- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
Author: staradmin
ന്യൂഡൽഹി: കേരളത്തിൽ കൊറോണ വ്യാപനം രൂക്ഷമായി തുടരുന്നതിനുള്ള കാരണങ്ങൾ അക്കമിട്ട് കേന്ദ്രസംഘം. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉൾപ്പെടെ കാര്യക്ഷമല്ലാത്തതാണ് കേരളത്തിൽ രോഗവ്യാപനം കുറയാത്തതിന് കാരണമെന്ന് കേന്ദ്രസംഘം വ്യക്തമാക്കി . ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സംഘം കേന്ദ്രസർക്കാരിന് കൈമാറി. സംസ്ഥാനത്ത് കൊറോണ ബാധിതരെയും, സമ്പർക്കം പുലർത്തിയവരെയും വീടുകളിൽ പാർപ്പിച്ചാണ് നിരീക്ഷണം നടത്തുന്നത്. ഇത് കാര്യക്ഷമമല്ലാത്തത് പ്രതിദിന രോഗബാധയും ടിപിആറും വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. സംസ്ഥാനത്ത് ഗ്രാമ- നഗര അന്തരം ഇല്ലാത്തത് രോഗ തീവ്രത വർദ്ധിക്കുന്നതിനുള്ള മറ്റൊരു കാരണമായി കേന്ദ്രസംഘം ചൂണ്ടിക്കാട്ടുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മുതിർന്ന പൗരന്മാരുടെ എണ്ണം കൂടുതലാണ്. മറ്റ് അസുഖങ്ങൾ ഉള്ളവരുടെ എണ്ണം കൂടുതലാണ് എന്നതും രോഗവ്യാപനം വർദ്ധിക്കുന്നതിന് ഇടയാക്കുന്നുണ്ട്. പ്രദേശിക ലോക്ഡൗൺ കർശനമല്ലാത്തത് രോഗവ്യാപനം ഉയരുന്നതിന് കാരണമായി. അതിനാൽ പ്രാദേശിക ലോക്ഡൗൺ കർശനമാക്കണമെന്ന നിർദ്ദേശവും റിപ്പോർട്ടിലുണ്ട്. നിലവിൽ കേരളത്തിൽ നൽകിയിരിക്കുന്ന ഇളവുകൾ വെല്ലുവിളിയാകുമെന്ന മുന്നറിയിപ്പും കേന്ദ്രസംഘത്തിന്റെ റിപ്പോർട്ടിലുണ്ട്. വാക്‌സിൻ നൽകി വരുന്ന ഇടവേള കുറയ്‌ക്കണോ എന്ന് ആലോചിക്കാനുള്ള നിർദ്ദേശവും കേന്ദ്രം…
മനാമ: കുറഞ്ഞ വിലയ്ക്ക് കൂടുതൽ സാധനങ്ങൾ വാങ്ങാൻ അവസരമൊരുക്കി ലുലു ഹൈപർമാർക്കറ്റ് 1-2-3 ഷോപ്പിങ് ഓ ഫർ പ്രഖ്യാപിച്ചു. പലചരക്ക്, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, പാദരക്ഷകൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവ ഓഫറിൽ ലഭ്യമാണ്. ഒരു ട്രോളി നിറയെ ഇഷ്ടസാധനങ്ങൾ വാങ്ങാൻ ഷോപ്പർമാർക്ക് അവസരമൊരുക്കിയിരിക്കുകയാണ്. ഇന്ന് (ഓഗസ്റ്റ് 11 ബുധനാഴ്ച) തുടങ്ങുന്ന ഓഫർ ആഗസ്റ്റ് 21 വരെ നീളും. ലുലു ഹൈപ്പർ മാർക്കറ്റുകളിലും ഓൺലൈനിലും ഷോപ്പിങ് നടത്താം.
