- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല
- സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു; വിലങ്ങാട് വില്ലേജ് ഓഫീസിനുമുന്നിൽ പ്രതിഷേധവുമായി ഉരുൾപൊട്ടൽ ദുരിതബാധിതർ
- മഴക്കെടുതി; മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല ഗതാഗത നിരോധനം, ഇടുക്കിയിൽ 25 വീടുകള്‍ തകര്‍ന്നു
- മലയാളികളുൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളുടെ പണം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റിൽ
- അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദനം: പ്രതികള്‍ അറസ്റ്റില്‍
- കഞ്ചാവ് കൃഷി: ബഹ്റൈനില്‍ മുങ്ങല്‍ വിദഗ്ദ്ധനടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവ്
Author: staradmin
തിരുവനന്തപുരം: പേ വാർഡിലെ കൂട്ടിരിപ്പുകാരിൽ നിന്ന് ഡോക്ടറുടെ വേഷത്തിലെത്തിയ ആൾ 3500 രൂപയുമായി കടന്നുകളഞ്ഞെന്നാണ് പരാതി. വെഞ്ഞാറമ്മൂട് ഇളമ്പ സ്വദേശി ഹൃദ്രോഗിയായ ഗോമതിയുടെ കൂട്ടിരിപ്പുകാർക്കാണ് പണം നഷ്ടമായത്. ഇന്നലെ രാത്രി എട്ടേകാലോടെ ഡോക്ടറുടെ വേഷത്തിലെത്തിയ ആൾ ഗോമതിയെ പരിശോധിച്ചു. സ്റ്റെതസ്കോപ്പ് അടക്കം ഇട്ട് എത്തിയതിനാൽ ഡോക്ടറാണെന്ന വിശ്വാസമായിരുന്നു ഗോമതിയ്ക്കും ഭിന്നശേഷിക്കാരിയായ മകൾ സുനിതയ്ക്കും. ഇയാൾ തന്നെ ഇന്ന് പുലർച്ചെ എല്ലാവരും ഉറങ്ങിയ സമയത്തെത്തി പണം അടങ്ങിയ രണ്ട് പേഴ്സുകളുമായി കടന്നുകളഞ്ഞെന്നാണ് പരാതി. കുറ്റിയിടാൻ മറന്ന വാതിലൂടെയാണ് മോഷ്ടാവ് അകത്തുകടന്നത്. മെഡിക്കൽ കോളേജ് സുരക്ഷാ വിഭാഗത്തോട് പരാതി പറഞ്ഞപ്പോൾ പൊലീസനെ സമീപിക്കെന്നായിരുന്നു മറുപടി. 44 ആം നമ്പര്‍ പേ വാർഡിലാണ് മോഷണം നടന്നത്. ഹൃദയവാൾവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഗോമതിയും കൂട്ടിരിപ്പുകാരും അഞ്ചുദിവസം മുമ്പാണ് മെഡിക്കൽ കോളേജിലെത്തിയത്. ശസ്ത്രക്രിയ പൂർത്തിയായി. ഇതിന് മുമ്പും ഡോക്ടറുടെ വേഷം ധരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മോഷണം നടന്നിട്ടുണ്ട്. ആശുപത്രിയിൽ കയറി മരുന്ന് മോഷ്ടിക്കുന്ന അവസ്ഥവരെയുണ്ടായിട്ടുണ്ട്. വീഴ്ചകൾ തുടരെ…
റിപ്പോർട്ട്: സുജീഷ് ലാൽ കൊല്ലം: കടക്കൽ മണലുവട്ടം ജംഗ്ഷനിൽ വച്ച് രണ്ട് ബൈക്കുകൾ കൂട്ടി ഇടിച്ച് 3 പേർക്ക് പരിക്ക്. ബൈക്ക് യാത്രികരായ സുരേഷ് മുഖത്തല (40), തുളസിധരൻ (62),സച്ചു ഇഞ്ചിമുക്ക് എന്നിവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിൽ പ്രവേശിപ്പിച്ചു. തുടർന്ന് സാരമായി പറിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
