Author: staradmin

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ ഇ.ഡിക്കെതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണം നിമവിരുദ്ധമാണെന്നും കോടതിയുടെ വരാന്ത കടക്കില്ലെന്നും അന്നേ പറഞ്ഞിരുന്നതാണെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഈ അന്വേഷണം നിമവിരുദ്ധമാണെന്ന് സര്‍ക്കാരിനും അറിയാമായിരുന്നു. എങ്കിലും തിരഞ്ഞെടുപ്പ് ക3ലത്ത് പൊതു ജനത്തെ കബളിപ്പിക്കാനുള്ള കള്ളക്കളി മാത്രമായിരുന്നു അത്. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിനെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ നിയമപരമായി നിലനില്‍ക്കുകയില്ലെന്ന് നിയമത്തില്‍ പ്രാഥമിക പരിജ്ഞാനമുള്ളവര്‍ക്ക് പോലും അറിയാവുന്ന കാര്യമാണ്. എന്നിട്ടും ജനത്തെ വിഡ്ഢികളാക്കുന്നതിനായിരുന്നു പൊതു പണം ധൂര്‍ത്തടിച്ച് ഈ പ്രഹസനം നടത്തിയത്. ഇ.ഡിക്കെതിരെ എടുത്ത ക്രൈംബ്രാഞ്ച് അന്വേഷണവും ഇത് പോലെയുള്ള ഒരു അസംബന്ധ നാടകമായിരുന്നു. ഹൈക്കോടതി അതും തടഞ്ഞു. സ്വര്‍ണ്ണക്കടത്തു പോലുള്ള ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് കുട പടിച്ചു കൊടുത്ത സര്‍ക്കാര്‍ അതിന്മേലുള്ള അന്വേഷണം അട്ടിമറിക്കുന്നതിന് നിയമവിരുദ്ധമായി അധികാരം ദുര്‍വിനിയോഗിച്ചതാണ് കോടതി പൊളിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  

Read More

തിരുവനന്തപുരം: തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണത്തോടനുബന്ധിച്ചുള്ള ഗോത്രാരോഗ്യ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ മൊട്ടമൂട്‌ ആദിവാസി സെറ്റിൽമെന്റ് സന്ദർശിച്ചു. ഊരു വാസികൾ തങ്ങൾക്കറിയാവുന്ന ചികിത്സയും അറിവും മറ്റുള്ളവർക്ക് പങ്കുവെക്കുന്നത് അഭിനന്ദനാർഹമാണെന്ന് കളക്ടർ പറഞ്ഞു. ആദിവാസി ജനവിഭാഗത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനും അവർക്ക് അന്തസ്സുള്ള ജീവിതം നയിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനും പരമാവധി ഇടപെടൽ നടത്തുന്നുണ്ടെന്നും കളക്ടർ പറഞ്ഞു. രാജ്യം പദ്മശ്രീ നൽകി ആദരിച്ച ലക്ഷ്മിക്കുട്ടിയമ്മയെയും ഊരിലെ മറ്റ് പരമ്പരാഗത വൈദ്യന്മാരെയും ചടങ്ങിൽ ആദരിച്ചു. ഊരുവാസികളോടൊപ്പം സമയം പങ്കുവെച്ച കളക്ടർ അവരുടെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞു. പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് വാരാചാരണം നടത്തുന്നത്. ഇതിന്റ ഭാഗമായി ജില്ലയിലെ ആദിവാസി മേഖലകളിൽ ഓഗസ്റ്റ് 15 വരെ നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ‘ആദിവാസി ജനത ആരോഗ്യ ജനത’ എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്. തദ്ദേശവാസികളുടെ ഉന്നമനത്തിനായി സാമൂഹിക പഠന കേന്ദ്രങ്ങൾ വഴി വിദ്യാഭ്യാസ അവബോധ ക്ലാസുകളും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവത്കരണവും നൽകും. കായിക വിനോദങ്ങളുടെ…

