Author: staradmin

മനാമ: കെഎംസിസി ബഹ്‌റൈൻ ഇന്ത്യൻ എംബസിയുമായി ചേർന്ന് ഇന്ത്യ @75 ന്റെ ഭാഗമായി മുതിർന്നവർക്കായി ഒരു പ്രബന്ധ രചന മത്സരം സംഘടിപ്പിക്കുന്നു. വിഷയം:”സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ” നിയമാവലികൾ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാം.രചനകൾ A4 സൈസ് പേപ്പറിൽ 2 പേജിൽ കവിയരുത്.പേപ്പറിന്റെ ഒരു വശത്തു മാത്രമേ എഴുതാവൂസീൽ ചെയ്തു രചനകൾ 15/08/21 ഞായറാഴ്ച രാത്രി 10 മണിക്കുള്ളിൽ കെഎംസിസി മനാമ ഓഫീസിൽ എത്തിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 38109462, 39835230 എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.

Read More

തിരുവനന്തപുരം: ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളും കൃഷിനാശവും നിലനില്‍ക്കുന്ന കുട്ടനാട്ടില്‍ നിന്നും ജനങ്ങള്‍ പലായനം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കുട്ടികള്‍ക്കും വയോധികര്‍ക്കും വീടിനു പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. പുറത്തിറങ്ങിയാല്‍ ചെളിയില്‍ താഴ്ന്നു പോകും. എ.സി കാനാല്‍ വഴിയുള്ള നീരൊഴുക്ക് തടസപ്പെട്ടതിനു പിന്നാലെ സര്‍ക്കാരിന്റെ വാഗ്ദാനപ്പെരുമഴ കൊണ്ടുള്ള വെള്ളവും കുട്ടനാട്ടില്‍ കെട്ടിക്കിടക്കുകയാണ്. കുട്ടനാടിനെ സഹായിക്കാനെന്ന പേരില്‍ തോട്ടപ്പള്ളി സ്പില്‍ വേയില്‍ മണ്ണുനീക്കലല്ല കരിമണല്‍ ഖനനമാണ് നടക്കുന്നത്. അഞ്ചു വര്‍ഷത്തിനിടെ കുട്ടനാടിനു വേണ്ടിയുള്ള 500 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങിയെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കുട്ടനാട്ടിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതാവസ്ഥ നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.സി വിഷ്ണുനാഥ് നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രസംഗിക്കുകയായിരുന്നു വി.ഡി സതീശന്‍. വെള്ളത്തിന്റെ ആഗമന നിര്‍ഗമനം തടസപ്പെട്ടതാണ് കുട്ടനാടിനെ പാരിസ്ഥിതികമായി തകര്‍ത്തത്. പാടശേഖരങ്ങളില്‍ മട വീണ് വ്യാപക കൃഷിനാശമുണ്ടാകുകയാണ്. എ.സി കനാലിലെ മണ്ണ് നീക്കം ചെയ്യാത്തതും സ്ഥിതി ദുസഹമാക്കിയിട്ടുണ്ട്. സര്‍വത്ര…

Read More

മനാമ: സീറോമലബാർ സൊസൈറ്റിയുടെ സന്തതസഹചാരിയും, ആതുര-സേവന രംഗത്തും,ബഹറിനിലെ, കലാ-സാംസ്കാരിക, സാമൂഹ്യ മണ്ഡലത്തിലും എളിമയുടെ മുഖമായ ഐ. സി .ആർ. എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രനെ സീറോ മലബാർ സൊസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്ക പൊന്നാടയണിയിച്ച് സിറോ മലബാർ സൊസൈറ്റിയുടെ ആദരവും, അഭിനന്ദനങ്ങളും അറിയിച്ചു. മനുഷ്യരെ കുറേക്കൂടി സ്നേഹത്തോടെയും, ആർദ്രതയുടെയും, നോക്കാനുള്ള സ്നേഹ ക്ഷണത്തിൻറെ പേരാണ് ഐ.സി.ആർ.എഫ് ചെയർമാൻ പദം എന്ന് ചാൾസ് ആലുക്ക അഭിപ്രായപ്പെട്ടു. ബഹറിൻ ഐ.സി.ആർ.എഫ് എന്നും മറ്റു സംഘടനകൾക്ക് മാതൃകയാണെന്ന് ചടങ്ങിൽ സംസാരിച്ച കോർ ഗ്രൂപ്പ് ചെയർമാൻ പോൾ ഉറുവത്ത് പറഞ്ഞു. ചടങ്ങിൽ ഭാരവാഹികളായ മോൻസി മാത്യു, ജോൺ ആലപ്പാട്ട്, ഷിബിൻ സ്റ്റീഫൻ, ലോഫി, ജോജി വർക്കി എന്നിവർ സംസാരിച്ചു. സീറോമലബാർ സൊസൈറ്റി സെക്രട്ടറി സജു സ്റ്റീഫൻ സ്വാഗതവും വൈസ് പ്രസിഡണ്ട് പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.

