Author: staradmin

തിരുവനന്തപുരം: സിറാജ് ഫോട്ടോഗ്രാഫർ ശിവജി കുമാറിനെ വഞ്ചിയൂർ കോടതി വളപ്പിൽ വച്ച് പോലീസും അഭിഭാഷകരും ചേർന്ന് ആക്രമിച്ചതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. തിരുവനന്തപുരം പ്രസ് ക്ലബും ക്യാപിറ്റൽ ലെൻസ് വ്യൂവും സംയുക്തമായി നടത്തിയ പ്രതിഷേധ ജാഥ പ്രസ് ക്ലബിനു മുന്നിൽ നിന്ന് ആരംഭിച്ചു. പ്രസ് ക്ലബ് പ്രസിഡൻറ് സോണിച്ചൻ പി. ജോസഫ്, സെക്രട്ടറി എം. രാധാകൃഷ്ണൻ , ഉള്ളൂർ രാജേഷ്, ദീപപ്രസാദ് എന്നിവർ നേതൃത്വം നൽകി. സെക്രട്ടേറിയറ്റിനു മുന്നിൽ മെഴുകുതിരികൾ തെളിച്ച് സംഘടിപ്പിച്ച പ്രതിഷേധ ജ്വാല സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ വി. പ്രതാപചന്ദ്രൻ , ആർ. അജയഘോഷ്, എസ്. അജിത് കുമാർ, ബിമൽ തമ്പി , രാജേഷ് രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് പ്രസിഡൻ്റ് സോണിച്ചൻ പി.ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എം.രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു.

Read More

കണ്ണൂർ: ഇ- ബുൾ ജെറ്റ് വ്ലോഗർമാരെ കണ്ണൂർ മുൻസിഫ് കോടതിയിൽ ഹാജരാക്കി. കോടതി മുറിയിലും വ്ലോഗർമാർ നാടകീയ രംഗങ്ങൾക്ക് കാരണക്കാരായി. പൊലീസ് തങ്ങളെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ഇവരുടെ ഇ- ബുൾ ജെറ്റ് വ്ലോഗർമാരായ ലിബിനും ഇബിനും ആരോപിച്ചത്. കണ്ണൂർ കളക്ടറേറ്റിലെ ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയെന്ന പരാതിയിലാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. തങ്ങളുടെ നെപ്പോളിയൻ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് ഓൾട്ടറേഷൻ വരുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാൻ കണ്ണൂ‍ർ ആർടിഒ ഉദ്യോഗസ്ഥ‍ർ കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യത്തിലെ തുടർ നടപടികൾക്കായി ഇവരോട് ഇന്ന് രാവിലെ ഓഫീസിൽ ഹാജരാവാനും ആവശ്യപ്പെട്ടു. ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘ‍ർഷമുണ്ടായത്. വാൻ ആ‍ർടിഒ കസ്റ്റഡിയിൽ എടുത്ത കാര്യം ഇവ‍ർ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോയായി പങ്കുവച്ചിരുന്നു. ഇതേ തുട‍ർന്ന് ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാ‍ർ കണ്ണൂ‍ർ ആർടിഒ ഓഫീസിലേക്ക് എത്തി. ഒടുവിൽ വ്ലോ​ഗ‍ർമാരും ഉദ്യോ​ഗസ്ഥരും തമ്മിൽ വാക്കുതർക്കമാവുകയും തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്ത് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.…

Read More

കൊച്ചി : പുക്കാട്ടുപടി തഖ്ദീസ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രത്യക്ഷ സമരവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍. കോവിഡ് വാക്‌സിനേഷന്‍ ഉള്‍പ്പെടെയുളള എല്ലാ വിധ ചികിത്സയും നിര്‍ത്തി വച്ച് സമരം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് ഐ.എം.എ കൊച്ചി ശാഖ. ഇക്കഴിഞ്ഞ മൂന്നാം തിയതി ഉച്ചയ്ക്ക് ഒരുമണിയോടെ തഖ്ദീസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കോവിഡ് ലക്ഷണങ്ങളുളള ഭാര്യയ്ക്കും കുട്ടികള്‍ക്കും ചികിത്സ തേടി എത്തിയ വ്യക്തിയാണ് ഡ്യൂട്ടി ഡോക്ടറായ ജീസണ്‍ ജോണിയെ അസഭ്യം പറയുകയും, കൈയ്യേറ്റം നടത്തുകയും ചെയ്തത്. എടത്തല പോലീസ് ഐ.പി.സി 323,294(ബി),506 വകുപ്പുകള്‍ക്ക് പുറമെ 2012-ലെ ആശുപത്രി സംരക്ഷണ നിയമപ്രകാരവും കേസെടുത്തെങ്കിലും ഉന്നത സ്വാധീനമുള്ള പ്രതി ഇപ്പോഴും നാട്ടില്‍ യഥേഷ്ടം സൈ്വര്യവിഹാരം നടത്തുന്നു. പ്രതി ഒളിവിലെന്നാണ് പോലീസ് ഭാഷ്യം. ഇത് അംഗീകരിക്കാനാവില്ല. 2012 മുതല്‍ സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ആശുപത്രികള്‍ക്കും സംരക്ഷണം നല്‍കുന്ന ശക്തമായ നിയമം നിലവിണ്ടായിട്ടും അവ ഫലപ്രദമായി നടപ്പാക്കുന്നില്ല. സമാനമായ സംഭവങ്ങള്‍…