Read More

ഫ്‌ളോറിഡാ: പുതിയ അദ്ധ്യയനവര്‍ഷം വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ മാസ്‌ക്ക് ധരിക്കേണ്ടതില്ല എന്ന് ഫ്‌ളോറിഡാ ഗവര്‍ണ്ണറുടെ ഉത്തരവ് ലംഘിച്ച് സ്‌ക്കൂള്‍ ലീഡര്‍മാര്‍ കുട്ടികളെ മാസ്‌ക്ക് ധരിക്കാന്‍ നിര്‍ബന്ധിച്ചാല്‍ അവരുടെ ശമ്പളം തടഞ്ഞുവെക്കാന്‍ മടിക്കുകയില്ലെന്ന് ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ വീണ്ടും മുന്നറിയിപ്പു നല്‍കി. സ്വയമായി മാസ്‌ക്ക് ധരിച്ചാല്‍ അതിനെ എതിര്‍ക്കയില്ലെന്നും ഗവര്‍ണ്ണര്‍ വ്യക്തമാക്കി. യുവജനങ്ങളില്‍ ഡെല്‍റ്റാ വേരിയന്റ് വര്‍ദ്ധിക്കുന്നു എന്ന സാഹചര്യത്തിലാണ് ചില വിദ്യാഭ്യാസ ജില്ലകളില്‍ മാസ്‌ക്ക് ധരിക്കണമെന്ന് നിര്‍ബന്ധിക്കുന്നത്. ഇത് വിദ്യാര്‍ത്ഥികളുടെ സുരക്ഷ കരുതിയാണെന്നാണ് ഇവരുടെ വാദം. ഡെല്‍റ്റാ വേരിയന്റ് വ്യാപനം കുട്ടികളില്‍ കാണുന്നില്ലായെന്നും, അമേരിക്കയില്‍ ഇതുവരെ ഏകദ്ദേശം ഒരു ശതമാനത്തിന് താഴെ മാത്രമേ കുട്ടികളില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളതെന്നും, അതില്‍ തന്നെ 0.01 ശതമാനത്തിനു താഴെ മാത്രമേ കുട്ടികളെ കോവിഡ് ബാധിച്ചു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളൂവെന്നുമാണ് കണക്കുകള്‍ ഉദ്ധരിച്ചു ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ പറയുന്നത്.  അമേരിക്കയില്‍ സ്‌ക്കൂളുകളില്‍ പോയതിനാല്‍ കോവിഡ് ബാധിച്ചു കുട്ടികളാരും മരിച്ചു എന്ന് ഒരു സംഭവം പോലും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതായി അറിവില്ലെന്നും, എന്നാല്‍ സ്‌ക്കൂളില്‍ പോകാതെ…

Read More

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2553 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 720 പേരാണ്. 2518 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11558 സംഭവങ്ങളാണ്് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ക്വാറനൈ്റൻ ലംഘിച്ചതിന് 120 കേസുകളും റിപ്പോർട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ) തിരുവനന്തപുരം സിറ്റി – 319, 31, 184തിരുവനന്തപുരം റൂറൽ – 428, 73, 121കൊല്ലം സിറ്റി – 961, 43, 101കൊല്ലം റൂറൽ – 61, 61, 162പത്തനംതിട്ട – 50, 44, 113ആലപ്പുഴ – 29, 14, 178കോട്ടയം – 117, 98, 394ഇടുക്കി – 63, 8, 16എറണാകുളം സിറ്റി – 109, 35, 33എറണാകുളം റൂറൽ – 85, 14, 176തൃശൂർ സിറ്റി – 7, 8, 8തൃശൂർ റൂറൽ – 16, 15, 80പാലക്കാട് – 36,…

Read More

തിരുവനന്തപുരം: പോലീസിന്റെ ഡ്രോൺ ഫോറൻസിക് ലാബ്, ഗവേഷണകേന്ദ്രം എന്നിവ വെള്ളിയാഴ്ച നിലവിൽ വരും. രാവിലെ 11.30 ന് പേരൂർക്കടയിൽ എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. ഫോറൻസിക് പരിശോധനയിലൂടെ വിവിധതരം ഡ്രോണുകളുടെ നിർമ്മാണ സവിശേഷതകൾ കണ്ടെത്തുക, ഉപകരണത്തിന്റെ മെമ്മറി ശേഷി, സോഫ്റ്റ് വെയർ, ഹാർഡ് വെയർ വിവരങ്ങൾ മനസ്സിലാക്കുക, പ്രവർത്തനചരിത്രം അപഗ്രഥിക്കുക എന്നിവയാണ് ഫോറൻസിക് ലാബിൽ നടക്കുന്ന പ്രവർത്തനങ്ങൾ. പോലീസ് സേനയുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുതിയതരം ഡ്രോണുകൾ നിർമ്മിക്കുന്നത് ഡ്രോൺ ഗവേഷണകേന്ദ്രത്തിലായിരിക്കും. ഉദ്ഘാടനത്തിനുശേഷം ഡ്രോണുകളുടെ പ്രദർശനവും എയർഷോയും എസ്.എ.പി ഗ്രൗണ്ടിൽ സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് 4.30 വരെയാണ് പ്രദർശനം. എം.എൽ.എ വി.കെ പ്രശാന്ത്, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, സൈബർഡോം നോഡൽ ഓഫീസർ എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.ഐ.ജി പി.പ്രകാശ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

