- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്‌റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: staradmin
തിരുവനന്തപുരം: കേരളത്തിൽ പൊലീസിന്റെ കൊവിഡ് കാലത്തെ പ്രവർത്തനത്തിന് ക്ലീൻ ചിറ്റ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് നടപടികളെ പൂർണമായി ന്യായീകരിച്ച അദ്ദേഹം പൊലീസിനെതിരെ പ്രചാരവേല നടക്കുന്നെന്നും കുറ്റപ്പെടുത്തി. പിഴ ചുമത്തുന്നത് മഹാ അപരാധം എന്ന മട്ടിൽ കാണരുതെന്നും പോലീസ് ചെയ്യുന്നത് ഏൽപ്പിച്ച ചുമതല മാത്രമാണെന്നും പിണറായി വിജയൻ പറഞ്ഞു. അട്ടപ്പാടി ഷോളയൂരിൽ ആദിവാസി മൂപ്പനെയും മകനെയും അറസ്റ് ചെയ്ത സംഭവത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കുടുംബ കലഹമാണ് തർക്കത്തിന് കാരണം. ക്രമസമാധാനം നിലനിർത്താനാണ് പോലീസ് ശ്രമിച്ചത്. പോലീസിന്റേത് സ്വാഭാവിക നടപടിയാണ്. വട് ലക്കി ഊര് മൂപ്പൻ ചൊറിയ മൂപ്പനും ബന്ധു കുറുന്താ ചലവും തമ്മിൽ ആയിരുന്നു തർക്കം. കുറുന്താചലത്തിന്റെ പരാതിയിലായിരുന്നു പോലീസ് കേസ്.
തിരുവനന്തപുരം : സംസ്ഥാനത്ത് കടുത്ത വാക്സിൻ ക്ഷാമം കാരണം 5 ജില്ലകളിൽ ഇന്ന് വാക്സിനേഷില്ല. തിരുവനന്തപുരം , കൊല്ലം , ആലപ്പുഴ , കോട്ടയം, വയനാട് ജില്ലകളിലാണ് വാക്സീൻ പൂർണമായി തീർന്നിരിക്കുന്നത് സർക്കാർ അറിയിച്ചു. പതിനൊന്നാം തീയതി വാക്സിൻ വരുമെന്നാണ് കേന്ദ്രം നേരത്തെ അറിയിച്ചിട്ടുള്ളത്. എത്രയും വേഗം സംസ്ഥാനത്തിന് കേന്ദ്രം കൂടുതൽ വാക്സിൻ ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം വാക്സിൻ ഇന്നത്തോടെ ബാക്കി ജില്ലകളിലും തീരുമെന്നാണ് ആശങ്ക. അതുകൊണ്ട് തന്നെ വാക്സീൻ ശേഷിക്കുന്ന ജില്ലകളിൽ കിടപ്പുരോഗികളടക്കം മുൻഗണനക്കാർക്ക് നൽകാനാണ് നിർദേശം. നാളെയാണ് ഇനി സംസ്ഥാനത്തേക്ക് വാക്സിൻ എത്തുക.
കോട്ടയം: കോട്ടയം ടെക്സ്റ്റൈൽസ് എംപ്ലോയീസ് സഹകരണ സംഘത്തിലെ നിക്ഷേപകർ ദുരിതത്തിൽ. രണ്ട് കോടി 30 ലക്ഷമാണ് നിക്ഷേപകർക്ക് തിരിച്ചുകിട്ടാനുള്ളത്. തൊഴിലാളി സമരത്തെ തുടർന്ന് ടെക്സ്റ്റൈൽസ് കന്പനി അടച്ചുപൂട്ടിയതാണ് പ്രതിസന്ധിക്ക് കാരണമായത്. സിഐടിയു ഭരണ സമിതിയുടെ പിടിപ്പുകേടെന്നാണ് നിക്ഷേപകരുടെ പരാതി. 2000 മുതലാണ് കോട്ടയം ടെക്റ്റൈൽസ് എംപ്ലോയീസ് സഹകരണ സംഘം തൊഴിലാളികൾ അല്ലാത്തവരിൽ നിന്നുള്ള നിക്ഷേപവും സ്വീകരിച്ച് തുടങ്ങിയത്. നാട്ടുകാർ മികച്ച പിന്തുണ നൽകി. ഇങ്ങനെ സംഘത്തിന്‍റെ വളർച്ചയിൽ നിർണായകമായ നൂറ്റി അന്പതോളം പേർക്കാണ് ഇപ്പോൾ പണം കിട്ടാതെ ആയത്. 2020 ഫെബ്രുവരി ഏഴിന് തൊഴിലാളി സമരത്തെ തുടർന്ന് കോട്ടയം സിൽക്സ് പൂട്ടിയതോടെയാണ് എല്ലാം തകിടം മറിഞ്ഞത്. ഇതൊടെ തൊഴിലാളികളിൽ നിന്നുള്ള വായ്പാ തിരിച്ചടവ് മുടങ്ങി. ആ ഇനത്തിൽ സംഘത്തിലേക്ക് തിരിച്ചുവരാനുള്ളത് 99 ലക്ഷം രൂപ. 2020 മാർച്ചിലെ ഓഡിറ്റിങിൽ കണ്ടെത്തിയത് ഒരു കോടി എഴുപത് ലക്ഷത്തിന്‍റെ നഷ്ടമാണ്. ഇന്ന് നഷ്ടം 2 കോടി 30 ലക്ഷമായി. കന്പനി പ്രവർത്തിച്ച് തുടങ്ങിയാൽ പണം…