Read More

തിരുവനന്തപുരം: ഗോത്ര ജനവിഭാഗത്തെ സാമൂഹിക പുരോഗതിയിലേക്കു നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ എല്ലാ പട്ടികവർഗ്ഗ വിഭാഗം കുടുംബങ്ങൾക്കും ഭൂമിയും വീടും ഉറപ്പാക്കുമെന്നും പട്ടികവർഗ്ഗ വിഭാഗത്തിലെ കുടുംബത്തിലൊരാൾക്കെങ്കിലും ജോലി ഉറപ്പാക്കുമെന്നും സാമൂഹികനീതിയിലൂന്നിയവികസന കാഴ്ച്ചപ്പാടാണ് സർക്കാരിന്റെതുമെന്ന് അദ്ധേഹം പറഞ്ഞു. തദ്ധേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണത്തിന്‍റെ ഭാഗമായി ആഗസ്റ്റ് 9 മുതല്‍ 15 വരെ സംസ്ഥാന പട്ടിക വര്‍ഗ്ഗ വകുപ്പ് സംഘടിക്കുന്ന ഗോത്രാരോഗ്യ വാരാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ -പിന്നാക്ക ക്ഷേമ- ദേവസ്വം- പാര്‍ലമെന്‍ററികാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ആദിവാസി ജനത – ആരോഗ്യ ജനത എന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് ആദിവാസി ഊരുകളില്‍ ആരോഗ്യ സംരക്ഷണ-ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, രോഗ നിര്‍ണ്ണയ ക്ലിനിക്കുകള്‍, ശുചീകരണ പ്രവൃത്തികള്‍, പാരമ്പര്യ ആദിവാസി വൈദ്യന്മാരെ ആദരിക്കല്‍, മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍ തുടങ്ങിയ പരിപാടികളോടെയാണ് ഗോത്രാരോഗ്യവാരം സംഘടിപ്പിക്കുന്നത്. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം 597, തിരുവനന്തപുരം 567, കാസര്‍ഗോഡ് 507, പത്തനംതിട്ട 368, വയനാട് 291, ഇടുക്കി 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 98,640 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,86,12,776 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,852 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,300 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 627…

Read More

കോഴ വിവാദത്തില്‍ സി കെ ജാനുവിന് എതിരെ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന് കാട്ടികുളം പനവല്ലിയിലെ സി കെ ജാനുവിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം മിന്നൽ പരിശോധന നടത്തി. ജാനുവിന്‍റെയും സഹോദരന്‍റെ മകൻ അരുണിന്‍റെയും മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തു. ബാങ്ക് ഇടപാട് രേഖകളും പിടിച്ചെടുത്തു. ക്രെംബ്രാഞ്ച് ഡിവൈഎസ്പി മനോജ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു നടപടി. കോഴ വിവാദത്തിൽ ബിജെപി നേതാക്കൾക്കെതിരെ ക്രൈബ്രാഞ്ച് കേസെടുക്കും. മൊബൈൽ ഫോണുകൾ ഹാജരാക്കാതെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിന് സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷ്, വയനാട് ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ എന്നിവർക്കെതിരെയാണ് കേസെടുക്കുക. ജാനുവിനെ എൻഡിഎയിലേക്ക് എത്തിക്കാൻ ബിജെപി സംസ്ഥന അധ്യക്ഷൻ പണം നൽകിയെന്ന കേസിലാണ് ക്രൈബ്രാഞ്ച് നടപടി. കേസുമായി ബന്ധപ്പെട്ട് സംഘടന ജനറൽ സെക്രട്ടറി എം ഗണേഷിനെയും ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇരുവരോടും മൊബൈൽ ഫോണുകൾ ഹാജരാക്കാൻ അറിയിച്ചു. രണ്ടുതവണ നോട്ടീസ് നൽകിയെങ്കിലും…

