Author: staradmin

മലപ്പുറം: സമൂഹനന്മക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്നും മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു ടി എന്‍ ഭരതന്റേതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ബിജെപി മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകായായിരുന്നു അദ്ദേഹം. ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ കഴിയാതെ അടിമകളാക്കപ്പെട്ട ജനവിഭാഗത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ ധീരനായിരുന്നു ടി എന്‍ ഭരതന്‍. നിലമ്പൂര്‍ കോവിലകത്തില്‍ എല്ലാ സുഖസൗകര്യങ്ങള്‍ക്ക് നടുവില്‍ ജനിച്ചിട്ടും തന്റെ സഹജീവികളുടെ കണ്ണീരൊപ്പുന്ന ദൗത്യം അദ്ദേഹം ഏറ്റെടുത്തു. വര്‍ഗീയ രാഷ്ട്രീയം എത്രത്തോളം അപകടകരമാണെന്ന് അദ്ദേഹം അന്നേ തിരിച്ചറിഞ്ഞിരുന്നു. സ്വാതന്ത്ര്യം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഉള്‍കൊണ്ട് അനുഭവിക്കാന്‍ കഴിയാത്ത ജനസമൂഹത്തിന് വേണ്ടിയാണ് ടി എന്‍ ഭരതന്‍ പ്രവര്‍ത്തിച്ചത്. ബിജെപി പ്രവര്‍ത്തകരെ സംബന്ധിച്ചോളം അദ്ദേഹത്തിന്റെ ഓര്‍മകള്‍ പോലും ഊര്‍ജ്ജമാണെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് രവി തേലത്ത് അദ്ധ്യക്ഷനായി. ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ് സേതുമാധവന്‍ ഓണ്‍ലൈന്‍ മുഖേന അനുസ്മരണ പ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്, ദേശീയ…

Read More

ഇരിങ്ങാലക്കുട: വർഷങ്ങളായുള്ള കാത്തിരിപ്പിന് ഒടുവിൽ ഇരിങ്ങാലക്കുട നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാവുകയാണ്. റോഡ് വികസനത്തിന്റെ ഭാഗമായി ഠാണ മുതല്‍ ചന്തക്കുന്ന് വരെയാണ് റോഡിന് വീതി കൂട്ടുന്നത്. ഇരിങ്ങാലക്കുട, മനവലശ്ശേരി വില്ലേജുകളിലായി ഉൾപ്പെടുന്ന ഒന്നര ഏക്കറോളം ഭൂമിയാണ് ഏറ്റെടുക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ LDF-ന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നുഠാണ – ചന്തകുന്ന് റോഡ് വികസനം.ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ അടിയന്തിര ഇടപെടലിന്റെ ഭാഗമായാണ് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവിറക്കിയത്. നിലവിലെ റോഡ് 17 മീറ്ററായാണ് വീതി കൂട്ടുക. ഭൂമിയുടെ ഉടമസ്ഥർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ കളക്ടർക്കും നിർദ്ദേശം ലഭിച്ചു. കൊടുങ്ങല്ലൂർ-ഷൊർണ്ണൂർ സംസ്ഥാന പാതയിൽ ഏറെ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് ഠാണ, ചന്തക്കുന്ന് ജംഗ്ഷനുകൾ. ഈ റോഡിന്റെ വികസനം സംസ്ഥാന പാതയിലെ യാത്രക്കാർക്കും, ഇരിങ്ങാലക്കുട നഗരത്തിലെ യാത്രക്കാർക്കും ഒരുപോലെ ഗുണകരമാകും.

