- ‘സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍’, നിലപാട് വ്യക്തമാക്കി വി ഡി സതീശന്
- സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ച് മത്സര വിജയികളെ പ്രഖ്യാപിച്ചു
- മദീനയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ആരോഗ്യ സേവനങ്ങളെയും ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- സൗദിയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിലുടനീളം ജൂൺ 6 വെള്ളിയാഴ്ച ബലി പെരുന്നാൾ
- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
Author: staradmin
മനാമ: കഴിഞ്ഞ 10 ദിവസത്തിനിടെ ബഹ്‌റൈനിൽ ഒരു കൊവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ബഹ്റൈനില്‍ ജൂലൈ 29നാണ് അവസാനമായി കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജനുവരിക്ക് ശേഷം ഇതാദ്യമായാണ് കൊവിഡ് മരണങ്ങളില്ലാതെ പത്ത് ദിവസം കടന്നുപോകുന്നത്. രാജ്യത്തെ വൈറസ് മൂലമുള്ള മരണനിരക്ക് കുറയുന്നതായും ഗുരുതരാവസ്ഥായിൽ ഉള്ളവരുടെ എണ്ണം കുറയുന്നതായും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. 0.75 ശതമാനമാണ് നിലവിലെ രാജ്യത്തെ 14 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. യു എ ഇ, സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ തുടങ്ങിയ മേഖലയിലെ മറ്റു രാജ്യങ്ങളിൽ ഇപ്പോഴും വൈറസ് മൂലം മരണപെടുന്നവരുടെ കണക്കുകൾ റിപ്പോർട്ട് ചെയ്യപെടുന്നുണ്ട്. ഖത്തറിലും ജൂലൈ 28ന് ശേഷം കൊവിഡ് ബാധിച്ചുള്ള മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. യുഎഇയില്‍ ജൂലൈ 30 മുതല്‍ ഇക്കഴിഞ്ഞ ശനിയാഴ്‍ച വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 32 മരണങ്ങള്‍ സംഭവിച്ചു. സൗദി അറേബ്യയില്‍ 94 മരണങ്ങളും ഒമാനില്‍ 104 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കുവൈത്തില്‍ 57…
മനാമ: യൂത്ത് കോൺഗ്രസ് ജന്മദിന ആഘോഷവും ക്വിറ്റ് ഇന്ത്യ ദിനാചരണവും ഐ വൈ സി സി ഗുദൈബിയ ഏരിയ നേതൃത്വത്തിൽ സംഘടിപ്പിച്ചു. വേർച്വാൽ ആയി നടന്ന പരിപാടിയിൽ ജിതിൻ പരിയാരം അധ്യക്ഷൻ ആയിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ആബിദ് അലി ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് സാമ്രാജ്യ ത്തത്തോട് നടത്തിയ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ഇന്ന് ഇന്ത്യ ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ നടത്തുവാൻ സമയമായി എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളെ തമ്മിൽ അടിപ്പിച്ചു വർഗീയ ചേരിതിരിവ് ഉണ്ടാക്കി തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാൻ ബിജെപി സര്ക്കാര് ശ്രമിക്കുകയാണ്. രാജ്യത്തെ ഒന്നിച്ചു നിർത്തുവാൻ കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്താൻ ഓരോ മതേതര വിശ്വാസികളും തയാർ ആകണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ വൈ സി സി പ്രസിഡൻ്റ് അനസ് റഹിം മുഖ്യ പ്രഭാഷണം നടത്തി. ആക്ടിംഗ് സെക്രട്ടറി സന്തോഷ് സാനി, ട്രഷറർ നിതീഷ് ചന്ദ്രൻ, കേ എം സി…
