Author: staradmin

തിരുവനന്തപുരം: ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിൽ വഴിയരികിൽ മത്സ്യക്കച്ചവടം നടത്തിയിരുന്ന അൽഫോൺസ്യയുടെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ച നടപടി വഴിയോര കച്ചവട ഉപജീവന സംരക്ഷണനിയമം നിയന്ത്രണ നിയമത്തിൽ അടിസ്ഥാനത്തിലാണോയെന്ന് സർക്കാർ പരിശോധിക്കുമെന്ന് പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് നിലനിൽക്കുന്ന വഴിയോര കച്ചവട ഉപജീവന സംരക്ഷണ ചട്ടമനുസരിച്ച് മുൻസിപ്പാലിറ്റി തൊഴിലാളികളുടെ സർവ്വേ നടത്തി തിരിച്ചറിയൽ കാർഡും ലൈസൻസും നൽകണം. നഗരത്തിൽ കച്ചവടം ചെയ്യാൻ കഴിയുന്ന മേഖലകളും, അനുവദിക്കാൻ കഴിയാത്ത മേഖലകളും വേർതിരിച്ച് വിജ്ഞാപനം ചെയ്യണം. ഈ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം നിയമപ്രകാരമുള്ള നോട്ടീസ് നൽകിയാണോ ഒഴിപ്പിക്കൽ നടത്തിയതെന്ന് സർക്കാർ പരിശോധിക്കും. ഒഴിപ്പിക്കലിൻ്റെ ഭാഗമായി പിടിച്ചെടുത്ത മത്സ്യങ്ങൾ ലേലം ചെയ്ത് വിൽക്കുന്നതിന് പകരം നശിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ചട്ടവിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥർ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി സർക്കാർ സ്വീകരിക്കുന്നതാണെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Read More

തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു. ആകെ വാര്‍ഷിക വേതനത്തിന്റെ 8.33 ശതമാനം ബോണസാണ് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പ്രഖ്യാപിച്ചത്. പരമാവധി 7000 രൂപയായിരിക്കും ബോണസ്. സഹകരണ സംഘങ്ങളുടെ ലാഭ നഷ്ടം നോക്കാതെ ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്കിടയിലും കേരളത്തിലെ സഹകരണ മേഖലയിലെ ഒരു ലക്ഷത്തിലധികം പേര്‍ക്ക് ബോണസ് ആനുകൂല്യം ലഭിക്കും. അപ്പക്‌സ് സഹകരണ സംഘങ്ങള്‍ മുതല്‍ പ്രാഥമിക സഹകരണ സംഘങ്ങളില്‍ വരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബോണസ് ലഭിക്കും. സഹകരണ സംഘങ്ങളിലെ റെഗുലര്‍ ജീവനക്കാര്‍, ശമ്പള സ്‌കെയില്‍ ഓപ്റ്റ് ചെയ്തിട്ടുള്ള പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, നീതി സ്റ്റോര്‍, നീതി മെഡിക്കല്‍ സ്‌റ്റോര്‍ എന്നിവിടങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍, നിക്ഷേപ, വായ്പ കളക്ഷന്‍ ജീവനക്കാര്‍, കമ്മിഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന അപ്രൈസര്‍മാര്‍ എന്നിവര്‍ക്ക് ബോണസ് ലഭിക്കും. എല്ലാ ജീവനക്കാര്‍ക്കും ഉത്സവകാലത്ത് ബോണസ് നല്‍കുന്നതിന് ആവശ്യമായ സര്‍ക്കുലര്‍ പുറപ്പെടുവിച്ചതായും മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.

Read More

തിരുവനന്തപുരം: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യ വ്യാപകമായി നടക്കുന്ന ആസാദി കാ മഹോത്സവ് എൻ.സി.സി തിരുവനന്തപുരം ഗ്രൂപ്പിൻ്റെ കീഴിലുള്ള നാലാം കേരള ബറ്റാലിയൻ നെയ്യാറ്റിൻകര സ്വദേശാഭിമാനി പാർക്കിൽ ആഘോഷിച്ചു. കമാൻഡിങ് ഓഫീസർ . കേണൽ ജസ്വീപ് സിംഗ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ ജോണി തോമസ്, എൻ.സി.സി ഓഫീസർ ഷൈൻ വി. എസ് , വാർഡ് കൗൺസിലർ മഞ്ചത്തല സുരേഷ്, നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് കല. ജി. എസ് എന്നിവരുടെ നേതൃത്വത്തിൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പചക്രം സമർപിച്ചു. നെയ്യാറ്റിൻകര ബോയ്സ് സ്കൂളിലെ എൻ.സി.സി കേഡറ്റ് പാർക്കും പരിസരവും വൃത്തിയാക്കി.