Read More

തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായ മലയാളി കായിക താരം പി ആർ ശ്രീജേഷിനും ഒളിമ്പിക്സിൽ പങ്കെടുത്ത മറ്റ് എട്ട് മലയാളി കായിക താരങ്ങൾക്കും പാരിതോഷികം പ്രഖ്യാപിച്ചു. ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം നൽകും. പൊതു വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ ( സ്പോർട്സ് ) ആയ ശ്രീജേഷിനെ ജോയിന്റ് ഡയറക്ടർ ( സ്പോർട്സ് ) ആയി സ്ഥാനക്കയറ്റം നൽകുവാനും തീരുമാനിച്ചു. എട്ട് കായികതാരങ്ങൾക്ക് നേരത്തെ പ്രോത്സാഹനമായി തയ്യാറെടുപ്പിന് അനുവദിച്ച അഞ്ച് ലക്ഷം രൂപയ്ക്ക് പുറമേ അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കും. ശബരിമലയിലെ നിർദ്ദിഷ്ട ഗ്രീൻഫീൽഡ് വിമാനത്താവളത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നോഡൽ ഏജൻസിയായി കിൻഫ്രയെ നിയമിക്കാനുള്ള തീരുമാനം മാറ്റി. കെഎസ്ഐഡിസിയെ നോഡൽ ഏജൻസിയായി ചുമതലപ്പെടുത്താൻ തീരുമാനിച്ചു. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ അക്കാദമിക് ക്യാമ്പസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ വില്ലേജിൽ നിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ എസ്റ്റാബ്ലിഷ്മെന്റ് ചാർജ് ഇനത്തിലുള്ള…

Read More

ദുബൈ: പ്രവാസികൾക്ക് ആശ്വാസ പ്രഖ്യാപനവുമായി യുഎഇ. യാത്രാവിലക്കിൽ നാട്ടിൽ കുടങ്ങിയവരുടെ താമസ വിസാ കാലാവധി യുഎഇ നീട്ടി. ഡിസംബർ ഒൻപത് വരെയാണ് കാലാവധി നീട്ടിയത്. വിസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് അനുമതിയോടെ യുഎഇയിലേക്ക് മടങ്ങാം. ഇതോടെ നാട്ടില്‍ കുടുങ്ങിയ പതിനായിരക്കണക്കിന് പ്രവാസി മലയാളികൾക്ക് ആശ്വാസം നൽകുന്നതാണ് തീരുമാനം. നവംബര്‍ 9 നകം എത്തണമെന്നാണ് യുഎഇ അറിയിച്ചിട്ടുള്ളത്. ബാക്കി ഒരു മാസം ഗ്രേസ് പിരിയഡ് പോലെ വിസ റിന്യൂവലിന് ഉപയോഗിക്കാമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ദുബായ് താമസവിസയുള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാതെ തന്നെ ദുബായിലേക്ക് പ്രവേശിക്കാമെന്ന് വിമാനക്കമ്പനികള്‍ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ കൈവശം കരുതണം. ഒപ്പം പുറപ്പെടുന്ന വിമാനത്താവളത്തില്‍ നിന്നുള്ള കോവിഡ് റാപ്പിഡ് പരിശോധനാഫലവും നിര്‍ബന്ധമാണ്. അതേസമയം സന്ദര്‍ശ വിസക്കാര്‍ക്ക് യുഎഇയിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Read More