മനാമ: ബഹ്‌റൈനിൽ ഓഗസ്റ്റ് 10 ന് നടത്തിയ 14,755 കോവിഡ് -19 ടെസ്റ്റുകളിൽ 129 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 42 പേർ പ്രവാസി തൊഴിലാളികളാണ്. 83 പുതിയ കേസുകൾ സമ്പർക്കം മൂലവും 4 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 0.87% മാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 98 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,67,870 ആയി വർദ്ധിച്ചു. ഇന്നലെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിൽ രാജ്യത്തെ ആകെ മരണം 1,384 ആണ്. മരണനിരക്ക് 0.51 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1,036 പേരാണ്. ഇവരിൽ 5 പേർ ഗുരുതരാവസ്ഥയിലാണ്. 1,031 പേരുടെ നില തൃപ്തികരമാണ്. ബഹ്‌റൈനിൽ ഇതുവരെ 55,99,901 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം 11,20,943 പേർ ഓരോ ഡോസും 10,66,070 പേർ രണ്ട് ഡോസും 201,076 പേർ ബൂസ്റ്റർ ഡോസും…
ധാക്ക: ബംഗ്ലാദേശിൽ ക്ഷേത്രങ്ങളും വീടുകളും കടകളും ആക്രമിച്ച സംഭവത്തിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുൽന ഗ്രാമത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വ്യാപക അക്രമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.ബംഗ്ലാദേശിലെ ഷിയാലി ഗ്രാമത്തിൽ വെള്ളിയാഴ്ച ഹിന്ദു- മുസ്ലീം പ്രദേശവാസികൾ തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് സംഘർഷാവസ്ഥ നിലനില്ക്കുന്നുണ്ടായിരുന്നു. ഇതിനെ തുടർന്ന് അക്രമികൾ നാല് ഹിന്ദുക്ഷേത്രങ്ങളിൽ അതിക്രമിച്ച് കയറി വിഗ്രഹങ്ങൾ തല്ലിത്തകർക്കുകയായിരുന്നു. ഷിയാലി മഹാശ്മശാൻ ക്ഷേത്രമാണ് ആദ്യം ആക്രമിച്ചത്. ഇതിന് ശേഷം ഹരി മന്ദിർ, ദുർഗാ മന്ദിർ, ഗോവിന്ദ മന്ദിർ ക്ഷേത്രങ്ങളും തകർത്തു. നിലവിൽ സംഘർഷാവസ്ഥ നിലനില്ക്കുന്നതിനാൽ പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാൻ പ്രാദേശിക ഭരണകൂടം ഇരു വിഭാഗവുമായി ചർച്ചകൾ നടത്തിവരികയാണ്.
ധാക്ക : മ്യാൻമറിലെ സൈനിക അതിക്രമങ്ങളെ തുടർന്ന് അഭയാർത്ഥികളായി ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യൻ അഭയാർഥികൾക്ക് വാക്സിൻ നൽകാൻ തീരുമാനം. റോഹിങ്ക്യകൾ കൂട്ടത്തോടെ താമസിക്കുന്ന ക്യാമ്പുകളിൽ രോഗം പടരുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണിത്. ചൈനീസ് വാക്സിനായ സിനോഫാം നൽകാനാണ് അധികൃതരുടെ തീരുമാനം. അടുത്തിടെ 850,000 റോഹിങ്ക്യകൾ താമസിക്കുന്ന ക്യാമ്പിൽ 2600 പേർക്ക് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.മ്യാൻമറിൽ നിന്നും സുരക്ഷ തേടി പത്ത് ലക്ഷത്തോളം റോഹിങ്ക്യൻ അഭയാർഥികളാണ് ബംഗ്ലാദേശിൽ എത്തിയിട്ടുള്ളത്. ഇതിലധികവും അതിർത്തി പ്രദേശമായ കോക്സ് ബസാറിലെ അഭയാർത്ഥി ക്യാമ്പുകളിലാണുള്ളത്. ഇവിടെ കൊവിഡ് നിയന്ത്രിക്കാനാവാത്ത അവസ്ഥയുണ്ടായാൽ അത് വൻ ദുരന്തമായേക്കും. ഇന്ന് ആയിരക്കണക്കിന് അഭയാർത്ഥികൾക്ക് വാക്സിൻ നൽകിയെന്ന് ചീഫ് ഹെൽത്ത് ഓഫീസർ മഹ്ബുബുർ റഹ്മാൻ അഭിപ്രായപ്പെട്ടു. ആദ്യഘട്ടത്തിൽ 55 വയസിനു മുകളിലുള്ള ആളുകൾക്ക് വാക്സിൻ നൽകാനാണ് തീരുമാനം. യുഎൻ ഏജൻസികളുടെ സഹായത്തോടെയാവും ഇത്. അഭയാർത്ഥികൾക്കിടയിൽ ഏകദേശം 20,000 കേസുകളും 200 മരണങ്ങളും ഇതു വരെ സംഭവിച്ചിട്ടുണ്ട്.
