Author: staradmin

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയുടെ ഫർണസ് ഓയിൽ പൈപ്പ്ലൈനിൽ ചോർച്ച ഉണ്ടായതിനെത്തുടർന്ന് നിർത്തി വച്ച പ്ളാന്റുകളുടെ പ്രവർത്തനം വ്യാഴാഴ്ച (ആഗസ്റ്റ് 12 ) മുതൽ പുനരാരംഭിക്കാനും പൂർണ്ണ ശേഷിയിൽ ഉൽപാദനം നടത്താനും തീരുമാനമായി. വ്യവസായ മന്ത്രി പി.രാജീവ്, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി എന്നിവർ കമ്പനിയുടെ പരിസരവാസികൾ ചേർന്ന് രൂപീകരിച്ച കോസ്റ്റൽ അപ്ലിഫ്റ്റ്‌ അസാസിയേഷൻ, ട്രേഡ് യൂണിയനുകൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഓയിൽ ചോർച്ചയെത്തുടർന്ന് പരിസരവാസികൾ അടച്ച പുത്തൻ തുറയിലെ ഓട തുറന്ന് മാലിന്യമൊഴുകിപ്പോകാനുള്ള സൗകര്യമൊരുക്കുമെന്ന് കോസ്റ്റൽ അപ്ലിഫ്റ്റ് അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി 10 നാണ് ഓയിൽ പൈപ്പ് ലൈനിൽ ചോർച്ച ഉണ്ടായത്. ചോർച്ചയെത്തുടർന്ന് കായലോരത്തെ തൊഴിൽ നഷ്ടപ്പെട്ട തദ്ദേശ വാസികൾക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് ഉടനെ തീരുമാനമെടുക്കും. ഇതിനായി പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിനെ ചുമതലപ്പെടുത്തി. ദേശീയ ഹരിത ട്രിബ്യൂണൽ വിധിക്ക് വിധേയമായിരിക്കും ഇത്. പ്രദേശവാസികൾക്ക് കമ്പനിയിലെ അവിദഗ്ധ തൊഴിലുകളിൽ…

Read More

മനാമ: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റിയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്ത് ചാരിറ്റി പ്രവർത്തനങ്ങളിലെ ആദ്യ സഹായം കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ഏറ്റെടുക്കുകയും നാട്ടിൽ അത് കൈമാറുകയും ചെയ്തു. കൊയിലാണ്ടി നന്തി സ്വദേശിയായ മുഹമ്മദ് സെൻഹാൻ എന്ന കുട്ടിക്ക് വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് വേണ്ടി സെൻഹാൻ ചികിത്സാ സഹായ കമ്മിറ്റി അംഗം വി. കെ. കെ. ഉമ്മർ പ്രസ്തുത സഹായം കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് ഗിരീഷ് കാളിയത്തിൽ നിന്നും ഏറ്റുവാങ്ങി. കൊയിലാണ്ടി ചാപ്റ്റർ ചെയർമാൻ എ. അസീസ് മാസ്റ്റർ, ജനറൽ സെക്രട്ടറി റഷീദ് മൂടാടി, ബഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, വൈസ് പ്രസിഡന്റ് ജബ്ബാർ കുട്ടീസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ലത്തീഫ് കൊയിലാണ്ടി, ഫൈസൽ ഈയഞ്ചേരി, പത്താം വാർഷിക ചാരിറ്റി കമ്മിറ്റി കൺവീനർ ഫാറൂഖ് ബോഡിസോൺ എന്നിവർ പങ്കെടുത്തു.

