Author: staradmin

ന്യൂഡൽഹി: ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നി രാജങ്ങളിലെ( IBSA ) ടൂറിസം മന്ത്രിമാരുടെ വെർച്വൽ മീറ്റിംഗ് ഇന്ത്യ ഇന്നലെ സംഘടിപ്പിച്ചു. ഇന്ത്യയുടെ ഐബിഎസ്എ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ആഗസ്റ്റ് 12 ന് സംഘടിപ്പിച്ച മീറ്റിംഗിൽ ഇന്ത്യയുടെ ടൂറിസം വകുപ്പ് മന്ത്രി ശ്രീ ജി. കിഷൻ റെഡ്ഡി; ബ്രസീലിന്റെ ടൂറിസം മന്ത്രി , ശ്രീ ഗിൽസൺ മച്ചാഡോ നെറ്റോ, ദക്ഷിണാഫ്രിക്കയുടെ ടൂറിസം ഡെപ്യൂട്ടി മന്ത്രി ശ്രീ ഫിഷ് ആമോസ് മഹ്ലലേല എന്നിവർ പങ്കെടുത്തു. ഐ‌ബി‌എസ്‌എ ടൂറിസം മന്ത്രിമാരുടെ യോഗം വിനോദ സഞ്ചാര മേഖലയിൽ കോവിഡ് 19 മഹാമാരിഏല്പിച്ച ആഘാതം മറികടക്കാൻ രാജ്യങ്ങൾ തമ്മിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെ ബോധ്യപെടുത്തുന്നതായിരുന്നു. വിനോദ സഞ്ചാര മേഖലയിലെ സഹകരണത്തിലൂടെ IBSA രാജ്യങ്ങളുടെ മുഴുവൻടൂറിസം സാധ്യതകളും ഉപയോഗപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കാൻ മന്ത്രിമാർ തീരുമാനിച്ചു. കൂടിക്കാഴ്ചയുടെ സുപ്രധാന വശം IBSA ടൂറിസം മന്ത്രിമാർ അംഗീകരിച്ച സംയുക്ത പ്രസ്താവന ആണ്. ഇത് , വിനോദ സഞ്ചാര മേഖലയെ വേഗത്തിൽ വീണ്ടെടുക്കുന്നതിനുള്ള സഹകരണവും…

Read More

തിരുവനന്തപുരം: ചാരവൃത്തിക്കും കളളക്കടത്തിനും മാത്രമല്ല ഭീകരവാദം പോലെയുളള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത് പോലീസിനും മറ്റ് സുരക്ഷാ ഏജന്‍സികള്‍ക്കും വെല്ലുവിളി ഉണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. https://youtu.be/qccBUaJxcjo ഈ വെല്ലുവിളികള്‍ വിജയകരമായി തരണം ചെയ്യുന്നതിനാണ് കേരളാപോലീസ് മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ആരംഭിച്ച പോലീസ് ഡ്രോണ്‍ ഫോറന്‍സിക് ലാബിന്‍റേയും ഗവേഷണ കേന്ദ്രത്തിന്‍റേയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സൈബര്‍ഡോമിന്‍റെ കീഴില്‍ നിലവില്‍ വരുന്ന ഈ സംവിധാനം വിവിധതരം ഡ്രോണുകളും അവയുടെ അവശിഷ്ടങ്ങളും വിലയിരുത്തി പശ്ചാത്തലവിവരങ്ങൾ ശേഖരിക്കാന്‍ സഹായിക്കും. ഡ്രോണിന്‍റെ മെമ്മറി, സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍, സഞ്ചരിച്ച വഴി മുതലായവയും ഇതിലൂടെ മനസിലാക്കാന്‍ കഴിയും. ക്രമസമാധാന പാലനത്തിനും ജനക്കൂട്ട നിയന്ത്രണത്തിനും ആവശ്യമുളള ഡ്രോണുകള്‍ സ്വന്തമായി വികസിപ്പിക്കാനും കേരളാപോലീസ് ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, എ.ഡി.ജി.പി കെ.പത്മകുമാര്‍, സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ എ.ഡി.ജി.പി മനോജ് എബ്രഹാം,…