തിരുവനന്തപുരം: അടിയന്തരാവസ്ഥ ഒരു മനോഭാവമാണെന്നും ആധുനിക കാലത്തെ അടിയന്തരാവസ്ഥയാണ് കേരളത്തിൽ പിണറായി വിജയൻ നടത്തുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ദിരാ ഗാന്ധിക്ക് പഠിക്കുകയാണ് പിണറായി വിജയനെന്നും തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ സെമിനാറിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. എല്ലാ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും നടക്കുന്നത് അടിയന്തരാവസ്ഥയാണ്. അവിടങ്ങളിൽ മാദ്ധ്യമങ്ങളോ പ്രതിപക്ഷമോ ഇല്ല. അതേപോലത്തെ ജനാധിപത്യവിരുദ്ധ കാര്യങ്ങളാണ് കേരളത്തിലും നടക്കുന്നത്. എല്ലാ തെളിവുകളുടേയും അടിസ്ഥാനത്തിൽ ഏഴുവർഷത്തെ അന്വേഷണത്തിന് ശേഷം രാഹുൽഗാന്ധിയെ ഇഡി ചോദ്യം ചെയ്തപ്പോൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ് കോൺഗ്രസ് ചെയ്തത്. എന്നാൽ ഗുജ്റാത്ത് കലാപത്തിൻ്റെ പേരിൽ മോദിയെ കോൺഗ്രസ് വേട്ടയാടിയപ്പോൾ മോദിയും ബിജെപിയും ഒരു പ്രതിഷേധവും നടത്തിയില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. മുൻകാല പ്രാബല്ല്യത്തിൽ ഭരണഘടനയുടെ 42 മത് വകുപ്പ് ഭേദഗതി ചെയ്ത് ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനങ്ങൾ തനിക്കെതിരായതുകൊണ്ടാണ് ഇന്ദിരഗാന്ധിക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നത്. ജയപ്രകാശ് നാരായണൻ്റെയും ആർഎസ്എസ്സിൻ്റെയും നേതൃത്വത്തിൽ ലോക സംഘർഷസമിതിയുണ്ടാക്കി ജനാധിപത്യ…
റോഡ് മുറിച്ചുകടക്കുന്നതിനിടെ ലാന്റ് ക്രൂയിസര്‍ ഇടിച്ച് മലയാളി യുവതി മരിച്ചു, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും
ദുബൈ: റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി യുവതി മരിച്ചു. മാനന്തവാടി ചെറ്റപ്പാലം അരങ്ങില്‍താഴെ ഹഫ്സലിന്റെ ഭാര്യ റംഷീന (32) ആണ് മരിച്ചത്. ദുബൈയിലെ സത്‍വ അല്‍ ബിലയിലായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ ലാന്റ് ക്രൂയിസര്‍ വാഹനം റംഷീനയെ ഇടിക്കുകയായിരുന്നു. സിഗ്നല്‍ മറികടന്നുവന്ന വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിതാവ് – അബൂബക്കര്‍. മാതാവ് – റംല. മകന്‍ – മുഹമ്മദ് യിസാന്‍. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ അനധികൃത ഭക്ഷണ ശാലകൾക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ പരിശോധന കർശനമാക്കിയതായി തദ്ദേശസ്വയംഭരണ, എക്സെെസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. സംസ്ഥാനത്തുടനീളം പഞ്ചായത്തുകളിലും നഗരസഭകളിലും ആരോഗ്യ വകുപ്പുമായി ചേർന്നു നടത്തിയ സംയുക്ത പരിശോധനയിൽ അനധികൃതമായി