Read More

മനാമ: ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ ആഗസ്റ്റ് 15 മുതൽ മാലദ്വീപ് തലസ്ഥാനമായ മാലിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ വർദ്ധിപ്പിക്കും. യാത്രാ ആവശ്യങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മാലദ്വീപിലേക്ക് യാത്രക്കാർ പ്രവേശിക്കുന്നതിനുള്ള നിയമങ്ങളിലും നിയന്ത്രണങ്ങളിലുമുള്ള ഇളവാണ്‌ ബഹ്റൈൻ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങൾ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ ഇവിടേക്ക് ആകർഷിക്കുന്നത്. അടുത്തിടെ ഇസ്താംബൂളിലേക്കും പാരീസിലേക്കുമുള്ള ഫ്ലൈറ്റുകൾ ദിവസേന പരിഷ്കരിക്കുകയും ലണ്ടൻ ഹീത്രൂവിലേക്കുള്ള പാസഞ്ചർ ഫ്ലൈറ്റുകൾ പുനഃസ്ഥാപിക്കുകയും ചെയ്തു. എയർലൈൻ നിലവിൽ അബുദാബി, ദുബായ്, കുവൈത്ത്, റിയാദ്, ജിദ്ദ, ദമാം, മദീന, മസ്കറ്റ്, കെയ്റോ, അമ്മൻ, കാസബ്ലാങ്ക, ലണ്ടൻ, പാരീസ്, ഫ്രാങ്ക്ഫർട്ട്, ഏഥൻസ്, ഇസ്താംബുൾ, ടിബിലിസി, ലാർനാക്ക, ബാങ്കോക്ക്, മനില, സിംഗപ്പൂർ ധാക്ക, കൊളംബോ, മാലിദ്വീപ്, ഇന്ത്യയിലെയും പാകിസ്ഥാനിലെയും നിരവധി സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്കും സർവീസുകൾ നടത്തുന്നുണ്ട്.

Read More

തിരുവനന്തപുരം :- മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ രോഗിയുടെ തലയ്ക്ക് പിന്നിൽ മുറിവ് പുഴുവരിച്ചതുപോലുള്ള വീഴ്ച സംഭവിക്കാതിരിക്കാൻ കർശനമായ നടപടികളും മുൻകരുതലുകളും സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ് ഉത്തരവ് നൽകിയത്. വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചതായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കമ്മീഷനെ അറിയിച്ച സാഹചര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.തിരുവനന്തപുരം മണികണ്ഠേശ്വരം സ്വദേശി അനിൽകുമാറിന്റെ തലയിലെ മുറിവിലാണ് രോഗീ പരിചരണത്തിലെ വീഴ്ച കാരണം പുഴുവരിച്ചത്. വീണ് പരിക്കേറ്റതിനെ തുടർന്നാണ് അനിൽകുമാറിനെ തിരുവനന്തപുരം മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലായിരിക്കെ കോവിഡ് രോഗബാധിതനായി. വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ കമ്മീഷൻ 2021 ഫെബ്രുവരി 23 ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ഉത്തരവ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടി സ്വീകരിച്ച ശേഷം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു.ഹെഡ് നേഴ്സ്, സ്റ്റാഫ് നഴ്സുമാർ, നഴ്സിംഗ് അസിസ്റ്റന്റുമാർ എന്നിവർക്കെതിരെ സെൻഷർ…

