Author: staradmin

തിരുവനന്തപുരം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എലിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. എലിപ്പനി ലക്ഷണങ്ങൾ കാണുകയാണെങ്കിൽ അടിയന്തര ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു അറിയിച്ചു. എലിമൂത്രത്തിൽനിന്നാണ് എലിപ്പനി മനുഷ്യരിലേക്കു പകരുന്നത്. എലി മൂത്രത്തിലൂടെ മണ്ണിലും വെള്ളത്തിലും എത്തുന്ന രോഗാണുക്കൾ മനുഷ്യ ശരീരത്തിലെ മുറിവുകൾ വഴിയോ കണ്ണിലെയും മൂക്കിലേയും വായിലേയും ശ്ലേഷമ സ്ഥരങ്ങൾ വഴിയോ ശരീരത്തിൽ എത്തുമ്പോഴാണു രോഗമുണ്ടാകുന്നത്. കടുത്ത പനി, തലവേദന, പേശിവേദന, വിറയൽ, കണ്ണിനു ചുവപ്പുനിറം, മൂത്രത്തിനു മഞ്ഞ നിറം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. എലിപ്പനി മാരകമാകാമെന്നതിനാൽ ലക്ഷണങ്ങൾ ഉണ്ടായാൽ ഇ-സഞ്ജീവനീയിലൂടെയോ വീട്ടിലിരുന്നോ ചികിത്സ തേടണം. തൊഴിലുറപ്പ് തൊഴിലാളികൾ, ക്ഷീര കർഷകർ, വയലുകളിൽ പണിയെടുക്കുന്നവർ, റോഡ്, തോട് കനാൽ, കുളങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവ വൃത്തിയാക്കുന്നവർ, തുടങ്ങി ജലവുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ജോലി ചെയ്യുന്നവർ തുടങ്ങിയവർ ജാഗ്രത പാലിക്കണം. ഈ വിഭാഗത്തിൽപ്പെടുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം ആഴ്ചയിലൊരിക്കൽ 200…

Read More

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2017 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 651 പേരാണ്. 2183 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10188 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 108 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 328, 28, 150തിരുവനന്തപുരം റൂറല്‍ – 247, 41, 86കൊല്ലം സിറ്റി – 645, 34, 61കൊല്ലം റൂറല്‍ – 64, 64, 155പത്തനംതിട്ട -43, 39, 121ആലപ്പുഴ – 26, 7, 43കോട്ടയം – 127, 111, 384ഇടുക്കി – 60, 13, 14എറണാകുളം സിറ്റി – 104, 28, 24എറണാകുളം റൂറല്‍ – 88, 25, 160തൃശൂര്‍ സിറ്റി – 5, 5, 8തൃശൂര്‍ റൂറല്‍ – 12, 7, 60പാലക്കാട് – 32, 34,…

Read More

തിരുവനന്തപുരം: ആറ്റിങ്ങൽ അവനവഞ്ചേരിയിൽ വഴിയോരത്ത് മീൻ വിൽക്കുകയായിരുന്ന അൽഫോൺസിയയെ കൈയേറ്റം ചെയ്ത സംഭവം മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തെ കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തി സെപ്റ്റംബർ 10 നകം ആറ്റിങ്ങൽ നഗരസഭാ സെക്രട്ടറി റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടു. കേസ് സെപ്റ്റംബർ 15 ന് പരിഗണിക്കും. ജനങ്ങൾ പലതരത്തിലുള്ള പ്രയാസങ്ങൾ അനുഭവിക്കുന്ന കോവിഡ് കാലത്ത് കുടുംബം പുലർത്താൻ മീൻ വിൽപ്പന നടത്തിയിരുന്ന സ്ത്രീയുടെ ജീവിത മാർഗ്ഗം നഗരസഭ ഉദ്യോഗസ്ഥർ തടസ്സപ്പെടുത്തിയതായി ഉത്തരവിൽ പറയുന്നു. അവർക്ക് ഭീമമായ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ട്. കുടുംബത്തിലെ ഏക വരുമാനക്കാരിയായ അൽഫോൺസിയയുടെ ശരീരത്തിന് പരിക്കേറ്റതായി മനസിലാക്കുന്നതായി ഉത്തരവിൽ പറയുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Read More