കണ്ടെത്തിയ ഭക്ഷണശാലകൾക്കെതിരെ സ്ഥാപനം അടിച്ചുപൂട്ടുന്നതും, പിഴ ഈടാക്കുന്നതുമുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിച്ചുവരികയാണ്. സംസ്ഥാനത്ത് നഗരസഭാ പരിധിയിലെ 3599 ഭക്ഷണശാലകളിൽ നഗരസഭ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 545 ഭക്ഷണശാലകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനം പിടിച്ചെടുത്തു. 1613 ഭക്ഷണശാലകൾക്ക് നോട്ടീസ് നൽകുകയും 627 ഭക്ഷണശാലകൾക്ക് പിഴ ചുമത്തുകയും ചെയ്തു. 19,03,020 രൂപയാണ് പിഴ ചുമത്തിയത്. അഞ്ച് ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കി. 92 ഭക്ഷണശാലകൾ പരിശോധന സമയത്ത് തന്നെ അടപ്പിച്ചു. ലൈസൻസില്ലാതെ പ്രവർത്തിച്ചുവന്നിരുന്ന 131 ഭക്ഷണശാലകൾക്കെതിരെ നടപടി സ്വീകരിച്ചു.ഗ്രാമപഞ്ചായത്തുകളിൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഫീൽഡ് പരിശോധന നടക്കുന്നുണ്ട്. പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിക്കുകയും ലൈസൻസില്ലാത്ത സ്ഥാപനങ്ങൾക്ക്…
തിരുവനന്തപുരം: സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്കുള്ള സ്റ്റാഫ് നഴ്‌സ്/ രജിസ്റ്റേര്‍ഡ് നഴ്‌സ് ഒഴിവുകളിലേക്ക് മെയ് 29 മുതല്‍ ജൂണ്‍ മൂന്നു വരെ കൊച്ചിയില്‍ നടന്ന അഭിമുഖത്തില്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന 23 പേര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 90 ദിവസത്തിനകം ഇവര്‍ സൗദി അറേബ്യയില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള നടപടികള്‍ നോര്‍ക്ക റൂട്ട്‌സ് ആരംഭിച്ചു.വരുന്ന മാസങ്ങളില്‍ കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ സൗദി ആരോഗ്യമന്ത്രാലയം നടത്തുന്ന അഭിമുഖങ്ങളില്‍ നോര്‍ക്ക റൂട്ട്‌സ് വഴി പങ്കെടുക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. ബി.എസ്.സി/പോസ്റ്റ് ബി.എസ്.സി നഴ്‌സിങ്ങും കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമുള്ള വനിതാ നഴ്‌സുമാര്‍ക്കാണ് അവസരം. സൗദി ആരോഗ്യമന്ത്രാലയം നടത്തുന്ന അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നതിന് അനുമതിയുള്ള 33 ഏജന്‍സികളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആകെയുള്ള മൂന്ന് സര്‍ക്കാര്‍ ഏജന്‍സികളില്‍ ഒന്നാണ് നോര്‍ക്ക റൂട്ട്‌സ്. സുതാര്യമായും നിയമപരമായും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നു എന്നതാണ് നോര്‍ക്ക റൂട്ട്‌സിന്റെ പ്രത്യേകത. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള 30,000 രൂപ മാത്രമാണ് സര്‍വീസ് ചാര്‍ജായി…