Read More

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ കൃഷിവകുപ്പ് 107 ഓണച്ചന്തകൾ സംഘടിപ്പിക്കുന്നു. ഈ മാസം 17 മുതൽ 20 വരെയാണു ചന്ത. പൊതുവിപണിയേക്കാൾ വിലക്കുറവിൽ ഇവിടെ പച്ചക്കറികൾ ലഭിക്കും. പഞ്ചായത്ത് തലത്തിൽ കൃഷിഭവനുകൾ കേന്ദ്രീകരിച്ച് അതത് പ്രദേശത്തെ കർഷകരിൽനിന്നു സംഭരിക്കുന്ന ഉത്പന്നങ്ങളാണു ചന്തയിൽ വിൽക്കുക. പൊതുവിപണിയിൽ ലഭിക്കുന്നതിനേക്കാൾ 10 ശതമാനം അധികം വില നൽകിയാണു കർഷകരിൽനിന്ന് കൃഷിവകുപ്പ് ഓണച്ചന്തയിലേക്കുള്ള പച്ചക്കറികൾ സംഭരിക്കുന്നത്. ഇവ വിപണി വിലയെക്കാൾ 30 ശതമാനം വിലക്കുറവിൽ വിൽക്കും. ഗാപ് സർട്ടിഫൈഡ് പച്ചക്കറികൾ (ഉത്തമ കൃഷിരീതിയിലൂടെ ഉത്പാദിപ്പിച്ചവ) 20 ശതമാനം അധികം വില നൽകി കർഷകരിൽ നിന്ന് സംഭരിച്ച് വിപണിയിൽ 10 ശതമാനം വില താഴ്ത്തി വിൽക്കുകയും ചെയ്യും. കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ലാഭകരമായ സംവിധാനമൊരുക്കുക എന്ന ലക്ഷ്യത്തിലാണ് ഓണച്ചന്തകൾ തുറക്കുകയെന്നു പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫിസർ ഇൻ-ചാർജ് ബൈജു എസ്. സൈമൺ പറഞ്ഞു. പ്രാദേശികമായി കൃഷി ചെയ്യാത്ത സവാള, ഉരുളക്കിഴങ്ങ് പോലുള്ള ശീതകാല പച്ചക്കറികൾ കാന്തല്ലൂർ, വട്ടവട തുടങ്ങിയ കേരളത്തിലെ…

Read More

തിരുവനന്തപുരം: മുഖ്യമന്ത്രി ഡോളര്‍കടത്തിയെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി പുറത്ത് വന്ന സാഹചര്യത്തില്‍ പിണറായി വിജയന് അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മിക അവകാശമില്ലെന്നും മുഖ്യമന്ത്രി പദം രാജിവെയ്ക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സോളാര്‍കേസില്‍ ആരോപണവിധേയര്‍ അധികാരത്തില്‍ തുടരാന്‍ പാടില്ലെന്ന് നിലപാടെടുത്ത വ്യക്തിയാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍.നീതിബോധമുണ്ടെങ്കില്‍ പിണറായി രാജിവെയ്ക്കാന്‍ തയ്യാറുണ്ടോ? പിണറായി വിജയന്‍ കളങ്കിതനാണെന്നാണ് സ്വപ്‌നയുടെ രഹസ്യമൊഴിയിലൂടെ വ്യക്തമായത്. അതീവ ഗൗരവതരമാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണം.ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ഡോളര്‍കടത്ത് കേസില്‍ പ്രതിയാകാന്‍ പോകുന്ന രാജ്യത്തെ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. സ്വപ്‌നാ സുരേഷിന് വേണ്ടി വഴിവിട്ട സഹായങ്ങള്‍ മുഖ്യമന്ത്രി ചെയ്തു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഐക്യപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്.അതിനാലാണ് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കേന്ദ്ര ഏജന്‍സികള്‍ നടത്തിവന്ന അന്വേഷണങ്ങള്‍ നിലച്ചത്. ഇത്തരം ഒരു ആരോപണം കോണ്‍ഗ്രസ് ഉന്നിയിച്ചിട്ടും അതിനോട് സംസ്ഥാന ബിജെപി നേതൃത്വം പ്രതികരിക്കാത്തത് അതിന് തെളിവാണ്. സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇഡിക്കെതിരെ…

