Author: staradmin

ചെന്നൈ : നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ കൊറോണ ബാധിച്ച് മരിച്ചു.ഗുരുതരമായ ശ്വാസകോശ അണുബാധയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഏതാനും വർഷങ്ങളായി ശ്വാസകോശ രോഗബാധിതനായിരുന്നുവെന്നും പ്രാവിന്റെ കാഷ്ഠം ബാധിച്ച വായു ശ്വസിച്ചപ്പോൾ ഉണ്ടായ അലർജിയാണിതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഈ വർഷം ജനുവരിയിൽ മുഴുവൻ കുടുംബത്തിനും കൊവിഡ് 19 പോസിറ്റീവ് ആയതിനെ തുടർന്ന് അണുബാധ കൂടുതൽ രൂക്ഷമായി.

Read More

പാലക്കാട്‌: മുതിർന്ന സിപിഐ എം നേതാവും മുൻ മന്ത്രിയുമായിരുന്ന ടി ശിവദാസമേനോൻ അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്‌ കോഴിക്കോട്‌ മിംസ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ 11.30ഓടെയാണ്‌ അന്ത്യം. സിപിഐ എം സംസ്ഥാന കമ്മിറ്റി, സെക്രട്ടറിയറ്റ് ,ജില്ലാ സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. 1987ൽ ഇ കെ നായനാർ മന്ത്രിസഭയിൽ വൈദ്യുതി ‐ ഗ്രാമവികസന മന്ത്രിയായും 96 ൽ ധനമന്ത്രിയായും പ്രവർത്തിച്ചു. രണ്ട് തവണയും മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ ഡെപ്യൂട്ടിചീഫ് വിപ്പ് എന്നീ നിലയിലും ഭരണവൈദഗ്ധ്യം തെളിയിച്ചു.മലപ്പുറം വെളിയങ്കോട്ടെ പരേതയായ ഭവാനിയമ്മയാണ് ഭാര്യ. മക്കൾ: ലക്ഷ്മീദേവി, കല്യാണി. മരുമക്കൾ: അഡ്വ. ശ്രീധരൻ, സി കെ കരുണാകരൻ.

Read More

മലയാള സിനിമ താരങ്ങളുടെ സംഘടന ‘അമ്മ’യിലെ അംഗങ്ങൾ തന്നെ അപായപ്പെടുത്തുമോ എന്ന് പേടിക്കുന്നതായി ഷമ്മി തിലകൻ. താൻ ഭയത്തിലാണ് ജീവിക്കുന്നതെന്നും, ഏതു സമയത്താണ് ഇവരിൽ ചിലർ തന്നെ അപായപ്പെടുത്തുക എന്ന് അറിയില്ലെന്നും നടൻ പറഞ്ഞു. കുറ്റപത്രം തയാറാക്കിയിരിക്കുന്നത് ഒരു വക്കീൽ ആണ്. കുറ്റപത്രത്തിലെ ഭാഷ അത്തരത്തിൽ ഉള്ളതാണ്. അഡ്വക്കേറ്റ് ശ്രീകുമാർ സംസാരിക്കുന്ന യോഗത്തിൽ നടൻ ബഹളമുണ്ടാക്കിയതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. അഡ്വക്കേറ്റ് ശ്രീകുമാർ അമ്മയുടെ ലീഗൽ അഡ്വൈസർ ആണ്. “താൻ ബഹളമുണ്ടാക്കിയതല്ല, ചോദ്യോത്തര വേളയിൽ അനുവദിച്ച സമയത്താണ് സംസാരിച്ചത്. തന്റെ ചോദ്യങ്ങൾക്ക് അവർക്ക് ഉത്തരം നൽകാൻ കഴിഞ്ഞില്ല. ആ സമയം തന്റെ ചോദ്യങ്ങൾക്ക് മറുപടി ഇല്ലാതെ അദ്ദേഹം മറ്റുള്ളവരെ നോക്കുന്നത് കണ്ടു” എന്ന് ഷമ്മി തിലകൻ പറയുന്നു.”അമ്മ അസോസിയേഷന് വേണ്ടി അദ്ദേഹം വാദിച്ച ഒരു കേസെങ്കിലും വിജയിച്ചിട്ടുണ്ടോ?” എന്നും ഷമ്മി തിലകൻ ചോദിക്കുന്നു. അമ്മയുടെ ജനറൽ ബോഡിയിൽ പങ്കെടുക്കാതിരുന്നത് അറിയിപ്പ് ലഭിക്കാഞ്ഞതിനാലാണെന്ന് നടൻ പറയുന്നു. അറിയിപ്പ് തനിക്ക് കിട്ടിയിട്ടില്ലെന്നും, അജണ്ടയോ അറിയിപ്പോ ഇല്ലാതെ…