ബി ജെ.പി.യും സി. പി. എമ്മും രാഹുൽ ഗാന്ധിയെ വേട്ടയാടാൻ ശ്രമിക്കുന്നുവെന്നു രമേശ് ചെന്നിത്തല
ബി. ജെ.പി.യും സി. പി . എമ്മും രാഹുൽ ഗാന്ധിയെ വേട്ടയാടാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ഇക്കാര്യത്തിൽ ഇരുവരുo ഒരേ തൂവൽപ്പക്ഷികളാണ്. ഉന്നത നേതൃത്വത്തിൻ്റെ അറിവില്ലാതെ എസ്. എഫ്. ഐ. അഴിഞ്ഞാട്ടത്തിനു മുതിരില്ല .സംഭവത്തിൽ ജനവികാരം പൂർണ്ണമായും എതിരായതോടെ നിൽക്കക്കള്ളിയില്ലാതെയാണ് മുഖ്യമന്ത്രിക്കുപോലും ആക്രമണത്തെ തള്ളിപ്പറയേണ്ടിവന്നത്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്മുക്ത ഭാരതമെന്ന ആശയത്തിൽ കൈകോർത്ത സി .പി. എമ്മിൻ്റെയും ബി. ജെ. പി.യുടെയും അന്തർധാരയുടെ തുടർക്കഥയാണ് ഇന്നലെ വയനാട്ടിൽ അരങ്ങേറിയത്. ഒരു കാര്യവുമില്ലാതെ രാഹുൽ ഗാന്ധിയെ അഞ്ചു നാൾ 50 മണിക്കൂർ ചോദ്യം ചെയ്തിട്ടും, സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ തെളിവുണ്ടായിട്ടും മുഖ്യമന്ത്രിയെ ഒരു മണിക്കൂർപോലും ചോദ്യം ചെയ്യാത്തതിൻ്റെ ഗുട്ടൻസ് ഇപ്പോൾ ജനങ്ങൾക്ക് ബോധ്യമായി.മോദിയും പിണറായിയും ഒരേ തൂവൽപ്പക്ഷികൾ തന്നെയാണ്.കോൺഗ്രസ് മുക്തഭാരതമെന്ന ആശയം ഇപ്പോൾ പിണറായിയും അണികളും പൂർണ്ണമായും ഏറ്റെടുത്തിരിക്കുന്നു. ഇതുകൊണ്ടൊന്നും ഇന്ത്യയിൽ അങ്ങോളമിങ്ങോളം വോരോട്ടമുള്ള കോൺഗ്രസിനെ തകർക്കാമെന്ന വ്യാമോഹം ആർക്കും വേണ്ട. തൊലിപ്പുറത്തെ ചികിത്സകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാമെന്ന് കരുതേണ്ടെന്നും…
തിരുവനന്തപുരം: പത്മശ്രീ അവാർഡ് ജേതാവും പ്രശസ്ത ഒഡീസി നർത്തകിയുമായ അരുണ മൊഹന്തിയും സംഘവും അവതരിപ്പിച്ച നൃത്താവിഷ്കാരവും ഡോ.സജീവ് നായരും സിതാര ബാലകൃഷ്ണനും അവതരിപ്പിച്ച കേരള നടനം “അംഗുലീയ ചൂഢാമണി’യും ആസ്വാദക ഹൃദയം കവർന്നു. വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടന കേന്ദ്രത്തിലെ നാട്യോത്സവം ഡാൻസ് ഫെസ്റ്റിവെല്ലിലാണ് ഒറിസ ഡാൻസ് അക്കാദമിയിലെ കലാപ്രതിഭകൾ അണിനിരന്ന ഒഡിസിയും “അംഗുലീയ ചൂഢാമണി’യുടെ പുനരവതരണവും അരങ്ങേറിയത്. ഭഗവാൻ കൃഷ്ണൻ യുദ്ധക്കളത്തിൽ അർജ്ജുനനെ അഭിസംബോധന ചെയ്യുകയും ശരീരം വെറുമൊരു പാത്രമാണെന്ന് വിശദീകരിക്കുകയും ചെയ്യുന്നതുൾപ്പെടയുള്ള ഭഗവത് ഗീതയിലെ ശ്ലോകങ്ങളാണ് ഒഡിസി നൃത്തത്തിന്റെ ഇതിവൃത്തം. ആശയവും നൃത്ത സംവിധാനവും ചിട്ടപ്പെടുത്തിയതും അരുണ മൊഹന്തിയാണ്. അരുണ മൊഹന്തി, ബിജൻ, പ്രതാപ്, നിലാദ്രി, ചിന്മയ്, ദീപ്തിരഞ്ജൻ, ഹിമാൻസു, ശുഭം, മധുസ്മിത, ശ്രീപുണ്യ, സുചിസ്മിത, സയാനി എന്നിവർ വേഷമിട്ടു വേദിയിലെത്തി. ഗുരുഗോപിനാഥിന്റെ ജന്മദിനമായ ഇന്നലെ അരങ്ങേറിയ “അംഗുലീയ ചൂഢാമണി’യുടെ പുനരവതരണം പ്രേക്ഷക ഹൃദയം കവർന്നു. ഡോ.സജീവ് നായരും സിതാര ബാലകൃഷ്ണനും അവതരിപ്പിച്ച കേരള നടനം “അംഗുലീയ ചൂഢാമണി’ അക്ഷരാർഥത്തിൽ…