Read More

ന്യൂയോര്‍ക്ക് : 2006 ല്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണറായിരുന്ന ജോര്‍ജ് പാറ്റ്‌സ്‌ക്കിയെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ എലിയറ്റ് സ്വിറ്റ്‌സര്‍ പ്രോസ്റ്റിറ്റിയൂഷന്‍ റിംഗ് ആരോപണത്തെ തുടര്‍ന്ന് രണ്ടു വര്‍ഷത്തിനുശേഷം 2008ല്‍ കാലാവധി പൂര്‍ത്തിയാകാതെ രാജിവച്ചു. 2008 ല്‍ ഗവര്‍ണറുടെ രാജിയെ തുടര്‍ന്ന് ഇടക്കാല ഗവര്‍ണറായി ചുമതലയേറ്റ മുന്‍ അറ്റോര്‍ണി ജനറല്‍ ഡേവിഡ് പാറ്റേഴ്‌സണ്‍ 2010 ല്‍ സഹപ്രവര്‍ത്തകയുടെ കുടുംബ കലഹത്തില്‍ ഇടപെട്ടുവെന്ന ആരോപണത്തെ തുടര്‍ന്ന് രാജിവച്ചു. തുടര്‍ന്നെത്തിയ ഇപ്പോഴത്തെ ഗവര്‍ണര്‍ ആഡ്രു കുമോക്കെതിരെ 7 സ്ത്രീകള്‍ ലൈംഗീകാരോപണം ഉന്നയിക്കുകയും അന്വേഷണ കമ്മീഷന്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രാജിവയ്ക്കുകയാണ്.  1995 ല്‍ ആഡ്രു കുമൊയുടെ പിതാവായിരുന്ന മാറിയോ കുമോയെ പരാജയപ്പെടുത്തിയത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായിരുന്ന ജോര്‍ജ് പാറ്റ്‌സ്‌ക്കിയായിരുന്നു. ജോര്‍ജ് പാറ്റ്‌സ്‌ക്കിക്കു ശേഷം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ ആരും ന്യുയോര്‍ക്ക് ഗവര്‍ണറായിട്ടില്ല. ആഡ്രു കുമൊ രാജിവച്ചതോടെ ന്യൂയോര്‍ക്ക് ഗവര്‍ണര്‍മാരുടെ ചരിത്രം തിരുത്തിയെഴുതി ആദ്യമായി ഒരു വനിത ഗവര്‍ണറായി ചുമതലയേല്‍ക്കുന്ന അസുലഭ സന്ദര്‍ഭത്തിനും ന്യൂയോര്‍ക്ക് സാക്ഷിയാകുന്നു. 14 ദിവസത്തിനുശേഷം മാത്രമേ ഔദ്യോഗികമായി  കുമോ…

Read More

തിരുവനന്തപുരം: സംസ്ഥാനത്തിന് 8,86,960 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 86,960 ഡോസ് കോവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരം 1,69,500, എറണാകുളം 1,96,500, കോഴിക്കോട് 1,34,000 എന്നിങ്ങനെ ഡോസ് കോവീഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരം 29,440 എറണാകുളം 34,240, കോഴിക്കോട് 23,280 എന്നിങ്ങനെ ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. ഇതിന് പുറമേ എറണാകുളത്ത് 3 ലക്ഷം കോവീഷീല്‍ഡ് കൂടിയെത്തി. ചില കേന്ദ്രങ്ങളില്‍ രാത്രിയോടെയാണ് വാക്‌സിന്‍ എത്തുക. സംസ്ഥാനത്ത് വാക്‌സിന്‍ എത്തിയതോടെ വാക്‌സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തി വരുന്നു. 60 വയസിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കും 18 വയസിന് മുകളില്‍ പ്രായമുള്ള കിടപ്പ് രോഗികള്‍ക്കും ആഗസ്റ്റ് 15ന് മുമ്പ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇന്ന് മാത്രം 60 വയസിന് മുകളിലുള്ള ഒന്നേകാല്‍ ലക്ഷത്തിലധികം ആളുകള്‍ക്ക് ആദ്യ ഡോസ് നല്‍കിയിട്ടുണ്ട്. ഇതുള്‍പ്പെടെ ഇന്ന് ആകെ 2,37,528 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 949 സര്‍ക്കാര്‍…