Read More

തിരുവനന്തപുരം: പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ ഇതു വരെയും വൈദ്യുതി ബിൽ അവതരിപ്പിക്കാത്ത സാഹചര്യത്തിൽ ആഗസ്റ്റ് 10 ന് വൈദ്യുതി ജീവനക്കാർ നടത്താനിരുന്ന അഖിലേന്ത്യാ പണിമുടക്ക് മാറ്റി വെക്കുവാൻ നാഷനൽ കോർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. പാർലമെന്റിന്റെ നടപ്പ് സമ്മേളനം ആഗസ്റ്റ് 13 നാണ് അവസാനിക്കുന്നത്. അതിനിടയിൽ ബിൽ അവതരിപ്പിക്കുകയാണെങ്കിൽ അന്ന് അഖിലേന്ത്യാ വ്യാപകമായി മിന്നൽ പണിമുടക്ക് നടത്തും. കേന്ദ്രം സംസ്ഥാനങ്ങളുമായും സംഘടനകളുമായും ചർച്ച നടത്തി അഭിപ്രായ സമന്വയമുണ്ടാക്കാതെ അടുത്ത സമ്മേളനത്തിൽ ബില്ലവതരണവുമായി മുന്നോട്ട് പോവുകയാണെങ്കിൽ പണിമുടക്ക് ഉൾപ്പെടെയുള്ള അതി ശക്തമായ പ്രക്ഷോഭങ്ങൾ നടത്തുവാനും കോർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കുന്നതിനായി വമ്പിച്ച തയ്യാറെടുപ്പുകളാണ് വിവിധ സംഘടനകൾ സംയുക്തമായി നടത്തിയത്. ജീവനക്കാർക്കും ജനങ്ങൾക്കു മിടയിൽ വലിയ തോതിൽ പ്രചരണം നടത്തുവാൻ കഴിഞ്ഞു. രാജ്യത്തിന്റെ നാല് മേഖലകളിൽ നിന്നുള്ള NCCOEEE സംഘടനകളിലെ നേതാക്കളും പ്രവർത്തകരും ആഗസ്റ്റ് 3 മുതൽ 6 വരെ പാർലമെന്റ് സ്ട്രീറ്റിൽ നടത്തിയ ധർണ്ണ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ തീവ്രത കേന്ദ്രത്തെ…

Read More

തിരുവനന്തപുരം : ഹോക്കിയിൽ ഇന്ത്യയ്ക്ക് ഒളിമ്പിക് മെഡൽ നേടിത്തന്നതിൽ നെടുംതൂണായ മലയാളി താരം പി.ആർ ശ്രീജേഷിന് ഒരു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ. ഒളിമ്പിക് മെഡൽ നേട്ടത്തിൽ ഇന്ത്യയുടെ കോട്ടകാത്ത ശ്രീജേഷിന് രാജ്യമെമ്പാടുനിന്നും അഭിനന്ദന പ്രവാഹമെത്തുന്നതിനിടെയാണ് യുഎഇ ആസ്ഥാനമായ വിപിഎസ് ഹെൽത്ത്കെയറിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചത്. ടോക്യോയിൽ ജർമ്മനിക്കെതിരായ വെങ്കല മെഡൽ വിജയത്തിൽ ഇന്ത്യയുടെ വന്മതിലായ ശ്രീജേഷിന്റെ മിന്നും പ്രകടനത്തിനും ഹോക്കിയിലെ സമർപ്പണത്തിനുമുള്ള അംഗീകാരമായാണ് പാരിതോഷികം. ബിസിസിഐ അടക്കമുള്ള കായിക സമിതികൾ ഹോക്കി ടീമിന് സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായി ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പാരിതോഷികമാണ് ഡോ ഷംഷീർ പ്രഖ്യാപിച്ച ഒരു കോടി രൂപ. ടോക്യോയിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുൻപ് ശ്രീജേഷിനെ ദുബായിൽ നിന്ന് ഫോണിൽ ബന്ധപ്പെട്ടാണ് ഡോ. ഷംഷീർ സർപ്രൈസ് സമ്മാനം പ്രഖ്യാപിച്ചത്.

