Author: staradmin

ബീജിംഗ്: കൊറോണയുടെ പ്രഭവ കേന്ദ്രത്തെ കുറിച്ച് പുതിയ അന്വേഷണം നടത്തണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യം ചൈന നിരസിച്ചു. വൈറസിന്റെ പ്രഭവകേന്ദ്രം കണ്ടെത്താനുള്ള ശാസ്ത്രീയമായ ശ്രമങ്ങളെ പിന്തുണച്ചിരുന്നുവെന്നും, എന്നാൽ രാഷ്‌ട്രീയ നീക്കങ്ങളെ എതിർക്കുമെന്നുമാണ് ചൈനീസ് വാദം. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രം കണ്ടെത്താനും വൈറസിനെ കുറിച്ച് പഠിക്കാനുമുള്ള രാജ്യാന്തര പദ്ധതി തയ്യാറാക്കാൻ, പുതിയ ഉപദേശകസമിതിയെ രൂപീകരിക്കാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അന്വേഷണമെന്ന ആവശ്യത്തെ എതിർത്ത് ചൈന രംഗത്തെത്തിയത്. കൊറോണയെ കുറിച്ച് കൂടുതൽ അറിയുന്നതിന് ലോകാരോഗ്യ സംഘടനയെ സഹായിക്കുക എന്നതായിരുന്നു സമിതിയുടെ ലക്ഷ്യം. വൈറസിന്റെ ഉത്ഭവത്തെ കുറിച്ചുള്ള രണ്ടാം ഘട്ട പഠനം നടത്തണമെന്ന നിർദ്ദേശം കഴിഞ്ഞ മാസമാണ് ഡബ്ല്യുഎച്ച്ഒ മുന്നോട്ട് വച്ചത്. വുഹാനിലെ ലാബുകളും മാർക്കറ്റുമുൾപ്പെടെ വിവിധ ഇടങ്ങളിലെ പരിശോധനയും ഇതിൽ ഉൾപ്പെടുത്തിയിരുന്നു.

Read More

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി രാജ്യത്ത് ഭീകരാക്രമണം നടക്കാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി സുരക്ഷ ഏജൻസികൾ. നാല് തവണയാണ് സുരക്ഷ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് രാജ്യമെമ്പാടും നടക്കുക. പാക് ഭീകര ഏജൻസികൾ ഇതിനോടടുത്ത ദിവസങ്ങളിൽ വിവിധ ഇടങ്ങളിലായി ആക്രമണത്തിന് തയ്യാറെടുക്കുന്നുവെന്നാണ് മുന്നറിയിപ്പ്. ഡൽഹി മുതൽ ജമ്മു കശ്മീർ വരെയുള്ള ഭാഗങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ലഷ്‌കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയ പാക് ഭീകരസംഘടനകൾ രാജ്യത്തിനുള്ളിൽ ആക്രമണത്തിന് പദ്ധതി ഇടുന്നതായി നേരത്തേയും സുരക്ഷ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേതുടർന്ന് നിയന്ത്രണ രേഖയിൽ ഉടനീളം സേന സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മെറ്റൽ ഡിറ്റക്ടറുകൾക്ക് പോലും കണ്ടുപിടിക്കാൻ സാധിക്കാത്ത തരത്തിലുള്ള സ്‌ഫോടകവസ്തുക്കളാകും ഭീകരർ ഉപയോഗിക്കുക എന്നാണ് സൂചന. അതീവ സ്‌ഫോടന ശേഷിയുള്ളതാണ് ഇത്തരം ഐഇഡികൾ. അതേസമയം രാജ്യത്ത് ചിലയിടങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയിരുന്നു. ആൾക്കൂട്ടം ഉണ്ടാകുന്ന ഇടങ്ങളിലും അതീവ ജാഗ്രത നിർദ്ദേശമുണ്ട്.

Read More

തിരുവന്തപുരം: മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ പി. കെ. കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കെ. ടി. ജലീൽ എം. എൽ. എ ആരോപിച്ചു. മന്ത്രിയായിരുന്ന സമയത്ത് കുഞ്ഞാലിക്കുട്ടി അഴിമതിയിലൂടെ നേടിയ പണം വേങ്ങര എ. ആർ. നഗർ സർവ്വീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണെന്നും കെ. ടി. ജലീൽ പറഞ്ഞു. ബിനാമി പേരിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. എ. ആർ. ബാങ്കിൽ ആകെ 600 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഹരികുമാറാണ് കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ സൂക്ഷിപ്പുകാരൻ. ദേവി എന്ന അംഗൺവാടി ടീച്ചറുടെ പേരിൽ കുഞ്ഞാലികുട്ടിയുടെ 80 ലക്ഷം രൂപയുടെ കള്ളപ്പണം ഹരികുമാർ നിക്ഷേപിച്ചു. ഇ. ഡിയുടെ കാരണം കാണിക്കൽ നോട്ടീസ് ലഭിക്കുമ്പോഴാണ് അംഗൺവാടി ടീച്ചർ നിക്ഷേപത്തെക്കുറിച്ചറിയുന്നതെന്നും ജലീൽ വെളിപ്പെടുത്തി. സത്യം പുറത്തുവരുമ്പോൾ ഹരികുമാറിനെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും കെ. ടി. ജലീൽ കൂട്ടിച്ചേർത്തു.