തിരുവനന്തപുരം: അശരണര്‍ക്കും ആലംബഹീനര്‍ക്കും കരുതല്‍ സ്പര്‍ശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ”വാതില്‍പ്പടി സേവനം” പദ്ധതിയുടെ ആദ്യഘട്ടം സെപ്തംബറില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ആദ്യ ഘട്ടമായി ആരംഭിക്കുക. ആദ്യഘട്ട പ്രവര്‍ത്തനാനുഭവങ്ങളുടെ വെളിച്ചത്തില്‍ ഡിസംബറില്‍ സംസ്ഥാന വ്യാപകമാക്കുമെന്നും പദ്ധതിയുടെ ആലോചനാ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ആജീവനാന്ത സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം ലഭ്യമാക്കുന്നതിനുള്ള അപേക്ഷ തയ്യാറാക്കല്‍, സാമൂഹിക സുരക്ഷ പെന്‍ഷന്‍, അടിയന്തരാവശ്യത്തിനുള്ള മരുന്നുകള്‍ എത്തിച്ചുനല്‍കല്‍, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ സേവനങ്ങളാണ് ആദ്യ ഘട്ടത്തില്‍ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്. തുടര്‍ന്ന് മറ്റു സേവനങ്ങള്‍ കൂടി ഇതിന്റെ ഭാഗമാക്കും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡ് അംഗത്തിന്റെ അധ്യക്ഷതയില്‍ ആശാ വര്‍ക്കര്‍, കുടുംബശ്രീ പ്രതിനിധി, സന്നദ്ധ സേവന വോളണ്ടിയര്‍മാര്‍ എന്നിവരടങ്ങുന്ന കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സേവനം ആവശ്യമായവരുമായി ബന്ധപ്പെടാനുള്ള പ്രാഥമിക ചുമതല ആശാവര്‍ക്കര്‍മാര്‍ക്കാണ്. സേവനം ലഭ്യമാക്കേണ്ടവര്‍ക്ക് കമ്മിറ്റി അംഗങ്ങളെ ഫോണ്‍ മുഖാന്തരം ബന്ധപ്പെടാവുന്നതാണ്. ഇതിനായി കമ്മിറ്റി…

Read More

കൊച്ചി: കേരളത്തിൽ കൊവിഡ് പ്രതിരോധം പാളിയതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എല്ലാം ജനങ്ങളുടെ തലയിൽ വെച്ച് കൈകഴുകുകയാണ് മുഖ്യമന്ത്രിയെന്നും കൊച്ചിയിൽ നടന്ന നാഷണൽ ഹെൽത്ത് വോളന്റിയേർസിന്റെ സംസ്ഥാനതല ക്യാമ്പയിന്റെ അദ്ധ്യക്ഷ പ്രസം​ഗത്തിൽ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്ത നാഷണൽ ഹെൽത്ത് വോളന്റിയേർസിന്റെ പ്രവർത്തനം ഏറ്റവും കൂടുതൽ വേണ്ടത് കേരളത്തിലാണ്. കൊവിഡ് പ്രതിരോധം പൂർണമായും തകർന്നത് ഇവിടെയാണ്. പിണറായി സർക്കാരിന്റെ അവകാശവാദങ്ങൾ എല്ലാം വെറും വാചകകസർത്ത് മാത്രമായിരുന്നു. ഇന്ത്യയിലെ ആകെയുള്ള കൊവിഡ് കേസുകളിൽ 52 ശതമാനവും കേരളത്തിലാണ്. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഇവിടെ 16 ശതമാനത്തിലെത്തി. ഈ മാസം അവസാനമാകുമ്പോഴേക്കും 20ൽ എത്തുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. യുപിയിൽ പ്രതിദിന കേസുകൾ 100ൽ താഴെയാണെന്ന് ഓർക്കണം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെല്ലാം കൊവിഡിനെ പിടിച്ചുകെട്ടിയെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. അശാസ്ത്രീയവും അപക്വവുമായ പ്രതിരോധമാണ് സംസ്ഥാനത്തെ തകർത്തത്. വീഴ്ചകളിൽ നിന്നും പാഠം പഠിക്കാതെ അതിനെ ന്യായീകരിക്കുന്നതാണ് സർക്കാരിന്റെ പ്രശ്നം.…