കോഴിക്കോട്: ഓൺലൈൻ ക്ലാസിനിടെ അധ്യാപികയുടെ വാട്സാപ് അക്കൗണ്ട് വിദ്യാർഥി സ്വന്തം ഫോണിലേക്കു മാറ്റി. പൊലീസ് അന്വേഷണത്തിൽ വിദ്യാർഥിയാണു പ്രതിയെന്നു കണ്ടത്തിയതോടെ അധ്യാപിക പരാതി പിൻവലിച്ചു. ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസിനിടെയാണു സംഭവം. സ്ക്രീൻ ഷെയറിങ് ആപ് ഉപയോഗിച്ച് അധ്യാപികയുടെ മൊബൈൽ ഫോണിന്റെ സ്ക്രീൻ വിദ്യാർഥികൾക്കു കാണുന്ന രീതിയിലാണു ക്ലാസെടുത്തത്. അധ്യാപികയുടെ ഫോണിലേക്കു വരുന്ന മെസേജ് നോട്ടിഫിക്കേഷനുകൾ സ്ക്രീനിന്റെ മുകളിൽ കാണുന്നുണ്ടായിരുന്നു. ക്ലാസിനിടെ ഒരു വിദ്യാർഥി അധ്യാപികയുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് സ്വന്തം ഫോണിൽ വാട്സാപ് അക്കൗണ്ട് തുറന്നു. മൊബൈൽ നമ്പർ വെരിഫൈ ചെയ്യാനുള്ള ഒടിപി ഉടൻ അധ്യാപികയുടെ ഫോണിലേക്ക് വന്നു. ഇത് സ്ക്രീനിന്റെ മുകളിൽ തെളിഞ്ഞത് ഓൺലൈൻ ക്ലാസിലെ വിദ്യാർഥികൾ കണ്ടു. ഈ ഒടിപി ഉപയോഗിച്ച് വാട്സാപ് ആരംഭിച്ചു. അധ്യാപിക ഫോണിൽ ടു സ്റ്റെപ് വെരിഫിക്കേഷൻ നടത്താത്തതിനാൽ പാസ്‌വേഡ് ഉണ്ടായിരുന്നില്ല. ക്ലാസ് കഴിഞ്ഞു വാട്സാപ് തുറന്നപ്പോഴാണു സ്വന്തം ഫോണിൽ വാട്സാപ് പ്രവർത്തനരഹിതമായത് അധ്യാപിക അറിഞ്ഞത്. മെഡിക്കൽ കോളജ് സ്വദേശിയായ അധ്യാപിക ഉടൻ…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂര്‍ 1194, പത്തനംതിട്ട 696, ഇടുക്കി 637, വയനാട് 564, കാസര്‍ഗോഡ് 562 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,89,07,675 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 116 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,120 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1258…

Read More

എറണാകുളം: ഇ ഡിക്കെതിരെ ജുഡിഷ്യൽ അന്വേഷണം നടത്താനാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന് തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി ജുഡീഷ്യൽ അന്വേഷണത്തിന് ഇടക്കാല സ്റ്റേ ചെയ്‌തു. കോടതിയുടേത് ഇടക്കാല ഉത്തരവാണ്. ഹർജിയിൽ വിശദമായ വാദം കേൾക്കും. കേന്ദ്ര ഏജന്‍സി ഉള്‍പ്പെട്ട കേസിൽ ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും സമാന്തര അന്വേഷണം ശരിയല്ലെന്നുമായിരുന്നു ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനെതിരെ നൽകിയ ഹർജിയിൽ ഇഡി വാദം. കേന്ദ്ര ഏജൻസിയുടെ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ ആണ്. കമ്മിഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരം സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണം നടത്താനാകില്ല. മുഖ്യമന്ത്രി ഒദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് കമ്മീഷൻ നിയമന ഉത്തരവിറക്കിയത്. സ്വർണക്കടത്തിലെ അന്വേഷണം അട്ടിമറിയ്ക്കാനാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത്’. ആയതിനാൽ ജുഡിഷ്യൽ കമ്മീഷൻ അന്വേഷണം സ്റ്റേ ചെയ്യണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടു. അതേസമയം , ജൂഡിഷ്യൽ കമ്മിഷന് എതിരായ ഇഡി ഹർജി നിലനിൽക്കില്ലെന്നായിരുന്നു സർക്കാർ വാദം. ഇഡി കേന്ദ്ര സർക്കാരിന്…

Read More