Read More

ഓസ്റ്റിന്‍: ടെക്‌സസ് സംസ്ഥാനത്തു കോവിഡ് വ്യാപനം വര്‍ദ്ധിച്ചതോടെ സംസ്ഥാന തലസ്ഥാനമായ ഓസ്റ്റിന്‍ സിറ്റിയില്‍ ആകെ ഇനി അവശേഷിക്കുന്നത് ആറ് ഐ.സി.യു. ബസ്സുകള്‍ മാത്രം. 2.4 മില്യണ്‍ ജനസംഖ്യയുള്ള ഓസ്റ്റിനില്‍ 313 വെന്റിലേറ്ററുകളും അവശേഷിക്കുന്നുവെന്ന്  സേറ്റേറ്റ്  ഹെല്‍ത്ത് പുറത്തുവിട്ട സ്ഥിതി വിവര കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവിടെ സ്ഥിതി വളരെ ഗുരുതരമാണ്. പബ്ലിക്ക് ഹെല്‍ത്ത് മെഡിക്കല്‍ ഡയറക്ടര്‍ ഡെസ്മര്‍ വാക്ക്‌സ് പറഞ്ഞു. സിറ്റിയിലെ അവസ്ഥ ഇമെയിലിലൂടെയും, ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയും ആളുകളെ അറിയിച്ചിട്ടുണ്ടെന്നും ആഗസ്റ്റ് 7 ശനിയാഴ്ച ഡയറക്ടര്‍ അറിയിച്ചു. രണ്ടു ദിവസം മുമ്പുതന്നെ ഡെല്‍റ്റാ വേരിയന്റ്‌സിനെ കുറിച്ചു ജനങ്ങളെ അറിയിച്ചിരുന്നുവെന്നും, വാക്‌സിനേഷന്‍ സ്വീകരിക്കേണ്ടതിനെ കുറഇച്ചു ബോധവല്‍ക്കരിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. ടെക്‌സസ്സിലെ ജനസംഖ്യ 29 മില്യനാണ്. ശേഷിക്കുന്നത് 439 ഐ.സി.യു ബസ്സുകളും, 6991 വെന്റിലേറ്ററുകളുമാണ്. ഹൂസ്റ്റണില്‍ 6.7 മില്യണ്‍ പേര്‍ക്ക് ഇനി അവശേഷിക്കുന്നത് 41 ഐ.സി.യു. ബസ്സുകളുമാണ്. ഡാളസ്സില്‍ 8 മില്യന് 110 ഐ.സി.യു ബസ്സും ബാക്കിയുണ്ട്. ഓരോ ദിവസവും ടെക്‌സസ്സില്‍ കോവിഡ് രോഗികള്‍ വര്‍ദ്ധിച്ചു വരുന്നതായും അധികൃതര്‍ അറിയിച്ചു.

Read More

കോട്ടയം: നാലില്‍ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് ധനസഹായവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച പാല, പത്തനംതിട്ട രൂപതകൾക്ക് പിന്തുണയുമായി കെസിബിസി. കുഞ്ഞുങ്ങളുടെ ജനനന നിരക്ക് ഏറ്റവും കുറഞ്ഞ സമുദായമായി ക്രൈസ്തവ സമൂഹം മാറിയെന്നും, ജനനനിരക്ക് കുറയുന്നത് ആശങ്കാജനകമാണെന്നും കെസിബിസി വാർഷിക സമ്മേളനത്തിന് ശേഷം വ്യക്തമാക്കി. രണ്ടായിരത്തിന് ശേഷം വിവാഹിതരായ നാലില്‍ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 1500 രൂപ, അഞ്ചാമത്തെ കുട്ടിയ്ക്ക് സ്കോഷർഷിപ്പോടെ രൂപതയുടെ കോളേജിൽ എഞ്ചിനിയറിംഗ് പഠനം, കുടുംബത്തിലുള്ളവർക്ക് ജോലി എന്നിവയായിരുന്നു പാല രൂപത പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍. കുടുംബ വർഷത്തിന്‍റെ ഭാഗമായ ഓൺലൈൻ മീറ്റിംഗിൽ ആയിരുന്നു രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ പ്രഖ്യാപനം. പാല രൂപതയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ പാലരൂപതയെ കടത്തിവെട്ടി കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സിറോ മലങ്കരസഭയുടെ പത്തനംതിട്ട രൂപതയും രംഗത്ത് വന്നു. നാലിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ 2000 രൂപ അതിരൂപത പ്രതിമാസം നൽകുമെന്നായിരുന്നു പ്രഖ്യാപനം. അതിരൂപതകളുടെ ഈ പ്രഖ്യാപനത്തെ പൂർണ്ണമായി പിന്തുണയ്ക്കുകയാണ് കെസിബിസി.…