Read More

ടൊറന്റോ (കാനഡ): ഇന്ത്യയില്‍ നിന്നും കാനഡയിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസ് സെപ്റ്റംബര്‍ 21 വരെ നിരോധിച്ചതായി കനേഡിയന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. കോവിഡ് 19 പാന്‍ഡമിക് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കമേഴ്സ്യല്‍ , സ്വകാര്യ വിമാന സര്‍വീസുകള്‍ക്കും പുതിയ ഉത്തരവ് ബാധകമാണ്. പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡയുടെ നിര്‍ദ്ദേശപ്രകാരമാണ് ഏപ്രില്‍ 22 മുതല്‍ ആരംഭിച്ച നിരോധനം തുടരുന്നതിന് തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ 22 ന് പലതവണ ദീര്‍ഘിപ്പിച്ച നിരോധനം ആഗസ്ത് 21 ന് അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവ് . അതേസമയം കാനഡ തങ്ങളുടെ യാത്രക്കാര്‍ക്ക് ഡിജിറ്റല്‍ വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ട് തയ്യാറാക്കുന്ന നടപടി ക്രമങ്ങള്‍ ആരംഭിച്ചു. അടുത്ത മാസം തന്നെ വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കാനഡ വാക്‌സിന്‍ പാസ്‌പോര്‍ട്ട് നല്‍കുമെന്ന് ഗവണ്മെന്റ് അധികൃതര്‍ അറിയിച്ചു. വാക്‌സിനേറ്റ് ചെയ്യുന്നതില്‍ കാനഡ ലോകത്തിലെ ഏത് രാജ്യത്തെക്കാളും മുന്നിലാണ് . ജൂലായ് 31 വരെയുള്ള കണക്കുകള്‍ അനുസരിച്ച് കാനഡയിലെ 12 വയസ്സിന് മുകളിലുള്ള 81 ശതമാനം…

Read More

തിരുവനന്തപുരം: സർക്കാർ ആർക്കൈവ്‌സ് വിഭാഗത്തിന്റെ കൈയിലുള്ള വിലപ്പെട്ട താളിയോല ശേഖരം അടക്കമുള്ള പുരാരേഖകൾ സംരക്ഷിക്കുന്നതിനും പഠിതാക്കൾക്കും, ഗവേഷകർക്കും ലഭ്യമാക്കുന്നതിനും സാധിക്കുന്ന തരത്തിൽ ഒരു കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള സ്ഥലം കേരള സർവകലാശാല കാമ്പസിനുള്ളിൽ അടിയന്തിരമായി ലഭ്യമാക്കുന്നതിന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിന്റേയും തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെയും നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തങ്ങൾ ഉടൻ ആരംഭിക്കേണ്ട സാഹചര്യത്തിലാണ് യോഗം ചേർന്നത്. പുരാരേഖകൾ സൂക്ഷിക്കുന്നതിനും ഗവേഷകർക്ക് താമസിച്ചു പഠിക്കുന്നതിനുമുള്ള സൗകര്യങ്ങളടക്കം തയ്യാറാക്കുന്ന കേന്ദ്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ 2021 ജനുവരി മാസത്തിൽ തറക്കല്ലിട്ടിരുന്നു. യോഗത്തിൽ കേരള സർവകലാശാല രജിസ്ട്രാർ, വകുപ്പിന്റെ ചുമതലയുള്ള അഡിഷണൽ ചീഫ് സെക്രട്ടറി, വകുപ്പ് ഉദ്യോഗസ്ഥർ, സർവകലാശാല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Read More

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ ഏറ്റവും കൂടുതല്‍ അദ്ധ്യാപകരെ പ്രതിനിധാനം ചെയ്യുന്ന നാഷ്ണല്‍ എഡുക്കേഷന്‍ അസ്സോസിയേഷന്‍ അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും കോവിഡ് പ്രതിരോധിക്കുന്നതിന് ബൈഡന്‍ പ്രഖ്യാപിച്ച നയങ്ങള്‍ക്ക് പിന്തുണ നല്‍കി രംഗത്ത്. ഇതു സംബന്ധിച്ചു എന്‍.ഇ.എ.പ്രഖ്യാപനം ആഗസ്റ്റ് 12 വ്യാഴാഴ്ചയാണ് പുറത്തു വിട്ടത്.അദ്ധ്യാപകരും, കുട്ടികളും വാക്‌സിനേഷന്‍ സ്വീകരിക്കുന്നതാണ് അഭികാമ്യം. മാത്രമല്ല കോവിഡ് കുട്ടികളെ പോലും ബാധിക്കുന്ന സ്ഥിതിയിലേക്ക് മാറിയിരിക്കെ മാസ്‌ക്ക് ധരിക്കുന്നതു കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമാണെന്നും അദ്ധ്യാപകര്‍ തുടര്‍ച്ചയായി കോവിഡ് ടെസ്റ്റ്  നടത്തി നെഗറ്റീവാണെന്ന് കണ്ടെത്തുന്നതും ആവശ്യമാണെന്ന് എ.ഇ.എ. പ്രസിഡന്റ് ബെക്കി പ്രിംഗിള്‍ പറഞ്ഞു. സംഘടനയില്‍ അംഗങ്ങളായിട്ടുള്ള മൂന്ന് മില്യണ്‍ അദ്ധ്യാപകരും അവര്‍ പഠിപ്പിക്കുന്ന കുട്ടികളും വിദ്യാലയങ്ങളില്‍ എത്തുന്നതു വാക്‌സിനേഷന്‍ സ്വീകരിച്ചും, മാസ്‌ക് ധരിച്ചും ആയിരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ അദ്ധ്യാപക യൂണിയനായ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടീച്ചേഴ്‌സ് (എ.എഫ്.ടി.) വാക്‌സിനേഷന്‍ സ്വീകരിക്കുന്നതാണ് നല്ലതെങ്കിലും, മെഡിക്കല്‍, റിലിജയന്‍ സാഹചര്യങ്ങളില്‍ വാക്‌സിന്‍ നിഷേധിക്കുന്നവരെ പ്രതിനിധീകരിക്കുന്ന എ.എഫ്.ടി.യുടെ പ്രസിഡന്റ് റാന്‍സി വില്‍ഗാര്‍ട്ടന്‍…