താലിബാൻ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നു; ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ച് അഫ്ഗാനിസ്താൻ
കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ സ്വാധീനം വർധിപ്പിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ നിന്ന് പിന്തുണ തേടി അഷ്റഫ് ഗനി സർക്കാർ. ആറ് പ്രവിശ്യാ തലസ്ഥാനങ്ങളുടെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെയാണ് അഫ്ഗാനിസ്താൻ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. ഓഗസ്റ്റ് 31 ഓടെ അമേരിക്ക സൈന്യത്തെ പൂർണമായും പിൻവലിക്കുന്നതോടെ താലിബാൻ അക്രമത്തിന്റെ തോത് വർദ്ധിപ്പിക്കുമെന്നാണ് അഫ്ഗാനിസ്താന്റെ ആശങ്ക. ഈ സാഹചര്യത്തിൽ ഇന്ത്യൻ വ്യോമസേന തങ്ങളുടെ വ്യോമസേനയുടെ പിന്തുണക്ക് എത്തണമെന്ന് അഫ്ഗാൻ സർക്കാർ ആഗ്രഹിക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം അഫ്ഗാനിസ്താനിൽ നിന്നും ഇന്ത്യൻ ഉദ്യോഗസ്ഥരെയും പൗരന്മാരെയും രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചു കഴിഞ്ഞു. അഫ്ഗാനിസ്ഥാനിൽ സുരക്ഷാസ്ഥിതി മോശമാകുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി. ഇന്ത്യയുടെ കോൺസുലേറ്റ് ജനറലുമായി സഹകരിച്ചാണ് നീക്കം. യുഎസ് സൈന്യം പിന്മാറാൻ ആരംഭിച്ചതിന് പിന്നാലെ അഫ്ഗാനിസ്താനിൽ താലിബാൻ സ്വാധീനം വർധിപ്പിച്ചിരിക്കുകയാണ്. പല പ്രദേശങ്ങളും ഇതിനോടകം തന്നെ താലിബാന്റെ നിയന്ത്രണത്തിലായി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.
ദുബൈ: ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നതിന് കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റിലെ പുതിയ സര്‍ക്കുലറിലാണ് കൊവിഡ് വാക്സിനേഷന്‍ വേണമെന്ന നിബന്ധന ഒഴിവാക്കിയതായി വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ താമസ വിസയുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കിലും ദുബൈയിലേക്ക് മടങ്ങാം.എന്നാല്‍ അബുദാബി, ഷാര്‍ജ ഉള്‍പ്പെടെയുള്ള എമിറേറ്റിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. ദുബൈയിലേക്ക് മടങ്ങുന്ന താമസ വിസയുള്ളവര്‍ ജി.ഡി.ആര്‍.എഫ്.എ അനുമതി ഹാജരാക്കണം. അംഗീകൃത ലബോറട്ടറികളില്‍ നിന്ന് 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവാണെന്ന് തെളിയിക്കുന്ന പരിശോധനാ ഫലവും കൈവശം ഉണ്ടാകണം. പരിശോധനാ ഫലത്തില്‍ ക്യൂ ആര്‍ കോഡ് നിര്‍ബന്ധമാണ്. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂറിനിടെ എടുത്ത റാപ്പിഡ് പരിശോധനാ ഫലവും ഹാജരാക്കേണ്ടതുണ്ട്. ദുബൈയിലെത്തുമ്പോള്‍ കൊവിഡ് പിസിആര്‍ ടെസ്റ്റിന് വിധേയരാകണം. യുഎഇ പൗരന്മാ ര്‍ക്ക് ഈ നിബന്ധനകളില്‍ ഇളവുണ്ട്. എന്നാല്‍ ഇവരും ദുബൈ വിമാനത്താവളത്തിലെത്തുമ്പോള്‍ പിസിആര്‍ പരിശോധന നടത്തണം. കൊവിഡ് വാക്സിനേഷന്‍ വേണമെന്ന നിബന്ധന ഒഴിവാക്കിയതായി എയര്‍ ഇന്ത്യയും വിസ്‍താര എയര്‍ലൈന്‍സും അറിയിച്ചിരുന്നു.