Read More

മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം ‘ചോദ്യം ചെയ്യപ്പെടുന്ന സ്ത്രീത്വം’ എന്ന തലക്കെട്ടിൽ  ഓൺലൈനിൽ പൊതു സമ്മേളനം സംഘടിപ്പിച്ചു.  പ്രശസ്ത എഴുത്തു കാരി എച്ച്മുക്കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. സ്ത്രീ സമൂഹം ഇന്ന്  ശാരീരീക പീഡനം മാത്രമല്ല മാനസികവും ആത്മീയവും ഭാഷാ പരവുമായ പീഡനങ്ങളും അവഗണനയും അനുഭവിക്കുന്നുണ്ട്. എല്ലാ മേഖലയിലും സ്ത്രീത്വം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നും  ഇതിൽ നിന്നുള്ള മോചനത്തിനായി ഐക്യരൂപ്യമായ സാമൂഹിക ശ്രമങ്ങൾ  ഉണ്ടാകണമെന്നും  അവർ ഓർമിപ്പിച്ചു.   സ്ത്രീയെ ബഹുമാനിക്കാനും   സുരക്ഷ ഉറപ്പാക്കാനും കുടുംബത്തിലും സമൂഹത്തിലും അർഹമായ അവകാശങ്ങൾ മാനിക്കാനും തയാറാകേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സ്ത്രീയെ ബഹുമാനിക്കുന്ന സമൂഹം സാധ്യമാക്തകുന്നതിന് തലമുറകളെ ബോധവത്ക്കരിച്ചെടുക്കേണ്ടത് ഏവരുടെയും കടമയാണെന്ന്  ചെയ്യപ്പെടലുകളിൽ നിന്നും മുക്തരാവുകയുള്ളൂവെന്നും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.  ഫ്രെറ്റേണിറ്റി മൂവ്മെന്റ് കേരള സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ വിശിഷ്ടാതിഥിയായിരുന്ന സമ്മേളനത്തിൽ ഫ്രറ്റേണിറ്റി സെക്രട്ടേറിയറ്റ്  അംഗം ഫസ്ന മിയാൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ഷെമിലി പി. ജോൺ…

Read More

ചിക്കാഗൊ: ചിക്കാഗൊ സൗത്ത് സൈഡില്‍ ശനിയാഴ്ച രാത്രി വാഹന പരിശോധനക്കിടയില്‍ വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നു 29 വയസ്സുള്ള വനിതാ ഓഫീസര്‍ എല്ലാ ഫ്രഞ്ച് (ELLA FRENCH) കൊല്ലപ്പെടുകയും, മറ്റൊരു ഓഫീസര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചിക്കാഗൊ പോലീസ് സൂപ്രണ്ട് ഡേവിഡ് ബ്രൗണ്‍ അറിയിച്ചു.പോലീസ് തിരിച്ചു വെടിവെച്ചതിനെ തുടര്‍ന്നു കാറിലുണ്ടായിരുന്ന മൂന്നുപേരില്‍ ഒരാള്‍ക്കു പരിക്കേറ്റു. അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്നുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഈഗിള്‍ വുഡില്‍ ശനിയാഴ്ച രാത്രി 9 മണിക്കാണ് സംഭവം ഉണ്ടായത്.കൊല്ലപ്പെട്ട വനിതാ ഓഫീസര്‍ മൂന്നരവര്‍ഷം മുമ്പാണ് ചിക്കാഗൊ പോലീസില്‍ ചേര്‍ന്നത്.1988 നു ശേഷം ഡ്യൂട്ടിക്കിടയില്‍ ചിക്കാഗോയില്‍ കൊല്ലപ്പെടുന്ന ആദ്യ വനിത ഓഫീസറാണ് എല്ല. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന 39 വയസ്സുള്ള ഓഫീസര്‍ കഴിഞ്ഞ ആറുവര്‍ഷമായി സര്‍വ്വീസിലുണ്ടെന്ന് പോലീസ് ചീഫ് അറിയിച്ചു. വെടിവെപ്പു സംഭവത്തില്‍ ചിക്കാഗൊ മേയര്‍ ലോറി ലൈറ്റ് ഫുട്ട് ഞെട്ടല്‍ പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കല്‍ നാം…