തദ്ദേശ വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി ടൂറിസം മാപ്പ് ഉണ്ടാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി സംസ്ഥാനതല ടൂറിസം ഡെസ്റ്റിനേഷൻ മാപ്പ് ഉണ്ടാക്കുമെന്നു ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒന്നിൽ കുറയാത്ത ടൂറിസം ഡെസ്റ്റിനേഷനുകൾ എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ നവീകരിച്ച പൊന്നറ ശ്രീധരൻ പാർക്ക് നാടിനു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ തിരിച്ചറിയപ്പെടാത്തെ ടൂറിസം കേന്ദ്രങ്ങളെ ലോകത്തിനു പരിചയപ്പെടുത്താൻ തദ്ദേശ സ്ഥാപനതല ഡെസ്റ്റിനേഷൻ മാപ്പിനു കഴിയുമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനായി പുതിയ ആപ്പ് ഉടൻ കൊണ്ടുവരും. വ്യക്തികളുടേയും നാടിന്റെയുമൊക്കെ പ്രത്യേകതകൾ ടൂറിസത്തിന്റെ ഭാഗമാക്കാൻ ഇതുവഴി കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനു ശേഷം ബയോ ബബിൾ കാഴ്ചപ്പാടോടെ ടൂറിസം കേന്ദ്രങ്ങൾ തുറക്കാനുള്ള തീരുമാനം വലിയ രീതിയിൽ ജനങ്ങൾ സ്വീകരിച്ചുകഴിഞ്ഞു. നിരവധി ആളുകൾ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. എല്ലാ ടൂറിസം കേന്ദ്രങ്ങളിലും കോവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 1.02 കോടി…
ന്യൂഡൽഹി: സംസ്ഥാനങ്ങള്‍ക്ക് ഒബിസി പട്ടിക തയാറാക്കാന്‍ അനുമതി നല്‍കുന്ന 127ാം ഭരണഘടനാ ഭേദഗതി ലോക്‌സഭ പാസാക്കി. ഏകകണ്ഠമായാണ് ഭേദഗതി പാസാക്കിയത്. മറാത്താ കേസിലെ സുപ്രീംകോടതി വിധി നിയമംമൂലം മറികടക്കാനാണ് ഭേദഗതി. ഭരണഘടനാ ഭേദഗതി രാജ്യസഭ നാളെ പരിഗണിക്കും. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സ്വന്തമായി ഒബിസി പട്ടിക തയാറാക്കാന്‍ കഴിയുന്ന ഭരണ ഘടനാ ഭേദഗതിയാണ് ഒബിസി ബില്‍. സാമൂഹ്യനീതി മന്ത്രി വീരേന്ദ്രകുമാറാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ബില്‍ നിയമമാകുന്നതോടെ ഓരോ സംസ്ഥാനത്തിനും സ്വന്തമായി ഒബിസി പട്ടിക തയ്യാറാക്കാന്‍ കഴിയും. പെഗാസസ് ചാരവൃത്തി, കര്‍ഷകപ്രക്ഷോഭം എന്നീ വിഷയങ്ങളില്‍ പ്രതിഷേധം തുടരുന്ന പ്രതിപക്ഷം ഈ ബില്‍ പാസാക്കാന്‍ ഇരുസഭയിലും സര്‍ക്കാരുമായി സഹകരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. മറാത്താ സംവരണത്തിനെതിരെയുള്ള ഹര്‍ജികളിലാണ് പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കാന്‍ രാഷ്ട്രപതിയ്ക്ക് അധികാരം നല്‍കുന്ന 102-ാം ഭരണഘടനാ ഭേദഗതി സുപ്രീം കോടതി ശരിവച്ചത്. ഭേദഗതിയനുസരിച്ച് പട്ടിക തയാറാക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് ഇതിനെതിരെ കേന്ദ്രം നല്‍കിയ പുനപരിശോധനാ ഹര്‍ജി തള്ളുകയുമുണ്ടായി.…
രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിൽ ബഹ്‌റൈൻ പ്രതിഭ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
മനാമ: ‘ഇന്ത്യ @ 75’ , രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2021 ആഗസ്ത് 15 ന് ബഹ്‌റൈൻ പ്രതിഭയുടെ 75 പ്രവർത്തകർ രക്തദാനം നടത്തുന്നു. കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ വച്ചാണ് ആഗസ്ത് 15 ഞായറാഴ്ച രാവിലെ 7 മണി മുതൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കോവിഡ് മഹാമാരി ആരംഭിച്ച ശേഷം ബഹ്‌റൈൻ പ്രതിഭ സംഘടിപ്പിക്കുന്ന പത്താമത് രക്തദാന ക്യാമ്പാണ് ഇത്. പ്രതിഭ മേഖല കമ്മറ്റികളുടെയും ഹെല്പ് ലൈൻ സബ്‌കമ്മറ്റിയുടെയും ഏകോപനത്തിൽ സംഘടിപ്പിക്കപ്പെട്ട ഇക്കഴിഞ്ഞ ക്യാമ്പുകളിലായി ഇതിനകം ആയിരത്തോളം വളണ്ടിയർമാർ രക്തദാനം നടത്തിയതായി ഭാരവാഹികൾ അറിയിച്ചു. രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു മറ്റു പരിപാടികളും സംഘടിപ്പിക്കുന്നുണ്ടെന്നും പ്രതിഭ ജനറൽ സെക്രട്ടറി എൻ വി ലിവിൻ കുമാറും വൈസ് പ്രസിഡണ്ട് കെ എം രാമചന്ദ്രനും പ്രസ്താവനയിലൂടെ അറിയിച്ചു.
