Author: staradmin

തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ ഓണാഘോഷ പരിപാടിക്ക് തുടക്കമാകുന്നു. ഇന്ന് വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷനാകും. ലോകത്തെല്ലായിടത്തുമുള്ള മലയാളികളെയും പങ്കാളികളാക്കിക്കൊണ്ട് വിശ്വമാനവികതയുടെ ലോക ഓണപ്പൂക്കളം എന്ന സന്ദേശത്തോടെ വിനോദ സഞ്ചാര വകുപ്പ് വെര്‍ച്വല്‍ ആയി നടത്തുന്ന ഓണപ്പൂക്കള മത്സരമാണ് ഇത്തവണ ശ്രദ്ധേയം. കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ മലയാളികളെയും ഒത്തൊരുമിച്ച് ഓണപ്പൂക്കളമത്സരത്തില്‍ പങ്കാളികളാക്കുക എന്നതാണ് ടൂറിസം വകുപ്പിന്‍റെ ലക്ഷ്യം. വിവിധ വകുപ്പ് മന്ത്രിമാര്‍, സ്പീക്കര്‍, ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ജീവനക്കാര്‍ തുടങ്ങിയവരും മത്സരത്തില്‍ പങ്കെടുക്കും. പൂക്കളത്തിന്‍റെ ഫോട്ടോ കേരള വിനോദ സഞ്ചാര വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട പേജില്‍ അപ് ലോഡ് ചെയ്തു കൊണ്ട് മത്സരത്തില്‍ പങ്കാളികളാകാം. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ വകുപ്പ് നല്‍കും. പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന തനത് കേരളീയ കലകള്‍ വീഡിയോകളായി കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ വഴിയും വിനോദസഞ്ചാര…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യജ്ഞത്തിന്റെ ഭാഗമായി ഇന്ന് മാത്രം 5,35,074 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 4,64,849 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 70,225 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. സംസ്ഥാനത്തെ ഏറ്റവുമധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ ദിനമാണിന്ന്. ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വാക്‌സിനേഷന്‍ 5.15 ലക്ഷമായിരുന്നു. വാക്‌സിന്റെ ക്ഷാമം പരിഹരിച്ചതോടെ കൂടുതല്‍ പേര്‍ക്ക് ഒരേസമയം വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. വാക്‌സിനേഷന്‍ യജ്ഞത്തിനായി ഇനിയും കൂടുതല്‍ വാക്‌സിന്‍ ആവശ്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 60 വയസിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കും 18 വയസിന് മുകളില്‍ പ്രായമുള്ള കിടപ്പ് രോഗികള്‍ക്കും ആഗസ്റ്റ് 15ന് മുമ്പ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് വാക്‌സിനേഷന്‍ യജ്ഞത്തിലൂടെ ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഇന്ന് മാത്രം 1.2 ലക്ഷം മുതിര്‍ന്ന പൗരന്‍മാര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ച ശേഷം ഈ വിഭാഗത്തിലുള്ള 5.04 ലക്ഷത്തോളം…

Read More

തിരുവനന്തപുരം: രാജ്യത്തിന്റെ 75 -ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ കെപിസിസി ആഘോഷിക്കും. സ്വാതന്ത്രദിനാഘോഷ പരിപാടികളുടെ ഭാഗമായി ആഗസ്റ്റ് 14ന് രാത്രി 11ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും കെപിസിസി ആസ്ഥാനത്തേക്ക് 75 സേവാദള്‍ വാളന്റിയേഴ്‌സ് പങ്കെടുക്കുന്ന സ്വാതന്ത്രദിന സംരക്ഷണയാത്ര നടത്തും. ഇന്ദിരാഭവനില്‍ 11.59ന് വന്ദേമാതരം. അര്‍ധരാത്രി 12ന് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്വതന്ത്ര്യദിന പ്രഭാഷണത്തിന്റെ പുനഃസംപ്രേഷണം. തുടര്‍ന്ന് സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി 75 ദീപങ്ങള്‍ തെളിയിക്കലും പ്രതിജ്ഞയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെ സ്വാതന്ത്ര്യദിന സന്ദേശവും. ആഗസ്റ്റ് 15ന് രാവിലെ 6 മുതല്‍ 6.30വരെ പ്രഭാതഭേരി. 8.30ന് ദേശഭക്തിഗാന സദസ്സ്, 10ന് ദേശീയപതാക ഉയര്‍ത്തലും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുടെ സ്വാതന്ത്ര്യദിന പ്രഭാഷണങ്ങളും സംഘടിപ്പിക്കും. എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാനിധി പുരസ്‌ക്കാരം 2021 സമ്മാനിക്കും.