Read More

കൊല്ലം: താരസംഘടന ‘അമ്മ’ ക്ലബ്ബ് എന്ന ഇടവേള ബാബുവിന്റെ പ്രസ്താവനയ്ക്കെതിരെ നടനും പത്തനാപുരം എംഎൽഎയുമായ കെ.ബി.ഗണേശ് കുമാർ. ‘അമ്മ’ ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമർശം ഞെട്ടലുണ്ടാക്കിയെന്ന് ഗണേശ് കുമാർ പറഞ്ഞു. ചാരിറ്റബിൾ സൊസൈറ്റി എന്ന നിലയിലാണ് സംഘടനയെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ വ്യത്യാസമുണ്ടെങ്കിൽ മോഹൻലാൽ അക്കാര്യം വ്യക്തമാക്കട്ടെ എന്നും കെ.ബി.ഗണേശ് കുമാർ പറഞ്ഞു. അമ്മ ക്ലബ്ബ് എന്ന തരത്തിൽ നടത്തിയ പ്രസ്താവന പിൻവലിച്ച് ഇടവേള ബാബു മാപ്പ് പറയണമെന്നും ഗണേശ് ആവശ്യപ്പെട്ടു. അമ്മ ക്ലബ്ബ് ആണെങ്കിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും സംഘടനയിൽ നിന്ന് രാജി വയ്ക്കുമെന്നും ഗണേശ് കുമാർ പറഞ്ഞു. മറ്റ് ക്ലബ്ബുകളിൽ ചീട്ടുകളിയും, ബാറും ഒക്കെ ആണ്. അതുപോലെയാണോ ‘അമ്മ’ എന്നും ഗണേശ് ചോദിച്ചു. ക്ലബ്ബ് പരാമർശത്തിൽ മേഹൻലാലിന് കത്തെഴുതും. വിജയ് ബാബുവിനെതിരെ അതിജീവിത പറയുന്ന കാര്യം ‘അമ്മ’ ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ മറുപടി നൽകണം. വിഷയത്തെ ആദ്യം നിസ്സാരവൽക്കരിച്ചു. എന്നാൽ കുട്ടി പറയുന്നതിൽ സത്യമുണ്ടെന്ന് ഇപ്പോൾ തോന്നുന്നുവെന്നും കെ.ബി.ഗണേശ്കുമാർ പറഞ്ഞു. ദിലീപിന്റെ…

Read More

കോഴിക്കോട്: ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് എസ്‍ഡിപിഐ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. റംഷാദ്, ജുനൈദ്, മുഹമ്മദ് സുല്‍ഫി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. അതേസമയം, മര്‍ദ്ദനമേറ്റ ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യം പുറത്ത് വന്നതോടെ എഫ്ഐആറില്‍ മാറ്റം വരുത്തി കടുത്ത നടപടിയിലേക്ക് നീങ്ങുകയാണ് പൊലീസ്. പ്രതികൾക്കെതിരെ വധശ്രമത്തിന് കൂടി കേസ്സെടുത്തു. എന്നാല്‍, ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കി കൊല്ലാൻ ശ്രമിച്ച ജില്ലാ നേതാവ് സഫീർ ഉൾപ്പെടെ ഇനിയും പിടിയിലാകാനുണ്ട്.  ജിഷ്ണുവിനെ ക്രൂരമായി  മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെയാണ് പുറത്ത് വന്നത്. കുറ്റകരമായ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകളായിരുന്ന നേരത്തെ എഫ്ഐആറില്‍ ഉണ്ടായിരുന്നത്. പുതിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ കൂടുതല്‍ ശക്തമായ വകുപ്പ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തി. മുന്നൂറ്റി ഏഴാം വകുപ്പ് പ്രകാരം വധശ്രമം കൂടി ഉള്‍പ്പെടുത്തി എഫ്ഐആര്‍ പുതുക്കി. എസ്‍ഡിപിഐക്ക് സംഭവത്തില്‍ പങ്കില്ലെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്‍ഡിപിഐ ജില്ലാ…