Read More

തിരുവനന്തപുരം: കണ്ടെയ്ന്‍മെന്റ് സോണില്‍ കോവിഡ് ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ എല്ലാവര്‍ക്കും പരിശോധന നടത്തും. നെഗറ്റീവ് റിസല്‍ട്ടുള്ള മുഴുവന്‍ പേരേയും മുന്‍ഗണന നല്‍കി വാക്‌സിനേറ്റ് ചെയ്യും. വാക്‌സിനേഷന്‍ യജ്ഞം ദ്രുതഗതിയില്‍ നടപ്പാക്കാന്‍ എല്ലാ ജില്ലകളിലും ഊര്‍ജ്ജിതമായ പ്രവര്‍ത്തനം നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ജില്ലകള്‍ക്ക് അനുവദിച്ചിരിക്കുന്ന വാക്‌സിന്‍ ഡോസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. വലിപ്പത്തിനനുസരിച്ച് 10 ജില്ലകള്‍ ഒരു ദിവസം 40,000 വാക്‌സിനേഷനും മറ്റു നാലു ജില്ലകള്‍ 25,000 വാക്‌സിനേഷനും നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് ആഗസ്റ്റ് 14, 15, 16 തീയതികളില്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തും. എല്ലാ പൊതുപരിപാടികള്‍ക്കും മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍, പരീക്ഷകള്‍, പ്ലസ് വണ്‍ പ്രവേശനം എന്നിവ ആരംഭിക്കേണ്ടതിനാല്‍ അദ്ധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണത്തോടനുബന്ധിച്ച് പൂക്കളമിടുന്നതൊഴികെയുള്ള ആഘോഷപരിപാടികള്‍ ഒഴിവാക്കണം. വീടുകള്‍ക്കുള്ളിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാനാവശ്യമായ ബോധവല്‍ക്കരണ പരിപാടികള്‍…

Read More

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1959 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 710 പേരാണ്. 2190 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10689 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 97 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 344, 32, 190തിരുവനന്തപുരം റൂറല്‍ – 237, 47, 79കൊല്ലം സിറ്റി – 554, 32, 28കൊല്ലം റൂറല്‍ – 66, 66, 153പത്തനംതിട്ട – 43, 38, 144ആലപ്പുഴ – 29, 16, 37കോട്ടയം – 126, 104, 371ഇടുക്കി – 54, 7, 18എറണാകുളം സിറ്റി – 111, 31, 26എറണാകുളം റൂറല്‍ – 90, 27, 158തൃശൂര്‍ സിറ്റി – 4, 4, 3തൃശൂര്‍ റൂറല്‍ – 16, 16, 70പാലക്കാട് – 35,…