തിരുവനന്തപുരം: 2025 ഓടെ സംസ്ഥാനത്തെ ദേശീയപാതാ നവീകരണം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഏകദേശം 600 കിലോമീറ്റർ റോഡാണ് ആറുവരി പാതയാക്കുന്നത്. ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന് 25 ശതമാനം തുക നൽകുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. മറ്റു സംസ്ഥാനങ്ങളിൽ മുഴുവൻ തുകയും ദേശീയപാത അതോറിറ്റിയാണ് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പാറശ്ശാല മണ്ഡലത്തിലെ മൈലക്കര, പൂഴനാട്, മണ്ഡപത്തിൻകടവ്, മണക്കാല, പേരോണം റിംഗ് റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകക്കായിരുന്നു മന്ത്രി. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളെയെല്ലാം ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. എന്നാൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയിൽ അത് സാധ്യമല്ല. പക്ഷേ അടുത്ത അഞ്ചു കൊല്ലം കൊണ്ട് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളിലെ 50 ശതമാനം ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്താനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒറ്റശേഖരമംഗലം, കള്ളിക്കാട് ഗ്രാമ പഞ്ചായത്തുകളെ മലയോര ഹൈവേയുമായി ബന്ധിപ്പിച്ച് കടന്നുപോകുന്ന പ്രധാന ഗ്രാമീണ റോഡാണ് മൈലക്കര-…
മനാമ: വയനാട്ടിൽ രാഹുല്‍ഗാന്ധി എം.പി യുടെ ഓഫീസിനുനേരെ അക്രമം അഴിച്ചുവിടുകയും അടിച്ചുതകര്‍ക്കുകയും ചെയ്ത എസ്.എഫ്.ഐ ക്രിമിനലുകളുടെ നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ഐവൈസിസി ബഹ്‌റൈൻ ദേശിയ കമ്മറ്റി അഭിപ്രായപ്പെട്ടു. https://youtu.be/cTzQfu2lfUw നരേന്ദ്ര മോഡി സര്‍ക്കാര്‍ രാഹുല്‍ഗാന്ധിയെ വേട്ടയാടുന്ന ഈ സന്ദര്‍ഭത്തില്‍ത്തന്നെ നടന്ന പൊറുക്കാനാകാത്ത ഈ അക്രമം സി.പി.എമ്മിന്റെ മോഡി പ്രീണനത്തിന്റെ ഭാഗമാണെന്ന് കരുതാവുന്ന സാഹചര്യമാണുള്ളത് എന്നും, സംഭവത്തെ ശക്തമായ നിലയിൽ അപലപിക്കുന്നുവെന്നും, കുറ്റകാർക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതുകൊണ്ട് മാത്രമായില്ല പ്രവൃത്തിയിലാണത് ബോധ്യപ്പെടുത്തേണ്ടതെന്നും, അക്രമം നടത്തിയ എസ്.എഫ്.ഐ. കുറ്റവാളികള്‍ക്കെതിരെ മാതൃകാപരവും കര്‍ശനവുമായ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തയ്യാറാവണവെന്നും സംഘടന പത്രകുറിപ്പിൽ ആവിശ്യപ്പെട്ടു.