Read More

മനാമ: 75 ആം ഇന്ത്യൻ സ്വാതന്ത്ര്യദിന വാർഷികത്തോടനുബന്ധിച്ച് വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ (WPMA) ബഹറിൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ മൂന്നാമത് രക്തദാന ക്യാമ്പ് നടത്തി. ബഹറിനിലെ മുഹറഖ് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ, ആഗസ്റ്റ് 13 വെള്ളിയാഴ്ച പൂർണ്ണമായും കൊറോണാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ, WPMA യുടെ മൂന്നാമത് രക്തദാന ക്യാമ്പിൽ, 50-ൽപ്പരം അംഗങ്ങൾ പങ്കെടുക്കുകയും മുഴുവൻ പേർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. WPMA രക്ഷാധികാരി അംഗമായ അഭിലാഷ് അരവിന്ദ് രക്തദാനം നൽകിക്കൊണ്ട് ക്യാംപ് ഉദ്ഘാടനം നിർവഹിച്ചു. ക്യാംപിൽ സംസ്ഥാന ഭരണ സമിതി അംഗമായ മാത്യു പി തോമസ് സ്വാഗതം പറയുകയും, രക്ഷാധികാരി അംഗമായ അബ്ദുൽ സലാം, സംസ്ഥാന ഭരണസമിതി അംഗങ്ങളായ അനീഷ്, റിജാസ്, മുഹമ്മദ് സുധീർ എന്നിവരെകൂടാതെ എക്സിക്യൂട്ടീവ് അംഗങ്ങളായ റിനി മോൻ, ശ്രീജ തുടങ്ങിയവർ സന്നിഹിതരായിരുന്നു. രക്ഷാധികാരി അംഗമായ ശ്രീനാഥ് ഓൺലൈൻ മാധ്യമത്തിലൂടെ രക്തദാന ക്യാമ്പിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും പൂർണ്ണ പിന്തുണയും ആശംസകളും അറിയിച്ചു. സംസ്ഥാന…

Read More

മനാമ: സീറോ മലബാർ സോസൈറ്റിയുടെ ഓണാഘോഷങ്ങൾക്ക് ചാരുതയേകി ഉദ്ഘാടനത്തിന് “മാവേലിയും”എത്തി. ഭാരവാഹികളുടെ അഭ്യർത്ഥന മാനിച്ച് കോറൻഡയിൻ ക്യാൻസൽ ചെയ്താണ് ഉദ്ഘാടനത്തിന് തിരക്കിട്ട് മാവേലി എത്തിയത്.ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങൾ ഐ. സി.ആർ .എഫ്. ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കളവും ചതിയും എള്ളോളമില്ലാത്ത തൻറെ രാജ്യം കാണാൻ വരുന്ന മാവേലിക്ക് നമ്മുടെ രാജ്യത്തിൻറെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ഒരുപാട് വേദനയുണ്ടാകും എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.കോവിഢ് മഹാമാരി കാലത്തും സൊസൈറ്റി അംഗങ്ങൾക്കും പ്രവാസികൾക്കും വേണ്ടി നിരവധി പരിപാടികൾ ഒരുക്കുന്ന സീറോ മലബാർ സൊസൈറ്റിയെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന ഓണാഘോഷത്തെക്കുറിച്ച് ഓണാഘോഷത്തെക്കുറിച്ച് ജനറൽ കൺവീനർ ജീവൻ ചാക്കോ സംസാരിച്ചു. സീറോ മലബാർ സൊസൈറ്റിയുടെ പ്രസിഡണ്ട് ചാൾസ് ആലുക്ക അധ്യക്ഷനായ ചടങ്ങിൽ , ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ സ്വാഗതവും വൈസ് പ്രസിഡണ്ട് പോളി വിതയത്തിൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ കോർ ഗ്രൂപ്പ് ചെയർമാൻ പോൾ…