Read More

മനാമ: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രവാസി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, പ്രവാസി പുനരധിവാസത്തിന്  സ്പെഷൽ പാക്കേജ് നടപ്പിലാക്കുക, തൊഴിൽ നഷ്ടപ്പെട്ടവർക്കായി പ്രത്യേക പുനരധിവാസ പദ്ധതി ആവിഷ്‌കരിക്കുക, വിദേശങ്ങളിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കായി പ്രത്യേക ധനസഹായ പാക്കേജ് നടപ്പിലാക്കുക, വിദേശങ്ങളിൽ ജോലി നഷ്ടപ്പെട്ട് ദൈനംദിന – യാത്രാ ചിലവുകൾക്ക് പ്രയാസപ്പെടുന്ന പ്രവാസികൾക്ക് എംബസികൾക്ക് കീഴിലുള്ള കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗപ്പെടുത്തുക, വിദേശങ്ങളിലേക്കുള്ള യാത്രാ പ്രശ്ന പരിഹാരത്തിന് നയതന്ത്ര ഇടപെടൽ നടത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി പ്രവാസി വെൽഫെയർ ഫോറം സംഘടിപ്പിക്കുന്ന പ്രവാസി പ്രക്ഷോഭം ഇന്ന് (ആഗസ്റ്റ് 13 വെള്ളി) ബഹ്റൈൻ സമയം വൈകുന്നേരം  4.30 ന് വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കും. കേരളത്തിലും വിദേശങ്ങളിലുമായി 10 സമരവേദികളിൽ നടക്കുന്ന പ്രവാസി പ്രക്ഷോഭം യൂട്യൂബ് ലൈവ് വഴി പ്രക്ഷേപണം ചെയ്യും. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉൽഘാടനം ചെയ്യുന്ന പ്രവാസി പ്രക്ഷോഭത്തിൽ പ്രവാസി സംഘടനാ നേതാക്കളും ആക്ടിവിസ്റ്റുകളും പങ്കെടുക്കും.  നാടിൻ്റെ നട്ടെല്ലായ…

Read More

ലാസ് വേഗസ്: നവേഡ സംസ്ഥാനത്തെ ലാസവേഗസില്‍ 1974 ല്‍ നടന്ന കൊലപാതകേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജയിലിലടച്ച ഫ്രാങ്ക് ലഫിനയെ 20 വര്‍ഷത്തെ തടവിനു ശേഷം നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയച്ചു. ഇപ്പോള്‍ 83 വയസ്സുള്ള ഫ്രാങ്കിന് 2 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിന് തീരുമാനിച്ചതായി സ്റ്റേറ്റ് അറ്റോര്‍ണി ഓഫീസില്‍ നിന്നും ആഗസ്റ്റ് 10 ചൊവ്വാഴ്ച അറിയിപ്പു ലഭിച്ചു.കാസിനൊ മഗ്നാറ്റ മാര്‍വിന്‍ ക്രൗസിന്റെ ഭാര്യ ഹില്‍ഡാ ക്രൗസിനെ 1974 ല്‍ ജനുവരി 14ന് കവര്‍ച്ച ചെയ്തശേഷം കൊലപ്പെടുത്തി എന്നതായിരുന്നു ഫ്രാങ്കിനെതിരെ ആരോപിച്ചിരുന്ന കുറ്റം. ലാസ് വേഗസ് ഹസിന്‍ഡ് റിസോര്‍ട്ടിലെ ബെല്‍ ക്യാപ്റ്റനായിരുന്നു ഫ്രാങ്ക്. ഫ്രാങ്കും, കാമുകിയുമാണ് ഈ കൊലപാതകത്തിനു പുറകിലെ ബുദ്ധികേന്ദ്രമെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 1977 ല്‍ ഇയാള്‍ കുറ്റക്കാരനാണെന്നു കണ്ടെത്തുകയും, തടവു ശിക്ഷ വിധിക്കുകയുമായിരുന്നു. 1982 ല്‍ നവേഡ സുപ്രീം കോടതി ഇയാള്‍ക്കെതിരെയുള്ള കൊലകുറ്റം തള്ളിക്കളഞ്ഞുവെങ്കിലും, 1989 ല്‍ വീണ്ടും കുറ്റക്കാരനാണെന്ന് റിട്രയലില്‍ കോടതി വിധിച്ചു. 2019 ല്‍ ഇയാള്‍ നിരപരാധിയാണെന്ന് കണ്ടെത്തിയ…

Read More

ഡാളസ് : ഡാളസ്സില്‍ കോവിഡ് വ്യാപിക്കുകയും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തതോടെ ഡാളസ് കൗണ്ടിയിലെ എല്ലാ പബ്ലിക്ക് സ്‌ക്കൂളുകളിലും, പൊതുസ്ഥാപനങ്ങളിലും മാസ്‌ക്ക് നിര്‍ബന്ധമാക്കികൊണ്ട് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് ആഗസ്റ്റ് 11 ബുധനാഴ്ച അടിയന്തിര ഉത്തരവിറക്കി. മാസ്‌ക്ക് മാന്‍ഡേറ്റ് പൂര്‍ണ്ണമായും ഒഴിവാക്കികൊണ്ട് ടെക്‌സസ് ഗവര്‍ണ്ണര്‍ പുറത്തിറക്കിയ ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്ത് ഡാളസ് കോടതി വിധി പുറപ്പെടുവിച്ചിരുന്നു. കൗണ്ടി ജഡ്ജിയും, വിദ്യാര്‍ത്ഥികളുടെ ചില രക്ഷാകര്‍ത്താക്കളും ചേര്‍ന്നാണ് ഗവര്‍ണ്ണറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഡാളസ് കൗണ്ടിയും, ബെക്ലര്‍ കൗണ്ടിയുമാണ് കോടതിയില്‍ മാസ്‌ക് മാന്‍ഡേറ്റ് ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയത്. ഡാളസ് ജഡ്ജി ടോണിയ പാര്‍ക്കര്‍ ഇവരുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. സാന്‍ അന്റോണിയായിലും ജഡ്ജി അന്റോണിയൊ ആര്‍ട്ടിയേഗ ഗവര്‍ണ്ണറുടെ ഉത്തരവിന് താല്‍ക്കാലിക സ്‌റ്റേ നല്‍കിയിട്ടുണ്ട്. സാന്‍അന്റോണിയായിലും പബ്ലിക്ക് സ്‌ക്കൂളുകളില്‍ മാസ്‌ക്ക് മാന്‍ഡേറ്റ് ഉത്തരവ് പ്രാബല്യത്തില്‍ വന്നതായി സാന്‍അന്റോണിയൊ മെട്രോപോലിറ്റന്‍ ഹെല്‍ത്ത് ഡിസ്ട്രിക്റ്റ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ജുന്‍ഡൊവ് അറിയിച്ചു. മാസ്‌ക്കിന് ആരേയും…

Read More

ഫ്ളാറ്റ്ബുഷ് (ബ്രുക്ക്ലിന്‍): പത്തൊന്‍പത് മാസമുള്ള ആണ്‍കുട്ടി വീട്ടിലെ വളര്‍ത്തു നായയുടെ കടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ പിതാവിന് പോലീസ് അറസ്റ്റ് ചെയ്തു . ആഗസ്റ്റ് 10 ചൊവ്വാഴ്ചയായിരുന്നു സംഭവം . മുപ്പത് വയസ്സുള്ള പിതാവ് ജോലിക്ക് പോയത് 11 ഉം, 9 ഉം, 1 1/2 യും വയസ്സുള്ള കുട്ടികളെ വീട്ടില്‍ തനിച്ചാക്കിയായിരുന്നു . പെട്ടെന്നായിരുന്നു വീട്ടിലുണ്ടായിരുന്ന നായ പ്രകോപിതയായത് ഒന്നരവയസ്സുള്ള കുട്ടിയുടെ തലയും കഴുത്തും മുഖവും നായ കടിച്ചു പറിക്കുകയായിരുന്നു . നായയുടെ ആക്രമണം കണ്ടു ഭയപ്പെട്ട മൂത്ത രണ്ടു കുട്ടികളും വീട്ടില്‍ നിന്നും പുറത്തേക്ക് ഓടിപ്പോയി , സമീപത്തെ ആളുകള്‍ വിവരമറിഞ്ഞു പോലീസിലറിയിച്ചു . പോലീസ് എത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു കുട്ടി, ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വഴിയില്‍ വച്ച് മരണം സംഭവിക്കുകയായിരുന്നു . വളര്‍ത്തുനായ ഇതിനു മുന്‍പ് ഈ വീട്ടിലെ 11 വയസ്സുകാരനെ ആക്രമിച്ചിരുന്നുവെങ്കിലും വിവരം മറച്ചു വെക്കുകയായിരുന്നു എന്ന പോലീസ് പറഞ്ഞു . കുട്ടിക്ക് നായയെ ഭയമായിരുന്നുവെന്നും…