Read More

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള കാര്യനിര്‍വഹണത്തിനായി ഒരു എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്ക് പൂര്‍ണ ചുമതല നല്‍കാന്‍ തീരുമാനം. നിയമസഭയില്‍ ജലവിഭവ വകുപ്പിന്റെയും ശുദ്ധജല വിതരണ വകുപ്പിന്റെയും ധനാഭ്യര്‍ഥ ചര്‍ച്ചയിലായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്റെ പ്രഖ്യാപനം. നിലവില്‍ കട്ടപ്പന മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ എക്‌സിക്യൂട്ടീവ് എഞ്ചിനിയറാണ് ഈ ചുമതല കൂടി വഹിച്ചിരുന്നത്. ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് കേരളത്തിന് പുതിയ ഡാമും തമിഴ്‌നാടിന് അവശ്യത്തിന് ജലവും എന്നതാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ നയം. നിലവിലുള്ള അണക്കെട്ടിന് 33 മീറ്റര്‍ താഴെയായി പുതിയ ഡാമിനുള്ള സ്ഥലം കണ്ടെത്തി. ഇതിന്റെ പരിസ്ഥിതി ആഘാത പഠനവും മറ്റും പുരോഗമിക്കുകയാണ്. തമിഴ്‌നാടിനെക്കൂടി വിശ്വാസത്തിലെടുത്ത് മുഖ്യമന്ത്രിതല ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പുതിയ അണക്കെട്ടിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാനാണ് സര്‍ക്കാര്‍ ശ്രമം. തുടര്‍ച്ചയായ പ്രളയ ഭീഷണി ഒഴിവാക്കാന്‍ കേരളത്തില്‍ കുടുതല്‍ അണക്കെട്ടുകള്‍ വേണമെന്ന പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശം പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാരിസ്ഥിതിക ആശങ്കകള്‍ പരിഹരിച്ച് അണക്കെട്ടുകള്‍…

Read More

തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. കേസില്‍ കുറ്റം ചുമത്തലിന് മുന്നോടിയായി കുറ്റപത്രത്തിന്‍മേല്‍ വാദം ബോധിപ്പിക്കാന്‍ ഇന്നലെ കോടതി ഉത്തരവിട്ടു. അടുത്ത മാസം 27ന് പ്രോസിക്യൂഷനും പ്രതികളും വാദം ബോധിപ്പിക്കാനാണ് ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്. ഒന്നാം പ്രതിയായ ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനും രണ്ടാം പ്രതി വഫയും ഇന്നലെ കോടതിയില്‍ ഹാജരായി. ക്രൈം സ്‌റ്റേജില്‍ തങ്ങള്‍ ജാമ്യം എടുത്തതായി കാണിച്ച് രണ്ടു പ്രതികളും മെമ്മോ ഫയല്‍ ചെയ്തു. തുടര്‍ന്ന് കോടതി ഇരുവര്‍ക്കും മുന്‍ ജാമ്യ ബോണ്ടിന്‍മേല്‍ തുടരാനുള്ള ജാമ്യം അനുവദിച്ചു. അടുത്തമാസം 27 ന് രണ്ടു പ്രതികളും ഹാജരാകാനും സെഷന്‍സ് ജഡ്ജി മിനി എസ് ദാസ് ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് വിചാരണ ചെയ്യുന്നത്. ബഷീര്‍ കൊല്ലപ്പെട്ട് ആഗസ്റ്റ് മൂന്നിന് രണ്ടു വര്‍ഷം തികഞ്ഞ…