തിരുവനന്തപുരം: ഡോ. അച്യുത് ശങ്കര്‍. എസ്. നായര്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘സ്വാതി തിരുനാള്‍ എ കമ്പോസര്‍ ബോണ്‍ ടു എ മദര്‍’ എന്ന ഇംഗ്ലീഷ് പുസ്‌തകം നാടക സംവിധായകനും എഴുത്തുകാരനും മുന്‍ എം.എല്‍.എയുമായ പിരപ്പന്‍കോട് മുരളി പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് തൈക്കാട് ഭാരത്‌ഭവനില്‍ നടന്ന പരിപാടിയില്‍ സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍, പിന്നണി ഗായികയും സൂഫി കര്‍ണ്ണാടക സംഗീതജ്ഞയുമായ ഷബ്നം റിയാസ് എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. ഡോ.അച്യുത് ശങ്കര്‍. എസ്. നായര്‍ അവതരിപ്പിച്ച സ്വാതികൃതികളുടെ സംഗീതാവിഷ്കരണത്തോടെയാണ് പരിപാടി ആരംഭിച്ചത്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍, എം.ജി. രാധാകൃഷ്ണന്‍, ചരിത്രകാരന്‍ പ്രതാപന്‍ കിഴക്കേമഠം എന്നിവര്‍ സംസാരിച്ചു. കര്‍ണാടക സംഗീതജ്ഞന്‍ രാമവര്‍മ, ചരിത്രകാരന്‍ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, കേരള സര്‍വകലാശാല സംഗീത വകുപ്പ് മുന്‍ അധ്യക്ഷ ഡോ. ബി. പുഷ്പ, കേരള സര്‍വകലാശാല സംഗീത വകുപ്പ് അധ്യക്ഷ ഡോ. ബിന്ദു.…
ന്യൂയോർക്ക്: മുൻ കേന്ദ്ര മന്ത്രിയും, മലയാളം -തെലുങ്ക്-തമിഴ് ചലച്ചത്രങ്ങളിലൂടെ പ്രശസ്തനുമായ പ്രശസ്ത നടൻ നെപ്പോളിയൻ ദുരൈസാമി ഫോമാ ഹെല്പിങ് ഹാന്റിന് രണ്ടായിരം ഡോളർ സംഭാവന നൽകി. ഫോമയുടെ സൗത്ത് ഈസ്റ് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം സംഭാവന നൽകിയത്. അദ്ദേഹം നൽകിയ തുക ശാലോം കാരുണ്യ ഭവനിലെ അന്തേവാസികളായ 225 വയോധികർക്കും, ആയിരത്തി അറുന്നൂറോളം വരുന്ന പത്തനാപുരത്തെ ഗാന്ധിഭവനിലെ അനാഥരും അഗതികളുമായ അന്തെവാസികൾക്കു ഓണക്കോടിയും നൽകുന്നതിന് തുക വിനിയോഗിക്കും. കോവിഡ് മഹാമാരിയെ തുടർന്ന് വിറ്റഴിക്കാനാവാതെ കെട്ടിക്കിടക്കുന്ന കൈത്തറി ഉത്പന്നങ്ങൾ ഫോമാ ഏറ്റുവാങ്ങിയാണ് ഗാന്ധിഭവനിലെ അന്തേവാസികൾക്ക് ഓണക്കോടിയായി നൽകുന്നത്. ഉത്ഘാടന ചടങ്ങിലും സമ്മേളനത്തിലും കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ ( KAN), ഗ്രേറ്റർ മലയാളി അസോസിയേഷൻ ഓഫ് അറ്റ്ലാന്റ (GAMA ), അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷൻ,(AMMA ), അഗസ്റ്റ മലയാളി അസോസിയേഷൻ ( AMA ),മലയാളി അസോസിയേഷൻ ഓഫ് സൗത്ത് കരോലിന (MASC ), എന്നീ മലയാളീ സംഘടനകളിലെ നൂറുകണക്കിന് അംഗങ്ങൾ പങ്കെടുത്തു. സമ്മേളനത്തിൽ ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് പ്രശസ്ത സിനിമാ താരം …
വാഷിംഗ്ടണ്‍ ഡി സി: ഇസ്രായേല്‍, ഫ്രാന്‍സ് , തായ്ലന്‍ഡ് , ഐസ്ലാന്‍ഡ് തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് യു.എസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ മുന്നറിയിപ്പ് ഈ രാജ്യങ്ങളില്‍ കോവിഡ് കേസ്സുകള്‍ വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് നല്‍കുന്നതെന്ന് ആഗസ്‌ററ് 9 ന് സി.ഡി.സി പുറത്തുവിട്ട അറിയിപ്പില്‍ ചൂണ്ടികാണിക്കുന്നു. ലെവല്‍ 4 എന്ന ഏറ്റവും ഉയര്‍ന്ന തോതിലാണ് ഈ രാജ്യങ്ങളില്‍ കോവിഡ് വ്യാപകമാകുന്നത്. ജൂലൈ മാസം തന്നെ ഇസ്രായേലിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് സി.ഡി.സി മുന്നറിയിപ്പ് നല്‍കിയിരുന്നു. ആസ്ട്രിയ, ക്രൊയേഷ്യ, എല്‍സാവദോര്‍, കെനിയ, ജമൈക്ക തുടങ്ങിയ രാജ്യങ്ങളെ ലെവല്‍ 3 ലാണ് സി.ഡി.സി ഉള്‍പ്പെടുത്തിയിരിക്കുന്നത് . ഫ്രാന്‍സില്‍ പ്രവേശിക്കുന്നവര്‍ക്ക് അവരുടെ ക്യൂ ആര്‍ കോഡ് കാണിക്കണമെന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒരു പ്രത്യേക തരം വൈറസ് ഫ്രാന്‍സിലെ റെസ്റ്റോറന്റ് , കഫെ എന്നിവടങ്ങളില്‍ കണ്ടുവരുന്നുണ്ട്. കൂടുതല്‍ പേരെ വാക്‌സിനേറ്റ് ചെയ്യുന്നതിന് നിര്‍ബന്ധിക്കുന്നു. ഇതുവരെ 54 ശതമാനം പേരാണ് ഫ്രാന്‍സില്‍ പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്തിരിക്കുന്നത്. അമേരിക്കയില്‍…