Read More

തിരുവനന്തപുരം: പുലയനാർകോട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് സെന്ററിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രന് അനുവദിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രമേഹ രോഗ പഠനത്തിനും ഗവേഷണത്തിനുമായി രൂപീകൃതമായ വേൾഡ് ഇന്ത്യാ ഡയബറ്റിസ് ഫൗണ്ടേഷൻ എന്ന സംഘടനയുടേയും കേരള സർക്കാരിന്റേയും സംയുക്ത സംരംഭമായി പുലയനാർകോട്ടയിൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സ് പിന്നീട് പൂർണ്ണമായും സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിച്ചു വരുന്നത്. സംസ്ഥാന സർക്കാർ ഇരുപത് കോടി രൂപയോളം മുടക്കി രണ്ടു കെട്ടിടം നിർമ്മിച്ച് ഒപി ബ്ലോക്കുകൾ നിർമിക്കുകയും മറ്റു ആശുപത്രി ഉപകരണങ്ങളും വാങ്ങുകയും ചെയ്തിരുന്നു. ഒരു നിശ്ചിത തുക ബഡ്ജറ്റ് വിഹിതമായി സംസ്ഥാന സർക്കാർ അനുവദിച്ച് നൽകി വരുന്നുണ്ട്. ഈ സാമ്പത്തിക വർഷം രണ്ടു കോടിയോളം രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ദിവസവും മുന്നൂറോളം രോഗികൾ ചികിത്സയ്ക്ക് എത്തുന്നുണ്ട്, ഇവർക്ക് അത്യാധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ ചികിത്സ ഇവിടെ ലഭിക്കും.…

Read More

തിരുവനന്തപുരം: ക്ഷീര കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാലിന് ഒരു രൂപ അധികം നല്‍കാന്‍ മില്‍മ ആലോചിക്കുന്നതായി മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കോവിഡുമായി ബന്ധപ്പെട്ട് ഒട്ടേറെ ആനുകൂല്യങ്ങള്‍ ക്ഷീര വകുപ്പും മില്‍മയും കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. കര്‍ഷകരുടെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് മില്‍മയുമായി ചേര്‍ന്ന് പരിഹാരം ഉണ്ടാക്കുവാന്‍ കഴിഞ്ഞിട്ടുമുണ്ട്. മലയിന്‍കീഴ്, മണപ്പുറം ക്ഷീരോല്‍പ്പാദക സംഘത്തിനായി നിര്‍മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷീരകര്‍ഷകരെ സഹായിക്കുവാനും പാല്‍ ഉല്പാദനം വര്‍ധിപ്പിക്കുവാനുമുള്ള പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍. ഒട്ടനവധി പദ്ധതികളും അതിനായി നടപ്പിലാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പാലിന്റെ വലിയൊരു ശതമാനം വിറ്റുപോകുന്നത് വീടുകളില്‍ നടക്കുന്ന വില്‍പനയിലൂടെയും സഹകരണസംഘങ്ങളില്‍ നിന്ന് സാധാരണക്കാര്‍ നേരിട്ട് വാങ്ങുന്നതു വഴിയുമാണ്. ഈ രണ്ട് മാര്‍ഗ്ഗങ്ങളിയൂടെയും വാങ്ങുന്ന പാലിന്റെ അളവ് നോക്കിയാല്‍ മാത്രമേ സംസ്ഥാനത്ത് മൊത്തം ഉത്പാദിപ്പിക്കുന്ന പാലിന്റെ കണക്ക് ലഭ്യമാവൂ. ഇതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതു പൂര്‍ത്തിയായാല്‍ ക്ഷീര മേഖലയിലെ സ്വയംപര്യാപ്തത എന്ന വലിയ ലക്ഷ്യത്തിലേക്ക് നമുക്കു വേഗത്തില്‍ എത്താന്‍…