Read More

മനാമ: ഇന്ത്യൻ ക്ലബ്ബിന് മെഗാമാർട്ട് ഭക്ഷണ കിറ്റുകൾ കൈമാറി. ഇന്ത്യൻ ക്ലബ്ബിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കിന് പിന്തുണയായിട്ടാണ് മെഗാമാർട്ട് ഭക്ഷണ കിറ്റുകൾ നൽകിയത്. മെഗാമാർട്ടിന്റെ ഓപ്പറേഷൻ മാനേജർ അനിൽ നവാനി, റീട്ടെയിൽ ഓപ്പറേഷൻസ് മാനേജർ ലളിത് ഭോജ്വാനി എന്നിവർ ഇന്ത്യൻ ക്ലബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫിന് ഭക്ഷണ കിറ്റുകൾ കൈമാറി. https://youtu.be/qb30jek_3oA ക്ലബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫ്, ജനറൽ സെക്രട്ടറി ജോബ് എംജെ, ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ എന്നിവർ കോവിഡ് പകർച്ചവ്യാധി സമയത്ത് ഭക്ഷണ കിറ്റുകൾ നൽകുന്നതിനുള്ള പിന്തുണയ്ക്ക് മെഗാമർട്ടിന് നന്ദി പറഞ്ഞു. പകർച്ചവ്യാധി മൂലം കടുത്ത ബുദ്ധിമുട്ടിലുള്ള നിരവധി ആളുകൾക്ക് ഇത് ഒരു സഹായകമാകും.

Read More

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) ബഹ്റൈൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലുമായും അപ്പോളോ കാർഡിയാക് സെന്ററുമായും സഹകരിച്ച് സൂപ്പർ സ്പെഷ്യാലിറ്റി ഹെൽത്ത് ചെക്കപ്പും കാർഡിയാക് ക്യാമ്പും സംഘടിപ്പിക്കുന്നു. വർദ്ധിച്ചുവരുന്ന ഹൃദയാഘാതങ്ങളും തുടർന്നുള്ള മരണങ്ങളും അംഗങ്ങളിൽ സൃഷ്ടിക്കുന്ന മാനസിക സമ്മർദ്ദവും ഹൃദയ സംബന്ധമായ അവസ്ഥകളും ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 22 മുതൽ 26 വരെ വൈകുന്നേരം 6 മുതൽ രാത്രി 8 വരെയാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. കർശനമായ കോവിഡ് പ്രോട്ടോക്കോൾ പിന്തുടർന്നുകൊണ്ട് പ്രതിദിനം 20 വ്യക്തികളെയാണ് അനുവദിക്കുക. ഈ ക്യാമ്പ് ഹൃദ്രോഗമുള്ളവർക്കും കോവിഡ് -19 രോഗം ബാധിച്ചവർക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടാതെ എൻഡോക്രൈൻ & ഡയബറ്റിസ് സ്പെഷ്യലിസ്റ്റും ഓർത്തോപീഡിക് ഡോക്ടർമാരുടെ കൺസൾട്ടേഷനും ലഭ്യമാണ്. ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് (+973) 36312552, 66996352, 35059926, 35343418, 39767389 എന്നീ നമ്പറുമായി ബന്ധപ്പെടുക. kpfbahrain@gmail.com എന്ന ഇമെയിലിലേക്ക് പേര്, CPR നമ്പർ, കോൺടാക്റ്റ് നമ്പർ എന്നിവ അയച്ചും രജിസ്റ്റർ ചെയ്യാം.

Read More

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള അക്രമങ്ങളില്‍ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും പൊതു നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഡോക്ടര്‍മാര്‍ക്കെതിരെ നടന്ന അക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആഗസ്റ്റ് 9ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ ഉന്നതതല യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അടുത്തിടെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ക്ക് ജോലി നിര്‍വഹിക്കാന്‍ എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രികളിലെ കാഷ്വാലിറ്റി, ഒ.പി. പരിസരങ്ങളില്‍ സിസിടിവി സ്ഥാപിക്കുന്നതാണ്. പോലീസ് എയ്ഡ് പോസ്റ്റ് ഉള്ള ആശുപത്രികളിലെ സിസിടിവി സംവിധാനം എയിഡ് പോസ്റ്റുമായി ബന്ധപ്പെടുത്തും. സി.സി.ടി.വി. കാര്യക്ഷമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തും. സെക്യൂരിറ്റി ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ഒരു ഓഫീസര്‍ക്ക് സൂപ്രണ്ട് പ്രത്യേക ചുമതല നല്‍കും. പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും മറ്റുള്ളവര്‍ക്കും സെക്യൂരിറ്റി സംബന്ധമായ പരിശീലനം ആശുപത്രി സൂപ്രണ്ട് ഉറപ്പ്…

Read More