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട് 1930, കണ്ണൂര്‍ 1472, കൊല്ലം 1378, തിരുവനന്തപുരം 1070, കോട്ടയം 1032, ആലപ്പുഴ 998, പത്തനംതിട്ട 719, കാസര്‍ഗോഡ് 600, വയനാട് 547, ഇടുക്കി 498 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,501 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,91,95,758 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,394 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 960…

Read More

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖ പ്രസവം. ചെങ്ങന്നൂര്‍ പെരിങ്ങാല വലിയപറമ്പില്‍ അഭിലാഷിന്റെ ഭാര്യ ശീതള്‍ (27) ആണ് ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കോട്ടയം ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കൃത്യസമയത്ത് പരിചരണം നല്‍കി അമ്മയേയും കുഞ്ഞിനേയും സുഖമായി ആശുപത്രിയിലെത്തിച്ച കനിവ് 18 ആംബുന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സിജു തോമസ് നൈനാന്‍, പൈലറ്റ് രാഹുല്‍ മുരളീധരന്‍ എന്നിവരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 നാണ് സംഭവം. ശീതളിന് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഉടന്‍ തന്നെ ചെങ്ങനൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ശീതളിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഉടന്‍ തന്നെ അത്യാഹിത സന്ദേശം ചെങ്ങനൂര്‍…

Read More

തിരുവനന്തപുരം: ലോക അവയവദാന ദിനത്തില്‍ സംസ്ഥാനത്തിന്റെ അവയവദാന മേഖലയ്ക്ക് ഏറെ അഭിമാനിക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സങ്കീര്‍ണവും ചെലവേറിയതും മറ്റ് ശസ്ത്രക്രിയകളില്‍ നിന്ന് വ്യത്യസ്തവുമാണ്. എന്നാല്‍ സാധാരണക്കാര്‍ക്ക് കൂടി പ്രാപ്തമായ രീതിയിലാണ് സംസ്ഥാനത്തെ മരണാനന്തര അവയവദാന പ്രക്രിയ നടക്കുന്നത്. ജാതി, മത, ദേശ, ലിംഗ വ്യത്യാസമോ അതിര്‍വരമ്പുകളോ ഇല്ലാതെയാണ് സംസ്ഥാനത്തെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (KNOS) അഥവാ മൃതസജ്ജീവനി വഴി അവയവദാനവും വിന്യാസവും നടത്തിയിരിക്കുന്നത്. അഫ്ഗാന്‍ സ്വദേശിയായ സൈനികന് കൈകളും കസാഖിസ്ഥാനിലെ പെണ്‍കുട്ടിക്ക് ഹൃദയവും നല്‍കി മാതൃക കാട്ടി. അവയവദാന പ്രക്രിയയിലെ മഹത് വ്യക്തികളാണ് അതിന് തയ്യാറായ കുടുംബം. തീരാ ദു:ഖത്തിനിടയിലും പ്രിയപ്പെട്ടവരുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്മനസ് കാണിച്ച കുടുംബാംഗങ്ങളെ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നതായും അവയവ ദാതാക്കളെ സ്മരിക്കുകയും ചെയ്യുന്നതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ മൃതസജ്ജീവനി പദ്ധതി വഴി 323 പേരിലൂടെ 913 പേര്‍ക്കാണ്…

