തൻ സങ്കേതങ്ങളിലൂടെയും മികച്ച സംഘാടനത്തിലൂടെയും നവീനവും വ്യത്യസ്ഥവുമായ നിരവധി നാടകാനുഭവങ്ങൾ ബഹ്‌റൈൻ നാടക ലോകത്തിന് സമ്മാനിച്ച പുരോഗമന സാംസ്‌കാരിക-ജീവകാരുണ്യ  സംഘടനയായ ബഹ്‌റൈൻ പ്രതിഭയുടെ പ്രഥമ ‘ബഹ്‌റൈൻ പ്രതിഭ നാടക പുരസ്‌കാര’ത്തിനുള്ള രചനകൾ ക്ഷണിച്ചു. രചയിതാക്കൾ ഇന്ത്യൻ പൗരന്മാരായിരിക്കണം. ലോകത്തിൽ എവിടെ താമസിക്കുന്നവർക്കും പങ്കെടുക്കാവുന്നതാണ്.  25000 രൂപയുടെ ക്യാഷ് അവാർഡും, ഫലകവും,  കീർത്തിപത്രവും അടങ്ങുന്നതാണ്  പുരസ്‌കാരം. ഇന്ത്യയിലെ നാടകരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഉൾക്കൊള്ളുന്ന ജൂറിയാണ് രചനകൾ തിരഞ്ഞെടുക്കുക. പുരോഗമനാശയങ്ങൾ ഉൾക്കൊള്ളുന്ന, ഒരു മണിക്കൂർ വരെ  അവതരണ ദൈർഘ്യം വരാവുന്ന,  2019 ജനുവരി 1-ന് ശേഷമുള്ള, പ്രസിദ്ധീകരിച്ചതും, പ്രസിദ്ധീകരിക്കാത്തതും മൗലികവുമായുള്ള മലയാള നാടക രചനകളായിരിക്കും പുരസ്‌കാരത്തിനായി പരിഗണിക്കുക. നാടക രചനകൾ 2021 സെപ്റ്റംബർ 15 നുള്ളിൽ bpdramaawards@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ PDF ആയി ലഭിച്ചിരിക്കേണ്ടതാണ്. നാടക രചനയിൽ രചയിതാവിന്റെ പേരോ അതുമായി ബന്ധപ്പെട്ട സൂചനകളോ ഉണ്ടാകാൻ പാടുള്ളതല്ല. രചയിതാവിന്റെ വ്യക്തി വിവരങ്ങളും മറ്റും…

Read More

തിരുവനന്തപുരം: പി. എസ്. സി പരീക്ഷക്കെത്തിയ കൊവിഡ് ബാധിതനോട് പരീക്ഷാ സെന്ററായ സ്കൂൾ അധികൃതർ അപമര്യാദയായി പെരുമാറിയതായി പരാതി. ഇന്നലെ നടന്ന എസ്. സി ഡെവലപ്മെന്റ് ഓഫിസർ പരീക്ഷയ്ക്കായി തിരുവനന്തപുരം എസ്. എം. വി സ്കൂളിലെത്തിയ വർക്കല സ്വദേശിയായ ഉദ്യോഗാർത്ഥിക്കാണ് ദുരനുഭവം ഉണ്ടായത്. കൊവിഡ് പോസിറ്റീവ് ആണെന്ന വിവരം നേരത്തേ തന്നെ പി. എസ്. സിയെ ഇമെയിൽ മുഖേനയും ഫോണിലും അറിയിച്ചിരുന്നു. ആവശ്യമായ സൗകര്യം ഒരുക്കാമെന്ന് പി. എസ്. സി അധികൃതർ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. പരീക്ഷാ സെന്ററിലും മുൻകൂട്ടി വിവരം അറിയിച്ചിരുന്നു. എന്നാൽ ഇന്നലെ രാവിലെ സ്കൂളിൽ എത്തിയപ്പോൾ സ്കൂൾ പ്രിൻസിപ്പാൾ ഇവിടെ പറ്റില്ല എന്നു പറഞ്ഞു ആക്രോശിച്ചുവെന്നാണ് പരാതി. പിന്നീട് സ്‌കൂളിലുണ്ടായിരുന്ന പി. എസ്.സി ഉദ്യോഗസ്ഥൻ അനുനയിപ്പിച്ചു ക്ലാസ് മുറി സജ്ജമാക്കിയെങ്കിലും, സ്കൂൾ അധികൃതർ വായു സഞ്ചാരവും വെളിച്ചവും വൃത്തിയുമില്ലാത്ത ഒരു മുറിയാണ് നൽകിയതെന്ന് ഉദ്യോഗാർത്ഥി പറയുന്നു. ഇവിടെ ഇരുന്ന് പരീക്ഷ എഴുതാൻ കഴിയില്ലെന്ന് ഉദ്യോഗാർത്ഥി നിലപാട് എടുത്തതോടെ…