Read More

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിനെ ഇന്ത്യയിലെ ഏറ്റവും മികച്ച ഒരു മെഡിക്കൽ കോളേജാക്കി മറ്റുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. മെഡിക്കൽ കോളേജിന്റെ വികസനപ്രവർത്തനങ്ങളെ സംബന്ധിച്ച് വിവിധ വകുപ്പുകളുടെ സാനിധ്യത്തിൽ ചർച്ച നടത്തുകയും ആറ് മാസം കൊണ്ട് എല്ലാ പ്രവർത്തനങ്ങളും പൂർത്തീകരിക്കാനും തീരുമാനമെടുത്തു. അതിനു വേണ്ടി ഒറ്റപ്പാലം സബ് കളക്ടറെ സ്പെഷ്യൽ ആഫീസറായി നിയമിച്ച് എല്ലാ ആഴ്ചകളിലും പ്രവർത്തനങ്ങൾ വിലയിരുത്തി വരുന്നുണ്ട്. മെഡിക്കൽ കോളേജിൽ ഇൻപേഷ്യന്റ് സംവിധാനം പൂർണ്ണതോതിൽ ഒരുക്കുന്നതിനായി ഉടനെ കെട്ടിട നിർമ്മാണം ആരംഭിക്കും. അഡ്മിനിസ്ടേറ്റീവ് പ്രവർത്തനങ്ങൾക്കായി നോൺ പ്ലാൻ ഫണ്ടിൽ നിന്നും ഫണ്ട് കണ്ടെത്തുന്നതിനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളം, വിദ്യാർത്ഥികളുടെ സ്റ്റൈപന്റ് തുടങ്ങിയവ നൽകുന്നതിന് പത്ത് കോടി രൂപ അനുവദിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിന്റെ പ്രവർത്തനം എത്രയും വേഗം പൂർത്തീകരിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജനകരമാവുംവിധം മാറ്റിത്തീർക്കുമെന്ന് ഷാഫി പറമ്പിൽ എം.എൽ.എയുടെ സബ്മിഷന് നിയമസഭയിൽ മന്ത്രി മറുപടി പറഞ്ഞു.

Read More

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ അഭിഭാഷകർ മാധ്യമപ്രവർത്തകരെ ആക്രമിച്ചു. ശ്രീറാം വെങ്കിട്ടരാമൻ്റെയും വഫ ഫിറോസിൻ്റെയും ചിത്രങ്ങൾ പകർത്തുന്നതിനിടെയാണ് അക്രമം ഉണ്ടായത്. സംഭവത്തിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ ശക്തമായി അപലപിച്ചു. ഇത്തരം സംഭവങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്ന് അസോസിയേഷൻ പ്രതിക്ഷേധ കുറിപ്പിലുടെ അറിയിച്ചു. സിറാജ് ഫോട്ടോഗ്രാഫർ ടി ശിവകുമാറിന് ക്രൂരമായി മർദ്ദനമേറ്റു.സർക്കാർ തിരിച്ചറിയൽ കാർഡും, കെ യു ഡബ്ള്യു എയുടെ പ്രസ് ഐ ഡി കാർഡും മൊബൈൽ ഫോണും അഭിഭാഷകർ പിടിച്ചുവാങ്ങി. https://youtu.be/Gm7dz_m9Fa4 മാധ്യമ പ്രവർത്തകൻ സുരേഷ് വെള്ളിമംഗലത്തിന് നേരെയും കയ്യേറ്റശ്രമം ഉണ്ടായി, കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് വഫയും ശ്രീറാമും കോടതിയിൽ ഹാജരാകാനെത്തിയത്, ഇത് പകർത്താൻ എത്തിയ മാധ്യമ പ്രവർത്തകരെ ആണ് കോടതി വളപ്പിൽ ആക്രമിച്ചത്. സംഭവത്തിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ ശക്തമായി അപലപിക്കുകയും, സർക്കാർ ക്രിയാല്മക നടപടികൾ സ്വികരിക്കണമെന്നും ആവശ്യപ്പെടുകയും, കുറ്റക്കരേ ഉടനടി അറസ്റ്റ് ചെയ്യണമെന്നും സംസ്ഥാന പ്രസിഡന്റ്‌ ജി ശങ്കർ, സംസ്ഥാന ജനറൽ സെക്രട്ടറി മധു…

Read More