Read More

കാലിഫോർണിയ  : ദീര്‍ഘകാലമായി കലിഫോര്‍ണിയായില്‍ എച്ച്1B വിസയില്‍ എന്‍ജിനീയറായി ജോലി ചെയ്തു വന്നിരുന്ന തമിഴ്‌നാട് തിരുച്ചിറപള്ളി സ്വദേശി അന്തുവാന്‍ കുഴന്‍ഡ സാമി (ANTHUVAN KUZHANDA SAMY -48) ഹൃദ്രോഗത്തെ തുടര്‍ന്ന് അന്തരിച്ചു. ഭാര്യ ഷെറിന്‍ സേവ്യറും, മക്കള്‍ : അനീഷ (19), ജോഷ്വ (12). പൊതുദര്‍ശനം ഓഗസ്റ്റ് 12ന് രാവിലെ 11ന് കാലിഫോര്‍ണിയ അലമേഡാ ഫാമിലി ഫൂണറല്‍ ആന്റ് ക്രിമേഷന്‍ (സാംറ്റോഗ) തുടര്‍ന്ന് സാന്‍ഒസെ ഓക്ക് ഹില്‍ മെമ്മോറിയല്‍ പാര്‍ക്കില്‍ സംസ്‌ക്കാരം.  അന്തുവാന്റെ മരണത്തോടെ ഭാര്യക്കും മക്കള്‍ക്കും അമേരിക്കയില്‍ തുടരുന്നതിനുള്ള നിയമ സാധ്യതയില്ല. രണ്ടു കുട്ടികളും ഇന്ത്യയിലാണു ജനിച്ചത്. 12 വര്‍ഷമായി കാലിഫോര്‍ണിയായില്‍ എന്‍ജിനീയറായി ജോലി ചെയ്തു വരികയാണെങ്കിലും എട്ടു വര്‍ഷമായി ഗ്രീന്‍ കാര്‍ഡിന് അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു. 19 വയസ്സുള്ള അനീഷ അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയാണെങ്കിലും പഠിത്തം തുടരണമെങ്കില്‍ F1 വിസ ലഭിക്കണം, മാത്രമല്ല ഇന്റര്‍ നാഷണല്‍ വിദ്യാര്‍ഥികള്‍ നല്‍കുന്ന വന്‍ ട്യൂഷന്‍ ഫീസും നല്‍കേണ്ടി വരും.  ഈ പ്രത്യേക സാഹചര്യത്തില്‍…

Read More

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷന്‍ വേണമെന്ന പ്രചാരണം തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് നടക്കുന്ന വാക്‌സിനേഷന്‍ യജ്ഞം സുഗമമാക്കുന്നതിന് വേണ്ടിയാണ് വാക്‌സിനേഷനായി സംസ്ഥാനതല മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയത്. വാക്‌സിനേഷന്റെ രജിസ്‌ട്രേഷന്‍ നടത്തുന്നത് കോവിന്‍ പോര്‍ട്ടലിലാണ്. ഇതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഓപ്ഷനില്ല. ഇക്കാരണത്താല്‍ എവിടെ നിന്നും വാക്‌സിന്‍ എടുക്കാന്‍ സാധിക്കുന്നതാണ്. അതിനാല്‍ ആ പ്രദേശത്തെ ജനങ്ങള്‍ക്ക് വാക്‌സിനെടുക്കാന്‍ കഴിയുന്നില്ല എന്ന പരാതിയുണ്ടായിരുന്നു. ആ പ്രദേശത്തെ ജനങ്ങള്‍ക്ക് കൂടി വാക്‌സിനേഷന്‍ ഉറപ്പാക്കേണ്ടതാണ്. മാത്രമല്ല വയോജനങ്ങള്‍, ഗുരുതര രോഗമുള്ളവര്‍, അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കും വാക്‌സിനേഷന്‍ നല്‍കേണ്ടതാണ്. ഇതിനാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി. വാക്‌സിന്‍ യജ്ഞത്തിന്റെ ഭാഗമായി 60 വയസിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കും 18 വയസിന് മുകളില്‍ പ്രായമുള്ള കിടപ്പ് രോഗികള്‍ക്കും ആഗസ്റ്റ് 15ന് മുമ്പ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുന്നതാണ്. ഇവരെ വാര്‍ഡ് തിരിച്ച് കണ്ടെത്തിയാണ് വാക്‌സിനേഷന്‍ ഉറപ്പാക്കുന്നത്. ഈ യജ്ഞത്തില്‍ ഓണ്‍ലൈനായും നേരിട്ടുമുള്ള…

Read More