എവറസ്റ്റ് കൊടുമുടി കീഴടക്കിയ റോയൽ ഗാർഡ് ടീമിന്റെ ചരിത്ര നേട്ടം അടയാളപ്പെടുത്തുന്നതിനായി സ്റ്റാമ്പ് പുറത്തിറക്കി
മനാമ: എവറസ്റ്റ് കൊടുമുടി കീഴടക്കിയ റോയൽ ഗാർഡ് ടീമിന്റെ ചരിത്ര നേട്ടം അടയാളപ്പെടുത്തുന്നതിനായി റോയൽ ഗാർഡ് ടീമിന്റെ ചിത്രത്തോടുകൂടിയ സ്റ്റാമ്പ് പുറത്തിറക്കി. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയമാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. ബഹ്‌റൈന്റെ സുപ്രധാന നേട്ടങ്ങളും ചരിത്രനിമിഷങ്ങളും അനുസ്മരിക്കാനും ഈ നേട്ടം കൈവരിക്കാനായി റോയൽ ഗാർഡ് ടീം നടത്തിയ പ്രവർത്തനങ്ങളെയും നിശ്ചയദാർട്യത്തേയും ഓർമപെടുത്തുന്നതിനായാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. ബഹ്‌റൈനിലെ പോസ്റ്റ് ഓഫീസിലെ ബ്രാഞ്ചുകളിൽ സ്റ്റാമ്പ് നിലവിൽ ലഭ്യമാണ്. ആറ് ദിനാറിന് 12 സ്റ്റാമ്പുകൾ ലഭിക്കും.
പെഗാസസ് ഫോണ്‍ നിരീക്ഷണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളിൽ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ നിലപാട് അറിയിക്കും. പുറത്തുവന്ന മാധ്യമ വെളിപ്പെടുത്തലുകൾക്ക് അപ്പുറത്ത് എന്ത് തെളിവാണ് ഈ കേസിൽ ഉള്ളതെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി ചോദിച്ചിരുന്നു. വെളിപ്പെടുത്തലുകൾ സത്യമെങ്കിൽ അത് ഗൗരവമുള്ളതാണെന്നും കോടതി പറഞ്ഞിരുന്നു. വിവരങ്ങൾ സീൽവെച്ച കവറിൽ കോടതിയെ അറിയിക്കാനാകും സര്‍ക്കാര്‍ ശ്രമിക്കുക എന്ന സൂചനയുണ്ട്. ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുക. എഡിറ്റേഴ്സ് ഗിൽഡിന്‍റെയടക്കം പത്ത് ഹര്‍ജികളാണ് കോടതിക്ക് മുൻപിൽ ഉള്ളത്. രാഷ്ട്രീയവും നിയമപരവുമായി വെല്ലുവിളികളാണ് പെഗാസസിൽ കേന്ദ്ര സര്‍ക്കാര്‍ നേരിടുന്നത്. പെഗാസസ് ഒരു കെട്ടുകഥ മാത്രമെന്ന പാര്‍ലമെന്‍റിലെ നിലപാട് സര്‍ക്കാരിന് സുപ്രീംകോടതിയിൽ ആവര്‍ത്തിക്കാനാകില്ല. പെഗാസസ് സ്പൈവെയര്‍ വാങ്ങിയോ? ഉപയോഗിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എന്തിന് തുടങ്ങിയ കാര്യങ്ങൾ വിശദമാക്കേണ്ടിവരും. സുപ്രീംകോടതി മുൻ ജഡ്ജിയുടെ പേരും പെഗാസസ് പട്ടികയിൽ ഉണ്ടെന്ന വെളിപ്പെടുത്തൽ സര്‍ക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു. റഫാൽ യുദ്ധ വിമാന ഇടപാടിലെ അഴിമതി…