Read More

ഏഷ്യാനെറ്റും മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനും ( മാ ) ചേ‍ർന്ന് സംഘടിപ്പിച്ച മെഗാസ്റ്റേജ് ഷോ “ കോമഡി മാമാങ്കം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ​സുരേഷ് ഗോപി , ദിലീപ് , ജയസൂര്യ , ഡയറക്ടർ സിദ്ദിഖ് , ഹരിശ്രീ അശോകൻ , ഗിന്നസ്സ് പക്രു , രമേശ് പിഷാരടി , ടിനി ടോം , കലാഭവൻ ഷാജോൺ , കലാഭവൻ പ്രജോദ് , നാദിർഷ , കെ സ് പ്രസാദ് , പാഷാണം ഷാജി , നോബി , കലാഭവൻ നവാസ് , സാജൻ പള്ളുരുത്തി , സജു കൊടിയൻ , ഷാജു പാലക്കാട് , ദേവി ചന്ദന , സുബി സുരേഷ് , പ്രിയങ്ക അനൂപ് , രഞ്ജിനി ജോസ് , ആതിര , മിർന മേനോൻ , ഡയാന , നയന , ദിൽഷാ , അർജുൻ നന്ദകുമാർ , അനീഷ് റഹ്മാൻ , റെനീഷാ തുടങ്ങി…

Read More

തിരുവനന്തപുരം; കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വിതരണത്തിന് വേണ്ടി പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റികളുമായി ഒരു വർഷത്തേക്ക് കൂടെ എംഒയു ഒപ്പു വെച്ചു. കെഎസ്ആര്‍ടിസിക്ക് പെന്‍ഷന്‍ നല്‍കുന്നതിനുള്ള തുക നല്‍കി വന്നിരുന്ന പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയിമായി 2021 ജൂലൈ മുതൽ 2022 ജൂൺ വരെയാണ് പുതിയ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ മാസത്തിൽ 69.36 കോടിയും , ആ​ഗസ്റ്റ് മാസത്തിൽ 69.38 കോടി രൂപയും പെൻഷനായി നൽകി. കെഎസ്ആര്‍ടിസി സിഎംഡി, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംഡി, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരാണ് എംഒയുവിൽ ഒപ്പ് വെച്ചത്. നേരത്തെ 10% പലിശയ്ക്കാണ് തുക ലഭിച്ചരിക്കുന്നത്. എന്നാൽ 8.5% പലിശയ്ക്കാണ് പുതുക്കി കരാർ ഒപ്പുവെച്ചിരിക്കുന്നത്.

Read More

തിരുവനന്തപുരം: കയര്‍ ഫാക്ടറി മേഖലയിലെ തൊഴിലാളികള്‍ക്കുളള 2021 വര്‍ഷത്തെ ഓണം അഡ്വാന്‍സ് ബോണസ് ഇന്‍സന്റീവ് ഉള്‍പ്പെടെ 29.90 ശതമാനമായി തീരുമാനിച്ചു. തൊഴിലാളികളുടെ 2021 ജനുവരി മുതല്‍ മെയ് മാസം വരെയുള്ള ആകെ വരുമാനത്തിന്റെ 20 % ബോണസും 9.90 % ഇന്‍സെന്റീവും എന്ന നിലയിലായിരിക്കും ഓണം അഡ്വാന്‍സ് ബോണസ് കണക്കാക്കുന്നത്. ഈ വ്യവസ്ഥകള്‍ സഹകരണ , പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും ബാധകമായിരിക്കും. അഡ്വാന്‍സ് ബോണസ് തുക ഈ മാസം 16, 17 തീയതികളിലായി തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും.അനുരഞ്ജന ഉദ്യോഗസ്ഥനായ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്) രഞ്ജിത് മനോഹറിന്റെ അധ്യക്ഷതയില്‍ ആലപ്പുഴയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ തൊഴിലാളി പ്രതിനിധികളായി പി.വി.സത്യനേശന്‍, വി.എസ്.മണി, സി.എസ്.രമേശന്‍, ടി.ആര്‍.ശിവരാജന്‍, എം.ഡി.സുധാകരന്‍,പി.സുരേന്ദ്രന്‍, കോയിവിള രാമചന്ദ്രന്‍, തൊഴിലുടമാ പ്രതിനിധികളായി വി.ആര്‍.പ്രസാദ്, വിവേക് വേണുഗോപാല്‍, ജോസ്‌പോള്‍ മാത്യു, ടി.കെ.ബിന്ദു,എം.പി.പവിത്രന്‍, വി.എ.ജോസഫ്,സാജന്‍ ബി.നായര്‍, എന്‍.അനില്‍കുമാര്‍ ആര്യാട്, പി.എന്‍.സുധീര്‍, എന്നിവരും പങ്കെടുത്തു.

Read More

തിരുവനന്തപുരം: പട്ടികജാതി പട്ടിക ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി വിവിധ പദ്ധതികൾ സർക്കാർ നടത്തിവരുന്നു. തൊഴിൽ, ഭവനം, ഭൂമി എന്നീ അടിസ്ഥാന പ്രശ്നങ്ങൾക്ക് ഊന്നൽ നൽകിയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. പട്ടികവർഗ്ഗ വിഭാഗത്തിന് സ്ഥിരനിയമനങ്ങൾ നൽകുന്ന പോലീസ്, എക്സൈസ്, ഫോറസ്റ്റ് ഉൾപ്പടെയുള്ള വകുപ്പുകളിൽ പ്രത്രേക നിയമനങ്ങൾ നടത്തിവരുന്നു. കൂടാതെ യുവതീയുവാക്കൾക്ക് നൈപുണ്യ വികസന പരിശീലനങ്ങൾ അംഗീകൃത ഏജൻസികൾ മുഖേന നൽകി വരികയും സ്വകാര്യമേഖലയിൽ തൊഴിലവസരങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്നു. നിർമ്മാണ മേഖലകളിൽ ഗോത്രജീവിക എന്ന പേരിൽ സ്വാശ്രയ സംഘങ്ങൾ രൂപീകരിച്ച് നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു. ജനറൽ ഹൗസിംഗ് , ഹഡ്കോ, വനബന്‌ധു കല്യാൺ യോജന എന്നി പദ്ധതികൾ ഉൾപ്പെടുത്തി സംസ്ഥാനത്തുടനീളം വീടുകൾ അനുവദിച്ചു വരുന്നു. ആദിവാസി പുനരധിവാസ വികസന മിഷൻ മുഖേന ഭൂമി നൽകുന്നതിനുള്ള പദ്ധതികൾ നടത്തി വരുന്നുണ്ട്. പട്ടികജാതി വിഭാഗങ്ങൾക്ക് സ്റ്റാർട്ട് അപ് മിഷന്റെ സഹായത്തോടെ യുവസംരഭകർക്ക് പരിശീലനവും പുതിയ വ്യവസായ സംരഭങ്ങൾ ആരംഭിക്കുന്നതിന് റിവോൾവിംഗ് ഫണ്ട് എന്ന പ്രത്യേക പലിശരഹിത സീഡ്…

Read More

തിരുവനന്തപുരം: മുഖ്യമന്ത്രി ഡോളർക്കടത്തിയെന്ന തിരുവനന്തപുരം അന്താരാഷ്ട്ര സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴി പുറത്തുവന്ന സാഹചര്യത്തിൽ ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അം​ഗം പികെ കൃഷ്ണദാസ്. സരിത്തിന്റെ വെളിപ്പെടുത്തൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്നുണ്ട്. പ്രതികളുടെ മൊഴി മുഖവിലയ്ക്കെടുത്താണ് സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. അങ്ങനെയെങ്കിൽ കൂട്ടുപ്രതിയുടെ മൊഴി അം​ഗീകരിച്ച് മുഖ്യമന്ത്രി രാജിവെച്ചൊഴിയണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഡോളർക്കടത്തിൽ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തിയതോടെയാണ് സമാന്തര അന്വേഷണം പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാരിന് നിയമോപദേശം നൽകുന്നവർക്ക് നിയമത്തിന്റെ ബാലപാഠം അറിയില്ലെന്ന് വ്യക്തമായി. ഉപദേശികളെ ആദ്യം നിയമം പഠിപ്പിക്കണം. ഏത് കേസിലായാലും പ്രതികളുടെ താത്പര്യം സംരക്ഷിക്കുകയാണ് സർക്കാരിന്റെ നയം. എല്ലാ കേസിലും സർക്കാർ വേട്ടക്കാർക്കൊപ്പമാണ്. ഷുഹൈബിന്റെ കേസിലും പെരിയ കേസിലും നിയമസഭാ കയ്യാങ്കളി കേസിലും പ്രതികൾക്ക് വേണ്ടിയാണ് സർക്കാർ വാദിച്ചത്. രാജ്യദ്രോഹ പ്രവർത്തനം നടത്തുന്നവർക്കെതിരെ ദേശീയ ഏജൻസികൾ നടത്തുന്ന കേസുകൾ സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണ്. സമാന്തര ടെലിഫോൺ എക്സേഞ്ചുകളുടെ കാര്യത്തിലെ…

Read More