Read More

കൊട്ടാരക്കര: കൊല്ലം ചെങ്കോട്ട ദേശിയ പാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മരണപ്പെട്ടു. കുണ്ടറ കേരളപുരം മണ്ഡപം ജംഗ്ഷനിൽ വസന്ത നിലയത്തിൽ വിജയന്‍റെ മകൻ ബി എൻ ഗോവിന്ദ് (20), കണ്ണൂർ കാഞ്ഞങ്ങാട് ചൈതന്യയിൽ അജയകുമാറിന്റെ മകൾ ചൈതന്യ (20) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്ത് സി ഇ റ്റി എൻജീനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് ബൈക്ക് യാത്രികരായ രണ്ടു പേരും. 5 ബൈക്കുകളിലായി തെന്മല ഭാഗത്ത് വിനോദ യാത്രയ്ക്ക് എത്തിയ സംഘത്തിൽ പെട്ടവരാണ് അപകടത്തിൽ മരിച്ച വിദ്യാർത്ഥികൾ. സംഘം വിനോദ യാത്ര കഴിഞ്ഞ് മടങ്ങവെ ഇന്നലെ രാത്രി പത്തിന് കുന്നിക്കോട് ചേത്തടിയിൽ ചെങ്ങമനാട് ഭാഗത്ത് നിന്നും അമിത വേഗത്തിലെത്തിയ മാരുതി എർട്ടിഗ കാറുമായി ഗോവിന്ദിന്‍റെ ബുള്ളറ്റ് ബൈക്ക് കൂട്ടി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോവിന്ദിനെയും സഹയാത്രികയായിരുന്ന ചൈതന്യയെയും കൊട്ടാരക്കര സ്വകാര്യ ആശു പത്രിയിൽ എത്തിച്ചെങ്കിലും രണ്ടു പേരുടെയും മരണം സംഭവിക്കുകയായിരുന്നു. പത്തനാപുരം പനംപറ്റ സ്വദേശിയുടേതാണ് അപകടത്തിൽ പെട്ട…

Read More

ലൈസൻസില്ലാതെ വാഹനമോടിച്ചതിന് ജില്ലയിൽ ഒരുവർഷത്തിനിടെ പിഴയീടാക്കിയത് 2.07 കോടി രൂപ. ഇ-ചലാൻ സംവിധാനം ഏർപ്പെടുത്തിയ 2020 ഓഗസ്റ്റ് മുതൽ 2021 ജൂലായ് വരെയുള്ളതാണിത്. മറ്റു ജില്ലകളിലെ കേസുകൾ അപേക്ഷിച്ച് വളരെക്കൂടുതലാണിത്. ആകെ കേസുകളിൽ പത്തുശതമാനവും ലൈസൻസില്ലാതെ വാഹനമോടിച്ചതിനാണ്. പ്രായപൂർത്തിയാകാത്തവരും ഇക്കൂട്ടത്തിലുണ്ട്. പുതിയ ഗതാഗതനിയമപ്രകാരം വാഹനമുടമയും ഡ്രൈവറും ഒരാളാണെങ്കിൽ 5000 രൂപയാണ് പിഴ. മറ്റൊരാളുടെ വാഹനം ലൈസൻസ് ഇല്ലാത്തയാൾ ഓടിച്ച് പിടിക്കപ്പെട്ടാൽ ഉടമയ്ക്കും ഓടിച്ചയാൾക്കും 5000 വീതം ആകെ 10,000 രൂപയാണ് പിഴയീടാക്കുന്നത്. വാഹനത്തിനു നിയമാനുസൃതമല്ലാതെ രൂപമാറ്റംവരുത്തിയതിന് ജില്ലയിൽ വാഹനവകുപ്പ് എടുത്തത് 237 കേസുകൾ. ഇത്രയും കേസുകളിലായി 11,85,000 രൂപയാണ് പിഴയിട്ടത്. ഇതിൽ 5,90,000 രൂപ പിഴയടപ്പിച്ചു. ജനുവരി മുതൽ ഓഗസ്റ്റ് പത്തുവരെയുള്ള കണക്കാണിത്. പ്രധാനമായും സൈലൻസർ, ഹാൻഡിൽ, ഹെഡ്‌ലൈറ്റ്, ടയർ എന്നിവയിൽ മാറ്റംവരുത്തിയതിനാണു നടപടി. ടയറിന് അലോയ്‌വീലുകൾ ആക്കുന്നതിന് തടസ്സമില്ലെങ്കിലും നിർമാതാക്കൾ നിഷ്‌കർഷിക്കുന്നതിൽ കൂടുതൽ വീതിയും മറ്റുമുള്ളവ ഉപയോഗിക്കാൻ പാടില്ല. ഇതു വാഹനത്തിന്റെ ബാലൻസ് അടക്കമുള്ളവയിൽ പ്രശ്‌നങ്ങളുണ്ടാക്കും. അപകടത്തിനിടയാക്കുമെന്നും അധികൃതർ പറയുന്നു.…