Read More

ജാക്‌സണ്‍വില്‍ (ഫ്‌ലോറിഡ): ഫ്‌ലോറിഡാ സംസ്ഥാനത്ത് കോവിഡ്വ്യാ പിക്കുന്നതിനിടയില്‍ ജാക്‌സണ്‍വില്ലയിലെ ഒരു പള്ളിയില്‍ ആരാധിച്ചിരുന്ന ആറു പേര്‍ രണ്ടാഴ്ചക്കുള്ളില്‍ കോവിഡ് ബാധിച്ച് മരിച്ചതായി പാസ്റ്റര്‍.ജാക്‌സണ്‍വില്ല ഇമ്പാക്ട് ചര്‍ച്ചിലെ പാസ്റ്റര്‍ ജോര്‍ജ് ഡേവിസാണ് ഈ വിവരം ആഗസ്ത് 8 ഞായറാഴ്ച മാധ്യമങ്ങളെ അറിയിച്ചത് . ഞായറാഴ്ച പള്ളി വാക്‌സിനേഷന്‍ കേന്ദ്രമാക്കി മാറ്റി . മരിച്ച ആര് പേരും വാക്‌സിനേഷന്‍ സ്വീകരിച്ചിരുന്നില്ലാ എന്നും ചര്‍ച്ചിനെ സംബന്ധിച്ച് ഈ ആഴ്ച അത്യധികം വേദനാജനകമായിരുന്നുവെന്നും പാസ്റ്റര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെ ചര്‍ച്ച് സര്‍വീസ് ലൈവ് സ്ട്രീം ചെയ്യുന്നതിനിടെ ഏറ്റവും ഒടുവില്‍ കോവിഡ് ബാധിച്ച് മരിച്ചത് ഗായകസംഘത്തിലെ ചെറുപ്പക്കാരിയായ ഒരു യുവതിയായിരുന്നുവെന്നും പാസ്റ്റര്‍ വെളിപ്പെടുത്തി നാല് പേര്‍ 35 വയസ്സിന് താഴെയുള്ളവരും ആയിരുന്നു . ചര്‍ച്ചിലെ പത്തിനും പതിനഞ്ചിനും ഇടയിലുള്ളവര്‍ ആശുപത്രിയില്‍ കോവിഡ് ബാധിച്ചും പത്തോളം പേര്‍ വീട്ടിലും ചികിത്സയിലാണ്. ഞായറാഴ്ച യൂണിവേഴ്സിറ്റി ഓഫ് ഫ്‌ലോറിഡാ ഹെല്‍ത്തുമായി സഹകരിച്ച് നടത്തിയ വാക്‌സിനേഷന്‍ ക്യാമ്പ് ആവശ്യമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. എന്നാല്‍ ഞാന്‍ ആരെയും അതിന്…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്‌സിന്‍ സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേര്‍ന്നു. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാണെന്ന് യോഗം വിലയിരുത്തി. വളരെ കുറച്ച് വാക്‌സിന്‍ മാത്രമാണിനി സ്റ്റോക്കുള്ളത്. പതിനൊന്നാം തീയതിയാണ് വാക്‌സിന്‍ വരുമെന്ന് കേന്ദ്രം അറിയിച്ചിട്ടുള്ളത്. വാക്‌സിന്‍ ക്ഷാമം കാരണം പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളും ചൊവ്വാഴ്ച പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്ന അവസ്ഥയാണുള്ളത്. വാക്‌സിന്‍ സ്റ്റോക്കുള്ള കേന്ദ്രങ്ങളില്‍ പൂര്‍ണമായും നല്‍കി തീര്‍ക്കുന്നതാണ്. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം സംസ്ഥാനത്തിന് കേന്ദ്രം കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ആരംഭിച്ച വാക്‌സിനേഷന്‍ യജ്ഞം വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. വാക്‌സിനേഷന്‍ വര്‍ധിപ്പിച്ച് പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ഈ യജ്ഞത്തിലൂടെ ശ്രമിക്കുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും വാക്‌സിനേഷന്‍ യജ്ഞം നടപ്പിലാക്കുക. ആദ്യ ഘട്ടത്തില്‍…

Read More