- മുഹൂർത്ത വ്യാപാരത്തിൽ തിളങ്ങി ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും കുതിച്ചു
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
- ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചു
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
- സ്തനാര്‍ബുദം, മാനസികാരോഗ്യം: വിനോദം സമന്വയിപ്പിച്ച ബോധവല്കരണ പരിപാടിയുമായി ജി.ഒ.പി.ഐ.ഒ.
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
Author: staradmin
മനാമ: അൽ ഫുർഖാൻ മലയാള വിഭാഗം സൽമാനിയ ഹോസ്പിറ്റലിൽ മുഹറം ഒന്ന് പൊതു അവധി ദിനത്തിൽ രക്ത ദാനം നടത്തി. സാമൂഹ്യ സേവനത്തിന്റെ ഈ പരിശ്രമത്തിൽ മലയാളി സമൂഹം തങ്ങളുടെ ഭാഗദേയം കൃത്യമായി രേഖപ്പെടുത്തി. രാവിലെ 7.30 ന് തുടങ്ങിയ രെജിസ്ട്രേഷൻ ഉച്ചക്ക് ഒരു മണിവരെ തുടർന്നു. സെന്റെർ ഭാരവാഹികളായ മൂസ്സ സുല്ലമി , അനൂപ് , ജാഫർ കോഡിനേറ്റർമാരായ ഫിറോസ് ഓതായി, മനാഫ്, മുജീബ് ജി ഡി എൻ, അബ്ദുല്ല, മോഹിയുദ്ധീൻ, നബീൽ, ആരിഫ്, ഇക്ബാൽ, ഫാറൂഖ്, എന്നിവർ ക്യാമ്പ് നിയന്ത്രിക്കുകയും അബ്ദുൾ റസാഖ് കൊടുവള്ളി, സൈഫുല്ല കാസിം എന്നിവർ നേതൃത്വം നൽകുകയും ചെയ്തു. രക്ത ദാനം നിർവഹിച്ച എല്ലാ ദാതാക്കൾക്കും സെന്ററിന്റ സോഷ്യൽ വെൽഫയർ വിങ് കൺവീനർ അബ്ദുൽ സലാം ബേപ്പൂർ നന്ദി രേഖപ്പെടുത്തി.
ന്യൂയോർക്ക്: പ്രവാസി മലയാളീ ഫെഡറേഷൻ അമേരിക്ക റീജിയന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതത്ര ദിനത്തോടനുബന്ധിച്ചു ആഗസ്റ്റ് മാസം 14 ശനിയാഴ്ച ന്യൂയോർക്ക് സമയം രാവിലെ 10 മണിക്ക് സ്പന്ദനരാഗം എന്ന സംഗീത പ്രോഗ്രാം കേരള സംസ്ഥാന നിയമസഭാ സ്‌പീക്കർ എം.ബി രാജേഷ് ഉത്‌ഘാടനം ചെയ്യും. കേരളത്തിൽ ഇനിയും സഹായം .ലഭിക്കാത്തതായ വിവിധ ജില്ലകളിലെ നിർദ്ധനരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സഹായത്തിനായി അവർക്ക് മെബൈൽ ഫോൺ/ ടാബ് വാങ്ങി നൽകുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ വിവിധ സ്റ്റേറ്റിൽ ഉള്ള മലയാളീകളായ മുൻനിര ഗായകർ അണിചേരുന്ന ഒരു സംഗീത പ്രോഗ്രാം ആണ് സ്പന്ദന രാഗം. ഈ സംഘടനയുടെ അമേരിക്ക റീജിയൺ കോർഡിനേറ്ററും , സാമൂഹ്യ സാംസ്കാരിക മാധ്യമപ്രവർത്തകനുമായ ഷാജീ എസ്. രാമപുരത്തിന്റെ നേതൃത്വത്തിൽ പ്രോഗ്രാം കൺവീനറും, സെക്രട്ടറിയുമായ ലാജീ തോമസ്, പ്രസിഡന്റ് പ്രൊഫ.ജോയ് പല്ലാട്ടുമഠം, ട്രഷറാർ ജീ മുണ്ടക്കൽ അമേരിക്ക റീജിയണലിന്റെ മറ്റ് ചുമതലക്കാർ എന്നിവരാണ് ഈ പ്രോഗ്രാമിന്റെ വിജയത്തിനായി അണിയറയിൽ പ്രവർത്തിക്കുന്നത്. ലോകമെമ്പാടുമുള്ള മലയാളികളെ ഒരു…
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6506 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 860 പേരാണ്. 2738 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 12774 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 138 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 461, 32, 204തിരുവനന്തപുരം റൂറല്‍ – 3882, 77, 168കൊല്ലം സിറ്റി – 1197, 58, 100കൊല്ലം റൂറല്‍ – 63, 63, 168പത്തനംതിട്ട – 63, 58, 128ആലപ്പുഴ – 36, 17, 157കോട്ടയം – 155, 143, 377ഇടുക്കി – 65, 13, 14എറണാകുളം സിറ്റി – 109, 43, 34എറണാകുളം റൂറല്‍ – 106, 24, 182തൃശൂര്‍ സിറ്റി – 19, 19, 28തൃശൂര്‍ റൂറല്‍ – 30, 28, 130പാലക്കാട് – 43,…