Read More

തിരുവനന്തപുരം: ഓണക്കാലത്ത് ക്ഷീരകര്‍ഷകര്‍ക്ക് 1.30 കോടി രൂപയുടെ ഇന്‍സെന്‍റീവുമായി തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍. 2021 ജൂണ്‍ മാസം സംഘത്തില്‍ നല്‍കിയിട്ടുള്ള ഓരോ ലിറ്റര്‍ പാലിനും ഒരു രൂപ എന്ന നിരക്കിലാണ് ഇന്‍സെന്‍റീവ് നല്‍കുന്നത്. അംഗീകൃത ഏജന്‍റുമാര്‍ക്കായി ഒരു കോടി രൂപയോളം വരുന്ന ഇന്‍സെന്‍റീവും സമ്മാനപദ്ധതികളുമാണ് മില്‍മ ഓണക്കാലത്തേക്കായി ഒരുക്കിയിട്ടുള്ളത്. ആഗസ്റ്റ് മാസത്തില്‍ എല്ലാ ഏജന്‍റുമാര്‍ക്കും ഇന്‍സെന്‍റീവും വില്‍പ്പന വര്‍ധനവിനെ അടിസ്ഥാനപ്പെടുത്തി ആകര്‍ഷകങ്ങളായ സമ്മാനങ്ങളും നല്‍കും. ചരിത്രത്തില്‍ ആദ്യമായാണ് ഓണക്കാലത്ത് കര്‍ഷകര്‍ക്കും ഏജന്‍റുമാര്‍ക്കും ഇത്രയധികം ഇന്‍സെന്‍റീവും സമ്മാനങ്ങളും നല്‍കുന്നത്. മില്‍മയുടെ ഓണക്കിറ്റ് ഡിസ്‌കൗണ്ട് നിരക്കില്‍ ക്ഷീരസംഘങ്ങള്‍ വഴി വില്‍പ്പന നടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്. ഇതിന്‍റെ മാര്‍ജിന്‍ ക്ഷീരസംഘത്തിനും ക്ഷീരസംഘത്തിലെ ജീവനക്കാര്‍ക്കും ലഭിക്കത്തക്ക രീതിയിലാണ് വില ക്രമീകരിച്ചിട്ടുള്ളത്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം പ്രതിസന്ധി നേരിടുന്ന ക്ഷീരവിപണിക്ക് പുത്തനുണര്‍വ് നല്‍കാന്‍ മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ഈ ഓണക്കാലത്ത് എല്ലാ ഉത്പന്നങ്ങളുടെയും വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് നിരവധി പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്ന്…

Read More

തിരുവനന്തപുരം: ദലിത് ക്രിസ്ത്യൻസ് വിഭാഗത്തിനെ ഒ ഇ സി പട്ടികയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗങ്ങൾക്ക് നൽകുന്ന എല്ലാ വിദ്യാ ആനുകൂല്യങ്ങളും വരുമാന പരിധിയില്ലാതെ നൽകി വരുന്നു. കൂടാതെ ഒ ബി സി ലിസ്റ്റിൽ ഉൾപ്പെടുത്തി ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ രണ്ട് ശതമാനവും ലാസ്റ്റ് ഗ്രേഡ് ഇതര തസ്തികകളിൽ ഒരു ശതമാനവും തൊഴിൽ സംവരണം നൽകി വരുന്നു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കാലാനുസൃതമായി വർദ്ധിപ്പിച്ചു വരുന്നുണ്ട്. ഈ വിഭാഗം വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് തലത്തിൽ സർക്കാർ, എയ്ഡഡ്, സ്വാശ്രയ പ്രൊഫഷണൽ കോളേജുകളിലെ കോഴ്സുകളിൽ മുഴുവൻ ഫീസും പ്രതിമാസ സ്റ്റെന്റ് ലംപ്സം ഗ്രാന്റ് , ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നതിന് ഹോസ്റ്റൽ ഫീസ് എന്നിവയും നൽകിവരുന്നു . പ്രീമെട്രിക് ഗവൺമെന്റ്, അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ തലത്തിൽ ലംപ്സം ഗ്രാന്റും ഫീസ് റീ ഇമ്പേഴ്സ്മെന്റും നൽകിവരുന്നു.മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ 1 ശതമാനം സംവരണം ലഭിക്കുന്ന മറ്റ് പിന്നോക്ക ക്രിസ്ത്യൻ എന്ന വിഭാഗത്തിൽ സംവരണം അനുവദിച്ചു…

Read More

തിരുവനന്തപുരം/യാങ് യാങ്: ദക്ഷിണ കൊറിയന്‍ ടൂറിസം കണ്‍വെര്‍ജന്‍സ് കാരിയര്‍ (ടിസിസി) വിമാനക്കമ്പനി സ്റ്റാര്‍ട്ടപ്പായ ഫ്ളൈ ഗ്യാങ് വോണ്‍ ഐബിഎസ് സോഫ്റ്റ് വെയറുമായി കൈകോര്‍ക്കുന്നു. ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ പാസഞ്ചര്‍ സര്‍വീസ് സിസ്റ്റമായ (പിഎസ്എസ്) ഐഫ്ളൈ റെസ് പ്ലാറ്റ് ഫോം വിന്യസിച്ച് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് പങ്കാളിത്തത്തിലൂടെ ഫ്ളൈ ഗ്യാങ് വോണ്‍ ലക്ഷ്യമിടുന്നത്. ഐഫ്ളൈ റെസ് പ്ലാറ്റ് ഫോം ഉപയോഗിക്കുന്നതിലൂടെ ബുക്കിംഗ് സംവിധാനം പരിഷ്കരിക്കുന്നതിനും സമ്പൂര്‍ണ ഡിജിറ്റല്‍ ചാനല്‍ പ്ലാറ്റ് ഫോം നടപ്പിലാക്കുന്നതിനും സാധിക്കും. വിവിധ മാര്‍ഗങ്ങളിലൂടെ വ്യത്യസ്ത ഓഫറുകള്‍ നല്‍കി സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്തൃ അനുഭവത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കുന്നതിനും ഇത് സഹായകമാകും. ഉപഭോക്താക്കളുടെ താല്‍പര്യം മനസ്സിലാക്കി അനുയോജ്യ ഓഫറുകള്‍ നല്‍കുന്നതിന് ഫ്ളൈ ഗ്യാങ് വോണ്‍ സംവിധാനത്തിന് മുന്‍പ് കഴിഞ്ഞിരുന്നില്ല. ഐഫ്ളൈ റെസ് ക്ലൗഡ് പ്ലാറ്റ് ഫോമിലേക്ക് ചുവടുമാറുന്നതിലൂടെ ഉപഭോക്താക്കളുടെ പ്രൊഫൈലുകള്‍ പരിപാലിക്കുന്നതിനും വ്യത്യസ്ത ബിടുബി, ബിടുസി ഇന്‍റര്‍നെറ്റ് ബുക്കിംഗ് എഞ്ചിനുകള്‍ നടപ്പിലാക്കുന്നതിനും പരോക്ഷ വിതരണം വിപുലീകരിക്കുന്നതിനും സാധിക്കും. വിമാനക്കമ്പനിയുടെ…

Read More

മനാമ: സതേൺ ഗവർണറേറ്റിലെ ഒരു കടയിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച 38 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​യു​ട​ൻ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​റി​യി​ച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണ്.