Read More

കുവൈറ്റ്: മനുഷ്യക്കടത്ത് കേസിൽ മുഖ്യപ്രതി ഗസാലിയെ കേരളത്തില്‍ എത്തിക്കാന്‍ അന്വേഷണ സംഘം. കേസിൽ അന്വേഷണം തുടങ്ങി ഒരുമാസം പിന്നിടുമ്പോഴും മുഖ്യപ്രതി ഗസാലിയെന്ന മജീദിനെ പിടികൂടാൻ പൊലീസിനായിട്ടില്ല. വ്യാഴാഴ്ച കണ്ണൂർ മരക്കാർകണ്ടിയിൽ അന്വേഷണ സംഘം എത്തിയിട്ടും വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. കുവൈറ്റിൽ ഗസാലിയുടെ റിക്രൂട്ട്മെന്‍റ് സ്ഥാപനം പൂട്ടിയതോടെ അവിടെ നിന്നും ഇയാള്‍ രക്ഷപ്പെട്ടോ എന്നും പൊലീസ് സംശയിക്കുന്നു. ഉടൻ തന്നെ കുവൈറ്റ് സർക്കാരുമായി ബന്ധപ്പെടാനുള്ള നടപടികളേക്ക് അന്വേഷണ സംഘം കടക്കുകയാണ്. കേരളത്തിൽ നിന്നും യുവതികളെ കുവൈറ്റിലയച്ച അജുമോനെ പിടികൂടി ചോദ്യം ചെയ്തിട്ടും കാര്യമായ വിവരങ്ങൾ കിട്ടിയിട്ടില്ല.

Read More

ആലപ്പുഴ: സ്വർണ്ണക്കള്ളക്കടത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് സിപിഎം കൽപ്പറ്റയിലെ രാഹുൽ ​ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നഷ്ടം മറികടക്കാനാണ് അദ്ദേഹം എസ്എഫ്ഐക്കാരെ ഉപയോ​ഗിച്ച് അക്രമം നടത്തിയതെന്നും ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ ആസൂത്രിതമായ നീക്കമാണിത്. എന്നാൽ സിപിഎമ്മിന്റെ വലയിൽ കോൺ​ഗ്രസ് വീണിരിക്കുകയാണ്. മുഖ്യമന്ത്രിയും സിപിഎമ്മും ആ​ഗ്രഹിച്ച രീതിയിൽ സംസ്ഥാനം മുഴുവൻ തെരുവ് സംഘർഷം നടക്കുകയാണ്. രാഹുൽ ​ഗാന്ധിയുടെ ഓഫീസ് സിപിഎമ്മുകാർ തകർത്തിട്ടും കോൺ​ഗ്രസ് ബിജെപിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് രാഷ്ട്രീയ വിഷയത്തിൽ നിന്ന് വഴിതിരിച്ചുവിടാനുള്ള അവസരം ഇടതുപക്ഷത്തിന് നൽകിയത് കോൺ​ഗ്രസാണ്. സ്വർണ്ണക്കള്ളക്കടത്തും സ്വപ്നയുടെ മൊഴിയും ചർച്ച ചെയ്യാതെ രാഷ്ട്രീയ സംഘർഷങ്ങളിലേക്ക് ചർച്ച മാറ്റാൻ കോൺ​ഗ്രസുകാരുടെ നിലപാട് കാരണമായി. രാഹുൽ ​ഗാന്ധിയെ പോലെയുള്ള ദയനീയമായ പ്രതിപക്ഷ നേതാവ് പനപോലെ തഴച്ച് വളരണമെന്നാണ് ബിജെപി ആ​ഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഓഫീസ് സിപിഎമ്മുകാർ തകർത്തതിന് ബിജെപിയെ പഴിക്കരുത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം…

Read More

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ചത് അത്യന്തം അപലപനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി അംഗങ്ങള്‍ ആക്രമിച്ചവരില്‍ ഉണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാരും ഉചിതമായി ഇടപെട്ടിരുന്നു. സര്‍ക്കാരിന്റെ നടപടി മാതൃകാപരമാണെന്നും കോടിയേരി വ്യക്തമാക്കി. കോണ്‍ഗ്രസുകാര്‍ ചൂണ്ടിക്കാട്ടുന്നവരെ പിടിക്കുന്ന സമീപനം ഉണ്ടാകരുത്. അക്രമങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിന്റെ പേരില്‍ എസ്എഫ്‌ഐയെ ഒറ്റപ്പെടുത്താനാണ് ശ്രമമെന്ന് കോടിയേരി പറഞ്ഞു. പറയുന്നവരെ അറസ്റ്റ് ചെയ്യണമെന്നാണ് കോണ്‍ഗ്രസുകാരുടെ ആവശ്യമെന്നും കോടിയേരി ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ഓരോ ദിവസവും കഥകള്‍ മെനയുകയാണ്. പ്രതിപക്ഷ നീക്കത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രചാരണം നടത്തും. ഇടതു വിരുദ്ധ മുന്നണി രൂപീകരിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് കോടിയേരി ആരോപിച്ചു.

Read More

ദില്ലി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി താഴെയിറക്കി. വാരാണസിയില്‍ നിന്ന് ലഖ്നൗവിലേക്ക് യാത്ര ചെയ്യവേയാണ് സംഭവം. വാരാണസിയിലെ പൊലീസ് ലൈനില്‍ നിന്ന് ഹൈലികോപ്റ്റര്‍ പറന്നുയർന്നതിന് പിന്നാലെ പക്ഷി ഇടിക്കുകയായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല. പിന്നീട് സര്‍ക്കാരിന്‍റെ പ്രത്യേക വിമാനത്തില്‍ യോഗി ആദിത്യനാഥ് യാത്ര തുടര്‍ന്നു.

Read More

കണ്ണൂർ: പയ്യന്നൂരിൽ സിപിഎം പ്രവർത്തകർ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തിൽ രണ്ടാഴ്ച്ച പിന്നിട്ടിട്ടും ഇരുട്ടിൽ തപ്പി പൊലീസ്. ദേശീയ തലത്തിൽ തന്നെ കേരളത്തിന് നാണക്കേടായ സംഭവത്തിൽ ഒരു പ്രതികളെ പോലും തിരിച്ചറിയാൻ ഇതുവരെ പയ്യന്നൂർ പൊലീസിന് കഴിഞ്ഞില്ല. സംഭവം നടന്ന് രണ്ടാഴ്ചയാകുന്നു. സാധാരണ ഓഫീസ് ആക്രമണങ്ങൾ നടക്കുമ്പോൾ പൊലീസ് ചെയ്യുന്നത് പ്രകാരം കണ്ടാലറിയുന്ന 15 പേർക്കെതിരെ കേസെടുത്തു. ഗാന്ധി പ്രതിമ തകർത്തവരെക്കുറിച്ച് കൃത്യമായ വിവരങ്ങൾ പ്രദേശവാസികളും കോൺഗ്രസ് പ്രവർത്തകരും കൈമാറിയിട്ടും അറസ്റ്റിലേക്ക് പൊലീസ് നീങ്ങിയിട്ടില്ല. പ്രതികൾ സിപിഎം പ്രവർത്തകർ ആയതുകൊണ്ട് പൊലീസിന്‍റെ കൈകൾ കെട്ടപ്പെട്ടു എന്നാണ് ആരോപണം. സംഘപരിവാറിനെപോലും നാണിപ്പിക്കുന്ന ആക്രമണം നടത്തിയ സിപിഎം പ്രവർത്തകരെ പൊലീസ് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗാന്ധി പ്രതിമ തകർത്തതോടെ സിപിഎമ്മും ആർഎസ്എസും തമ്മിൽ ഇനിയെന്ത് വത്യാസമെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ചോദ്യം. രാഷ്ട്രപിതാവിന്‍റെ ഓർമ്മയെത്തന്നെ കളങ്കപ്പെടുത്തുന്ന ഹീനകൃത്യമായിട്ട് കൂടി പൊലീസിന്‍റെ നിസ്സംഗത ഗൂരുതരമായ സാഹചര്യമാണെന്ന് നിയമ വിധഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജാമ്യമില്ലാ വകുപ്പ് ഉൾപ്പടെയുള്ള കേസ്…

Read More