Read More

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമോബൈൽ ലിമിറ്റഡ് നിർമ്മിക്കുന്ന ഇ ഓട്ടോ ഉൽപാദനം വർധിപ്പിക്കുന്നതിനും വിപണി കണ്ടെത്തുന്നതിനും സർക്കാരും മാനേജ്‌മെന്റും തൊഴിലാളികളും കൂട്ടായി ശ്രമിക്കണമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. കെ.എ. എൽ ആസ്ഥാനത്ത് സന്ദർശനം നടത്തിയ ശേഷം തൊഴിലാളി യൂണിയൻ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇ- ഓട്ടോക്ക് ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണമാണുള്ളത്. വാഹന വിൽപനക്കാരും മികച്ച അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. സന്ദർശനത്തിനിടെ ഏതാനും വിൽപനക്കാരുമായി മന്ത്രി ഫോണിൽ സംസാരിച്ചു. ഇ – ഓട്ടോക്ക് വിപണിയിലുള്ള നല്ല പ്രതികരണം ഉൽപാദനം വർധിപ്പിക്കാൻ സഹായിക്കും. കൂട്ടായ ശ്രമത്തിലൂടെ ഇതിന് കഴിയണമെന്ന് മന്ത്രി പറഞ്ഞു. പൊതുമേഖലയിലെ നവ സംരംഭം എന്ന നിലയിൽ ഇപ്പോഴുള്ള പോരായ്മകൾ നികത്തും. ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ റിയാബിനെ ചുമതലപ്പെടുത്തി. പൊതുവെ നല്ല പ്രതികരണം ഉളവാക്കിയ ഇ – ഓട്ടോയെക്കുറിച്ച് തെറ്റായ പ്രചരണങ്ങൾ സംഘടിപ്പിക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് നീക്കമുണ്ടെന്ന് സംശയിക്കുന്നതായി ചർച്ചകളിൽ അഭിപ്രായമുണ്ടായി. ഇ – ഓട്ടോ…

Read More

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവയവ ദാനത്തിനുള്ള സമ്മതിപത്രം നൽകി. മൃതസഞ്ജീവനി സംസ്ഥാന കോ ഓർഡിനേറ്റർ ഡോ സാറ വർഗീസിന് സമ്മതിപത്രം ഒപ്പിട്ടു നൽകി. കൂടുതൽ പേർ അവയവദാന സമ്മതിപത്രം നൽകാൻ മുന്നോട്ട് വരണമെന്ന് ഗവർണർ അഭിപ്രായപ്പെട്ടു. https://youtu.be/uVMhht_xM1s

Read More

തിരുവനന്തപുരം: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ദേശവ്യാപകമായി നടത്തുന്ന ആസാദി കാ അമൃത് മഹോത്സവത്തോടനു ബന്ധിച്ചുള്ള സംസ്ഥാനത്തെ ഫ്രീഡം റണ്ണിന് തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങില്‍ തുടക്കം കുറിച്ചു അഞ്ചുതെങ്ങ് കോട്ടയില്‍ നൂറില്‍പരം യുവജനങ്ങള്‍ പങ്കെടുത്ത ഫ്രീഡം റണ്‍ നെഹ്റു യുവ കേന്ദ്ര സംഘാതന്‍ സ്റ്റേറ്റ് ഡയറക്ടര്‍ കെ കുഞ്ഞഹമ്മദ് ഫ്ളാഗ് ഓഫ് ചെയ്തു. കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്്റു യുവ കേന്ദ്രയും നാഷണല്‍ സര്‍വ്വീസ് സ്്കീമും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ കടക്കാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി ചന്ദ്രദാസ് യുവജനങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്് ‘ അഞ്ചുതെങ്ങ് കോട്ടയുടെ ചരിത്ര പ്രാധാന്യം’ എന്ന വിഷയത്തെ ആസ്പദമാക്കി ഗവേഷണ വിദ്യാര്‍ത്ഥി എ. അനില്‍ കുമാര്‍ ക്ലാസെടുത്തു. അഞ്ചുതെങ്ങ് കോട്ട വലംവച്ചു തുടങ്ങിയ ഫ്രീഡം റണ്‍ സെന്റ് ജോസഫ് ചര്‍ച്ചില്‍ സമാപിച്ചു. നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ ജില്ലയിലെ യൂത്ത്് ക്ലബ്ബുകളുടയെും മറ്റു യുവജന സസന്നദ്ധ സംഘടനളുടെയും പങ്കാളിത്തത്തോടെ ജില്ലയിലെ വിവിധ…

Read More