ലക്നൗ: വെല്‍നസ് കേന്ദ്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കും അമ്മ സുനന്ദ ഷെട്ടിക്കും എതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തു. ഇരുവര്‍ക്കുമെതിരെ ഹസ്രത്ഗഞ്ച്, വിഭൂതി ഖണ്ഡ് എന്നീ പോലീസ് സ്റ്റേഷനുകളില്‍ രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയ പോലീസ് ശില്‍പ ഷെട്ടിയെയും സുനന്ദ ഷെട്ടിയെയും ചോദ്യം ചെയ്യുന്നതിനായി മുംബൈയിലേക്ക് തിരിക്കും. ചോദ്യം ചെയ്യലിനായി പോലീസ് നടിക്കും മാതാവിനും നോട്ടിസ് നൽകിയിട്ടുണ്ട്. ലോസിസ് വെല്‍നസ് സെന്റര്‍ സ്ഥാപനത്തിന്റെ ചെയര്‍പേഴ്സണായ ശില്‍പ ഷെട്ടി ഡയറക്ടറായ സുനന്ദ ഷെട്ടി എന്നിവർ ചേർന്ന് വെല്‍നസ് സെന്ററിന്റെ പുതിയ ശാഖ തുടങ്ങുന്നതിനായി ജ്യോത്സ്‌ന ചൗഹാന്‍, രോഹിത് വീര്‍ സിങ് എന്നിവരിൽ നിന്ന് കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. പുതിയ ശാഖ ഉടൻ ആരംഭിക്കുമെന്ന് ഇരുവരും അറിയിച്ചെങ്കിലും ഇതുവരെയും ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലെന്ന് പരാതിയിൽ പറയുന്നു.
കൊവിഡിനും എബോളയ്ക്കും ശേഷം മാര്‍ബര്‍ഗ് വൈറസ്; ആദ്യമായി കണ്ടെത്തിയത് പടിഞ്ഞാറൻ ആഫ്രിക്കയിൽ
ന്യൂഡൽഹി: കൊവിഡ് ഭീതിയും എബോള ഭീഷണിയും കെട്ടടങ്ങുന്നതിനു മുമ്പ് പുതിയ വൈറസ് കണ്ടെത്തി. മാർബർഗ് വൈറസ് എന്ന് പേരിട്ടിരിക്കുന്ന ഈ വൈറസ് പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയയിലാണ് ആദ്യമായി കണ്ടെത്തിയത് . വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ വൈറസ് പിടിപെടുന്നവരിൽ മരണസാദ്ധ്യത 24 മുതൽ 88 ശതമാനം വരെയാണെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു. ഗ്വാക്കൊഡോയിൽ ഓഗസ്റ്റ് രണ്ടിന് മരണപ്പെട്ട രോഗിയുടെ പരിശോധനാ റിപ്പോര്‍ട്ടിലാണ് മാര്‍ബര്‍ഗ് വൈറസിന്റെ സാന്നിദ്ധ്യം ആദ്യമായി സ്ഥിരീകരിക്കുന്നത്. റൗസെറ്റസ് വിഭാഗത്തിൽപെടുന്ന വവ്വാലുകളിൽ നിന്നാണ് ഈ വൈറസ് പകരാൻ സാദ്ധ്യത കൂടുതൽ. വൈറസ് ബാധിച്ച മനുഷ്യരുടെ ശരീരസ്രവങ്ങളിൽ നിന്നും മറ്റുള്ളവരിലേക്ക് ഈ വൈറസ് പകരും. വൈറസ് സ്ഥിരീകരിക്കപ്പെട്ട പ്രദേശങ്ങളിൽ രോഗഭീഷണി വളരെ കൂടുതലാണെങ്കിലും ആഗോള തലത്തില്‍ വലിയ ഭീഷണിയുണ്ടാകാൻ സാദ്ധ്യത കുറവാണെന്നും അനാവശ്യ ഭയം ഇതിന്റെ പേരിൽ വേണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പെട്ടെന്നുള്ള കടുത്ത പനി, തലവേദന, ശാരീരിക അസ്വസ്ഥതകൾ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. വൈറസിനെതിരേ ഫലപ്രദമായ മരുന്നോ…
മേഘാലയ: ഷില്ലോംഗ് മാർക്കറ്റിൽ തീവ്രവാദികൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ 2 പേർക്ക് പരിക്കേറ്റു. ഷില്ലോംഗിലെ പ്രശസ്ത വ്യാപാര കേന്ദ്രമായ ലൈതുംഖ്രയിലായിരുന്നു അപകടം നടന്നത്. ഐഇഡി സ്ഫോടനത്തിൽ വ്യാപാര കേന്ദ്രത്തിലെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. രണ്ടു പേരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം നിയമവിരുദ്ധ സംഘടനയായ ഹിന്നിവെട്രെപ്പ് നാഷണൽ ലിബറേഷൻ കൗൺസിൽ (എച്ച്എൻഎൽസി) ഏറ്റെടുത്തു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ജാഗ്രത കർശനമാക്കിയിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.