Read More

ഡാളസ് : പ്രവാസി മലയാളീ ഫെഡറേഷൻ അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തിൽ  ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ആഗസ്റ്റ് 14 ശനിയാഴ്ച( ന്യൂയോർക്ക് സമയം രാവിലെ 10 നും ടെക്സാസ് സമയം 9നു ഇന്ത്യൻ സമയം രാത്രി 7:30നും)സംഘടിപ്പിക്കുന്ന സ്പന്ദനരാഗം എന്ന സംഗീത പരിപാടി  കേരള സംസ്ഥാന നിയമസഭാ സ്‌പീക്കർ എം.ബി രാജേഷ് ഉത്‌ഘാടനം ചെയ്യുന്നു .കേരളത്തിൽ  വിവിധ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ വിദ്യാർത്ഥികൾക്ക് മെബൈൽ ഫോൺ/ ടാബ് വാങ്ങി നൽകുന്നതിനുള്ള ധനസമാഹരണത്തിനായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളീകളായ മുൻനിര ഗായകർ അണിചേരുന്ന ഒരു സംഗീത പരിപാടിയാണ്  സ്പന്ദന  രാഗം. പി എം എഫ്‌  അമേരിക്ക റീജിയൺ കോർഡിനേറ്ററും , സാമൂഹ്യ സാംസ്കാരിക മാധ്യമപ്രവർത്തകനുമായ  ഷാജീ എസ്. രാമപുരത്തിന്റെ നേതൃത്വത്തിൽ പ്രോഗ്രാം കൺവീനർ , സെക്രട്ടറി ലാജീ തോമസ്, പ്രസിഡന്റ് പ്രൊഫ.ജോയ് പല്ലാട്ടുമഠം, ട്രഷറാർ ജീ മുണ്ടക്കൽ എന്നിവർ ഉൾപ്പെടുന്ന വിപുലമായ ഒരു കമ്മറ്റിയാണ്  ഈ പ്രോഗ്രാമിന്റെ വിജയത്തിനായി അണിയറയിൽ പ്രവർത്തിക്കുന്നത്. ലോകമെമ്പാടുമുള്ള…

Read More

സിസ്റ്റർ ലൂസിക്ക് മഠത്തിൽ തുടരാമെന്ന് കോടതി. സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര നൽകിയ ഹർജിയിൽ അന്തിമ വിധി വരുന്നതു വരെ മഠത്തിൽ തുടരാമെന്ന് മാനന്തവാടി മുൻസിഫ് കോടതി ഉത്തരവിട്ടു. മഠത്തിൽ നിന്ന് പുറത്താക്കുന്നതിനെതിരെ സിസ്റ്റർ ലൂസി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. 2019 മെയ് 11നാണ് സഭാ വിരുദ്ധ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ചും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തിൽ പങ്കെടുത്തതിനും ലൂസി കളപ്പുരയെ എഫ്‌സിസി സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയത്. തുടർന്ന് മഠത്തിൽ നിന്നും പുറത്താക്കാൻ ശ്രമം നടന്നിരുന്നു. ഇതിനെതിരെ സിസ്റ്റർ ലൂസി ഹൈക്കോടതിയെ സമീപിച്ചു. മഠത്തില്‍ നിന്ന് പുറത്തായാല്‍ തനിക്ക് പോകാന്‍ ഇടമില്ലെന്നും തെരുവിലേക്ക് ഇറക്കി വിടരുതെന്നും സിസ്റ്റര്‍ ലൂസി കോടതിയിലും പുറത്തും വ്യക്തമാക്കിയിരുന്നു. മഠത്തില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന് സിസ്റ്റര്‍ ലൂസി ആവര്‍ത്തിച്ച് അപേക്ഷിച്ചെങ്കിലും ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. സിവില്‍ കോടതിയെ തന്നെ ഇക്കാര്യത്തില്‍ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു കന്യാസ്ത്രീ സ്വന്തം…

Read More