Read More

ലന്‍കാസ്റ്റര്‍ (പെന്‍സില്‍വാനിയ) :  പിതാവിന്റെ തലയറുത്ത്, ശരീരഭാഗങ്ങള്‍ വേര്‍പ്പെടുത്തിയ മകനെ പൊലീസ് അറസ്റ്റു ചെയ്തു.  ഡൊണാള്‍ഡ് മെഷി ജൂനിയര്‍ (32) ആണ് ബുധനാഴ്ച പൊലീസ് പിടിയിലായത്. 67 വയസ്സുള്ള പിതാവ് ഡൊണാള്‍ഡ് മെഷിയുടേതാണ് ഫ്രീസറില്‍ നിന്നും കണ്ടെടുത്ത തലയെന്ന് സ്ഥിരീകരിച്ചു. ബുധനാഴ്ച രാവിലെ വെസ്റ്റ് സ്‌ട്രൊബറി സ്ട്രീറ്റിലെ ഒരു വീട്ടില്‍ നിന്നുള്ള ഫോണ്‍കോളാണ് സംഭവം പുറത്തെത്തിച്ചത്. തങ്ങളുടെ കുടുംബാംഗമായ ഡൊണാള്‍ഡിനെ കാണുന്നില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ മകന്‍ തന്നെയാണ് പിതാവിന്റെ തല ഫ്രീസറിലുണ്ടെന്നും, ശരീരം കിടക്കയിലുണ്ടെന്നും ബന്ധുക്കളോട് പറഞ്ഞത്.  പൊലീസ് സ്ഥലത്തെത്തി പ്രതിയേയും കൂട്ടി ഫ്രീസര്‍ പരിശോധിച്ചപ്പോള്‍ ഒരു പ്ലേറ്റില്‍ തല, ശരീരഭാഗങ്ങള്‍ അറുത്തുമാറ്റി ഉടല്‍ മാത്രം കിടക്കയിലും കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ചയാണ് പിതാവിനെ കത്തി ഉപയോഗിച്ചു കുത്തി കൊലപ്പെടുത്തി വാള്‍കൊണ്ടു ഉടല്‍ ഒഴികെ എല്ലാം അറുത്തു മാറ്റിയത്. പിന്നീട് ട്രാഷ് കാനില്‍ നിക്ഷേപിച്ചുവെന്നും എന്നാല്‍ ബുധനാഴ്ച ട്രാഷ് കാനില്‍ നിന്നും ഉടല്‍ മാത്രം എടുത്തു ബെഡ്ഡിലും തല…

Read More

തിരുവനന്തപുരം : തിരുവനന്തപുരം തിരുവല്ലത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ചു. ഹെന്ന മോഹന്‍ (60) മകള്‍ നീതു (27) എന്നിവരാണ് മരിച്ചത്. താമസിക്കുന്ന വീട്ടില്‍വെച്ചാണ് ഷോക്കേറ്റത്. നീതുവിന്റെ കുട്ടി വീട്ടിന് മുന്നില്‍ കളിക്കുകയായിരുന്നു. ഇതിനിടെ എര്‍ത്ത് കമ്പിയില്‍ നിന്നും കുട്ടിക്ക് ഷോക്കേറ്റു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഹെന്നക്കും നീതുവിനും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നുതുടര്‍ന്ന് പൊലീസിന്റെ വാഹനത്തില്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചു. അതിനിടെ മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ കൈക്ക് പൊള്ളലേറ്റിട്ടുണ്ട്.

Read More

തിരുവനന്തപുരം: അഗതി-അനാഥമന്ദിരങ്ങളിലേയും വൃദ്ധസദനങ്ങളിലേയും അന്തേവാസികള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം കണ്ണില്‍ച്ചോരയില്ലാത്ത നടപടിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. നിരാലംമ്പരായ പതിനായിരങ്ങള്‍ക്ക് തണലും താങ്ങുമാകുന്ന കരുണാലങ്ങള്‍ നിലനിര്‍ത്തേണ്ട ഉത്തരവാദിത്തവും കടമയും ജനാധിപത്യ സര്‍ക്കാരിനുണ്ട്. ഇവ ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളല്ല. തെരിവോരങ്ങളില്‍ ആരുടെയും സഹായം ഇല്ലാതെ അവസാനിക്കുമായിരുന്ന മനുഷ്യ ജന്മങ്ങള്‍ക്ക് സംരക്ഷണം നല്‍കിയതാണോ ഇവര്‍ ചെയ്ത തെറ്റ്. മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും വിശദീകരിക്കണം. മനുഷ്യത്വരഹിതമായ ഈ നടപടി പുനഃപരിശോധിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സുധാകരന്‍ പറഞ്ഞു. അനാഥമന്ദിരങ്ങള്‍,അഗതിമന്ദിരങ്ങള്‍,വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്ക് സുരക്ഷാ പെന്‍ഷന്‍ നല്‍കാമെന്ന സാമൂഹ്യനീതിവകുപ്പിന്റെ 2016 ലെ ഉത്തരവാണ് ധനകാര്യവകുപ്പ് ഇപ്പോള്‍ ഭേദഗതി ചെയ്തത്. പാവങ്ങളുടെ അന്നം മുടക്കിയല്ല സര്‍ക്കാര്‍ ചെലവ് ചുരുക്കേണ്ടത്. അതിനായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആലഭാരങ്ങളും ആഢംബരങ്ങളും തെല്ലൊന്നു കുറച്ചാല്‍ മതി.അശരണര്‍ക്ക് പെന്‍ഷന്‍ നിഷേധിക്കുക വഴി കുടുത്ത നീതിനിഷേധമാണ് ഇടതു സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. കേരളത്തിലെ പല അഗതിമന്ദിരങ്ങളുടെ നിത്യനിദാന ചെലവ് പോലും കഷ്ടത്തിലാണ്.2014ന്…

Read More