Read More

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് ചീഫ് ആയിരുന്ന കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി നാളെ പരിഗണിക്കും. നേരത്തെ കേസ് കൈകാര്യം ചെയ്തിരുന്ന ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിമൂന്ന് കേസ് കൈമാറിയ ശേഷം ആദ്യമായാണ് സെഷന്‍ കോടതി ഇന്ന് പരിഗണിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ച് ഒന്നര വര്‍ഷം പിന്നിട്ട കേസില്‍ വിചാരണാ നടപടികള്‍ ആരംഭിക്കുന്നതിന്റെ ആദ്യഘട്ടമായാണ് കേസ് ഇന്ന് പരിഗണിക്കുന്നത്. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഇതിനായി കേസിലെ ഒന്നും രണ്ടും പ്രതികളായ ഐഎഎസ് ഓഫിസര്‍ ശ്രീറാംവെങ്കിട്ട രാമനോടും പെണ്‍സുഹൃത്ത് വഫയോടും ഇന്ന് ഹാജരാകണമെന്ന് സെഷന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ആദ്യഘട്ടമായി പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ച ശേഷമായിരിക്കും വിചാരണാ നടപിടകള്‍ ആരംഭിക്കുക. ബഷീര്‍ കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായി ഒരാഴ്ച കഴിഞ്ഞാണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ ഇരു പ്രതികളുടെയും അഭിഭാഷകര്‍ക്ക്…

Read More

ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ അടുത്തഘട്ട ധനസഹായ വിതരണം തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ഉച്ചയ്ക്ക് 12.30-ന് വീഡിയോ കോൺഫറൻസ് മുഖേനയാകും ഉദ്ഘാടനമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പദ്ധതി മുഖേന രാജ്യത്തെ 9.75 കാർഷിക കുടുംബങ്ങൾക്ക് 19,500 കോടിരൂപ കൈമാറും. ചടങ്ങിൽ കർഷകരുമായി പ്രധാനമന്ത്രി സംവദിക്കുകയും രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. അർഹരായ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6000 രൂപ ധനസഹായം നൽകുന്നതാണ് പദ്ധതി. 2000 രൂപ വീതം മൂന്നുമാസമായാണ് തുക ഗുണഭോക്താക്കൾക്ക് നൽകുക. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക നേരിട്ട് കൈമാറുകയാണ് ചെയ്യുന്നത്. പി.എം. കിസാൻ പദ്ധതി രണ്ടാംഘട്ട വിതരണോദ്ഘാടന ചടങ്ങിൽ കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും പങ്കെടുക്കും. പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധിയുടെ എട്ടാംഘട്ട ധനസഹായ വിതരണം മേയ് 14ന് പ്രധാനമന്ത്രി നിർവഹിച്ചിരുന്നു. വീഡിയോ കോൺഫറൻസ് മുഖാന്തരമായിരുന്നു അന്നും പരിപാടി.ആദ്യ ഘട്ടം വിതരണം ചെയ്ത തുക തിരികെ ഈടാക്കി തുടങ്ങിയത് സംസ്ഥാനത്ത്…

Read More