Read More

മ​നാ​മ: ഇൻഷുറൻസ് കമ്പനികൾക്ക് ചെറിയ ട്രാഫിക് അപകടങ്ങൾ പരസ്പരം കൈമാറുന്നതിനുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി, ഗതാഗത, ഡെലിവറി, കാർ വാടക കമ്പനികളുടെ 3800 ലധികം ഡ്രൈവർമാർക്കായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ ട്രാഫിക് കൾച്ചർ ഡയറക്ടറേറ്റ് ബഹുഭാഷാ ബോധവൽക്കരണ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു. ചെറിയ അപകടങ്ങളുണ്ടായാൽ പാലിക്കേണ്ട പുതിയ നടപടികളുടെ വിശദീകരണങ്ങളും ഇൻഷുറൻസ് കമ്പനികളിലേക്കോ ഇ ട്രാഫിക് ആപ്പിലേക്കോ എങ്ങനെ നേരിട്ട് റിപ്പോർട്ട് ചെയ്യാമെന്നും വിശദീകരിച്ചു. ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും ബിസിനസ്സ് ഉടമകൾ, അവരുടെ വാഹനങ്ങളും മോട്ടോർസൈക്കിളുകളും ട്രാഫിക് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനായി സുരക്ഷയും സുരക്ഷാ സാഹചര്യങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഡയറക്ടറേറ്റ് ഓർമ്മപ്പെടുത്തി.

Read More

മനാമ: ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനൽ എവിഡൻസിന്റെ ആന്റി-നാർക്കോട്ടിക് പോലീസ് വിവിധ മയക്കുമരുന്ന് കേസുകളിൽ പ്രതികളായ അറബ് വംശജരായ 7 പേരെ അറസ്റ്റ് ചെയ്തു. 29 നും 36 നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ. ഇവരിൽ നിന്ന് വിവിധ അളവിലുള്ള മയക്കുമരുന്നുകളും പണവും പോലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ പബ്ലിക് പ്രോസിക്യൂഷന് മുൻപിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനൽ എവിഡൻസ് സൂചിപ്പിച്ചു.

Read More

സ്ത്രീധനം വാങ്ങിനടത്തുന്ന വിവാഹത്തില്‍ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. സ്ത്രീകള്‍ക്കെതിരായുള്ള ആക്രമണങ്ങളില്‍ കടുത്ത നടപടിയെന്ന് സര്‍ക്കാര്‍ സ്വീകരിക്കും. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതുമായി വിവാഹത്തിന് തയാറല്ലെന്ന് വധൂവരന്മാരും നിലപാടെടുക്കണം. സത്രീധനപീഡനത്തെ കുറിച്ച പരാതി ലഭിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. മാനസയുടെ കൊലപാതകം ഞെട്ടിക്കുന്നതാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സൂക്ഷമത പൊലീസ് പാലിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. നിയമസഭയിലെ ചോദ്യോത്തര വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രണയം നിരസിച്ചാല്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ പൊലീസ് നടപടി സ്വീകരിച്ചുവരികയാണ്. ഫേക്ക് ഐഡികളിലൂടെ പെണ്‍കുട്ടികളെ അപായപ്പെടുത്തുന്നവര്‍, പണയം നിരസിച്ചതിന് പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ എന്നിവര്‍ക്കെതിരെ കടുത്ത ശിക്ഷയുണ്ടാകും. ഇതിനായി നിലവിലെ നിയമങ്ങള്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനം വാങ്ങിയും നല്‍കിയുമുള്ള വിവാഹത്തില്‍ നിന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വിട്ടുനില്‍ക്കണം. വരനും വധുവും സ്ത്രീധനം വേണ്ടെന്ന നിലപാട് എടുക്കണം. സ്ത്രീധന സംവിധാനത്തിനെതിരായി സാമൂഹികമായ എതിര്‍പ്പ് ഉയര്‍ന്ന് വരണം എന്നും മുഖ്യമന്ത്രി പറഞ്ഞു.മാനസയുടെ കൊലപാതകം ഞെട്ടിക്കുന്നതാണ്. മാനസ…

Read More