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ ആൾ പിടിയിൽ. കോട്ടയത്ത് നിന്നാണ് അപായഭീഷണി എത്തിയത്. ക്ലിഫ് ഹൗസിലേക്ക് രണ്ട് ഭീഷണി സന്ദേശങ്ങളാണ് വന്നത്. ഒന്ന് മൂന്നു ദിവസം മുൻപാണ്. ക്ലിഫ് ഹൗസിലേക്ക് വിളിച്ചു ബോംബ് വച്ചിട്ടുണ്ട് എന്നാണ് ഭീഷണി മുഴക്കിയത്. ഇയാൾ സേലത്ത് നിന്നാണ് പിടിയിലായത്. പ്രേം രാജ് ആണ് പിടിയിലായത്. തമിഴ്നാട് പോലീസ് ആണ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. രണ്ടാമത്തെ ഭീഷണി സന്ദേശം ഇന്ന് കോട്ടയത്ത് നിന്നാണ് വന്നത്. മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്നാണ് ഭീഷണി. പോലീസ് മർദ്ദനത്തിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇയാളെക്കുറിച്ചു പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂര്‍ 1091, തിരുവനന്തപുരം 1040, വയനാട് 723, പത്തനംതിട്ട 686, കാസര്‍ഗോഡ് 536, ഇടുക്കി 382 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,87,45,545 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,004 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,027 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 941…
ഇ ബുൾജെറ്റ് സഹോദരങ്ങൾക്ക് ജാമ്യം. പൊതുമുതൽ നശിപ്പിച്ചതിന് ഒരാൾക്ക് 3500 രൂപ കെട്ടി വയ്ക്കണമെന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കളക്ടറേറ്റിലെ ആർടിഒ ഓഫിസിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പിഴയടയ്ക്കാമെന്ന് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ കോടതിയിൽ അറിയിച്ചിരുന്നു. അതിനിടെ, ഇവരുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ടുപോവുകയാണ്. നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതിനാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത്. ഇതിന്റെ മുന്നോടിയായി ആര്‍.സി. ഉടമയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
തലശ്ശേരി: എല്ലാവർക്കും കോവിഡ് വാക്സിൻ ലഭ്യമാക്കണമെന്നും വാക്സിൻ വിതരണം ശാസ്ത്രീയമാക്കണമെന്നുമാവശ്യപ്പെട്ട് തലശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് തലശ്ശേരി താലൂക്ക് ഓഫീസിന് സമീപം പ്രതിഷേധ ധർണ നടത്തി. ബഷീർ ചെറിയാണ്ടിയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടരി കെ .പി.താഹിർ ഉദ്ഘാടനം ചെയ്തു.ഷാനിദ് മേക്കുന്ന്, എൻ.മഹമൂദ്,വി.കെ.ഹുസൈൻ, അസീസ് വടക്കുമ്പാട്,പാലക്കൽ സാഹിർ, തസ്ലിം ചേറ്റം കുന്ന്, അഹമ്മദ് അൻവർ ചെറുവക്കര പ്രസംഗിച്ചു.റഷീദ് തലായി, തഫ്ലീം മാണിയാട്ട്, സാഹിദ് സൈനുദ്ധീൻ, എ കെ സകരിയ്യ, പി കെ ഹനീഫ, എ കെ മഹമൂദ്, ദാവൂദ് കതിരൂർ,കെ.കെ.മൊയ്തീൻ, പാലിശ്ശേരി മഹമൂദ്, സിദ്ധീഖ് പാറാൽ നേതൃത്വം നൽകി.
കോഴിക്കോട്: രാമനാട്ടുകര സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് വേണ്ടിയാണ് ഭീകരവാദ സംഘങ്ങൾ കോഴിക്കോട് നഗരത്തിൽ ഏഴിലധികം സമാന്തര ടെലിഫോൺ എക്സ്ഞ്ചേജുകൾ പ്രവർത്തിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭീകരവാദ ശക്തികളുടെ പരസ്യ പിന്തുണയോടെയാണ് സ്വർണ്ണക്കടത്ത് സംഘം പ്രവർത്തിക്കുന്നത്. സമാന്തര ടെലിഫോൺ എക്സേഞ്ചിന് പിന്നിൽ സിപിഎമ്മിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള സ്വർണ്ണക്കടത്തുകാരാണെന്ന് തെളിഞ്ഞു സ്ഥിതിക്ക് ഇതിൽ സിപിഎം നേതാക്കളുടെ ബന്ധവും അന്വേഷിക്കണം. രാജ്യദ്രോഹ സംഭവങ്ങളാണ് കോഴിക്കോട് നടന്നിരിക്കുന്നത്. പാക്കിസ്ഥാൻ കേന്ദ്രീകരിച്ചാണ് ടെലിഫോൺ എക്സേഞ്ച് പ്രവർത്തനം നടന്നിരുന്നത്. കേരള പൊലീസ് ഈ കാര്യങ്ങൾ കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിൽ കൊണ്ടു വരണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. പുതുതായി ഉദ്ഘാടനം ചെയ്യുന്ന ബി.ജെ.പി കോഴിക്കോട് ജില്ലാ കാര്യാലയമായ മാരാർജി ഭവനിലെ ലൈബ്രറിയിലേക്കുള്ള ആദ്യ പുസ്തകം സുപ്രസിദ്ധ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരിൽ നിന്നും ഏറ്റുവാങ്ങിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട്ടെ എം.ടി.യുടെ വസതിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ജില്ലാപ്രസിഡൻ്റ് വി.കെ സജീവൻ, യുവമോർച്ചാ ജില്ലാ വൈസ്പ്രസിഡന്റ്…
കണ്ണൂർ: മോട്ടോർ വാഹന വകുപ്പ് ഓഫിസിൽ അതിക്രമം കാണിച്ചെന്ന കേസിൽ ജാമ്യം തേടി യൂട്യൂബർമാരായ എബിനും ലിബിനും കോടതിയിൽ അപേക്ഷ നൽകി. ഇവരെ പൊലീസ് മർദിച്ചതായി അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ചുമലിലും കൈകൾക്കും പരിക്കേറ്റതായും ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉണ്ടെന്നും മജിസ്ട്രേറ്റിനെ ബോധിപ്പിച്ചു. തീവ്രാദികളോട് പെരുമാറുന്ന പോലെയാണ് ആർ.ടി.ഒയും പൊലീസും പ്രവർത്തിച്ചത്. നിയമലംഘനങ്ങൾക്ക് പിഴയൊടുക്കാം എന്ന് ഇവർ അറിയിച്ചിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷ ആഗസ്റ്റ് 12ന് പരിഗണിക്കും. പൊതുമുതൽ നശിപ്പിച്ചതടക്കം പത്തിലേറെ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഐപിസി 341,506,534,34 വകുപ്പുകൾ പ്രകാരം തടഞ്ഞു വയ്ക്കൽ, ഭീഷണിപ്പെടുത്തൽ, ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ, കുറ്റകൃത്യത്തിനു കൂട്ടു നിൽക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. പൊതു മുതൽ നശിപ്പിച്ചതിന് പിഡിപിപി ആക്ടിലെ 3(1) ഉം പകർച്ച വ്യാധി നിയന്ത്രണ നിയമത്തിലെ 3(b) യും ചുമത്തിയിട്ടുണ്ട്. ഇ ബുൾ ജെറ്റ് വാഹനത്തിനെതിരെ ശക്തമായ നടപടിയെടുത്തിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പും. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യും. ചട്ടം ലംഘിച്ച് വാഹനം ഓടിച്ച…
കൊച്ചി: സംസ്ഥാന സർക്കാരിന്‍റെ കാർഷിക തൊഴിൽദാന പദ്ധതിയിലെ പെൻഷൻ വിതരണം മുടങ്ങി. ഒരു ലക്ഷം പേർ അംഗങ്ങളായ പദ്ധതിയാണ് വഴിമുട്ടിയത്. പണമില്ലാത്തതിനാൽ പെൻഷൻ വിതരണത്തിന് നിവൃത്തിയില്ലെന്നാണ് സർക്കാർ വിശദീകരണം. 1994ൽ സംസ്ഥാന സർക്കാർ നടപ്പാക്കിയതാണ് ഒരു ലക്ഷം യുവജനങ്ങൾക്കുള്ള കാർഷിക തൊഴിൽദാന പദ്ധതി. ഒരു വീട്ടിലെ ഒരാൾക്ക് തൊഴിൽ എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയുടെ ചുമതല കൃഷി വകുപ്പിനായിരുന്നു. കാർഷികവൃത്തി ചെയ്യുന്ന 20 വയസിനും 35 നും ഇടയിലുള്ള യുവാക്കളാണ് പദ്ധതിയിൽ ചേർന്നത്. ഒരോരുത്തരും 100 രൂപ ഫീസും 1000 രൂപ നിക്ഷേപവുമായി നൽകി. അംഗങ്ങൾക്ക് 60 വയസാകുമ്പോൾ 1000 രൂപ വീതം പ്രതിമാസ പെൻഷനും 30,000 മുതൽ 60,000 രൂപ വരെ ഗ്രാറ്റുവിറ്റിയും നൽകുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. പദ്ധതിയിൽ നിലവിൽ 90,000ത്തോളം അംഗങ്ങളുണ്ട്. അന്വേഷിച്ചപ്പോൾ ഫണ്ടില്ലാത്തതിനാൽ പെൻഷൻ നൽകാൻ നിവൃത്തിയില്ലെന്നാണ് കൃഷി വകുപ്പിൽ നിന്ന് ഇവർക്ക് കിട്ടിയ മറുപടി. വിഹിതമായി 14 കോടിയും പിരിച്ചെടുത്ത പത്തര കോടി രൂപയും സർക്കാരിന്‍റെ…