ഡാളസ് : ഡാളസ് ഇന്‍ഡിപെന്റന്റ് സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധമാക്കികൊണ്ട് സൂപ്രണ്ട് മൈക്കിള്‍ ഫിനോസെ ഉത്തരവിട്ടു.ഐ.എസ്.ഡി.-അതിര്‍ത്തിയില്‍ പ്രവേശിക്കേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ് 10 മുതലാണ് മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഡെല്‍റ്റാ വൈറസ് വ്യാപകമാകുന്നതാണ് മാസ്‌ക് നിര്‍ബന്ധമാക്കാന്‍ കാരണമെന്ന് സ്‌ക്കൂള്‍ സൂപ്രണ്ട് വിശദീകരിച്ചു. ടെക്‌സസ് ഗവര്‍ണ്ണര്‍ സ്‌ക്കൂളുകളില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കുന്നതെന്ന് ഉത്തരവിട്ടിരുന്നുവെങ്കിലും, പ്രത്യേക സാഹചര്യം നില നില്‍ക്കുന്നതിനാല്‍ മാസ്‌ക് ഉപയോഗിക്കണമെന്നാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സൂപ്രണ്ട് പറഞ്ഞു. എഡുക്കേഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂഷന്റേയും, ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ ഗവര്‍ണ്ണറുടെ ഉത്തരവ് ലംഘിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോര്‍ത്ത് ടെക്‌സസ്സിലെ ഏറ്റവും വലിയതും, ടെക്‌സസ്സിലെ രണ്ടാമത്തേതും വലിയ സ്‌ക്കൂളാണ് ഡാളസ് ഐ.എസ്.ഡി.(ISD). ഈ മാസാവസാനത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്നും, ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ കാര്യങ്ങളുടെ ഗൗരവം വര്‍ദ്ധിക്കുമെന്നും യു.ടി.സൗത്ത് വെസ്‌റ്റേണ്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഐ.എസ്.ഡി.യുടെ തീരുമാനം ജില്ലാ കൗണ്ടി ജഡ്ജി ക്ലെ. ജങ്കിന്‍സ് സ്വാഗതം ചെയ്തു.
തിരുവനന്തപുരം: സംസ്ഥാനത്തിന് 5,11,080 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 2,91,080 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 2,20,000 ഡോസ് കോവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരം 98,560, എറണാകുളം 1,14,590, കോഴിക്കോട് 77,930 എന്നിങ്ങനെ ഡോസ് കോവീഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരം 74,500, എറണാകുളം 86,500, കോഴിക്കോട് 59,000 എന്നിങ്ങനെ ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. ചില കേന്ദ്രങ്ങളില്‍ രാത്രിയോടെയാണ് എത്തുന്നത്. ലഭ്യമായ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ചു വരികയാണ്. ഇന്ന് 95,308 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 411 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 333 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 744 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,21,94,304 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,57,52,365 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 64,41,939 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 44.88 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 18.35…