കണ്ണൂർ: കണ്ണൂർ ആറളം പഞ്ചായത്തിലെ ഭരണം നിശ്ചയിക്കുന്ന ഉപതിരഞ്ഞെടുപ്പ് നാളെ നടക്കും. ഒരു സീറ്റിന്‍റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ എൽഡിഎഫ് അംഗം മരിച്ചതിനെ തുടർന്നുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ഇരു മുന്നണികളും വാശിയേറിയ പ്രചാരണമാണ് നടത്തിയത് വീര്‍പ്പാട് വാര്‍ഡിലെ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ബേബി ജോണ്‍ പൈനാപ്പള്ളിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പതിനേഴ് വാർഡുള്ള പഞ്ചായത്തിൽ നിലവിൽ ഇരുമുന്നണിക്കും എട്ട് വീതം അംഗങ്ങളുണ്ട്. ആറ് മാസത്തെ പഞ്ചായത്ത് ഭരണ നേട്ടവും, സംസ്ഥാന സർക്കാരിന്‍റെ ക്ഷേമ പ്രവർത്തനങ്ങളുമാണ് എൽഡിഎഫിന്‍റെ ആയുധങ്ങൾ. കഴിഞ്ഞ തവണ എട്ട് വോട്ടിന് കൈവിട്ട വാർഡിൽ രണ്ടും കൽപിച്ചാണ് യുഡിഎഫ് ഇറങ്ങുന്നത്. ബേബി ജോണിനോട് മത്സരിച്ച് പരാജയപ്പെട്ട സുരേന്ദ്രൻ തന്നെയാണ് ഇത്തവണയും സ്ഥാനാർത്ഥി. 33 വോട്ടാണ് ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയത്. വോട്ട് വിഹിതം കൂട്ടി അടിത്തറ ബലപ്പെടുത്താനുള്ള ശ്രമത്തിലാണ് അവർ. 1185 വോട്ടർമാരുടെ വാർഡിൽ ഭൂരിപക്ഷവും സ്ത്രീകളാണ്. ഈഴവ, ആദിവാസിവിഭാഗങ്ങളിലെ വോട്ട് ഏങ്ങോട്ട് പോകുമെന്നതും ഫലത്തെ…
മനാമ: ബഹ്‌റൈനിൽ ഓഗസ്റ്റ് 9 ന് നടത്തിയ 14,496 കോവിഡ് -19 ടെസ്റ്റുകളിൽ 101 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 27 പേർ പ്രവാസി തൊഴിലാളികളാണ്. 56 പുതിയ കേസുകൾ സമ്പർക്കം മൂലവും 18 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 0.70% മാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 129 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,67,772 ആയി വർദ്ധിച്ചു. ഇന്നലെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിൽ രാജ്യത്തെ ആകെ മരണം 1,384 ആണ്. മരണനിരക്ക് 0.51 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1,005 പേരാണ്. ഇവരിൽ 5 പേർ ഗുരുതരാവസ്ഥയിലാണ്. 1,000 പേരുടെ നില തൃപ്തികരമാണ്. ബഹ്‌റൈനിൽ ഇതുവരെ 55,85,146 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം 11,19,784 പേർ ഓരോ ഡോസും 10,65,187 പേർ രണ്ട് ഡോസും 194,571 പേർ ബൂസ്റ്റർ ഡോസും…
ന്യൂഡൽഹി: യു.എൻ സുരക്ഷാസമിതിയുടെ തുറന്ന ചർച്ചയിൽ സമുദ്ര സുരക്ഷയേയും അന്താരാഷ്ട്ര സഹകരണത്തേയും കുറിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമുദ്ര സുരക്ഷ, സമാധാന പരിപാലനം, ഭീകരവാദത്തിനെതിരായ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചാണ് ചർച്ചയിൽ വീഡിയോ കോൺഫറൻസ് വഴി നടന്ന ചർച്ചയിൽ പ്രധാനമായും മോദി സംസാരിച്ചത്.ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതിയിലെ അദ്ധ്യക്ഷപദം ഏറ്റെടുക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. അന്താരാഷ്ട്ര സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്നും ലോകരാജ്യങ്ങൾ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാൻ മുൻകൈ എടുത്ത് സഹകരണം വർദ്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനും കൊള്ളയ്ക്കുമായി സമുദ്രപാതകൾ ദുരുപയോഗം ചെയ്യുകയാണ്. ചില രാജ്യങ്ങൾ തമ്മിൽ സമുദ്രസംബന്ധമായ തകർക്കങ്ങൾ ഉടലെടുക്കാറുണ്ട്. കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും സമുദ്രസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. അന്താരാഷ്ട്ര വ്യാപരത്തിന്റെ ജീവൻ എന്ന് പറയുന്നത് സമുദ്രപാതകളാണ്. ഭൂമിയുടെ നിലനിൽപ് തന്നെ സമുദ്രങ്ങളുമായി ബന്ധപ്പെട്ട് കിടക്കുകയാണ്. എന്നാൽ, സമുദ്രപാതകൾ വിഭജിക്കുന്നതിലൂടെ നാം ധാരാളം വെല്ലുവിളികൾ നേരിടുന്നുണ്ട്. ഈ വിഭജനം ആദ്യം നിറുത്തലാക്കണം. ഇത് ഇല്ലാതാക്കിയാൽ മാത്രമേ സമുദ്രത്തിലൂടെയുള്ള വ്യാപാരം സുഗമമാകൂ. ഈ വിഷയത്തിൽ പ്രദേശിക…
മനാമ: മുൻ ബഹ്‌റൈൻ പ്രവാസിയും ബഹ്‌റൈൻ പ്രതിഭയുടെ ജനറൽ സെക്രട്ടറിയുമായിരുന്ന കെവി മോഹനന്റെ നിര്യാണത്തിൽ ബഹ്‌റൈൻ പ്രതിഭ അനുശോചിച്ചു. ഓൺലൈനിൽ ചേർന്ന അനുശോചന യോഗത്തിൽ നിരവധിപേർ പങ്കെടുത്തു. ഉറച്ച നിലപാടും ദീർഘവീക്ഷവുമുള്ള മികച്ച സംഘാടകനും നേതാവുമായിരുന്നു കെ വി മോഹനൻ എന്ന് യോഗം അനുസ്മരിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങിയിട്ടും പ്രവാസികൾക്കും കുടുംബങ്ങൾക്കും കൈത്താങ്ങാകുന്ന സംരംഭങ്ങൾക്കും ക്ഷേമ പദ്ധതികൾക്കും രൂപം കൊടുക്കുക വഴി നിരവധി പ്രവാസി കുടുംബങ്ങൾക്ക് കൈത്താങ്ങാകാൻ മോഹനന് കഴിഞ്ഞു. അദ്ദേഹത്തിന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ ബഹ്‌റൈൻ പ്രതിഭ പ്രവർത്തകരും മുൻകാല നേതാക്കളും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേർന്നു. ബഹ്‌റൈൻ പ്രതിഭ സെക്രട്ടറി എൻ.വി. ലിവിൻ കുമാർ, വൈസ് പ്രസിഡണ്ട് റാം , മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് , രക്ഷാധികാരി സമിതി അംഗങ്ങളായ സിവി നാരായണൻ , സുബൈർ കണ്ണൂർ , എൻ കെ വീരമണി , ട്രഷറർ കെ എം മഹേഷ് , മുൻ പ്രതിഭ…
തിരുവനന്തപുരം: മുട്ടിൽ മരം മുറി കേസിൽ പ്രതികളായ അഗസ്റ്റിൽ സഹോദരങ്ങൾക്ക് ഈട്ടി തടികൾ കടത്തുന്നതിന് സഹായം നൽകിയെന്ന് ആരോപണം നേരിട്ട ഉദ്യോസ്ഥനെ സ്ഥലം മാറ്റി. കോഴിക്കോട് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എൻ ടി സാജനെ കൊല്ലത്തേക്കാണ് സ്ഥലം മാറ്റിയത്. മുട്ടിൽ മരം മുറി കേസിൽ എൻ ടി സാജനെതിരെ സർക്കാരിന് അന്വേഷണ റിപ്പോർട്ട് ലഭിച്ചിരുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായതിനാൽ വിശദീകരണം തേടണമെന്നും കുറ്റക്കാരനാണെങ്കിൽ നടപടിയെടുക്കുമെന്നും വനം വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു.